Novel

നിൻ വഴിയേ: ഭാഗം 41

രചന: അഫ്‌ന

ദിവസങ്ങൾ നീണ്ട ഉത്സവം അങ്ങനെ സമാപിച്ചു…….തെറ്റിദ്ധാരണകൾ എല്ലാം മാറി നിതിനെ നല്ലൊരു ഫ്രണ്ട് ആയി കണ്ടു അവരോടൊപ്പം അഭിയും കൂടി……….. ദീപുവിന്റെ ചിരികളിൽ ഇടയ്ക്ക് വിള്ളൽ വീഴുന്നത് നിതിൻ മാത്രം ശ്രദ്ധ ചെലുത്തി……

പക്ഷേ അതിലൊന്നും ചേരാതെ ഉള്ളിൽ വിഷവുമായി ദീപ്തിയും അപർണയും മാറി നിന്നു….എന്നിട്ടും അതിനോടെല്ലാം പോരാടി  അഭിയുടെയും തൻവിയുടെ പ്രണയം പൂത്തുലഞ്ഞു…..

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഇഷാനിയ്ക്കും ലച്ചുവിന്റെയും കൈ പിടിച്ചു താഴെക്ക് ഇറങ്ങി വരുമ്പോൾ അവളുടെ ഇടനെഞ്ചു മിടിയ്ക്കുന്നത് അവളറിഞ്ഞു. തന്റെ പ്രിയപ്പെട്ടവനേ ആദ്യമായി കാണാൻ പോകുന്ന പോലെ തോന്നി അവൾക്ക്….

താഴെ തനിക്കു പ്രിയപ്പെട്ടവർ എല്ലാവരും നിരന്നു നിന്നിരുന്നു…

നിതിനും വിനുവും എല്ലാം  ക്യാമറയിൽ പകർത്തി ഓടി നടക്കുന്നുണ്ട്… ദീപുവും അജയും അഭിയോട് സംസാരിച്ചു ഇരിക്കുവാണ്……

അഭി ക്രീം കളർ ത്രെഡ് വർക്കുള്ള കുർത്തയും മുണ്ടുമാണ് വേഷം. മുൻപിലേക്ക് വീണ ചെമ്പൻ മുടി പിന്നിലേക്ക്‌ ഒതുക്കി.സംസാരിച്ചു നിൽക്കുന്നവനിൽ നിന്ന് കണ്ണെടുക്കാൻ കഴിയാതെ അവൾ ഒരു നിമിഷം നോക്കി നിന്നു.ആ വേഷം അവന്റെ ഭംഗി ഇരട്ടിയാക്കി…മുഹൂർത്തം ആകാറായി എന്നോർത്ത് ഇടയ്ക്ക് ടെൻഷനോടെ വാച്ചിലേക്ക് നോക്കി സംസാരിക്കുവാണ്.

ദീപു തനിക്കു തൻവി വാങ്ങിയ ലൈറ്റ് യെല്ലോ പ്ലൈൻ ഷർട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്….അജയ് റെഡ് ഷർട്ടും മുണ്ടും.

“ഇങ്ങോട്ട് വാ മോളെ….. മുഹൂർത്തമായി തുടങ്ങി “അച്ഛൻ വന്നു അവളുടെ കൈ പിടിച്ചു ഹാളിലേക്ക് വിളിക്കുമ്പോഴാണ് എല്ലാവരും അവൾ വന്ന കാര്യം ശ്രദ്ധിക്കുന്നത്…..

ദീപുവിനോട് സംസാരിച്ചു നിൽക്കുന്ന അഭി അച്ഛന്റെ ശബ്ദം കേട്ട് അങ്ങോട്ട്‌ കണ്ണുകൾ ചലിപ്പിച്ചു.ഹൃദയം നിശ്ചലമായ പോലെ അവനൊന്നു നിന്നു..നെഞ്ചം മിടിക്കുന്നു…. അതും വളരെ ശക്തിയിൽ തന്നെ…ചിരിയോടെ മിഴി കോണിൽ ഉരുണ്ടു കൂടിയ നീർ മണിയെ അവൻ തുടച്ചു.

നിതിൻ അവളുടെ ഫോട്ടോ എടുത്തു…അത് കാണാനായി ലച്ചുവും വിനുവും കൂട്ടം കൂടി…ഇതൊന്നും ഇഷ്ട്ടപ്പെടാതെ മൂന്നു പേർ അവർക്ക് പുറകിൽ ഉണ്ടായിരുന്നു….

“ആ നിതിന്റെ നിൽപ്പും മട്ടവും അത്ര ശരിയല്ലെന്ന് തോന്നുന്നു മുത്തശ്ശി. എപ്പോ നോക്കിയാലും രണ്ടും ഒരുമിച്ചാ”ദീപ്തി അമ്പെയ്തു…. അതിന്റെ ഫലമെന്നോണം അവരുടെ കണ്ണുകൾ കൂർത്തു.

“എനിക്ക് തോന്നിയിരുന്നു….. രണ്ടു മൂന്നു ദിവസം മുൻപ് ഓടി വന്നപ്പോൾ തന്നെ.”മുത്തശ്ശി അമർഷത്തോടെ അവളുടെ അടുത്ത് വന്നു ഫോട്ടോസ് കാണിച്ചു ചിരിച്ചു സംസാരിക്കുന്നവനിൽ നിന്നു.

“ഞങ്ങളുടെ കോളേജിൽ കുട്ടികൾക്കിടയിൽ അങ്ങനെയൊരു ന്യൂസ്‌ ഒക്കെ കേൾക്കുന്നുണ്ട്….”ദീപ്തി ഇടക്കണ്ണിട്ട് നോക്കി.

“പറയാൻ പറ്റില്ല മുത്തശ്ശി…. ചോറ് ഇവിടെയും കൂറ് അവിടെയും ആയാൽ നമ്മുടെ അഭി ഏട്ടന്റെ ജീവിതമാണ് ഇല്ലാതാവുക”അപർണയും പിരി കയറ്റി.

“അങ്ങനെ ഒന്നും സംഭവിക്കില്ല. അതിനു മുമ്പേ അവളെ ഞാൻ പടിയ്ക്ക് പുറത്താക്കിയിരിക്കും…. അതികക്കാലം അവളിവിടെ വാഴില്ല. നിങ്ങൾ നോക്കിക്കോ “അവർ പല്ലിറുമ്പി കൊണ്ടു അവളെ നോക്കി.

“ഇതാണ് എനിക്ക് വേണ്ടതും തള്ളേ ”
ദീപ്തി ഉള്ളിൽ പൊട്ടി ചിരിയോടെ പറഞ്ഞു ഒരു തരം ഉന്മാദത്തോടെ സംതൃപ്തി അണഞ്ഞു.

അഭി തൻവിയുടെ അടുത്തേക്ക് വന്നു നിന്നു….തൻവിയുടെ ഉള്ളം കിടുകിടാ വിറക്കാൻ തുടങ്ങി…തന്നോട് ചേർന്നു നിൽക്കുന്നവാനാണ് എന്നിട്ടും ആദ്യമായി ചേർന്നു നിൽക്കുന്ന പോലെ…അവന്റെ മുഖത്തേക്ക് ഒന്നു നേരെ നോക്കാൻ പോലും കഴിയുന്നില്ല.
ഇങ്ങനെ ഒരനുഭവം ആദ്യമായാണ്…
തൻവിയുടെ മുഖം കണ്ടപ്പോൾ തന്നെ അഭിയ്ക്ക് കാര്യം പിടികിട്ടി…. അവൻ അവളുടെ വലതു കൈ തന്റെ കൈയുമായി ചേർത്ത് പിടിച്ചു.

അവളുടെ ഹൃദയ മിടിപ്പ് ത്വരിത ഗതിയിൽ ആയ പോലെ അവൾ ദീർഘ ശ്വാസം എടുത്തു അവന്റെ കൈകൾ ഒന്നുടെ മുറുകെ പിടിച്ചു.

ദീപുവിന്റെ നെഞ്ചിൽ ആരോ ആഴത്തിൽ കത്തി കൊണ്ടു വരഞ്ഞു അവിടെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. വേദന കൊണ്ടു അറിയാതെ കൈകൾ പുറകിലേക്ക് മുറുക്കെ പിടിച്ചു….കണ്ണുകളിൽ കൺ പീലികൾ നനവ് പടർന്നു.ഒന്നു ചിരിക്കാൻ പോലും പറ്റുന്നില്ല… എന്തൊരു വിധിയാ ഈശ്വരാ… എനിക്ക് തല ഉയർത്തി നിൽക്കണം…. എന്റെ തനുവിന്റെ സന്തോഷത്തിൽ എനിക്കും അവളോടൊപ്പം ചിരിച്ചു ചേർന്ന് നിൽക്കണം…. പക്ഷേ എല്ലാം അറിഞ്ഞിട്ടും എന്നേ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ…..

ഒന്നു സമാധാനിപ്പിക്കാൻ പോലും കഴിയാതെ ഇതെല്ലാം തകർന്ന ഹൃദയത്തോടെ നോക്കി നിൽക്കാനേ അവന്റെ അമ്മയ്ക്കും അവർക്ക് പുറകിൽ ഉള്ള അജയ്ക്കും സാധിച്ചൊള്ളു…..

അഭയ് എന്നെഴുതിയ മോതിരം അവൻ അവളുടെ അണിവിരലിലും തൻവി എന്നെഴുതിയ മോതിരം അവന്റെ വിരലിൽ അവളും അണിയിച്ചു….

അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
വർഷങ്ങളുടെ കാത്തിരിപ്പ്…ഒരിക്കലും നേടിയെടുക്കാൻ കഴിയില്ലെന്ന് കരുതിയ പ്രണയം…അത്രമേൽ വേദനയോടെ വിട്ടു കളഞ്ഞ പ്രണയം…. ഇന്നിതാ പുർണ്ണ മനസ്സോടെ സന്തോഷത്തോടെ തങ്ങൾക്കരികിൽ.

തൻവി കണ്ണുകൾ ഉയർത്തി നോക്കുമ്പോൾ കാണുന്നത് കലങ്ങിയ കണ്ണുകളോടെ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ദീപുവിനേയാണ്…… അവന്റെ കലങ്ങിയ കണ്ണുകൾ കണ്ടു അവൾക്ക് വല്ലാതെ ആയി.

തൻവി എന്ത് പറ്റി എന്നർത്ഥത്തിൽ പുരികം ഉയർത്തി…… ഒന്നുമില്ല ചെറിയ തല വേദന എന്ന് അവൻ കൈ കൊണ്ടു ആഗ്യം കാണിച്ചു…….

“നിതിനേട്ടാ…..”തൻവി തങ്ങളുടെ ഫോട്ടോ എടുക്കുന്ന നിതിനേ മെല്ലെ മാടി വിളിച്ചു.

“എന്താടി “അവൻ അടുത്തേക്ക് വന്നു.

“ഏട്ടൻ ദീപുവിന് വിക്സ് ഒന്നു എടുത്തു കൊടുക്കുവോ… നല്ല വേദന ഉണ്ടെന്ന് തോന്നുന്നു. പറഞ്ഞാൽ കേൾക്കില്ല.”വേവലാതിയോടെ അവനെ നോക്കി പറഞ്ഞു…. അവൾ നോക്കുന്നത് കണ്ടു നിതിൻ ദീപുവിനെ ഒന്നു നോക്കിയ ശേഷം പോകാം എന്ന് പറഞ്ഞു ക്യാമറ വിനുവിന്റെ കയ്യിൽ കൊടുത്തു ദീപുവിന്റെ വീട്ടിലേക്കോടി.

“എല്ലാവരും ഒന്നു മാറിയേ…. ചെക്കന്റെയും പെണ്ണിന്റെയും കുറച്ചു ഫോട്ടോസ് എടുത്തോട്ടെ “വിനുവും ലച്ചുവും ക്യാമറാമാനേ മുൻപിലേക്ക് വലിച്ചു കയറ്റി കൊണ്ടു വന്നു….പിന്നെ ആകെ പൊടി പടലം ആയിരുന്നു…

ഇതെല്ലാം ദൂരെ നിന്ന് കൈ കെട്ടി നോക്കി നിൽക്കുകയാണ് ദീപു. അവന്റെ ഉള്ളം തേങ്ങി കൊണ്ടിരുന്നു.
കണ്ണിൽ ഉരുണ്ടു കൂടിയ നീർ തുള്ളിയെ ആരും കാണാതെ പേരു വിരൽ കൊണ്ടു തുടച്ചു മാറ്റി പുഞ്ചിരി മുഖത്തണിഞ്ഞു.

എല്ലാവരും വലിയ സന്തോഷത്തിൽ ആയിരുന്നു. അച്ഛനമ്മമാരും വീട്ടുകാരും സുഹൃത്തുക്കളും എല്ലാം…

അഭി ഒരു നിമിഷത്തേക്ക് പോലും അവളുടെ കൈ വിടാൻ തയ്യാറായില്ല…
അത്രയും ആഗ്രഹിച്ചത് നേടിയെടുത്ത സന്തോഷം അവന്റെ മുഖത്തു തെളിഞ്ഞു നിന്നു….. അച്ഛമ്മ അടുത്തേക്ക് വിളിച്ചപ്പോൾ പോലും ആ കൈ ചേർത്ത് പിടിച്ചു കൊണ്ടു പോവുകയാണ് അവൻ ചെയ്തത്. ഇനി ഒരിക്കലും കൈ വിടില്ലെന്ന ഒരുറപ്പ് നൽകുന്ന പോലെ തോന്നി അവൾക്ക്.

നിതിൻ ദീപുവിന്റെ മുറിയിലേക്ക് കയറി അവന്റെ അലമാര എല്ലാം തുറന്നു നോക്കി. അതിൽ ഒന്നും കണ്ടില്ല….വാർഡ്രോബ് തുറക്കാൻ വലിച്ചപ്പോഴാണ് അത് പൂട്ടിയിരിക്കുന്നതെന്ന് അറിഞ്ഞത്….

അപ്പോഴാണ് അന്ന് ദീപു ഡയറി പിടിച്ചു വാങ്ങി അതിനുള്ളിൽ അടച്ചു വെച്ച കാര്യം അവന്റെ ഓർമയിൽ പെട്ടത്….

അവൻ എന്തോ ഓർത്ത പോലെ പുറത്തേക്ക് തല ഇട്ടു നോക്കിയ ശേഷം ഡോർ ലോക്ക് ചെയ്തു.ദീപുവിന്റെ തൂക്കിയിട്ട പാന്റിന്റെ പോക്കറ്റിൽ നിന്ന് കീ എടുത്തു അത് തുറന്നു…………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!