Novel

നിൻ വഴിയേ: ഭാഗം 46

രചന: അഫ്‌ന

“ഇനി അതോർത്തു വിഷമിക്കേണ്ട..കഴിഞ്ഞത് കഴിഞ്ഞു.”മാലതി അവരെ ആശ്വസിപ്പിച്ചു…

മാലതിയുടെ ഫോൺ റിങ് ചെയ്യുന്നത് കെട്ട് തൻവിയുടെ അമ്മ കണ്ണ് തുടച്ചു അവരെ നോക്കി.

“ദീപുവാണോ മാലതി? കുഞ്ഞിന്റെ കാര്യം എന്തായി എന്ന് ചോദിച്ചു നോക്ക്”

അവർ വേഗം ഫോൺ എടുത്തു ചെവിയോട് ചേർത്തു.

“ഹലോ മോനെ….”

“ആഹ് അമ്മാ, അമ്മ വൃന്ദാവനത്തിൽ ആണോ ”

“അതെ, ഹോസ്പിറ്റലിലേ വിവരം എന്തെങ്കിലും ”

“അത് പറയാൻ വിളിച്ചതാ….. അപ്പൂട്ടന് ഇപ്പോ കുഴപ്പം ഒന്നും ഇല്ല. മൂക്കിനുള്ളിൽ മുറിവായി അതിൽ രക്തം വന്നതാ. ഇപ്പോ മരുന്ന് വെച്ച് ഉറങ്ങുവാ…പിന്നെ ഇഷാനി പ്രഷർ കുറഞ്ഞു ബോധം പോയി…. ഡ്രിപ് ഇട്ടു കിടക്കുവാ. അവളുടെ ബോട്ടിൽ തീർന്നാൽ വേഗം പോരാം….. പേടിക്കാൻ ഇല്ല എന്ന് പറഞ്ഞേക്ക് അവരോട്”ദീപു കിതാപ്പോടെ പറഞ്ഞു നിർത്തി.

അത് കേട്ടതും എല്ലാവരും നെഞ്ചിൽ കൈ വെച്ചു നിശ്വസിച്ചു….

“നിങ്ങളുടെ ഫോൺ എവിടെയായിരുന്നു., എത്ര പ്രാവശ്യം അടിച്ചെന്നോ “തൻവിയുടെ അമ്മ ശകാരം പോലെ ചോദിച്ചു.

“നിതിന്റെ ഫോൺ സ്വിച്ച് ഓഫ്‌, എന്റെ ഫോൺ ആണെങ്കിൽ വണ്ടിയിലും.പിന്നെ അപ്പൂട്ടന്റെ കരച്ചിലും മരുന്നും ബില്ലും മറ്റും ആയി വീട്ടിലേക്ക് വിളിച്ചു പറയുന്ന കാര്യം മറന്നു.”ദീപു നെറ്റിയിൽ ഒഴിഞ്ഞു കൊണ്ടു പറഞ്ഞു.

“സാരമില്ല, അമ്മ വേവലാതി കൊണ്ടു പറഞ്ഞതാ മോനെ ”

“എനിക്ക് മനസ്സിലാകും…. പിന്നെ നിതിൻ ഇവിടുന്ന് നേരെ നാട്ടിലേക്ക് തിരിക്കുവാണ്. അവന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു. ഞങ്ങൾ അവനെ ബസ് സ്റ്റോപ്പിൽ ഇറക്കിയിട്ടായിരിക്കും വരുക”

“അതെന്താ ഇത്ര പെട്ടെന്ന് മോനെ “മാലതി

“വീട്ടിൽ നിന്ന് വിളിച്ചാൽ പോകേണ്ടേ അമ്മേ. തൻവിയോട് പറയാൻ മറക്കേണ്ട.”ദീപു അത്രയും പറഞ്ഞു ഫോൺ വെച്ചു.

“അവൻ പോകുന്നത് തന്നെയാ നല്ലത്. വെറുതെ ആ കുഞ്ഞിനെ കൂടെ വിഷമിപ്പിച്ചിട്ട് “മാലതി സ്വയം പറഞ്ഞു.

അതിനോട് യോജിക്കുന്ന പോലെ എല്ലാവരും മൗനമായി.

“ഇത് ആര് ചെയ്തതാണെങ്കിലും അവർ നശിച്ചു പോകുത്തേ ഒള്ളു, എന്റെ കുഞ്ഞിന്റെ ജീവിതം നശിപ്പിക്കാൻ ഇറങ്ങിക്കോളും ”
തൻവിയുടെ മുത്തശ്ശി പിറുപിറുത്തു കൊണ്ടു അകത്തേക്ക് നടന്നു.

ഇതൊന്നും അവരെ ബാധിക്കില്ലെന്ന മട്ടിൽ ദീപ്തിയും അപർണയും മുകളിലേക്ക് നടന്നു.

“ശ്ശെ…..ഇത് പാളിയല്ലോ ദീപ്തി.”അപർണ ബെഡിൽ ചമ്രം പടിഞ്ഞിരുന്നു.

ദീപ്തി പുറത്തേക്ക് ജനൽ പാളിയിലൂടെ
നോക്കി ചിന്തയിൽ ആണ്. തൻവിയുടെ തകർച്ച അതവളുടെ വാശിയായി മാറി കഴിഞ്ഞിരുന്നു…. അഭിയുടെ കണ്ണുകളിൽ തൻവിയോടുള്ള പ്രണയം തിളങ്ങുന്നത് കാണെ അവളിലെ മൃഗം ഗാർജ്ജിച്ചു കൊണ്ടിരുന്നു.

“ദീപ്തി…..ഡി…..നീ ഇവിടെ അല്ലെ ”
അപർണ ചെന്ന് തട്ടി വിളിക്കുമ്പോഴാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.

“മ്മ്, കേൾക്കുന്നുണ്ട്….”

“ഇനി അത് വിട്ടേക്ക്. അഭിയുടെ മനസ്സിൽ നിന്ന് തൻവിയെ ഇല്ലാതാക്കാൻ പറ്റില്ലെന്ന് ഇതോടെ മനസ്സിലായി….”അപർണ അപ്പുറത്ത് ചാരി ഇരുന്നു.

“പറ്റും “അവൾ വീറോടെ പറഞ്ഞു.

“അന്ന് എന്നോട് പറഞ്ഞ ഐഡിയ ആണെങ്കിൽ വേണ്ട,…. നീ വീണെന്ന് കരുതി അഭി തൻവിയെ ഒന്നും പറയാനോ ചെയ്യാനോ പോകുന്നില്ല. നഷ്ടം നിനക്ക് തന്നെയാ. അതുകൊണ്ട് അത് വേണ്ട “അപർണ

“അത് എനിക്ക് മനസ്സിലായി, പക്ഷേ വീഴുന്നത് അവന് ഏറ്റവും ഇഷ്ടപ്പെട്ട ഒരാൾ ആണെങ്കിലോ ”

“നീ എന്താ ഉദ്ദേശിക്കുന്നെ ”

“അവന്റെ മുത്തശ്ശി വീണാലോ “ദീപ്തി വേട്ടയാടുന്ന മൃഗത്തെ പോലെ പുഞ്ചിരിച്ചു.

“മുത്തശ്ശി…. ദീപ്തി ഇത് കടന്ന കളിയാ, ഇതിന് ഞാൻ കൂട്ട് നിൽക്കില്ല. മുത്തശ്ശിയ്ക്കു എന്തെങ്കിലും സംഭവിച്ചാൽ കുട്ടിക്കളി ആയിരിക്കില്ല.
അഭി ജീവനോടെ വെച്ചേക്കില്ല ആരെയും….. നീ പ്രാന്ത് പറയാതെ വന്നേ “അപർണ നടക്കാൻ പോകുന്നത് ആലോചിച്ചു പേടിയോടെ അവളെ നോക്കി.

“ഒന്നും സംഭവിക്കില്ല, രണ്ടാം പടിയിലോ മൂന്നാം പടിയിലോ ഇത്തിരി ഹെയർ ഓയിൽ. അത് ആരും ഉപയോഗിത്ത ഒന്ന്…തൻവി മാത്രം ഈ വീട്ടിൽ ഉപയോഗിക്കുന്ന ഹെയർ ഓയിൽ.”എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ.

“വേണ്ട ദീപ്തി ഇത് പണിയാവും. മുത്തശ്ശിയ്ക്കു എന്തെങ്കിലും സംഭവിച്ചാൽ….വേണ്ടടാ”

“ഞാൻ തീരുമാനിച്ചു, നീ കൂടെ നിൽക്കുന്നുണ്ടെങ്കിൽ വാ,,ഇല്ലെങ്കിൽ വായ അടച്ചു നോക്കി നിന്നാൽ മതി ”
ദീപ്തി അതും പറഞ്ഞു മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങി. ഇത്രയും നാൾ കണ്ട ദീപ്തിയല്ല ഇപ്പോ പോയതെന്ന് തോന്നി അവൾക്ക്, എങ്കിലും തനിച്ചു വിടാൻ ആഗ്രഹിക്കാത്ത പോലെ അവൾക്ക് പുറകെ ഓടി.

ലച്ചുവും വിനുവും ജയശ്രീയും ഫാമിലിയും തിരിച്ചു നാട്ടിലേക്ക് പോവുകയാണ്. അവരെ യാത്ര അയക്കാൻ പുറത്താണ് എല്ലാവരും,

ഇതാണ് നല്ല സമയം എന്നോർത്തു ദീപ്തി തൻവിയുടെ മുറിയിൽ കയറി വാഷ് റൂമിൽ നിന്ന് ഒരു കുഞ്ഞു ബോട്ടിലിൽ എണ്ണ നിറച്ചു…വേഗം മുറിയ്ക്ക് പുറത്തേക്ക് തന്നെ ഇറങ്ങി. അപർണ പേടിയോടെ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി….എല്ലാവരോടൊപ്പം  ഒന്നും അറിയാത്ത പോലെ അവരെ യാത്ര അയക്കാൻ ഒപ്പം കൂടി.

“ഇത്ര പെട്ടന്ന് എന്തേ പോകുന്നെ ”
ബിന്ദു

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലല്ലോ നാത്തൂനേ, ഏട്ടന് പെട്ടന്ന് ജോലി സ്ഥലത്തേക്ക് പോകണം എന്ന് പറഞ്ഞു വിളിച്ചത് കൊണ്ടല്ലേ…. ഞാൻ ഇല്ലാതെ അങ്ങേരുടെ ഒരു കാര്യവും നടക്കില്ല. “ജയശ്രീ

“ഇവര് ഇവിടെ നിന്നോട്ടെ ആന്റി “തൻവി രണ്ട് പേരുടെയും കയ്യിൽ പിടിച്ചു.

“ഞാൻ ഇല്ലാതെ ഈ രണ്ടിനെയും ഇവിടെ നിർത്തിയാൽ ഏട്ടൻ എന്നെ വെച്ചേക്കില്ല കൊച്ചേ . എപ്പോഴും ഇവരെ കൺ മുൻപിൽ കണ്ടിരിക്കണം.. വിവാഹത്തിനു ഒരാഴ്ച മുൻപേ ഞങ്ങൾ ഇവിടെ എത്തും.അടുത്ത മാസം വിവാഹം ആയില്ലേ”അവർ ചിരിയോടെ പറഞ്ഞു.

വിനുവും ലച്ചുവും പോകുന്നതിന്റെ മൂഡ് ഓഫിൽ ആണ്.

“ദീപു ഏട്ടനെയും നിതിനേട്ടനോടും യാത്ര പറയാൻ പറ്റിയില്ല “ലച്ചു

“അവര് ഹോസ്പിറ്റലിൽ അല്ലെ, ഇനി പോകുമ്പോൾ വിളിച്ചു പറയാം. മക്കള് ചെല്ല് “മാലതി

“ഞങ്ങൾ ഇറങ്ങുവാ…..”കാറിൽ കയറി എല്ലാവരെയും നോക്കി.

“പോയിട്ട് വാ ”

അച്ഛമ്മയ്ക്കു പിന്നെ അവരെ കണ്ണിൽ പിടിയ്ക്കാത്തത് കൊണ്ടു ആ ഏരിയയിലേക്ക് തന്നെ പോയിട്ടില്ല. അതുകൊണ്ട് തന്നെ ജയശ്രീ അവരെ കുറിച്ച് അന്വേഷിക്കുകയും ചെയ്യാൻ പോയില്ല….. അവരുടെ കാർ വീടിന്റെ ഗേറ്റ് കടന്നു പോയി. കണ്ണിൽ നിന്ന് മറയും വരെ അവർ നോക്കി നിന്നു.

തൻവിയ്ക്ക് അവരുടെ വേർപാട് വല്ലാതെ ഫീൽ ആയി. കുറച്ചു ദിവസം തന്റെ കൂടെ എല്ലാറ്റിനും കൂടെ നിന്ന രണ്ടു പേരാണ്…..

എല്ലാവരും അടുക്കളയിലേക്ക് വൈകിട്ടുള്ള ചായ പരുപാടിയിലേക്ക് പോയി….ഇതൊന്നും ശീലമില്ലാത്തത് കൊണ്ടു അച്ഛമ്മ മാത്രം ഉമ്മറത്തു ദീപ്തിയുടെ അമ്മയും ഒത്തു പരദൂഷണത്തിൽ ഏർപ്പെട്ടു.

തൻവി അവളുടെ മുത്തശ്ശിയുടെ അടുത്ത് തന്നെ ഇരുന്നു. അവരോട് തന്റെ വിഷമം തുറന്നു പറയുമ്പോൾ ഒരു വല്ലാത്ത ആശ്വാസം ആണ് അവൾക്ക്.

ഈ അവസരം മുതലെടുത്തു ദീപ്തി താഴെക്ക് ഇറങ്ങി.അച്ഛമ്മയുടെ ഫോൺ കയ്യിൽ എടുത്തു….. മുത്തശ്ശി ഉറങ്ങിയത് കൊണ്ടു തൻവി മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങിയതും ദീപ്തി വരുന്നതും ഒരുമിച്ചാണ്.

“നിന്നോട് അച്ഛമ്മ ഫോൺ ചാർജ് ചെയ്യാൻ പറഞ്ഞു “അതും പറഞ്ഞു അവൾ ഫോൺ അവൾക് നേരെ നീട്ടി.അതികം ചോദ്യങ്ങൾ ചോദിച്ചാൽ പിന്നെ അതായിരിക്കും പുതിയ പ്രശ്നം എന്നോർത്ത് അവൾ അത് വാങ്ങി ഹാളിൽ കുത്തി വെക്കാൻ നടന്നു.

“അവിടെ ഞാൻ ചാർജ് ചെയ്ത് നോക്കിയതാ.കയറുന്നില്ല…. നിന്റെ ചാർജറിൽ കുത്താൻ ഏലപ്പിച്ചതാ ”

ദീപ്തിയോട് കടുത്ത നീരസം ഉള്ളിൽ നിറഞ്ഞത് കാരണം തിരിച്ചു ഒന്നും ചോദിക്കാതെ അവൾ അതെടുത്തു തന്റെ മുറിയിലേക്ക് കയറി.

കാര്യം നടന്നതും അവൾ അപർണയ്ക്കു സിഗ്നൽ കൊടുത്തു. അവൾ ഒന്നും അറിയാതെ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നിരുന്നു. ആ സമയം കൊണ്ടു ദീപ്തി രണ്ടാമത്തെ പടിയിൽ എണ്ണ ഒഴിച്ച് അതാരും കാണാതെ അപ്പുറത്തുള്ള കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു.

“മുത്തശ്ശിയുടെ ഫോൺ എവിടെ ”
അപർണ

“എന്റെ ഫോൺ ഇപ്പോ നിനക്കെന്തിനാ കൊച്ചേ ”

“ചുമ്മാ, വല്ല കാമുകനും ഉണ്ടോന്ന് നോക്കാലോ ”

“അപ്പു നീ അടി വാങ്ങിക്കും…. അത് ആ ഹാളിൽ എങ്ങാനും ഉണ്ടാകും “അവർ അത് പറഞ്ഞു തീർന്നതും ദീപ്തി അങ്ങോട്ട് വന്നു.

“ദീപ്തി നീ മുത്തശ്ശിയുടെ ഫോൺ ആ ടേബിളിൽ നിന്ന് ഒന്നു എടുത്തു തരുവോ “അപർണ

“മുത്തശ്ശിയുടെ ഫോൺ അല്ലെ തൻവി ഇപ്പോ എടുത്തു മുകളിലേക്ക് പോയേ… ചോദിച്ചപ്പോൾ ഒന്നും മിണ്ടിയതും ഇല്ല ”
ദീപ്തി

“എന്റെ ഫോൺ എന്തിനാ ആ നശിച്ചവൾക്ക്, അപ്പു അത് ഇങ്ങോട്ട് വാങ്ങിച്ചു വന്നേ “അച്ഛമ്മ പല്ലിറുമ്പി കൊണ്ടു അപർണയോടായി പറഞ്ഞു.

“അയ്യോ എനിക്കെങ്ങും വയ്യ അവളുടെ വായിൽ ഉള്ളത് കേൾക്കാൻ. മുത്തശ്ശി തന്നെ ചെന്ന് വാങ്ങിച്ചോ……”അപർണ കൈ ഒഴിഞ്ഞു ദീപ്തിയുടെ കൈ പിടിച്ചു മുറ്റത്തേക്ക് ഇറങ്ങി.

“കാണിച്ചു കൊടുക്കുന്നുണ്ട് അവൾക്ക് ഞാൻ, എന്റെ ഫോണിൽ അവൾക്ക് എന്ത് തേങ്ങ ഉണ്ടാക്കാൻ ആണാവോ ഉള്ളെ “ഓരോന്ന് പിറുപിറുത്തു രണ്ടാം പടിയിൽ ചവിട്ടിയതും കാൽ തെന്നി നിലവിളിയോടെ അവർ പുറകിലേക്ക് മലർന്നടിച്ചു വീണു.

നിലവിളി കെട്ട് ഓടി വരുമ്പോൾ കാണുന്നത് ബോധം നഷ്ടപ്പെട്ടു നിലത്തു കിടക്കുന്ന മുത്തശ്ശിയെയാണ്.

“അയ്യോ അമ്മേ…..”പൂർണ്ണിമ ഓടി വന്നു അവരുടെ തട്ടി വിളിക്കുമ്പോൾ ഇളം ചൂട് അനുഭവപ്പെട്ടു ഉള്ളം കയ്യിലേക്ക് നോക്കി…..രക്തം കാണെ വീട് മൊത്തം നിലവിളി ഉയർന്നു.

“രക്തം…… അയ്യോ രക്തം…. അമ്മാ കണ്ണു തുറക്ക്…. ആരെങ്കിലും വേഗം വണ്ടി വിളിക്ക് “അവർ അലറി വിളിച്ചു.

എല്ലാവരും കൂടെ അഭിയുടെ അച്ഛന് വിളിച്ചതും അയാൾ വേഗം കാർ എടുത്തു ഷോപ്പിൽ നിന്ന് വന്നു. വാഹനം വന്നു നിന്നതും എല്ലാവരും കൂടെ അവരെ താങ്ങി പിടിച്ചു കാറിൽ കൊണ്ട് കിടത്തി.

മുത്തശ്ശിയ്ക്കു എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തിൽ നിൽക്കുമ്പോയും ഇനി നടക്കാൻ പോകുന്നത് ആലോചിച്ചു സന്തോഷിക്കുവായിരുന്നു ദീപ്തി……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button