നിൻ വഴിയേ: ഭാഗം 45
രചന: അഫ്‌ന
മുറിയിൽ പ്രാന്തിയേ പോലെ സകലതും വാരി വലിച്ചെറിയുകയാണ് തൻവി. ഇത്രയും നാൾ ആരെങ്കിലും കണ്ടിട്ടില്ലാത്ത ഒരു തരം അപരിചിതത്വം ഓർക്കേ അവൾക്ക് സമനില പോകുമെന്ന പോലെ തോന്നി…..
എന്നാൽ താഴെ…….
അവന്റെ അമ്മയുടെ കരച്ചിൽ കേട്ട് ഹോസ്പിറ്റലിലേക്ക് പോകാതെ തിരിച്ചു ഇങ്ങോട്ട് തന്നെ വന്നിരിക്കുവാണ് അഭി..ഒന്നും മനസിലാവാതെ ധൃതിയിൽ അകത്തേക്ക് ഓടി കയറി
ഹാളിൽ തലയിൽ കൈ വെച്ച് കരയുന്ന തൻവിയുടെ അമ്മയെയും ഒരു താങ്ങിനെന്ന പോലെ അടുത്ത് തന്റെ അമ്മയെയും കാണെ അവൻ വേഗം അവരുടെ അടുത്തേക്ക് ഓടി.
“എന്താ അമ്മാ….. ആന്റി എന്തിനാ കരയുന്നെ? എന്താ ഇവിടെ ഉണ്ടായേ “അവൻ വേവലാതിയോടെ അവരുടെ മുൻപിൽ മുട്ട് കുത്തി ഇരുന്നു.
“അമ്മയ്‌ക്കൊന്നും അറിയില്ല കുഞ്ഞേ….”പൊട്ടി കരച്ചിലോടെ മുഖം പൊത്തി ബിന്ദുവിന്റെ നെഞ്ചിലേക്ക് വീണു.
“എന്താ ഇവിടെ ഉണ്ടായേ…ആരെങ്കിലും ഒന്നു പറയുന്നുണ്ടോ “അഭി ദേഷ്യത്തിൽ ചുറ്റും കൂടിയവരെ നോക്കി.എന്ത് പറയണം എന്നറിയാതെ പരിഭ്രാന്തിയിൽ ആയിരുന്നു ബാക്കിയുള്ളവർ.
“എന്താണെന്ന് ഞാൻ പറയാം…..”അച്ഛമ്മ ആത്മവിശ്വാസത്തോടെ അവന്റെ അടുത്തേക്ക് വന്നു..
ദീപ്തിയും അപർണയും അഭി അച്ഛമ്മയുടെ കൂടെ നിൽക്കുമെന്ന ഉറപ്പിൽ ഉള്ളിൽ അടക്കി വെച്ചിരുന്ന സന്തോഷം പുറത്തു കാണിക്കാതെ പിടിച്ചു വെച്ചു.
“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ ആ പെണ്ണ് കാണുന്ന പോലെയല്ലെന്ന്. എന്നിട്ടും നീ ഞാൻ പറയുന്നത് കേട്ടില്ലല്ലോ “അവർ വിജയ ഭാവത്തിൽ ടേബിളിൽ നിരത്തി ഇട്ടിരിക്കുന്ന ഫോട്ടോസ് കയ്യിൽ എടുത്തു.
അഭി ഒന്നും മനസിലാവാതെ അവരെ ഉറ്റു നോക്കി. വിഷയം തൻവിയാണെന്ന് മാത്രം അവന്റെ ഉള്ളം പറഞ്ഞു….
“അച്ഛമ്മ എന്താ പറഞ്ഞു വരുന്നേ ”
അഭി സംശയത്തിൽ അവരെ നോക്കി.
“എനിക്ക് ഒന്നും പറയാൻ ഇല്ല, കാണിക്കാനെ ഒള്ളു….. ഇത് കണ്ടിട്ട് മോൻ പറ ഇങ്ങനെയുള്ള ഒരുത്തിയെ ഇനിയും തലയിൽ ചുമക്കണോ എന്ന് ”
അവർ അവളോടുള്ള വെറുപ്പോടെ അവന് നേരെ ഫോട്ടോസ് നീട്ടി.
അഭിയ്ക്ക് അച്ഛമ്മ തൻവിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിലും വിഷയം എന്താണെന്ന് അറിയാനായി വേഗം അത് വാങ്ങി ഫോട്ടോയിലേക്ക് കണ്ണുകൾ പായിച്ചു.
ഫോട്ടോയിൽ കണ്ണുടക്കിയതും പതുക്കെ അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് എല്ലാവരും ശ്രദ്ധിച്ചു,കവിൾ ദേഷ്യം കൊണ്ടു ചുവന്നു വിറ കൊണ്ടു..
നെറ്റിയിൽ വിയർപ്പ് കണങ്ങൾ മോട്ടിട്ടു, കാന്തങ്ങളെക്കാൾ ശക്തിയുള്ള അവന്റെ കണ്ണുകളിൽ ചുവപ്പ് പടർന്നു.
ഇതെല്ലാം ഒരു തരം ഉന്മാദത്തോടെ ദീപ്തിയും അപർണയും അച്ഛമ്മയും കൈ കെട്ടി നോക്കി നിന്നു.
“കണ്ടില്ലേ മോനെ ഇവളുടെ തനി സ്വഭാവം… ഇതൊന്നും അറിയാതെ എന്റെ അഭിമോനെ ഇവരെല്ലാം കൂടെ കുഴിയിൽ ചാടിച്ചതാ… ഇനിയും എന്തിനാ ഈ പിഴച്ചവളെ “അവന്റെ അപ്പച്ചി അഭിയുടെ തോളിൽ കൈ വെച്ചു….പൊടുന്നനെ അവൻ മുഷ്ടി ചുരുട്ടി അപ്പച്ചിയെ നോക്കി. അറിയാതെ അവരുടെ കൈകൾ പിൻവലിച്ചു.
“തൻവിയെ ആരെങ്കിലും അടിച്ചോ ”
അവന്റെ ശബ്ദം ഹാളിൽ ഉയർന്നു.അവന്റെ ഉള്ളിൽ എന്താണെന്ന് ആർക്കും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല.
“ഞാൻ ചോദിച്ചത് കേട്ടില്ലേ…. ആരെങ്കിലും തൻവിയെ വേദനിപ്പിച്ചോ ഇല്ലയോ?”ഇപ്രാവശ്യം അവന്റെ ശബ്ദത്തിന്റെ കഠിന്യം കൂടി….നിന്നവർ അടക്കി പിന്നിലേക്ക് തെന്നി മാറി.
“അച്ഛമ്മയും ആന്റിയും അവളെ ”
അവന്റെ അമ്മ അവന്റെ വിറയാർന്ന മുഖം കണ്ടു പേടിയോടെ തല താഴ്ത്തി കൊണ്ടു പറഞ്ഞു.
“എന്തിന് “അവൻ ഗൗരവത്തിൽ കയ്യിൽ പിടിച്ചിരുന്ന ഫോട്ടോ ഞെരിച്ചമർത്തി.
“എന്തിനെന്നോ?നിന്റെ കണ്ണിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ അഭി. അവനോടൊപ്പം അഴിഞ്ഞാടി നടക്കുന്നത് കണ്ടിട്ടും എന്തിനെന്ന് ചോദിക്കാൻ നിനക്ക് വട്ടുണ്ടോ….
അവളുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നത്തോടെ അവസാനിപ്പക്കണം. നമുക്ക് ഇത്രയും ഗതികെട്ട് വിവാഹം നടത്തേണ്ട ഒരാവിശ്യവും ഇല്ല “അച്ഛമ്മ
പറഞ്ഞു നിർത്തിയപ്പോയെക്കും അഭി മുകളിലേക്ക് ഓടി കയറിയിരുന്നു.
അവനറിയാമായിരുന്നു നെഞ്ചു പൊട്ടി കരയുകയാവും അവളെന്ന്.അഭി ഓടി കിതച്ചു ചാരി ഇട്ടിരിക്കുന്ന വാതിൽ വേഗം തള്ളി തുറന്നു……. അലങ്കോലമായി കിടക്കുന്ന മുറി കാണെ അവനൊന്നു നടുങ്ങി. ചുറ്റും തന്റെ പ്രിയപ്പെട്ടവളെ തിരിഞ്ഞു..
ആരുടെയോ തേങ്ങൽ കെട്ട് അകത്തേക്ക് കയറി,…നിലത്തു ഒരു മൂലയിൽ മുഖം മുട്ടിനുള്ളിൽ ഒളിപ്പിച്ചു കരയുന്നവളെ കാണെ അവന്റെ ഉള്ളം പിടഞ്ഞു……അതികം ചിന്തിക്കാതെ അഭി അവൾക്കരികിലേക്ക് നടന്നു.
“തൻവി “നേർത്ത സ്വരം കേട്ടതും ആരാണെന്നും കൂടെ നോക്കാതെ അവന്റെ നെഞ്ചിലേക്ക് വീണു. കരച്ചിലിന്റെ ശക്തി വർധിച്ചു. അഭി ഒന്നും മിണ്ടാതെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
“ഒന്നൂല്യടാ…. ഞാൻ വന്നില്ലേ. കരയാതെ ”
“ഞാൻ അല്ല അഭിയേട്ടാ….അത് ഞാൻ അല്ല “അവൾ തേങ്ങലോടെ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.
“എനിക്കറിയാം, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ പെണ്ണിനെ എനിക്കറിഞ്ഞൂടെ. ഞാൻ അല്ലാതെ ഈ കുഞ്ഞി തലയിൽ ആരും ഇല്ലെന്ന്…..”അവളുടെ മുടിയിഴകളിൽ വിരലോടിച്ചു അത്രയും ആർദ്രമായി പറഞ്ഞു.
അത് മാത്രം മതിയായിരുന്നു, ഇത്രയും നേരം അവളാനുഭവിച്ച വേദനയ്ക്കു ശമനം കണ്ടെത്താൻ…. തൻവി തല ഉയർത്തി അവനെ നോക്കി.കൺ കോണിൽ നീർ മണികൾ ഉരുണ്ടു വന്നിരുന്നു.
സംശയയിക്കുമെന്ന് കരുതി, എല്ലാവരെയും പോലെ എന്നെ വെറുക്കുമെന്ന് ഓർത്തു ഉരുകുകയായിരുന്നു ,പക്ഷേ ഇല്ല,
തന്നെ വിശ്വസിക്കുന്നു, മനസിലാക്കുന്നു,സ്നേഹിക്കുന്നു….
“ഞാൻ തെറ്റിദ്ധരിക്കുമെന്ന് പേടിച്ചോ ”
അവൻ കരഞ്ഞു വീർത്ത മുഖം കയ്യിലെടുത്തു….. അതേയെന്ന രീതിയിൽ കാർമേഘങ്ങളെ സ്വാതന്ത്രയാക്കി.
“ഇനി കരയേണ്ട..നിന്നെയും നിതിനെയും എനിക്ക് പുർണ്ണ വിശ്വാസമാണ്……ഇതൊക്കെ ആരാ ചെയ്തതെന്ന് നമുക്ക് കണ്ടുപിടിക്കാം…..അപ്പോയെക്കും എന്റെ കൊച്ച് ഈ കണ്ണും മുഖവും തുടച്ചു വേഗം വാ”അഭി അവളെ പിടിച്ചു എണീപ്പിറ്റു.
“അമ്മ എന്നോട് മിണ്ടുന്നില്ല അഭിയേട്ടാ,”
“എല്ലാവരും മിണ്ടും, ഞാൻ തീരുമാനം ഉണ്ടാക്കി തരാം….. ആദ്യം മുഖം കഴുകി വാ.നമുക്ക് ഒരുമിച്ചു താഴെക്ക് പോകാം”അഭി അവളെ വാഷ്റൂമിലേക്ക് തള്ളി കൊണ്ടു കൈ കെട്ടി ചുമരിൽ ചാരി നിന്നു.
തൻവി അവനെ ഒന്ന് നോക്കിയ ശേഷം വാഷ്‌റൂമിൽ കയറി…… പുറത്തിറങ്ങുമ്പോൾ അഭി അവളെയും പ്രതീക്ഷിച്ചു അവിടെ തന്നെ നിൽപ്പുണ്ട്. കയ്യിൽ പിടിച്ചിരുന്ന ടർക്കി അവൾക്ക് നേരെ നീട്ടി.
“തുടക്ക് “തൻവി അവനെ ആദ്യമായി കാണുന്ന പോലേ നോക്കി അത് വാങ്ങി മുഖം തുടച്ചു.
“ഇനി പോയാലോ “അവൻ അവളുടെ കൈ കോർത്തു പിടിച്ചു താഴെക്കുള്ള പടികൾ ഇറങ്ങി.
എല്ലാം അവസാനിപ്പിച്ചു വരുമെന്നോർത്തു സന്തോഷിച്ചു നിൽക്കുന്നവർക്കു മുൻപിലേക്ക് അവളുടെ കൈ കോർത്തു പിടിച്ചു വരുന്നവനെ കാണെ എല്ലാവരും ഇരിക്കുന്നിടത്ത് നിന്ന് എണീറ്റു.
വിനുവും ലച്ചുവും പരസ്പരം ആശ്ചര്യത്തോടെ മുഖത്തോട് നോക്കി.
ദീപ്തിയുടെയും അപർണയുടെയും അച്ഛമ്മയുടെയും മുഖം മാത്രം വിളറി വെളുത്തു. ആഗ്രഹിച്ചത് നടക്കാത്തതിൽ ഉള്ള വിഷമം മൂവരുടെയും മുഖത്തു പ്രതിഫലിച്ചു. എന്നിട്ടും ആത്മവിശ്വാസം കൈ വിടാതെ അവരെ തന്നെ നോക്കി.
അഭി തൻവിയെ എല്ലാവരുടെയും നടുവിൽ കൊണ്ടു നിർത്തി, ടേബിളിൽ കിടക്കുന്ന ഫോട്ടോ കയ്യിൽ എടുത്തു.
“ഇതാരാ ഇവിടെ കൊണ്ടു തന്നെ “അവൻ ഗൗരവത്തിൽ തുടർന്നു…
“ദീപ്തി ചേച്ചിയാ വാങ്ങിച്ചേ “ലച്ചു കെട്ടപ്പാടെ മറുപടി പറഞ്ഞു…. അതിൽ അവളൊന്നു പകച്ചെങ്കിലും പിടിക്കപ്പെടില്ലെന്ന് ഉറപ്പ് അവളിൽ ഉണ്ടായിരുന്നു.
“ആണോ ദീപ്തി? നീയാണോ ഇത് വാങ്ങിച്ചേ “അഭിയുടെ നോട്ടം അവളിലായി.
“അ……. അ…..തേ “അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ തല താഴ്ത്തി കൊണ്ടു പറഞ്ഞു.
“ആരാ കൊണ്ടു തന്നെ ”
“ഒരു ഡെലിവറി ബോയ് ”
“മുഖം കണ്ടോ നീ ”
“ഇല്ല, മാസ്ക് ധരിച്ചിരുന്നു ”
“അല്ല അഭി, നിന്റെ ചോദ്യം ചെയ്യൽ കണ്ടാൽ തോന്നും…. എല്ലാം എന്റെ മോൾ ചെയ്യിപ്പിച്ച പോലെ “ദീപ്തിയുടെ അമ്മ അവന്റെ മുൻപിൽ നിന്ന് പരുങ്ങുന്ന മോളെ കണ്ടു വേഗം ഇടയിൽ കയറി.
“ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ ആന്റി,.അങ്ങനെ തോന്നിയെങ്കിൽ അത് ആന്റിയുടെ തെറ്റ് ”
“വേറെ ഒന്നും നിനക്കറിയില്ല ”
“ഇല്ല, എന്റെ കയ്യിൽ തന്നു, ഞാൻ അത് പോലേ ഇവളുടെ കയ്യിൽ കൊണ്ടു കൊടുത്തു “ദീപ്തി താല്പര്യമില്ലാതെ പറഞ്ഞു നിർത്തി.
“നീ എന്താ തെളിയിക്കാൻ നോക്കുന്നത് അഭി “അച്ഛമ്മ അവനെ അവരുടെ നേരെ നിർത്തി.
“തെളിയിക്കാൻ ഒന്നും ഇല്ല അച്ഛമ്മ, ഈ ചെറ്റത്തരം ഏതവനാ കാണിച്ചതെന്ന് മാത്രം അറിയാൻ വേണ്ടി ചോദിച്ചതാ, താമസിയാതെ ഞാൻ കണ്ടു പിടിക്കും “അഭി ഉറച്ച സ്വരത്തിൽ പറഞ്ഞു.
“അപ്പോ നീ പറഞ്ഞു വരുന്നത്,…ഞങ്ങളുടെ കണ്ണിന്റെ പ്രശ്നം ആണ് എന്നല്ലേ.”
“ഇതൊക്കെ വെറും ഫോട്ടോ ഷോപ്പ് ആണെന്ന് മനസ്സിലാക്കാൻ ഒരു സെക്കന്റ് പോലും വേണ്ട,..ഇനി ഫോട്ടോ ഷോപ്പ് അല്ലെങ്കിലും തൻവിയിൽ എനിക്കൊരു വിശ്വാസം ഉണ്ട്. അത് ഉള്ളിടത്തോളം കാലം ആര് എന്തൊക്കെ പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കുന്ന വിഷമല്ല… ഇനിയും ഇതിന്റെ പേര് പറഞ്ഞു ആരെങ്കിലും ഇവളെ വിഷമിപ്പിച്ചെന്ന് ഞാൻ അറിഞ്ഞാൽ ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം….. ഈ നിമിഷം തോട്ട് തൻവി രാംദാസ് ഈ
അഭിയുടെ പെണ്ണാ, അതോർമ്മ വേണം എല്ലാവർക്കും “തൻവിയേ തന്നോട് ചേർത്ത് നിർത്തി അവനത് പറയുമ്പോൾ അവനോടുള്ള പ്രണയം അവളിൽ തിരയടിച്ചു കൊണ്ടിരുന്നു.
ശ്വാസം പോലും വിടാതെ അവനെ പുണരാൻ തോന്നി അവൾക്ക്. ഈ ജന്മം മുഴുവൻ അവന് പിറകെ ഒരു നിഴലായ് കൂടെ നടന്നാൽ മതിയെന്ന പോലേ….. സന്തോഷം കൊണ്ടു കണ്ണുകൾ ഈറനണിഞ്ഞു.
“സന്തോഷമായോ “പെട്ടന്ന് അഭി അവളെ നോക്കി…. ഉണ്ടെന്ന ഭാവത്തിൽ നന്ദിയോടെ അവനെ നോക്കി പുഞ്ചിരിച്ചു.
“ചെന്നു ഇതൊക്കെ ചേഞ്ച് ചെയ്തിട്ട് കുറച്ചു സമയം കിടന്നോ…നല്ല ക്ഷീണം കാണും “അഭി അവളോട് മുകളിലേക്ക് നോക്കി കൊണ്ടു പറഞ്ഞു.
“അഭിയേട്ടൻ ”
“ഞാൻ ഇവിടെ തന്നെയുണ്ട് പെണ്ണെ…നീ ഇപ്പോ നല്ല കുട്ടിയായ് പറഞ്ഞത് കേൾക്ക് “അഭി അതിയായ വത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു.
തൻവി മനസ്സില്ലാ മനസ്സോടെ അവനെ നോക്കി കൊണ്ടു മുകളിലേക്ക് കയറി.
അവൾ പോകുന്നത് നോക്കിയ ശേഷം പോകാൻ തിരിഞ്ഞതും ഒരു കാലി കുപ്പിയുമായി തൻവി താഴെക്ക് തന്നെ വരുന്നത് കണ്ടു.
“നീ കുളിക്കാൻ പോയില്ലേ “അമ്മ
“എന്റെ hair oil തീർന്നു. വേറെ ബോട്ടിൽ എടുക്കാൻ വേണ്ടി ”
അവൾക്ക് അമ്മയെ നോക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉള്ള പോലെ തോന്നി.
“മ്മ്, ഷെൽഫിലേ മുകളിലത്തെ തട്ടിൽ ഉണ്ടാവും.”അമ്മ ഭാവ വിത്യാസം ഇല്ലാതെ പറഞ്ഞു.
“മ്മ് “അവൾ ഒന്ന് മൂളി കൊണ്ടു അടുക്കളയിൽ ചെന്ന് അതെടുത്തു വേഗം മുകളിലേക്ക് തന്നെ ഓടി.
അഭി ചിരിയോടെ അവളെയും കയ്യിൽ പിടിചിരിക്കുന്ന ഹെയർ ഓയിലിലും കണ്ണോടിച്ചു….
“വെറുതെയല്ല കുരിപ്പിന് ചന്ദനത്തിന്റെ ഗന്ധം “അഭി സ്വയം പറഞ്ഞു പുറത്തേക്ക് നടന്നു.
അഭിയ്ക്കു തൻവിയോടുള്ള സ്നേഹവും വിശ്വാസവും കാണെ ദീപ്തിയുടെ ഉള്ളിൽ പകയാളിക്കത്തി.
അവനിൽ ഒരു തരി സംശയത്തിന്റെ വിത്ത് പോലും ഉണ്ടാക്കാൻ തന്നെ കൊണ്ടായില്ല എന്നോർക്കേ അവൾക്ക് അവളോട് തന്നെ ലജ്ജ തോന്നി.
“സമ്മതിക്കില്ല ഞാൻ, ഈ സന്തോഷം ഞാൻ തന്നെ കെടുത്തിയിരിക്കും ”
ദീപ്തി കത്തുന്ന കണ്ണുകളോടെ മുകളിലേക്കു കയറി പോയവളെ നോക്കി പറഞ്ഞു.
“ഇത്രേ ഒള്ളു കാര്യം…വെറുതെ കാര്യം അറിയാതെ അതിന്റെ മനസ്സ് വേദനിപ്പിച്ചു “കുറ്റബോധത്തിൽ തല താഴ്ത്തി നിൽക്കുന്ന തൻവിയുടെ അമ്മയുടെ അടുത്തേക്ക് വന്നു.
“അറിയില്ല ജയേ…. പെട്ടന്ന് എല്ലാവരുടെയും കണ്ണിൽ തൻവി കുറ്റക്കാരിയായി കണ്ടപ്പോൾ തകർന്നു പോയി “അവർ വാക്കുകൾ കിട്ടാതെ ഇരുന്നു………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…