Kerala
സംസ്ഥാനത്ത് വീണ്ടും നിപ ബാധ; രോഗം സ്ഥിരീകരിച്ചത് 42കാരിയായ വളാഞ്ചേരി സ്വദേശിനിക്ക്

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിനിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി.
പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളെ തുടർന്നാണ് സാമ്പിൾ പരിശോധനക്ക് അയച്ചത്.
നിപ ലക്ഷണങ്ങൾ കണ്ടതോടെ സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. നിലവിൽ ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.