നിൻ വഴിയേ: ഭാഗം 37
Oct 4, 2024, 21:48 IST

രചന: അഫ്‌ന
അഭി തൻവിയുടെ വീടിന് മുൻപിൽ എത്തിയപ്പോഴാണ് ശ്വാസം വിടുന്നത്. അത്രയും സമയം ഒന്നിനെയും വക വെക്കാതെ ഓടുകയായിരുന്നു..... ഗെറ്റ് കടക്കുമ്പോൾ തന്നെ ഉമ്മറത്തു ഇരിക്കുന്ന ദീപുവിനെയാണ്. മുഖത്തു ഇതുവരെ ഇല്ലാത്തൊരു ഗൗരവം വന്നു മുടിയത് അവൻ ശ്രദ്ധിച്ചു.... ആദ്യം തൻവിയെ കാണാം എന്ന് കരുതി അകത്തേക്ക് കയറാൻ നിന്നതും അതിനു മുമ്പ് അവനെ ദീപു തടഞ്ഞിരുന്നു. കാര്യം മനസിലാവാതെ തന്റെ മുൻപിലേ കയ്യിലേക്കും അവനെയും സൂക്ഷിച്ചു നോക്കി. "അഭി എങ്ങോട്ടാ ഇത്ര തിടുക്കത്തിൽ " "തൻവിയുടെ അടുത്തേക്ക്,..ഒന്ന് കണ്ടിട്ട് നമുക്ക് സംസാരിക്കാം " "നീ എന്താ ഇങ്ങനെ വിയർത്തു കുളിച്ചിരിക്കുന്നെ, അവിടുന്ന് ഓടിയാണോ വന്നേ " "അത് ഞാൻ പെട്ടന്ന് തൻവി ഇവിടുണ്ട് എന്ന് കേട്ടപ്പോൾ വേറൊന്നും ചിന്തിച്ചില്ല......അവൾ ഒക്കെ അല്ലെ " കിതച്ചു കൊണ്ടുള്ളവന്റെ വാക്കുകൾ കേട്ട് ദീപു ഒരു നിമിഷം കേട്ട് നിന്നു. "അപ്പോ തൻവി അവിടുന്ന് ഇറങ്ങിയത് നീ കണ്ടില്ലേ " "അത് ഞാൻ പെട്ടന്ന് ശ്രദ്ധിച്ചില്ല "അവൻ മറുപടി കിട്ടാതെ തല താഴ്ത്തി. "ശ്രദ്ധിച്ചില്ലെന്നോ,....നീ അത്രയും നേരം എവിടെ ആയിരുന്നു. അല്ലെങ്കിൽ എപ്പോഴും ചുറ്റി നടക്കുന്നതാണല്ലോ " ദീപു സംശയത്തോടെ അവനെ ഉറ്റു നോക്കി. "അത് ഡാ, ഞങ്ങൾ ചെറുതായി പിണങ്ങി.....ആ ദേഷ്യത്തിൽ " "ദേഷ്യത്തിൽ " "ഞാൻ മിണ്ടാൻ പോയില്ല" "ഈ പിണങ്ങിയതിനു പ്രതേകിച്ചു കാരണം ഉണ്ടാകുമല്ലോ...." "അത് പിന്നെ.......അവൻ പറയാൻ നിന്നതും ദീപു തടഞ്ഞു. "നിതിനോടുള്ള ഇടപെടൽ ഇഷ്ട്ടപ്പെടില്ല അല്ലെ......ഭാവ ഭേദമില്ലാതെ ദീപു പറയുന്നത് കേട്ട് അഭി അവനെ ഉറ്റു നോക്കി. "നിനക്ക് എന്താ പറ്റിയെ അഭി, ഇങ്ങനെ ആയിരുന്നില്ലല്ലോ നീ.....നിതിൻ അവളുടെ ബെസ്റ്റ് ഫ്രണ്ടാ, പോരാത്തതിന് ജ്യോതിയും നിതിനുമായുള്ള റിലേഷൻ എന്നേക്കാൾ നന്നായി നിനക്കും അറിയാം. എന്നിട്ടും നിന്റെ over possessiveness......അവന്റെ കാര്യം പോകട്ടെ തൻവിയേ നീ ആ കണ്ണിൽ ആണോ കണ്ടേ. നിന്നെ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്നവളാ. നീ ഒന്ന് പിണങ്ങിയാൽ പോലും അവൾക്ക് സഹിക്കില്ല......"ദീപു പറയുന്നത് കേട്ട് അഭിയുടെ ഉള്ളിൽ കുറ്റ ബോധത്തിന്റെ വിത്ത് മുളച്ചു. അവന്റെ മിഴികൾ നനഞ്ഞു. "കുറച്ചു സമയം വൈകി ഇരുന്നെങ്കിൽ അവളെ കാണാൻ പാടില്ലാത്ത അവസ്ഥയിൽ കാണേണ്ടി വരുമായിരുന്നു....... അതോർക്കുമ്പോൾ എന്റെ ശരീരം ഇപ്പോഴും വിറക്കുവാ. നിനക്ക് ഇതിനെ കുറിച്ച് വല്ല ബോധവും ഉണ്ടോ."ദീപു വീണ്ടും ശബ്ദം ഉയർത്തി. ആദ്യമായിട്ടാണ് ദീപു ഇങ്ങനെ ഒരാളോട് സംസാരിക്കുന്നത്. അതിൽ വിഷമവും ഒരുതരം പകപ്പും അഭിയിൽ ഉണ്ടായിരുന്നു. "നീ എന്താ പറയുന്നേ......" "ആരോടും മിണ്ടാതെ പോയ തനു ചെന്നു പെട്ടത് ആ മാധവന്റെയും കൂട്ടരുടെയും മുൻപിലാ....." "എന്ത്...... മാധവൻ? തനു എങ്ങനെ അവന്റെ കയ്യിൽ "അഭിയുടെ നെഞ്ചിടിപ്പ് ഉയർന്നു.അവന്റെ ഉള്ളം കൈ വിയർക്കാൻ തുടങ്ങി. '"രാത്രിയല്ലേ അവന്മാരുടെ വിളയാട്ടം. ആരോ ഇരുട്ടിൽ വെളിച്ചം പോലും ഇല്ലാതെ ഏറുമാടത്തിലേക്ക് കയറി പോകുന്നത് കണ്ടു സംശയം തോന്നി ചെന്നതാ. അവരെ കണ്ടപ്പോൾ സംശയം ഒന്നും തോന്നിയില്ല, എന്നത്തേയും പോലെ കുടിച്ചു ലക്ക് കെട്ടു തന്നെ....തിരിച്ചു റോഡിലേക്ക് കയറി നടക്കാൻ ഒരുങ്ങിയപ്പോഴാണ് നിലത്തു പൊട്ടി കിടക്കുന്ന കുപ്പി വളകളും മുല്ലപ്പുക്കളും ചിന്നി ചിതറി കിടക്കുന്നത്.സംശയം തോന്നി അങ്ങോട്ട് തിരിച്ചു നടന്നപ്പോയെക്കും അവന്മാർ രക്ഷപെട്ടിരുന്നു......ഞാൻ കാണാതിരിക്കാൻ പാടത്തേക്ക് എറിഞ്ഞിരുന്നു.എന്തിലോ തട്ടി നിലത്തേക്ക് വീണപ്പോഴാ നിലത്തു ബോധമില്ലാതെ കിടക്കുന്നവളെ കണ്ടേ."ദീപുവിന്റെ ശബ്ദം ഇടരുന്നത് മറ്റേരാക്കാളും നന്നായി അഭിയ്ക്ക് അറിയാമായിരുന്നു. "ഈശ്വരാ....ത.... ത...നുവിന് എന്തെങ്കിലും പറ്റിയോടാ. ഞാൻ ഒന്ന് കണ്ടോട്ടെ," "അവൾക്ക് ഒരു കുഴപ്പവും ഇല്ല....പക്ഷേ നീ ഇന്ന് ചെയ്തത് മോശമായി പോയി. ഇങ്ങനെ അല്ല നിന്നെ കുറിച്ച് ഞാൻ ചിന്തിച്ചു വെച്ചേ." "എടാ ഞാൻ അപ്പോഴത്തെ മാനസികാവസ്ഥയിൽ " "എന്ത് മാനസികാവസ്ഥ.... ഇങ്ങനെ ആണെങ്കിൽ ഇനി തനുവിനോട് എനിക്ക് സംസാരിക്കണമെങ്കിൽ പോലും നിന്റെ അനുവാദം ചോദിക്കേണ്ടി വരുമല്ലോ അഭി. അതുപോലെ ഇനിയും തൻവിയുടെ ലൈഫിലേക്ക് ഒരുപാട് ഫ്രിണ്ട്സ് ഇതുപോലെ കടന്നു വന്നെന്നിരിക്കും അപ്പോഴും നീ ഇങ്ങനെ ഇട്ടേച്ചു പോകില്ല എന്ന് എന്താ ഉറപ്പ് "ദീപുവിന്റെ ഓരോ വാക്കും അഭിയെ ഉത്തരം മുട്ടിച്ചു..... ചെയ്തത് തെറ്റാണെന്ന് അവന് ഇതിനോടകം മനസ്സിലായിരുന്നു. "ദീപു പ്ലീസ്..... ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം. വീണ്ടും വീണ്ടും അത് പറഞ്ഞു ഇനിയും കുറ്റപെടുത്തല്ലേ.ആര് പറഞ്ഞാലും ഞാൻ സഹിക്കും നീ ഇങ്ങനെ കുറ്റപ്പെടുത്തിയാൽ എനിക്ക് സഹിക്കാൻ കഴിയില്ല "അഭി അവനെ മുറുകെ പുണർന്നു...... അത് മാത്രം മതിയായിരുന്നു ഇരുവർക്കിടയിലെ പരിഭവം തീരാൻ. "ഇനി തനുവിന്റെ കണ്ണ് നീ കാരണം നിറയരുത്, മനസ്സിലായോ? പിന്നെ നിതിൻ നമ്മുടെ അഥിതിയാണ്, നിങ്ങളുടെ നിശ്ചയം കൂടാൻ വേണ്ടി ഇങ്ങോട്ട് വന്നവനാ. അവനെ ഒരിക്കലും uncomforte ആക്കരുത്."ദീപു അവന്റെ പുറത്തു കൊട്ടി കൊണ്ടു പറഞ്ഞു. അതിന് കൊച്ചു കുട്ടികളെ പോലെ അതേയെന്ന ഭാവത്തിൽ തലയാട്ടി കണ്ണുകൾ തുടച്ചു മാറ്റി. "ഇനിയും ഇങ്ങനെ ഇരുന്നു മോങ്ങേണ്ട, പോയി ചെന്നു സംസാരിക്ക്."അവനെ നേരെ നിർത്തി ചിരിച്ചു കൊണ്ടു പറഞ്ഞു. അഭി നിറഞ്ഞ പുഞ്ചിരിയോടെ അകത്തേക്ക് ഓടി. "അഭി ഒരു നിമിഷം "പുറകിൽ നിന്ന് ദീപുവിന്റെ സ്വരം കേട്ട് അവൻ സംശയത്തോടെ തിരിഞ്ഞു. "എടാ ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടായത് വീട്ടിലുള്ളവരോട് പറയേണ്ട. അത് മറ്റൊരു പ്രശ്നത്തിന് കാരണം ആവും." "നാളെ നമുക്ക് നേരത്തെ ഇറങ്ങണം, ഒരത്യാവിശ്യ പണിയുണ്ട് "അഭി മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ടു അവനെ നോക്കി. "മനസ്സിലായി,മൂന്നും ഇവിടം വിട്ടു പോയിട്ടുണ്ടാവില്ല.....ആരും ഒന്നും ചെയ്യില്ലെന്ന അഹങ്കാരം ആണ്. അത് നാളത്തോടെ തീർത്തു കൊടുക്കണം"ദീപു തന്റെ ബാഗ് എടുത്തു തോളിലിട്ട് തന്റെ വീട്ടിലേക്ക് നടന്നു. അഭി അകത്തേക്ക് കയറുമ്പോൾ തന്നെ കാണുന്നത് മൂടി പുതച്ചു കിടക്കുന്ന തൻവിയെയാണ്. എന്തോ അവളുടെ നിഷ്കളങ്കമായ മുഖം കണ്ടു അവന് കുറ്റബോധം തോന്നി.... പതിയെ അവളുടെ കൈ തന്റെ കൈ വെള്ളയിൽ ചേർത്ത് പിടിച്ചു. ഞാൻ ഇത്രയ്ക്കു സങ്കടം ആവുമെന്ന് കരുതിയില്ല പെണ്ണെ, അപ്പോഴത്തെ പൊട്ട ബുദ്ധിയിൽ ചെയ്തു പോയി. ഇനി ഞാൻ തനിച്ചാക്കില്ല......പ്രോമിസ്. അവന്റെ മിഴി നീർ അവളുടെ കവിളിനെ നനയിച്ചു. ഉറക്കത്തിലായത് കൊണ്ടു അവളൊന്നു പിടഞ്ഞെണീറ്റു..... അവളുടെ ഞെട്ടൽ കണ്ടു അഭിയും വല്ലാണ്ടായി. "തൻവി......."അവന്റെ വിളി കേട്ടാണ് ഇത്രയും നേരം മയങ്ങിയിരുന്ന കാര്യം പോലും ഓർമ വന്നത്. "എന്തെങ്കിലും കണ്ടു പേടിച്ചോ " അഭിയുടെ ശബ്ദം കേട്ട് തൻവി വീണ്ടും ഞെട്ടി, അപ്പോഴാണ് തന്റെ കൈകൾ ചേർത്ത് പിടിച്ചിരിക്കുന്നത് കാണുന്നത്. ഒന്ന് മറുത്ത് ചിന്തിക്കാൻ കൂടെ നിൽക്കാതെ ആ കൈകൾ എടുത്തു മാറ്റി. അവളുടെ പ്രവൃത്തി അഭിയെ നിരാശനാക്കി. "തൻവി......" "എനിക്ക് കിടക്കണം. അഭിയേട്ടൻ പോകുമ്പോൾ ലൈറ്റ് ഒന്ന് ഓഫ് ചെയ്യുവോ "അവന്റെ മുഖത്തേക്ക് പോലും നോക്കാതെ അവളത്രയും പറഞ്ഞു തിരിഞ്ഞു. "നിനക്ക് എന്നോട് ദേഷ്യമുണ്ടോ? ഞാൻ ചെയ്തത് തെറ്റാണ്. അതിന് എത്ര വേണേലും മാപ്പ് പറയാം.... പക്ഷേ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ."അഭി അവളുടെ കൈകൾ വീണ്ടും ചേർത്ത് പിടിച്ചു.... പക്ഷേ അവളത് മനപ്പൂർവം അവനിൽ നിന്ന് വേർപ്പെടുത്തി. "അഭിയേട്ടൻ ചെല്ല്,.... എനിക്കിപ്പോ ഒന്ന് മയങ്ങണം."തൻവി പുഞ്ചിരിയിൽ ഒതുക്കി സ്വയം ലൈറ്റ് ഓഫ് ചെയ്തു. അഭിയ്ക്ക് അവൾ തന്നെ മനപ്പൂർവം ഒഴിവാക്കുവാണെന്ന് മനസ്സിലായി. അവളെ കുറ്റപ്പെടുത്താൻ കഴിയില്ല. തന്റെ തെറ്റ് കൊണ്ടു തന്നെയാണ്. തന്റെ possessive കാരണം വലിയൊരു അപകടത്തിൽ തലനാരിയക്ക് രക്ഷപെട്ടവളാ..... ദീപുവിനെ എനിക്കറിയാം, അവന്റെ ദേഷ്യവും എനിക്ക് ഊഹിക്കാം.തന്നെ പോലെ അവളെ മനസ്സിൽ കൊണ്ടു നടക്കുന്നവനാ.അതെന്നോട് പറഞ്ഞിട്ടില്ലെങ്കിലും ഒരിക്കെ അവൻ പോലും അറിയാതെ ഡയറി ഞാൻ എടുത്തു വായിച്ചതാ.. അവന്റെ പ്രണയയത്തിന്റെ ആഴം അളക്കാൻ പോലും കഴിയില്ലെന്ന് ഓർത്തപ്പോൾ എന്റെ പ്രണയം അവിടെ അവസാനിപ്പിച്ചതാണ്. പക്ഷേ പറ്റുന്നില്ല.. വല്ലാത്തൊരു വീർപ്പുമുട്ടൽ ജീവൻ പോകുന്ന വേദന. അവന്റെ മൗനമാണ് എന്റെ പ്രണയം തുറന്നു പറയാൻ പ്രേരിപ്പിച്ചത്...... എന്തിനാണ് ഇങ്ങനെ ഒളിച്ചു പ്രണയിക്കുന്നതെന്ന് അറിയില്ല. പക്ഷേ അവൻ നല്ലവനാ വേറൊരു കണ്ണ് കൊണ്ടു അവളെ നോക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല...... മറ്റാരേക്കാളും എനിക്കവനെ വിശ്വാസാ. അഭിയുടെ മിഴികൾ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങുന്നേരം ചുവന്നിരുന്നു. അവൻ ഒന്നും മിണ്ടാതെ പുറത്ത് തിണ്ണയിൽ ചെന്നിരുന്നു. അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്. നോക്കുമ്പോൾ അജയ് ആണ്. "ഹലോ ഏട്ടാ " "നിങ്ങൾ രണ്ടും ഇതെവിടെ പോയി കിടക്കാ..... എങ്ങിട്ടാണെങ്കിലും ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ "അജയ് പരിഭ്രാന്തിയോടെ പറഞ്ഞു. "ഏട്ടാ ഞങ്ങൾ വീട്ടിലാണ് "അഭി എങ്ങനെ തുടങ്ങും എന്നറിയാതെ പറഞ്ഞു. "എന്ത്? വീട്ടിലോ....വീട്ടിൽ എന്താ."ഇഷാനിയാണ്..ചോദ്യം സ്വഭാവികമാണ്. പ്രായപൂർത്തിയായ രണ്ട് പേർ ഇത്രയും നേരം കൂടെ നിന്നിട്ട് പെട്ടന്നൊരു നിമിഷം വീട്ടിൽ എത്തി എന്ന് പറയുമ്പോൾ ആരായാലും വേവലാതിപ്പെടും. "അത് പിന്നെ, ദീപു വന്നിട്ടുണ്ട്. അവനോട് സംസാരിച്ചു ഞങ്ങൾ ഇങ്ങോട്ട് പൊന്നു. തൻവിയ്ക്ക് എന്തോ വയ്യായ്ക ഉണ്ടെന്ന് പറഞ്ഞപ്പോൾ വേറെ ഒന്നും ചിന്തിച്ചില്ല "അഭിയ്ക്ക് കള്ളം പറയുന്നതിൽ വിഷമം ഉണ്ടെങ്കിലും അതല്ലാതെ വേറെ വഴി ഇല്ലെന്നോർത്തു കണ്ണടച്ചു കൊണ്ടു പറഞ്ഞു നിർത്തി. "തനുവിന് എന്ത് പറ്റി,?ഇഷാനി "ദീപു വന്നോ?എപ്പോ?"അജയ് ആശ്ചര്യത്തോടെ ചോദിച്ചു. "കുറച്ചു സമയമായി. തൻവിയ്ക്ക് കുഴപ്പം ഒന്നും ഇല്ല. ചെറിയൊരു തല വേദന അത്രേ ഒള്ളു " "മ്മ്, നീ വേഗം ഇങ്ങോട്ട് വാ. എല്ലാറ്റിനും ഉറക്കം വന്നു തുടങ്ങിയിട്ടുണ്ട്.കാർ ഇവിടിട്ട് പെട്ടന്ന് എവിടേക്ക് പോയെന്ന് വിചാരിച്ചു." "ഞങ്ങൾ സംസാരിച്ചു നടന്നതാ. ഞാൻ ഇപ്പൊ വരാം. ഒരു രണ്ടു മിനിറ്റ് "അഭി ഫോൺ പോക്കറ്റിലിട്ട് ദീപുവിന്റെ വീട്ടിലേക്ക് ഓടി. "ദീപു......ഡാ.......ദീപു "അഭി വിളി കേട്ട് കുളിക്കാൻ കയറിയാൻ അതുപോലെ പുറത്തേക്ക് ഇറങ്ങി. "എന്താടാ...... മനുഷ്യനേ ഒന്ന് കുളിക്കാനും സമ്മതിക്കില്ലേ "അവൻ ടവ്വൽ ഉടുത്തു കൊണ്ടു സിറ്റ് ഔട്ടിലേക്ക് വന്നു. "അത്യാവശ്യം ആയതോണ്ടാ..... നീ വേഗം ഡ്രസ്സ് മാറി വന്നേ. നമുക്ക് ഉത്സവ പറമ്പിലേക്ക് പോകണം ". "ഉത്സവ പറമ്പിലോ? അവിടെ എന്താ " "അവരെ എടുക്കാൻ വിളിച്ചതാ..... ഞാൻ ആണെങ്കിൽ ഇങ്ങോട്ട് ഓടി വന്നപ്പോൾ തന്നെ ഒരു പരുവമായി. ഇനി നടക്കാൻ വയ്യ. നീ ബൈക്കിൽ എന്നേ അവിടെ കൊണ്ടു വിട്...... ഞാൻ ബൈക്കെടുത്തു പോയാൽ പിന്നെ അതെടുക്കാൻ രണ്ടാമത് ഒന്നൂടെ പോകേണ്ടി വരും. നീ ഉള്ളത് കൊണ്ടു അതിന്റെ ആവിശ്യം ഇല്ലല്ലോ "അഭി അവനെ നോക്കി ഇളിച്ചു. "ഇല്ലെന്ന് പറഞ്ഞാലും വിടില്ലല്ലോ, അവിടെ നിൽക്ക് ഞാൻ ഡ്രസ്സ് മാറ്റിയിട്ട് വരാം "ദീപു അവനെ കണ്ണുരുട്ടി കൊണ്ടു അകത്തേക്ക് പോയി. ദീപു വേഗം ഒരു ഓറഞ്ച് ഷർട്ടും മുണ്ടും ധരിച്ചു ബൈക്കിന്റെ കീ എടുത്തു പുറത്തേക്ക് ഇറങ്ങി. "പോകാം "ദീപു ബൈക്ക് സ്റ്റാർട്ട് ചെയ്തു അഭിയെ നോക്കി. അവൻ വേഗം അവന്റെ പുറകിൽ കയറി ഇരുന്നു. "കാണാഞ്ഞിട്ട് അവരെന്തെങ്കിലും ചോദിച്ചോ "യാത്രയിൽ ദീപു ചോദിച്ചു... "മ്മ്, ഏട്ടൻ ഫോൺ എടുത്തപ്പോയെ പറഞ്ഞു. പിന്നെ നീ വന്നൊക്കേ പറഞ്ഞപ്പോൾ ഒന്നടങ്ങി " "മ്മ്.... പേടിച്ചു കാണും.നിങ്ങൾ വഴക്കിട്ടന്നൊക്കെ പറഞ്ഞാൽ പിന്നെ കാര്യം തിരക്കലും മറ്റും ആകും, അത് ചിലപ്പോൾ നിതിന് കൂടെ വിഷമമാകും. അതു കൊണ്ടു കുടെയാ ഒന്നും വേണ്ടെന്ന് പറഞ്ഞേ " "ദീപു പറയുന്നതിനോട് യോചിച്ച പോലെ അഭി മൂളി. ഉത്സവ പറമ്പിൽ എത്തിയപ്പോൾ എല്ലാവരും ദീപുവിനെ കണ്ട സന്തോഷത്തിൽ അവന്റെ അടുത്തേക്ക് ചെന്നു. "എന്റെ ദീപു നീ പോയത് വല്ലാത്തൊരു ചതിയായി പോയ് "അജയ് അവനെ .........തുടരും....