നിൻ വഴിയേ: ഭാഗം 39
രചന: അഫ്‌ന
നിതിൻ ഫോൺ റിങ് ചെയ്യുന്നത് കേട്ട് കൊണ്ടാണ് കണ്ണ് തുറക്കുന്നത്……
കോട്ടു വാ ഇട്ട് മൂരി നിവർന്നിരുന്നു ഫോൺ എടുത്തു……ജ്യോതിയാണ്….
അവളുടെ പേര് കണ്ടപ്പോൾ തന്നെ അവന്റെ കണ്ണുകൾ വിടർന്നു.
“ഹലോ…. മോർണിംഗ് “അവൻ ചിരിച്ചു കൊണ്ടു ഫോൺ ചെവിയിൽ ചേർത്തു.
“മ്മ് മോർണിംഗ്, എവിടെ ആയിരുന്നു ഇത്രയും നേരം. എണീറ്റില്ലേ ”
“ഇല്ല പെണ്ണെ, ഇന്നലെ ഭക്ഷണം കഴിച്ചു കിടന്നപ്പോയെക്കും നേരം ഒരുപാടായി. പിന്നെ ഇവിടുത്തെ തണുത്തുപ്പും. നേരം വെളുത്തത് പോലും അറിഞ്ഞില്ല”
“അവിടെ അങ്ങ് ബോധിച്ച പോലുണ്ടല്ലോ ഏട്ടന് “ജ്യോതി ചിരിയോടെ ചോദിച്ചു.
“പിന്നെ ഇല്ലാതിരിക്കോ,… നിനക്ക് ശരിക്കും മിസ്സായി… സാരല്ല്യ നമുക്ക് ഹണി മൂൺ ഇങ്ങോട്ടേക്ക് ആക്കാം “അവൻ കുസൃതിയോടെ ചിരിച്ചു.
“അടുപ്പ് കത്തിക്കാതെ അരി ഇടണോ?”
“ഞാൻ എന്റെ ആഗ്രഹം പറഞ്ഞതല്ലെടി….. ഒന്ന് സ്വപ്നം കാണാനും സമ്മതിക്കരുത് ”
“ഇനി അത് പറഞ്ഞു തുടങ്….. തൻവി എവിടെ, അവള് എണീറ്റോ? വിളിച്ചിട്ട് കിട്ടുന്നില്ല ”
“ഞാൻ ദീപുവിന്റെ വീട്ടിലാ….. കുളിച്ചു ഫ്രഷ് ആയിട്ട് ചെന്നു നോക്കാം”
“ഓഹോ അതൊക്കെ എപ്പോ ”
“ഇന്നലെ,…..ആ ദീപ്തി പിശാശൊക്കെ അവിടെയാണ് താമസം, അതോടെ അവിടേക്കു പോകാനുള്ള മൂഡ് തന്നെ പോയി.”അവൻ ചടപ്പോടെ പറഞ്ഞു നിർത്തി.
“തൻവി പറഞ്ഞിരുന്നു… എന്തായാലും ഏട്ടന്റെ ഒരു കണ്ണുള്ളത് നല്ലതാ, എന്തെങ്കിലും പറഞ്ഞു എൻഗേജ്മെന്റ് മുടക്കാൻ നടക്കുവായിരുക്കും. ഏട്ടനും സൂക്ഷിച്ചോ അവളയത് കൊണ്ടു എങ്ങനെയാ പണിയെന്നു ഊഹിക്കാൻ പറ്റില്ല ”
“നീ പറഞ്ഞതിലും കാര്യം ഉണ്ട്…”അവൻ സംസാരിച്ചു ഉമ്മറത്തെ തിണ്ണയിൽ ചാരി ഇരുന്നു.
“കുളിക്കാൻ ഒന്നും പ്ലാൻ ഇല്ലേ മനുഷ്യ”
“പോകാ ഡി “അവൻ തല ചൊറിഞ്ഞു.
“മ്മ്, എങ്കിൽ എന്റെ മോൻ പോയി കുളിക്ക്, ഞങ്ങൾക്ക് ഇറങ്ങാറായി. ഇനി ഫ്രീ ആകുമ്പോൾ വിളിക്കാം ”
“അപ്പൊ ബൈ….”അവൻ ഫോൺ വെച്ചു തണുത്ത പ്രഭാതത്തെ വരവേറ്റു.
“നീ എണീറ്റോ “പുറകിൽ നിന്ന് ദീപുവിന്റെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.
“ആഹ്, ഇപ്പോ എണീറ്റതെ ഒള്ളു. ദീപു എവിടെ ആയിരുന്നു ”
” മുറ്റത്ത് കുറച്ചു പുല്ലൊക്കെ മുളച്ചിരുന്നു, അത് പറിക്കാൻ ഇരുന്നു. അല്ലെങ്കിൽ വയ്യാത്ത നടുവും കൊണ്ടു അമ്മ അടുത്ത പണി ഒപ്പിക്കും…. ”
അവൻ പുഞ്ചിരിച്ചു കൊണ്ടു മുറ്റത്തെ പൈപ്പിൽ ചുവട്ടിൽ നിന്ന് കൈ കഴുകി.
“എന്തായാലും തന്നെ കേട്ടുന്നവളുടെ ഭാഗ്യം,…”അവൻ പറഞ്ഞു നിർത്തിയതും അവന്റെ മുഖത്തെ ചിരി മാഞ്ഞു….
“നീ കുളത്തിൽ കുളിക്കാൻ വരുന്നുണ്ടോ? ഞാൻ എന്തായാലും പോകുവാ…. ഇനി നിനക്ക് വരണമെങ്കിലോ എന്നോർത്തു കാത്തിരുന്നതാ “അവൻ പുറത്തു വിരിച്ചിട്ട തോർത്തു എടുത്തു തോളിൽ ഇട്ടു അവനെ നോക്കി.
“അത് ചോദിക്കാൻ ഉണ്ടോ…. ഞാൻ ദേ എത്തി “അവൻ അകത്തേക്ക് ഓടി.തന്റെ തോർത്തും ഡ്രെസ്സും എടുത്തു വന്നു.
“പോകാം “ചെറുപ്പിട്ട് കൊണ്ടു അവനെ നോക്കി.ഇരുവരും മുന്നോട്ടു നടക്കുമ്പോഴാണ് ആരോ കൈ കൊട്ടുന്ന ശബ്ദം കേൾക്കുന്നേ… രണ്ടും ചുറ്റും നോക്കി.
“ദീപു എന്തെങ്കിലും ശബ്ദം കേട്ടോ ”
“കയ്യടിക്കുന്ന ശബ്ദം അല്ലെ ”
“ആ അത് തന്നെ “വീണ്ടും നടക്കാൻ ഒരുങ്ങി.
“ഹേയ്…… മുകളിലേക്ക് നോക്ക്….. ഇവിടെ ഇവിടെ “തൻവിയുടെ മുറിയുടെ ഭാഗത്തു നിന്നാണെന്ന് കേട്ട് ദീപു അങ്ങോട്ട് നോക്കി…..
ജനൽ പാളിയിൽ ചാരി ഇരിക്കുവാണ്. ജനൽ കമ്പി ഇല്ലാതെ മരത്തടി കൊണ്ടുള്ള അത്യാവശ്യം വലിപ്പമുള്ള ജനലാണ്…….
“അകത്തേക്ക് പൊടി….. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് വായും പൊളിച്ചു അവിടെ വന്നു കുത്തി ഇരിക്കരുതെന്ന്….”പല്ലിളിച്ചു അവരെയും നോക്കി നിൽക്കുന്നവളോട് ഒച്ചയിട്ടതും ഇടി വെട്ടിയ പോലെ പെണ്ണ് നേരെ നിന്നു….
“ഞാൻ വീഴാൻ ഒന്നും പോകുന്നില്ല…. ഇങ്ങനെ ഒച്ചയിട്ട് വീഴുമോ എന്ന എന്റെ പേടി “തൻവി ചുണ്ട് കൊട്ടി.
“അതും പറഞ്ഞു ഇരിക്ക് നീ, താഴെ വീണാൽ അവിടെ കിടക്കാം. അമ്മാവനോട് അവിടെ കമ്പി വെക്കാൻ ഞാൻ പറയുന്നുണ്ട്….. എത്ര പറഞ്ഞാലും അനുസരിക്കരുത്”
ദീപു ശാസനയോടെ പറയുന്നത് കേട്ട് നിതിൻ അവനെ അത്ഭുതത്തോടെ നോക്കി……വെറുതെ അല്ല ജ്യോതിയ്ക്ക് പോലും ഇങ്ങേരോട് ക്രഷ്…. നിതിൻ ഓർത്തു കൊണ്ടു അവനെ നോക്കി നിന്നു
“നിങ്ങൾ കുളിക്കാൻ പൊക്കോ, എന്നേ ഇവിടെ കണ്ടിട്ടും ഇല്ല ഒന്നും കേട്ടിട്ടില്ല…. ബൈ ബൈ ”
അതിന് അമർത്തി മൂളി അവൻ മുന്നോട്ടു നടന്നു.
“നീ ഇതാരെ സ്വപ്നം കണ്ടിരിക്കാ,”വായും പൊളിച്ചു നിൽക്കുന്നവനേ ഉറക്കെ വിളിച്ചു.
“ആഹ്….. ഏഹ്…. എന്താ പറഞ്ഞേ ”
“വാ പൊളിച്ചിരിക്കാതെ ഇങ്ങോട്ട് വരാൻ “തലയ്ക്ക് കൈ വെച്ചു അവൻ മുന്നോട്ടു നടന്നു. നിതിൻ വേഗം പിറകെ ഓടി.
അത്യാവശ്യം വലിയ കുളമാണല്ലോ ഇത്.ആമ്പലൊക്കെ ഉണ്ടല്ലോ…. പോകുമ്പോൾ എനിക്ക് രണ്ടെണ്ണം പറിക്കണം ”
കുളത്തിന്റെ അരികിലായിരുന്ന ഒരു കല്ലിൽ ഇരുന്നു കൊണ്ടു നിതിൻ പറഞ്ഞു….. അടുത്തുള്ള കുഞ്ഞു കല്ലുകൾ എടുത്തു വെള്ളത്തിലേക്ക് എറിഞ്ഞു അതിന്റെ ഓളങ്ങൾ നോക്കി ഇരുന്നു.
“എന്തിനാ ഡാ ”
“ജ്യോതിയ്ക്ക് കൊടുക്കാനാ….. അവൾക്ക് ഇഷ്ടാ.”അവന്റെ മുഖം ചുവക്കുന്നത് ദീപു അത്ഭുതത്തോടെ നോക്കി കണ്ടു….
“ഇതിൽ മീനുണ്ടോ ”
“ചെറിയതൊക്കെ കാണും…. നിനക്ക് നീന്തൽ വശമുള്ളതാണോ “ഇറങ്ങാൻ തുനിഞ്ഞവനേ നോക്കി ചോദിച്ചു.
“പിന്നെ, നീന്താൻ ഒക്കെ അറിയാടോ,… ഞാൻ കാര്യമായിട്ട് ഇതൊക്കെ എൻജോയ് ചെയ്യാനാ വന്നേ “അവൻ തോർത്ത് എടുത്തിട്ട് വെള്ളത്തിലേക്ക് എടുത്തു ചാടി….
നിതിൻ വെള്ളം ആദ്യമായി കാണുന്ന പോലെ ആവേശത്തോടെ നീന്തി തുടിച്ചു. മൂന്നാല് റൗണ്ട് കുളം നീന്തി…. അതിനടയ്ക്ക് കോളേജിലേ വിശേഷങ്ങളും വീട്ടു വിശേഷവും പറഞ്ഞു കൊണ്ടിരുന്നു.
കുറച്ചു നേരം ചാടി മറിഞ്ഞു തളർന്നപ്പോൾ രണ്ടു പേരും കരയ്ക്ക് കയറി…..
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
“ആകെ കുറച്ച് ശുദ്ധ വായു ശ്വാസക്കുന്ന സ്ഥലമാ…. അത് നഷ്ടപ്പെടുത്താൻ ഞാൻ സമ്മതിക്കില്ല……ഓർമ ഇല്ലാതെ പോയി തലയിട്ടു…..വേണ്ടായിരുന്നു….”മനസ്സിൽ പറഞ്ഞു താഴെക്ക് ഇറങ്ങി.
“ചേച്ചി എണീറ്റോ…. ഞാൻ എത്ര വിളിച്ചു “ലച്ചു സാമ്പാറിനുള്ള കഷ്ണം അരിഞ്ഞു കൊണ്ടു പടി ഇറങ്ങി വരുന്നവളെ നോക്കി.
“എപ്പോ 🙄, എന്നിട്ടു ഞാൻ അറിഞ്ഞില്ലല്ലോ ”
“എന്തോരു ഉറക്കമായിരുന്നെന്നോ…. ജീവൻ പോയെന്ന് കരുതി ഇവള്
എന്നേയടക്കി വിളിച്ചുണർത്തി…. പിന്നെ മൂക്കിന്റെ അടുത്ത് കൈ വെച്ചപ്പോയാ ജീവൻ ഉണ്ടെന്ന് മനസ്സിലായത്.”വിനു
“ഓഹോ, ഇന്നലെ ഇത്രയ്ക്ക് ബോധം ഇല്ലായിരുന്നില്ലേ എനിക്ക്…..”തൻവി അടുപ്പിന്റെ അടുത്ത് ചാരി ഇരുന്നു ചേച്ചിയുടെ ചായ എടുത്തു കുടിച്ചു.
“പോയി പല്ല് തേക്കടി ആദ്യം…… ഇനി ഇത് നീ തന്നെ കുടിച്ചോ.ഞാൻ വേറെ എടുത്തോളാം “ഇഷാനി അവളെ കണ്ണുരുട്ടി വേറെ എടുത്തു.
“വേണ്ടെങ്കിൽ വേണ്ട….പിന്നെ വിനുട്ടാ നീ കുളത്തിലേക്ക് പോകുന്നുണ്ടെങ്കിൽ വേഗം പൊക്കോ. ദീപുവും നിതിനേട്ടനും പോയിട്ടുണ്ട്.”അവൾ ചായ കുടിച്ചു കൊണ്ടു തന്നെ പറഞ്ഞു.
“എപ്പോ “അവൻ ചെയറിൽ നിന്ന് ചാടി എണീറ്റു.
“ഇപ്പോ പോയതേ ഒള്ളു ”
“എങ്കിൽ നമ്മുക്കും കൂടെ പോയാലോ ചേച്ചി “ലച്ചു
“പോകുന്നത് കൊണ്ടു എനിക്ക് ഒരു കുഴപ്പവും ഇല്ല ലാച്ചൂസേ, പക്ഷേ ഇവിടുത്തെ അമ്മച്ചിമാർക്ക് അതൊന്നും പിടിക്കില്ല….വിനുട്ടന്റെ പോലെയല്ല ദീപുവും നിതിൻട്ടനും അവർക്ക് ഇഷ്ട്ടപ്പെടണമെന്നില്ല.പിന്നെ അത് പറഞ്ഞു ഒരു നീണ്ട പ്രസംഗം കേൾക്കേണ്ടി വരും. അതുകൊണ്ട് ഞാൻ റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ല…. നമുക്ക് അവര് കയറിയിട്ട് പോകാം.”തൻവി അവളെ നോക്കി ചിരിച്ചു മുറ്റം അടിച്ചു വരാൻ ഇറങ്ങി….ഫോൺ വെറുതെ എടുത്തു നോക്കിയപ്പോഴാണ് അഭിയുടെ പത്തു മിസ്സ് കാൾ കാണുന്നത്…..ആദ്യം സന്തോഷമാണ് തോന്നിയത്.വേഗം തിരിച്ചടിക്കാൻ തുടങ്ങിയതും പെട്ടന്ന് എല്ലാം ഓർത്തെടുത്തുതും റിങ് ചെയ്യുന്നതിന് മുൻപേ അവൾ ഫോൺ കട്ട് ചെയ്തു……. സങ്കടത്തോടെ മുറ്റത്തെ ഉമ്മർ പടിയിൽ ഇരുന്നു.
“എന്താണ് തമ്പുരാട്ടിയ്ക്കൊരു വിഷമം”ഹെൽമെറ്റ് കൊണ്ടു അജയ് കൊട്ടി കൊണ്ടു ചോദിച്ചു…. അവന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അവൾ മുഖത്തു ചിരി വരുത്തി തല ഉയർത്തി.
“ചുമ്മാ കിടന്നതാ…ഏട്ടൻ എങ്ങോട്ടാ….വക്കീൽ കോട്ടൊക്കെ പിടിച്ചു ”
“ഞാൻ കുറച്ചു കാറ്റ് കൊള്ളാൻ പോകുവാ🥴, എന്തേ നിനക്ക് കാറ്റ് കൊള്ളണോ “അജയ് ആക്കിയ ഒരിളി പാസാക്കി.
“വേണ്ട, ഞാൻ ഇവിടെ നിന്ന് കാറ്റ് കൊണ്ടോളാം “തൻവി ചുൽ നിലത്തു കുത്തി ഒപ്പരമാക്കി അടിച്ചു വരാൻ തുടങ്ങി…. അജയ് അവളോട് യാത്ര പറഞ്ഞു ബൈക്ക് എടുത്തു.
“നീ ഇവരുടെ നിശ്ചയവും കൂടി കയ്യും കഴുകി പോകാനാണോ നിന്റെ പ്ലാൻ “ബാൽക്കണിയിൽ കൈ ഊന്നി തൻവിയെ പകയോടെ നോക്കി നിൽക്കുന്ന ദീപ്തി തട്ടി കൊണ്ടു അപർണ ചോദിച്ചു.
“അതിന് ദീപ്തി വേറെ ജനിക്കണം….. അവളുടെ ഈ സന്തോഷം ഒന്നും അധികം നാൾ ഇല്ല അപ്പു…എല്ലാം നേടി സന്തോഷിച്ചു നിൽക്കുമ്പോൾ പെട്ടെന്നൊരു നിമിഷം അതെല്ലാം തരിപ്പണമാകുമ്പോൾ ഉള്ള അവളുടെ അവസ്ഥ എനിക്ക് കാണണം…..കൺ നിറയെ ആസ്വാദിക്കണം”പുഞ്ചിരിച്ചു കൊണ്ടു തണുത്ത വായുവിനെ ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ടു.
“സത്യത്തിൽ എന്താ നിന്റെ പ്ലാൻ ”
“ആദ്യം നിതിന്റെ കൂടെയുള്ള ഫോട്ടോസ് ഓക്കേ പ്രിന്റ് അടിച്ചു നിന്റെ മുത്തശ്ശിയ്ക്ക് അയച്ചു കൊടുക്കാനായിരുന്നു പ്ലാൻ… ഇപ്പോ അവൻ നമ്മുടെ ലക്ക് പോലെ ഇങ്ങോട്ട് തന്നെ കെട്ടി എടുത്തിട്ടുണ്ട്…… രണ്ടും കൂടെ കാണുമ്പോൾ സംഭവം ഒന്ന് കൊഴുക്കും. പിന്നെ അച്ഛമ്മയേ പറഞ്ഞാൽ പേരക്കിടാവിന് സഹിക്കില്ല അവൻ എതിർക്കും അതിന്റെ പുറമേ എന്റെ ഒരു വക കുഞ്ഞു സർപ്രൈസ് വേറെയും “ദീപ്തി ഓർത്തു.
“സർപ്രൈസ്,അതെന്നോട് കൂടെ പറയെടി… പ്ലീസ് പ്ലീസ് “അപർണ ആകാംഷയോടെ അവളുടെ തോൾ പിടിച്ചു കുലുക്കി.
“Okay okay പറയാം. ഇങ്ങോട്ട് അടുത്ത് വാ ”
അപർണ അവളുടെ അടുത്തേക്ക് ചെവിയും കൊണ്ടു ചെന്നു. ദീപ്തി പറയുന്ന ഓരോ വാക്കുകളും കേട്ട് അപർണയുടെ വിടർന്ന മുഖം പേടി കൊണ്ടു വിളറി…. മുഴുവൻ കേൾക്കാതെ അവൾ അകന്നു മാറി മുൻപിൽ നിൽക്കുന്നവളെ അമ്പരപ്പോടെ നോക്കി.
“Seriously…..നിനക്ക് പ്രാന്തുണ്ടോ ദീപ്തി. ഇതെങ്ങാനും പാളിയാൽ നിനക്ക് തന്നെയാണ് നഷ്ടം. വേറെ ആർക്കും ഒന്നും സംഭവിക്കില്ല. വേണ്ടാത്ത പണിയ്ക്ക് നിൽക്കണ്ട…. ഈ പ്ലാൻ ഇവിടെ വെച്ചു നിർത്തിയേക്ക്”അപർണ ശാസനയോടെ പറഞ്ഞു.
“ഇല്ല, ഒന്നും പാളില്ല. നീ കൂടെ നിന്നാൽ മാത്രം മതി. ഞാൻ നോക്കിക്കോളാം ബാക്കി.എന്റെ ജീവൻ പോയാലും വേണ്ടില്ല അഭിയെ അവൾക്ക് കൊടുക്കില്ല.”ദീപ്തി കൊടൂരമായി ചിരിച്ചു. അപർണ ഒരു തരം പകപ്പോടെ അവളെ നോക്കി.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
മുകളിലത്തെ ഹാളിൽ bean ബാഗിൽ തല പുറകിലേക്ക് വെച്ച് നിവർന്നു കിടക്കുകയാണ് അഭി.
ഇന്നലെ തോട്ട് തൻവിയെ വിളിക്കാൻ തുടങ്ങിയതാ…. ഒന്ന് കാൾ എടുത്തിരുന്നെങ്കിൽ എനിക്ക് പറയാനുള്ളത് കേട്ടിട്ടുരുന്നെങ്കിൽ….. സങ്കടവും ദേഷ്യം ഒരുപോലെ വേട്ടയാടി.
തൻവി ആ പേര് പോലും ഇപ്പോ തനിക്കു പ്രാന്താണ്. എന്റെ ജീവൻ എന്റെ സ്വപ്നം എന്റെ സ്വകാര്യ അഹങ്കാരം…..അവളുടെ കാര്യത്തിൽ അത്രയ്ക്ക് സ്വർത്ഥനായി പോയി.
പക്ഷേ അതെന്താ തൻവി നീ മനസ്സിലാക്കാത്തെ……മറ്റാരേക്കാളും കൂടുതൽ നിശ്ചയത്തിന്റെ ഓരോ ദിവസവും എണ്ണി തീർക്കുവാ ഞാൻ. ദിവസം മുന്നോട്ടു പോകാത്ത പോലെ.
നിന്റെ വിരലിൽ എന്റെ പേര് കൊത്തിയ മോതിരം അണിയുന്ന ദിവസം എനിക്കിപ്പോഴും കൺ മുൻപിൽ കാണാം.
ചിന്തയിൽ അവന്റെ കണ്ണുകൾ കലങ്ങി.അതിനെ ഒഴുകി ഇറങ്ങാൻ സമ്മതിക്കാതെ അവൻ തുടച്ചു മാറ്റി.
“നിനക്കെന്താ കുഞ്ഞേ പറ്റിയെ, ഇന്നലെ തൊട്ടു തുടങ്ങിയതാ ഈ ഒരിരുപ്പ് “അച്ഛമ്മ അവന്റെ കിടപ്പ് കണ്ടു അങ്ങോട്ട് വന്നു.
“ഒന്നൂല്യ അച്ഛമ്മാ….ഞാൻ വെറുതെ “…..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…