Novel

നിൻ വഴിയേ: ഭാഗം 27

രചന: അഫ്‌ന

“ഡാ ചെക്കാ നീ അങ്ങ് വളഞ്ഞു പോയല്ലോ “തൻവി വിനുവിന്റെ വയറിനിട്ടു കുത്തി കൊണ്ടു പറഞ്ഞു.

“ചേച്ചിയും മോശമല്ലല്ലോ,… നമ്മൾ ഇപ്പോ ഒരേ വേവ് ലെഗ്താ “വിനു ആക്കിയ ഒരിളിയോടെ തന്നെ പറഞ്ഞു.

“നന്നായി പോയി,…. എന്താ ലച്ചുസേ നിന്റെ പാട്.”തൻവി

“എന്തോന്ന് പാട് ചേച്ചി,മുംബൈയിൽ ഇരുന്നു ചടച്ചു പോയി. അമ്പലത്തിലെ ഉത്സവത്തിന് ആർക്കും വരാൻ താല്പര്യം ഒന്നും ഇല്ലായിരുന്നു. പിന്നെ നിശ്ചയം എന്ന് കേട്ടപ്പോൾ ചാടി പൊന്നതല്ലേ.
അതുകൊണ്ട് ഞങ്ങൾ രക്ഷപെട്ടു. എത്ര നാളായി ഇങ്ങോട്ടൊക്കെ വരാൻ കാത്തിരിക്കുന്നെന്നോ “ലച്ചു ബെഡിൽ നിവർന്നിരുന്നു.

“ഇപ്പൊ തൃപ്തി ആയില്ലേ….”

“എന്നാലും രാവണന് എപ്പോഴാ ഈ പ്രേമം ഒക്കെ പൊട്ടി മുളച്ചേ, ഒരു ഡൌട്ട് പോലും തോന്നിയില്ലല്ലോ, അല്ലെ ലച്ചു “വിനു തിങ്കി.

“അതെ അതെ ”

“അറിയില്ല,… എന്തോ സീക്രെട് ഉണ്ട്. പക്ഷേ പിന്നെ പറയാന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ പിന്നെ ചോദിക്കാൻ പോയില്ല”തൻവി

“പിന്നെ ചേച്ചി, ദീപ്തിയും അപ്പുവേച്ചിയും ഒരുമിച്ചാ. അതുകൊണ്ട് ഒന്നു സൂക്ഷിക്കുന്നത് നല്ലതാ.”വിനു

“അതാടാ എന്റെയും പേടി. നിന്റെയൊക്കെ ചേച്ചിയാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ലോക പാരയാ ”
തൻവി നഖം കടിച്ചു ബെഡിൽ ചമ്രം പടിഞ്ഞിരുന്നു.

“ചേച്ചി ടെൻഷൻ അടിക്കാതെ, ഞങ്ങൾ ഉണ്ടല്ലോ. നമുക്ക് പലഹാരം കാണാം “ലച്ചു

“പലഹാരമോ? എന്തിന് ”

“സോറി പരിഹാരം കാണാന്ന്, മാറിപോയതാ 😁”

“ഓഹ് തോൽവി ”

മക്കള് വേഗം ഡ്രസ്സ്‌ മാറി താഴെക്ക് വാ, അപ്പോയെക്കും ഞാൻ ഒരു കാൾ ചെയ്തിട്ട് വരാം “തൻവി ഫോണും എടുത്തു ഇരുവരെയും നോക്കി കണ്ണിറുക്കി പുറത്തേക്ക് നടന്നു.

തൻവി ആദ്യം തന്നെ ജ്യോതിയുടെ ഫോണിലേക്ക് അടിച്ചു. അൽപ്പ സമയത്തിന് ശേഷം ഫോൺ കണക്റ്റ് ആയി.

“പറ മുത്തേ,”എടുത്തപ്പാടെ ജ്യോതി ചോദിച്ചു.

“അങ്ങോട്ട് പോയാൽ പിന്നെ നമ്മളെ ഒന്നും വേണ്ടല്ലേ, ഞാൻ വിളിച്ചാൽ മാത്രമേ ഇങ്ങോട്ടും ഒള്ളുലെ ”

“അങ്ങനെ ഒന്നും ഇല്ലെടാ, ഞാൻ ഇപ്പോ നാട്ടിൽ ഇല്ല.ഒരു ചെറിയ ഫാമിലി ട്രിപ്പിലാ ”

“ട്രിപ്പോ? എങ്ങോട്?”

“മണാലി 😁”

“മാണാലിയോ? അപ്പൊ നീ Sunday നാട്ടിൽ എത്തില്ലേ?”

“നിനക്ക് തലയ്ക്കു ഓളമില്ലേ പെണ്ണെ, ഒരു ദിവസം കൊണ്ടു തിരിച്ചു വരാൻ ഞങ്ങൾ മാർക്കറ്റിലേക്ക് ഇറങ്ങിയതല്ല….. കുറച്ചു ദിവസം പിടിക്കും. എത്ര നാളായി അച്ഛന്റെയും അമ്മയുടെയും കൂടെ ഇങ്ങനെ കൂടിയിട്ട്. അതൊക്കെ മുതലാക്കിയിട്ടേ ഞാൻ വരു.”

“എന്റെ നിശ്ചയമാടി സൺ‌ഡേ ”

“എന്തോന്ന്,?”അതൊക്കെ എപ്പോ, നീ ആളെ പൊട്ടം കളിപ്പിക്കുവല്ലല്ലോ.”

“അല്ല പെണ്ണെ, സത്യം തന്നെയാ…..എല്ലാം പെട്ടെന്നായിരുന്നു.ഇനി ഇപ്പൊ നീ ഇല്ലാതെ ഞാൻ എങ്ങനെ”

“നിശ്ചയം അല്ലെ, അത് ഇങ്ങനെ അങ്ങ് പോകട്ടെ. കല്യാണം നമുക്ക് അടിച്ചു പൊളിക്കാം. എന്തായാലും നിതിനേട്ടനുണ്ടാവും, അതുപോരെ ”

“നീ ഇല്ലാതെ ഏട്ടൻ വരുവോ ”

“ആ പ്രശ്നം ഒന്നും അങ്ങേർക്കില്ല. ഉത്സവം എന്ന് കേട്ടപ്പോയെ വരാൻ ധൃതി കൂട്ടിയിരിക്കുവാ.”

“എങ്കിൽ ഞാൻ ഏട്ടന് വിളിച്ചു പറയട്ടെ, നീ അടിച്ചു പൊളിച്ചു വാ”തൻവി സന്തോഷത്തിൽ ഫോൺ വെച്ചു നിതിന് അടിച്ചു…… എല്ലാം കേട്ടപ്പോയെ ആള് ഹാപ്പിയാണ്. തന്റെ കാത്തിരിപ്പ് കൂടെ നടന്നു കണ്ടവനാണ്. കാത്തിരിപ്പിന്റെ വേദന ആളിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഉത്സവത്തിന് ഇവിടെ എത്താം എന്ന് വാക്ക് തന്നു……

ഉള്ളിൽ സന്തോഷിക്കാൻ ഒരുപാടുണ്ടായിട്ടും മുഴുവനായി സന്തോഷിക്കാൻ കഴിയുന്നില്ല…
കാരണം ഒരു ഉടലെന്ന പോലെ കഴിഞ്ഞ എന്റെ ദീപു ഈ സന്തോഷത്തിൽ പങ്ക് ചേരാൻ ഇല്ല.
ആ മനസ്സിൽ എന്തോ വല്ലാതെ അലട്ടുന്നുണ്ടെന്ന് തോന്നിയ പോലെ.കണ്ണുകളിൽ വേദന നിറഞ്ഞ പോലെ,

എന്താണെങ്കിലും ആ മനസ്സ് വിഷമിപ്പിക്കല്ലേ ഈശ്വരാ….
പാവമാ….പ്രണയിക്കുന്നുണ്ടെങ്കിൽ ആ പെൺകുട്ടി എത്ര ഭാഗ്യവതിയാ…….
ദീപുവിന്റെ മനസ്സിൽ എന്താണെങ്കിലും അത് നടത്തിക്കണേ…

തൻവി ഓർത്തു നിറഞ്ഞ കണ്ണുകളെ തുടച്ചു മാറ്റി അകത്തേക്ക് നടന്നു.

എന്നാൽ……ദീപ്തി മുറിയ്ക്ക് ചുറ്റും നടക്കുകയാണ്. ഉള്ളിലെ ദേഷ്യം കാരണം മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു. ഇതെല്ലാം കണ്ടു അപർണ കൈ കെട്ടി ചാരി കൊണ്ടു നോക്കി.

“നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ചു ബീപി കയറ്റുന്നെ “അപർണ

“നിനക്ക് അത് പറഞ്ഞാൽ മതി,നഷ്ടം എനിക്ക് മാത്രമാ ”

“നമുക്ക് വഴി കാണാം, അതിനല്ലേ ഇപ്പൊ ഇങ്ങോട്ട് വന്നേ ”

“അതിനിടക്ക് നിന്റെ മുത്തശ്ശി അവനു വേണ്ടി നിന്നെ ആലോചിക്കുന്നെന്ന് കേട്ടു,… ഇനി നിനക്ക് വല്ല പ്രേമവും അവനോടുണ്ടോ “ദീപ്തി സംശയത്തോടെ നോക്കി.

“കോപ്പ്, എനിക്ക് അങ്ങനെ ഒന്നും അവനോടില്ല.കാരണം ഞാൻ അവന്റെ മൂത്തതാണ് ദീപ്തി. ഇനി മാര്യേജ് കഴിഞ്ഞാൽ കൂടെ ആളുകളുടെ ഇടയിലേക്ക് ഒരുമിച്ചു പോകാൻ എനിക്ക് മടിയാ…പക്ഷേ ആ തൻവിയെ എനിക്ക് ഇഷ്ട്ടമല്ല, തമ്പുരാട്ടിയാണെന്ന അവളുടെ ആ അഹങ്കാരം എങ്ങനെയെങ്കിലും ഇല്ലാതാക്കണം.
അഭിയ്ക്ക് വാ തുറന്നാൽ അവളെ കുറിച്ച് പറയാനേ നേരമുള്ളു. അന്ന് വെറുത്തതാ അവളെ.”അപർണയുടെ കണ്ണുകളിൽ അസൂയയും കുശുമ്പും നിറഞ്ഞും.

“അപ്പോ നീ എന്റെ കൂടെ നിൽക്കുമോ”

“പിന്നല്ലാതെ, അതിനല്ലേ ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നേ. പക്ഷേ ഇതിപ്പോ മുത്തശ്ശി അറിയണ്ട. അറിഞ്ഞാൽ ആളുടെ സപ്പോർട്ട് കിട്ടില്ല. എല്ലാം സെറ്റായിട്ട് അറിഞ്ഞാൽ മതി…..”

“എന്റെ അടുത്ത് ഒരു പ്ലാനുണ്ട് ”

“എന്താ പ്ലാൻ ”

“അതൊക്കെയുണ്ട്, അതുവരെ നമ്മൾ ആർക്കും സംശയം തോന്നാത്ത രീതിയിൽ തന്നെ പെരുമാറണം. പ്രതേകിച്ചു തൻവിയോട്….”

“അതെന്തിനാ, എന്നേ കൊണ്ടൊന്നും പറ്റില്ല. ആ മുഖം കാണുന്നതേ എനിക്കിട്ടമല്ല. അപ്പോഴാ സംസാരിക്കാൻ പോകൽ ”

“നീ മിണ്ടാൻ ഒന്നും പോകേണ്ട. കാണുമ്പോൾ നല്ല പോലെ നിന്നാൽ മതി. ഞാൻ നോക്കിക്കോളാം. നിശ്ചയം ഒന്ന് കഴിഞ്ഞോട്ടെ….. എല്ലാം തീർത്തു കൊടുക്കുന്നുണ്ട് ഞാൻ, അതുവരെ സന്തോഷിക്കട്ടെ അവള്.”

“എന്തോ കാര്യമായിട്ടു തന്നെ ഉണ്ടല്ലോ മനസ്സിൽ ”

“കാര്യമായിട്ടു തന്നെയാ, കൂടെ നീയും വേണം “അതിന് അപർണ അവളുടെ തോളിൽ കൈ വെച്ചു. ദീപ്തി അവളുടെ കയ്യിൽ പിടിച്ചു.
ഇരുവരുടെയും മുഖത്ത് വിജയ ചിരി വിരിഞ്ഞു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഇന്നാണ് നിശ്ചയത്തിനുള്ള വസ്ത്രങ്ങളും മറ്റും എടുക്കാൻ പോകുന്നത്…… അതുകൊണ്ട് എല്ലാവരും നേരത്തെ തന്നെ ഒരുങ്ങി ഇറങ്ങി.

ദീപ്തിയ്ക്കും അപർണയ്ക്കും ഒട്ടും താല്പര്യമില്ലായിരുന്നു. പക്ഷേ ആർക്കും സംശയം തോന്നാതിരിക്കാൻ എല്ലാവരുടെയും മുൻപിൽ ചിരിച്ചഭിനയിച്ചു.

“എനിക്ക് ഇതൊന്നും കണ്ടു നിൽക്കാൻ പറ്റുന്നില്ല ദീപ്തി.”അപർണ

“എനിക്കും ഇഷ്ടമായിട്ടൊന്നും അല്ല, ഗതികേട് കൊണ്ടു മാത്രം “ദീപ്തി

“മക്കള് ഇറങ്ങുന്നില്ലേ “അമ്മ

“ഇറങ്ങുവാ ആന്റി,”അപർണ ചിരി വരുത്തി.

“രണ്ടിനും എന്തോ പറ്റിയിട്ടുണ്ടല്ലോ ചേച്ചി, അല്ലെങ്കിൽ ഇങ്ങനെ ആയിരിക്കില്ലല്ലോ “ലച്ചു അവളുടെ ചെവിയിൽ വന്നു പറഞ്ഞു. അത് കേട്ട് തൻവി അവരെ നോക്കി….. അവളുടെ നോട്ടം കണ്ടതും ഇരുവരും പുഞ്ചിരിച്ചു.

അപ്പോയെക്കും അഭിയും അജയും പോകാനുള്ള കാറുമായി വന്നു. വിനും ലച്ചുവും വേഗം തൻവിയെയും വലിച്ചു അഭിയുടെ കാറിലേക്ക് ഓടി. എങ്ങനെ അവളെ വിളിക്കും എന്ന് വിചാരിച്ച അവന് ലോട്ടറി അടിച്ച എക്സ്പ്രഷൻ ആയിരുന്നു.

“എല്ലാം നോം മനസ്സിൽ കണ്ടു😁”ലച്ചു അഭി കേൾക്കെ മെല്ലെ പറഞ്ഞു.

അജയുടെ കാറിൽ അമ്മയും ഇഷാനിയും മാലതിയും മുത്തശ്ശിയും കയറി. അതോടെ ദീപ്തിയും അപർണയും ദേഷ്യത്തിൽ അഭിയുടെ കാറിലേക്ക് നടന്നു.അവര് വരുന്നത് കണ്ടു പുറകിൽ ഇരിക്കുന്ന തൻവിയെ അഭി മുന്പോട്ട് വരാൻ കണ്ണ് കൊണ്ടു ആഗ്യം കാണിച്ചു.തൻവി മടിയോടെ നെറ്റി ചുളിച്ചു.അപ്പോയെക്കും അവര് അവിടെ എത്തിയിരുന്നു.

“തൻവി മുൻപിലേക്ക് ഇരിക്കുവോ, എങ്കിൽ ഞങ്ങൾക്ക് പുറകിൽ ഇറക്കമായിരുന്നു “ദീപ്തി പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി.

ഇവൾക്ക് വട്ടായോ എന്ന മട്ടിൽ തൻവി വീണ്ടും അവളെ ഉറ്റു നോക്കി. ബാക്കിയുള്ളവരിലും അതെ ഭാവമാണ്.

“നീ എന്തിനാ ഇങ്ങനെ നോക്കുന്നെ, നിന്റെ ചെക്കൻ തന്നെ അല്ലെ, പിന്നെ എന്തിനാ ഇങ്ങനെ മടിച്ചു നിൽക്കുന്നെ”ദീപ്തി ഉള്ളിലെ അമർഷം അടക്കി പിടിച്ചു തമാശ രൂപത്തിൽ പറഞ്ഞു. തൻവി കണ്ണും മിഴിച്ചു അവളെ നോക്കി പതിയെ പുറകിൽ നിന്ന് ഇറങ്ങി മുൻപിലേക്ക് കയറി. ദീപ്തിയുടെ പെരുമാറ്റം എല്ലാവരിലും
അത്ഭുതമായിരുന്നു.

“ഈ പാരയ്ക്ക് എന്ത് പറ്റി, “ലച്ചു മെല്ലെ വിനുവിന്റെ ചെവിയിൽ പറഞ്ഞു.

“എന്തോ എനിക്ക് അങ്ങ് അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല. എന്തോ ഒപ്പിക്കാനുള്ള പ്ലാൻ ആണെന്ന് തോന്നുന്നു.”വിനു പറയുന്നതിന് യോചിക്കുന്ന പോലെ ലച്ചു തലയാട്ടി.

“എങ്ങോട്ടാ ഡ്രസ്സ്‌ എടുക്കാൻ പോകുന്നെ അഭിയേട്ടാ “അപർണ ദീപ്തി കണ്ണ് കൊണ്ടു ചോദിക്കാൻ കാണിച്ചത് കണ്ടു ചോദിച്ചു.

“നമ്മുടെ textiles ലേക്ക് തന്നെ,”അഭി ചിരിയോടെ പറഞ്ഞു തൻവിയേ നോക്കി. അവന്റെ കണ്ണുകൾ ഓരോ നിമിഷവും തൻവിയിൽ വന്നെത്തുന്നത് പകയോടെ ഇരുവരും നോക്കി കണ്ടു.

കൈകൾ പരസ്പരം കൂട്ടി പിടിച്ചു കാലുകൾ കൂട്ടിയടിക്കുന്നത് കണ്ടു തൻവിയ്ക്ക് എന്തോ ടെൻഷൻ ഉണ്ടെന്ന് അവന് തോന്നി…. അവൻ അവളുടെ വലം കൈ എടുത്തു ഗിയറിനു മുകളിൽ വെച്ചു തന്റെ കൈ അവളുടെ കയ്യുമായി ചേർത്ത് ഡ്രൈവ് ചെയ്യാൻ തുടങ്ങി.

പെട്ടെന്നുള്ള നീക്കമായത് കൊണ്ടു ഞെട്ടലോടെ അവനെ. അതിന് കണ്ണിറുക്കി കൊണ്ടു അഭി കൈ എടുക്കാൻ തുനിഞ്ഞവളെ ഒന്നൂടെ മുറുകെ പിടിച്ചു നേരെ. ഇരുന്നു….പതിയെ അവളിൽ നാണം കലർന്ന ചിരി മോട്ടിട്ടു.
അപർണ ഒന്നും എതിർക്കാതെ നിൽക്കുന്ന ദീപ്തിയെ ആശ്ചര്യത്തോടെ നോക്കി…. അപ്പോഴാണ് സ്വയം ശരീരത്തെ വേദനിപ്പിക്കുന്നവളെ കണ്ണിൽ പെട്ടത്. തന്റെ നഖങ്ങൾ തന്റെ കയ്യിൽ ആഴ്ന്നിറയ്ക്കുന്നവളെ പേടിയോടെ അപർണ നോക്കി കണ്ടു.അവളുടെ കണ്ണുകളിൽ ചുവപ്പ് രാശി പടർന്നിരുന്നു. അതാരും കാണാതിരിക്കാൻ തല താഴ്ത്തിയാണ് ഇരിക്കുന്നത്.

കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം കാർ തങ്ങളുടെ ഷോപ്പിന് മുൻപിൽ വന്നു നിന്നു……. അഭിയുടെ അച്ഛനും അമ്മയും അപ്പച്ചിയും മുത്തശ്ശിയുമൊക്കെ നേരത്തെ അവിടെ എത്തിയിരുന്നു. മുൻപിൽ നിന്ന് അഭിയുടെ കൂടെ ഇറങ്ങുന്നവളെ കണ്ടു മുത്തശ്ശി വെറുപ്പോടെ അവളെ നോക്കിയ ശേഷം അഭിയുടെ അടുത്തേക്ക് ചെന്നു.

“നിശ്ചയം പോലും കഴിഞ്ഞിട്ടില്ല, അപ്പോയെക്കും ഒരുമിച്ച് ഇരുത്തം ഒക്കെ തുടങ്ങിയോ, ഇത് അത്ര നല്ല സ്വഭാവം ഒന്നും അല്ല”അവളെ നോക്കി കൊണ്ടു പറഞ്ഞതും തൻവി മറുത്ത് ഒന്നും മിണ്ടാതെ തല താഴ്ത്തി.ഇത് കണ്ടു ദീപ്തിയും അപർണയും ചുണ്ട് കൊട്ടി ചിരിച്ചു കൊണ്ടു തല ചെരിച്ചു.
ഇത് കേട്ട് അഭി എന്തോ പറയാൻ വന്നപ്പോഴേക്കും തൻവിയുടെ അച്ഛമ്മ മുൻപിലേക്ക് വന്നു.

“അതിന് തനു അഭിയുടെ മടിയിൽ ഒന്നും അല്ലല്ലോ ഭാർഗവി ഇരുന്നത്, മുൻപിലെ സീറ്റിൽ അല്ലെ….. ഇതിനൊക്കെ പറയാൻ തുടങ്ങിയാൽ അതിനെ നേരം കാണു “അച്ഛമ്മ തന്റെ പേരകൊച്ചിനെ കുറ്റപ്പെടുത്തിയത് ഇഷ്ടപ്പെട്ടില്ലെന്ന ഭാവത്തിൽ അവരെ നോക്കി…. അച്ഛമ്മ പറഞ്ഞത് അവർക്ക് ഇഷ്ട്ടപ്പെട്ടില്ലെന്ന് ഓരോന്ന് പിറുപിറുത്തു അഭിയുടെ കയ്യും വലിച്ചു പോകുന്ന അവരെ നോക്കിയാൽ മനസ്സിലാവും.

“മുത്തശ്ശി പൊളിച്ചു, ഞാൻ പണ്ടേ നോട്ടമിട്ടതാ അവരെ. എപ്പോ നോക്കിയാലും ഇവളുടെ കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കും.”അജയ് മുത്തശ്ശിയുടെ കവിളിൽ നുള്ളി മെല്ലെ പറഞ്ഞു.

“പിന്നല്ലാതെ എന്റെ കൊച്ചിനെ പറയുമ്പോൾ ഞാൻ കെട്ടിരിക്കണോ, അച്ഛമ്മേടെ പൊന്ന് ഇങ്ങോട്ട് വാ. അത് പറയുന്നതൊന്നും നീ കാര്യമാക്കേണ്ട. അത് അങ്ങനെ പറഞ്ഞു വാ കടയുമ്പോൾ നിർത്തി പൊക്കോളും ”
അച്ഛമ്മ വടിയവളുടെ മുഖത്തു തലോടി അകത്തേക്ക് നടന്നു.

“ഇതിലും ഭേദം ഇവർക്ക് ഇവനെ കെട്ടുന്നതല്ലേ,…. “അഭിയുടെ കയ്യും പിടിച്ചു എങ്ങോട്ടും പോകാൻ വിടാതെ പിടിച്ചു വെച്ചിരിക്കുന്ന മുത്തശ്ശിയേ നോക്കി ഇഷാനി ദേഷ്യത്തിൽ അജയുടെ അടുത്തേക്ക് ചെന്നു.

“എന്റെ പെണ്ണെ, നീ വാ അടച്ചു നിന്നാൽ മതി. ഇത് കേട്ടിട്ട് വേണം അടുത്ത പ്രശ്നം ഉണ്ടാകാൻ “അജയ് അവളുടെ വാ പൊത്തി പിടിച്ചു കൊണ്ടു ചുറ്റും നോക്കി പറഞ്ഞു.

“പിന്നല്ലാണ്ട് ഞാൻ എന്ത് പറയാനാ, എത്ര നേരമായി അഭി തനുവിന്റെ അടുത്തേക്ക് പോകാൻ നോക്കുന്നു. അവര് കണ്ടിട്ടും മനഃപൂർവം പിടിച്ചു വെച്ചു അവരുടെ കൂടെ നടത്തിക്കുന്നത് കണ്ടാൽ ആർക്കും തോന്നുന്നതെ ഞാനും പറഞ്ഞോള്ളൂ ”
ഇഷാനി ദേഷ്യത്തിൽ അവരെ നോക്കി മുൻപിൽ കൂട്ടിയിട്ടിരിക്കുന്ന സാരികൾ നോക്കാൻ തുടങ്ങി.അജയ് അവരെ ഒന്നു നോക്കിയതിനു ശേഷം അവളുടെ കൂടെ കൂടി സെലക്ട്‌ ചെയ്യാൻ തുടങ്ങി.

തൻവി ലച്ചുവിന് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ സഹായിക്കുവാണ്. തന്റെ നിശ്ചയം ആണെന്ന ബോധം ഒന്നും ഇല്ല പെണ്ണിന്…. അപ്പോഴാണ് ഒന്നിലും പെടാതെ മാറി ഇരിക്കുന്ന മാലുമ്മയേ കാണുന്നത്.

“മാലുമ്മ എന്താ ഇവിടെ തനിച്ചിരിക്കുന്നെ, സാരിയൊക്കെ എടുത്തോ “തൻവി അവരുടെ അപ്പുറത്തിരുന്നു. ആ കണ്ണുകളിൽ നീർത്തളം കെട്ടിയ പോലെ തോന്നി അവൾക്ക്.

“അത് മോളെ, എനിക്കൊന്നും വേണ്ട, മുത്തശ്ശിയുടെയും മോഹിനിയുടെയും നിർബന്ധം കൊണ്ടു വന്നതാ.”

“അതൊന്നും പറഞ്ഞാൽ പറ്റില്ല…. വാ വന്നേ. ഞാൻ എല്ലാം എടുത്തു വരുമ്പോയേക്കും മാലുമ്മ ഒന്നും എടുത്തിട്ടില്ലെന്ന് ഞാൻ കേൾക്കട്ടെ. പിന്നെ ഞാൻ മിണ്ടില്ല…… ദീപുവിനേ പോലെ മാലുമ്മയും തുടങ്ങിയാൽ പിന്നെ എന്നേ സങ്കടപ്പെടുത്തിയത് പൂർത്തിയാകുമല്ലോ “അവൾ തമാശയിൽ ആണ് പറഞ്ഞതെങ്കിലും അവനില്ലാത്തത് അവളെ നന്നേ ബാധിച്ചെന്ന് അവർക്ക് മനസ്സിലായി.ഈ അവസ്ഥയിൽ അവളെ സമാധാനിപ്പിച്ചിട്ട് കാര്യം ഇല്ലെന്ന് അവർക്ക് അറിയാവുന്നത് കൊണ്ടു അതിനെ കുറിച്ച് ഒന്നും പറയാൻ പോയില്ല……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button