Novel

നിൻ വഴിയേ: ഭാഗം 8

രചന: അഫ്‌ന

തൻവി വീടിനെ താഴെയുള്ള കുളക്കടവിൽ വന്നിരിക്കുവാണ്. തെളിനീർ പോലെ തെളിഞ്ഞിരിക്കും എപ്പോഴും അറ്റത്തായി നിറയെ ആമ്പൽ പൂവുകളാണ്. ദീപുവിനെ വിട്ടു പറിക്കൽ സ്ഥിരം പരുപാടിയായിരുന്നു. ഒരിക്കെ ഇതൊക്കെ കണ്ടു അഭിയേട്ടൻ ചീത്ത പറഞ്ഞു, പിന്നെ അതിന് നിന്നിട്ടില്ല……

കുഞ്ഞു കുഞ്ഞു മീനുകൾ കാണാം നീന്തി പോകുന്നത് കാണാൻ തന്നെ ചേലാണ്. നടുവിൽ കുറച്ചാഴമുണ്ട്. ചേച്ചിയും ഞാനും ഏട്ടനും ദീപുവും ഇവിടെ സ്ഥിരം അതിഥികൾ. തൻവി ഓരോന്നാലോചിച്ചു കല്ലുകൾ എടുത്തു എറിഞ്ഞു, അത് ഓളത്തിൽ പോകുന്നത് നോക്കി കൽമുട്ടിന് മുകളിൽ മുഖം ചേർത്തു അങ്ങനെ നോക്കി നിന്നു.

ഉള്ളിലെ സമ്മർദം കുറയ്ക്കാൻ അവൾക്ക് അതൊരു ആശ്വസമായിരുന്നു.വൈകുന്നേരത്തെ ഇളം കാറ്റ് അവളുടെ മുടിയിഴകളെ പൊതിഞ്ഞു പോയി, അവയെ കണ്ണുകലടച്ചു സ്വീകരിച്ചു അങ്ങനെ ഇരുന്നു. “നല്ല ആളാ ഞാൻ നിന്നെ എവിടെയെല്ലാം തിരഞ്ഞു “ഏട്ടന്റെ ശബ്ദം കേട്ട് അവൾ പിന്നിലേക്ക്‌ നോക്കി ചിരിച്ചു.അവൻ മുണ്ട് മടക്കി കുത്തി അവളുടെ അപ്പുറത്ത് വന്നിരുന്നു.

“എന്തെ ഇവിടെ വന്നിരിക്കുന്നത്, എന്തെങ്കിലും സങ്കടം ഉണ്ടോ “അതിന് മങ്ങിയ ചിരിയായിരുന്നു. “മറക്കാൻ ശ്രമിച്ചു വരുകയാണ് ഏട്ടാ, പക്ഷെ അവരെ ഒരുമിച്ചു കാണുമ്പോൾ എന്തോ ഉള്ളിൽ ഒരു വിങ്ങൽ,”തൻവി അവന്റെ തോളിൽ ചാരി സങ്കടത്തിൽ പറഞ്ഞു. “അതൊക്കെ പതിയെ ശരിയാകും, ഇപ്പൊ തന്നെ നിനക്ക് ഇത്ര സങ്കടമാണെങ്കിൽ ആശിച്ചു കിട്ടിയില്ലെങ്കിൽ അത് ഇരട്ടിയാകും തനു,

അതിലും നല്ലത് ഈ ചെറിയ വേദന സഹിക്കുന്നതാ”അവൻ തോളിൽ തട്ടി. അതിന് ഒരു മൂളൽ മാത്രമായിരുന്നു മറുപടി. “ഏട്ടൻ നാളെ എപ്പോഴാ പോകുന്നെ “ആ നിൽപ്പിൽ തന്നെ ചോദിച്ചു. അതിന് നേരെ നോക്കി അവനൊരു ഇളിയായിരുന്നു.തൻവി അത് വെള്ളത്തിൽ നിഴൽ പോലെ കണ്ടു തൻവി തല ഉയർത്തി അവനെ സൂക്ഷിച്ചു നോക്കി.കണ്ടില്ലെന്ന് വിചാരിച്ചു ചിരിചതാണ് പക്ഷെ പിടിക്കപ്പെട്ടു. “എന്താടി ഇങ്ങനെ നോക്കുന്നെ ” അവൻ ചിരി നിർത്തി കുറച്ചു ഗൗരവം ഇട്ടു നിന്നു.

“എന്തോ ഒപ്പിച്ച മട്ടുണ്ട്, സത്യം പറ എന്താ ഒപ്പിച്ചു വെച്ചേ 🤨”അവളുടെ നോട്ടം കണ്ടു എല്ലാം പൊളിച്ചടുക്കും എന്നുറപ്പായി. “നീ ആരോടും പറയില്ലെന്ന് സത്യം ചെയ്താൽ ഞാൻ പറയാം “ഏട്ടൻ അവളോട് സ്വകാര്യത്തിൽ പറഞ്ഞു “പ്രോമിസ്, ഞാൻ ആരോടും പറയില്ല. ഏട്ടൻ കാര്യം പറ ” “ഞാൻ എറണാകുളത്തേക്ക് പോകുന്നില്ല😁

“അവാർഡ് കിട്ടിയ expression ഇട്ടു പറയുന്നവനെ കണ്ടു അവൾ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു. വേദന കൊണ്ടു അവന്റെ പുറം വളഞ്ഞു പോയി. “നീ മനുഷ്യനെ കൊല്ലുവോ…… എന്തിനാടി ഇങ്ങനെ അടിക്കുന്നെ😬 ” അവൻ പല്ല് കടിച്ചു അവളെ നോക്കി. “ആ പണിയും കളഞ്ഞോ ദുഷ്ടാ, എന്നിട്ട് അവാർഡ് കിട്ടിയ പോലൊരു ഇളിയും, ഇതൊക്കെ കണ്ടിട്ട് ഞാൻ പൂവിട്ടു പൂജിക്കാം😡”തൻവി അവനെ കൂർപ്പിച്ചു നോക്കി. “നിന്നോട് ഞാൻ ജോലി പോയെന്ന് പറഞ്ഞോ കുരുട്ടെ,

എറണാകുളത്തേക്ക് പോകുന്നില്ലന്നല്ലേ പറഞ്ഞേ 😖”അവൻ സ്വയം തലയ്ക്കു കൈ വെച്ചു. “എറണാകുളത്തല്ലേ ജോലി, അപ്പൊ പോകുന്നില്ലെങ്കിൽ ജോലി പോയെന്നല്ലേ അർത്ഥം 🙄”തൻവി ചിന്തിച്ചു. “അതൊന്നും അല്ല അർത്ഥം😒…..” “പിന്നെ എന്താ കാര്യം 🤔” “അത് ഞാൻ എല്ലാവരോടും ഒരു കള്ളം പറഞ്ഞതാ, നിങ്ങളുടെ ഓക്കേ റിയാക്ഷൻ കാണാൻ…. എനിക്ക് ടൗണിൽ തന്നെ ജോലി ശരിയായിട്ടുണ്ട്.”

“ശരിക്കും,.. ഞാൻ വിശ്വസിച്ചോട്ടെ “തൻവി എണീറ്റു കൊണ്ടു അവനെ ആകാംഷയോടെ നോക്കി. അവന് അവളുടെ ഭാവം കണ്ടിട്ട് ചിരിയാണ് വന്നത്. “ആടി പെണ്ണെ……” അവൻ പറഞ്ഞു തീർന്നതും അവൾ തുള്ളി ചാടാൻ തുടങ്ങി. ഇതൊക്കെ കണ്ടു അവന് എന്തെന്നില്ലാതെ സങ്കടവും സന്തോഷവും തോന്നി. “പിന്നെ ഒരു കാര്യം ഇത് ഇനി ആരോടും പറയരുത്, ചേച്ചിയോട് പോലും “അവൻ അവളെ പിടിച്ചു കൊണ്ടു പറഞ്ഞു.

“അപ്പൊ ചേച്ചിയ്ക്കും ഒന്നും അറിയില്ലേ” “ഇല്ല, നിന്നോട് പറയാൻ വിചാരിച്ചിരുന്നില്ല,പിന്നെ നിന്റെ മോന്ത കണ്ടപ്പോ പറഞ്ഞു പോയതാ അല്ലെങ്കിൽ നാളയേ അറിയൂ “അവൻ നേരെ നോക്കി.രണ്ടു പേരുടെയും മിഴികൾ നിറഞ്ഞിരുന്നു. “ഒന്ന് പറഞ്ഞിട്ട് പോയിക്കൂടെ മനുഷ്യാ നിങ്ങൾക്ക് “ഇഷാനി ഉറഞ്ഞു തുള്ളി വരുന്നുണ്ട്, കയ്യിൽ ഒരു മാവിൻ കൊമ്പുണ്ട്…അതോടെ അജയ് ബ്രേക്കിട്ട പോലെ എണീറ്റു. “ആ ചെക്കൻ കടയിൽ പോകണം എന്നും പറഞ്ഞു അലമുറ ഇടുന്നുണ്ട്, പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു,…

അതിനെ ഒന്ന് എങ്ങോട്ടെങ്കിലും ഒന്ന് കൊണ്ടു പോയി കൊടുന്നെ…..”ഇഷാനി ദാവണി മടക്കി കുത്തി ദേഷ്യത്തിൽ പറഞ്ഞു. “അച്ഛൻ കൊണ്ടു വന്നില്ലേ, അതല്ലേ ഞാൻ വാങ്ങിക്കാഞ്ഞേ ” “അച്ഛൻ മറന്നെന്ന്, ഒന്ന് വേഗം പോയി വാ അവനെയും കൂടെ കൂട്ടിയേക്ക് ” “ദാ വരുണു “അവൻ പടി കയറി അവളുടെ അടുത്തേക്ക് ചെന്നു. “തനു നീ വരുന്നില്ലേ “പോകാൻ നേരം ചേച്ചി വിളിച്ചു. “ഒരഞ്ചു മിനിറ്റ് കൂടെ ”

“മ്മ്, അതികം ഇരുട്ടാൻ നിൽക്കേണ്ട…”അത്രയും പറഞ്ഞു ചേച്ചി ഏട്ടന്റെ കൂടെ വീട്ടിലേക്ക് നടന്നു. വെളിച്ചം മങ്ങി തുടങ്ങി, പക്ഷെ തൻവി അതൊന്നും അറിഞ്ഞിരുന്നില്ല… പുറകിൽ കാൽ പെരുമാറ്റം കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്. അപ്പോഴാണ് വെളിച്ചമെല്ലാം മങ്ങിയിട്ടുണ്ട്, പക്ഷികളെല്ലാം കൂടണന്നിട്ടുണ്ട്, അന്തരീക്ഷം മുഴുവൻ നിശബ്ദതയിൽ ആണ്ടു ചുറ്റും ചീവീടുകളുടെ കരച്ചിൽ മാത്രം.

ശബ്ദം അടുത്തെത്തി എന്നറിഞ്ഞു പേടിയോടെ തിരിഞ്ഞു നോക്കി. ഇരുട്ടിൽ മുഖം കാണാൻ കഴിഞ്ഞില്ല… പടികൾ ഇറങ്ങി മുൻപിലേക്ക് എത്തിയപ്പോയാണ് നിലാവിന്റെ പ്രകാശം കാരണം ആളെ കാണുന്നത്. ആളെ കണ്ടു അവളൊന്നു പതറി പിന്നിലേക്ക്‌ നീങ്ങി, പക്ഷെ ബാലൻസ് കിട്ടാതെ പുറകിലേക്ക് പോയി….. അവൾ പേടിച്ചലറി കണ്ണുകൾ ഇറുക്കി അടച്ചു….. സമയം കുറച്ചായിട്ടും നിലം തൊട്ടിട്ടില്ലെന്ന് കണ്ടു മെല്ലെ കണ്ണ് തുറന്നു…..

തന്നെ ഭദ്രമായി ചുറ്റി പിടിച്ചിരിക്കുന്ന അഭിയെ കണ്ടു നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി. ശ്വാസം എടുക്കാൻ ബുദ്ധി മുട്ടുള്ള പോലെ കണ്ണുകൾ തള്ളി പോയി. അവന്റെ നോട്ടം തന്റെ മുഖത്താണെന്ന് അറിഞ്ഞതോടെ അവനെ നോക്കാൻ കഴിയാതെ തല താഴ്ത്തി നേരെ നിൽക്കാനായി ഒരുങ്ങി. പക്ഷെ പിടി മുറുകിയിരുന്നു, അതോടെ തൻവി അവനെ ദയനീയമായി നോക്കി.

ആ മുഖത്തെ ഭാവം ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല, ഇപ്പോഴും അതു തന്നെയാണ് തന്റെ അവസ്ഥ…. “എ……നിക്ക് പോ….. പോ….ണം ” എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.അതോടെ ഒന്നും മിണ്ടാതെ അവളെ നേരെ നിർത്തി. അപ്പോഴാണ് തൻവി ശ്വാസം ഒന്നെടുക്കുന്നത് തന്നെ. അവനെ നോക്കാൻ മടിച്ചു വേഗം പടവുകൾ കയറാൻ തുടങ്ങി.

“നിനക്ക് നന്ദി വാക്കൊന്നും പറയാൻ അറിയില്ലേ തൻവി “പുറകിൽ നിന്നുള്ള ശബ്ദം കേട്ട് അവൾ സ്റ്റക്ക് ആയി. വേണോ വേണ്ടയോ എന്ന മട്ടിൽ തിരിഞ്ഞു. “താങ്ക്സ് “അവനെ നോക്കാതെ തല താഴ്ത്തി പറഞ്ഞു.അതോടെ മുഖത്തേക്ക് നോക്കിപ്പിച്ചേ അടങ്ങു എന്നവന് വാശിയായി. “ഞാൻ കേട്ടില്ല “രണ്ടും കയ്യും മാറിൽ പിണച്ചു അവളെ നോക്കി. പിന്നേം തല താഴ്ത്തി കൊണ്ടു കുറച്ചു കൂടെ ഉച്ചത്തിൽ പറഞ്ഞു. എന്നിട്ടും അവന് മതിയായില്ല.

“എനിക്ക് കേൾക്കുന്നില്ല “ഇതും കൂടെ ആയതും തൻവിയ്ക്ക് കണ്ട്രോൾ പോയി, പല്ലിറുമ്പി കൊണ്ടു അവനെ നോക്കി താഴെക്ക് ഇറങ്ങി ഒരു പടിയുടെ ഗ്യാപ്പിൽ നിന്നു.എന്നാലേ ഹൈറ്റ് കറക്റ്റ് ആവു. “താൻ എന്താ ആളെ പൊട്ടൻ കളിപ്പിക്ക്യ🤨,മര്യാദക്ക് ഇവിടെ വന്നിരിക്കുന്ന എന്റെ പുറകിൽ വന്നു പേടിപ്പിച്ചിട്ട് വീഴാൻ പോയ എന്നെ പിടിച്ചു…. അതിൽ താങ്ക്സ് പറയാൻ മാത്രം വലിയ കാര്യം ഒന്നും ഇല്ല😠

പോട്ടെ പാവം അല്ലെ എന്ന് വെച്ചു പറഞ്ഞപ്പോൾ വലിയ ജാഡയും, താൻ ആരാടോ “മനസ്സിൽ ഉള്ളതൊക്കെ വിളിച്ചു പറഞ്ഞപ്പോൾ അവൾക്ക് ഇത്തിരി ആശ്വാസം പോലെ തോന്നി. ഒന്ന് നെടുവീർപ്പിട്ട് നേരെ നോക്കിയപ്പോഴാണ് താൻ ആരോടാ വിളിച്ചു കൂവിയതെന്ന ബോധം ഉണ്ടായത്. “നേരം ഇരുട്ടി എന്നാ ഞാൻ അങ്ങോട്ട്🤐 “ഒന്നും മിണ്ടാതെ മെല്ലെ പടി കയറാൻ നേരം വീണ്ടും വിളി.

“ഞാൻ വരുമ്പോ ആ മതിലിനടുത്ത് പാമ്പിനെ കണ്ടിട്ടേ ഒള്ളു, നോക്കിയും കണ്ടും പൊക്കോ “അതോടെ ഉയർത്തിയ കാൽ പുറകോട്ട് തന്നെ വെച്ചു. തൻവിയ്ക്കു സർപ്പ ശാപം ഉണ്ടെന്ന് പണ്ടെന്നോ ഒരു കൈ നോട്ടക്കാരി പറഞ്ഞിരുന്നു. അതിനു ശേഷം പാമ്പ് എന്ന് കേട്ടാൽ ബോധം പോകും. ഇതിപ്പോ ഇരുട്ട് പോരാത്തതിന് ഫോണും ഇല്ല….. ഇനി എങ്ങനെ പോകും. അവൾ അഭിയെ നിസ്സഹായതയോടെ നോക്കി.

അവന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു. “എന്തെ പോകുന്നില്ലേ, തമ്പുരാട്ടി വീര വാദം മുഴക്കി പോകുന്നത് കണ്ടിരുന്നല്ലോ “അവൻ പുച്ഛിച്ചു. അതിന് നാലു വർത്താനം പറയാൻ നാവ് തരിക്കുന്നുണ്ട്, പക്ഷെ ഇപ്പോ അതിന് പറ്റിയ സാഹചര്യം അല്ല എന്നോർത്തു എല്ലാം കേട്ട് നിന്നു. “എന്നെ വീടിൽ കൊണ്ടാക്കുവോ😣…. പ്ലീസ് “അവൾ അവനെ നോക്കി കെഞ്ചി. “ഇത്രയും നേരം അതല്ലായിരുന്നല്ലോ വിളിച്ചു കൂവിയെ “വീണ്ടും പുച്ഛം.

“അത് എന്റെ തെറ്റ്,…. ഇനി ആവർത്തിക്കില്ല😓 “അതിനവൻ ഒന്നാമർത്തി മൂളി കൊണ്ടു മുന്നോട്ടു നടന്നു, കൂടെ തൻവിയും…. പേടി കൊണ്ടു നിലത്തേക്ക് നോക്കി അവന്റെ ഷർട്ടിൽ പിടിച്ചു മെല്ലെ പുറകെ നടന്നു. അഭിയ്ക്കു ഇതൊക്കെ കണ്ടിട്ട് ചിരി വന്നിരുന്നു. തൻവി ഇതൊന്നും അറിഞ്ഞിട്ട് കൂടെ ഇല്ല, കണ്ണുകൾ ചുറ്റും പരതുവാണ്‌…….

ഇടയ്ക്ക് ഓരോ അനക്കം കേട്ട് ഞെട്ടി കൊണ്ടു അടുത്തേക്ക് നിൽക്കും വീണ്ടും പുറകിലേക്ക് മാറും. വീടെത്തിയതും തൻവി സ്വർഗം കണ്ട പോലെ ഗേറ്റ് കടന്നു ഒരു ദീർഘ ശ്വാസം എടുത്തു നടക്കാൻ ഒരുങ്ങിയപ്പോഴാണ് അഭിയുടെ കാര്യം ഓർമ വന്നത്. അവൾ അവനെ തിരിഞ്ഞു നോക്കി അടുത്തേക്ക് വന്നു. “താങ്ക്സ്……. പിന്നെ എല്ലാത്തിനും സോറി.”അവൾ ഉള്ളിലെ പരിഭവം മറച്ചു.

“സോറി എന്തിന് “അവൻ സംശയത്തോടെ നോക്കി. “ഏട്ടന്റെ പുറകെ നടന്നു ശല്യം ചെയ്തതിന്….. അപ്പോഴത്തെ പൊട്ട ബുദ്ധിയിൽ അങ്ങനെയൊക്കെ ചെയ്തു പോയി. ഇനി ഉണ്ടാവില്ല…..”അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു മുന്നോട്ട് നടന്നു. പക്ഷെ ഇത്രയും നേരം ശാന്തമായിരുന്ന മുഖം മാറി അവിടെ ദേഷ്യം നിഴലിച്ചു…… സ്വയം നിയന്ത്രിച്ചു മുഷ്ടി ചുരുട്ടി കൈ പുറകിലേക്ക് പിടിച്ചു എല്ലാം കേട്ടു നിന്നു.അവൾ പോയെന്ന് കണ്ടതും കയ്യിൽ പിടിച്ചിരുന്ന റിങ് ദൂരേക്ക് എറിഞ്ഞു……

തൻവി അകത്തേക്ക് ഓടുമ്പോഴാണ് ദീപു മുണ്ടും മടക്കി കുത്തി ധൃതിയിൽ പുറകിലേക്ക് നടക്കുന്നത്. തന്നെ തിരഞ്ഞുള്ള പോക്കാണെന്ന് അവൾക്ക് മനസ്സിലായി…… “തൻവി വീട്ടിൽ എത്തിയിട്ടുണ്ട്, ഇനി പോകേണ്ട ആവിശ്യം ഇല്ല “അവൾ മതിലിൽ ഏതി അപ്പുറത്തേക്ക് തലയിട്ട് പറഞ്ഞു. അതോടെ ദീപു സ്റ്റോപ്പായി…. മതിലിൽ കൈ വെച്ചു നിൽക്കുന്നവളെ ഒന്നിരുത്തി നോക്കി…..

“എന്ത് പണിയാ തനു നീ കാണിച്ചേ, ഈ നേരത്തൊക്കെ അവിടെക്ക് പോകാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലേ “അവൻ മതിലിനടുത്തേക്ക് വന്നു നിന്നു. “അങ്ങനെ ഇരുന്നു സമയം പോയതറിഞ്ഞില്ല,…. പിന്നെ അഭിയേട്ടൻ വന്നപ്പോയാണ് ഇരുട്ടിയെന്ന ബോധം വന്നേ “അവൾ പറയുന്നത് കേട്ട് ദീപു ഞെട്ടി. “അഭിയോ?? എന്നിട്ട് എന്നെ വിളിച്ചില്ലല്ലോ “അവൻ ആലോചിച്ചു

“അതൊന്നും എനിക്കറിയില്ല, എന്നെ ഇവിടെയാക്കി അങ്ങേര് പോയി, വേറെ ഒന്നും പറഞ്ഞില്ല “തൻവി “മ്മ്, അകത്തേക്ക് ചെല്ല്. അമ്മായി നിനക്കുള്ളത് മാറ്റി വെച്ചിട്ടുണ്ട്. ഇന്ന് നീ കുറേ വാങ്ങി കൂട്ടും😁 “ദീപു ചിരിച്ചു കൊണ്ടു അകത്തേക്ക് ആഗ്യം കാണിച്ചു. “ശരിക്കും അമ്മ കലിപ്പിലാണോ😳”തൻവിയും ഞെട്ടി. “പിന്നല്ലാണ്ട്, അമ്മായി മാവിന്റെ കമ്പ് ഓടിക്കുന്നത് കണ്ടല്ലേ ഞാൻ നിന്നെ വിളിക്കാൻ വന്നേ 🫣”

അതോടെ തൻവിയുടെ പാതി ജീവൻ പോയി. “എന്തെങ്കിലും വഴി പറഞ്ഞു താടാ. നല്ല കുട്ടിയല്ലേ…. ഇല്ലെങ്കിൽ ഇന്ന് തീർന്നു🤕” “ഇതിൽ എനിക്കെന്ത് ലാഭം 🧐” “ഡയറി മിൽക്ക് സിൽക്ക് വാങ്ങി തരാം.😓” “എന്നാ വാ വഴിയുണ്ട് 😇”ദീപു മതില് ചാടി പൊടിയും തട്ടി അവളുടെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു. അടിപൊളി, ഹാളിൽ തന്നെ ഇരിപ്പുണ്ട്…ടിവി കാണുന്ന പോലെ നെയ്യപ്പവും കയ്യിൽ പിടിച്ചു വക്കീലും മോനും സോഫയിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

മുത്തശ്ശി എനിക്ക് വേണ്ടി പ്രാർത്ഥിക്കാണെന്ന് തോന്നുന്നു മുകളിലേക്ക് നോക്കി ഓരോന്ന് പറയുന്നുണ്ട്..അച്ഛൻ വേഗം കളം ഒഴിഞ്ഞു അകത്തേക്ക് കയറി. തൻവി ഉമിനീർ ഇറക്കി അമ്മയെ ദയനീയമായി നോക്കി…ഹാളിലേക്ക് കാല് എടുത്തു വെച്ചതും കിട്ടി വലതു കയ്യിൽ നല്ലൊരടി.. എത്ര സ്വർഗം കണ്ടെന്നു പോലും അറിയില്ല. “ഇരുട്ടുമ്പോയേക്കും വീട്ടിൽ കയറണം എന്ന് നിനക്കറിയില്ലേ തൻവി

“അമ്മ വീണ്ടും അടിക്കാൻ ഒരുങ്ങിയപ്പോയെക്കും ദീപു മുൻപിലേക്ക് വന്നു നിന്നു. തനിക്കു കിട്ടിയ പോലെ തന്നെ ഒന്ന് ദീപുവിന്റെ കയ്യിനും കിട്ടി….. “ദീപു നീ മുൻപിൽ നിന്ന് മാറ്, ഇവൾക്ക് രണ്ടെണ്ണം കിട്ടാത്തതിന്റെ കുറവാണ് “അമ്മ അവനെ മാറ്റി നിർത്തി മുൻപിലേക്ക് വന്നു. “അവൾ വീട്ടിൽ ഉണ്ടായിരുന്നു അമ്മായി, ഞാൻ എക്സാമിനുള്ള question prepare ചെയ്തു കൊടുക്കുവായിരുന്നു

“അവൻ പറയുന്നത് കേട്ട് അജയും ഇഷാനിയും ഒന്ന് ചുമച്ചു. തൻവി തലക്കടിയേറ്റ പോലെ അങ്ങനെ നിന്നു. ,”ഇവൻ പറയുന്നത് ശെരിയാണോ തനു”അതിനു നിഷ്കളങ്കമായി തലയാട്ടി. ‘എന്നാ നേരത്തെ തന്നെ വാ തുറന്നു പറഞ്ഞു കൂടായിരുന്നോ ” “അതിനമ്മ അകത്തേക്ക് കയറാൻ കൂടെ ഗ്യാപ്പ് തന്നില്ലാലോ😖,” “മ്മ്, ഇനി ഇതാവർത്തിക്കരുത്, അകത്തേക്ക് കയറ് “അമ്മ പറയാൻ കാത്ത പോലെ ഒറ്റ ഓട്ടമായിരുന്നു മുകളിലേക്ക്

.ദീപു അവൾ ഓടുന്നത് കണ്ടു ചിരിച്ചു വീട്ടിലേക്ക് നടന്നു. “മാഷ് ഒന്ന് നിന്നെ “പുറകിൽ നിന്ന് അജയിയുടെ വിളി കേട്ട് ദീപു തിരിഞ്ഞു. “സത്യം പറഞ്ഞോ, രണ്ടും കൂടെ കള്ളം പറഞ്ഞതല്ലേ അടി കിട്ടാതിരിക്കാൻ🧐 ” അതിന് ഒന്നിളിച്ചു കൊടുത്തു അപ്പുറത്തേക്ക് മതില് ചാടി അവൻ പോയി. അജയ് അവൻ പോകുന്നതും നോക്കി നിന്നു….. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

പിറ്റേ ദിവസം രാവിലെ…….. എല്ലാവരും കണ്ണ് നിറച്ചു നിൽക്കുവാണ്, കാരണം ഇന്നാണ് ഏട്ടൻ എറണാകുളത്തേക്ക് പോകുമെന്ന് പറഞ്ഞിരിക്കുന്നത്.ഇഷാനി ബാഗ് പാക്ക് ചെയ്തു ഉമ്മറത്തേക്ക് വെച്ചു.വീട് ഫുൾ മൗനമാണ്. “നിങ്ങളൊക്കെ ഇങ്ങനെ കരഞ്ഞാൽ ഞാൻ എങ്ങനെ പോകും ” “ഇതൊരു ചടങ്ങാണ് ഏട്ടാ, വെറുതെ നമ്മളായിട്ട് തെറ്റിക്കണോ😊?”തൻവി “ഇഷാനിയെയും മോനെയും ഞാൻ പോയി റൂം ശരിയാക്കിയിട്ട് വിളിക്കാം,

ഇപ്പൊ ഞാൻ ഒറ്റയ്ക്ക് പോയിട്ട് വരാം” പറഞ്ഞു തീർന്നതും വീട് കണ്ണീർ കൊണ്ടു നിറഞ്ഞു. ഇഷാനി പൊട്ടി കരഞ്ഞു അവന്റെ നെഞ്ചിൽ മുഖം പുഴ്ത്തി. അവൻ ചിരിച്ചു കൊണ്ടു തലയിൽ തലോടി. ഇങ്ങനെ ആണെങ്കിൽ ഞാൻ പണിക്ക് പോകുന്നില്ല,😖”അതും പറഞ്ഞു ഉമ്മറത്തു വന്നിരുന്നു. അതോടെ എല്ലാവരും കണ്ണ് തുടച്ചു അവനെ നോക്കി…. തൻവിയ്ക്ക് ചിരി വന്നു ഇങ്ങെത്തിയിട്ടുണ്ട്. “നിങ്ങൾക്ക് പ്രാന്തുണ്ടോ മനുഷ്യാ,

മര്യാദക്ക് ജോലിയ്ക്കു പോകാൻ നോക്ക്, ആദ്യം കുറച്ചു സങ്കടം ഉണ്ടാവുമെന്ന് വെച്ച് ഇങ്ങനെ കുത്തിയിരിക്കുവോ🤨 “ഇഷാനി പറയുന്നത് കേട്ട് അജയ് വാ പൊളിച്ചിരുന്നു. “എന്നാ ഞാൻ ഒരു സത്യം പറയട്ടെ “അവൻ ചിരിച്ചു കൊണ്ടു എല്ലാവരെയും നോക്കി. അതോടെ അവരുടെ നോട്ടം അവനിലായി. “ഞാൻ എറണാകുളത്തേക്ക് പോകുന്നില്ല🤗 “പറഞ്ഞു തീർന്നതും അമ്മയുടെ വടി ഏട്ടന്റെ പുറത്തു വീണിരുന്നു.

“അമ്മാ ഞാൻ പറഞ്ഞു മുഴുവനാക്കട്ടെ😭”അവൻ അടുത്ത അടി കിട്ടുന്നതിന് മുമ്പ് വഴിയിൽ പിടിച്ചു. “നല്ലൊരു ജോലി കളഞ്ഞിട്ട് വന്നാൽ പിന്നെ ഞങ്ങൾ നോക്കി നിൽക്കാം ” “അയ്യോ അമ്മാ ജോലിയൊന്നും പോയിട്ടില്ല😬 “അവൻ കൈ കൂപ്പി. “പിന്നെ “അച്ഛൻ “എനിക്ക് ടൗണിൽ തന്നെ ജോലി ശരിയായിട്ടുണ്ട്, നിങ്ങൾക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി കള്ളം പറഞ്ഞതാ 🤕”അവൻ ഇഞ്ചി കടിച്ച എക്സ്പ്രഷൻ ഇട്ടു കൊണ്ടു പറഞ്ഞു.

അവൻ പറയുന്നത് കേട്ട് ഇഷാനി അവനെ നോക്കി. അവൻ അതെ എന്നർത്ഥത്തിൽ കണ്ണു ചിമ്മി. “ശെരിയാണോ മോനെ, നിനക്ക് ഇവിടെ തന്നെ കിട്ടിയോ “അച്ഛൻ “അതെ അച്ഛാ. നിങ്ങളെയൊക്കെ വിട്ടു ഞാൻ പോകുമെന്ന് തോന്നുന്നുണ്ടോ. നിങ്ങളൊക്കെ അല്ലെ എന്റെ ലോകം.” അമ്മ അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു, അടിച്ചിടത്തു മെല്ലെ തടവി. “അമ്മ അറിയാതെ,” “ഓഹ് 😒, എനിക്കും ഇന്നലെ അടി കിട്ടിയിരുന്നു,

അതും അറിയാതെ ആയിരുന്നു🧐”തൻവി ഇടക്കണ്ണിട്ട് അമ്മയേ നോക്കി. അതിന് ദാഹിപ്പിക്കുന്നൊരു നോട്ടമായിരുന്നു. ഇപ്പൊ നിങ്ങൾ വിചാരിക്കും അമ്മയ്ക്കു എന്താ ഇത്ര ടെമ്പർ എന്ന്. ആള് പഴയ റീട്ടേഡ് maths ടീച്ചറാണ്. അച്ഛൻ റീട്ടേഡ് സയൻസ് സാറും. രണ്ടു പേരും പ്രണയ വിവാഹമായിരുന്നു. പക്ഷെ അമ്മ ഇതൊക്കെ പറയുമെങ്കിലും ആളൊരു പാവട്ടോ.

തൻവി അവരുടെ സ്നേഹം കണ്ടു ചിരിച്ചു കൊണ്ടു അങ്ങനെ നോക്കി ഇരുന്നു. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു, ആനന്ദക്കണ്ണീർ. നാളെ തനിക്കുb തിരിച്ചു കോളേജിലേക്ക് തന്നെ പോകണം എന്നാലോചിച്ചു അവൾക്കും സങ്കടം തോന്നി,…….. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അകമെല്ലാം വേഗം അടിച്ചു വാരി തുടച്ചു,അമ്മയ്‌ക്കൊപ്പം ജോലിയിൽ കൂടി കൊടുത്തു….

കുളിച്ചു സുന്ദരിയായി ഒരു യെല്ലോ കളർ ദാവണി എടുത്തണിഞ്ഞു…… താഴെ ഹാളിൽ വന്നിരുന്നു ടീവി ഓൺ ചെയ്തു ചായ കുടിക്കാൻ തുടങ്ങി.പണി ഒന്നും കഴിയാതെ ഇവിടെ ആരും ചായ കുടിക്കാറില്ല,അമ്മയുടെ സ്വഭാവം അതുപോലെ ഞങ്ങൾക്കും കിട്ടി. “നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണരുതെന്ന് “അടുക്കളയിൽ നിന്ന് ഇത് കണ്ടു വരുന്ന അമ്മയുടെ സ്ഥിരം ഡയലോഗ്.

അതിന് മറുപടിയൊന്നോണം തൻവി അപ്പുറത്തേക്ക് കണ്ണ് കാണിച്ചു,അച്ഛനും ഇഷാനിയും അപ്പൂട്ടനും അപ്പുറത്തു കണ്ടു കഴിക്കുന്നുണ്ട്. “നിങ്ങളോടൊക്കെ പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ “മൂന്നിനെയും നോക്കി കണ്ണുരുട്ടി അകത്തേക്ക് പോയി. “നല്ല ആളാ ഈ പറയുന്നേ, സീരിയൽ നേരമായാൽ ഇപ്പൊ വരും,റിമോട്ട് വാങ്ങിക്കാൻ “അച്ഛൻ അതിന് രണ്ടു പേരും കൂടെ ചിരിക്കാൻ തുടങ്ങി. അങ്ങനെ ചോറൂണ്‌ കഴിഞ്ഞു വെറുതെ ഉമ്മറത്തിരുന്നു ഫോണിൽ കുത്തി കൊണ്ടിരിക്കുമ്പോഴാണ് അമ്മ ഫോണുമായി വരുന്നത്.

“തനു……..ഇന്നാ നിനക്കാ ഫോൺ ” “ആരാ അമ്മാ ” “നാത്തൂനാ…..നിനക്ക് തരാൻ പറഞ്ഞു”അതോടെ ഫോൺ വാങ്ങി. “ഹലോ അമ്മായി, എന്താ ഇപ്പൊ വിശേഷിച്ച്🙄” “ഞാൻ വെറുതെ വിശേഷം അറിയാൻ വിളിച്ചതാ ” “അങ്ങനെ തോന്നുന്നില്ല, അമ്മായി കാര്യം പറ ” “കാര്യമായിട്ടു ഒന്നും ഇല്ല, ഇന്ന് ഞങ്ങളുടെ വെഡിങ് anniversary ആണ്. ഒരു ചെറിയ സദ്യ ഒരുക്കിയിട്ടുണ്ട്. മോളും ചേച്ചിയും മോനും ഉച്ചക്ക് ഇങ്ങോട്ട് പോര് ”

“അതൊന്നും പറ്റില്ല, എനിക്ക് ഇപ്പൊ വരാൻ മൂഡില്ല. ചേച്ചി വന്നോളും ” “അതെന്താ നിനക്ക് കൂടെ വന്നാൽ “അപ്പുറത്ത് നിന്ന് അമ്മാവന്റെ വക. ആദ്യം അഭിയേട്ടനെ കാണാൻ ഓടുമായിരുന്നു….. ഇപ്പൊ അതെല്ലാം മണ്ണിട്ട് മൂടാൻ ശ്രമിച്ചു കൊണ്ടിരിക്കുവാണ്. ഇനി മനപ്പൂർവം ഒരു കൂടി കാഴ്ച്ച വേണോ….

“തനു നിനക്ക് എന്താ ഇങ്ങോട്ട് വന്നാൽ പ്രശ്നം “അമ്മാവൻ വീണ്ടും ചോദിച്ചു. “അത് എനിക്ക് ഒരു ചെറിയ തലവേദന, അവര് വന്നോളും ഞാൻ പിന്നെ വരാം ” “ഉച്ചക്ക് നീയും അവരും ഇവിടെ എത്തിയിയിട്ടില്ലെങ്കിൽ പിന്നെ അമ്മായി അമ്മാവാ എന്നും വിളിച്ചു ഇങ്ങോട്ട് വന്നേക്കരുത്…. പറഞ്ഞില്ലെന്നു വേണ്ട”അമ്മായി ഭീഷണി മുഴക്കി, അതോടെ ചെകുത്താനും കടലിനും നടുവിൽ പെട്ട പോലെ ചുണ്ട് കൂർപ്പിച്ചു അവരെ നോക്കി.

“അവര് വന്നോളും നാത്തൂനേ,”അമ്മ “മ്മ്, നിങ്ങൾക്കുള്ളത് ഞാൻ കൊടുത്തയാക്കാം, അമ്മയ്ക്ക് നടക്കാൻ വയ്യാത്തതല്ലേ ” “അതുകൊണ്ടാ വരാത്തെ, അല്ലെങ്കിൽ ഇവരുടെ കൂടെ വരാമായിരുന്നു”അമ്മ ഓരോന്ന് പറഞ്ഞു അകത്തേക്ക് കയറി. തൻവി നഖം കടിച്ചു ഇനി എന്ത് ചെയ്യും എന്നാലോചിച്ചു അങ്ങനെ ഇരുന്നു. ഇത് വല്ല്യ കഷ്ടയല്ലോ എന്റിശ്വരാ😖, വന്നു വന്നു ഒന്ന് നന്നാവാനും സമ്മതിക്കില്ല അല്ലെ😥….

മുകളിലേക്ക് നോക്കി ആരോടെന്നോ പറഞ്ഞു. അകത്തു നിന്നും അമ്മയുടെ വിളി കേട്ട് വേറെ വഴി ഇല്ലാതെ ഒരു പൊട്ട് കുത്തി മുടിയൊന്നു നിവർത്തി ഇട്ടു ചേച്ചിയുടെ കൂടെ ഇറങ്ങി. “മാമി നമ്മളെങ്ങോട്ടാ പോകുന്നെ ” അപ്പൂട്ടൻ വല്ല്യ ഉത്സാഹത്തിലാണ്‌. “അതുണ്ടല്ലോ അപ്പൂട്ടാ നമ്മൾ ചെകുത്താൻ കോട്ടയിലേക്ക് പോകുവാ,”തൻവി കണ്ണിറുക്കി. ഇത് കേട്ട് ചേച്ചി കയ്യിനൊരടി കൊടുത്തു. മൂപ്പർക്ക് ഇങ്ങനെ കറങ്ങി നടക്കുന്നത് വല്ല്യ ഇഷ്ട്ടാ.

ഇടയ്ക്ക് ഞാനും ഇവനും ഇങ്ങനെ പോകുന്നത് പതിവായിരുന്നു ചുളുവിൽ രാവണനെയും കാണാം. പിന്നെ പിന്നെ അതൊക്കെ താനെ നിന്നു. “തൻവി നീ ആ ചെക്കനെ ഓരോന്ന് പറഞ്ഞു പേടിപ്പിക്ക്, എന്നിട്ട് വേണം രാത്രി ഓരോന്ന് പറഞ്ഞു മനുഷ്യന്റെ ഉറക്കം കളയാൻ ” “എന്റെ അപ്പൂട്ടൻ സ്ട്രോങ്ങ്‌ അല്ലെ,…”അവന്റെ മൂക്കിൽ പിടിച്ചു ചോദിക്കുന്നത് കേട്ട് അവൻ ചിരിച്ചു കൊണ്ടു തലയാട്ടി. അവൾ അവനെ എടുത്തു മുന്നോട്ട് നടന്നു.

“മാമി ഈ കോട്ടയിൽ ആരാ ഉണ്ടാവാ”വീണ്ടും സംശയം.അതിന് ചേച്ചി അവളെ ഇരുത്തി നോക്കി. “അവിടെയോ, അവിടെ എല്ലാവരെയും തിന്നുന്ന വലിയ രാക്ഷസൻ ഇരിപ്പുണ്ട്.അടങ്ങി ഇരുന്നില്ലേൽ അവരെ ഓക്കേ പിടിച്ചു തിന്നും ” അതോടെ പേടിച്ചു അവളുടെ കഴുത്തിൽ വട്ടമിട്ടു തോളിൽ കിടന്നു, ഇത് കണ്ടു തൻവി ചിരിച്ചു കൊണ്ടു മുന്നോട്ട് നടന്നു. ഗെറ്റ് കടന്ന പാടെ കാണുന്നത് സിറ്റ് ഔട്ടിൽ ഫോണിൽ നോക്കി ഇരിക്കുന്ന അഭിയെ ആണ്.

അതോടെ മുഖത്തു ഉണ്ടായിരുന്ന ചിരി മാഞ്ഞു. അവൾ അപ്പൂട്ടനെ താഴെ വെച്ചു. അവൻ ഓടുന്നത് കണ്ടു ചേച്ചി പുറകെ ഓടി. “ആരിത് ഇഷാനിയോ, ആഹാ അപ്പൂട്ടനും ഉണ്ടല്ലോ “ശബ്ദം കേട്ട് തല ഉയർത്തി നോക്കുമ്പോൾ കാണുന്നത് അവരെയാണ്. “ഇങ്ങു വന്നേ മാമൻ ചോദിക്കട്ടെ “അഭി എടുക്കാനായി കൈ നീട്ടി.പക്ഷെ ചെക്കൻ പേടിച്ചു ഒരടി പിന്നിലേക്ക് നിന്നു. ” ഇതാണോ മാമി ആ രാക്ഷസൻ ” തൻവിയുടെ അടുത്തേക്ക് ഓടി ദാവണി തുമ്പ് പിടിച്ചു അവന് നേരെ വിരൽ ചൂണ്ടി…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button