നിശാഗന്ധി: ഭാഗം 10
രചന: ദേവ ശ്രീ
ഇതൊരു കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ്….
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരുവിധ ബന്ധവുമില്ല…..
സ്ത്രീകളെ ശരീരകമായും മാനസികമായും ചൂഷണം ചെയ്യുന്നത് ശിക്ഷാർഹമാണ്…
ഈ കഥയിൽ ഇത് അത്യാവശ്യമായത് കൊണ്ടുമാണ് ഇവിടെ എഴുതുന്നത്….
ഓരോരോ കഷ്ട്ടപാട്….
ചായ കൊണ്ടുവരുന്നവളെ അന്യഗ്രഹ ജീവിയെ പോലെയാണ് വിനീതും ആരോഹിയും നോക്കി കണ്ടത്…..
ശ്രീനന്ദയുടെ കോലം കാണെ വിനീതിന് ചിരിയടക്കാൻ കഴിഞ്ഞില്ല…..
വിനീത് ഷോൾഡറിലേക്ക് മുഖം പൂഴ്ത്തി…..
” ശ്രീനന്ദ ഇത് വിനീത്…
എന്റെ ഫ്രണ്ട് ആണ്….”
വിനീത് ചായ കപ്പ് എടുക്കുമ്പോ മൃദുവായി അവളോട് ചിരിച്ചു…
അവൾ തിരിച്ചു ചിരിച്ചെന്നത് പോലെ ചൂണ്ട് വിടർത്തി…
” ഇത് ആരോഹി…
ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലാണ്…
ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി… ”
അത്രേം മഹി പറയുമ്പോൾ ആരോഹി ശ്രീനന്ദക്ക് മുന്നിൽ ഗർവ്വോടെ തലയുയർത്തി….
ശ്രീനന്ദക്ക് സഹതാപം തോന്നി മുന്നിലിരിക്കുന്നവളോട്…ആരോഹി പുച്ഛത്തോടെ ചിരിച്ചതും ശ്രീനന്ദ മനോഹരമായി തിരിച്ചും പുഞ്ചിരിച്ചു…
” മാഡം ഊണ് കഴിഞ്ഞല്ലേ പോകൂ…. ”
എന്തിനാണ് അവളോട് അന്നേരം സംസാരിച്ചതെന്ന് പോലും ശ്രീനന്ദക്ക് വ്യക്തമല്ല…
തോറ്റു കൊടുക്കാൻ തയ്യാറാവാത്തവളുടെ ഭാവമായിരുന്നു അവൾക്ക്….
മഹി തന്റെതാണെന്ന് പറയുന്നത് അവൾക്ക് യാതൊരു വിഷമമോ പ്രശ്നമോ എന്നല്ല എന്നറിഞ്ഞതിൽ അവളോടുള്ള സ്വാർത്ഥ മനോഭാവം മനസ്സിൽ നിന്നും നീങ്ങിയിരുന്നു….
മഹിക്ക് അത്ഭുതമായിരുന്നു…
ഇന്നോളം തന്നോടോ അമ്മയോടോ പോലും സംസാരിക്കാൻ താല്പര്യം കാണിക്കാത്തവൾ ആരോഹിയോട് സംസാരിക്കുന്നു….
വിനീത് അവളെ പഠിക്കുപോലെ സൂക്ഷ്മം നോക്കുന്നു….
ശ്രീനന്ദ അടുക്കളയിലേക്ക് നടന്നതും മഹി ആരോഹിക്ക് നേരെ തിരിഞ്ഞു…
” ഇപ്പൊ പോയവളെ കണ്ടല്ലോ… അതാണ് എന്റെ ഭാര്യ…
ശ്രീനന്ദ…. ഞാൻ അടുക്കളക്കാരിയാവാൻ പറഞ്ഞാൽ അടുക്കളക്കാരിയാവാനും എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവാൻ പറഞ്ഞാൽ അതിനും തയ്യാറായ ഒരുവൾ…
ഇനി നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ….? ”
അവൻ ആരോഹിയെ നോക്കി ചോദിച്ചു….
” എന്നാലും നീയും ഇവളും ഒരുമിച്ച് ഒരു വീട്ടിൽ….
അവളെന്നാൽ എന്റെ കൂടെ എന്റെ വീട്ടിലേക്ക് പോന്നോട്ടെ…. ”
” നിനക്കെന്താ ആരോഹി എന്നെ അത്രേം വിശ്വാസമില്ലേ…?
” വിശ്വാസക്കുറവ് കൊണ്ടല്ല മഹി… ”
” പിന്നെ… പിന്നെന്താ
എന്തായാലും അവളെ വിടാൻ കഴിയില്ല…
അമ്മ വീഡിയോ കാളിൽ വരുമ്പോൾ അവളില്ലെങ്കിൽ ശരിയാവില്ല…. ”
” പിന്നെ… എന്തായാലും അമ്മ അറിയേണ്ടേ…. ”
ആരോഹി അവനെ നോക്കി…
” എങ്കിൽ നീ ഇപ്പൊ വാ…
അമ്മയോട് പറയാം…
ഓഹ്…
അത് പറ്റില്ലല്ലോ…
നിന്റെ ചേച്ചിയുടെ കല്യാണം എട്ട് മാസം കഴിഞ്ഞല്ലേ….
നോക്ക് ആരോഹി…
ഒരു വർഷം കഴിഞ്ഞാൽ ഞങ്ങൾ ലീഗലി സെപ്പേറേറ്റ് ആവും….
അതുവരെ അമ്മക്ക് മുന്നിൽ അങ്ങനെ തന്നെ ഇരിക്കട്ടെ…
ഇനി നമ്മുടെ വിവാഹം കഴിഞ്ഞാലും നീ ഇവിടം വിട്ട് നാട്ടിലേക്ക് വരില്ല…
അപ്പൊ നാട്ടിലുള്ളവരുടെ മുന്നിൽ ഇവളെന്റെ ഭാര്യ തന്നെയായിരിക്കട്ടെ….
എന്റെ അമ്മ മരിക്കുവരെ അതിൽ മാറ്റം വേണ്ടാ…. അപ്പൊ ഇലക്കും മുള്ളിനും യാതൊരു കേടും വരില്ല…. ”
ഒരു തരത്തിൽ മഹി പറയുന്നത് കാര്യമാണെന്ന് തോന്നി അവൾക്ക്…..
എന്തായാലും ശ്രീനന്ദയെ പെട്ടൊന്ന് ഒഴിവാക്കാൻ കഴിയില്ല…..
അപ്പൊ പിന്നെ ആകെയുള്ളൊരു വഴി ഇത് തന്നെ…..
പെട്ടൊന്ന് അവളെ തെരുവിലേക്ക് ഇറക്കി വിടാനും അവളുടെ മനസ് അനുവദിച്ചില്ല….
കണ്ടാൽ പാവം പിടിച്ച വാക്കിലും നോക്കിലും പാവത്തമുള്ള ആ കൊച്ചു പെണ്ണിനോട് തനിക്ക് ഒരു ദേഷ്യവുമില്ല…
ആകെയുള്ള നീരസം മഹിയുടെ ഭാര്യ പദവിയാണ്…
അതിനവൾ തീരെ പ്രാധാന്യം നൽകുന്നില്ല….
ആരോഹി ചിന്തിച്ചു….
എന്തുകൊണ്ടായിരിക്കും ശ്രീനന്ദ മഹിയെ ഒഴിവാക്കിയത്…
അല്ലെങ്കിലും അവനെ പോലെയോരാളെ ആർക്കാണ് ഇഷ്ട്ടപെടാതിരിക്കുക….
മഹാദേവൻ…
തന്റെ മാത്രം മഹി….
ആ ഓർമയിൽ അവളുടെ ഉള്ളം കുളിർന്നു….
അവർ പോകുംവരെയും ശ്രീനന്ദ അവർക്ക് മുന്നിലേക്ക് ചെന്നില്ല…..
അവൾ അവളുടെ ജോലികളായി അടുക്കളയിൽ ഒതുങ്ങി…
വെച്ചുണ്ടാക്കുന്നതിൽ നിന്നും ഇത്തിരി പങ്ക് അവൾക്കും കഴിക്കാം…..
അതവൾ അടുക്കളയിൽ തന്നെയിരുന്നു കഴിച്ചു…..
ആരോഹി പോയിട്ടും വിനീത് പോയില്ല….
” നിനക്ക് എങ്ങനെ തോന്നി മഹി… അങ്ങനെയൊരു പാവത്തിനോട് ഇങ്ങനെ ചെയ്യാൻ… ”
” എങ്ങനെ… അങ്ങനെ… ഇങ്ങനെ…
നീ എന്തൊക്കെയടാ പറയണേ…. ”
മഹി ചെറഞ്ഞു ചോദിച്ചു…..
” അടുക്കളയിൽ നിൽക്കുന്നില്ലേ നിന്റെ ഭാര്യ…
അവളോട്….
എടാ അതിനെ പോലൊരു പാവം പിടിച്ചത് ഒരു വിവാഹം എന്നത് ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ടാകുമെടാ…..”
” നിനക്ക് അവളെ കുറിച്ച് എന്തറിയാം വിനീത്….
ഈ പാവം പിടിച്ചതൊന്നുമല്ലത്…
പഠിച്ച കള്ളിയാണ്….
അവളുടെ അനിയത്തി പറയുന്നത് കേൾക്കണം….
ഇവളുടെ അപ്പച്ചിക്കും അമ്മാവനും ഇവളെന്നാൽ ജീവനാണ്….
പക്ഷേ ഇവൾക്ക് അവരെയൊന്നും കണ്ടൂടാ……
ആ പാവം പെൺകുട്ടികൾക്ക് എന്നും ഇവൾ അടി വാങ്ങി കൊടുക്കും….”
മഹി ഇർഷ്യയോടെ പറഞ്ഞു….
അടുക്കളയിലേക്ക് മഹിയുടെ ശബ്ദമെത്തിയതും ശ്രീനന്ദയുടെ ഹൃദയത്തിലൊരു പോറൽ വീണു….
” അപ്പൊ നീ അവളുടെ അനിയത്തിമാരെയും…. ”
വിനീത് പകുതിയിൽ വെച്ച് നിർത്തി……
” അനിയത്തിമാരൊന്നുമില്ല…
ഒരാള്….
ഇവളുടെ പ്രായം തന്നെയാണ്….
എടുത്തു പറയാൻ മാത്രം ഒന്നൂല്യ പെണ്ണിന്…..
എന്നാലും അവൾടെ ആഗ്രഹമല്ലേ… നിരാശപ്പെടുത്തേണ്ട ന്ന് നോക്കി….
പക്ഷെ മീനാക്ഷി…. ഇത്തവണയും…. ”
” മതി… നിർത്ത് …
നിന്റെ കള്ളവെടികളുടെ കഥകൾ എനിക്ക് കേൾക്കണ്ട….”
വിനീത് മടുപ്പോടെ വന്ന ദേഷ്യം കടിച്ചമർത്തി…
” ഇവളെയോ…. ”
ശ്രീനന്ദയെയാണ് അവൻ ഉദ്ദേശിച്ചത് എന്നറിഞ്ഞതും മഹി ഇല്ലെന്ന് തല ചലിപ്പിച്ചു…..
” സമയം….
അതിങ്ങനെ മുന്നിൽ നീണ്ടു കിടക്കുകയല്ലേ വിന്വേയ് ….
അവരെന്നു പറഞ്ഞാൽ ഞാൻ നാട്ടിൽ നിന്നും പോന്നാൽ പിന്നെ ഒന്നും നടക്കില്ലല്ലോ … ”
” ആഹാ….
പഷ്ട്……
എടാ ആരോഹി അറിയണ്ട നിന്റെ ഈ കാമപ്രാന്ത്…. ”
” എല്ലാം നിർത്തണം…
ഇനി അവള് മതി ആരോഹി…..
പിന്നെ മീനാക്ഷിയും….
എന്നാലും അതൊരു ഉരുപ്പിടി തന്നെന്റെ അളിയാ…..”
മഹി ഓർമകളിൽ കുളിരുകോരി……
” ഒരു വേശ്യയെ പോലെ…
നമ്മളങ്ങനെ സ്വർഗം കണ്ടു പോകും….
ഇതിനെ ഇവിടെയിട്ട് എങ്ങനെ ആ സുധിയേട്ടൻ പട്ടാളത്തിൽ ജീവിക്കുന്നു എന്തോ…..
ഇത്തവണ ഞങ്ങളെ വേറെ രീതിയിൽ….. ”
” നീയൊന്നു നിർത്തിക്കെ മഹി….. ഓരോ പേക്കൂത്തുകൾ….
അപ്പുറത്ത് ആ പെണ്ണ് ഉണ്ട്…..”
ഫോൺ റിങ് ചെയ്തതും മഹി ഫോൺ എടുത്തു നോക്കി….
” ദേ ഇപ്പൊ എല്ലാം നിർത്തണം എന്ന് കരുതിയെ ഉള്ളൂ…
അപ്പോഴേക്കും വിളി വന്നു….
എന്നെ ഇങ്ങനെ വഴി തെറ്റിക്കും…..
താര കാളിങ് എന്ന് കണ്ടതും മഹി പറഞ്ഞു….
.
” ഹലോ….. ”
താരയുടെ ശബ്ദം…..
” എന്താണ് താരറാണി വിശേഷം…. ”
മഹി ഓരോഴുക്കിൽ ചോദിച്ചു…..
“സ്റ്റീഫൻ ഇന്ന് ഒരു നൈറ്റ് പാർട്ടിയുണ്ട്…..
ഫ്രീ ആണേൽ വാ……”
വല്ലാത്തൊരു വഷളൻ ചുവയോടെ പറഞ്ഞവർ….
” എപ്പോ വന്നെന്ന് ചോദിച്ചാൽ പോരെ….. ”
മഹി ആവേശനായി…..
കാൾ കട്ട് ആക്കുമ്പോൾ വിനീത് പല്ലിറുമ്മി….
” നാട്ടിൽ മീനാക്ഷി… ഇവിടെ താര….
കഷ്ട്ടം….. ”
” എടാ ഇതൊക്കെയല്ലേ ജീവിതത്തിലെ ഒരു സുഖം….
പിന്നെ സ്ഥിരം കുറ്റികൾ ഈ കല്യാണം കഴിഞ്ഞു നമ്മളെക്കാൾ മൂത്തവരാകണം…
എങ്കിലേ തടിയൂരാൻ പറ്റൂ…. ”
മഹി ആനന്ദത്തോടെ പറയുമ്പോൾ മടുപ്പോടെ വിനീത് പുറത്തേക്ക് ഇറങ്ങി….
ശ്രീനന്ദക്ക് അറപ്പ് തോന്നി മഹിയോട്….
അന്ന് രാത്രിയിൽ മഹി എറേ മദ്യപിച്ചാണ് വന്നത്….
ആടിയാടി ബെഡിലേക്ക് വീഴുന്നവനെ നോക്കി നിന്നവൾ…..
✨✨✨✨✨✨✨
” ശ്രീനന്ദ…… ”
മഹിയുടെ അലർച്ചയിൽ കയ്യിൽ നിന്നും തവി നിലത്തേക്ക് വീണവളുടെ….
” ഇവിടെ വെച്ച റെഡ് ഫയൽ എവിടെ…? ”
എല്ലാം വലിച്ചു വാരിയിട്ട് വല്ലാത്ത ദേഷ്യത്തിൽ ചോദിക്കുന്നവനെ കണ്ടവളൊന്ന് പേടിച്ചു….
മിണ്ടാതെ അന്തം വിട്ടു നിൽക്കുന്നവൾക്ക് നേരെ പല്ലിറുമ്മി നിലത്ത് കിടന്ന മറ്റൊരു ഫയൽ എടുത്തവൻ….
” ഇതുപോലെ ചുവന്ന കളറുള്ളത് കണ്ടോന്ന്…. ”
അവന്റെ അലർച്ചയിൽ കണ്ണൊന്നടച്ചവൾ….
” ഞാൻ… കണ്ടില്ല…. ”
ശബ്ദം പരമാവധി താഴ്ത്തി പറഞ്ഞവൾ…..
” പിന്നെ അത് കള്ളൻ കൊണ്ടു പോയോ….
മര്യാദക്ക് എനിക്ക് ആ ഫയൽ ഇപ്പൊ കിട്ടണം…. ”
തന്നെ അടിക്കാനെന്ന പോലെ മുന്നിൽ മുരണ്ട് നിൽക്കുന്നവനെ കണ്ട് ശ്രീനന്ദ പേടിച്ച് പിന്നോട്ട് നീങ്ങി…..
വെപ്രാളം പിടിച്ചവനെ പോലെ ആ മുറി വലിച്ചിടുന്നവനെ കാണെ ശ്രീനന്ദയും തിരഞ്ഞു…..
എവിടെയും തിരഞ്ഞിട്ടും കാണാതെ മഹിക്ക് ഭ്രാന്ത് പിടിക്കുപോലെ തോന്നി….
ടെൻഷൻ അധികമായതും ഷെൽഫ് തുറന്നു പൈപ്പും നീഡിലും എടുത്തു കയ്യിലേക്ക് ഇൻജെക്ട് ചെയ്തവൻ…….
വല്ലാത്തൊരു ദേഷ്യത്തിൽ ശ്രീനന്ദക്ക് നേരെ തിരിഞ്ഞു…..
” ഇന്ന് ഷാർപ് പതിനൊന്നു മണിക്ക് പ്രേസന്റ് ചെയ്യേണ്ട ഫയലാണ്….
പത്തരക്ക് എനിക്ക് ഇവിടെ നിന്നും ഇറങ്ങണം
ഒരു മണിക്കൂറിന്റെ ഉള്ളിൽ എനിക്ക് നീ ആ ഫയൽ എടുത്തു തരണം….
പറഞ്ഞത് മനസ്സിലായോ…. ”
ശൗര്യത്തോടെ മുരളുന്നവനെ കാണെ അവളുടെ ശരീരം കിടുകിടാ വിറച്ചു…..
അവൾ ആ വീട് മുഴുവൻ വാരി വലിച്ചിട്ട് നോക്കി….
സമയം പത്തേകാലും കഴിഞ്ഞു….
” ആ ഫയല് കിട്ടിയില്ലെങ്കിൽ എന്റെ ജോലി പോകും… ”
ആകെ അലങ്കോലമായി മുന്നിൽ വന്ന് പ്രത്യക്ഷപ്പെട്ട മഹിയെ കാണെ തളർന്നു പോയി ശ്രീനന്ദ….
ഇൻ ചെയ്ത ഷർട്ട് വലിച്ചു പുറത്തേക്ക് ഇട്ട്, തെറുത്തു വെച്ച കൈ അഴിച്ചിട്ടു കൈ ഒന്ന് പിന്നിലേക്ക് മടക്കി വെച്ച മഹി….
വായുവിലൂടെ എന്തോ ഒന്ന് ഉയർന്നു പൊങ്ങി ശരീരത്തിൽ പതിച്ചതും പുളഞ്ഞു പോയവൾ….
ഇന്നോളം ഏറ്റ വേദനയെക്കാൾ ഏറെ കഠിനമായ വേദന…..
കയ്യിൽ പിടിച്ച ബെൽറ്റ് കൊണ്ടു അവളുടെ കയ്യിലേക്ക് വീശിയടിക്കുമ്പോൾ കാണാതെയായ ഫയൽ തന്റെ ജോലി പോലും നഷ്ട്ടപെടുത്തും എന്ന ചിന്ത അധികരിച്ചവനെ…..
ഒരു മനോരോഗിയെ പോലെ അവളെ തലങ്ങും വിലങ്ങും അടിക്കുമ്പോൾ ശ്രീനന്ദ ആവർത്തി പറഞ്ഞു ഞാൻ കണ്ടില്ലട്ടില്ലെന്ന്…..
അടി കൊണ്ടു ചുരുണ്ടു വീണവളുടെ നടുവിന് കാലുയർത്തി ചവിട്ടിയതും വേദന കൊണ്ടു മരവിച്ചവൾ……
അവളുടെ കഴുത്തിൽ കൈകൾ മുറുക്കിയതും ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു…..
വിനീത്…..
സ്വബോധം വീണ്ടെടുത്തവനെ പോലെ ശ്രീനന്ദയെ ഒന്ന് നോക്കിയവൻ….
ആൻസർ ബട്ടൺ പ്രെസ്സ് ചെയ്തു…
” നീയ് ഇത് എവിടെ മഹി….? ”
വിനീത് ദേഷ്യത്തോടെ ചോദിച്ചു….
” ഞാൻ ഫ്ലാറ്റിൽ ആണെടാ… ”
” നീ ഇറങ്ങിയില്ലേ…
അൽമോസ്റ് എല്ലാം സെറ്റ് ആണ്…..
നീ വരുകയേ വേണ്ടള്ളൂ…. ”
” എടാ വിനു… ഫയല്… ”
മഹി പാതിയിൽ നിർത്തി….
” ഫയൽ ഞാൻ എംഡിയെ ഏൽപ്പിച്ചു…. ആൾക്ക് ഇഷ്ട്ടായി… നീ തന്നെ ഈ ന്യൂ പ്രൊജക്റ്റ് പ്രസന്റേഷൻ നടത്തണം എന്നാണ് പറഞ്ഞത്….
ഈ പ്രൊജക്റ്റ് കിട്ടിയാൽ നിന്റെ ലെവലെ വേറെയല്ലേ……”
വിനീത് സുഹൃത്തിന്റെ ഉന്നതിയിൽ സന്തോഷത്തോടെ പറഞ്ഞു….
” പക്ഷെ ഫയൽ എവിടുന്നു കിട്ടി.? ”
” നിന്റെ ടേബിളിൽ വെച്ചല്ലേഡാ ഫ്രൈഡേ നമ്മള് പോയത്…. ”
വിനീത് നിസാരമായി പറയുമ്പോൾ മഹി നെറ്റിയിൽ വിരലുകൾ കൊണ്ടൊന്നു തടവി…..
പിന്നീട് ചുരുണ്ടു കിടക്കുന്നവളെ നോക്കി വേഗം ഇൻ ചെയ്തു സെറ്റ് ആയി ഇറങ്ങി……
ഡോർ അടയുന്ന ശബ്ദം കേട്ടപ്പോൾ പാതി മയക്കത്തിൽ അവൾ ഞെട്ടി പിടഞ്ഞു….
പതിയെ ഊർന്നു ചുവരിലേക്ക് ചാരി….
അവളുടെ വെളുത്ത ശരീരത്തിൽ ചുവന്ന തിണർത്ത പാടുകൾ…
ഇന്നോളം അപ്പച്ചി ദ്രോഹിച്ചിട്ടുണ്ടെങ്കിലും പാടുകളൊന്നും പുറത്തേക്ക് കാണില്ലായിരുന്നു….
താൻ മനസ്സറിയാത്ത ഒരു കാര്യത്തിന് ഇത്രേം ഭീകരമായൊരു ശിക്ഷ തന്ന മഹിയോട് ഭയം തോന്നിയവൾക്ക്…..
അതിലുപരി വല്ലാത്തൊരു ദേഷ്യവും…..
വേച്ചു വെച്ചവൾ പതിയെ ബെഡിലേക്ക് ഇരുന്നു….
ശരീരം നുറുങ്ങുന്ന വേദന…..
അഴിഞ്ഞുലഞ്ഞ സാരി എടുത്തു കുത്തി അവൾ അവിടെയെല്ലാം വൃത്തിയാക്കി……
മഹിക്ക് രാത്രി കഴിക്കാനുള്ളത് എടുത്തു മേശമേൽ വെച്ച് അവൾ റൂമിലേക്ക് പോയി കിടന്നു…..
കിടന്നതേ മയങ്ങിപോയിരുന്നു…..
ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റവൾ…..
വല്ലാത്ത ദാഹം തോന്നിയതും പതിയെ എഴുന്നേറ്റു….
ശരീരം വല്ലാതെ വേദനിക്കുന്നു…
ജഗിൽ വെള്ളം കൊണ്ട് വെക്കാൻ തോന്നാത്ത നിമിഷത്തെ പഴിച്ചു കൊണ്ടു അടുക്കളയിലേക്ക് നടന്നു….
ഹാളിലെ വെട്ടം വീഴ്ത്തിയതും ഹാളിലെ സോഫയിൽ മയങ്ങി കിടക്കുന്നവനെ കണ്ടവൾ….
ആകെ അലങ്കോലമായ രൂപം….
മദ്യത്തിന്റെ ഗന്ധം ആകെ പരക്കുന്നുണ്ട് അവിടെ….
വെള്ളം എടുത്തു തിരികെ വരുമ്പോൾ ഈ ജീവിതത്തോട് തന്നെ ഈർഷ്യതോന്നിയവൾക്ക്….
പിന്നീടുള്ള ദിവസങ്ങളിൽ ഒന്നുപോലും ശ്രീനന്ദ മഹിക്ക് മുഖം കൊടുത്തില്ല…..
അവൻ എഴുന്നേൽക്കും മുൻപേ എല്ലാം ഒതുക്കി വെച്ച് അവൾ റൂമിലേക്ക് കയറും…..
അവൻ വരുന്നതിനു മുൻപ് എല്ലാം ചെയ്തു അവൾ വീണ്ടും റൂമിൽ കയറും….
അവനെ കാണുന്നത് ഓർക്കാൻ പോലും ഭയന്നവൾ…….
അന്നൊരു ഞായറാഴ്ച വാതിലിലെ തുടർച്ചയായ തട്ടൽ കേട്ട് ശ്രീനന്ദ വാതിൽ തുറന്നു…
മുന്നിൽ നിൽക്കുന്നവനെ കാണെ കൈകൾ പോലും വിറച്ചു….
“അമ്മയാണ്…..”
ഫോൺ നീട്ടി മഹി പറയുമ്പോൾ അതും വാങ്ങി ചെവിയോരം ചേർത്തു….
ചോദിച്ച ഒന്നോ രണ്ടോ വാക്കുകൾക്ക് മുക്കിയും മൂളിയും മറുപടി കൊടുത്തു കൊണ്ടു ശ്രീനന്ദ ഫോൺ മഹിക്ക് തന്നെ നീട്ടി….
അത് ഒരാഴ്ച്ചക്ക് ശേഷമുള്ള കൂടി കാഴ്ചയായിരുന്നു….
മഹിയവളെ നോക്കാതെ ഫോണുമായി പോകുമ്പോൾ ശ്രീനന്ദ കതക് അടച്ചിരുന്നു………………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…