നിപ: തിരുവാലിയിൽ ആരോഗ്യവകുപ്പിന്റെ സർവേ തുടരും; സമ്പർക്ക പട്ടികയിലെ ഒരാളടക്കം 49 പനിബാധിതർ
Sep 17, 2024, 08:16 IST

നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്നും ആരോഗ്യവകുപ്പിന്റെ സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. മരിച്ച വിദ്യാർഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് കിട്ടുന്ന വിവരങ്ങൾ കൂടി വരുന്നതോടെ സമ്പർക്ക പട്ടിക ഉയരും. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്