Novel

നിൻ വഴിയേ: ഭാഗം 49

രചന: അഫ്‌ന

നീണ്ട യാത്രയ്ക്കു ശേഷം ബസ് സ്റ്റോപ്പിൽ ചെന്നു നിർത്തി……ക്ഷീണം കാരണം എത്തിയതൊന്നും അവൾ അറിഞ്ഞില്ല.തൻവി ഇറങ്ങി വരുന്നതും നോക്കി നിതിൻ സ്റ്റെപ്പിന്റെ അടുത്തു ഊരയ്ക്കും കൈ കൊടുത്തു നോക്കി നിന്നു.

ആളുകൾ ഇറങ്ങി കഴിഞ്ഞിട്ടും അവളെ കാണാതെ ആയപ്പോൾ അകത്തേക്ക് കയറിയപ്പോൾ നല്ല ഉറക്കിലാണ്…. അവൻ ഒന്ന് നെടുവീർപ്പിട്ട് കൊണ്ടു തലയ്ക്കു ഒരു കൊട്ട് കൊടുത്തു.

“ഡി സ്റ്റോപ്പ്‌ എത്തി…..ഇറങ്ങാൻ ഉദ്ദേശം ഒന്നും ഇല്ലേ “അവന്റെ ചോദ്യം കെട്ട് നേർത്തൊരു പുഞ്ചിരി മാത്രം നൽകി അവൾ സീറ്റിൽ നിന്ന് എണീറ്റു.

നിതിന് അവളുടെ പെരുമാറ്റം കണ്ടു വീണ്ടും വണ്ടർ അടിച്ചു.അല്ലെങ്കിൽ കൊടുത്തതിനു നാലെണ്ണം തിരിച്ചു തരേണ്ട സമയം കഴിഞ്ഞു….. അവൻ തലയും ചൊറിഞ്ഞു ഒന്നും മനസിലാവാതെ മുൻപിൽ പോകുന്നവളുടെ പുറകെ ബസ്സിൽ നിന്നിറങ്ങി.

“നീ ഒന്നും എടുക്കാതെയാണോ വന്നേ പോത്തേ….”രണ്ടു കയ്യിലും ഒന്നും ഇല്ലെന്ന് കണ്ടു അവൻ സംശയത്തോടെ പുറകിൽ നിന്ന് ചോദിച്ചു….അതിന് തിരിഞ്ഞു നോക്കാതെ ഒരു മൂളി.

“നീ എന്താ തൻവി വിചിത്രമായി പെരുമാറുന്നെ…. നീ ആദ്യം അവിടെ ഒന്നു നിന്നെ “അവളുടെ പെരുമാറ്റം കണ്ടു നിതിൻ മുൻപിൽ നിന്ന് വന്നു തടഞ്ഞു നിർത്തി…. അപ്പോയാണ് കരഞ്ഞു കലങ്ങിയ കണ്ണുകളും പൊട്ടിയ ചുണ്ടും അടി കൊണ്ടു വീർത്ത കവിളുകളും അവന്റെ ശ്രദ്ധയിൽ പെട്ടത്.പെട്ടെന്നുള്ള അവളുടെ രൂപം കാണെ അവനിൽ ഞെട്ടൽ ഉളവാക്കി.

“എന്താടി ഇത്……ആരാ നിന്നെ ഇങ്ങനെ “പകപ്പോടെ തല താഴ്ത്തി കണ്ണീർ പൊഴിക്കുന്നവളെ ഉറ്റു നോക്കി.

“ആർക്കും എന്നെ വിശ്വാസമില്ല ഏട്ടാ…
ഞാൻ അല്ല….. എത്ര പറഞ്ഞിട്ടും ആരും കേട്ടില്ല “മുഖം പൊത്തി നിലത്തു മുട്ട് കുത്തി ഇരുന്നു പൊട്ടി കരയാൻ തുടങ്ങി…..എന്താണ് ഇപ്പോ നടക്കുന്നതെന്ന് മനസിലാവാതെ നിതിൻ ഇരുന്നു കരയുന്നവളെ തന്നെ നോക്കി.

എപ്പോഴും ചിരിച്ചു കൊണ്ടല്ലാതെ കണ്ടില്ല, അങ്ങനെ ഉള്ളവൾ പെട്ടന്ന് ഇങ്ങനെ കരയുന്നത് കണ്ടു നിൽക്കാൻ കഴിയുന്നില്ല…….നിതിൻ നിസ്സഹായതയോടെ അവൾക്ക് മുൻപിൽ ഇരുന്നു.

“തൻവി…….. എന്താ ഉണ്ടായേ, ഇങ്ങനെ കരയാതെ. എന്താ കാര്യം എന്ന് പറ. ആരാ നിന്നെ ഇങ്ങനെ അടിച്ചേ ”

“അഭിയേട്ടൻ “വിറയാർന്ന സ്വരത്തിൽ അവൾ അത് പറയുമ്പോയും കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുവാണ് നിതിൻ.

“അഭി………. അവൻ എന്തിന് “ഞെട്ടൽ മാറാതെ അവൻ വീണ്ടും ചോദിച്ചു…തൻവി ഒന്നും മിണ്ടാതെ അവിടെയുള്ള ബെഞ്ചിൽ ചെന്നിരുന്നു.ചിന്തകൾ വീണ്ടും കുറച്ചു മുൻപ് നടന്നിടത്തേക്ക് തന്നെ പോയി.

 

അച്ഛമ്മയേ ഹോസ്പിറ്റലിൽ എത്തിച്ചതിനു ശേഷം എല്ലാവരും അവിടെ എത്തിയിരുന്നു. അഭി വിവരം അറിഞ്ഞു ഓടി കിതച്ചു icu വിൽ കിടക്കുന്ന അച്ഛമ്മയുടെ അടുത്തേക്ക് ഓടി….

“അച്ഛാ എന്താ ഉണ്ടായേ “അഭി തകർന്ന മുഖവുമായി ചെയറിൽ ഇരിക്കുന്ന അച്ഛന്റെ അടുത്തേക്ക് വന്നു….. അപ്പുറത്ത് തന്നെ ആയി പൂർണ്ണിമായും ഇരിക്കുന്നുണ്ട്…

“മുകളിലേക്ക് കയറുന്നതിനിടയ്ക്ക് കാൽ തെന്നി വീണതാ മോനെ “അയാൾ ദയനീയമായി പറഞ്ഞു.

“അച്ഛമ്മ എന്തിനാ ഈ വയ്യാത്ത സമയത്ത് മുകളിലേക്ക് കയറാൻ പോയെ “അഭി വേവലാതിയോടെ തലയിൽ കൈ വെച്ചു.

“അതിന് കാരണം ഈ നിൽക്കുന്ന ഒറ്റൊരുത്തിയാ…..”പൂർണ്ണിമ്മ പല്ലുറുമ്പി കൊണ്ടു ഒന്നും അറിയാതെ നിൽക്കുന്ന തൻവിയുടെ നേർക്ക് വിരൽ ചൂണ്ടി.

ചുമരിൽ ചാരി നിൽക്കുന്ന തൻവി അവർ പറയുന്നത് കേട്ട് കാര്യം മനസ്സില്ലാതെ സംശയത്തോടെ അവരെ നോക്കി.

“അപ്പച്ചി എന്തിനാ ഒന്നും അറിയാത്ത അവളെ ഇപ്പോ ഇതിലേക്ക് വലിച്ചിയക്കുന്നെ “അപ്പച്ചി തൻവിയുടെ നേരെ കയർത്തു സംസാരിച്ചത് അഭിയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല.

“ഇപ്പോ ഞാൻ പറഞ്ഞതിൽ ആണ് തെറ്റ്, അല്ലാതെ ഈ ഇവൾ ചെയ്തതിൽ അല്ല “അവൾ വീണ്ടും അവൾക്ക് നേരെ വിരൽ ചൂണ്ടി.

തൻവിക്ക് അപ്പോഴും അപ്പച്ചി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല.

“ഞാൻ എന്ത് ചെയ്തെന്നാ ആന്റി പറയുന്നത് “തൻവി ഉള്ളിലുള്ള നീരസം അടക്കി പിടിച്ചു അവരെ തന്നെ നോക്കി.

“എന്താ ചെയ്തതെന്ന് നിനക്കറിയില്ല അല്ലെഡി…..”അവർ ദേഷ്യത്തിൽ അവളെ അടിക്കാനായി കൈ ഉയർത്തി മുൻപിലേക്ക് വന്നു. തൻവി പേടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു പക്ഷെ അപ്പോയെക്കും അഭി അവരുടെ കൈ പിടിച്ചു തടഞ്ഞിരുന്നു.

“അപ്പച്ചി ആദ്യം ഇവൾ ചെയ്ത തെറ്റ് പറയ്.എന്നിട്ടു ആലോചിക്കാം അവളെ ശിക്ഷിക്കണോ വേണ്ടയൊന്ന് “അഭിയുടെ മുഖത്തെ ഗൗരവം കണ്ടു അവർ ദേഷ്യത്തിൽ കൈ എടുത്തു മാറ്റി.

ദീപ്തി കൈ കെട്ടി നടക്കാൻ പോകുന്നതോർത്തു ചിരിച്ചു…. അപർണയിൽ ഭയം നിറഞ്ഞിരുന്നു. പിടിക്കപ്പെട്ടാൽ താനും കുറ്റക്കാരിയാകും എന്നോർത്ത്.

“ഈ നിൽക്കുന്നവൾ അമ്മയുടെ ഫോൺ എടുത്തു മുകളിലേക്ക് കയറി പോയി, അത് വാങ്ങിക്കാൻ വേണ്ടി കയറുമ്പോഴാ എന്റെ അമ്മ വീണേ ”

“ആണോ തനു?…. അച്ഛമ്മയുടെ ഫോൺ നീ മുകളിലേക്ക് കൊണ്ടു പോയോ “അഭി ആണോ എന്ന ഭാവത്തിൽ നോക്കി.

“ഞാൻ…അത്….അച്ഛമ്മ ഫോൺ ചാർജിൽ ഇടാൻ പറഞ്ഞപ്പോ”
എല്ലാവരുടെയും നോട്ടം കണ്ടു അവൾ പേടിയോടെ പറഞ്ഞു.

“അതിന് നീ എന്തിനാ പെണ്ണെ പേടിക്കുന്നെ… മനഃപൂർവം ഒന്നും അല്ലല്ലോ, ചാർജ് ചെയ്യാൻ വേണ്ടിയല്ലേ”അഭി ചിരിയോടെ അവളുടെ പുറത്തു കൊട്ടി.

പ്ലാൻ എല്ലാം നശിക്കുന്ന അവസ്ഥ കണ്ടു ദീപ്തി അപർണയേ തോണ്ടി എന്തോ ചെവിയിൽ പറഞ്ഞു…. ആദ്യം അവൾ പറയാൻ മടിച്ചെങ്കിലും വേറെ വഴി ഇല്ലാത്തത് കൊണ്ടു അപർണ തലയാട്ടി.

“താഴെ ഒന്നും സ്ഥലം ഇല്ലാത്തത് കൊണ്ടാണോ നീ മുകളിലേക്ക് ചാർജ് ചെയ്യാൻ കൊണ്ടു പോയേ തൻവി “അപർണ ധൈര്യം സംഭരിച്ചു അവളെ നോക്കി.

ആ ചോദ്യം തന്നെ തനിക്കുള്ള ഓരോ കുരുക്കുക്കൾ ആണെന്ന് തൻവി അറിയുന്നുണ്ടായിരുന്നു…തൻവി ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ തന്റെ ഉത്തരത്തിന് വേണ്ടി കാത്തിരുന്ന അഭിയിൽ കണ്ണുടക്കി.

“താഴത്തെ ചാർജർ ദീപ്തി കേടാണെന്ന് പറഞ്ഞു.. അതാ ഞാൻ എന്റെ ചാർജറിൽ കുത്താൻ കൊണ്ടു പോയേ ”

“ഞാൻ എപ്പോയാടി നിന്നോട് അങ്ങനെ പറഞ്ഞേ “ദീപ്തി ഭാവ വിത്യാസം ഇല്ലാതെ അവൾക്ക് നേരെ വന്നു.

ഇത് മാത്രം മതിയായിരുന്നു അവൾക്ക് താൻ ചതിയിൽ പെട്ടെന്ന് തിരിച്ചറിയാൻ…. പക്ഷെ പോരാടിയെ പറ്റു.

“ദീപ്തി നീ കള്ളം പറയാൻ ശ്രമിക്കേണ്ട, ഞാൻ താഴത്തെ ചാർജർ
എടുക്കാൻ പോയപ്പോ നീ തന്നെയല്ലേഡി എന്നോട് പറഞ്ഞേ അത് കംപ്ലയിന്റ് ആണെന്ന് “തൻവി അവളെ ദേഷ്യത്തിൽ പറഞ്ഞു.

“ഞാനോ? നിനക്ക് തലയ്ക്കു വല്ല പ്രശ്നവും ഉണ്ടോ തൻവി….എന്റെ മുറിയിൽ ഇരിക്കുന്ന ഞാൻ എപ്പോഴാ താഴെക്ക് വരുന്നേ “അവൾ പുച്ഛിച്ചു.

വീണ്ടും മറ്റുള്ളവരിൽ വിഷ വിത്ത് പാകാൻ ദീപ്തിയ്ക്കു സാധിച്ചു. ഇപ്രാവശ്യം അഭിയുടെ നെറ്റി ചുളിയുന്നത് ഞെട്ടലോടെ തൻവി അറിഞ്ഞു.

“നിന്നോട് ആരാ തൻവി അമ്മയുടെ ചാർജിൽ ഇടാൻ പറഞ്ഞെ….ആരോടു ചോദിച്ചിട്ടാ അമ്മയുടെ ഫോൺ എടുത്തേ “അപ്പച്ചി വീണ്ടും സംശയത്തോടെ അവളെ നോക്കി.

“ദീപ്തി പറഞ്ഞിട്ട് ”

“What the hell….. നീ എന്തിനാ എല്ലാം എന്റെ തലയിലേക്കിടുന്നെ. ഇനി ഫോൺ ചാർജ് ഇടാൻ തന്നെ എനിക്ക് നിന്നെ കത്തിരിക്കണോ എനിക്ക് തന്നെ ഇട്ടൂടെ……”

“കണ്ടോ അഭി ഇവളുടെ മുഖം മാറുന്നത് കണ്ടോ…. എനിക്ക് തോന്നുന്നത് ഇവൾ മനഃപൂർവം അമ്മയെ വീഴ്ത്താൻ ഇങ്ങനെ ചെയ്തതാണെന്നാ.. എനിക്ക് ഇവളെ നല്ല സംശയം ഉണ്ട്. അമ്മയുടെ കൂടെ ഞാൻ ഉണ്ടായിരുന്നു… അപർണ മോൾ ഫോൺ വന്നു ചോദിക്കുമ്പോഴാ അമ്മ ഫോൺ ചോദിക്കുന്നത് തന്നെ.”അപ്പച്ചി പറയുന്നത് കെട്ട് അഭി മുമ്പിൽ പരിഭ്രാന്തിയോടെ നിൽക്കുന്നവളെ ഉറ്റു നോക്കി.

“ഞാൻ പറയുന്നത് സത്യമാണ് അഭിയേട്ടാ,… ഇവളാ…..ഇവളാ എല്ലാത്തിനും കാരണം. ഞാ….ൻ ഒ…ന്നും ചെയ്തിട്ടില്ല.”തൻവി വിറയലോടെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.പക്ഷെ ഇപ്പോ അവനിൽ പ്രതികരണം ഒന്നും ഇല്ല. ഒരു പ്രതിമ കണക്കെ എല്ലാവരും പറയുന്നത് കെട്ട്.

“ആഹാ ഇത് കൊള്ളാലോ കൊച്ചേ….
എല്ലാം ചെയ്തു വെച്ചിട്ട് എന്നിട്ട് കുറ്റം എല്ലാം ഒന്നും ചെയ്യാത്ത എന്റെ കുഞ്ഞിനെ മേലേക്കിടുന്നോ….”
ദീപ്തിയുടെ അമ്മ മുൻപോട്ട് വന്നു

“ഇവള് കള്ളം പറയുവാ, അമ്മാ അച്ഛാ എന്നെ ഒന്ന് വിശ്വസിക്ക്… ഞാൻ.. എനിക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല… എന്റെ മുഖത്തേക്ക് ഒന്ന് നോക്ക് പ്ലീസ് അച്ഛാ…..അമ്മാ…..”തൻവി വീണ്ടും ആവർത്തിച്ചു ഇരുവരുടെയും കണ്ണിൽ അവിശ്വനീയത തെളിഞ്ഞു.
“എന്നെ ദത്തെടുത്തത് കൊണ്ടായിരിക്കും ഇവൾക്ക് എന്നോട് എപ്പോഴും ഒരു പുച്ഛം……അതാണല്ലോ വേഗം എല്ലാ കുറ്റവും എന്റെ തലയിലേക്കിടുന്നെ….ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ “ദീപ്തി കണ്ണുകൾ കലങ്ങി കൊണ്ടു പറഞ്ഞു. അവസാനം അവൾ തന്റെ തുറുപ്പു ചീട്ട് പുറത്തെടുത്തു. അതിൽ എല്ലാവരും വീണു.

“ഇവള് അമ്മയെ മനഃപൂർവം വീഴ്ത്താൻ ചെയ്തത് തന്നെയായിരിക്കും….നേരത്തെ അമ്മ അടിച്ചതിന്റെ പ്രതികാരം വീട്ടിയതാണ് ”
അപ്പച്ചി പല്ലിറുമ്പി.

“അല്ല…. അങ്ങനെ ഒന്നും ഇല്ല….. ഞാൻ അല്ല “തൻവി നിറ കണ്ണുകളോടെ ചുറ്റും കൂടിയവരെ നോക്കി.

അച്ഛൻ പെങ്ങളുടെയും അമ്മാവന്റെയും കണ്ണുകളിൽ പോലും ദേഷ്യം പ്രകടമായി തുടങ്ങി…..
തന്നോടുള്ള സ്നേഹം കാരണം കൊണ്ടു അമ്മാവൻ അടിക്കാതെ എല്ലാം പിടിച്ചു വെക്കുന്നത് പോലെ തോന്നി അവൾക്ക്.

“ആണോ തൻവി? നീ ഇങ്ങനെ ക്രൂരമായി ചിന്തിക്കാൻ തുടങ്ങിയോ….
ഇവരൊക്കെ പറയുന്നതിന്റെ അർത്ഥം എന്താണ് “എല്ലാം കെട്ട് മടുത്തു അഭി അവൾക്ക് മുൻപിൽ വന്നു നിന്നു. അത്രയും നിസ്സഹായത നിറഞ്ഞിരുന്നു ആ കണ്ണുകളിൽ. ഇപ്പോഴും എന്തിനോ വേണ്ടി തിരയുന്ന പോലെ…… ഇപ്പോഴും ഇതൊന്നും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.

പെട്ടെന്നാണ് ഡോക്ടർ പുറത്തേക്ക് ഇറങ്ങിയത്…… എല്ലാവരുടെയും ശ്രെദ്ധ വേഗം അവിടെക്കായി….. പക്ഷെ തൻവി മാത്രം തനിക്കു ഏറ്റ അപമാനത്തിൽ ഉള്ളു നീറി ഒരു മൂലായിൽ ചെന്നിരുന്നു.കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി ഇറങ്ങി.

“ഡോക്ടർ അച്ഛമ്മയ്ക്ക് ഇപ്പോ എങ്ങനെയുണ്ട് “അഭി ധൃതിയിൽ ചോദിച്ചു.

“ഇപ്പോ ഒക്കെയാണ്…… മരുന്നിന്റെ എഫക്ട് കാരണം ഇപ്പോ മയക്കത്തിൽ ആണ്….”

“കാണാൻ പറ്റുമോ ”

“കാണുന്നതിൽ കുഴപ്പമില്ല, ഉണർത്താതിരുന്നാൽ മതി ”

അത്രയും പറഞ്ഞു ഡോക്ടർ അവിടുന്ന്
പോയി…… അഭി ആദ്യം തന്നെ അകത്തേക്ക് കയറി.

ബെഡിൽ ബോധമില്ലാതെ കിടക്കുന്ന അച്ഛമ്മയെ കാണെ അവന്റെ കണ്ണുകൾ കലങ്ങി…… അച്ഛമ്മ എപ്പോഴും അവന് ഒരു iron Lady ആണ്. ആരുടെയും സഹായം ഇല്ലാതെ തന്റെ മൂന്ന് മക്കളെയും ഒറ്റയ്ക്ക് പഠിപ്പിച്ചു വളർത്തി വലുതാക്കി ഈ നിലയിൽ എത്തിച്ചു….. അതിനിടയിൽ അനുഭവിച്ച കഷ്ടപാടുകളും പട്ടിണിയും ഏറെ അച്ഛനെ പോലെ അച്ഛമ്മ തനിക്കു പ്രിയപെട്ടതായി…. അവൻ സങ്കടം കാരണം അവരുടെ ഇരു കാലിലും മുറുകെ പിടിച്ചു തന്റെ സങ്കടം തീരുവോളം ഇരുന്നു…

“അതിക സമയം ഇങ്ങനെ ഇരിക്കാൻ പറ്റില്ല….. കണ്ടു കഴിഞ്ഞെങ്കിൽ വേഗം ഇറങ്ങണം “നേഴ്സ് വന്നു പറയുന്നത് കെട്ട് അഭി വേഗം കണ്ണു തുടച്ചു.

അപ്പോഴാണ് ഒരു കാര്യം അവന്റെ
ശ്രദ്ധയിൽ പെട്ടത്. തനിക്കു പരിചിതമായൊരു മണം അവന് അനുഭവിച്ചറിഞ്ഞ പോലെ….. അഭി തന്റെ കൈകൾ ഒന്ന് മണത്തു നോക്കി…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button