നിൻ വഴിയേ: ഭാഗം 54

നിൻ വഴിയേ: ഭാഗം 54

രചന: അഫ്‌ന

"മ്മ്, അത് തന്നെ..... വന്നപ്പോൾ തൊട്ട്ഒന്നും സംസാരിക്കില്ല, ഒരു ചിരിയില്ല കളിയില്ല. ഒരേ ഇരുപ്പ്.... നമ്മൾ ചോദിക്കുന്നതിന് ഒന്നോ രണ്ടോ വാക്കിൽ പറഞ്ഞു തീർക്കും. ഇപ്പോ നിന്റെ സാമിപ്യം ആണ് തൻവിയ്ക്ക് ആവിശ്യം.എനിക്ക് അവളെ കെയർ ചെയ്യുന്നതിൽ പ്രോബ്ലം ഉണ്ടായത് കൊണ്ടല്ല...ഉറക്കത്തിൽ പോലും കരയുന്നത് കേൾക്കാം.നീ കൂടെ ഉണ്ടായാൽ കുറെയൊക്കെ റെഡിയാകും.പറ്റുമെങ്കിൽ നീ വേഗം വരാൻ നോക്ക്."അവന്റെ സ്വരത്തിൽ ഉണ്ടായിരുന്നു തൻവിയുടെ അവസ്ഥ ആലോചിച്ചുള്ള വേവലാതി. "ഞങ്ങൾ പുറപ്പെടുവാ.... രണ്ടു ദിവസം കൊണ്ടു അവിടെ എത്തും. ഏട്ടൻ പേടിക്കാതെ....നമ്മുടെ തൻവിയല്ലേ അവള് റെഡിയാകും "ജ്യോതി അവനെ ആശ്വസിപ്പിച്ചു. "മ്മ്, നിനക്ക് അവിടുന്നു ആരെങ്കിലും വിളിച്ചിരുന്നോ " "അതൊക്കെ വിളിച്ചു. അവളുടെ അമ്മയും അഭിയും വിളിച്ചിരുന്നു. എന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് ചോദിച്ച്."അവളുടെ സ്വരം കടുത്തു. "എന്നിട്ട് നീ എന്ത് പറഞ്ഞു " "ഞാൻ ഒന്നും പറഞ്ഞില്ല, എനിക്ക് അറിയില്ലെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഇപ്പോ അവർക്ക് അവളെ ഓർത്തു സങ്കടം വരുന്നുണ്ട്. ഇത്രയൊക്കെ ചെയ്തപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഏട്ടൻ പറഞ്ഞത് ഇപ്പോഴും എന്റെ കൺ മുൻപിൽ നടക്കുന്ന പോലെയാ, പിന്നെ തൻവിയുടെ അവസ്ഥ ആലോചിക്കണോ." "പക്ഷെ അഭിയ്ക്ക് ഇപ്പോ ചെയ്തതിൽ കുറ്റബോധം ഉണ്ട്... അവന്റെ ശബ്ദം കേട്ടാൽ തന്നെ അറിയാം " "എല്ലാം ചെയ്ത് വെച്ചിട്ട് അതിൽ സങ്കടപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല ഏട്ടാ,.. അഭിയുടെ കാര്യം പോകട്ടെ, അവളുടെ അച്ഛനും അമ്മയും ചെയ്തത് വളരെ മോശമായി." "അടുത്ത മാസമാണ് മാര്യേജ് ഫിക്സ് ചെയ്തത്, ഇങ്ങനെ ഒരവസ്ഥയിൽ എന്തൊക്കെ പുകില് ഉണ്ടാവുമോ എന്തോ "നിതിൻ ഓർത്തു. "നടന്നില്ലെങ്കിൽ അത്രയും നല്ലത്, ദീപ്തി പിശാശിനെ ഞാൻ ഒന്ന് കാണുന്നുണ്ട്. കാര്യമായിട്ട് ഞാൻ വരുന്നത് തന്നെ അതിനാണ്... അവളൊരുത്തിയാ ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയെ "ജ്യോതി പല്ല് കടിച്ചു. "എന്റെ പൊന്നു കൊച്ചേ നീ ഒന്ന് അടങ്ങ്... എല്ലാം നമുക്ക് റെഡിയാക്കാം. നീ ആദ്യം സേഫ് ആയി ഇവിടെ ലാൻഡ് ആവാൻ നോക്ക്. ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട് "അവന്റെ ശബ്ദത്തിലെ അവൾക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നു. "ഇങ്ങനെ ബിൽഡപ്പ് ഒന്നും കളയല്ലേ... ഏട്ടൻ കണ്ണടച്ചു തുറക്കും മുൻപ് ഞാൻ അവിടെ എത്തും.... ഇപ്പോ ഏട്ടൻ എന്റെ കൊച്ചിനെ നോക്ക്. അവൾക്ക് ഒരു കുറവും വരുത്തരുത്. ഞാൻ വരുവോളം ഏട്ടൻ കൂടെ വേണം.എനിക്കിപ്പോ അവിടെ എത്താൻ കഴിയാത്തതിൽ നല്ല വിഷമം ഉണ്ട്..... ഏട്ടൻ അവിടെ ഉണ്ടെന്ന ഒരൊറ്റ വിശ്വാസത്തിലാ ഞാൻ പിടിച്ചു നിൽക്കുന്നെ "ജ്യോതി "എനിക്കറിയാം.... അവളെനിക്ക് എന്റെ അനിയത്തിയേ പോലെയാ. ഞാൻ നോക്കിക്കോളാം. ഇനി അതോർത്തു ടെൻഷൻ അടിക്കേണ്ട. ഞാൻ ഫോൺ തൻവിയ്ക്കു കൊടുക്കാം,നീ ഒന്ന് സംസാരിച്ചു നോക്ക് " നിതിൻ ഫോണുമായി തൻവിയുടെ അടുത്തേക്ക് ചെന്നു. ഇപ്പോഴും ചിന്തയിലാണ്...... "തനു....... ജ്യോതിയാണ് " അവൾ സംശയത്തോടെ ഫോണിലേക്ക് നോക്കുന്നത് കണ്ടു പറഞ്ഞു.അപ്പോൾ തന്നെ അവൾ ഫോൺ വാങ്ങി ചെവിയോട് ചേർത്തു. "ഹലോ, ജ്യോതി "തൻവിയുടെ ശബ്ദം ഇടറി... ജ്യോതിയുടെ മിഴികളും അറിയാതെ നിറഞ്ഞു. അവൾ ഇപ്പോ അനുഭവിക്കുന്ന മാനസിക സങ്കർഷം ജ്യോതി ഊഹിക്കാമായിരുന്നു. "സാരമില്ലടാ പോട്ടെ...... ഇനിയും അതോർത്തു ഒന്നും മിണ്ടാതെയും കരഞ്ഞും ഇരിക്കുന്നത് ഞാൻ കേൾക്കാൻ പാടില്ല "ജ്യോതി പറയുന്നത് കേട്ട് തൻവി അടുത്തു നിൽക്കുന്ന നിതിനേ കണ്ണുരുട്ടി. അത് മാത്രം മതിയായിരുന്നു അവന് പഴയ തൻവിയേ തിരിച്ചു കിട്ടാൻ. "ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ... അതോർത്തു ഇനി ഇരിക്കേണ്ട. ഞാൻ നാളെയോ മാറ്റന്നാളെയോ എത്തും.അപ്പോഴും ഇതേ ഇരിപ്പാണെങ്കിൽ ആ വഴിക്കേ എന്നെ പ്രതീക്ഷിക്കേണ്ട.എല്ലാം നോക്കാൻ ഞാൻ ഏട്ടനെ ഏൽപ്പിച്ചിട്ടുണ്ട്......" തൻവി മൂളി കൊണ്ടു ഫോൺ നിതിന്റെ കയ്യിൽ കൊടുത്തു..... "എല്ലാം ഇരുന്നു വിളമ്പി അല്ലെ "കണ്ണുരുട്ടി കൊണ്ടു അവൾ ചോദിച്ചതും.....ഇഞ്ചി കടിച്ച എക്സ്പ്രഷൻ ഇട്ടു ഒന്നിളിച്ചു. "ഇനിയെങ്കിലും ഒന്ന് ഉഷാറാവ് തനു,നീ ഇങ്ങനെ ഇരുന്നിട്ട് എനിക്കാണ് പ്രാന്ത് പിടിക്കുന്നത് " "ശ്രമിക്കുന്നുണ്ട് ഏട്ടാ, ഇടയ്ക്ക് മനസ്സ് കൈ വിട്ടു പോകുവാ " "ഇനി പോകുമ്പോൾ എന്നോട് പറഞ്ഞാൽ മതി, ഞാൻ പിടിച്ചു കെട്ടി കൊണ്ടു വരാം "അവൻ ഇളിച്ചു കൊണ്ട് അതും പറഞ്ഞു അവളെയും കൂട്ടി നേരെ ഷോപ്പിലേക്ക് കയറി. തൻവി എപ്പോഴും ഉപയോഗിക്കാൻ പറ്റുന്ന മൂന്നാല് സ്ലീവ്ലെസ്സ് കുർത്തകൾ വാങ്ങി. അതിലേക്ക് പറ്റിയ രണ്ടു ജീൻസും സെലക്ട്‌ ചെയ്തു. പിന്നെ അവളുടെ മെഡിസിനും ഫുഡും എല്ലാം വാങ്ങി നേരം ഇരുട്ടിയിരുന്നു.... ഇപ്പോൾ തൻവി രാവിലത്തെക്കാളും ആക്റ്റീവ് ആയി കഴിഞ്ഞിരുന്നു. പഴയ ചിരിയും കളിയും തിരിച്ചു കിട്ടിയ പോലെ. രാത്രി ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുമ്പോയാണ് ദീപുവിന്റെ പേര് നിതിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞു കാണുന്നത്.തൻവി കഴിക്കുന്നതിൽ ശ്രദ്ധയായത് കൊണ്ടു അത് കണ്ടിരുന്നില്ല. നിതിൻ ചിരിയോടെ ഫോൺ എടുത്തു ബാൽക്കണിയിലേക്ക് നടന്നു. "എവിടെ ബ്രോ,... ഒരു വിവരവും ഇല്ലല്ലോ "ഫോൺ എടുത്ത പാടെ നിതിൻ തുടങ്ങി. "ഞാൻ എന്റെ വിശേഷം പറയാൻ അല്ല കോപ്പേ വിളിച്ചേ,.... തൻവിയ്ക്ക് ഇപ്പോ എങ്ങനെയുണ്ട്? അവൾ ഒക്കെയാണോ?"അവൻ ആതിയോടെ തിരക്കി. "ഓഹോ ജാഡ,"നിതിൻ ചിരിച്ചു. "നിതിനേ എന്റെ വായിൽ ഉള്ളത് കേൾക്കാതെ നീ കാര്യം പറയ്, ഇപ്പോഴും കരയുവാണോ? എന്തെങ്കിലും കഴിച്ചോ?....."അവന്റെ വേവലാതി കണ്ടു നിതിന് അറിയാതെ അസൂയ തോന്നി. "അവള് ഒക്കെയാ, ഇപ്പോ കുഴപ്പം ഒന്നുമില്ല. പഴയ ത..ൻവി....സോറി തന്റെ പഴയ കുഞ്ഞി ആയിട്ടുണ്ട് 😁"അവൻ കുസൃതിയോടെ പറഞ്ഞു നിർത്തി. "ഇപ്പോഴാ സമാധാനം ആയെ...."ദീപു നെടുവീർപ്പിട്ടു.... പിന്നിടാണ് അവന് എന്താണ് നിതിൻ പറഞ്ഞതെന്ന ഓർമ വന്നത്... "നീ ഇപ്പോ എന്താ പറഞ്ഞേ "ദീപു കേട്ടിടത്തു തെറ്റിയതാണോ എന്നറിയാൻ സംശയത്തിൽ ചോദിച്ചു. "ഞാൻ എന്ത് പറയാൻ, തൻവി ഒക്കെയാണെന്ന് പറഞ്ഞു." "ഓഹ് അങ്ങനെ..... ഞാൻ വേറെന്തോ"അവൻ തലയിൽ കൊട്ടി. "വേറെന്ത് 🙄, കുഞ്ഞി എന്നാണോ 😁" "ആ അത് തന്നെ "ദീപു ചാടി കയറി മറുപടി പറഞ്ഞു. ഇത് കേട്ട് നിതിൻ ചിരി കടിച്ചു പിടിച്ചു ചുണ്ട് പൂട്ടി. ഇപ്രാവശ്യം ദീപു ഞെട്ടി....അവന്റെ രണ്ടു കണ്ണും ഇപ്പോ പുറത്തേക്ക് ചാടും എന്ന അവസ്ഥയിലായി. "നീ...... ഇ....ത് എ.....ങ്ങ....നെ "അവന്റെ ശബ്ദത്തിൽ പതർച്ച കലർന്നു. "ഞാൻ ഡയറി വായിച്ചിരുന്നു,"നിതിൻ ഭാവ ഭേദമില്ലാതെ തന്നെ പറഞ്ഞു. "വായിച്ചെന്നോ? ആരോടു ചോദിച്ച്.... അത് എടുക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ "ദീപുവിന്റെ സ്വരം കടുത്തു. "ഇത്രയും പ്രണയം ഉള്ളിൽ ഉണ്ടായിട്ടാണോ ഇങ്ങനെ പുറം തിരിഞ്ഞു നടക്കുന്നത്.... ആർക്കു വേണ്ടി? എന്തിന് വേണ്ടി?... ഇതിന് എനിക്ക് ഉത്തരം ലഭിക്കണം. ഇല്ലെങ്കിൽ എല്ലാം ഞാൻ തൻവിയോട് തുറന്നു പറയും."നിതിന്റെ ശബ്ദത്തിൽ ഗൗരവം നിറയുന്നത് ദീപുവിൽ പരിഭ്രാന്തി ഉയർന്നു. "നീ എന്തൊക്കെയാടാ ഈ പറയുന്നേ, ഇതൊരിക്കലും തൻവി അറിയാൻ പാടില്ല..."അവൻ നിസ്സഹായതയോടെ പറഞ്ഞു. "അറിയാൻ പാടില്ലെന്നോ? എന്തുകൊണ്ട് " "അതിനുള്ള അർഹത എനിക്കില്ല... അന്നം നൽകിയ കയ്യിന് കൊത്താൻ എനിക്ക് കഴിയില്ല." "ദീപു അങ്ങനെ ഒന്നും ഇല്ല, നീ തുറന്നു പറഞ്ഞു നോക്ക്..... നിന്നെ പോലെ അവളെ മനസ്സിലാക്കാൻ ആർക്കും സാധിക്കില്ല,... ഈ ഒരവസരത്തിൽ എങ്കിലും പറഞ്ഞൂടെ " "വേണ്ട, എനിക്കുള്ളതാണെങ്കിൽ എന്റെ അടുത്തേക് തന്നെ വരും. അതങ്ങനെ മതി...... നീ എനിക്ക് വാക്ക് താ ഇത് നീ കാരണം തൻവി അറിയില്ലെന്ന് "ഇടരുന്ന വാക്കുകളോടെ  നിർത്തി. "അ.....ത് ദീപു ഞാൻ " "ഞങ്ങളുടെ ഈ bond നീയായിട്ട് തകർക്കരുത്.... പ്ലീസ് "ദീപു അപേക്ഷ പോലെ പറഞ്ഞു.... എന്തോ അത് നിതിനേ തളർത്തി. "ഇല്ല, ഞാൻ പറയില്ല..... പക്ഷെ നീ ശരിക്കും ആലോചിക്ക്. ഇങ്ങനെ ദൂരെ നിന്ന് നോക്കുന്നതിലും നല്ലത് അടുത്ത് നിന്ന് സംരക്ഷിക്കുന്നതാണ് "നിതിൻ വേഗം അതികം സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു. "ആരാ ഏട്ടാ, ദീപുവാണോ "അവൻ ഇരുന്നപാടെ തൻവി ആകാംഷയോടെ ചോദിച്ചു. "മ്മ് "അവന് ഉള്ളിൽ എന്തോ കൊത്തി വലിക്കുന്ന പോലെ അതികം സംസാരിക്കാതെ പറഞ്ഞു നിർത്തി. "അവിടെ എല്ലാവർക്കും സുഖമല്ലേ,"അവളുടെ മുഖം വാടിയെങ്കിലും അത് മറച്ചു പിടിച്ചു കൊണ്ടു ചോദിച്ചു. "അവിടെ ആർക്കും സുഖത്തിന് ഒരു കുഴപ്പവും ഇല്ല.നിനക്ക് മാത്രമാണല്ലോ ഇത്ര ടെൻഷൻ....."നിതിൻ "ഏട്ടൻ ഇതൊക്കെ പറയാം, പക്ഷെ ഇങ്ങനെ ഒന്നും ആയിരുന്നില്ല ഏട്ടാ എന്റെ ലൈഫ്. എന്ത് രസമായിരുന്നു അച്ഛനും അമ്മയും മുത്തശ്ശിയും ഏട്ടനും ചേച്ചിയും അപ്പൂട്ടനും, ആ ലോകം എനിക്ക് സ്വർഗ തുല്യമാണ്. പക്ഷെ എന്തോ ഇപ്പോ വല്ലാത്തൊരു നീറ്റൽ, എന്നെ അടിച്ചതിൽ അല്ല എനിക്ക് വിഷമം, വിശ്വാസിക്കാത്തതിൽ ആണ് "അവൾ ഓർമയിൽ പറഞ്ഞു. "അത് വിട്ടേക്ക്, ഞാൻ ചുമ്മാ പറഞ്ഞതാ..... നിനക്ക് വിളിക്കാൻ തോന്നുമ്പോൾ ദീപുവിന് ഒന്ന് വിളിച്ചേക്ക്....."നിതിൻ അതും പറഞ്ഞു കൈ കഴുകാൻ എണീറ്റു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story