Novel

നിശാഗന്ധി: ഭാഗം 16

രചന: ദേവ ശ്രീ

രാവിലെ തന്നെ ആരോഹിയും മഹാദേവനും കൂടി പോയതും ശ്രീനന്ദ ഒറ്റക്കായി ആ ഫ്ലാറ്റിൽ…..
പോവുന്നെന്ന് മാത്രം ആരോഹി പറഞ്ഞു..
ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ എന്ന് പോലും ചോദിക്കാത്തതിൽ നീരസമൊന്നും തോന്നിയില്ല….
അല്ലെങ്കിലും ഇന്നോളം പരിഗണന ലഭിക്കാത്തവരിൽ നിന്നും ഒരു ചേർത്ത് നിർത്തൽ പ്രതീക്ഷിക്കാൻ മാത്രം വിഡ്ഢിയല്ല ശ്രീനന്ദ….

അവൾ മാത്രമുള്ളത് കൊണ്ടു കഞ്ഞി മാത്രം മതിയെന്ന് കരുതി തലേദിവസം വായിച്ചു വെച്ച പുസ്തകം കയ്യിലെടുത്തു സോഫയിലേക്ക് ഇരുന്നവൾ….
വായനയിൽ മുഴുകിയതും കാളിങ് ബെൽ അമർന്നു….

ഡോർ ഹോളിലൂടെ നോക്കിയപ്പോ സെലിൻ….
ശ്രീനന്ദ സന്തോഷത്തോടെ വാതിൽ തുറന്നു….

” ചേച്ചി ഇന്ന് ലീവ് ആണോ…? ”
കണ്ണുകളിലെ തിളക്കം നോക്കി നിന്നു സെലിൻ…

” അതേലോ… മൂന്നു ദിവസം ഞാൻ ലീവ് ആണ്…
കുറെ ലീവ് ഉള്ളത് കൊണ്ട് ലീവ് സാങ്ക്ഷനാക്കി തരില്ലെന്ന് പറഞ്ഞതാണ്…
കാല് പിടിച്ചു കിട്ടിയതാ…
നീ ഫ്ലാറ്റിലേക്ക് വാ…. ”
ബുക്ക്‌ മടക്കി വെച്ച് ഡോർ അടച്ചു സെലിന്റ കൂടെ പോയവൾ….

” നീ ഇതൊന്ന് ഇട്ട് വേഗം റെഡിയാവ്…. “.
കയ്യിൽ വെച്ച് തന്ന തുണിയിലേക്ക് നോക്കിയവൾ….

” ചെല്ല് കൊച്ചെ സമയമില്ല…. ”
സെലിൻ നീട്ടിയ വസ്ത്രം വാങ്ങി കൊണ്ടു മുറിയിലേക്ക് നടന്നവൾ…..

ടോപ്പും ജെഗിനും….

ശ്രീനന്ദ അതിട്ട് തിരിഞ്ഞും മറിഞ്ഞും നോക്കി….
ഇല്ല..
തനിക്ക് ചേരുന്നില്ല….
മുഖത്ത് അസംതൃപ്തി നിറഞ്ഞു നിന്നു…

വയ്യെന്ന് പറയാനും വയ്യാ….
സെലിനത് സങ്കടമായാലോ എന്ന ചിന്തയും….

രണ്ടും കല്പിച്ചവൾ പുറത്തേക്ക് ഇറങ്ങി…

” എനിക്ക് ഇത് ചേരുന്നില്ല ചേച്ചി…. ”
ശ്രീനന്ദ സെലിനെ ദയനീയമായി നോക്കി…

” ആര് പറഞ്ഞു…
നിനക്ക് ഒരു ടോപ്പും ജീനും ഇടാൻ വാങ്ങണം എന്ന് കരുതിയതാ..പിന്നെ നിനക്ക് കംഫർട് ആവില്ലെന്ന് കരുതി…
എന്തായാലും നിനക്ക് നന്നായി ചേരുന്നുണ്ട്…
വാ……”

ടോപ്പും ജീനും ഇട്ട് മുടി കാറ്റിൽ പറത്തിവിട്ട് സെലിൻ മുന്നിൽ നടന്നു….

” നമ്മൾ എവിടെക്കാ ചേച്ചി…? ”

“നിനക്ക് ആ ഫ്ലാറ്റിലിരുന്നു മടുപ്പ് തോന്നുന്നില്ലേ കൊച്ചേ….
ഒന്ന് പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ചു നോക്ക് നീ….”

ശ്രീനന്ദയുടെ കൈ പിടിച്ചു ലിഫ്റ്റിലേക്ക് കയറിയവൾ….
എന്നിട്ടും പിടിത്തം വിടാത്ത കയ്യിലേക്ക് സ്നേഹത്തോടെ നോക്കി ശ്രീനന്ദ…..

പുറത്തിറങ്ങി കാർ പാർക്കിങ്ങിലേക്ക് നടന്നവൾ….
കോ ഡ്രൈവർ സീറ്റ്‌ തുറന്നു ശ്രീനന്ദയെ കയറ്റിയിരുത്തി സീറ്റ്‌ ബെൽറ്റ്‌ ഇട്ടുകൊടുത്തു നേരെ ഡ്രൈവർ സീറ്റിലേക്ക് നടന്നവൾ….

തന്റെ മുന്നിലൂടെ നടക്കുന്നവളെ ചിരിയോടെ നോക്കി…..

വളരെ സ്മൂത്തായി താളം പിടിച്ചാണ് സെലിന്റെ ഡ്രൈവിംഗ്….
അതിനടിയിൽ തന്നെ ശ്രീനന്ദയെ കളിയാക്കിയും ശ്വാസിച്ചും സ്നേഹിച്ചുമുള്ള സംസാരങ്ങൾ….
മുപ്പത് വയസായ ഈ പെണ് പലപ്പോഴും തനിക്ക് ഒരമ്മയുടെ സ്നേഹം തരുന്നെന്ന് തോന്നി പോകുമവൾക്ക്….

ബാംഗ്ലൂർ സിറ്റിയിലെ കാഴ്ചകളിൽ കണ്ണുടക്കിയവളുടെ….

വണ്ടി നേരെ പോയത് ഒരു പാർലറിലേക്കാണ്….
സെലിൻ സ്ഥിരമായി പോകുന്ന മലയാളികളുടെ സ്പാ….

അതിനകം വലതൊരു സ്മെൽ തോന്നി ശ്രീനന്ദക്ക്…..

” ഇവളെ ഒന്ന് ഉഷാറാക്കണം…
ഈ മുടി നീളം പോകാതെ തന്നെ ഒന്ന് ലയർ അടിക്കണം…
മുഖം നന്നായി ഒന്ന് ഫെഷ്യൽ ചെയ്യണം…
സുന്ദരിയാണ് എന്റെ കൊച്ചു… എന്നാലും ഒന്ന് തിളങ്ങിക്കോട്ടെ….”
സെലിൻ ചിരിയോടെ അവിടെയുള്ള പെൺകുട്ടിയെ നോക്കി പറഞ്ഞതും ഇതൊന്നും വേണ്ടെന്നർത്ഥത്തിൽ ശ്രീനന്ദ സെലിനെ നോക്കി….

” ഞാനൊന്ന് സെറ്റ് ആവട്ടെ…. ”
അത്രേം പറഞ്ഞു സെലിൻ അവിടെയുള്ള ചെയറിൽ ഇരുന്നു….

സെലിൻ ചെറുതായ് ഒന്ന് മുടി വെട്ടി കളർ ചെയ്ത മുടി ഒന്നുക്കൂടെ കളറടിച്ചു….
പുരികം ത്രെഡ് ചെയ്തു….
പെഡിക്യുറും മാനിക്യുറും ചെയ്തും……

 

ശ്രീനന്ദയുടെ പിന്നിയിട്ട മുടിയഴിച്ചിട്ട് വാഷ് ചെയ്തു…
വെള്ളം തലയിലേക്ക് വീഴുമ്പോൾ വല്ലാത്ത കുളിർമ തോന്നിയവൾക്ക്….
ആദ്യമായാണ് ഒരാൾ അവളെ ഒരുക്കി കൊടുക്കുന്നത്…. കല്യാണത്തിന് പോലും സ്വന്തമായി ഒരുങ്ങി എന്നല്ലാതെ….
വാഷ് ചെയ്ത മുടി കണ്ടിഷണർ ചെയ്തു ലയറുകളായി വെട്ടി ഒതുക്കി…
മുഖം ബ്ലീച് ചെയ്തു ഫെഷ്യൽ ചെയ്തു ഒടുവിൽ പുരികവും ത്രെഡ് ചെയ്തു….
കൈ കാലുകൾ വൃത്തിയാക്കി നെയിൽ പോളിഷ് ചെയ്തു കൊടുത്തു….

” ഓഹ്… എന്റെ കൊച്ചെ… നിന്റെ ആ അമ്മച്ചി കോലം അങ്ങ് മാറി…
അല്ലെങ്കിൽ നിന്നെ കണ്ടാൽ ഒരു തള്ള വൈബ് ആയിരുന്നു….
ഇപ്പൊ എന്റെ കൊച്ചു സുന്ദരിയായി…..
വാ പോവാം…. ”
സെലിൻ സന്തോഷത്തോടെ ശ്രീനന്ദയുടെ കൈ പിടിച്ചു….

” മുടിയൊന്ന് കെട്ടട്ടെ…. ”
ശ്രീനന്ദ പറഞ്ഞതും സെലിൻ അവളുടെ കൈ പിടിച്ചു വലിച്ചു….

” അതിനെയെങ്കിലും നീ ഒന്ന് സ്വതന്ത്രമായി വിട്….
നീയോ ഇങ്ങനെ അടച്ചു പൂട്ടി ജീവിക്കുപോലെ അതിനെയും ഒരു റിബ്ബണിൽ തളച്ചിടാതെ അതിത്തിരി ശുദ്ധവായു ശ്വസിക്കട്ടെ….. ”

പൈസയും പേ ചെയ്തു സെലിൻ ശ്രീനന്ദയുമായി വെളിയിൽ ഇറങ്ങി….

സെലിന്റ കൈ വിടാതെ പിടിച്ചവൾ….

” നിനക്ക് ഒരു മാലയും കമ്മലും വാങ്ങാം.. വാ…. ”

 

” വേണ്ട ചേച്ചി….
എനിക്ക് ഇനി അതൊന്നും വേണ്ട…. ”
ശ്രീനന്ദ അപേക്ഷ സ്വരത്തിൽ പറഞ്ഞു….

” നീയെന്തിനാ കൊച്ചെ വല്ല ഭർത്താവ് മരിച്ചവരെ പോലെ നടക്കുന്നത്…
നോക്ക് നീ കൊച്ചു പ്രായമാ…
വയസ്സ് 20 ആവുന്നേയുള്ളൂ…
ഇപ്പൊഴല്ലേ ഇതൊക്കെ ഇട്ടു നടക്കേണ്ടത്….
നീ വന്നേ…. ”

” ഇപ്പൊ ഇങ്ങനെ മതി ചേച്ചി…
ഇതും ഒരു ഫാഷനാ…. ”

സെലിൻ അത്ഭുതജീവിയെ പോലെ നോക്കിയവളെ….
നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നൊരു ധ്വനിയുണ്ടായിരുന്നു അതിൽ….

 

“നിന്നെയൊന്നു പറഞ്ഞിട്ട് കാര്യമില്ല….
നീയൊന്നും ഒരിക്കലും രക്ഷപെടില്ല….”
സെലിൻ മുറുമുറുത്തു….

 

അവളുടെ ഒഴിഞ്ഞ കഴുത്തും കാതും കൈയും കാണെ സെലിനൊരു വേദനയായിരുന്നു…..
എന്തെ ഈ പെണ്ണിനോട് ഇത്രേം അടുപ്പം….
ഉള്ളിലിത്ര വാത്സല്യം….

 

ഒരു റെസ്റ്റോറന്റിൽ കയറി നല്ല ഫുഡും കഴിച്ചു ഇറങ്ങിയതും ശ്രീനന്ദ തളർന്നു….

സമയം ഉച്ച കഴിഞ്ഞതേ ഉള്ളു….
മാളിലേക്ക് വണ്ടി കയറ്റിയതും ശ്രീനന്ദ ഇല്ലെന്ന് പറഞ്ഞു മടിപിടിച്ചു കാറിൽ തന്നെ ഇരുന്നു….

” ഇവിടെ ഇങ്ങനെ ഇരുന്നാൽ ആരേലും നിന്നെ പിടിച്ചു കൊണ്ടു പോകും…. ”
ഡോർ തുറന്നു ഇറങ്ങുമ്പോ സെലിൻ പറഞ്ഞതും ശ്രീനന്ദ ചാടി ഇറങ്ങി….
സെലിന്റ കയ്യിൽ തൂങ്ങി…

” ഈയിടെ ആയി എന്നോട് ഇത്തിരി സ്നേഹക്കുറവ് ഉണ്ടോ എന്നൊരു തോന്നൽ…. ”
ശ്രീനന്ദ താളത്തിൽ പറഞ്ഞു…

“എന്തെ അങ്ങനെ തോന്നാൻ…”
അതെ താളത്തിൽ തന്നെ സെലിനും…

” അല്ലാതെ എന്നെ വല്ലവർക്കും പിടിച്ചു കൊടുക്കാൻ കാറിൽ ഇരുത്തി പോകുമോ…? ”
കുറുമ്പോടെ പറയുന്നവളെ നോക്കി ചിരിച്ചവൾ….

സെലിൻ നേരെ നടന്നു പോയത് എക്സലേറ്ററിനരികെയാണ്…

” ചേച്ചി ഞാനില്ല…
ഞാൻ വീഴും… എനിക്ക് പേടിയാ… ”
അവൾ കരച്ചിലിന്റെ വക്കിലെത്തി…

സെലിനിൽ യാതൊരു അലിവുമില്ല…..

” ദേ കൊച്ചെ കൈ എടുത്തു എന്നെ വട്ടം പിടിച്ചോ… എന്നിട്ട് ഒരു കാലെടുത്തു ഇതിലേക്ക് വെച്ചാൽ മതി… ”

സെലിൻ അവളെ ചേർത്ത് പിടിച്ചു കാലെടുത്തു വേച്ചു…

പൂക്കുല പോലെ വിറച്ചു പോയി ആ പെണ്ണ്….

” ദേ ഇത്ര ഉള്ളൂ….
അതിനാണീ കണ്ണിലിത്രെ വെള്ളം നിറച്ചത്…. ”
ശ്രീനന്ദയുടെ തലയൊന്ന് കൊട്ടി പറഞ്ഞു…

നേരെ പോയി സിനിമക്കുള്ള ടിക്കറ്റും എടുത്തു രണ്ടു ചായയും പോപ്പ് കോർണും വാങ്ങി തിയേറ്ററിൽ കയറി സീറ്റ്‌ കണ്ടു പിടിച്ചു…

ഇരുന്നതും സീറ്റ്‌ പിന്നോട്ട് പോയപ്പോൾ ശ്രീനന്ദ ഒന്ന് പേടിച്ചു….

” ഇല്ല കൊച്ചേ… അതിങ്ങനെ ചാരി ഇരിക്കാനാ…. ”
അവളുടെ ഷോൾഡറിൽ തട്ടി പറഞ്ഞവൾ….

ആദ്യമായാണ് ഒരു സിനിമ കാണുന്നതും…
അതും തീയേറ്ററിൽ വന്ന്….
തണുപ്പ് ശരീരത്തിലേക്ക് പടരുമ്പോൾ കുളിർന്നവൾക്ക്….

അസ്തമയവും കഴിഞ്ഞു ഭക്ഷണവും കഴിച്ചു നേരെ ഫ്ലാറ്റിലേക്ക് പോയവർ….

 

” എവിടെക്കാ… ഇന്ന് ഇവിടെ എന്റെ കൂടെയാ… കൊച്ച് ഇങ്ങോട്ട് വന്നേ…. ”
ശ്രീനന്ദ ഫ്ലാറ്റ് തുറക്കാൻ നോക്കുമ്പോഴേക്കും സെലിന്റെ ശബ്ദം….

 

അന്ന് രാത്രിയിൽ സെലിൻ ഉറങ്ങിയിട്ടും ശ്രീനന്ദക്ക് ഉറക്കം വന്നില്ല….
ഇന്നോളം കാണാത്ത കാഴ്ച്ചകൾ കണ്ടതിന്റെ ലഹരിയിൽ മുഴുകിയവൾ…..

വല്ലാത്തൊരു ആനന്ദത്തോടെ…..

എന്തിനാണ് ഈ പൊട്ടി പെണ്ണിനോട് ഇത്രേം സ്നേഹം കാണിക്കുന്നതെന്ന് പലവട്ടം ചിന്തിച്ചവൾ….
എന്നെ കൊണ്ടു യാതൊരു പ്രയോജനവുമില്ലാതെ ആദ്യമായി ഒരാൾ തന്നെ ഇത്രേം പരിഗണിക്കുന്നു…
അതിൽ കവിഞ്ഞു എന്ത് വേണം……
ഇനിയുള്ള ജീവിതം സെലിന്റ കൂടെ അവളുടെ കൊച്ചായി ജീവിക്കാൻ അടങ്ങാത്ത കൊതി തോന്നി പോയി…………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button