Novel

നിൻ വഴിയേ: ഭാഗം 44

രചന: അഫ്‌ന

അവളുടെ ഈ പ്രവൃത്തി ലച്ചുവും വിനുവും സംശയത്തോടെ നോക്കി.

ദീപ്തി വേഗം കതക് തുറന്നു… മുമ്പിൽ ഒരു ഡെലിവറി ബോയിയുടെ വേഷം ധരിച്ചു ഒരു പയ്യൻ നിൽപ്പുണ്ട്.

“എല്ലാം ഇല്ലേ “അവൾ പതിയെ ആരും ഇല്ലെന്ന് ഉറപ്പിച്ച ശേഷം ചോദിച്ചു.

“ഉണ്ട്…”അത്രയും പറഞ്ഞു അവൻ വേഗം അതവളുടെ കയ്യിൽ വെച്ച് ബൈക്കിൽ കയറി പോയി.

കയ്യിൽ ഒരു പാർസലും കൊണ്ടു വരുന്നവളെ എല്ലാവരും സംശയത്തോടെ നോക്കി.

“അവരല്ലെ മോളെ അത് “തൻവിയുടെ അമ്മ നിരാശയോടെ ചോദിച്ചു.

“അല്ല ആന്റി, അത് ഒരു പാർസൽ വന്നതാ. തൻവി ഓർഡർ ചെയ്ത എന്തെങ്കിലും ആയിരിക്കും “ദീപ്തി ചിരിയോടെ പറഞ്ഞു കൊണ്ടു അവൾക്ക് നേരെ നീട്ടി. തൻവി ഒന്നും മനസിലാവാതെ അവളെയും കൈകളിലേക്കും നോക്കി.

“ഞാൻ ഒന്നും ഓർഡർ ചെയ്തിട്ടില്ലല്ലോ ദീപ്തി. വേറെ ആരെങ്കിലും ആയിരിക്കും.”

“ആണോ? പക്ഷേ നിന്റെ പേരും അഡ്രസ്സും ആണല്ലോ ഇതിൽ, “ദീപ്തി സംശയത്തോടെ പാക്കിലേക്ക് നോക്കി കൊണ്ടു പറഞ്ഞു.

“ഞാൻ ഓർഡർ ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പാ….പിന്നെ എങ്ങനെ എന്റെ പേര്……ഇത് എവിടുന്നാ എന്ന് നോക്ക് “തൻവി ചിന്തിച്ചു കൊണ്ടു ചോദിച്ചു.

“അങ്ങനെ ഒന്നും കൊടുത്തിട്ടില്ലല്ലോ തൻവി ഇതിൽ “ദീപ്തി തിരിച്ചും മറിച്ചും നോക്കി.

“ഇതെങ്ങനെ “തൻവി ചെയറിൽ നിന്ന് എണീറ്റ് അത് വാങ്ങി ചുറ്റും നോക്കി. ദീപ്തി പറഞ്ഞ പോലെ അയച്ചയാളുടെ അഡ്രെസ്സോ പേരോ ഒന്നും ഇല്ല.

“അത് തുറന്നു നോക്കിയാൽ തീരില്ലേ നിന്റെ സംശയം,… “അപർണ മുന്പോട്ട് വന്നു.

“അത് ശരിയാ…. അത് തുറന്നു നോക്ക്”ദീപ്തിയും പ്രോത്സാഹിപ്പിച്ചു.

തൻവി മടിയോടെ അതിലേക്ക് തന്നെ നോക്കി നിന്നു.ഇരുവരും പരസ്പരം ഒന്നു നോക്കിയ ശേഷം തൻവിയിൽ ശ്രദ്ധ ചെലുത്തി.

ലച്ചുവും വിനുവും തൻവിയുടെ അടുത്തേക്ക് വന്നു….

“ഇങ്ങനെ പേരും മേൽവിലാസവും ഒന്നും ഇല്ലാത്തത് ഇത്ര റിസ്ക് എടുത്തു തുറക്കൊന്നും വേണ്ട ചേച്ചി “വിനു തടഞ്ഞു.

“അതാ നല്ലത് ചേച്ചി..”ലച്ചുവും കൂടെ കൂടി.

ദീപ്തിയ്ക്കും അപർണയ്ക്കും ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി കൊണ്ടിരുന്നു. പക്ഷേ അത് ബാക്കിയുള്ളവർ ഉണ്ടായത് കൊണ്ടു അടക്കി നിർത്തി.

“മോളുടെ അഡ്രെസ്സ് അല്ലെ കൊടുത്തേ, ചിലപ്പോൾ ആരെങ്കിലും സർപ്രൈസ് തരാൻ വേണ്ടി ആയിരിക്കും “ജയശ്രീ ചിരിയോടെ പറഞ്ഞു.

അവർ പറയുന്നത് ഓർത്തപ്പോൾ ചിലപ്പോൾ അതായിരിക്കാം എന്നോർത്തു അവൾ തുറക്കാൻ തീരുമാനിച്ചു….. ടേബിളിൽ ഇരുന്നു കവർ പൊട്ടിച്ചു.വലിച്ചത് കുറച്ചു ശക്തിയിൽ ആയതു കൊണ്ടു അതിലെ ഫോട്ടോസ് എല്ലാം നിലത്തേക്ക് തെറിച്ചു വീണു….

ദീപ്തി ചുണ്ട് കൊട്ടി ചിരിച്ചു ഒന്നും അറിയാത്ത പോലെ നിലത്തു നിന്നു ഒരു ഫോട്ടോ എടുത്തു…..

“കൊള്ളാലോ നിങ്ങളുടെ ഫോട്ടോസ് ആണെന്ന് തോന്നുന്നു “ദീപ്തി അതും പറഞ്ഞു അത് തിരിച്ചു പിടിച്ചു…. എന്തോ കണ്ടു പേടിച്ച പോലെ ആ ഫോട്ടോ അവൾ മനപ്പൂർവം ഞെട്ടി കൊണ്ടു നിലത്തേക്ക് ഇട്ടു.

“എന്താ ദീപ്തി…… എന്താ പെട്ടന്ന് ”
കൂട്ടിന് അപർണയും കൂടി.അവളും ആ ഫോട്ടോ എടുത്തു നോക്കി ഞെട്ടി കൊണ്ടു ഫോട്ടോ നിലത്തേക്ക് വീണു.

ഇവരുടെ പെരുമാറ്റം കണ്ടു ബാക്കിയുള്ളവർ ഒന്നും മനസിലാവാതെ ചെയറിൽ നിന്നെണീറ്റു.

അഭിയുടെ അച്ഛമ്മ സംശയത്തോടെ അവരുടെ അടുത്തുള്ള ഫോട്ടോ എടുത്തു നോക്കി…….അവരുടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നു.

“പിഴച്ചവളെ “പല്ലുകൾ ഇറുമ്പി അവർ വെറുപ്പോടെ തൻവിയെ നോക്കി,കാറ്റു പോലെ അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു.എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാൻ കഴിയുന്നതിന് മുൻപ് അവരുടെ കൈകൾ അവളുടെ ഇരു കവിളിലും പതിഞ്ഞിരുന്നു.

അടിയുടെ ആകാതത്തിൽ തൻവി നിലത്തേക്ക് വീണു.

“അയ്യോ എന്റെ മോള് “അമ്മ ഓടി വന്നു തൻവിയേ താങ്ങി പിടിച്ചു…തൻവി അടിയുടെ വേദനയിൽ അവിടം കൈ വെച്ചു കണ്ണുകൾ ഇറുകെ അടച്ചു.

“എന്തിനാ എന്റെ കുഞ്ഞിനെ അടിച്ചേ, ഇങ്ങനെ അടിക്കാൻ മാത്രം അമ്മയോട് എന്താ ഇവള് ചെയ്തേ “അവർ ദയനീയ മായി തന്റെ മകളെ പിടിച്ചെണീപ്പിച്ചു കൊണ്ടു ചോദിച്ചു.

“എന്താണെന്നോ? നിന്റെ മോളുടെ ലീലാവിലാസങ്ങൾ ഒന്നു കണ്ടു നോക്ക്. ഇതിനായിരിക്കും മക്കളെ ഇവിടെ ഒന്നും കോളേജ് ഇല്ലാത്ത പോലെ പുറത്തേക്ക് പറഞ്ഞയക്കുന്നെ അല്ലെ”
അവർ പുച്ഛത്തോടെ കരഞ്ഞു കലങ്ങിയവളെ നോക്കി.

അവരുടെ വാക്കുകളുടെ മൂർച്ച കാരണം അമ്മ അവരുടെ കയ്യിൽ നിന്ന് ഫോട്ടോ പിടിച്ചു വാങ്ങി…. ശ്വാസം പോലും വിടാൻ പോലും കഴിയാതെ പുണർന്നു ചുണ്ടുകൾ കൊണ്ടു പരസ്പരം ബന്ധിച്ചു ചുംബിക്കുന്ന നിതിനെയും തൻവിയെയും കാണെ ആ അമ്മയുടെ ഹൃദയം തകർന്നു. ആ ഫോട്ടോയുടെ കൂടെ അവരും നിലത്തേക്ക് ഊർന്നു വീണു…അപ്പോഴാണ് തൻവിയും ആ ഫോട്ടോ കാണുന്നത്.

അവളുടെ കണ്ണുകൾ മിഴിഞ്ഞു… തന്റെ കണ്ണുകളെ പോലും അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല….

“ഇത്രയൊക്കെ ഉണ്ടായിട്ടും അതൊന്നും നടന്നിട്ടില്ലാത്ത പോലെ എന്റെ കുഞ്ഞിന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുവാണല്ലെ…. ഇങ്ങനെ നാടു നീളെ പിഴച്ചു നടക്കുന്നവളെ എന്റെ കുഞ്ഞിന് വേണ്ട ”

എന്തെങ്കിലും പറയുന്നതിന് മുൻപേ അമ്മയുടെ അടിയുടെ ആകാതത്തിൽ
അവൾ നിലത്തേക്ക് വീണു….

“ഇതിനാണോടി നിന്നെ ഞങ്ങൾ പഠിക്കാൻ പറഞ്ഞയച്ചേ….ഏഹ്. പറയിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുവാണോടി….. എങ്ങനെ തോന്നി നങ്ങളോട് ഇങ്ങനെ ചെയ്യാൻ”ആ അമ്മയുടെ നെഞ്ചം നീറുന്നുണ്ടായിരുന്നു.

“അടിക്കല്ലെ അമ്മ…. ഞാനും ഏട്ടനും അങ്ങനെ ഒന്നും ഇല്ല. ഇത് ആരോ എന്നോടുള്ള ദേഷ്യത്തിൽ ചെയ്തതാ അമ്മാ…എന്നെ വിശ്വസിക്ക്. ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടെ ഇല്ല.”അടിക്കുമ്പോഴും അമ്മയുടെ കാലിൽ വീണു കരഞ്ഞു കൊണ്ടിരുന്നു.

എന്താണ് ഇത്ര പെട്ടെന്ന് നടന്നതെന്ന് മനസിലാവാതെ എല്ലാവരും അക്ഷമനത്തോട് നോക്കി….സംഭവം ഒന്നൂടെ കൊഴുക്കാൻ വേണ്ടി ദീപ്തി ബാക്കിയുള്ള ഫോട്ടോസ് എല്ലാവരും കാണെ എടുത്തു നോക്കി കൊണ്ടിരുന്നു.

എല്ലാവരുടെയും നോട്ടം അതിൽ ആയി.
പലയിടങ്ങളിൽ നിന്നു ചുംബനങ്ങൾ കൈ മാറുന്നതും കോളേജിന്റെ പുറകിൽ നിന്നു കെട്ടി പുണർന്നതുമായ നിതിന്റെയും തൻവിയുടെയും ഫോട്ടോസ് കാണെ കൂട്ടം കൂടി നിൽക്കുന്നവരുടെ കണ്ണിൽ വെറുപ്പ് നിറയുന്നത് തൻവി കണ്ടു.

ശരീരത്തിന്റെ വേദനയെക്കാൾ ആഴം ഉണ്ടെന്ന് തോന്നി അവരുടെ ഓരോ നോട്ടത്തിനും…….

“നാശം പിടിച്ചവൾ, എന്റെ കുഞ്ഞിന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി ഒരുങ്ങി ഇറങ്ങിയിരിക്കുവാ…..ആരും അറിയില്ലെന്ന് കരുതി വീട്ടിലേക്ക് വിളിച്ചു വരുത്തി ഇരിക്കുവാ അവനെ. എന്നാൽ എല്ലാം സുഖമായല്ലോ ”
അച്ഛമ്മയുടെ വാക്കുകൾ തൻവിയെ വല്ലാതെ കുത്തി നോവിച്ചു.സഹിക്കാൻ കഴിയുന്നില്ല

“ഇതിൽ ഉള്ളത് ഞാനും ഏട്ടനും അല്ല. ഇതാരോ മനപ്പൂർവം എന്നെ കുടുക്കാൻ ചെയ്തതാണ്…..ആര് വിശ്വസിച്ചില്ലെങ്കിലും അമ്മ എന്നെ ഒന്നു വിശ്വസിക്ക്… എന്റെ മുഖത്തേക്ക് ഒന്ന് നോക്ക് “അവൾ അവരെ ദേഷ്യത്തിൽ നോക്കി അമ്മയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു.

അമ്മ ഒന്നും മിണ്ടുന്നില്ല. ആകെ തകർന്നു പോയിരുന്നു അവർ…..

“ഇത് കണ്ടിട്ട് ഒറിജിനൽ പോലെ തന്നെ ഉണ്ടല്ലോ തൻവി…..ശരിക്കും നിങ്ങൾ തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടായിരുന്നോ “ദീപ്തി അർത്ഥം വെച്ചു കൊണ്ടു അവളെ നോക്കി.

ഇതിനു പുറകിൽ ദീപ്തി ആയിരിക്കും എന്ന് തൻവിയ്ക്ക് സംശയം ഉയർന്നു. അവളുടെ കണ്ണുകളിൽ പക എറിഞ്ഞു.

“സത്യം പറയ് ദീപ്തി, ഇത് നിന്റെ പണിയല്ലേ”അവൾ അവളുടെ മുമ്പിൽ വന്നു.

“ഇത് നല്ല തമാശ, നീ കണ്ടവന്മാരോട് ഒലിപ്പിച്ചു നടന്നു, ഇപ്പൊ കുറ്റം എനിക്കും….”ദീപ്തി പരിഹസിച്ചു.

“നീ തന്നെയാണ്…. നിനക്കെ ഇത്ര ചീപ്പായി ചിന്തിക്കാൻ കഴിയു”തൻവി വിട്ടു കൊടുക്കാൻ കഴിയാത്ത പോലെ അവളുടെ കൈയിൽ മുറുകെ പിടിച്ചു.

“എന്നെ വിട്….വിടാനാ പറഞ്ഞേ, അമ്മാ വേദനിക്കുന്നു “ദീപ്തി വേദനിക്കുന്നില്ലെങ്കിൽ പോലും ഉണ്ടെന്ന പോലെ ആക്ട് ചെയ്തു.

“എന്റെ കുഞ്ഞിനെ വിടെടി…. നീ പിഴച്ചു പോയതിന് എന്റെ കുഞ്ഞെന്ത് തെറ്റ് ചെയ്തു “അവളുടെ അമ്മ തൻവി തള്ളി മാറ്റി.

എല്ലാവരുടെ കണ്ണിൽ താൻ കുറ്റക്കരിയായ് മാറി എന്ന് തൻവി തിരിച്ചറിഞ്ഞു….. ഈ അപമാനം സഹിക്കാൻ കഴിയാതെ തൻവി ആരെയും നോക്കാതെ മുകളിലേക്കോടി…….

“എന്റെ മോൻ ഇങ്ങു വരട്ടെ, ഇന്നത്തോടെ തീർക്കുന്നുണ്ട് ഞാൻ ”
പുറകിൽ നിന്നു അച്ഛമ്മയുടെ വാക്കുകൾ കേൾക്കെ തൻവിയുടെ വേദനയുടെ ആഴം കൂടി……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!