Novel

നിൻ വഴിയേ: ഭാഗം 5

രചന: അഫ്‌ന

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ തൻവി മൗനമായിരുന്നു. കാര്യം മനസ്സിലായ പോലെ ദീപു ഓടി വന്നു തോളിൽ ചുറ്റി പിടിച്ചു…..പെട്ടന്ന് അവൾ മുൻപിലേക്ക് പോയി. “പാടത്തേയ്ക്ക് എങ്ങാനും ഞാൻ വീണിരുന്നേൽ കാണാമായിരുന്നു ” അവനെ നോക്കി കണ്ണുരുട്ടി. “വീണില്ലല്ലോ, വീഴുമ്പോൾ പോരെ “ദീപു തലയ്ക്കു ഒരു കൊട്ട് കൊടുത്തു നടത്തം തുടങ്ങി. “അല്ല,എങ്ങനെ പോകുന്നു ലക്റ്റർ ജീവിതം, ആരെങ്കിലും സെറ്റായോ “തൻവി ഒളി കണ്ണിട്ട് നോക്കി.

“ഒന്ന് പോടീ,…. എനിക്ക് വേറെ പണിയില്ല”തൻവിയെ ഒന്ന് തട്ടി. വയൽ കഴിഞ്ഞു റോഡിലേക്ക്…ദീപു കൈ പിടിച്ചു കയറി, ഓരോ പുല്ലും പൂവും പറിച്ചു ദീപുവിനോട്‌ കുശലവും പറഞ്ഞു നടക്കുമ്പോഴാണ് കാതിനു ഏറ്റവും പ്രിയപ്പെട്ട ബൈക്കിന്റെ ശബ്ദം കേൾക്കുന്നത്… കണ്ണുകൾ വക മരത്തിനു ചുവട്ടിലേക്ക് നീണ്ടു,പ്രതീക്ഷിച്ച ആള് തന്നെയാണ്….

പുറകിൽ വിചാരിച്ച ആള് ഇല്ലെന്നോർത്തു സന്തോഷിച്ചു അവനെ കണ്ണിമ ചിമ്മാതെ നോക്കി. ഇടവഴി കഴിഞ്ഞു ഇരമ്പി കൊണ്ടു ബുള്ളറ്റ് തങ്ങൾക്കിടയിൽ വന്നു നിന്നു..തൻവിയ്ക്കു മുഖത്തേക്ക് ഒന്ന് നോക്കണമെന്നുണ്ട് പക്ഷെ ദാഹിപ്പിച്ചു കൊണ്ടുള്ള നോട്ടം സഹിക്കാൻ പറ്റില്ല. അവൾ തല താഴ്ത്തി കൊണ്ടു ഇടക്കണ്ണിട്ട് നോക്കി…. പാറി പറക്കുന്ന മുടി കൈ കൊണ്ടു ഒതുക്കി സംസാരിക്കുന്ന തിരക്കിലാണ്.

“നീ ഇതെങ്ങോട്ടാ രാവിലെ തന്നെ പോയേ,വിളിച്ചിട്ടാണേൽ ഫോണും എടുക്കുന്നില്ല ” “ഞാൻ ഇവള് വിളിച്ചപ്പോൾ കൂടെ അമ്പലത്തിലേക്കിറങ്ങിയതാ, ഫോൺ ചാർജിൽ ഇട്ടേക്കുവാ…..”ദീപു “കൊച്ചു കുട്ടിയൊന്നും അല്ലല്ലോ കൂട്ടിന് ആളെ വിളിക്കാൻ “അഭി പറയുന്നത് കേട്ട് തൻവിയ്ക്കു ദേഷ്യവും വിഷമവും ഒരു പോലെ വന്നു. “ഞാൻ ഇയാളെ അല്ലല്ലോ കൂട്ടിന് വിളിച്ചേ, എന്റെ ഏട്ടനെയാ…. ഇപ്പൊ അതും കുറ്റമായോ “തൻവി ദേഷ്യത്തിൽ അവന്റെ മുഖത്തേക്ക് നോക്കി…

“ഞാൻ ചോദിച്ചതിൽ എന്ത് തെറ്റാ ഉള്ളെ, തനിയെ പോകാനുള്ള പ്രായവും പക്വതതും നിനക്കില്ലേ ” “എന്നിട്ടാണല്ലോ പക്വതയുള്ള മുറപ്പെണ്ണിന് കൂട്ടിന് പോകുന്നെ,”അറിയാതെ ഉള്ളിൽ ഉള്ളത് പുറത്തേക്ക് ചാടി. തൻവിയ്ക്ക് പിന്നിടാണ് എന്ത് പറഞ്ഞതെന്ന് ഓർമ വന്നത്. അഭിയുടെ മുഖവും ദേഷ്യം കൊണ്ടു ചുവന്നിരുന്നു. അവരുടെ നിൽപ്പ് കണ്ടു ദീപു മുൻപിലേക്ക് നിന്നു. “നീ വെറുതെ വിളിച്ചതാണോ “വിഷയം മാറ്റാൻ ദീപു ഇടയിൽ കയറി ചോദിച്ചു.

“നാളെയാണ് ടൂർണമെന്റ്, അത് മറന്നോ നീ “അവളിൽ നിന്ന് നോട്ടം മാറ്റി വിഷയത്തിലേക്ക് വന്നു. “ശെടാ ഞാൻ അത് വിട്ടിരുന്നു, നീ ഓർമിപ്പിച്ചത് നന്നായി.”ദീപു തലയിൽ കൈ വെച്ചു. തൻവി മെല്ലെ നടക്കാൻ തുടങ്ങി അവിടെ നിന്നിട്ട് കാര്യം ഇല്ലെന്ന് നന്നായി അറിയാം.അറിയാതെ പോലും ഒരു നോട്ടം ഇങ്ങോട്ട് വീഴുന്നില്ലല്ലോ, ഒന്ന് നോക്കിയാൽ എന്താ….

നെഞ്ചിൽ പരിഭവം നിറഞ്ഞു.ഉള്ളിൽ കാർമേഘം വന്നടഞ്ഞു. ഞാനൊരു പാവമല്ലേ ഇഷ്ട്ടായത് കൊണ്ടല്ലേ ഇങ്ങനെ പുറകെ വരുന്നേ,കുഞ്ഞു നാളിൽ എപ്പോയോ താൻ പോലും അറിയാതെ കയറി പറ്റിയതാണ്. എന്നെ മനസിലാവാഞ്ഞിട്ടാണോ?? പ്രായത്തിന്റെ തമാശ ആയിട്ടെടുത്തോ??എന്നാലും ഈ അവഗണന എനിക്ക് സഹിക്കുന്നില്ല അഭിയേട്ടാ… വല്ലാതെ നോവുന്നുണ്ട്. ഓരോന്ന് ആലോചിച്ചു മുൻപിലേക്ക് നടന്നു,…

തനിക്കു നേരെ വരുന്നവരെ ശ്രദ്ധിക്കാതെ അവരിൽ ആരെയോ കൂട്ടി മുട്ടി… തൻവി തല തടവി കൊണ്ടു നേരെ നോക്കി. അവരെ കണ്ടതും ഉള്ളിൽ ഒരു ചെറിയ ഭയം നിറഞ്ഞു. മാധവനും കൂട്ടവുമാണ്..നാട്ടിലെ എല്ലാം കൊള്ളരുതായിമായും കയ്യിലുള്ള പാർട്ടിയാണ്. ഇരുട്ടിയാൽ വല്ല പുഴക്കാരയിലും ഇരുന്നു വെള്ളമടിച്ചു അതിൽ പോകുന്നവരെയും വരുന്നവരെയും ഒരു പോലെ ചുഷണം ചെയ്യും…..

മൂന്നു പേരും പീഡന കേസിൽ ഒരിക്കെ ജയിലിൽ കിടന്നതാണ്…. ഒരിക്കെ നോട്ടമിട്ടാൽ പിന്നെ എപ്പോഴാണ് അവരാക്രമിക്കാ എന്നറിയില്ല. തൻവി ഉമിനീർ ഇറക്കി കൊണ്ടു പിന്നിലേക്ക് നടന്നു. അവരുടെ നോട്ടം തന്റെ ശരീരത്തിൽ ആണെന്ന് അറിഞ്ഞതും തല താഴ്ത്തി നിന്നു. ഇടവഴിയിലേക്ക് സൂക്ഷിച്ചു നോക്കിയാലെ അവിടുന്ന് വരുന്നവരെ കാണു.

“നീ ആ ദാസന്റെ ഇളയ മകളല്ലേ ” അയാൾ താടിയിൽ ഉഴിഞ്ഞു അടുത്തേക്ക് വന്നു. “എ….. എ….നിക്ക് പോകണം “തൻവി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. “ചേട്ടന്മാർ ഒന്ന് പരിചയപ്പെട്ടു വരുന്നല്ലേ ഒള്ളു മോളെ, വിശദമായി പരിചയപ്പെട്ടില്ലല്ലോ ” അതിലൊരാൾ മുന്നിലേക്ക് വന്നു….മദ്യത്തിന്റെയും സിഗരറ്റിന്റെയും രൂക്ഷ്യ ഗന്ധം കാരണം മൂക്ക് പൊത്തി….

തൻവി അവരുടെ അടുത്തേക്ക് ഓടാൻ തുനിഞ്ഞതും ആരോ ദാവണിയിൽ പിടിച്ചു…. തൻവി ഞെട്ടലോടെ അതിനറ്റം മുറുകെ പിടിച്ചു അവരെ ദയനീയമായി നോക്കി. “അങ്ങനെ അങ്ങ് പോയാലോ മോളെ ” തൻവി മതിലിനോട് ചേർന്ന് കണ്ണുകടച്ചു കരയാൻ തുടങ്ങി…..പരിചിതമായ സാന്നിധ്യം അറിഞ്ഞ പോലെ അവൾ മെല്ലെ കണ്ണുകൾ തുറന്നു. തനിക്കു മുൻപിൽ നിൽക്കുന്ന അഭിയെ കണ്ടു അവളിൽ ആശ്വാസം നിറഞ്ഞു…

വേഗം കണ്ണു തുടച്ചു ദീപുവിന്റെ അടുത്തേക്ക് ഓടി. “എന്തെങ്കിലും പറ്റിയോ ഡാ “ദീപു പുറത്തു തടവി കൊണ്ടു ചോദിച്ചു. “അവര് എന്നെ….” മുഴുവനാക്കാനാവാതെ മുഖം പൊത്തി കരഞ്ഞു.ദീപുവും അഭിയും ഒരു പോലെ അവരെ നോക്കി. “ഒരുപാടായില്ലേ ദാസിന്റെ മോളെ കണ്ടിട്ട്, ചെറുപ്പത്തിൽ കണ്ടതാ…. ഇപ്പോ വെളുത്തു തുടുത്തു വലിയ പെണ്ണായില്ലേ “അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ ചുഴ്ഞ്ഞു.

അവന്റെ നോട്ടം കണ്ടു അഭി അയാൾക്ക് മുൻപിൽ തടസ്സമായി നിന്നു.തൻവി പേടിയോടെ ദീപുവിന്റെ കയ്യിൽ മുറുകി. “എന്താടാ നോക്കി പേടിപ്പിക്കുന്നോ…. ഇവിടെ നിന്ന് തിരിയാതെ പോകാൻ നോക്ക് “മാധവൻ സിഗരറ്റ് എടുത്തു പുകച്ചു. “ഇവളെയെന്താടാ ഇപ്പൊ ചെയ്തേ ” അഭി രണ്ടു കയ്യും കെട്ടി അവർക്ക് മുൻപിൽ തടസ്സമായി നിന്നു. “അത് ചോദിക്കാൻ നീ ആരെടാ,നിന്റെ ചോര തിളപ്പും കൊണ്ടും ഇങ്ങോട്ട് വരാൻ നിൽക്കേണ്ട.

കുത്തി മലർത്തി കളയും “കയ്യിലെ കത്തി ഉയർത്തി. “അതൊക്കെ അവിടെ നിൽക്കട്ടെ, ചേട്ടന്മാർ ആദ്യം ഞാൻ ചോദിച്ചതിന് ആദ്യം മറുപടി പറ “ചിരിച്ചു കൊണ്ടു അവരെ പുച്ഛിച്ചു. “ഞാൻ അവളുടെ ദാവണി ഒന്ന് മെല്ലെ പിടിച്ചു,…. എന്തേ നിനക്ക് വല്ല പ്രശ്നവും ഉണ്ടോ “അവന് നേരെ മുഖം ചേർത്ത് വഷള ചിരിയോടെ പറഞ്ഞു. പറഞ്ഞു തീർന്നതും അവൻ മതിലിൽ ചെന്നിടിച്ചിരുന്നു……

ഇത് കണ്ടു മാധവൻ സിഗരറ്റ് നിലത്തെറിഞ്ഞു അവനെ ഇടിക്കാൻ കൈ ഉയർത്തി എങ്കിലും അഭി വലതു കൈ കൊണ്ടു അത് തടഞ്ഞു….. അപ്പോയെക്കും അവന്റെ ആളുകൾ വന്നു മാധവനെ പിടിച്ചു മാറ്റി. “നീയും ഇവളും കുറിച്ചു വെച്ചോ,അവസാനം എന്റെ കയ്യിൽ തന്നെ കിട്ടും “അയാൾ പക എരിയുന്ന കണ്ണുകളോടെ ഇരുവരെയും നോക്കി മുണ്ട് മടക്കി കുത്തി ഇട വഴി ഇറങ്ങി… ആ കാഴ്ച കണ്ടു തൻവി ദീപുവിനെ നോക്കി, വേണ്ടെന്ന് കാണിച്ചു.

“ദീപു, എനിക്ക് പേടിയാകുന്നു. ഇതൊന്നും വേണ്ടായിരുന്നു” “നിന്നോട് മോശമായി പെരുമാറിയിട്ട് ഞങ്ങൾ നോക്കി നിൽക്കെ “ദീപു ദേഷ്യത്തിൽ അവളെ നോക്കി. അതോടെ വാ അടച്ചു…… അഭി അവര് പോയതും അവളെ നോക്കാതെ ബൈക്കിൽ കയറി, “നീ വരുന്നുണ്ടോ ടൗണിലേക്ക് “ദീപുവിനോടായി ചോദിച്ചു. “ഞാൻ ഇവളെ വീട്ടിൽ ആക്കിയിട്ട് വരാം, നീ വിട്ടോ “അത് കേട്ട് താല്പര്യമില്ലാത്ത പോലെ അവൻ തല ചെരിച്ചു,

അതവൾക്ക് മനസ്സിലായ “ദീപു പൊക്കോ, ഇനി അധികം നടക്കാൻ ഒന്നും ഇല്ലല്ലോ… ഞാൻ ഒറ്റയ്ക്ക് പൊക്കോളാം “തൻവി പറയുന്നത് കേട്ട് ദീപു അവളെ കണ്ണുരുട്ടി. “അഭി പറയുന്ന പോലെ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ഞാൻ, ഞാൻ പൊക്കോളാം…. അവര് പോയി ഇനി പേടിക്കാൻ ഇല്ല ” “ഇനിയെങ്കിലും നേരെ ചൊവ്വേ ഡ്രസ്സ്‌ ഉടുക്കാൻ പഠിക്ക്, ഇല്ലെങ്കിൽ ഇനിയും ഇതുപോലെ ഓരോരുത്തർ വരും “അഭി ഫോണിൽ നോക്കി അവളോടായി പറഞ്ഞു.

“എന്നാ ഇനി മുതൽ പർദ്ദ ഇട്ടു നടക്കാം ഞാൻ, ഞാൻ എന്തിട്ടാലും കുറ്റം….. ഒന്നില്ലെങ്കിൽ നേരെ ചൊവ്വേ ഉള്ള ഡ്രസ്സ്‌ ഒന്ന് കാണിച്ചു താ എന്നാ പിന്നെ എനിക്ക് മനസ്സമാധാനത്തോടെ എന്തെങ്കിലും ഉടുക്കാലോ 🧐”തൻവി അവനു നേരെ ചീറി, ഇത് കണ്ടു ദീപു അവളെ പിടിച്ചു മാറ്റി. “നീ വിട്ടേ ദീപു,കുറേ ആയി ഇങ്ങേരിത് തുടങ്ങിയിട്ട്. എന്റെ ഡ്രസിങ്ങിന് കുറ്റം പറച്ചിൽ…..ഈ വേഷത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ ദീപു,🤨🤨…പറ”അവൾ അവനു നേരെ നിന്നു.

“നല്ല സുന്ദരി ആയിട്ടുണ്ട് ” “അതെന്നെ അച്ഛേയും പറഞ്ഞേ, എന്നിട്ടും ഈ രാവണന് മാത്രം എന്താ പ്രശ്നം “പറഞ്ഞു തീർന്നതും അവന്റെ നോട്ടം കണ്ടു ദീപു അവളെ പിച്ചി കൊണ്ടു കണ്ണുരുട്ടി, അപ്പോഴാണ് വായിൽ നിന്ന് വീണ വാക്ക് ഓർമ വന്നത്. ചോര തോട്ടെടുക്കാൻ പാകത്തിന് ചുവന്നിട്ടുണ്ട്, അവന്റെ നോട്ടം കണ്ടു ഇഞ്ചി കടിച്ച 😬expression ഇട്ടു വേഗം ഓടി, ഇനി ഈ അടുത്തൊന്നും അവിടെ പുല്ല് മുളക്കില്ല.

അവളുടെ പോക്ക് കണ്ടു ദീപു ചിരിച്ചു കൊണ്ടു ബൈക്കിന്റെ പുറകിൽ കയറി…..എന്നാൽ അഭിയുടെ നോട്ടം മിററിൽ ആയിരുന്നു. ദാവണി തുമ്പ് പിടിച്ചു ഓടുന്നവളിൽ അറിയാതെ കണ്ണുടക്കി പെട്ടന്ന് എന്തോ ഓർത്ത പോലെ കണ്ണുകൾ പിൻവലിച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. വീട്ടിൽ എത്തിയതിന് ശേഷമാണ് തൻവി ഓട്ടം നിർത്തിയത്, തിണ്ണയിൽ കാലും നീട്ടി ഇരുന്നു നെടുവീർപ്പിട്ടു…

“എന്തോ പണി വാങ്ങിച്ചു വന്ന മട്ടുണ്ടല്ലോ തനുവേ “പിറകിൽ നിന്ന് പരിചിതമായ ശബ്ദം കേട്ട്, അകത്തേക്ക് ഒന്ന് പാളി നോക്കി. അപ്പൂട്ടനെയും തോളിൽ കയറ്റി അജയ് സിറ്റ് ഔട്ടിലേക്ക് വന്നു. “വെറുതെയല്ല, ഈ വൃത്തിക്കെട്ട ശബ്ദം എവിടെയോ കേട്ടിരുന്നല്ലോ ഒന്നാലോചിച്ചു ഇരിക്കുവായിരുന്നു, ഇപ്പോഴല്ലേ ആളെ പിടി കിട്ടിയേ “തൻവി ഒന്നിളിച്ചു. “ഡി ഡി ഒന്നില്ലെങ്കിലും ഞാൻ നിന്റെ അളിയനല്ലെടി, അതെങ്കിലും പരിഗണിച്ചുടെ ദുഷ്ടേ “അജയ് നിലത്തിരിക്കുന്നവളെ പുറത്തു ഒന്ന് കാലു കൊണ്ടു ചവിട്ടി.

“ഇത് കൊണ്ടാണ് ഞാൻ ആ പരിഗണന തരാത്തത്,….”എണീറ്റു തിരിച്ചു ഒരു കൊട്ട് കൊടുത്തു. “എന്തായി രാവണന്റെ പ്രയാണം”അപ്പൂട്ടനെ മുറ്റത്തിറക്കി അപ്പുറത്തിരുന്നു. “എന്തോന്ന് ആവാൻ, ആ കണ്ണുരുട്ടൽ തന്നെ…. ഇനി ഞാൻ ആലോചിച്ചിട്ട് ഒരു വഴിയെ കാണുന്നൊള്ളു വക്കീലേ ” കാര്യമായി എന്തോ ആലോചിച്ചു താടയ്ക്ക് കൈ കൊടുത്തു അളിയന്റെ തോളിൽ കൈ വെച്ചു. “എന്ത് വഴി…… പറ്റുന്നതാണേൽ ഞാനും കൂടാം😇 ”

“നമുക്ക് അതിനെ ബോധം കെടുത്തി തട്ടി കൊണ്ടു പോയാലോ,…. എന്നിട്ട് രജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ട് ഉണർത്താം. പിന്നെ വേറെ വഴി ഇല്ലാതെ എന്നെ കെട്ടി കൂടെ കൂട്ടിക്കോളും “തൻവി കാര്യമായി പറഞ്ഞു അവനെ നോക്കി.. പക്ഷെ വക്കീലിന്റെ മുഖത്തു നേരത്തെ കണ്ട തെളിച്ചം അല്ല……. നിലത്തിറങ്ങി എന്തോ തിരയുന്നത് കണ്ടു തൻവി കൂടെ ഇറങ്ങി. “എന്താ വക്കീലേ നോക്കുന്നെ ”

“നേരത്തെ അപ്പൂട്ടനെ അടിക്കാൻ ഇഷാനി ഒരു വടി ഇവിടെ വെച്ചിരുന്നു”അതും പറഞ്ഞു ചുറ്റും നോക്കി. കാര്യം പിടിക്കിട്ടിയ പോലെ തൻവി മെല്ലെ അകത്തേക്ക് വലിഞ്ഞു. “എന്നാ ഒക്കെ, അളിയൻ തിരഞ്ഞോ, എന്തോ വല്ലാത്ത വിശപ്പ് ഞാൻ എന്തെങ്കിലും കഴിച്ചിട്ട് വരവേ “അതും പറഞ്ഞു ഒറ്റ ഓട്ടം

“അവളുടെ കോപ്പിലെ ഒരു ഐഡിയ, ഇനി ഇമ്മാതിരി ഐഡിയയും പറഞ്ഞു എന്റെ അടുത്ത് കണ്ടു പോകരുത്.”പുറത്തു നിന്നും അവന്റെ ശബ്ദം കേട്ട് ഒരു ദീർഘ ശ്വാസം എടുത്തു പുട്ടും പഴവും കൂട്ടി കുഴച്ചു രണ്ടു റൗണ്ട് അടിച്ചു.പിന്നെ ജ്യോതിക്ക് വിളിച്ചു നടന്നതെല്ലാം വിളമ്പി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വൈകിട്ട് പടിയിൽ ഇരുന്നു പഞ്ചാടിമണികൾ ഭരണിയിൽ നിറച്ചു ഇരിക്കുമ്പോയാണ് അമ്മ കുറച്ചു ഉണ്ണിയപ്പം ബൗളിൽ നിറച്ചു കൊണ്ടു വന്നു. “ഇനി മഞ്ചാടി കൊണ്ടു ഈ വീട്ടിൽ നിന്നു തിരിയാൻ വയ്യ, അപ്പോഴാ അടുത്ത്…. എല്ലാം എടുത്തു കളയും വരെ ഉണ്ടാവും ” “എന്റെ മഞ്ചാടിയിൽ നിന്ന് ഒന്നു കുറഞ്ഞാൽ ഉണ്ടല്ലോ, അമ്മയുടെ ചെടിയും ഞാൻ എറിയും “ഒളി കണ്ണിട്ട് നോക്കി….

ഭാഗ്യം അമ്മ ചട്ടകം എടുത്തില്ല. “ഹായ് ഉണ്ണിയപ്പം,”അതും പറഞ്ഞു അതിൽ നിന്ന് ഒന്നെടുത്തു കഴിക്കാൻ നിന്നതും കയ്യിനടി കിട്ടി. “അമ്മാ…. എന്തിനാ ഇപ്പൊ അടിച്ചേ “കയ്യിൽ തടവി ചുണ്ട് പിളർന്നു അവരെ നോക്കി. “ഇത് അച്ഛൻ പെങ്ങൾക്ക് കൊടുക്കാൻ ഉള്ളതാ, നേരത്തെ വിളിച്ചിരുന്നു….. നിന്നോട് ഇതും കൊണ്ടു വരാൻ പറഞ്ഞു “അമ്മ പറഞ്ഞു തീർന്നില്ല പടിയിൽ നിന്ന് ചാടി എണീറ്റു….

കണ്ണാടിയിൽ ഒട്ടിച്ചിരുന്ന ഒരു കറുത്ത കുഞ്ഞു പോട്ടെടുത്തിട്ട് മുടി കുറച്ചു പിന്നിലേക്കും മുൻപിലേക്കും നിവർത്തി ഇട്ടു…..പിന്നെ സ്വയം ഒന്നു പുകഴ്ത്തി താഴെക്ക് ഇറങ്ങി. മുൻപിൽ തന്നെ അച്ഛമ്മയും വക്കീലും ഓരോന്ന് പിറുപിറുത്തു അവളെയും നോക്കി ഇരിക്കുന്നുണ്ട്. “രണ്ടും പാര വെക്കാനുള്ള നിൽപ്പാണല്ലോ🤔, മൈൻഡ് ചെയ്യണ്ട…. അതാ നല്ലത്🙄”അതും ചിന്തിച്ചു വേഗം അടുക്കള വഴി പുറത്തേക്ക് സ്കൂട്ടായി.

കുറച്ചു നടന്നാൽ ഒരു പാലം കാണാം. അത് കടന്നാൽ നേരെ കാണുന്നതാണ് അഭിയുടെ വീട്…..വൃന്ദാവനം എന്നെഴുതിയ ബോർഡ് കാണാം.വലിയ ഇരുനില വീടാണ്… മുറ്റം കട്ട പതിച്ചിട്ടാണ്. അലങ്കാരതിന് ചുറ്റും മുള ചെടികൾ നാട്ടിരുന്നു…… തൻവി പുറകു വശത്തെക്ക് നടന്നു. അവിടെ അച്ഛൻ പെങ്ങൾ കാര്യമായ പണിയിലാണ്……

സാമ്പാർ കഷ്ണങ്ങൾ മുറിക്കുന്ന തിരക്കിലാ. “എന്തൊക്കെയുണ്ട് അമ്മായി വിശേഷം, സുഖമല്ലേ “ചിരിച്ചു കൊണ്ടു പുറത്തുള്ള ബെഞ്ചിൽ ഇരുന്നു. “ആഹാ ആരാത് എന്റെ തൻവി കൊച്ചോ,…. നീ ഇപ്പൊ വന്നു വന്നു ഇവിടെക്കുള്ള വഴിയൊക്കെ മറന്നോ”അവളെ കണ്ടതും ഇരിക്കുന്നിടത്തു നിന്ന് അത് കഴുകാൻ എണീറ്റു. “മറന്നിട്ടൊന്നും ഇല്ല, ഇന്നലെ വന്നിട്ടല്ലേ ഒള്ളു അമ്മായി മൂന്നാല് ദിവസം ഇവിടെ തന്നെ ഉണ്ടാവില്ലേ,

പതിയെ വരാം എന്ന് കരുതിട്ടല്ലേ “കയ്യിലുള്ള ബൗൾ അടുക്കളയിൽ കൊണ്ടു വെച്ചു.kitchen സ്ലാബിൽ കയറി ഇരുന്നു. “ഇതെന്താ അമ്മായി ഈ നേരത്ത് കറിയുണ്ടാക്കൂന്നെ “അടുത്തിരുന്ന കാരറ്റ് വായിൽ വെച്ചു കൊണ്ടു ചോദിച്ചു. “ഇന്നലെത്തെ കുമ്പളങ്ങ കറി ബാക്കിയുണ്ടായിരുന്നു, അതുകൊണ്ട് ഇന്ന് ഉച്ചക്ക് ഒന്നും വെച്ചില്ല, അഭിയ്ക്ക് സാമ്പാർ വേണം എന്ന് വാശി പിടിച്ചു പുറത്തു പോയി കൊണ്ടു വന്നതാ..

. എപ്പോയെങ്കിലും അല്ലെ ഇങ്ങനെ കഴിക്കാൻ കിട്ടു, അതാ ഇപ്പൊ പിടിച്ചു വെക്കുന്നെ ” അമ്മായി എല്ലാം അറിഞ്ഞു മൺ കലത്തിൽ ഇട്ടു അടുപ്പിൽ വെച്ചു. സാമ്പാറിന് ആ ടെസ്റ്റ്‌ കിട്ടുമെങ്കിൽ മൺ കാലത്തിൽ തന്നെ വെക്കണം, അത് അഭിയേട്ടന് നിർബന്ധാ…. “അഭിയേട്ടൻ അകത്തുണ്ടോ “തൻവി കടിച്ചു കൊണ്ടിരുന്ന ക്യാരറ്റ് വായിൽ നിന്നെടുത്തു അവരെ നോക്കി.

“ആ മുകളിലെങ്ങാനും ടീവി കാണുന്നുണ്ടാവും, ഇപ്പൊ വന്നു കയറിയതേ ഒള്ളു “അടുപ്പിൽ ഊതി കൊണ്ടു പറഞ്ഞു, അതോടെ സ്ലാബിൽ നിന്നിറങ്ങി മെല്ലെ അകത്തേക്ക് തലയിട്ടു. ഒരുപാടായി ആ റൂം ഒന്ന് കണ്ടിട്ട്, engagement കഴിഞ്ഞതിന് ശേഷം തന്നെ ഈ പരിസരത്തേക്ക് തന്നെ അടുപ്പിച്ചിട്ടില്ല, കണ്ടറിഞ്ഞു ആള് ഇല്ലാത്തപ്പോൾ ഇങ്ങനെ മതിലും ചാടി അടുക്കള വഴി വരും. മെല്ലെ staircase കയറി,,

ഈ പൂച്ച എലിയെ പിടിക്കാൻ പോകുന്ന പോലെ.. സ്റ്റെപ് കയറിയാൽ ഹാളിലെ ഇടത്തെ സൈഡിൽ ആണ് രാവണന്റെ റൂം. വാതിൽ തുറന്നു കിടക്കാണ്. മെല്ലെ തലയിട്ട് നോക്കി അകത്തേക്കു കയറി. ബെഡിൽ ജെയ്‌സി നിവർത്തി ഇട്ടിട്ടുണ്ട് football കളിച്ചു വന്നതാണെന്ന് തോന്നുന്നു. ചുമരിൽ കുറേ കളിക്കാരുടെ ഫോട്ടോസും മറ്റും ഉണ്ട്,.. വല്ല്യ ഫുട്ബാൾ പ്രാന്തൻ അല്ലെ 🙄….. സിംഗിൾ ബെഡ് ആണ്.അതോടെ തൻവി വീണ്ടും ചിന്തയിൽ ആണ്ടു…

ഇനി ഞാൻ കേറി കെടുക്കും എന്ന് വെച്ചു ആക്കിയതാണോ🤔, നിലത്തു കിടന്നാലും വേണ്ടില്ല കെട്ടിയാൽ മതി🤗. ഷെൽഫിൽ ഡ്രസ്സ്‌ അടുക്കി വെച്ച പോലെ പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്, തനിക്കു പിന്നെ ആദ്യമേ ആ ശീലം ഇല്ലാത്തതു കൊണ്ടു അവിടുന്ന് വേഗം കണ്ണെടുത്തു. എല്ലായിടത്തും ഒന്നു കണ്ണു പായിച്ചു നിൽക്കുമ്പോയാണ് ആരോ മുറിയിലേക്ക് വന്ന പോലെ തോന്നിയത്…

പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും ദേ നിൽക്കുന്നു രാവണൻ. പെട്ടന്ന് മുൻപിൽ പ്രതീക്ഷിക്കാതെ ആളെ കണ്ടു തൻവി ഒന്ന് ഞെട്ടി, അവന്റെ മുഖത്തും അമ്പരപ്പാണ്. എന്റീശ്വരാ….. ഇത്ര വേഗം ടിവി കണ്ടു തീർത്തോ, ഇനി എന്നെ ആര് രക്ഷിക്കും 😨”കാൽ പാദം മുതൽ വിറയൽ അരിച്ചു കയറി. “നീയോ? നീയെന്താ എന്റെ മുറിയിൽ?”അമ്പരപ്പ് മാറി കണ്ണുകളിൽ ദേഷ്യം നിറയുന്നത് ദയനീയമായി നോക്കി കണ്ടു. ജീവനോടെ എങ്കിലും വീട്ടിൽ തിരിച്ചെത്തിയാൽ മതിയായിരുന്നു🤕……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button