Novel

നിൻ വഴിയേ: ഭാഗം 33

രചന: അഫ്‌ന

“ആരാ തനു ഇത് “തൻവിയുടെ സംസാരം കണ്ടു കൊണ്ടാണ് അജയും ഇഷാനിയും അപ്പൂട്ടനും വരുന്നത്.അവരെ കണ്ടതും അവൻ ഇരുവരെയും നോക്കി പുഞ്ചിരിച്ചു.

“ഹായ്, ഞാൻ നിതിൻ സർവേഷ്. തൻവിയുടെ ഫ്രണ്ടാ…”അവൻ കൈ കൊടുത്തു പറഞ്ഞതും അപ്പോഴാണ് രണ്ടു പേരും തൻവി വരും എന്ന് പറഞ്ഞ കാര്യം ഓർമ വന്നത്.

“ഓഹ് സോറി,… ഇവള് പറഞ്ഞിരുന്നു താൻ വരുന്ന കാര്യം. പെട്ടന്ന് ഓർത്തില്ല.”അജയ് ഓർത്തെടുത്തു കൊണ്ടു അവന് കൈ കൊടുത്തു.

“നിതിന് യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു, നേരെ ഇങ്ങോട്ടാണോ വന്നേ “ഇഷാനി

“യാത്രയൊക്കെ ഒക്കെയാ….പിന്നെ കാണാൻ ഉള്ളതൊക്കെ ഇവിടെ അല്ലെ.”

“അത് ശരിയാ….. നിങ്ങൾ സംസാരിചിരിക്ക് ഞാൻ ഇവന് ആനയെ കാണിച്ചു കൊടുത്തിട്ട് വരാം”അജയ് അപ്പൂട്ടനെ തോളിൽ കയറ്റി ഇരുത്തി മുന്നോട്ട് നടന്നു.

“നീ എന്താ ഈ ആൽത്തറയിൽ ഒറ്റയ്ക്ക് ഇരിക്കുന്നെ “നിതിൻ ചുറ്റും കണ്ണോടിച്ചു കൊണ്ടു അപ്പുറത്ത് കയറി ഇരുന്നു.

“ഒറ്റയ്ക്ക് ഒന്നും അല്ല,”അതും പറഞ്ഞു അവൾ പുറകിലേക്ക് കണ്ണ് കാണിച്ചു. അവൻ കാര്യം മനസിലാവാതെ പുറകിലേക്ക് പാളി നോക്കി. തങ്ങൾ പറയുന്നതും കേട്ട് പതുങ്ങി ഇരിക്കുന്നവളെ കണ്ടു അവൻ ശവം എന്ന ഭാവത്തിൽ നേരെ ഇരുന്നു.

“ഈ വള്ളി എങ്ങനെ ഇവിടെ എത്തി.”അവളോടുള്ള വിദ്വേഷം ആ മുഖത്തു വ്യക്തം.

“അതൊക്കെ എത്തി,ഇവള് ഒന്നു വീണു, നടക്കാൻ വയ്യെന്ന് പറഞ്ഞപ്പോൾ കൂട്ടിനു എന്നേ നിർത്തി,. ബാക്കിയുള്ളവർ തൊഴാൻ പോയി…. വേണേൽ നിതിനേട്ടൻ തൊഴുതിട്ട് പോര്. ഇവിടെ വരെ വന്നതല്ലേ”

“അത് ശരിയാ, എങ്കിൽ ഞാൻ ഇപ്പോ വരാം “അവൻ തന്റെ ബാഗ് അവളുടെ അടുത്ത് ഇറക്കി വെച്ചു ഷർട്ട് ഊരി കയ്യിൽ പിടിച്ചു അകത്തേക്ക് നടന്നു.

നിതിൻ അകത്തേക്ക് ഇറങ്ങി പോയതും അഭി ഷർട്ടിന്റെ ബട്ടൺ ഓരോന്ന് ഇട്ടു കൊണ്ടു അങ്ങോട്ട് നടന്നു വരുന്നുണ്ട്… മുടിയൊതുക്കി കൊണ്ടു….നെഞ്ചിൽ തുടി താളം കൊട്ടാൻ തുടങ്ങി.

മുണ്ടിന്റെ തുമ്പ് ഒരല്പം ഉയർത്തി പിടിച്ചു വരുന്ന ആ നടപ്പ് കാണാൻ തന്നെ പ്രത്യേക ചന്തമാണ്, അങ്ങനെ നോക്കി ഇരുന്നു പോകും. കണ്ണെടുക്കാൻ ആവാതെ…. ഉള്ളിലെ പ്രണയം പൊട്ടി സ്ഥലം മറന്നു എന്തെങ്കിലും ചെയ്തു പോകുമെന്ന ഭയം കൊണ്ടു ഒരു ചെറിയ ചിരിയിൽ ഒതുക്കി…

അഭി ഒന്നും മിണ്ടാതെ അവളുടെ അടുത്ത് വന്നു.ഇങ്ങോട്ട് നോക്കുന്നില്ലെന്ന് കണ്ടു അവൾ അവനെ തന്നെ കൂർപ്പിച്ചു നോക്കി. നോക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും അഭി കുസൃതിയോടെ അങ്ങോട്ട് മൈൻഡ് ചെയ്തില്ല…… പക്ഷേ പെണ്ണ് വിടില്ലെന്ന് കണ്ടു അവൻ എന്തെന്തെന്ന അർത്ഥത്തിൽ പുരികമുയർത്തി.

നോട്ടം തമ്മിൽ ഇടഞ്ഞതും അവനൊന്നു കണ്ണ് ചിമ്മി. അതിന് നാണത്തോടെ അവളൊന്നു ചിരിച്ചു ഒന്നും ഇല്ലെന്ന മട്ടിൽ നേരെ ഇരുന്നു.

അവൻ ഇരിക്കാതെ അവളോട് ചാരി വർണ്ണ കാഴ്ചകൾ കണ്ടാസ്വാദിച്ചു… ഇപ്പൊ ഹൃദയം നിറഞ്ഞു തുളുമ്പുന്നുണ്ട്.

പണ്ടൊക്കെ ഉത്സവത്തിന്റെ പേരും പറഞ്ഞു ദീപുവിനെയും വലിച്ചു അഭിയേട്ടനെയും തിരിഞ്ഞു നടക്കും.പക്ഷേ കണ്ടാൽ കണ്ണുരുട്ടിയുള്ള നോട്ടം മാത്രം കിട്ടും, എങ്കിലും അങ്ങനെ വാല് പോലെ പുറകെ നടക്കും…… ഇതിനെല്ലാം കൂട്ടായി തന്റെ ദീപുവും ഉണ്ടാകും. ഇപ്രാവശ്യം ഇല്ല, അത് താൻ നന്നായി അറിയുന്നുണ്ട്…… എന്തോ ഒരു ശുന്യത പോലെ…..

കൈ പിണച്ചു കെട്ടി തന്റെ തൊട്ടടുത്തു നിൽക്കുന്നവന്റെ നോട്ടം നേരെയാണെങ്കിലും ആ ചുണ്ടിലെ കുസൃതി ചിരി തനിക്കാണെന്ന് അവൾക്ക് ഊഹിക്കാമായിരുന്നു.

ആൾകൂട്ടം കൂടിയതും പെട്ടന്ന്  തന്റെ മടിയിലേക്ക് കൈ കയറ്റി വെച്ചു കൊണ്ടു ഉയർന്നു കേൾക്കുന്ന പാട്ടിനോത്ത് താളം പിടിച്ചു. അവൾ അവന്റെ നീണ്ടു കിടക്കുന്ന വിരലിലേക്ക് നോക്കി.കുറച്ചു ദിവസം കൂടെ കഴിഞ്ഞാൽ ആ വിരലിൽ തന്റെ പേരെഴുതിയ മോതിരം ആയിരിക്കും…. അതോർക്കുമ്പോൾ തന്നെ കുളിര് കോരുന്ന പോലെ തോന്നി അവൾക്ക്.

ഇതൊന്നും ഇഷ്ട്ടപ്പെടാതെ ഒന്നും പറയാൻ വയ്യാതെ ദീപ്തി കടപല്ല് കടിച്ചമർത്തി.

ഒരുപാട് സമയം മൗനമായി പ്രണയിച്ചു കൊണ്ടിരുന്നു.കാരണം അപ്പുറത്തു ദീപ്തിയും അപർണയും ഇരിപ്പുണ്ട്.

വാദ്യ മേളങ്ങൾ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങി..ഇരുട്ട് കൊണ്ടു ചുറ്റും പല വർണ്ണങ്ങളിലുള്ള വെളിച്ചം തെളിയാൻ തുടങ്ങി. എങ്ങും വർണ്ണോത്സവം.

നിതിൻ ഷർട്ടെടുത്തിട്ട് തൻവിയെ പുറകിൽ നിന്ന് തട്ടി വിളിച്ചു. പെട്ടന്ന് ഇതാരാണെന്ന് നോക്കിയതും നിതിൻ ആയിരുന്നു…..

“ഏട്ടൻ തൊഴുതോ,…അപ്പൊ തിരക്കില്ലേ അവിടെ “തൻവി

“തിരക്കൊന്നും ഇല്ല, ഈ പുറമേ കാണുന്നതെ ഒള്ളു, ഉള്ളിൽ ആരും ഇല്ല”അവൻ ചിരിയോടെ പറഞ്ഞു… അപ്പോഴാണ് അപ്പുറത്തുള്ള അഭിയിൽ അവന്റെ കണ്ണുടയ്ക്കുന്നത്.

“ഏയ്‌ അഭി…. താൻ ഇവിടെ ഉണ്ടായിരുന്നോ “അവൻ അത്ഭുതത്തോടെ അഭിയ്ക്ക് കൈ കൊടുത്തു ചിരിയോടെസംസാരം തുടർന്നു.

“ഹാ ഞാൻ ഇവിടെ ഉണ്ടായിരുന്നു, നീ എപ്പോ എത്തി “അഭി ചിരിച്ചെന്ന് വരുത്തി…. അഭിയ്ക്ക് അവൻ തൻവിയോട് കാണിക്കുന്ന ഓവർ ഫ്രീഡം അതികം ഇഷ്ട്ടപ്പെട്ടിട്ടില്ല. അതിന്റെ അവന്റെ ഉള്ളിൽ ഉണ്ട് താനും.

“ഞാൻ കുറച്ചു നേരമായി,…”

“മ്മ്,”അഭി അതും പറഞ്ഞു നേരെ നിന്നു. അപ്പോയെക്കും ലച്ചുവും വിനുവും വന്നു. അവരും നിതിനേ പരിചയപ്പെട്ടു….അവരുടെ സംസാരം വീണ്ടും തുടർന്നു.

അതിനിടയിൽ ജ്യോതി നിതിന് വിളിച്ചു.അതോടെ അവളോടായി ഞങ്ങളുടെ സംസാരം. അടുത്ത അവളും ഉറപ്പായും ഉണ്ടാവും എന്ന് പറഞ്ഞു വെച്ചു.

തൻവിയുടെ കണ്ണുകൾ അഭിയിലേക്ക് നീണ്ടു. ആ മുഖത്തു ഇപ്പോ ചിരിയില്ല.മുഖത്തേക്ക് നോക്കുന്നില്ലെങ്കിലും ഗൗരവം വന്നു മുടിയത് പോലെ.

“എടീ നിന്നോട് ജ്യോതി എന്തെങ്കിലും പറഞ്ഞോ ”

“ഇല്ല, എന്താ?”

“ഞങ്ങളുടെ കാര്യം വീട്ടിൽ സെറ്റായി, ഉടനെ നിശ്ചയം ഉണ്ടാവും “നിതിൻ ചിരിയോടെ പറഞ്ഞു.

ഒന്നാമത് ചെണ്ടകൊട്ടിന്റെയും വെടിവെപ്പിന്റെയും ബഹളം….ഒപ്പം.
വലിഞ്ഞു മുറിക്കിയ അഭിയേട്ടന്റെ മുഖം….എല്ലാം കൊണ്ടും നിതിൻ പറഞ്ഞത് കേട്ടില്ല

“എടൊ ഞാൻ പറഞ്ഞത് കേട്ടോ ”

മുട്ട് കൈ കൊണ്ടു അവളെ തട്ടി കൊണ്ടു അടുത്തിരുന്നു ഉച്ചത്തിൽ ചോദിച്ചു.

എന്താ…. കേൾക്കുന്നില്ല

“എടൊ ഞങ്ങളുടെ കാര്യം വീട്ടിൽ സേറ്റായി “അവൻ ഒന്നുടെ ഉച്ചത്തിൽ പറഞ്ഞു.

“എ….ന്ത്……ങ്‌ഹേ?ആണോ? ശരിക്കും ”

തൻവി കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ടു നിതിൻ ഒന്ന് പിച്ചി.

“നീ ഇതേത് സ്വപ്ന ലോകത്താഡി ”
പിച്ചിയിടത്തു ഒഴിഞ്ഞു.

“അതെങ്ങനെ സെറ്റായി ”

“ഞാൻ ആദ്യം അച്ഛനോട് തന്നെ തുറന്നു പറഞ്ഞു. അച്ഛൻ നേരെ അവളുടെ പേരെന്റ്സിനോട് നേരിട്ട് ചോദിച്ചു”

“എന്നിട്ട് ”

“എന്നിട്ടെന്താ, ഇപ്പോ പേരിനൊരു എൻഗേജ്മെന്റ് നടത്തി ഇടുവാ….. മാര്യേജ് ഓക്കേ രണ്ട് പേരുടെയും പഠിത്തം കഴിഞ്ഞിട്ട് ”

“പൊളിച്ചു…..”അവൾ അവന് കൈ കൊടുത്തു കൊണ്ടു അപ്പുറത്തേക്ക് നോക്കി.

അവിടെ അഭിയേട്ടൻ ഇല്ല…കുറച്ചു നേരം ഏട്ടനോട് സംസാരിച്ചിരുന്നപ്പോൾ ഇതൊന്നും ഓർത്തില്ല.

കണ്ണുകൾ വീണ്ടും ആളെ തിരയാൻ തുടങ്ങി.അപ്പോഴാണ് അപ്പുറത്ത് ഇരുവരെയും കാണാൻ ഇല്ലെന്ന കാര്യം മനസ്സിലായത്.

താലപ്പൊലി ഏറെ കുറേ തീരാറായിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരക്കും അത്യാവശ്യത്തിന് ഉണ്ട്….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button