Novel

നിൻ വഴിയേ: ഭാഗം 3

രചന: അഫ്‌ന

ദിവസങ്ങൾ കടന്നു പോയി…. പിന്നെ അങ്ങോട്ട് ഫ്രീ ടൈമിൽ എന്നും നിതിനെട്ടൻ കൂടെ ഉണ്ടാകും..ആള് കാണും പോലെ നല്ല സംസാരപ്രിയൻ ആണ്.ഞങ്ങളിൽ ഒരാളെ പോലെ…..പക്ഷേ രാവണന്റെ സ്വഭാവത്തിൽ ഒരു മാറ്റവും കണ്ടില്ല. അങ്ങനെ ഒരു ദിവസം ഹോസ്റ്റലിൽ…. “ജ്യോതി ഇറങ്ങാനായില്ലേ….എടീ എനിക്കും കുളിക്കണം “തൻവി വാതിലിൽ മുട്ട് തുടങ്ങിയിട്ട് കുറച്ചായി.

“മനുഷ്യനെ സ്വസ്ഥമായി കുളിക്കാനും സമ്മതിക്കില്ല തെണ്ടി…ഫ്രണ്ട് ആണ് പോലും ഫ്രണ്ട്”അപ്പുറത്തു നിന്ന് ജ്യോതി തുടങ്ങി. “ഞാൻ ഒന്നും പറഞ്ഞില്ല മഹതി ഒന്ന് വേഗം തീർത്തു ഇറങ്ങിയാൽ മതി “അതും അവൾ എടുത്തു അതിൽ കുത്തി കൊണ്ടിരുന്നു. ജ്യോതി കുളിയും നനയും കഴിഞ്ഞു മൂളി പാട്ടും പാടി കൊണ്ട് പുറത്തേക്കിറങ്ങി.തൻവി വേഗം ഫോൺ ടേബിളിൽ വെച്ചു എണ്ണ എടുത്തു തലയിൽ തേച്ചു .

“തമ്പുരാട്ടിയുടെ സാധകം കഴിഞ്ഞോ….ടാങ്കിൽ കുറച്ചു വെള്ളം എങ്കിലും ബാക്കി വെച്ചിട്ടുണ്ടോ “തൻവി “നിന്നെ പോലെ എല്ലാവരും മുടിയുടെ അറ്റത്ത് വെള്ളം നനച്ചു പോകുമെന്ന് കരുതിയോ..ഞാൻ ആ കൂട്ടത്തിൽ ഉള്ളതല്ല “ജ്യോതി മുൻപിലെ മുടി പിറകിലേക് ഇട്ടു ഞെളിഞ്ഞു കൊണ്ട് പറഞ്ഞു. “എന്നാ വെള്ള കൊക്ക് എനിക്ക് പോകാൻ ഇത്തിരി നീങിക്കെ “തൻവി ഡോറിന്റെ അടുത്തേക്ക് വന്നു ജ്യോതിയെ തട്ടി.

“നീ തോർത്തു ഇല്ലാതെയാണൊ കുളിക്കാൻ പോകുന്നെ ബുധുസെ ” “ഓഹ് അത് മറന്നു “അതും പറഞ്ഞു തൂങ്ങി കിടക്കുന്ന തോർത്തു വലിച്ചു….അതിന്റെ കൂടെ എന്തോ താഴെക്ക് വീണു പൊട്ടുന്ന ശബ്ദം കേട്ട് രണ്ടു പേരും ഒരുമിച്ചു നോക്കി… “അയ്യോ എന്റെ ഫോൺ “തൻവി തലയ്ക്ക് കൈ വെച്ചു ഓടി….നിലത്തു ചിന്നി ചിതറി കിടക്കുന്ന ഫോണിന്റെ ഭാഗങ്ങൾ എടുത്തു അതിലേക്ക് സങ്കടത്തോടെ നോക്കി ഇരുന്നു.

“എത്ര ആശിച്ചു വാങ്ങിയതാണെന്നോ…ഇനി ഇത് എന്തിനാ പറ്റുക.അമ്മ ഇന്നെന്നേ കൊല്ലും “നിലത്തു ചമ്രം പടിഞ്ഞിരുന്നു ഓരോന്ന് പിറുപിറുത്തു. “സാരമില്ലെഡാ അറിയാതെ പറ്റിയതല്ലേ,നമുക്ക് EMI യിൽ നല്ല ഫോൺ കിട്ടുമോ എന്ന് നോക്കാം”ജ്യോതി “എന്നാലും,ദീപു അവന്റെ ആദ്യത്തേ സാലറി കൊണ്ട് വാങ്ങി തന്നതാണ് ഈ ഫോൺ.ഉപയൊഗിചു മതിയയിട്ടില്ല് “അതും പറഞ്ഞു കണ്ണ് നിറക്കാൻ തുടങ്ങി.

“അയ്യേ നീ ഇത്രേ ഒള്ളു…..മര്യാദയ്ക്ക് കുളിച്ചു ഫ്രഷ് ആയി വന്നേ.അല്ലെങ്കിൽ ഇന്നും ലൈറ്റ് ആവും “ജ്യോതി അവളെ എണീപ്പിറ്റു ബാത്റൂമിലേക്ക് കയറ്റി. എന്തോ വല്ലാത്ത സങ്കടം തോന്നി അവൾക്ക്….അത് മുഖത്ത് പ്രകടമായിരുന്നു. ,എന്നും നോക്കുന്നിടത്തേക്ക് നോക്കാൻ പോയില്ല. അത് ജ്യോതിയ്ക്ക് അത്ഭുതമായിരുന്നു… ഈ ഒന്നര വർഷത്തിൽ ഒരു തവണ പോലും അങ്ങോട്ടു നോക്കാതിരുന്നിട്ടില്ല. അവരെയും നോക്കി ഇരിക്കുന്ന നിതിൻ കാണുന്നത് മുഖം വാടിയിരിക്കുന്ന തൻവിയെയാണു.

“ഇന്ന് തമ്പുരാട്ടിയുടെ മുഖത്തിന് എന്ത് പറ്റി,കടന്നാൽ കുത്തിയ പോലെ ” “ഒന്നുമില്ല “അത്രയും പറഞ്ഞു ദൂരേക്ക് നോക്കി. നിതിൻ എന്ത് പറ്റി എന്നർത്ഥത്തിൽ ജ്യോതിയേ നോക്കി. “രാവിലെ ഇവളുടെ കൈ തട്ടി ഇവളുടെ ഫോൺ നിലത്തേക്ക് വീണു പൊട്ടി. അപ്പൊ തൊട്ട് തുടങ്ങിയതാ ഈ മൗന വൃതം…”ജ്യോതി “ഇതായിരുന്നോ പ്രശ്നം… നമുക്ക് EMI നല്ലൊരു ഫോൺ വാങ്ങാം. എന്റെ ഫ്രണ്ടിന്റെ ഷോപ്പ് ഉണ്ട് ഇവിടെ അടുത്ത്. അവനായത് കൊണ്ടു അത്ര റൈറ്റ് ഒന്നും ഉണ്ടാവില്ല “നിതിൽ തൻവിയെ തന്റെ അടുത്തേക്ക് ചേർത്ത് നിർത്തി പറഞ്ഞു.

എന്നിട്ടും മുഖത്തു തെളിയില്ല. നിതിൻ ജ്യോതിയേ നോക്കി. “ഇതും ഞാൻ പറഞ്ഞതാ 🥴” “ഇനി എന്താ പ്രശ്നം “നിതിൻ “അത് എന്റെ ദീപു വാങ്ങി തന്നതാ, വാങ്ങി തന്നിട്ട് അധികം ആയിട്ടു കൂടെ ഇല്ല.ഇനി എന്താ ഞാൻ പറയാ ” “നിന്റെ ദീപു അല്ലെ ,അറിയാതെ പറ്റിയതാണെന്ന് പറഞ്ഞാൽ പോരെ…അതിന് ഇങ്ങനെ വിഷമിച്ചു ഇരിക്കൊന്നും വേണ്ട “നിതിൻ തല പിടിച്ചു കുലുക്കി പറഞ്ഞു. “പറയാലേ “കൊച്ചു കുട്ടികളെ പോലെ വിരൽ കടിച്ചു കൊണ്ട് അവനെ നോക്കി. “ആന്നെ….ഇനി തൻവി കൊച്ചു ഒന്ന് ചിരിചെ.

ഈ face നിനക്ക് ചെരില്ല” അതൊടെ അവളുടെ മുഖം വിടര്ന്നു,അവനെ നോക്കി ചിരിച്ചു. “ഇപ്പൊ എങ്ങനെയുണ്ട് “ചിരിചു കൊണ്ട് അവനെ നോക്കി . “ഇപ്പൊ okey “നിതിൻ നെറ്റിയിൽ കൈ വെച്ചു ചിരിച്ചു. “കോച്ച് “ദൂരെ അവരുടെ സംസാരം നോക്കി നിൽക്കുന്ന അഭിയെ ഒരു സ്റ്റുഡന്റസ് വന്നു വിളിച്ചു. “ആഹാ, എന്തെങ്കിലും ഡൌട്ട് ഉണ്ടോ “അവൻ ശ്രദ്ധ തിരിച്ചു ബോൾ കയ്യിൽ എടുത്തു ഗ്രൗണ്ടിലേക്ക് ഇറങ്ങി.

“കോച്ച് എന്താ ചെയ്യേണ്ടതെന്ന് ഇതുവരെ പറഞ്ഞില്ല,എന്തോ ആലോചനയിൽ ആണെന്ന് തോന്നി അതുകൊണ്ട് ശല്യം ചെയ്തില്ല “ഒരു പയ്യൻ പറഞ്ഞു. അവൻ അവരെ നോക്കി പുഞ്ചിരിച്ചു ,പിന്നെ നിതിന് കൈ കൊടുത്തു പോകുന്നവളെ ദേഷ്യത്തിൽ നോക്കി.ഗ്രൗണ്ടിലേക്ക് ഇറങ്ങി സ്റ്റുഡൻസിനെ പ്രാക്ടിസിനെ ചെയ്യിപ്പിക്കാൻ തുടങ്ങി . 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മുഖം കഴുകി പുറത്തേക്ക് വരുന്ന തൻവി കാണുന്നത് തടയ്ക്ക് കൈ കൊടുത്തു വലിയ ആലോചനയിൽ ഇരിക്കുന്ന ജ്യോതിയെയാണ്. “എന്താണളിയാ ഒരാലോചന “മുഖം തുടച്ചു ടർക്കി അവളുടെ മേലേക്കിട്ട് കൊണ്ട് ചോദിച്ചു. “ദേ കോപ്പേ…ഇനിയും ഇത് എന്റെ മേലേക്ക് ഇടാൻ ആണ് പ്ലാൻ എങ്കിൽ ഇത് ടോയ്‌ലെറ്റിൽ കൊണ്ട് പോയി മുക്കും ഞാൻ.നിവർത്താൻ സ്ഥലം ഇല്ലാത്ത പോലെ എന്റെ മണ്ടയ്ക്ക് കൊണ്ട് ഇടും “ജ്യോതി അതെടുത്ത് അവളെ എരിഞു.

“ഈ സില്ലി മാറ്റടറിന് നീ ഇങ്ങനെ ഹീറ്റ് അവല്ലെ അളിയാ ” “നീ ഈ പണി തുടങ്ങിയിട്ട് വര്ഷം ഒന്ന് കഴിഞ്ഞു,ഒരു മാറ്റവും ഇല്ലെന്ന് ആലോചിക്കുമ്പോഴാ 😡😡” “അത് വിട് നീ എന്താ ഇരുന്നു ആലോചിച്ചേ “തൻവി അവളുടെ അടുത്തിരുന്നു. “അത് നീ ഇന്ന് രാവണനെ ഒന്ന് മൈൻഡ് കൂടെ ചെയ്തില്ലല്ലൊ എന്ന് ആലോചിച്ചു നോക്കിയതാ ,അങ്ങനെ വരാൻ വഴി ഇല്ലല്ലോ “ജ്യോതി “പറഞ്ഞത് ശരിയാ,ഇന്ന് കണ്ടിട്ടില്ല…എന്റെ മൈൻഡ് ഇവിടെ അല്ലായിരുന്നു “തൻവിയും ഒന്ന് തിങ്കി.

“എന്താ ടി ഒരു സങ്കടം പോലെ ” “ഒന്നര വര്ഷം ആയിലെ ഞാൻ അഭിയുടെ റിങും ഇട്ട് ഇങ്ങനെ പിറകെ…എന്നിട്ടും എന്നോട് ഇതുവരെ നല്ല രീതിയിൽ ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ലല്ലോ എന്ന് ചിന്തിച്ചു പോയി,അതിന് മാത്രം തെറ്റൊന്നും ഞാൻ ചെയ്തില്ലല്ലൊ .എത്ര കാലം ഇങ്ങനെ….എല്ലാം വെറുതെ ആകുമൊ എന്നൊരു തോന്നൽ ” “അതൊക്കെ ശരിയാകും,നിന്റെ ജീവിതം അല്ലെ നീ ആലോചിച് ചൂസ് ചെയ്യ് “അതിനു തൻവി ഒന്ന് മൂളി കൊടുത്തു.

“ജ്യോതി നിന്റെ ഫോൺ ഒന്ന് തന്നെ,ഇന്ന് വീട്ടിലേക്ക് വിളിച്ചിട്ടില്ല”തൻവി പെട്ടെന്ന് ചിന്തിച്ചു. “എന്റെ പ്ലാൻ ഇന്നലെ തീർന്നു.ഇനി അച്ഛൻ accountil എന്തെങ്കിലും ഇട്ട് തന്നിട്ട് വേണം recharge ചെയ്യാൻ .നാളെ അയക്കുവായിരിക്കും ” ഇനി ഇപ്പൊ ഇവിടുത്തെ ലാങ് ഫോൺ തന്നെ ശരണം ,അതാണെങ്കിൽ ബിവറേജ് ക്യുവിനെക്കാളും കഷ്ടം “അതും പറഞ്ഞു തൻവി പുറത്തേക്ക് നടന്നു…

പുറത്ത് ഇറങ്ങിയപ്പോൾ കുറേ എണ്ണം താഴെക്ക് ഏന്തി വലിഞ്ഞു നോക്കുന്നുണ്ട്. “ഇതെന്താ ഈ പാതി രാത്രി ഇവറ്റകൾക്ക് താഴെ”എന്നും പറഞ്ഞു അവളും പാളി നോക്കി.ഞെട്ടി….ഞാൻ ഞെട്ടി….താഴെക്ക് വീണില്ലന്നേ ഒള്ളു.പെട്ടെന്ന് നോട്ടം മാറ്റി നെരെ നടന്നു . “എടി നീ കണ്ടോ,നമ്മുടെ football കൊച്ച് താഴെ വന്നിട്ടുണ്ട് .”അപ്പുറത്തെ റൂമിലെ ശ്രുതി പറഞ്ഞു കൊണ്ട് ഓടി.

“അതിന് ഇവൾക്കെന്താ…ഹോസ്റ്റൽ ആയി പോയി.എല്ലാം ഒന്നൊന്നര കോഴികൾ എങ്ങനെ ഇവരിൽ നിന്ന് എന്റെ രാവണനെ രക്ഷിക്കും…impossible 😰”തങ്കി അപ്പോഴാണ് വാർഡൻ അവളെ തിരക്കി വരുന്നത്. “തൻവി താഴെക്ക് വാ,നിനക്ക് വിസിറ്ററുണ്ട് ” “ആരാ മേം ” “അഭയ് അഗസ്ത്യ “അവരുടെ വായിൽ നിന്ന് പേര് കേട്ടതും ഉള്ളിൽ വെള്ളിടി വെട്ടി.അവൾ അവളെ തന്നെ ഒന്ന് നോക്കി.മുട്ടിനു മുകളിലേക്കുള്ള ഷോർട്സും ടി-ഷർട്ട് ആണ് വേഷം.

ഇതു കൂടെ കണ്ടാൽ അങ്ങേർക്ക് തൃപ്‌തിയായി. അല്ലാ ഇപ്പൊ എന്തിനാ എന്നേ കാണാൻ വന്നിരിക്കുന്നെ.അതും ഈ രാത്രി…ഇനി ഇന്നലെ ദീപ്തിയുടെ മുടിയിൽ ബബിൾക്കം ഒട്ടിചതു കൊണ്ടാണോ,…പക്ഷേ അതിന്നലത്തെ കാര്യം അല്ലെ, “തൻവി “വാർഡൻ വിളിച്ചതും വാണം വിട്ട പോലെ വേഗം താഴെക്ക് ഓടി. ബ്ലാക്ക് t shirt ഉം ബ്ലാക്ക് പാന്റും ആണ് വേഷം വേഷം.ഡ്രീം ചെയ്ത താടി.മുടി ഒതിക്കി ഇട്ടിട്ടുണ്ട്.

പിന്നിലേക്ക് കുറച്ചു മുടി ബൺ ചെയ്തു വെച്ചിട്ടുണ്ട്.ഒരു കയ്യിൽ ഫോണും പിടിച്ചു പുറത്തു ബൈക്കിൽ ചാരി നിൽക്കുന്നവനെ കണ്ടപ്പോൾ ഓടി ചെന്നു കെട്ടിപ്പിടിക്കാൻ തോന്നി.പിന്നെ തോന്നി വെണ്ടെന്ന്.എന്നിട്ട് വേണം എന്നേ ചുമരും കൂട്ടി അടിക്കാൻ .അവന്റെ നോട്ടം അവളിൽ ആണെന്ന് അരിഞതും വേഗം കുറച്ചു ഗൗരവം ഇട്ടു… തൻവി തല താഴ്ത്തി അവന്റെ മുൻപിൽ വന്നു നിന്നു.

“നിന്റെ വീട്ടിൽ ഇത്രയ്ക്കും ദാരിദ്ര്യം പിടിച്ചോ തൻവി “അവളെ മൊത്തത്തിൽ നോക്കി കൈ കെട്ടി നിന്നു. “ഇത് ഞാൻ പ്രതീക്ഷിച്ചതാണ്🙄…”ആതമ് “ഇല്ല ” “പക്ഷേ നിന്റെ വേഷം കണ്ടിട്ട് അങ്ങനെ അല്ലല്ലോ തോന്നുന്നേ.ഉടു തുണിയ്ക്ക് മറു തുണി ഇല്ലാതെ നിൽക്കുക ആണെന്ന പോലുണ്ടല്ലോ “പുച്ഛിച്ചു കൊണ്ട് പറഞ്ഞു. “ഇത് സ്ഥിരം ഡയലോഗ് ആണ് മൈൻഡ് ആക്കേണ്ട” ആത്മ

“അഭി വെറുതെ വന്നതാണോ “ഇനി ഒരു യുദ്ധത്തിന് താല്പര്യം ഇല്ലാത്തതു കൊണ്ട് വേഗം വിഷയത്തിലേക്ക് കടന്നു. “നിന്റെ ഫോൺ എവിടെ കൊണ്ട് വെച്ചേക്കുവാ ” “ഫോൺ കേടുവന്നു കിടക്കുന്ന ” “എപ്പോ?എന്നിട്ട് റിപ്പയർ ചെയ്യാൻ കൊടുത്തോ”ഗൗരവത്തിൽ ചോദിച്ചു “ഇല്ല ,അതിനി ഒന്നിനും പറ്റില്ല.”സങ്കടത്തിൽ തല താഴ്ത്തി. “എന്നിട്ടെന്തു കൊണ്ട് ആരോടും പറഞ്ഞില്ല ,പറഞ്ഞാൽ അല്ലെ അറിയൂ ”

“നിതിനെട്ടൻ നാളെ ഫ്രണ്ടിന്റെ ഷോപ്പിലെക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞിട്ടുണ്ട് .”പെട്ടെന്നു അവന്റെ മുഖത്തെ ഭാവം മാറി.മുഷ്ട്ടി ചുരുടി പിറകിൽ പിടിച്ചു ദേഷ്യം സ്വയം നിയന്ത്രിക്കാൻ ഒന്ന് ദീർഘ ശ്വാസം എടുത്തു. “ഓഹോ അവനായിരിക്കും ഇപ്പൊ നിന്റെ ചിലവൊക്കെ നടത്തുന്നത് അല്ലെ.”അവളെ രുക്ഷമയി നോക്കി.തൻവി ഒന്നും മിണ്ടിയില്ല. “തൻവി നിന്നോടാ ഞാൻ ചോദിക്കുന്നെ,

അവൻ നിന്റെ ആരെങ്കിലും ആണോ…എല്ലാ കര്യവും അവനോട് വിളിച്ചു പറയാൻ.” “ആരെങ്കിലും ആയിട്ട് വേണോ ഒരു സഹായം ചോദിക്കാൻ,….ഒന്നും ഞാനായിട്ട് ചെന്ന് പറഞ്ഞതല്ല എന്റെ സങ്കടം കണ്ടു ചോദിച്ചതാണ്.ഇത്ര ആയിട്ടും എന്നോട് അങ്ങനെ ആരും ചോദിച്ചിട്ടും പറഞിട്ടും ഒന്നും ഇല്ല….ആദ്യമായിട്ട് ഒരാൾ അങ്ങനെ ചോദിച്ചു എനിക്ക് പറയാതിരിരിക്കാന്‍ തൊന്നിയില്ല.അതിൽ ഒരു തെറ്റും ഞാൻ കണ്ടിട്ടില്ല.

“അത് പറയുമ്പോൾ വാക്കുകൾ മുറിയുന്നുണ്ടയിരുന്നു.ഉള്ളിലെ സങ്കടം പുറത്തു വരുമോ എന്ന ഭയം. “നിനക്ക് എന്നോട് പറയാൻ എന്തെങ്കിലും ബുദ്ധി മുട്ട് ഉണ്ടോ തൻവി ” അതിന് മറുപടിയായി ഒരു ചിരിയായിരുന്നു.അതിലുണ്ട് എല്ലാം. “ഞാൻ ഈ കോളേജിൽ വന്നത് പോലും അഭിക്ക് ഇഷ്ടം ആയില്ലെന്ന് എനിക്കറിയാം.എന്നാലും ഒരു ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു…

ഇപ്പൊ അതും ഇല്ല,ഏറി പോയാൽ ആറു മാസം അതുവരെ ഈ ശല്യം സഹിച്ചാല്‍ മതി പിന്നെ പിറകെ ഞാൻ ഉണ്ടാവില്ല ” എന്തോ അത് പറയുമ്പോൾ കണ്ണിൽ നിന്ന് രണ്ടു തുള്ളി നിലത്തേക്ക് ഉതിര്‍ന്നു വീണു.അത് അഭി കാണതിരിക്കാൻ മെല്ലെ തിരിഞ്ഞു തുടച്ചു.പക്ഷേ അവൻ ഒന്നും മിണ്ടിയില്ല അവളുടെ സംസാരം കെട്ടിരിക്കുക മാത്രം ചെയ്തു. “അഭി എന്തിനാ വന്നതെന്ന് പറഞ്ഞില്ല “തൻവി “വീട്ടിൽ നിന്ന് വിളിചിരുന്നു.അമ്മാമ്മയ്ക്ക് സുഗമില്ലെന്ന് .നിനക്ക് വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു….”

“എന്ത്…..അച്ഛമ്മയ്ക്ക് എന്താ പറ്റിയേ “അവളൊന്ന് ഞെട്ടി.അഭിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു. “ഇന്നലെ രാത്രി ഒരു ചെറിയ നെഞ്ചു വേദന…നമ്മുടെ ഹോസ്പിറ്റലിൽ ആണ്…പേടിക്കാൻ ഒന്നും ഇല്ല ഇപ്പൊ ഓക്കേ ആണ്.പക്ഷേ അമ്മാമ്മയ്ക്ക് എല്ലാവരെയും കാണണം എന്ന് പറഞ്ഞു വിളിചിട്ടുണ്ട്.” അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടു അവൻ അത് പറഞ്ഞു ആശ്വസിപ്പിചു. “മ്മ്മ് ,ഞാൻ നാളെ ഇറങ്ങിക്കോളാം “തൻവി അത്രയും പറഞ്ഞു തിരിഞ്ഞു.

“തൻവി ഒരുമിനിറ്റു “തിരിഞ്ഞു നടന്ന അവളെ പുറകിൽ നിന്ന് വിളിച്ചു.അവൾ എന്താണെന്ന അർത്ഥത്തിൽ നോക്കി. “വീട്ടിലേക്ക് വിളിച്ചു പറഞ്ഞേക്ക്.അവരൊക്കെ ആധി പിടിച്ചു നില്ക്കാ”അഭി അവന്റെ ഫോൺ നീട്ടി.അവൾ വേണോ വേണ്ടയോ എന്ന് ആലോചിച്ച ശേഷം ഫോൺ വാങ്ങി.അമ്മയ്ക്ക് വിളിച്ചു. “ഹെലോ മോനെ അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ,നീ കണ്ടോ ” ഫോൺ എടുത്ത പാടെ അമ്മയുടെ ചോദ്യം കേട്ട് ഒന്നും കൂടെ ഫോണിലേക്ക് നോക്കി നമ്പർ മാറിയിട്ടൊന്നും ഇല്ലല്ലോ എന്ന്…

ഇല്ല എന്റെ അമ്മ തന്നെയാ ഈശ്വരാ ഇങ്ങനെ അല്ലല്ലോ എന്നേ നേരിൽ കണ്ടാൽ അപ്പൊ സ്നേഹം ഉണ്ടല്ലേ…..തൻവി ഒന്ന് മനസ്സിൽ ഓർത്തു ചിരിച്ചു പിന്നെ ഫോൺ ചെവിയിൽ വെച്ചു. “ഹെലോ അമ്മാ….ഇത് ഞാനാ തൻവി “പറഞ്ഞു തീര്ന്നും അപ്പുറത്തു നിന്നുള്ള അലർച്ച കേട്ട് ഫോൺ കയ്യിൽ നിന്ന് ഒന്ന് വഴുതി. “എവിടെ പോയി കിടക്കുവായിരുന്നു ഇത്രയും നേരം…ബാക്കിയുള്ളവരുടെ മനഃസമാധാനം കളയാൻ ആയിട്ട് “അമ്മയുടെ വായിൽ ഉള്ളത് കേട്ടപ്പോൾ കുറച്ചു സമാധാനം കിട്ടി.

ഇതാണെന്റമ്മ..ഇങനെയാണ് അമ്മയുടെ സ്നേഹ പ്രകടനം. “അമ്മാ ഞാൻ ഫോൺ ചെവിയില്‍ വെച്ചിട്ടേ ഒള്ളു…കാര്യം ഒന്നും ചോദിക്കാതെ ഒരു യുദ്ധം വേണോ ” “നീ അതിനെ തിന്നതെ ഫോൺ ഇങ്ങോട്ട് തന്നെ..”അപ്പുറത്തു നിന്ന് രാംദാസിന്റെ ശബ്ദം കേട്ട് തൻവി ഒന്ന് നെടുവീർപ്പിട്ടു. “സൂര്യനാൽ തഴുകി ഉറക്കമൊഴിക്കുമെൻ അച്ഛനേയാണെനിക്കിഷ്ട്ടം…..എന്റെ അച്ഛേ എവിടെ ” “വന്നിരിക്കുന്നു ഒരച്ഛയും മോളും “അതും പറഞ്ഞു ഫോൺ അയാളുടെ കയ്യിൽ കൊടുത്തു അവർ എന്തൊക്കയോ പറഞ്ഞു അടുക്കളയിലെക്ക് പോയി.

“രാവിലെ മുതൽ വാലിനു തീ പിടിച്ച അവസ്‌ഥയിലായിരുന്നു അമ്മ.മോള് എന്നും ഇറങ്ങുമ്പോൾ വിളിക്കുന്നതല്ലെ പെട്ടെന്ന് കാണാതയപ്പോള്‍ പേടിച്ചു പോയി….അപ്പൊ പിടിച്ചു അഭിയ്ക്ക് വിളിച്ചു ചോദിക്കാൻ തുടങ്ങിയതാ…ആ ദേഷ്യം എല്ലാം ഒറ്റയടിയ്ക്ക് തീർത്തതാ ഇപ്പൊ “അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. “അതെനിക്ക് തോന്നി” “എന്താടാ ഫോണിനു പറ്റിയെ ” “കയ്യിൽ നിന്ന് അറിയാതെ വീണു അച്ഛേ…പിന്നെ അതിന്റെ സങ്കടത്തിൽ വിളിക്കനും മറന്നു ”

“പോട്ടെ സരമില്ല…എന്തായലും മോള് നാളെ വരുന്നില്ലേ ” “മ്മ് .നാളെ മോർണിംഗ് ഞാൻ ഇവിടുന്ന് ഇറങ്ങും” “വരുമ്പോൾ പുതിയ ഫോൺ വാങ്ങി പോര്.അല്ലെങ്കിൽ ഇവിടെ എത്തുവോളം സമാധാനം ഉണ്ടാവില്ല..” “ശെരി അച്ഛേ വാങ്ങിക്കോളാം ” “പിന്നെ നിനക്കൊരു ഹാപ്പി ന്യൂസ് ഉണ്ട്.നാളെ വരുമ്പോൾ കാണാം ” “ഹാപ്പി ന്യൂസോ ?എന്ത് ?”അവൾ സംശയത്തോടെ ചോദിച്ചു.

“മോൾക്ക് ആരെ കാണാൻ ആണോ ഇത്രയും കാലം കാത്തിരുന്നെ ആ ആള് നാളെ ഇവിടെ ഉണ്ടാകും “ആ ചിരിച്ചു. തൻവി കുറച്ചു നേരം ആലോചിച്ചു നിന്നു….പെട്ടെന്ന് അവളുടെ മുഖം തെളിഞ്ഞു,അതൊരു പുഞ്ചിരിയായ് മാറി.അവളുടെ മുഖത്തെ ചിരി അഭിയെ അസ്വസ്‌ഥനാക്കി,അവൻ വേഗം തലചെരിച്ചു. “ദീപു വരുന്നുണ്ടൊ അച്ഛേ…..”ആ ചോദ്യത്തിൽ ഉണ്ടായിരുന്നു അവളുടെ സന്തോഷം. “മ്മ്മ് ,ഇന്ന് രാത്രി എത്തും”

“സത്യം തന്നെയല്ലേ ,എന്നേ പറ്റിക്കാൻ പറയല്ലല്ലോ” “എന്റെ രണ്ടു മക്കളാണേ സത്യം ” “അല്ല എന്ത് പറ്റി ദീപുവിന്…നാട്ടിൽ വരാൻ ഒരു തോന്നൽ ” “അമ്മ പറഞ്ഞാൽ പിന്നെ അവൻ അടങ്ങി ഇരിക്കോ,എല്ലാവരെയും കാണണം എന്നു പറഞ്ഞാൽ വരണ്ടേ ” “മ്മ് ,അപ്പൊ അച്ഛേ ഞാൻ വെക്കുവാ.വീട്ടിൽ വെച്ചു കാണാം ” “ശെരി .ഭക്ഷണം ഒക്കെ കഴിച്ചു ഉറങ്ങിക്കോ ” “മ്മ് “അവൾ മൂളി കൊണ്ട് ഫോൺ വെച്ചു.

പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷത്തിൽ ആയിരുന്നു തൻവി ആ തെളിച്ചം അവളുടെ മുഖത്തു കാണാമായിരുന്നു.അഭി അവളുടെ മുഖത്തേക്ക് നോക്കാതെ ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ടു….വേറെ ഒന്നും ചോദിക്കാതെ അപ്പോൾ തന്നെ ബൈക്ക് എടുത്തു ഇരുട്ടിലേക്ക് മറഞ്ഞു.തൻവിയ്ക്ക് ആ പ്രവൃത്തി ചെറിയൊരു നോവായി ഉള്ളിൽ കിടന്നു.ദൂരെക്ക് പോകുന്നവനേ അങ്ങനെ നോക്കി നിന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

നേരം വെളുത്തപ്പോള്‍ തന്നെ ദൃതിയിൽ ഓരോന്ന് എടുത്തു വെക്കുന്ന ജ്യോതിയേയാണ് തൻവി കാണുന്നത്. “എങ്ങോട്ടാ ടി ഇത്ര ദൃതി പിടിച്ചു “പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി അവളെ നോക്കി. “നേരം എത്രയായെന്ന് ഒന്ന് നോക്കിയിട്ട് മോള് ഒന്നും കൂടെ ചോദിക്ക് എന്നോട് ഇത് “തൻവി ബുക്ക്സ് അടുക്കി അവളെ കൂർപ്പിച്ചു നോക്കി.തൻവി ടേബിളിലെ ക്ലൊക്കിലേക്ക് ഒന്ന് നോക്കി അതെ സ്പീഡിൽ ബെഡിൽ നിന്നെണീറ്റു.

“8:00 കഴിഞ്ഞോ..ബസ് മിസ്സായാൽ പിന്നെ ഈ അടുത്തൊന്നും കിട്ടില്ല “തൻവി തലയ്ക്കടിച്ചു കൊണ്ട് സ്വയം പറഞ്ഞു. “എത്ര നേരം ആയി വിളിക്കുന്നു നിന്നെ,അതെങ്ങനെ കേൾക്കാനാ ഭൂമി കുലുങ്ങിയാലും അറിയില്ലല്ലോ…അവളുടെ ഒരു ഹൊറർ മൂവി…ഇന്നലെ പേടിച്ചു മനുഷ്യന്റെ ഉറക്കം പോയി,ഇന്ന് “ജ്യോതി പല്ലു കടിച്ചു. “സോറി അളിയാ “പല്ലു തേക്കുന്നിടത്തു നിന്ന് പുറത്തേക്ക് തലയിട്ടു അവൾക്ക് ഒരിളി കൊടുത്തു.ഡോർ അടച്ചു…

“ഇനി എപ്പോഴാ പെണ്ണെ സ്റ്റോപ്പിലെക്ക് പോകാൻ കണ്ടിരിക്കുന്നെ.ഇപ്പൊ തന്നെ നേരം ഒരുപാടായി.നീ അവിടെ എത്തുമ്പോയേക്കും ബസ് പോയിട്ടുണ്ടാകും ഇനി ഉച്ചയാകും അടുത്തത് വരണമെങ്കിൽ.”ജ്യോതി കുളിച്ചു കൊണ്ടിരിക്കുന്ന തൻവിയോട് പറഞ്ഞു കൊണ്ടിരുന്നു. “നീ എന്റെ അമ്മയുടെ ആരെങ്കിലും ആണോ,എനിക്ക് ഒരു സംശയം ഉണ്ട്…,.അതെ ടൂൺ അതെ സംസാരം..

എവിടെയോ ഒരു ആത്മബന്ധം 🧐”തൻവി “നീ സംസാരിച്ചിരിക്കാതെ വേഗം ഇറങ്ങാൻ നോക്ക്.പിന്നെ ഫോൺ വാങ്ങിക്കാൻ മറക്കേണ്ട..വീട്ടിൽ എത്തിയിട്ട് മെസ്സേജ്‌ അയക്കണം ഞാൻ ഫ്രീ ആകുമ്പോൾ അടിക്കാം.”ജ്യോതി ദൃതിയിൽ ഓരോന്ന് പറഞ്ഞു. “ശരി ശരി ഇനി വേഗം പൊക്കോ ഞാൻ ഇറങ്ങിക്കോളാം “തൻവി വിളിച്ചു. “അപ്പൊ ശരി ഡാ…ഞാൻ ഇറങ്ങുവാ “ജ്യോതി വിളിച്ചു പറഞ്ഞു ഓടി.

കുറച്ചു കഴിഞ്ഞു തൻവി എല്ലാം പാക്ക് ചെയ്തു പെട്ടിയും കിടക്കയും എടുത്തു ഹോസ്റ്റലിൽ നിന്നിറങ്ങി.യെല്ലോ ഷോൾഡർ ലൂസ് tshirt ഉം ബ്ലാക്ക് ജീൻസും ആണ് അവളുടെ വേഷം…മുടി പോണിടെയിൽ സ്റ്റെയ്ൽ ആണ്…. പുറത്തു നിതിൻ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.തൻവി അവന് കൈ കൊടുത്തു.. “ഏട്ടൻ എപ്പോ എത്തി ” “ഞാൻ ഇപ്പൊ വന്നിട്ടേ ഒള്ളു,വരുന്ന വഴിക്ക് ജ്യോതിയെ കണ്ടു അവള് പറഞ്ഞു ഓടി ചെന്നിട്ട് കാര്യം ഇല്ലെന്ന്.അതുകൊണ്ട് പതിയെ വന്നു ”

“എന്നിട്ട് ഫോൺ എവിടെ.ഞാൻ പറഞ്ഞത് തന്നെ അല്ലെ “തൻവി അവന്റെ കയ്യിലേക്ക് നോക്കി.നിതിൻ പുറകിൽ പിടിച്ച കവർ അവൾക്ക് നീട്ടി.തൻവി അത് വേഗം അത് തുറന്നു ഓൺ ആക്കി. “എങ്ങനെയുണ്ട് ഇഷ്ട്ടായോ ” “മ്മ് .EMI അല്ലെ ” “അതെ,നീ ഉള്ളത് പോലെ കൊടുത്താൽ മതി” “ഞാൻ ഏട്ടന്റെ അക്കൗണ്ടിലെക്ക് ക്യാഷ് അയച്ചു തരാം,ഏട്ടൻ കൊടുത്താൽ മതി ” “ശെരി,എങ്ങനെ പോകുന്നെ ”

“ഓട്ടോക്ക് പോകട്ടേ .” “ഞാൻ ബസ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്യാം.എന്തായലും ഞാൻ അതിലൂടെ അല്ലെ പോകുന്നെ,വാ കയറ് “നിതിൻ ബൈക്ക് എടുത്തു.തൻവി ഒന്ന് ചിരിച്ചു അവന്റെ പുറകിൽ കയറി.ഇതെല്ലാം കണ്ടു അഭി തന്റെ ബൈക്ക് തിരിച്ചു വേഗത്തിൽ ഓടിച്ചു. “അപ്പൊ ശെരി.കാണാം “തൻവി “ഇനി എന്നാ ഇങ്ങോട്ട് ” “നോക്കട്ടെ അവിടുത്തെ അന്തരീക്ഷം പോലെ ഇരിക്കും ”

“okey ഡാ..,ഇടക്കൊക്കെ മെസ്സേജ്‌ ഒക്കെ അയക്കാം ട്ടോ “നിതിൻ “അത് ഞാൻ ഏറ്റു ” “അപ്പൊ ബൈ “നിതിൻ അവളോട് യാത്ര പറഞ്ഞിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ വെയിൽ ചൂട് കൂടി..ബസ് സ്റ്റോപ്പിലേ ഷീറ്റ് നന്നാക്കുന്നത് കൊണ്ട് എവിടെയും തണൽ ഇല്ലായിരുന്നു.അവൾ നിന്നു വിയർക്കാൻ തുടങ്ങി. തൻവിയ്ക്ക് വല്ലാത്ത അസ്വസ്‌ഥ തോന്നി.രാവിലെ ഫുഡ് കഴിക്കില്ലെന്ന കാര്യം ഓർമ വന്നു.അടുത്തു ഒരു കാന്റീൻ കണ്ടു അങ്ങോട്ട് നടന്നു. “ചേട്ടാ രണ്ടു ഇഡലി “അതും പറഞ്ഞു അവിടെ ഇരുന്നു.

അപ്പോഴാണ് അഭിയും ദീപ്തിയും ബൈക്കില് പോകുന്നത് കാണുന്നത്.ഇതുവരെ അതിന്റെ പിന്നിൽ കയറ്റിയിട്ടില്ല…പണ്ട് ഒരുപാട് വാശി പിടിച്ചിട്ടുണ്ട് പക്ഷേ എന്നേ കയറ്റില്ല എന്നും പറഞ്ഞു ദേഷ്യപ്പെട്ട് പോകും.അതൊടെ ആ ആഗ്രഹം മണ്ണിട്ട് മൂടി.എന്നിട്ടും വെറുതെ പിറകെ നടക്കും.പലപ്പോഴും തോന്നിയിട്ടുണ്ട് അഭിയും ദീപ്തിയും തമ്മിൽ ഇഷ്ട്ടം ഉണ്ടെന്ന്.പക്ഷേ അങ്ങനെ ഇല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

ഇഡലി മുന്നിൽ വെച്ചതും അവൾ ഓർമയിൽ നിന്നു പുറത്തേക്ക് വന്നു.തൻവി അത് കഴിക്കാൻ ഒരുങ്ങിയതും ബസ് വരുന്നത് കണ്ടു അവൾ അതവിടെ ഇട്ട് ഓടി ബസ്സിൽ കയറി.വിശക്കുന്നുണ്ട് ഇനി എന്തെങ്കിലും കടയിൽ നിർത്തുമ്പോൾ വല്ലതും വാങ്ങിക്കാം എന്ന് കരുതി കണ്ണുകൾ അടച്ചു കിടന്നു….

ഇനി എന്റെ കൊച്ചു സ്വർഗ്ഗത്തിലേക്ക് പോകാം.അവിടെയാണ് ഈ രാവണൻ എന്റെ പ്രാണൻ ആയതും രാവണന് ഞാൻ പ്രാണി ആയതും എല്ലാം.എന്റെ ഇഷ്ട്ടങ്ങൾ എല്ലാം അവിടെയാണ്….ഞങ്ങളുടെ വൃന്ദാവനം.ഓർക്കുമ്പോൾ തന്നെ മണ്ണിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി,ഉറക്കത്തിൽ പോലും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button