നിശാഗന്ധി: ഭാഗം 17

നിശാഗന്ധി: ഭാഗം 17

രചന: ദേവ ശ്രീ

" റോയിച്ചൻ ഇല്ലാതെയും ചേച്ചി എങ്ങനെയാ ഇത്രേം സന്തോഷത്തിൽ....? " ശ്രീനന്ദ ചോദ്യം പകുതിയിൽ നിർത്തി.....   " വിഷമം.... എനിക്ക് നല്ല വിഷമമുണ്ട് കൊച്ചെ.... റോയിച്ചൻ ഇല്ലെങ്കിൽ ജീവിതം മുന്നോട്ട് പോവില്ലെന്ന്വരെ കരുതി... നീ മഹിയുടെ വീട്ടിൽ നിന്നും ഇറങ്ങിയാൽ പോകാനൊരു ഇടമില്ലെന്ന് കരുതി വിഷമിച്ച പോലെയല്ല ഇത്.... പ്രാണനായി കണ്ട ഒരാളില്ലേ, ആളില്ലാതെ നമുക്ക് ശ്വസിക്കാൻ പോലും കഴിയില്ലല്ലോ എന്നപോലെ ഒരു വേദന.... പലർക്കും അതിൽ നിന്നും മൂവ് ഓൺ ചെയ്യാൻ കഴിയില്ല.... പക്ഷേ ഞാൻ എന്റെ മാക്സിമം ട്രൈ ചെയ്തു... പതിയെ പതിയെ മൂവ് ഓൺ ചെയ്തു ഞാൻ.... അതിലേറെ പങ്കും റോയിച്ചനാണ്.... കൂടെ നിന്നു... ഒരു ഭർത്താവിനെക്കാൾ ഉപരി നല്ലൊരു സുഹൃത്തായി.... പിന്നെ നിന്നെ കിട്ടിയില്ലേ.... ഇനി നിന്റെ കാര്യങ്ങൾ നോക്കി ജീവിക്കണം എനിക്ക്.... " സെലിൻ പറഞ്ഞതും ശ്രീനന്ദ ചിരിച്ചു.... " എനിക്ക് ഒരു ചേച്ചിയെ മാത്രം പോരാ... ഒരു ഏട്ടനെ കൂടി വേണം.... " ശ്രീനന്ദ വയറിൽ വട്ടം പിടിച്ചു പറഞ്ഞു.... " നിനക്കെ ഈയിടെ ആയി വല്ലാത്ത ആഗ്രഹങ്ങളാണ്.... ഒന്ന് ഉറങ്ങിക്കെ കൊച്ചെ.... " സെലിൻ ശ്വാസന പോലെ പറയുമ്പോഴും അവളുടെ ഉള്ളിൽ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട തന്റെ ജീവിതമായിരുന്നു... റോയിച്ചനായിരുന്നു.... എന്റെ ഏറ്റവും പ്രിയപ്പെട്ടവനെ..... അവളുടെ ഉച്ചത്തിൽ അലറി.... ഹൃദയത്തിൽ തട്ടി പലതവണ അത് പ്രതിധ്വനിച്ചെങ്കിലും നേർത്തൊരു സ്വരം പോലും പുറത്തേക്ക് വന്നില്ല..... കിടന്നിട്ടും ഉറക്കം വരാത്ത സെലിൻ അടുത്ത് സുഖമായി കിടക്കുന്നവളെ നോക്കി പല്ലമർത്തി... " കുട്ടിപിശാച്... എന്റെ ഒറൊക്കോം കളഞ്ഞു പോത്തു പോലെ കിടക്കുവാ.... " ഫോൺ എടുത്തു നോക്കി... സമയം 12 മണി ആവുന്നേ ഉള്ളു..... വാട്ട്‌സ് ആപ്പ് തുറന്നു റോയിച്ചന്റ് ചാറ്റ് ഓപ്പൺ ചെയ്തു.... ലാസ്റ്റ് സീൻ പത്തുമണിക്ക് മുൻപാണ്..... എങ്കിലും ഒന്നും മിണ്ടാതെ കിടക്കാൻ തോന്നിയില്ല.... ആ ശബ്ദം കേട്ടില്ലെങ്കിൽ മനസിന് ഒരു സുഖം കിട്ടില്ല.... " റോയിച്ചോയ്.... ". ടൈപ്പ് ചെയ്തു വിട്ടവൾ.... നിമിഷനേരം കൊണ്ടു സിംഗിൾ ടിക് ഡബിൾ ടിക്കും ബ്ലു ടിക്കുമായി.... " എന്നതാടി കൊച്ചെ.....? " ഒരു വോയിസ്‌..... വോയിസ്‌ മെസ്സേജിന്റെ ആവശ്യമില്ലെങ്കിലും അവളുടെ മനസറിഞ്ഞ പോലെ...... " ഉറങ്ങിയില്ലയോ....? " സെലിൻ ടൈപ്പ് ചെയ്തു.... " ഹേയ്... ഇല്ലടി കൊച്ചെ... ഇവിടെ അമ്മച്ചിടെ അടുത്തല്ലെ.... അമ്മച്ചി കുറെ പെണ്പിള്ളേരുടെ ഫോട്ടോസ് കാണിച്ചു എന്നെ വെറുതെ പ്രലോഭപ്പിക്കുന്നു.... അതും നോക്കി അങ്ങനെ കിടക്കാ..... " വീണ്ടും വോയിസ്‌ മെസ്സേജ്... ചിരിയോടെയുള്ള റോയിച്ചന്റെ സംസാരം.... " എങ്കിൽ കൺകുളിരെ കണ്ടേക്ക് റോയിച്ചാ... ഞാനെ പോയി ഉറങ്ങട്ടെ... " സെലിൻ ഭാവമാറ്റമില്ലാതെ പറഞ്ഞു.... " നിനക്ക് ഇത്തിരി കുശുമ്പേങ്കിലും കാണിച്ചൂടെ പെണ്ണുംപിള്ളേ.... " ചിരിയോടെ റോയിച്ചന്റ് വാക്കുകൾ.... " റോയിച്ചൻ റോയിച്ചന്റെ വെഡിങ് ആൽബം നോക്കി ഉറക്കം ഒഴിച്ച് ഇരിക്കുന്നതിന് എന്തിനാ റോയിച്ചാ എനിക്ക് കുശുമ്പ്...." സെലിൻ മെസ്സേജ് ടൈപ്പ് ചെയ്തു വിട്ടു......   "ഇങ്ങനെയൊരു പെണ്ണ്...." നെഞ്ചിലേക്ക് ചേർത്ത് പിടിച്ച ആൽബം അടർത്തി സെലിന്റ മുഖത്തോടെ വിരലോടിച്ചവൻ.... "എന്നാ പെണ്ണെ തിരികെ വരുന്നത്... ഈ ഒരുവന്റെ വേദന മാത്രം എന്തെ നിനക്ക് മനസിലാവാത്തത്...." റോയി ആൽബം നെഞ്ചോട് ചേർത്തു... " എന്റെ ഏറ്റവും പ്രിയപ്പെട്ടവളെ.... " അവന്റെ ഹൃദയം ഉച്ചത്തിൽ അലറി..... ആ വേദന സെലിൻ മാത്രം അറിഞ്ഞു....... വിരഹത്തിന്റെ രാത്രി സമ്മാനിച്ചവളെയും കെട്ടിപിടിച്ചു കിടന്നു.....   പിറ്റേന്ന് ശ്രീനന്ദ ഫ്ലാറ്റിലെത്തി കണ്ണാടിയിൽ നോക്കി സ്വയമൊന്നു വിലയിരുത്തി.... വല്ലാത്ത ഒരാത്മവിശ്വാസം..... കുളിച്ചു മാറി കയ്യിലുള്ള സാരി ഉടുത്തു... വേഗം വരാൻ പറഞ്ഞു വിട്ട സെലിനായിരുന്നു അവളുടെ ഉള്ളം നിറയെ.... കാളിങ് ബെൽ മുഴങ്ങിയതും ശ്രീനന്ദ പോയി വാതിൽ തുറന്നു... സെലിനെ പ്രതീക്ഷിച്ച ശ്രീനന്ദയുടെ മുഖം മങ്ങി.... മുന്നിൽ മഹാദേവൻ..... ശ്രീനന്ദയെ കാണാതെ സെലിൻ വാതിൽ ഓപ്പൺ ചെയ്തതും മഹാദേവനെ കണ്ട് ഞെട്ടിയത് പോലെ ശ്രീനന്ദ..... " ഇത്‌ എവിടെ പോയി വരാ മഹാദേവാ.... "   " നാട്ടിലൊന്നു പോയി ഇന്നലെ രാവിലെ.... ഇന്ന് പുലർച്ചെക്കുള്ള ഫ്ലൈറ്റിൽ ഇങ്ങോട്ട് പോന്നൂ.. ലീവ് കിട്ടിയില്ല.... " സെലിനെ നോക്കി പറഞ്ഞവൻ അകത്തേക്ക് കയറുമ്പോൾ സെലിനിലും ശ്രീനന്ദക്കും ഒരുപോലെ നിരാശ തോന്നി.... " ഓഹ്... ഇവന്റെ മറ്റവള് കെട്ടിയെടുത്തില്ലേ.... " " അറിയില്ല ചേച്ചി... ഞാൻ ചെല്ലട്ടെ.... " " ഓഹ്... ഇനിപ്പോ ഞാൻ എന്തിനാ വെറുതെ ലീവ് എടുത്തിരിക്കുന്നത്... ഞാൻ ജോലിക്ക് പോവാ.... " ശ്രീനന്ദയെ നോക്കി കെറുവിച്ചു നിൽക്കുന്നവളെ കാണെ ചിരിച്ചു പോയി..... മഹിക്ക് പുറകെ അകത്തേക്ക് കയറിയ ശ്രീനന്ദ ഒന്ന് മടിച്ചു നിന്നു.... " ആരോഹി കുറച്ചു ദിവസം നാട്ടിൽ നിന്നെ വരൂ...." ആരോടെന്ന പോലെ പറഞ്ഞവൻ..... ശ്രീനന്ദ മറുപടി നൽകിയില്ല.... എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ട് ഒടുവിൽ നിരാശയക്കേണ്ടിവന്നവളുടെ മുഖഭാവം.... ദിവസങ്ങൾ അങ്ങനെ മാറ്റംമില്ലാതെ മുന്നോട്ട് നീങ്ങി.... ആരോഹിക്ക് അഞ്ചു മാസം... ഇരട്ടക്കുട്ടികൾ ആയതു കൊണ്ടും ശാരീരിക അവശതകൾ കൊണ്ടും ഡോക്ടർ കംപ്ലീറ്റിലി ബെഡ് റസ്റ്റ്‌ പറഞ്ഞതു കൊണ്ടു തന്നെ നാട്ടിൽ നിന്നും പിന്നീട് ബാംഗ്ലൂരിലേക്ക് വന്നില്ല അവൾ..... ഒരു ദിവസം മഹി ഫ്ലാറ്റിലേക്ക് വന്നില്ല... ആരോഹിയുമായുള്ള കല്യാണത്തിന് മുൻപ് മിക്ക ദിവസങ്ങളിലും പുലർച്ചെ വരുന്ന പതിവ് ഉള്ളത് കൊണ്ടു ശ്രീനന്ദ ഗൗനിച്ചില്ല.... രാവിലെ ആയിട്ടും മഹി വന്നില്ല എന്നത് ശ്രീനന്ദയിൽ ആശങ്ക തീർത്തു.... കാളിങ് ബെൽ മുഴങ്ങിയതും മുന്നിൽ വിനോദ്... ഒരിക്കൽ മാത്രം കണ്ട് പരിചയമുള്ളവനെ ഓർമകളിൽ ചികഞ്ഞവൾ.... " മഹിക്ക് ഒരാക്സിഡന്റ്.... കൈക്കും കാലിലും ഫ്ലാക്ചറുണ്ട്.... വേറെ കുഴപ്പമില്ല..... " അകത്തേക്ക് കയറി പറയുന്നവനെ കാണെ എന്ത് ചെയ്യണം എന്നറിയാതെ നിന്നവൾ.... " അവന്റെ ഡ്രസ്സ്‌ എല്ലാം....? " വിനോദ് ചോദിച്ചതും ശ്രീനന്ദ വേഗത്തിൽ നടന്നു മഹിയുടെ ഡ്രസ്സ്‌ വാരി എടുത്തു... " ഇത്രേം ഒന്നും വേണ്ട... ഒരു ഷർട്ടും ഒരു മുണ്ടും മതി.... " വിനോദ് പറഞ്ഞു... നന്ദ അവന്റെ ഹാഫ് കൈ ഷർട്ട് ഒന്ന് എടുത്തു.... " മുണ്ട്... മുണ്ടില്ല.... " ശ്രീനന്ദ ഓർത്തു പറഞ്ഞു.... " സാരമില്ല... നമുക്ക് പുറത്ത് നിന്നും വാങ്ങാം.... തനിക്ക് വേണ്ടത് എന്താണേൽ വെച്ചാൽ എടുത്തോളൂ...." " ഞാ... ഞാൻ വരണോ....? " " പിന്നെ... തനില്ലാതെ അവൻ എങ്ങനെയാ ഒറ്റക്ക്... എനിക്ക് ലീവ് ഇല്ല... താൻ വേണം അവന്റെ കൂടെ..... " വിനോദ് പറഞ്ഞതും ശ്രീനന്ദക്ക് സെലിനെ ഒന്ന് കണ്ട് പറയാൻ തോന്നി... അവളോട് പറയാതെ എന്തോ പേടി.... .. " വാടോ... സമയം പോകുന്നു.... ". ശ്രീനന്ദ മറ്റൊന്നും ആലോചിക്കാതെ വിനോദിന് പിറകെ ഇറങ്ങി... പോകുന്ന വേളയിൽ ചുറ്റും നോക്കിയവൾ... സെലിനെ ഒന്ന് കണ്ടെങ്കിൽ അത്‌ മാത്രമായിരുന്നു പ്രതീക്ഷ.... കാറിലേക്ക് കയറിയതും വേഗത്തിൽ പാഞ്ഞു പോയി.... നഗര വീഥിയിൽ ഒരിടത്തു നിർത്തി രണ്ട് പ്ളേറ്റും ഒരു പാത്രവും ടീസ്പൂൺ, ഗ്ലാസും രണ്ട് മുണ്ടും ഒരു ടർക്കിയും തോർത്തും വാങ്ങിയവൻ ഇറങ്ങി.... കാർ നഗരമധ്യത്തിലുള്ള ഹോസ്പിറ്റലിലേക്ക് കയറും വരെയും അകാരണമായ ഒരു നെഞ്ചിടിപ്പ് ആയിരുന്നു.... ." ഇതാണ് റൂം..... " റൂം തുറന്നതും കയ്യിലും കാലിലും തലയിലും കെട്ടുകളും നടുവിന് ബെൽറ്റുമിട്ട് കണ്ണടച്ച് കിടക്കുന്ന മഹി... ചൂണ്ട് പൊട്ടി വീങ്ങിയിട്ടുണ്ട്.... മുഖത്ത് പോറിയ മുറികളും.... നെറ്റിയിലും ബാൻഡ്എജ് കെട്ടിയിട്ടുണ്ട്... " നേഴ്സ് റൂം ആ സൈഡിലാണ്.... എന്ത്‌ ആവശ്യമുണ്ടെങ്കിലും അവരെ വിളിച്ചാൽ വരും.... മലയാളികളും ഉണ്ട്..... ഇത്‌ കുറച്ചു പൈസയാണ്... കയ്യിൽ വെച്ചോളൂ.... " വിനോദ് വാലെറ്റിൽ നിന്നും നീട്ടിയ നോട്ടുകൾ ശ്രീനന്ദ വാങ്ങി.... " അവൻ സഡേഷനിലാണ്.... എഴുന്നേൽക്കാൻ സമയം എടുക്കും... താൻ ആ ഫുഡ്‌ കഴിച്ചോ... എന്തെങ്കിലും വേണേൽ താഴെ കാന്റീൻ ഉണ്ട്... വാങ്ങിക്കോളൂ... ഞാൻ വൈകുന്നേരം വരാം..." വിനോദ് ശ്രീനന്ദയോട് പറഞ്ഞു ഇറങ്ങി... വിശപ്പൊന്നും തോന്നിയില്ല അവൾക്ക്... സെലിനെ ഒന്ന് കാണണം... ഇപ്പോഴത്തെ മാനസിക സംഘർഷം പറയണം എന്ന് മാത്രം... പറഞ്ഞാൽ ഹോസ്പിറ്റലിൽ കൂട്ട് നിൽക്കാൻ സമ്മതിക്കില്ല.... എന്നെ ഇത്രേം ദ്രോഹിച്ചൊരാളെ പരിചരിക്കാൻ സമ്മതിക്കുമോ...? ഇല്ല... പിണങ്ങും... വഴക്ക് കേൾക്കേണ്ടി വരും... ഒരുപക്ഷെ കൂടെ വിളിക്കും.... മഹാദേവനെ ഈ അവസ്ഥയിൽ ഉപേക്ഷിച്ചു പോകാൻ തനിക്ക് ആകുമോ...? " എന്ത് കൊണ്ടു കഴിയില്ല... കഴിയും... മനസും ശരീരവും അത്രമേൽ മുറിപ്പെടുത്തിയവനാണ്..... അവനെ നോക്കാൻ ഭാര്യയുണ്ട്... അതുമല്ലെങ്കിൽ പണം കൊടുത്തു ഒരാളെ നിർത്താം.... വെറുതെ ശബളം പോലുമില്ലാത്ത ഒരു വേലക്കാരിയുടെ റോള് ഇവിടെ അവസാനിക്കാരായിരിക്കുന്നു എന്ന് തോന്നിയവൾക്ക്... സെലിൻ കൂടെ വിളിക്കും... വിളിക്കുമ്പോൾ കൂടെ ചെല്ലണം... ശ്രീനന്ദക്കും ജീവിക്കണം.... മഹിയുടെ നിഴൽ വെട്ടം പോലും വരാത്ത ഇടം...... സെലിന്റെ കൂടെ അവളുടെ അനിയത്തിയായി.... അവളുടെ മാത്രം കൊച്ചായി.... ഇന്നോളം ആഗ്രഹിക്കാത്ത മോചനം ശ്രീനന്ദ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു.... ജീവിതഗതിയുടെ ഒഴുക്ക് അറിയാതെ വീണ്ടും അവൾ സ്വപ്‌നങ്ങൾ കണ്ട് തുടങ്ങി.... ഒന്നിനും സമയമായില്ലെന്ന പോലെ വിധി അവൾക്കെതിർവശം ചെന്ന് ചരട് വലിച്ചു.... ഓരോ തവണ നേഴ്സ് വാതിൽ തുറക്കുമ്പോഴും സെലിനാണോ എന്ന ഉത്കണ്ടയിൽ അവൾ സീറ്റിൽ നിന്നും ചാടി എഴുന്നേൽക്കും... മണിക്കൂറുകൾ കഴിഞ്ഞതും മഹിയൊന്നു തലയനക്കി.... കണ്ണുകൾ പതിയെ മിഴിച്ചു നോക്കി.... ചുറ്റും ശൂന്യത... ശരീരം നുറുങ്ങും പോലെ വേദന വരിഞ്ഞു മുറുകിയവനെ.... മുന്നിൽ നിൽക്കുന്നവളെ കണ്ടതും ദേഷ്യം കടിച്ചു പിടിച്ചു... ഈ പൊട്ടിയെയാണോ തനിക്ക് കൂട്ട് നിർത്തിയത്... ആ നിമിഷം ആരോഹിയോടും വിനോദിനോട്‌ പോലും അവന് ഈർഷ്യ തോന്നി.... തന്നെയൊന്നു താങ്ങാൻ പോലും കഴിവില്ലാത്തവൾ... കഴിവ്ക്കെട്ട ജന്തു.... കിടന്നകിടപ്പിലും മനസ്സിൽ ശ്രീനന്ദയോടുള്ള വിദ്വേഷം നിറഞ്ഞു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story