നിശാഗന്ധി: ഭാഗം 1
Aug 23, 2024, 23:22 IST

രചന: ദേവ ശ്രീ
" കല്യാണപ്പെണ്ണിനെ കാണാൻ ഇല്ലാ മഹേശ്വരിയമ്മേ..... " ഗംഗാധരൻ വന്ന് പറയുമ്പോൾ എല്ലാവരും ഞെട്ടിയിരുന്നു.... മഹേശ്വരിയമ്മയുടെ കണ്ണുകൾ നീണ്ടത് മണ്ഡപത്തിൽ ഇരിക്കുന്ന മഹാദേവനിലേക്ക് ആണ്.... പുതിയ ജീവിതത്തിലെ പ്രതീക്ഷികളുമായി പുഞ്ചിരിയോടെ മണ്ഡപത്തിൽ ഇരിക്കുന്ന മഹി... മേലെടത്തു തറവാട്ടിലെ അടുത്ത അനന്തരാവകാശി..... യാതൊരു ദുശീലവുമില്ലാത്ത എല്ലാവരോടും സ്നേഹവും ദയയുമുള്ള മാന്യയി പെരുമാറുന്ന ചെറുപ്പക്കാരൻ.... എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങളാണ് മഹിക്ക് നാട്ടിൽ.....എല്ലാവരുടെയും പ്രിയങ്കരൻ.... എല്ലാത്തിനും ഒടുവിൽ ഇതാ അച്ഛനും അമ്മയുമില്ലാത്ത ഒരു പാവം പെണ്ണിനെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുന്നു.... " ഈ അവസാന നിമിഷം ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഇങ്ങനെ ഗംഗാധരാ .." മഹേശ്വരിയമ്മ ഗൗരവത്തോടെ അതിലുപരി കബളിപ്പിക്കപ്പെട്ടതിന്റെ ദേഷ്യത്തോടെ ചോദിച്ചു..... ചുരുങ്ങിയ സമയം കൊണ്ടു തന്നെ ആളുകൾ എല്ലാവരും പെണ്ണിനെ കാണാത്ത വർത്ത അറിഞ്ഞു തുടങ്ങിയിരിക്കുന്നു... അവർ തന്നെ പോംവഴിയും പറയുന്നു.... "പെണ്ണിന്റ അനിയത്തിയെ വിവാഹം കഴിക്കട്ടെ....." ഇത്തവണ മഹേശ്വരിയമ്മയും മഹിയും ഒരുപോലെ ഞെട്ടി.... അച്ഛനും അമ്മയും സ്വത്തും ഒരു കുടുംബ മഹിമ പോലുമില്ലാതെ ഇരുന്നിട്ടും മഹേശ്വരിയമ്മ ഈ വിവാഹത്തിന് സമ്മതിച്ചത് ശ്രീനന്ദയുടെ ജാതകം ഒന്നുകൊണ്ടു മാത്രമാണ്.... ഇന്ന് ഈ നിമിഷം ശ്രീനന്ദക്ക് പകരം ശ്രീലക്ഷ്മിയാണെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരു നടുക്കം അവരിൽ ഉണ്ടായിരുന്നു..... എന്നാൽ മഹിക്ക് അതൊരു ലോട്ടറി പോലെയാണ് തോന്നിയത്.... കാഴ്ച്ചയിൽ ഒരു സൗന്ദര്യമുണ്ടെങ്കിലും ശ്രീനന്ദക്ക് ഒരു സ്കൂൾ വിദ്യാഭ്യാസം പോലുമില്ല.... യാതൊരു ചമയങ്ങളുമില്ല... എപ്പോഴും വിഷാദ ഭാവമുള്ള മുഷിഞ്ഞ കോട്ടൺ സാരിയിൽ മാത്രം കണ്ടിട്ടുള്ള ആ അന്നാട്ടിലെ നല്ലൊരു തയ്യൽക്കാരി മാത്രമാണവൾ..... എന്നാൽ ശ്രീലക്ഷ്മി അങ്ങനെയല്ല... വളരെ മോഡേൺ ആയി വസ്ത്രം ധരിക്കുന്ന അത്യാവശ്യം വിദ്യാഭ്യാസമുള്ള പെണ്ണാണ്.... തുലാസിൽ ശ്രീലക്ഷ്മിക്കാണ് മുൻതൂക്കം... പക്ഷെ ശ്രീനന്ദയുടെ ജാതകം ആണ് വില്ലൻ... എന്തുകൊണ്ടും തന്റെ ജീവിതത്തിൽ ശ്രീനന്ദ മതി എന്ന് തീരുമാനിച്ചത് ഇവിടം വിട്ടൊരു ലോകം തനിക്ക് ഉണ്ട്... അവിടെ തടസം നിൽക്കാൻ അവൾക്ക് കഴിയില്ല എന്നത് മാത്രമാണ്.... ശ്രീനന്ദയെ കുറിച്ചുള്ള ചർച്ചകൾ ആണ് അവിടെ മുഴങ്ങുന്നത്.... ' മിണ്ടാ പൂച്ച കലം ഉടെച്ചെന്നും... നന്ദിയില്ലാത്തവൾ എന്നും, അഹങ്കാരിയായും അഴിഞ്ഞാട്ടക്കാരിയായും വീട്ടുകാരെ ചതിച്ചവളായും മുദ്രക്കുത്തിയവളെ.... മഹി മണ്ഡപത്തിൽ നിന്നും എഴുന്നേറ്റു അടുത്തുള്ള മുറിയിലേക്ക് ചെന്നു..... റൂം തുറന്നു അകത്തേക്ക് വരുന്നവളിൽ ആയിരുന്നു അവന്റെ കണ്ണുകൾ.... " എന്നെ ഇഷ്ട്ടം ആയില്ലെങ്കിൽ ആരും നിര്ബന്ധിക്കില്ല.... ഞാൻ... ഞാൻ എല്ലാവരോടും പറയാം.... " ശ്രീലക്ഷ്മി വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..... മഹി അവളെ ആകെ ഒന്ന് ഉഴിഞ്ഞു... സ്ഥാനം തെറ്റി കിടക്കുന്ന സാരിക്കിടയിലൂടെ കാണുന്ന നീർ ചാലും പൊക്കിൾ ചുഴിയും.... അവൾ മുഖം ഉയർത്തി അവനെ നോക്കിയ നിമിഷം അവളുടെ അധരം കവർന്നിരുന്നു.... യാതൊരു വികാരങ്ങളുമില്ലാത്ത ചുംബനമായിരുന്നു അവനത്.... എന്തിന് ഈ നിമിഷം ഇവളെ ചുംബിച്ചു എന്നത് പോലും വ്യക്തമല്ല അവന്.... " നിന്നെയാണ് ഞാൻ ആഗ്രഹിച്ചത്...." ചുണ്ടുകൾ വേർപ്പെടുത്തി അവൻ പറയുമ്പോൾ തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച സന്തോഷമായിരുന്നു അവളിൽ..... പുറത്തെ ചർച്ചകൾ മുറുകിയതും വധുവായി ശ്രീലക്ഷ്മി മതി എന്നും എല്ലാവരും പറഞ്ഞു.... " ശ്രീനന്ദക്ക് പകരം മറ്റൊരാൾ വേണ്ടെന്ന് മഹേശ്വരിയമ്മ തറപ്പിച്ചു പറഞ്ഞു..... " അവർക്കും മഹിക്കും കണിയാനും മാത്രം അറിയുന്ന ശ്രീനന്ദയുടെ ജന്മരഹസ്യം..... അവൾ സന്തോഷത്തോടെ ജീവിക്കുന്നിടം പണവും പ്രതാപവും സന്തോഷവും താനെ നിറയും എന്ന ഏതോ കണിയാന്റെ പ്രവചനം...... സ്വന്തം മകന്റെ ജീവിതം നന്നാവണമെങ്കിൽ ഈ ജാതകക്കാരി തന്നെ വധുവായി വരണം...... അവരൊന്നു നെടുവീർപ്പിട്ടു..... കൂട്ടത്തിലെ കാരണവരായ മഹിയുടെ വല്ല്യച്ചൻ മഹിയുടെ തീരുമാനം അറിയാനായി വിളിച്ചു.... എല്ലാവരുടെയും നോട്ടങ്ങൾ സഹതാപത്തിന്റെത് എന്നറിയാം അവന്.... "മോനെ ഇങ്ങനെ ഒരവസ്ഥയിൽ കല്യാണം മുടക്കണോ..... നമ്മുക്ക് പെണ്ണിന്റ അനിയത്തിയെ...." പറയാൻ വന്നത് മുഴുവൻ ആക്കിയില്ല അയാൾ..... നാട്ടിൽ ഇത്തിരി പേരും പ്രശസ്തിയുമുള്ള ആളാണ്..... മഹേശ്വരിയമ്മ അരുതെന്ന പോലെ തലയാട്ടി..... " ദേ കല്യാണപ്പെണ്ണിനെ ആ മുറിയിൽ പൂട്ടി ഇട്ടിരുന്നു... " മുകളിൽ നിന്നും ഒരു പയ്യൻ വിളിച്ചു പറഞ്ഞതും എല്ലാവരും അവിടേക്ക് ഓടി.... എന്നാൽ ഒരു വെള്ളിടി വെട്ടിയ പോലെ ആയിരുന്നു ലതയും ശ്രീ ലക്ഷ്മിയും..... സാധാരണ കല്യാണപെണിനെ കാണാതായാൽ അനിയത്തിയെ കൊണ്ടു വിവാഹം കഴിപ്പിക്കും എന്നുള്ള നടപ്പ് രീതിയിൽ നിന്നാണ് ശ്രീലക്ഷ്മിക്ക് വിവാഹസമയത്ത് ശ്രീനന്ദയെ മാറ്റാം എന്ന ബുദ്ധി ഉദിച്ചത്.... എന്നാൽ അവളെ ഇവിടെ പൂട്ടിയിട്ടതിൽ പിഴവ് പറ്റി..... മറ്റെവിടെങ്കിലും മതിയായിരുന്നു..... " ഇതിപ്പോ പഠിക്കേ കൊടന്നു കലം ഉടച്ച കണക്കായി പോയല്ലോ മോളെ.... " ലത സങ്കടത്തോടെ പറഞ്ഞു... എല്ലാം വിപരീതമായി നടന്നതിന്റെ ദേഷ്യത്തിൽ ശ്രീലക്ഷ്മി പകയോടെ മുഷ്ടി ചുരുട്ടി..... ശ്രീനന്ദയെ കൊല്ലാനുള്ള പക നിറഞ്ഞവളിൽ.... അണിഞ്ഞൊരുങ്ങി ആകെ അലങ്കോലമായ രൂപത്തിൽ കയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നവൾ.... ആരൊക്കയോ ചേർന്ന് അവളുടെ കെട്ടുകൾ അഴിച്ചു വായയിലെ തുണി എടുത്തപ്പോൾ അവ്യക്തമായ സ്വരം.... " വെ.... ളം...." നിമിഷനേരം കൊണ്ടു ആരോ നീട്ടിയ വെള്ളം വായിലേക്ക് കമിഴ്ത്തുമ്പോൾ ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിൽ അവൾ നെഞ്ച് തടവി... " മുഹൂർത്തം തെറ്റിക്കണ്ട.... " മഹിയുടെ വല്യച്ഛൻ പറഞ്ഞതും വല്യച്ഛന്റെ മക്കൾ കാർത്തികയും രേണുകയും ശ്രീനന്ദയെ വേഗത്തിൽ ഒന്ന് റെഡിയാക്കി.... കതിർമണ്ഡപത്തിലിരിക്കുന്ന മഹിയെ കൊതിയോടെ നോക്കി ശ്രീലക്ഷ്മി.... പല ആൺകുട്ടികളും പിറകെ നടന്നിട്ടുണ്ട്.... പലരോടും തിരിച്ചും ഇഷ്ട്ടം പറഞ്ഞിട്ടുണ്ട്.... എന്നാൽ സ്വന്തമാക്കണം എന്ന് തോന്നിയിട്ടില്ല.... എന്നാൽ ഓർക്കാപ്പുറത്തു മഹിയുടെ ആലോചന ശ്രീനന്ദക്ക് വന്നത് അവളെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചിരുന്നു..... കടങ്ങളും ബാധ്യതകളും രണ്ടു പെൺകുട്ടികളും ഉള്ള ഗംഗാധരന്റെ സഹോദരിയുടെ മകൾ ശ്രീനന്ദ.... ഒരു വിദ്യാഭ്യാസം പോലുമില്ലാത്ത അവൾക്ക് വന്ന ആലോചന മുടക്കാൻ അമ്മ കുറെ ശ്രമിച്ചതാണ്..... പക്ഷെ.... നടന്നില്ല..... അവർക്ക് അവളെ തന്നെ മതി.... ഒരേ പ്രായം ആയിരുന്നിട്ടും വിദ്യാഭ്യാസവും സൗന്ദര്യവും അവളെക്കാൾ ഉണ്ടായിരുന്നിട്ടും അവർക്ക് വേണ്ടത് ശ്രീനന്ദയെ ആയിരുന്നു.... അതിനായി വീട്ടിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപയും മുപ്പത് പവൻ സ്വർണവും എല്ലാവർക്കും ഉള്ള വസ്ത്രങ്ങളും മേലെടത്ത് നിന്നും കിട്ടിയിരുന്നു...... പണം കണ്ടപ്പോൾ അമ്മയും അച്ഛനും എല്ലാം മറന്നു... തങ്ങളുടെ ജീവിതം സുഖമാക്കാം എന്ന് കരുതി..... ചിന്തകൾ വെടിഞ്ഞത് കതിർമണ്ഡപത്തിലേക്ക് സർവ്വാഭരണവിഭൂക്ഷയായി വരുന്നവളെ കണ്ടാണ്.... ശ്രീനന്ദ.... ആദ്യമായായിരിക്കും ഒരു സ്വർണം ധരിക്കുന്നത്.... പുതിയ വസ്ത്രമിടുന്നത്... കഴിഞ്ഞ നാല് വർഷം മുൻപ്വരെ ഞാൻ ഉപയോഗിച്ച് പഴകി പാവാടയും ബ്ലൗസും ഇട്ട് നടന്നിരുന്നവൾ.... ദിവസവും 100 രൂപ തരാം തയ്യൽ കടയിലെ തുണി അടുക്കി വെക്കാൻ ഒരാളെ വേണം എന്ന് സുമ ചേച്ചി പറഞ്ഞത് കേട്ട് അച്ഛൻ 100 രൂപ കിട്ടൂലോ എന്നോർത്ത് അവളെ പറഞ്ഞു വിട്ടു.... അന്ന് മുതൽ അവൾ അമ്മ ഉപയോഗിച്ച് പഴകിയ സാരി ഉടുത്തു കൊണ്ടാ പോയത്... ഒരു പതിനാല് വയസുകാരി കോലിൻമേൽ തുണി ചുറ്റിയത് പോലെയുള്ള ചിത്രം മനസ്സിൽ തെളിഞ്ഞതും ശ്രീലക്ഷ്മി ചിരിച്ചു പോയി.... സുമ ചേച്ചിയോടൊപ്പം നിന്ന് മെഷീൻ ചവിട്ടാൻ പഠിച്ചു.... സുമ ചേച്ചിയുടെ നടുവേദന അധികമായതും ശ്രീനന്ദയെ അവർ തയ്ക്കാൻ ഇരുത്തി... അവർ വെട്ടികൊടുക്കുന്നത് കണ്ട് അവളും വെട്ടി അടിക്കാൻ പഠിച്ചു.... അവളുടെ സാരി ഉടുത്തുള്ള കഷ്ട്ടപ്പാട് കണ്ട് സുമ ചേച്ചി തന്നെ രണ്ടു ചുരിദാർ തയ്‌പ്പിച്ചു കൊടുത്തു... പിറ്റേന്ന് മുതൽ തനിക്ക് ഇടാൻ പുതിയ രണ്ടു ചുരിദാർ കിട്ടിയ സന്തോഷമായിരുന്നു ശ്രീലക്ഷ്മിക്ക്.... 18 വയസുള്ള താനും അതെ പ്രായത്തിൽ ഉള്ള ശ്രീനന്ദയും.... രണ്ടും രണ്ട് ദ്രുവങ്ങൾ പോലുള്ള വ്യത്യാസം...... കെട്ടിമേളം മുഴങ്ങിയതും ശ്രീലക്ഷ്മി നിരാശയുടെ പടുകുഴിയിൽ വീണു..... തൊഴുകൈയോടെ സദസിനെ നോക്കി ശ്രീനന്ദയും ചിരി വരുത്തി മഹിയും...... യാത്ര പറച്ചില് വലിയ ഒരു ഓളം ഒന്നും ഉണ്ടായിരുന്നില്ല.... തന്റെതെന്ന് പറയാൻ ആരുമില്ലാത്ത ഒരുവൾ ആരോട് യാത്ര പറയാൻ.... മഹിയുടെ കണ്ണുകൾ ശ്രീലക്ഷ്മിയിലും ശ്രീനന്ദയിലും ഓടി നടന്നു.... പ്രായത്തിനേക്കാൾ പക്വത മുഖത്തുള്ള മെലിഞ്ഞു ഉണങ്ങിയ ശരീരമുള്ള അരയോളം മുടിയുള്ള വെളുത്ത പെൺകുട്ടി... അതായിരുന്നു ശ്രീനന്ദ..... പ്രായത്തിന്റെ ചുറുചുറുക്കും പ്രസരിപ്പുമുള്ള ആകാര വടിവുള്ള കഴുത്തിനു താഴെ മുടിയുള്ള വെളുത്ത ആരും കണ്ടാൽ ഒന്ന് നോക്കി പോവുന്നവൾ അതായിരുന്നു ശ്രീലക്ഷ്മി.... മേലെടത്തേക്ക് പോവുമ്പോൾ ഇന്നോളം ഉള്ള തന്റെ ജീവിത ദുരിതങ്ങളിൽ നിന്നുള്ള മോചനമായിരിക്കും എന്ന വ്യാമോഹമായിരുന്നു അവളിൽ..... മഹി ശ്രീനന്ദയെ നോക്കി പയ്യെ ഒന്ന് ചിരിച്ചു.... തിരികെ അവളും... ഇന്നോളം നേരിൽ കണ്ട് സംസാരിച്ചിട്ടില്ലാത്ത യാതൊരു പരിചയവുമില്ലാത്ത രണ്ടുപേർ തമ്മിൽ വലിയൊരു ബന്ധം ഉടലെടുത്തത് ഓർക്കുകയായിരുന്നു ശ്രീനന്ദ.... സുമ ചേച്ചി പറഞ്ഞതും പോലെ ഇനി തന്റെ എല്ലാം ഈ മനുഷ്യനാണ്.... ഇപ്പോഴും എല്ലാം സ്വപ്നം പോലെ തോന്നുന്നു..... നാട്ടിൽ ഇത്രേം പേരും പ്രശസ്തിയുമുള്ള ഒരുവൻ കാണാൻ സുന്ദരനായ നല്ല ജോലിയുള്ള ഒരാൾ ഒരു തയ്യൽക്കാരിയെ വിവാഹം ചെയ്ത കഥ....... അതാണീ കഥ..... ✍️ദേവശ്രീ......