Novel

നിൻ വഴിയേ: ഭാഗം 6

രചന: അഫ്‌ന

നീയോ? നീയെന്താ എന്റെ മുറിയിൽ?”അമ്പരപ്പ് മാറി കണ്ണുകളിൽ ദേഷ്യം നിറയുന്നത് ദയനീയമായി നോക്കി കണ്ടു. ജീവനോടെ എങ്കിലും വീട്ടിൽ തിരിച്ചെത്തിയാൽ മതിയായിരുന്നു🤕…. കാൽ വിരൽ തുമ്പ് മുതൽ വിറയൽ അരിച്ചു കയറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… ഒന്ന് കണ്ടേ തീരു എന്ന് ഉള്ളം വാശി പിടിച്ചിട്ടല്ലേ,….

വഴക്ക് കേൾക്കും എന്നറിഞ്ഞിട്ടും ഇങ്ങനെ ഓടി വരുന്നേ മറഞ്ഞു നിന്ന് എത്ര നോക്കുന്നതാണ്, പക്ഷെ മുൻപിൽ വന്നാൽ എന്തിനാണീ വിറയൽ.ഹൃദയം പെരുപ്പാമ്പാറ കൊട്ടുവാണ്, കഷ്ട്ടമുണ്ട്ട്ടോ….. ചോദിച്ചത് കേട്ടില്ലേ…. നീ എന്തിനാ എന്റെ മുറിയിലേക്ക് വന്നേ “അഭിയുടെ സ്വരം വീണ്ടും ഉയർന്നു.വാതിൽക്കൽ തന്നെ നിൽക്കുവാണ്,

മുഖത്തു ഗൗരവവും… ഞാ……ഞാ….ൻ….അ…..ത് എന്തൊരു കഷ്ടാണ് പകുതി വാക്കുകൾ പോലും പുറത്തേക്ക് വരുന്നില്ലല്ലോ. “എന്ത്???…. ഞാൻ എന്ന് കേട്ടു, ബാക്കി എവിടെ ” “വായിക്കാൻ ഒരു പുസ്തകം എടുക്കാൻ”വായിൽ വന്നത് അതായിരുന്നു. വേറെ വഴി ഇല്ല. ഹ്മ്മ് ഒന്ന് മൂളി കൊണ്ടു മുറിയിലേക്ക് കയറി.

ഇനി ഇപ്പൊ നിൽക്കണോ പോകണോ എന്നറിയാതെ നിൽക്കുവാണ് തൻവി.പിന്നെ ഒന്നും ആലോചിക്കാതെ തിരിഞ്ഞു നോക്കാതെ വാതിലിനടുത്തേക്ക് നടന്നു. “നിനക്ക് ബുക്ക് വേണ്ടെ”പുറകിൽ നിന്നും ശബ്ദം കേട്ട് ഒന്ന് നിന്നു. ഇന്നാ…. രണ്ടു പുസ്തകം അവൾക്ക് നേരെ നീട്ടി. തൻവി അവനെ നോക്കാതെ അത് വാങ്ങി.

പോകാൻ നേരം ഒന്ന് തിരിഞ്ഞു നോക്കി. വാതിൽ പടിയിൽ ചാരി നിൽക്കുവാണ്,മുഖത്തെ ഭാവം അറിയാൻ പറ്റുന്നില്ല, ആ മനസ്സിൽ എന്താണെന്ന് ഒരിക്കലും പിടിക്കിട്ടില്ല.ഇങ്ങനെ കൊല്ലാതെ വിടുന്നത് തന്നെ അത്ഭുതമാണ്. ഓരോന്ന് ആലോചിച്ചു താഴെക്ക് ഇറങ്ങി വരുമ്പോയാണ് ദീപ്തി ചാടി കയറി വരുന്നത്.

അവളെ കണ്ടതും മുഖം ചുളിഞ്ഞു. “ഓ ചൊറി തവള എത്തി😡 “തൻവി മുഖം തിരിച്ചു. “നിനക്കെന്താടി മുകളിൽ കാര്യം,”അവൾ സംശയത്തോടെ നോക്കി. “ഇത് എന്റെ അമ്മായിയുടെ വീടാ…. എനിക്ക് എപ്പോ വേണേലും കയറി വരാം എവിടെ വേണേലും നടക്കാം,. ഇതൊക്കെ ചോദിക്കാൻ നീ ആരാ “തൻവിയുടെ മുഖം ചുവന്നു.

“ഞാൻ ആരാണെന്ന് നിനക്ക് പറഞ്ഞു തരേണ്ട ഒരാവിശ്യം ഇല്ലെന്നാണ് തോന്നുന്നേ “അവളുടെ മുഖത്തു പരിഹാസമായിരുന്നു… അതിന്റെ കാരണം തൻവിയ്ക്ക് നന്നായി അറിയാം. “അതിപ്പോ അറിയാൻ എന്തിരിക്കുന്നു, നിന്റെ അമ്മായിയുടെ വീട് തന്നെയല്ലേ ഇത്….. സില്ലി ഗേൾ “ഒന്നിളിച്ചു കൊടുത്തു താഴെ വേഗം ഇറങ്ങി.

ഇനി അവളുടെ വായിൽ ഉള്ളത് കേട്ടാൽ തന്റെ കണ്ട്രോൾ പോകും, പറയാൻ പോകുന്നത് എന്താണെന്ന് തനിക്ക് നന്നായി അറിയാം എന്നാലും അതിനെ ഇതുവരെ അക്‌സെപ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല…. അഭിയേട്ടൻ തന്നെ ഇതെന്നോട് പറയണം. അവളുടെ പോക്ക് കണ്ടു ദീപ്തിയിൽ ദേഷ്യം നിറച്ചു. അവൾ ചവിട്ടി തുള്ളി അവന്റെ മുറിയിലേക്ക് കയറി.

അവൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുവാണ്…… ദീപ്തി ചിരിച്ചു കൊണ്ടു അവനെ പുറകിൽ നിന്ന് പുണർന്നു, ആരാണെന്ന് അറിയുന്നത് കൊണ്ടു അവൻ അവളുടെ കയ്യിൽ പിടിച്ചു മുൻപിലേക്ക് നിർത്തി. “എന്താടി…..ഒരു ഗൗരവം “അവളെ തന്നിലേക്ക് ചേർത്ത് നിർത്തി. “ആ തൻവി എന്തിനാ മുകളിലേക്ക് വന്നേ,”

“അത് വായിക്കാൻ ബുക്ക്‌ വല്ലതും ഉണ്ടോ എന്ന് ചോദിക്കാൻ വന്നതാ… നീ എന്തിനാ അതിന് ദേഷ്യപ്പെടുന്നേ ഇത് അവളുടെ കൂടെ വീടല്ലേ,”അവൻ അവളുടെ മുഖമുയർത്തി കൊണ്ടു പറഞ്ഞു, അതിന് വടിയൊരു ചിരി സമ്മാനിച്ചു. താഴെ അച്ഛൻ പെങ്ങൾ പത്രം വായിക്കുവാണ്…… കാഴ്ച്ച പ്രശ്നം ഉള്ളത് കൊണ്ടു വായിക്കുമ്പോൾ കണ്ണട വെക്കും. തൻവി ഉള്ളിലെ സമ്മർദ്ദം അവിടെ തന്നെ അടക്കി വെച്ചു അവരുടെ അപ്പുറത്ത് ചെന്നിരുന്നു മടിയിൽ തല വെച്ചു.

“എന്റെ കുട്ടിയ്ക്ക് എന്തെങ്കിലും സങ്കടം ഉണ്ടോ…..”അവർ വാത്സല്യത്തോടെ തലയിൽ തലോടി.തൻവി അവരെ ചുറ്റി പിടിച്ചു ഒന്നും ഇല്ലെന്ന് മട്ടിൽ കണ്ണു ചിമ്മി. “ഈ കിടത്തം ഞാൻ ഇന്നൊന്നും കാണുന്നതല്ല,.എന്താഡാ ” “എന്താ അമ്മായി അഭിയേട്ടന് എന്നോട് ഇത്രയ്ക്കും ദേഷ്യം, അതിന് മാത്രം ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ” പരിഭവത്തോടെ അവരുടെ മുഖത്തേക്ക് നോക്കി.

ആ അമ്മയുടെ മനസ്സും കലങ്ങിയിരുന്നു. താൻ ആഗ്രഹിച്ചിരുന്നു തൻവിയോ ഇഷാനിയോ തന്റെ മകളുടെ സ്ഥാനത്തേക്ക് കയറി വരാൻ പക്ഷെ തന്റെ മകന്റെ മനസ്സിൽ എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല, ചോദിച്ചാൽ ഒന്നും മിണ്ടാതെ ഇറങ്ങി പോകും പിന്നെ ഒന്നും ചോദിക്കാൻ പോകാറില്ല. അവർ നിറയാൻ നിന്നിരുന്ന കണ്ണുനീരിനെ വേഗം തുടച്ചു മാറ്റി. “ഞങ്ങളുടെ തെറ്റാണു ഒന്നും അറിയാത്ത പ്രായത്തിൽ വെറുതെ നിനക്ക് മോഹം നൽകി ”

അമ്മയ്ക്കു വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. “ആര് പറഞ്ഞു നിങ്ങളുടെ തെറ്റാണെന്ന്,.. എല്ലാം വിധി പോലെ അടക്കു, അത് വരെ കാത്തിരിക്കാലേ”അവൾ ചിരിച്ചെന്നു വരുത്തി അവരെ. “പിന്നെ അമ്മായി എനിക്കൊരു ഡൌട്ട് ഉണ്ട് ” “എന്താ മോളെ ” “അത് പിന്നെ അച്ഛൻ പെങ്ങളെ ഞാൻ കഴിഞ്ഞ പ്രാവശ്യം കണ്ടതിനേക്കാളും ഗ്ലാമർ കൂടിയിട്ടുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല ” “അവളുടെ ഒരു ഡൌട്ട്, എന്റെ കയ്യിൽ നിന്ന് വാങ്ങണോ ”

“ഇതാണ് ഞാൻ ഒന്നും പറയാത്തത്, മൂഡ് പോയി “തൻവി മുഖമുയർത്തി അവരെ നോക്കി. “ഈ പെണ്ണിനെ കൊണ്ടു “അവളുടെ കവിളിൽ നുള്ളി പുഞ്ചിരിച്ചു. പുറത്തു കാർ വന്നു നിർത്തിയ ശബ്ദം കേട്ടു കൊണ്ടാണ് തൻവി അച്ഛൻ പെങ്ങളുടെ മടിയിൽ നിന്ന് തല ഉയർത്തുന്നത്. അയാൾ നിറഞ്ഞ പുഞ്ചിരിയുമായി സിറ്റ് ഔട്ടിലേക്ക് കയറി.തൻവി അയാളുടെ കാലിൽ വീണ് വണങ്ങി.

“ഞാൻ ഇന്നലെ കൂടെ ചോദിച്ചിട്ടേ ഒള്ളു എന്റെ തൻവി കൊച്ചിനെ ഈ വഴിക്കൊന്നും കണ്ടില്ലല്ലോന്ന് “സേതു അവളുടെ തലയിൽ തലോടി. “അതുകൊണ്ടല്ലേ ഞാൻ എപ്പോഴും വരാത്തെ, എപ്പോഴും വന്നാൽ പിന്നെ തീരെ വിലയുണ്ടാവില്ല ” “നീ കൊള്ളാലോ കാന്താരി,”സേതു ചെവി പിടിച്ചു…..

“അമ്മാവാ വേദനിക്കുന്നു വിട് വിട്,… എല്ലാരും കൂടെ എന്റെ ചെവി പിഴിതടുക്കും “അവൾ ചെവിയിൽ തടവി. “ഇനി ചായ കുടിച്ചിട്ട് പോകാം, ഞാൻ എടുത്തു വെക്കാം ” “അയ്യോ ഇനി ചായ കുടിക്കാൻ ഒന്നും നേരമില്ല, എനിക്കുള്ള പങ്ക് ഞാൻ നേരത്തെ എടുത്തു വെച്ചിട്ടുണ്ട്…ഇനി അത് കഴിച്ചു തീർക്കണം ആദ്യം ” “വന്നിട്ട് ഒന്നും കുടിച്ചിട്ട് പോലും ഇല്ലല്ലോ”അച്ഛൻ പെങ്ങൾ പരിഭവത്തോടെ നോക്കി.

“പിന്നൊരിക്കെ വരാം,നല്ല മഴക്കോൾ കാണുന്നുണ്ട്. ഇപ്പൊ ഇറങ്ങിയാലേ നനയാതെ വീട്ടിൽ കയറാൻ പറ്റു ” തൻവി ചെറുപ്പിട്ട് കൊണ്ടു മുറ്റത്തേക്ക് ഇറങ്ങി. “സൂക്ഷിച്ചു പോണേ മോളെ “സേതു ഓടി പോകുന്നവളോട് ശാസനയോടെ വിളിച്ചു പറഞ്ഞു. “ആ ശരി ശരി “പാലത്തിന്റെ അടുത്ത് നിന്ന് വിളിച്ചു പറഞ്ഞു വേഗത്തിൽ ഓടി. ഇതെല്ലാം മുകളിൽ നിന്ന് അഭി നോക്കി കാണുമായിരുന്നു…. അവന്റെ മുഖത്തു പല ഭാവങ്ങളും മിന്നിമറന്നു.

ദീപ്തി അവന്റെ പുറത്തു ചാരി ഇരുന്നു ഓരോന്ന് പറയുന്നുണ്ടെങ്കിലും ശ്രദ്ധ പാലത്തിനു മുകളിലൂടെ ചിരിച്ചു ദാവണിയിൽ പിടിച്ചു വട്ടം ചുറ്റി പോകുന്നവളിൽ ആയിരുന്നു. വീട്ടിൽ എത്തി തൻവി വേഗം അടുക്കളയിലേക്ക് ഓടി….. അമ്മ രാത്രിയിലേക്കുള്ള ചോർ ഊറ്റുകയാണ്. രാത്രി വേറെ ഉണ്ടാക്കാറാണ് പതിവ്, അച്ഛന് ചുടോടെ കഴിക്കണം… അതുകൊണ്ട് പിന്നെ അങ്ങോട്ട് ശീലമായി. “തൻവി ഇതൊന്നു സുമേച്ചിയുടെ തൊഴുത്തിൽ ഒഴിച്ചിട്ട് വന്നേ “അമ്മ കഞ്ഞി കുടുക്ക അവൾക്ക് നേരെ നീട്ടി.

അതോടെ ദാവണി ഇടുപ്പിൽ മടക്കി കുത്തി അതുമായി അടുക്കള വഴി ഇറങ്ങി. ദീപുവിന്റെ വീടിനു അപ്പുറത്താണ് സുമേച്ചിയുടെ വീട്, മതിലുണ്ടെങ്കിലും കടക്കാൻ ഗേറ്റ് വെച്ചിരുന്നു.രാവിലെ കഞ്ഞി വെള്ളം വാങ്ങിക്കാൻ അവര് വരും….പിന്നെ ഈ നേരം ഞാനോ ചേച്ചിയോ കൊണ്ടു ഒഴിക്കും. തൻവി ചൂട് ഉള്ളത് കൊണ്ടു വേഗത്തിൽ ഓടുന്നത് കണ്ടാണ് ദീപു കുളിപുരയിൽ നിന്ന് ഇറങ്ങി വരുന്നത്.

“ഡി നീ ഇതെങ്ങോട്ടാ ഓടുന്നെ “ചെവിയും തലയും തോർത്തി കൊണ്ടുള്ള ചോദ്യം കേട്ട് അവൾ കയ്യിലുള്ള കുടുക്ക അവന്റെ കയ്യിൽ വെച്ചു…. ആ നിമിഷം ഒരോട്ടമായിരുന്നു, അവൻ അവസാനം അവരുടെ തൊഴുത്തിൽ ചെന്നാണ് നിന്നത്…. വരുമ്പോൾ തൻവി ദാഹിപ്പിക്കുന്ന ഒരു നോട്ടവും. “ഇപ്പൊ മനസ്സിലായോ ഞാൻ എന്തിനാ ഓടിയെന്ന് 😁” “ദുഷ്ടേ എന്റെ കൈ പൊള്ളിയെന്നാ തോന്നുന്നേ 😡”ഉള്ളം കൈ നോക്കി, ചെറുതായിട്ട് ചുവന്നിട്ടുണ്ട്…. “ജസ്റ്റ്‌ മിസ്സ്‌, അത്രെ ഒള്ളു……”തൻവി കൈ പിടിച്ചു നോക്കി പറയുന്നത് കേട്ട് ദീപു കുടുക്ക അവളുടെ കയ്യിൽ തന്നെ വെച്ചു കൊടുത്തു.

“ഇനി പോകാൻ നോക്ക്, സന്ധ്യ ആകാറായി,വല്ല പാമ്പും ഉണ്ടോന്ന് നോക്കി പോ” “ലീവ് തീരാൻ ആയോ മാഷേ “തൻവി പോകാൻ നേരം തിരിഞ്ഞു. “പിന്നല്ലാണ്ട്, രണ്ടു ദിവസം കൂടെ, “ദീപു “ടൂർണമെന്റ് അല്ലെ നാളെ എന്നെ കൂടെ കൂട്ടോ….. പ്ലീസ് “അവന്റെ കയ്യിൽ തൂങ്ങി നിഷ്കുവായി. “എന്തിന്, നിനക്ക് വീട്ടിൽ ഇരുന്നാൽ പോരെ….. അവിടെയൊക്കെ ഒരുപാട് പേരുണ്ടാകും “അവൻ കൈ എടുത്തു നേരെ നിർത്തി. “എന്താ ദീപു,… നീയല്ലേ എന്നെ കൊണ്ടു പോകാൻ ഉള്ളെ അതോണ്ടല്ലേ ഇങ്ങനെ കെഞ്ചുന്നെ,….”അതോടെ ദീപു ഫ്ലാറ്റ്.

“ശരി ശരി, നാളെ നേരത്തെ എണീറ്റു റെഡിയായി നിന്നോ, ഇറങ്ങുമ്പോൾ ഞാൻ വിളിക്കാം ” അതോടെ അവന്റെ കവിളിലും നുള്ളി വീട്ടിലേക്ക് ഓടി. ദീപു തല തോർത്തി കൊണ്ടു അകത്തേക്ക് നടന്നു. രാത്രി എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു തൻവിയും ഇഷാനിയും കൂടെ എല്ലാം കഴുകി വൃത്തിയാക്കി ഉമ്മറത്തേക്ക് വന്നിരുന്നു.. അച്ഛനും മുത്തശ്ശിയും വക്കീലും അമ്മയും എല്ലാവരും ഉണ്ട്……..

“അച്ഛാ എനിക്ക് എറണാകുളത്ത് ജോലി ശരിയായിട്ടുണ്ട്,”വക്കീൽ തന്നെ തുടങ്ങി. “നല്ല കാര്യമാണല്ലോ “അച്ഛൻ ചാരു കസേരയിൽ നിവർന്നിരുന്നു. “Monday അവിടെ പോയി ജോയിൻ ചെയ്യണം, അതുകൊണ്ട് ഇഷാനിയെയും മോനെയും ഞാൻ അങ്ങോട്ട് കൊണ്ടു പോകുന്ന കാര്യം കൂടെ പറയാൻ “അജയ് പറഞ്ഞു മുഴുവനാക്കാതെ അവരെ നോക്കി.അത് കേട്ട് എല്ലാവരുടെയും മുഖം മങ്ങി. അജയ്ക്ക് സ്വന്തമെന്ന് പറയാൻ ആരും ഇല്ല, വളർന്നു വന്നത് അനാഥലയത്തിൽ ആണ്.

അതുകൊണ്ട് കൂടെയാണ് ചേച്ചി ഏട്ടനെ കുറിച്ച് ഒന്നും പറയാതെ അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തത്.ഒരുപാടായി ജോലി അന്വേഷിക്കുന്നു. എല്ലാം അറിഞ്ഞു അച്ഛൻ അവരെ ഇങ്ങോട്ട് വിളിച്ചു. സ്വന്തം മകനെ പോലെ തന്നെയാണ് അച്ഛൻ ഏട്ടനെയും കണ്ടിട്ടുള്ളു.ജോലി അന്വേഷിക്കാൻ തുടങ്ങിയിട്ട് ഒരുപാടായി…… ഇതുവരെ ഏട്ടനും ചേച്ചിയും ഇവിടെ ആയിരുന്നു. പക്ഷെ ഇതുവരെ വീട്ടിൽ ഒരു ഒച്ചയും ബഹളവും ഉണ്ടായിരുന്നു,

അപ്പൂട്ടന്റെ ചിരിയും കളിയും ആയിരുന്നു അച്ഛനും അമ്മയ്ക്കും മുത്തശ്ശിയ്ക്കും ഒരാശ്വാസം. ഇനി അവരുണ്ടാവില്ല എന്നോർത്തു എല്ലാവർക്കും സങ്കടം വന്നു. “എനിക്ക് നിങ്ങളെ എല്ലാവരെയും വിട്ടു പോവാൻ ആഗ്രഹം ഉണ്ടായിട്ടല്ല, പക്ഷെ പോയേ പറ്റു…. സ്വന്തം കാലിൽ നിൽക്കണം,ഇവളെയും കുഞ്ഞിനേയും ഒന്നും അറിയിക്കാതെ നോക്കണം. കടമകൾ ഏറെയുണ്ട് “അവൻ അച്ഛന്റെ കയ്യിൽ പിടിച്ചു നിലത്തിരുന്നു. പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ട്.കൂടെ ചേച്ചിയുടെയും…

“അച്ഛന് ഒന്നും ഇല്ല കുഞ്ഞെ…. നിങ്ങൾ നന്നായി കണ്ടാൽ മതി, പിന്നെ കുഞ്ഞനെ പെട്ടന്ന് വിട്ടു നിൽക്കേണ്ടി വരുന്നതാലോചിപ്പോൾ ഇത്തിരി സങ്കടം, അത്രേ ഒള്ളു “അച്ഛൻ ഏട്ടന്റെ തോളിൽ തട്ടി അകത്തേക്ക് നടന്നു. “നന്നായി വാ, അമ്മയ്ക്ക് അത്രേ പറയാനൊള്ളൂ “അമ്മ നെടുവീർപ്പിട്ട് മുത്തശ്ശിയേ താങ്ങി പിടിച്ചു കൂടെ നടന്നു.

അജയ് ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി, തൻവിയും ഇഷാനിയും അവന്റെ പുറകെ നടന്നു. രാത്രി പാടം കാണാൻ ഒരു പ്രത്രേക ഭംഗിയാണ്, മിന്നാമിനുങ്ങുകൾ കൊണ്ടു പാടം പുർണ്ണമായും കാണാം കൂടെ തണുത്ത ഇളം കാറ്റും,..വയലിന് മധ്യഭാഗത്തുള്ള ആലിനു ചുവട്ടിൽ ഇരുന്നു. കുറച്ചു സമയം എല്ലാവരും നിശബ്ദതയിൽ ആണ്ടു…. “നിങ്ങൾ പോകാൻ തന്നെ തീരുമാനിച്ചോ “തൻവി രണ്ടു പേരെയും ഉറ്റു നോക്കി.

“പോയേ പറ്റു മോളെ, എത്രക്കാലം അച്ഛന്റെ കൂടെ ഇങ്ങനെ നിൽക്കാൻ കഴിയും.എല്ലാത്തിനും ഓരോ പരിധിയുണ്ട് “ഇഷാനി അവളുടെ കയ്യിൽ പിടിച്ചു. അവളുടെ കണ്ണ് നിറഞ്ഞു, സ്വന്തം ഏട്ടനെ പോലെയാണ് ഇതുവരെ അജയ്യേ കണ്ടിരുന്നത് തിരിച്ചും അങ്ങനെ തന്നെ,ചേച്ചി എപ്പോഴും തനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് കൂടെയാണ്.എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്രം രണ്ടു പേരും തന്നിരുന്നു. ഹോസ്റ്റലിൽ നിന്ന് ഇങ്ങോട്ട് ഓടി വരുന്നത് അവരോടൊപ്പം സമയം ചിലവഴിക്കാനാണ്.

ഇനി വെറും അതിഥികൾ ആണെന്ന് ഓർക്കാൻ കൂടെ കഴിയുന്നില്ല….. അവൾ കരഞ്ഞു കൊണ്ടു മുഖം പൊത്തി. “തനു നീയും കൂടെ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എങ്ങനെ സമാധാനത്തോടെ പോവുക, അപ്പൂട്ടൻ വലുതായി വരുവാ..അവനെ പഠിപ്പിക്കേണ്ട, നീ പറഞ്ഞ പോലെ നിനക്കും കൂടെ ചേർത്ത് ഒരു റൂം വെക്കാൻ വീട് വേണ്ടേ” ആ കരച്ചിലിലും അവൾ അതേയെന്ന് തലയാട്ടി,

അവൻ നിറഞ്ഞ കണ്ണുകൾ തുടക്കാതെ അവളെ തന്റെ തോളിൽ കിടത്തി.അപ്പുറത്ത് ഇഷാനിയും ചെന്നിരുന്നു. “തനു….. ഞങ്ങൾക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് “അജയ് “എന്താ ഏട്ടാ ” “അഭിയുടെ കാര്യം തന്നെ,…”അതൊടെ അവൾ തല ഉയർത്തി അവരെ നോക്കി. “നിനക്ക് ഇഷ്ടമാണെന്ന് ഞങ്ങൾക്കറിയാം മോളെ,

പക്ഷെ ആ ഇഷ്ടം അവനും കൂടെ വേണ്ടേ…. ദീപ്തിയും അവനുമായുള്ള അടുപ്പം അതെല്ലാവര്ക്കും അറിയാം നിനക്കും. പിന്നെ ഇതിനോർത്തു കരയേണ്ട അവസ്ഥ വരരുത്…… അച്ഛൻ തന്ന സമയം തീരാറായി,…. എല്ലാം മറന്നൂടെ നിനക്ക് ” തൻവി ഒന്നും മിണ്ടാതെ എണീറ്റു,…. നിലാവിലേ ചന്ദ്രനെ പോലെ അവളുടെ മിഴികളും എന്തിനെന്നില്ലാതെ തിളങ്ങി. “തനു “ചേച്ചിയുടെ ശബ്ദം കേട്ട് അവളവരെ നോക്കി.

“നിനക്ക് ഞങ്ങളോട് ദേഷ്യം തോന്നുന്നുണ്ടോ,…. നീ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത് കാണാൻ പറ്റാഞ്ഞിട്ട.”ഇഷാനി പുറകിൽ നിന്ന് പുണർന്നു. തൻവി അവളുടെ കൈ ചേർത്ത് പിടിച്ചു. “നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാവുണ്ട്,…. മറക്കാൻ കഴിമോ എന്നറിയില്ല, പക്ഷെ ശ്രമിക്കാം ” ഉള്ളിലെ വിങ്ങൽ പുറത്ത് കാണിക്കാൻ ഒരുപാട് പ്രയാസപ്പെടുന്നുണ്ടായിരുന്നു അവൾ. “എന്റെ കുട്ടി ഉള്ളിൽ കരയുന്നുണ്ടെന്ന് അറിയാം,

പക്ഷെ എത്ര ക്കാലം ഇങ്ങനെ നടക്കും. അഭിയ്ക്ക് നിന്നെ തിരിച്ചു ഇഷ്ട്ടമാണെങ്കിൽ വന്നു ചോദിക്കട്ടെ. ആർക്കും ഒരേതിർപ്പും ഇല്ല. അല്ലാതെ നിന്നെ ഇങ്ങനെ അവന്റെ പുറകെ നടന്നു ജീവിതം പാഴാക്കാൻ ഞങ്ങൾ സമ്മതിക്കില്ല “ചേച്ചി മുടിയിൽ ചുണ്ട് ചേർത്തു.എത്ര സമയം അങ്ങനെ നിന്നെന്ന് അവർക്കറിയില്ല, ഉള്ളിലെ ഭാരം ആ രാത്രിയിൽ അർപ്പിച്ചിരുന്നു മൂവരും. “നമുക്ക് നടന്നാലോ, നല്ല മഴക്കോളുണ്ട്”അയജ് എണീറ്റ് രണ്ടു പേരെയും തട്ടി.

അതിന് ഒന്ന് മൂളി കൊണ്ടു അവന്റെ കൈ ചേർത്ത് പിടിച്ചു കൂടെ നടന്നു. രാത്രിയിൽ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, അത്രമേൽ പ്രിയപ്പെട്ടവരെയാണ് തനിക്ക് നഷ്ടപ്പെടാൻ പോകുന്നത്….. തൻവി കുടിക്കാനുള്ള വെള്ളവുമായി മുറിയിലേക്ക് വന്നു.ആകെ അസ്വസ്ഥത നിറഞ്ഞ മനസ്സുമായി അങ്ങനെ നിന്നു.ഇന്നത്തെ രാത്രി കൊണ്ടു എല്ലാം മറക്കണം,

ഇനിയും അവരെ വിഷമിപ്പിച്ചിട്ട് എനിക്കൊന്നും വേണ്ട, കട്ടിലിൽ ജനാലയോട് ചെന്നിരുന്നു.പുറത്ത് ആർത്തുലച്ചു മഴ പെയ്യുവാണ്,… മഴയിലേ ശീതക്കാറ്റ് അവളുടെ കവിളിനെ നനച്ചു… അവളുടെ മുടിയിഴകൾ അനുസരണ ഇല്ലാതെ പാറിപറന്നു…. ഉള്ളിൽ പലതും അവൾ തീരുമാനിച്ചുറപ്പിച്ചിരുന്നു,ഉള്ളിലെ സങ്കർഷം കുറക്കാൻ എന്നോളം കുറച്ചു വെള്ളം എടുത്തു കുടിച്ചു ജനലൊരം തല ചാഴ്ച്ചു കിടന്നു…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button