നിശാഗന്ധി: ഭാഗം 12

നിശാഗന്ധി: ഭാഗം 12

രചന: ദേവ ശ്രീ

പിന്നീട് ഒരിക്കൽ പോലും ആ കൊച്ചിനെ ആ ഫ്ലാറ്റിന് വെളിയിൽ കണ്ടില്ലല്ലോ എന്നോർത്ത് സെലിൻ.... വായിച്ചിരുന്ന ബുക്ക്‌ മടക്കി വെച്ചു... ഒരാഴ്ച്ച കൊണ്ട് തന്നെ ആ ഫ്ലാറ്റിലെ ഏകാന്തത അവളെ മടുപ്പിച്ചു തുടങ്ങിയിരുന്നു.... സെലിൻ വോക്കിങ് സ്റ്റിക്ക് ഊന്നി ഡോർ ഓപ്പൺ ചെയ്തു.... നേരെ ഓപ്പോസിറ് മഹാദേവന്റെ ഫ്ലാറ്റ് ആണ്.... ഇനി ആ കൊച്ച് ഇവിടെ ഉണ്ടാവില്ലേ.... വേലക്കാരിയാണെന്നല്ലെ പറഞ്ഞത്... പോയി കാണാൻ തരമില്ല.... എന്തായാലും ഒന്ന് മുട്ടി നോക്കാം.... സെലിൻ കാളിങ് ബെൽ അടിച്ചു കാത്തു നിന്നു.... കുറച്ചു സമയത്തിന് ശേഷം ശ്രീനന്ദ വാതിൽ ഇത്തിരി തുറന്നു തല വെളിയിലേക്ക് ഇട്ടു നോക്കി... കുറച്ചു ദിവസങ്ങൾക്ക് മുൻപ് കണ്ട മുഖം..... " ഞാൻ സെലിൻ.... അകത്തേക്ക് വന്നോട്ടെ.... " സെലിൻ വാതിലിൽ കൈവെച്ചു പറഞ്ഞു.... ശ്രീനന്ദ മാറി കൊടുത്തില്ല.... " എടോ ഞാൻ കക്കാനും മോഷ്ടിക്കാനുമൊന്നും വന്നതല്ല... വെറുതെ ബോറടിച്ചപ്പോൾ.... തന്നെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി വന്നതാണ്......." ശ്രീനന്ദ എന്ത്‌ പറയണം എന്നറിയാതെ ഡോറിൽ കൈ വെച്ചു നിന്നതും വാതിൽ തുറന്നു സെലിൻ അകത്തേക്ക് നടന്നിരുന്നു... ശ്രീനന്ദക്ക് ഭയം തോന്നി... അറിയാത്ത ഒരാള്... എന്ത്‌ സംസാരിച്ചു തുടങ്ങും... എങ്ങനെ സംസാരിക്കും... എന്തെല്ലാം ചോദിക്കും... പെട്ടൊന്ന് ഒന്ന് പോയി തന്നെങ്കിൽ എന്നോർത്തവൾ.... പോവാൻ പറയാൻ പറ്റില്ല... അയാൾക്ക് വേണ്ടപ്പെട്ട ആളാണെങ്കിൽ പിന്നെ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.... ചിന്തയോടെ ചാരിയ വാതിക്കൽ നിൽക്കുന്നവളെ ഒന്ന് നോക്കി സെലിൻ.... കട്ടിയുള്ള മുടി വാരി കെട്ടിയിട്ടുണ്ട്... വാരി ചുറ്റിയ സാരിയും... " താനെന്താ കൊച്ചെ അവിടെ തന്നെ നിൽക്കുന്നത്... ഇവിടെ വാ..... പണിയെല്ലാം ഒതുങ്ങിയെങ്കിൽ നമ്മുക്ക് എന്തെങ്കിലും സംസാരിക്കാം...." ശ്രീനന്ദ അവിടേക്ക് നടന്നു വന്നു.... " ഞാൻ സെലിൻ... വീട് കോട്ടയത്താണ്.... വീട്ടിൽ അമ്മച്ചി... അപ്പ.. ഇച്ചായൻ ഒരു ചേച്ചി.... ഇച്ചായനും ചേച്ചിയും ഫാമിലിയായി പുറത്താണ്... ചേച്ചി ഹൗസ് വൈഫ്‌ ആണ്... അവൾടെ അച്ചായൻ ഗൾഫിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്... രണ്ടു ബേബിസ് ഉണ്ട്.... രണ്ടു ബോയ്സ്... എന്റെ ഇച്ച അബ്രോഡിൽ യൂണിവേഴ്സിറ്റിയിലാണ്... ചേട്ടത്തി ഇവിടെ നഴ്സ് ആയിരുന്നു.. അവിടെ ഫ്രീയാണ്... ഒരു മോള് ഉണ്ട്... ഞാൻ ഇവിടെയും... അമ്മച്ചിയും അപ്പയും ഇച്ചായന്റെ കൂടെ അബ്രോഡിലാണ്... അതാണ് ഈ അവസ്ഥയിലും നാട്ടിലേക്ക് പെട്ടി പാക്ക് ചെയ്യാതെ ഇവിടെ തന്നെ കൂടിയത്... ഇനി തന്റെ വിശേഷങ്ങൾ പറ... പേരെന്താ... വീട്ടിൽ ആരൊക്കെയുണ്ട്...?" സെലിൻ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു... സെലിൻ പറഞ്ഞത് പകുതിയും മനസിലായില്ലെങ്കിലും അവളെ അന്തംവിട്ട് നോക്കി.... ആദ്യമായി കാണുന്ന ഒരാളോട് ഇത്രേം സംസാരിക്കാൻ ഒരാൾക്കാവുമോ അതും തന്നെ കുറിച്ച് എല്ലാം പറഞ്ഞു കൊണ്ട് മറ്റൊരാളോട് സംസാരിക്കാൻ.... " എന്താ കൊച്ചെ ഒന്നും മിണ്ടാത്തെ.... പേരെങ്കിലും പറയടോ...." " ശ്രീനന്ദ...." " എന്റെ ഈശ്വയെ... ഈ മഹാദേവന് എങ്ങനെ കിട്ടി ഇങ്ങനെയൊരു പൂച്ചകുട്ടിയെ....." സെലിൻ ഇത്തിരി ഉച്ചത്തിൽ പറഞ്ഞു ചിരിച്ചു..... ആർക്കും പെട്ടൊന്ന് ഇഷ്ട്ടം തോന്നുന്ന സംസാരരീതിയാണ് സെലിന്റെ... എല്ലാവരുമായും പെട്ടൊന്ന് കൂട്ടാവുന്നവൾ..... " വീട്ടിലാരൊക്കെയുണ്ട്....? " ശ്രീനന്ദ മിണ്ടിയില്ല.... " എന്നാലും തന്റെ വീട്ടുകാരെ ഞാൻ സമ്മതിച്ചു.... ഇത്രേം കൊച്ചു പെണ്ണിനെ അടുക്കള പണിക്ക് വിടുക... അതും ബാംഗ്ലൂർ പോലൊരു സിറ്റിയിൽ.... മഹാദേവനെ പോലെ ഒരാളോടൊപ്പം.... ഇതൊക്കെയാടോ ഞാൻ തന്നെ കണ്ട ദിവസം മുതൽ ചിന്തിച്ചോണ്ടിരുന്നത്.... താൻ എത്രവരെ പഠിച്ചു....? " സെലിന്റ നിർത്താതെയുള്ള ചോദ്യങ്ങൾ അവളെ മടുപ്പിച്ചു.... " ഞാൻ ചായ എടുക്കാം.... " ശ്രീനന്ദ അടുക്കളയിലേക്ക് നടന്നു..... " വേണ്ടടോ.... എന്നെ അന്യയായി കാണുന്ന ഒരാളുടെ ഒന്നും എനിക്ക് വേണ്ടാ.... ഞാൻ പോകുന്നു.... " ശ്രീനന്ദക്ക് വല്ലായ്മ തോന്നി.... അറിയാത്ത ഒരാളെ ഒരിക്കലും അളക്കരുത് എന്ന് തോന്നി.... " ചേച്ചി പോവല്ലേ.... " ദയനീയമായി പറയുന്നവളെ കണ്ണു ചുരുക്കി പോയവൾ.... " പിന്നെ നിന്റെ ഈ ഷോ ഓഫ് കണ്ട് ഞാൻ ഇവിടെ ഇരിക്കാണോ..... ജാഡയാവാം... ഇത്തിരിയൊക്കെ.... ഇത് വല്ലാത്ത സാധനം തന്നെ... " സെലിൻ മുന്നോട്ട് നടന്നു... നിന്ന നിൽപ്പിൽ മുഖം കുനിച്ചു നിൽക്കുന്നവളെ ഒന്ന് തിരിഞ്ഞു നോക്കി... ഒന്ന് ദീർഘ നിശ്വാസമെടുത്തു തിരിച്ചു വന്നു.... " നോക്ക് കൊച്ചെ എനിക്ക് പെട്ടൊന്ന് ദേഷ്യം വരും.. അതിൽ പറഞ്ഞതാ... നീ അത് മറന്നേക്ക്.... സോറി...." ജീവിതത്തിൽ ആദ്യമായാണ് ഒരാൾ തന്നോട് സോറി പറയുന്നത്..... " എനിക്ക് അങ്ങനെ ആരോടും സംസാരിച്ചൊന്നും ശീലമില്ല... അതാണ്‌.... " ശ്രീനന്ദ ഒരു ക്ഷമാപണം പോലെ പറഞ്ഞു.... " അതെന്തേ നിന്റെ വീട്ടിൽ ആരുമില്ലേ.... " മറുപടിയായി ശ്രീനന്ദ ഒന്ന് ചിരിച്ചു.... " ഞാൻ ചായ എടുക്കാം.... " ശ്രീനന്ദ അടുക്കളയിലേക്ക് പോയി.... നല്ലൊരു ചായ ഇട്ട് സെലിന് കൊണ്ടു കൊടുത്തു.... " ഈ അവസ്ഥയിൽ എങ്ങനെയാ ഭക്ഷണം ഒക്കെ ഉണ്ടാക്കുന്നത്.... "   " എല്ലാം ഒരു വകയാണ് കൊച്ചെ... സ്വിഗിയും സ്വൊമാറ്റയൊക്കെ ഉള്ളത് കൊണ്ടു ജീവിച്ചു പോവുന്നു.... " സെലിൻ പറഞ്ഞതൊന്നും മനസിലായില്ലങ്കിലും തലയാട്ടിയവൾ..... " പോരുന്നോ എന്റെ കൂടെ... മഹാദേവൻ തരുന്നതിലും കൂടുതൽ തരാം.... തന്റെ ചായ എനിക്ക് ഇഷ്ട്ടമായി..... " ചിരിയോടെ സെലിൻ പറയുമ്പോൾ ശ്രീനന്ദ ഇല്ലെന്ന പോലെ തലയാട്ടി.... പിന്നീട് രണ്ടുപേർക്കും ഒന്നും സംസാരിക്കാൻ ഇല്ലാത്തത് കൊണ്ടു സെലിൻ ബൈ പറഞ്ഞു പോയി..... അന്ന് വൈകുന്നേരം മഹി വന്നതും ശ്രീനന്ദ കോഫീ ടേബിളിൽ വെച്ചവൾ റൂമിലേക്ക് കയറി..... ഹാളിൽ ഇരുന്നു ഉച്ചത്തിൽ ശബ്ദം കേട്ടതും തന്നെയാണെന്ന് കരുതി റൂമിന് വെളിയിൽ ഇറങ്ങിയവൾ... ഫോണിലാണ്..... " നിനക്ക് വയറ്റിണ്ടായത് നിന്റെ ദുർനടപ്പ് കാരണമാണ്... പിന്നെ ആ പേരും പറഞ്ഞു എന്റെ തലയിൽ കടിച്ചു തൂങ്ങാനൊന്നും ഞാൻ സമ്മതിക്കില്ല.... ആ നാശത്തെ നശിപ്പിക്കാൻ തന്നെയാടി ഞാൻ നിന്നെ അവിടേക്ക് വിട്ടത്.." " മഹിയേട്ടാ... നമ്മുടെ കുഞ്ഞല്ലേ... എന്താ ഇങ്ങനെയൊക്കെ പറയുന്നത്.... " " അതിന്റെ പേരിൽ നിന്നെ ഞാൻ മേലെപ്പട്ടെ ഇല്ലത്തമ്മയാക്കുമെന്ന് കരുതിയോ.... അങ്ങനെയെങ്കിൽ മഹാദേവന് ശ്രീകൃഷ്ണനേക്കാൾ ഭാര്യമാരെ കാണണം... ഒന്ന് കണ്ടപ്പോഴേക്കും എനിക്ക് മുന്നിൽ കിടന്നവളെ ഒക്കെ എങ്ങനെ വിശ്വസിക്കും ഞാൻ.... പിന്നെ എന്റെ കൂടെ കിടന്നതിന് എന്താണ് വേണ്ടതെങ്കിൽ പറഞ്ഞാൽ മതി.. ഞാൻ അക്കൗണ്ടിലേക്ക് ഇട്ട് തരും.... പിന്നെ ഇത് പുറംലോകം അറിഞ്ഞാൽ നീ പറയുന്നത് ആരും വിശ്വസിക്കില്ല..... അതിന് വേണ്ടത് എനിക്കറിയാം... ഒരു പീറപെണ്ണ് വിചാരിച്ചാൽ മഹാദേവനെ ഒന്നും ചെയ്യാൻ കഴിയില്ല..... " മഹിയുടെ ഭാവമാറ്റത്തിൽ ശ്രീലക്ഷ്മി ഫോണിൽ പിടി മുറുക്കി..... വല്ലാത്ത ദേഷ്യവും പകയും തോന്നി അവൾക്ക്....     പിറ്റേന്ന് മഹി ഓഫീസിലേക്ക് പോയതും പണികളെല്ലാം ഒരുക്കി ശ്രീനന്ദ കുളിക്കാൻ കയറി.... കുളിച്ചു തുണികൾ അലക്കി റൂമിന് വെളിയിൽ എത്തിയതും ഹാളിലെ കാഴ്ച കണ്ടവളുടെ കണ്ണ് തള്ളി...... സോഫയിൽ കിടന്നു നഗ്നരായി ആരോഹിയും മഹിയും.... രണ്ടുപേരും വൈകൃതമായ ലൈംഗികതയിൽ അവരുടെ ലോകത്തിൽ വല്ലാത്തൊരു ഉന്മാദവസ്ഥയിൽ സ്വയം മറന്നവരെ പോലെയായിരുന്നു..... ജീവിതത്തിൽ ആദ്യമായി കണ്ട കാഴ്ച്ചയിൽ ശ്രീനന്ദ വേഗം റൂമിലേക്ക് വലിഞ്ഞു.... ആ രംഗം ഓർത്തതും വയറിൽ എന്തോ ഉരുണ്ട് കൂടി പുറത്തേക്ക് വന്നു.... ഉള്ളിലുള്ളതെല്ലാം ഛർദിച്ചു കളഞ്ഞിട്ടും അവൾക്ക് ആ രംഗം മനസ്സിൽ നിന്നും മാഞ്ഞു പോവുന്നില്ല.... ഇങ്ങനെയൊക്കെ മനുഷ്യർ ചെയ്യുമോ... അവൾക്ക് സ്വയം നാണക്കേട് തോന്നി... തുണി പോലും എടുക്കാതെയവർ... ഇനി എങ്ങനെയവർ പരസ്പരം മുഖത്തു നോക്കും എന്നോർത്തവൾ.... വീണ്ടും വീണ്ടും അത്‌ മനസിലേക്ക് വന്നതും ഓക്കാനിച്ചവൾ.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story