നിൻ വഴിയേ: ഭാഗം 51
രചന: അഫ്‌ന
രണ്ടു പെരും ഒരു ഓട്ടോയിൽ ആണ് നിതിന്റെ ഫ്ലാറ്റിൽ എത്തിയത്…. ഇത്രയായിട്ടും തൻവി ഒരക്ഷരം മിണ്ടിയിരുന്നില്ല. നിതിൻ ഓരോന്ന് സംസാരിച്ചെങ്കിലും ഒരു മൂളലിൽ മാത്രം ഒതുക്കി.
മൂന്ന് മുറികളുള്ള അത്യാവശ്യം വലിയ ഒരു ഫ്ലാറ്റ് തന്നെയാണ്,പക്ഷെ തൻവി നേരെ പോയത് അടഞ്ഞു കിടക്കുന്ന ബാൽക്കണി ഏരിയയിലേക്കാണ്…..
ഉറക്കമില്ലാതെ ഓടി കൊണ്ടിരിക്കുന്ന നഗരത്തെ അവൾ നോക്കി കണ്ടു…..
വീണ്ടും ഒറ്റപെടലിന്റെ വേദന നെഞ്ചിൽ അനുഭവപ്പെട്ടു…..
“തൻവി “പുറകിൽ നിന്ന് നിതിന്റെ വിളിയിൽ നോക്കാതെ എന്തെന്ന അർത്ഥത്തിൽ മൂളി.
“സമയം ഒരുപാടായി ഇനി കിടന്നോ, നമുക്ക് രാവിലെ സംസാരിക്കാം ”
“എനിക്ക് ഉറക്കം വരുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ,? ഈ രാത്രി എനിക്ക് എല്ലാം നഷ്ടപ്പെട്ട ദിവസമാണ്,
വിശ്വാസം പ്രണയം അങ്ങനെ എനിക്ക് പ്രിയപ്പെട്ടതെല്ലാം…”അവൾ ഓർത്തു പറഞ്ഞു.
“നമുക്ക് എല്ലാറ്റിനും പരിഹാരം കണ്ടെത്താം ഇപ്പോ ചെന്നു കിടക്ക് നീ “ഒരേട്ടന്റെ വാത്സല്യം ആ വാക്കുകൾ ഉണ്ടായിരുന്നു.
“എങ്ങനെ തോന്നിയേട്ടാ അഭിയേട്ടന് എന്നെ അടിക്കാൻ, അത്രേ വിശ്വാസമേ എന്നോടൊള്ളു……ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കിയില്ല, അടിച്ചതിനേക്കാൾ എനിക്ക് സങ്കടം ആ മുറിയിൽ തനിച്ചു ഇരുന്നപ്പോയെങ്കിലും ഒന്ന് നോക്കി പോയിരുന്നെങ്കിൽ ആ വിഷമം മാറിയേനെ സാരമില്ല പോട്ടെ എന്നൊരു വാക്ക് മതിയായിരുന്നു എന്റെ വേദന കുറയാൻ പക്ഷെ അവിടെയും എന്നെ തോൽപ്പിച്ചു…..എന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല.
അത്രയ്ക്കും ദുഷ്ടയാണോ ഏട്ടാ ഞാൻ.”അവൾ തേങ്ങി കൊണ്ടു നിലത്തിരുന്നു.
“സത്യം തിരിച്ചറിയുമ്പോൾ അവരെല്ലാം നിന്റെ വില തിരിച്ചറിയും തൻവി, നീഇങ്ങനെ തകർന്നു പോയാൽ നിനക്ക് മാത്രമാണ് നഷ്ടം, “നിതിൻ അടുത്തിരുന്നു സമാധാനിപ്പിച്ചു.
“ദീപുവിന് ഉള്ള വിശ്വാസം പോലും എന്റെ അമ്മയ്ക്കും അച്ഛനും ഉണ്ടായില്ല….. എന്താ അവരൊക്കെ അങ്ങനെ ആയെ.”
ദീപുവിന്റെ പേര് കേൾക്കുമ്പോൾ നിതിന് ഓർമ വന്നത് അവന്റെ ഓരോ ഡയറി കുറിപ്പുകൾ ആണ്. പ്രണയം തുളുമ്പുന്ന ഓരോ വാക്കുകളും അവന്റെ മുൻപിൽ തെളിഞ്ഞു വന്നു.
എത്രയും പെട്ടന്ന് ദീപുവിന്റെ ഇഷ്ട്ടം ഇവളോട് തുറന്നു പറയണം എന്ന് അവൻ ഉറപ്പിച്ചു.
“നീ ഇപ്പോ ചെന്നുറങ്ങ്… ഇല്ലെങ്കിൽ മറ്റേ വടയെക്ഷി എന്നെ തൂക്കി ഏറിയും. നിനക്ക് ഒരു കുറവും വരുത്തരുത് എന്ന് ഒരു നൂറ് പ്രാവശ്യമെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാവും “നിതിൻ വേവലാതിയോടെ ഓർത്തു പറയുന്നത് കെട്ട് തൻവി അറിയാതെ ചിരിച്ചു പോയി….
ജ്യോതിയും നിതിനും എപ്പോഴും ഇങ്ങനെയാണ്. പുറമേ നിന്ന് കാണുന്നവർക്ക് സിബ്ലിങ്ങ്സ് ആയിട്ടെ തോന്നു. കാരണം അവരുടെ ബോണ്ട് അങ്ങനെയാണ്… തൻവി ചിന്തിച്ചു.
“നാളെ രാവിലെ തന്നെ നിനക്ക് വേണ്ട സാധനങ്ങളും മെഡിസിനും ഒക്കെ വാങ്ങിക്കാം. ഇപ്പോ ഷോപ്പൊക്കെ ക്ലോസ് ആയിട്ടുണ്ടാവും ”
“മ്മ് ”
“എങ്കിൽ ഞാനും പോയി കിടക്കുവാ,ഇനി ഞാൻ മുറിയിൽ കയറിയെന്ന് വെച്ചു ഇവിടെ കുത്തി ഇരിക്കാൻ നോക്കേണ്ട….വേഗം അകത്തേക്ക് വിട്ടോ “നിതിൻ മുറിയിലേക്ക് ഗൗരവത്തിൽ വിരൽ ചൂണ്ടി. തൻവി അധികം ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു.
പോകുമ്പോൾ കണ്ടു, താൻ ഇനിയും പോകുമെന്ന് കരുതി ഡോർ കീ ഇട്ടു ലോക്ക് ചെയ്തു….. കീയുമായി പോകുന്ന നിതിനെ.
രാത്രി കിടന്നിട്ടും തൻവിയിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കണ്ണുകൾ അടച്ചാൽ അഭിയുമായി ചിലവഴിച്ച ഓരോ നിമിഷവും അവന്റെ ചിരിയും സംസാരവും എല്ലാം കൺ മുൻപിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു….
അവൾക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി… കണ്ണുകൾ ഇറുകെ അടച്ചു ഇരു ചെവിയും പൊത്തി പിടിച്ചു ബെഡിൽ ചുരുണ്ടു കൂടി. എന്നിട്ടും അവൾക്ക് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നെ വേണ്ടല്ലോ അഭിയേട്ടന്,പിന്നെ എന്തിനാ ഇങ്ങനെ ഓടി വരുന്നേ,… ഞാ…..ൻ അല്ലെന്ന് പറഞ്ഞതല്ലേ എ…ന്നി…ട്ടും വിശ്വസിക്കാതെ….. അവൾ ഉറക്കത്തിൽ പുലമ്പി കൊണ്ടിരുന്നു.
അവളുടെ നിലവിളി കെട്ട് ഓടി വന്ന നിതിൻ വെളിയിൽ നിന്ന് അവളുടെ തേങ്ങൽ കേട്ട് എന്ത് ചെയ്യുമെന്നറിയാതെ തിരിച്ചു തന്റെ മുറിയിലേക്ക് നടന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
തൻവിയേ കുറിച്ച് വിവരം കിട്ടിയതറിഞ്ഞു അഭി ഓടി പിടിച്ചു വൃന്ദാവനത്തിലേക്ക് എത്തി…. ഇത്രയും നേരം അനുഭവിച്ചതിന്റെ ഭയവും സങ്കടവും ക്ഷീണവും അവന്റെ മുഖത്തു വ്യക്തമായിരുന്നു.
അഭിയുടെ ബൈക്കിന്റെ ശബ്ദം കേട്ട് ചിന്തയിൽ ഇരുന്നവർ പുറത്തേക്ക് ശ്രദ്ധ ചെലുത്തി.
“അച്ഛാ അമ്മാ…. തനുവിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ ”
ഉത്കണ്ടയോടെ ചോദിക്കുന്നത് കേട്ട്
തല താഴ്ത്തി.
ദീപ്തിയ്ക്ക് വീണ്ടും എല്ലാം കൈ വിട്ടു പോകുമെന്ന ഭയം ഉടലെടുത്തു. അഭിയ്ക്ക് വീണ്ടും അവളോട് സ്നേഹം പൊട്ടി മുളയ്ക്കുമോ എന്ന സംശയം അവളെ വീണ്ടും അലട്ടി…..ഒരു നിമിഷം തൻവി മരിച്ചു പോയിരുന്നെങ്കിൽ എന്ന് അവൾ ഓർത്തു.
“എന്താ നിങ്ങൾ ഒന്നും മിണ്ടാത്തെ,.. അവൾ സേഫ് ആണെന്ന് വിളിച്ചു പറഞ്ഞിട്ട് ഇപ്പൊ എന്താ ഒന്നും മിണ്ടാത്തെ “അവൻ എല്ലാവരെയും നോക്കി.
“ഏട്ടനും ദീപുവും എവിടെയാണെന്ന് പറയുന്നില്ല, നമ്മൾ അവളുടെ മനഃസമാദാനം കളയും എന്ന് “ദീപ്തി
“പറയുന്നില്ലെന്നോ “അഭി സംശയത്തോടെ നോക്കി.
“ആഹ്,ജീവനോടെ ഉണ്ടെന്ന് പറഞ്ഞു ഏട്ടൻ ഒറ്റ പോക്കാ “ദീപ്തി പുച്ഛിച്ചു.
“അവളെ കാണാത്തതിൽ ദീപ്തി വല്ലാത്ത സങ്കടം ഉണ്ടെന്ന് തോന്നുന്നു”പുറകിൽ നിന്ന് ഇഷാനിയുടെ ശബ്ദം കേട്ട് ദീപ്തി പരുങ്ങലോടെ തിരിഞ്ഞു നോക്കി.
“അ….ത് പിന്നെ ഉണ്ടാവില്ലേ “ദീപ്തി പതറാതെ മറുപടി പറഞ്ഞു.
“അത് എനിക്ക് നിന്റെ സംസാരം കേട്ടപ്പോൾ തോന്നി…..”ഇഷാനി കൈ കെട്ടി അവളെ തന്നെ ഉറ്റു നോക്കി.
“തൻവി എവിടെക്കാ പോയേ, ചോദിച്ചിട്ട് നിങ്ങൾ എന്താ മറുപടി പറയാത്തെ “അഭി വീണ്ടും ചോദ്യം ആവർത്തിച്ചു.
“പറയാൻ താല്പര്യം ഇല്ലാത്തത് കൊണ്ടു പറഞ്ഞില്ല. ഇനി ഇപ്പോ അത് നീ അറിയേണ്ട ആവിശ്യവും ഇല്ലല്ലോ.”ഇഷാനി അവന് മുഖം കൊടുക്കാതെ പറഞ്ഞു നിർത്തി.
“ഇഷാനി എന്താ പറഞ്ഞു വരുന്നത് ”
കാര്യം മനസിലാവാതെ അഭി അവൾക്ക് മുൻപിൽ വന്നു 0നിന്നു.
“തൻവി നീയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു പോയതാണ്….
അതുകൊണ്ട് നീ അതികം ബുദ്ധിമുട്ടി അവളെ കുറിച്ച് തിരക്കണം എന്നില്ല “ഇഷാനിയുടെ വാക്കുകളിൽ അവനോടുള്ള നീരസം നിറഞ്ഞു നിന്നിരുന്നു….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…