നിശാഗന്ധി: ഭാഗം 2

നിശാഗന്ധി: ഭാഗം 2

രചന: ദേവ ശ്രീ

വണ്ടി സ്ലോ ആയതും ശ്രീനന്ദയും മഹിയും കണ്ണുകൾ തുറന്നു നോക്കി..... വെളുത്ത വസ്ത്രം ധരിച്ച ആളുകൾ..... ആരുടെയോ ഖബ്റുമായി നടന്നു വരുന്നു...... ശ്രീനന്ദയുടെ കണ്ണുകൾ ഉടക്കിയത് മുന്നിലുള്ളവനിലാണ്...... " അറക്കലെ സാഹിബിന്റെ ആണ്...." ഡ്രൈവർ പറഞ്ഞു.... മ്മ്.... മഹിയൊന്നു മൂളിയെങ്കിൽ ശ്രീനന്ദക്ക് അതൊരു ഞെട്ടലായിരുന്നു..... കണ്ണുകൾ ചെന്ന് നിന്നത് ആ വെള്ളാരം കണ്ണുകളിലാണ്..... ഇന്നാട്ടിൽ ശ്രീനന്ദയോട് മാനുഷിക പരിഗണന കാണിച്ച രണ്ടുപേരിൽ ഒരാൾ..... ഒന്ന് സുമ ചേച്ചിയും മറ്റൊന്ന് അറക്കൽ അമീറും...... ഇന്നോളം സംസാരിച്ചത് ഒന്നോ രണ്ടോ വാക്കുകൾ.... പക്ഷെ ആദ്യമായി രുചിയുടെ രസമുകുളങ്ങൾ നാവിൽ പറ്റിയത് അവനിൽ നിന്നാണ്.... അന്നോളം കഞ്ഞിയും ചോറും ചമ്മന്തിയും മാത്രം കഴിച്ചു ശീലിച്ച ശ്രീനന്ദക്ക് തയ്യൽ കടയിലേക്ക് പോകും വഴി സ്കൂൾ ബാഗിൽ കരുതിയ പൊതി നീട്ടി പിടിച്ചവൻ...... പേടിച്ചു പോയ തന്നോട് വിഷമൊന്നുമല്ലെന്ന് പറഞ്ഞു കയ്യിൽ ബലമായി പിടിപ്പിച്ച പൊതി..... സുമേച്ചി ഭക്ഷണം കഴിക്കാൻ പോയ തക്കം താൻ ആ ഭക്ഷണപൊതി തുറന്നു നോക്കി.... നെയ് ചോറും ബീഫും..... കണ്ടിട്ടുണ്ടെങ്കിലും വെച്ചുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്നോളം കഴിച്ചിട്ടില്ല..... വെപ്പ് കഴിയും വരെ അപ്പച്ചി അടുക്കളയിൽ തന്നെ കാണും.... എല്ലാം ആയാൽ ആ പാത്രവും കൊണ്ടൊരു പോക്കാ..... ഭക്ഷണം കഴിച്ചു അവിടെ വെച്ച സോപ്പ് എടുത്തു നന്നായി കൈ കഴുകി..... മെഷീൻ ഓയിൽ കയ്യിൽ പറ്റിയാൽ കഴുകാൻ വേണ്ടി സുമ ചേച്ചി കൊണ്ടു വെച്ചതാണ്.... അങ്ങനെ വല്ലപ്പോഴും സൈക്കിളുമായി പറന്നൊരു വരവുണ്ട്.... കയ്യിൽ ഒരു പൊതിയുമായി.... കോഴിയും പോത്തും നെയ് ചോറും ബിരിയാണിയും പത്തിരിയും പൊറാട്ടയും വരെ തനിക്കായ് കൊണ്ടു തരുന്നവൻ..... ആ ഭക്ഷണം പൊതിയിൽ കവിഞ്ഞൊരു ബന്ധം തങ്ങൾക്കിടയിൽ ഇല്ലെങ്കിൽ പോലും നന്ദക്ക് ആദ്യമായി കണ്ട ദൈവമായിരുന്നു അവൻ..... അമീർ..... ആ കാഴ്ച കണ്ണിൽ നിന്നും മറയുവോളം നോക്കി പോയി..... എന്തിനോ അവന്റെ നിറഞ്ഞ കണ്ണുകൾ അവളെ വല്ലാതെ നോവിച്ചു.......   പതിനഞ്ചു മിനിറ്റിന്റെ യാത്രയെ ഉണ്ടായിരുന്നള്ളൂ..... പാടം വഴിയാണെങ്കിൽ അഞ്ച് മിനിറ്റ് കൊണ്ട് എത്താം......   അവരെയും കാത്തു മേലെടത്തു ആരതിയുമായി മഹേശ്വരിയമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു..... ധർമ്മകല്യാണം എന്ന് പറഞ്ഞു എല്ലാവരും പരിഹസിച്ചപ്പോഴും അവരുടെ ഉള്ളിലെ സ്വാർത്ഥ താല്പര്യങ്ങൾ അത് ചെവി കൊണ്ടില്ല.....   പുതിയ ഇടം.... കാറിൽ നിന്നും ഇറങ്ങുമ്പോ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.,. ഇന്നോളം ഒരു കല്യാണം പോലും കണ്ടിട്ടില്ലാത്ത അവൾക്ക് അതെല്ലാം പുതുമയായിരുന്നു..... "മഹിയോട് ചേർന്ന് വാ " എന്ന് പറയുന്നത് കേട്ട് അവനെ തൊടാതെ അരികിൽ പോയിരുന്നു..... രേണുക അവന്റെ മറുപുറം വന്നുനിന്നു.... "ഒരു കുഞ്ഞി പെണ്ണാണ് അത്.... നല്ലോണം നോക്കണെഡാ....." മറുപടിയായി അവനൊന്നു ചിരിച്ചു..... ഹാളിൽ കൊണ്ടിരുത്തി മധുരം കൊടുക്കൽ കഴിഞ്ഞതും ശ്രീനന്ദയെയും കൂട്ടി രേണുകയും കാർത്തികയും മുകളിലെ മുറിയിലേക്ക് നടന്നു.... പഴയ തറവാട് ആണ്..... മരതടിയിലാണ് എല്ലാം..... റൂമിൽ കയറിയതും അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു.... " ഇതൊക്കെ അഴിച്ചു വെച്ച് കുളിച്ചോളൂ... ഇതിട്ടാൽ മതി.... ഇനി പരിപാടിയൊന്നുമില്ല...." കാർത്തിക കൊടുത്ത ഡ്രസ്സ്‌ വാങ്ങി അവർ പോകുന്നതും നോക്കി നിന്നവൾ..... അവരോട് എന്താ സംസാരിക്കേണ്ടതെന്ന പോലും ഒരറിവില്ലാതെ നിന്നവൾ... ലച്ചുവും പ്രിയയും എല്ലാവരോടും പെട്ടൊന്ന് കൂട്ടാവുന്നതും ചിരിച്ചു സംസാരിക്കുന്നതും കണ്ട് നോക്കി നിന്ന് പോയിട്ടുണ്ട്.... അവർക്ക് എല്ലാവരോടും സംസാരിക്കാൻ നല്ല കഴിവാണ്..... തനിക്ക് ആണേൽ ആരെയും പരിചയമില്ല.... കടയിൽ വരുന്നവർ തന്നെ അകത്തേക്ക് കയറാതെ മുന്നിൽ ഉള്ള സുമ ചേച്ചിയോട് വിവരങ്ങൾ പറഞ്ഞു പോകും....   ശ്രീനന്ദ കുളിച്ചു മുടി വിടർത്തി ഇട്ട് കയ്യിൽ വെച്ച് തന്ന സാരി ചുറ്റി..... അടുത്ത കടമ്പ ആ മനുഷ്യനുമായുള്ള കണ്ടുമുട്ടൽ ആണ്... എങ്ങനെ സംസാരിക്കും.... എന്ത് പറയും.... വിരലുകൾ തമ്മിൽ കെട്ടുപിണച്ചവൾ.....     മഹിയെ പിന്നീട് ശ്രീനന്ദ കണ്ടത് രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോഴാണ്...... ഒരു നോട്ടം... നറുപുഞ്ചിരി.... അത്രമേൽ ആർദ്രമായ ചിരിയെന്ന് തോന്നി അവൾക്ക്.... തന്നെ ഒരാൾ പരിഗണിക്കുന്നു.... ആ ചിന്തയിൽ അവളുടെ ഉള്ളം നിറഞ്ഞു.....   രാത്രി ഒരു സെറ്റ്മുണ്ട് എടുത്തു തലയിൽ പൂവും ചൂടി തന്ന് കയ്യിൽ പാൽ ഗ്ലാസും വെച്ച് രേണുകയും കാർത്തികയും ഗോവണി പടി വരെ വന്നു.... "കയറി പൊക്കോ......" രണ്ടുപേരും നിറഞ്ഞ ചിരിയോടെ പറഞ്ഞു..... അവർ അവിടെ നിന്നും പോയതും അവളൊന്നു നിശ്വസിച്ചു...... പിറകിൽ ആളനക്കം കണ്ടതും തിരിഞ്ഞു നോക്കി അവൾ..... മഹേശ്വരിയമ്മ.... എന്ത്‌ ചെയ്യണം എന്നറിയാതെ ഒരു നിമിഷം തപ്പിയവൾ..... തികഞ്ഞ ഗൗരവത്തോടെ അരികിലേക്ക് വരുന്നവരെ കാണെ അവളുടെ കയ്യിലെ പാൽ ഒന്ന് തുളുമ്പി...... " എന്റെ മകൻ നിന്നെ സ്നേഹിക്കാനും പരിഗണിക്കാനും തുടങ്ങുന്ന അന്ന് മുതൽ നീ എന്റെ മരുമകൾ ആണ്.... അത് നിന്റെ മിടുക്കാണ്.... " കവിളിൽ തട്ടി പറഞ്ഞു പോകുന്നവരെ ഒന്നും മനസിലാവാതെ നോക്കി നിന്നു......   പാലുമായി അകത്തേക്ക് വന്നതും ബെഡിൽ ചാരിയിരിക്കുന്ന് ലാപ്ടോപ് നോക്കുന്നവനെ കണ്ട് പരുങ്ങി....... അവൻ മുഖം ഉയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്നവളെ കണ്ടു.... കയ്യിലെ പാലിലേക്ക് ആണ് അവന്റെ നോട്ടം പോയത്..... " എനിക്ക് പാല് ശീലമില്ല.... താൻ കുടിച്ചോളൂ..... " മഹി പറഞ്ഞതും അവൾ അത് കയ്യിൽ മുറുകെ പിടിച്ചു...... അവൻ കുടിക്കാതെ ഇത് എങ്ങനെ കുടിക്കും എന്നോർത്ത് അവൾ ആശങ്കയിലായി....... " കുടിച്ചോടോ.... എനിക്ക് ഇതിന്റെ മണം കിട്ടിയാൽ ഛർദിക്കാൻ വരും..... " ദയനീയമായി പറയുന്നവനെ നോക്കി പതിയെ മൊത്തി കുടിച്ചവൾ... ജീവിതത്തിൽ ആദ്യമായി പാലിന്റെ രുചിയറിഞ്ഞ നിമിഷം........   " താൻ കിടന്നോ..... എനിക്ക് കുറച്ചു പണിയുണ്ട്...... " ലാപ്ടോപുമായി പുറത്തേക്ക് പോകുന്നവനെ നോക്കി ബെഡിലേക്ക് ഇരുന്നു.... പതുപതുത്ത മെത്ത.... ഇന്നോളം കിടന്ന കീറിയ പായയും വിരിയും ഓർമ വന്നവൾക്ക്....... പതിയെ അതിലേക്ക് തല വെച്ച് ഓരോരം പറ്റി കിടന്നു...... ആദ്യമായി മെത്തയിൽ കിടന്ന സുഖംകൊണ്ടും രാവിലെ മുതലുള്ള സംഭവവികാസങ്ങളുടെ ക്ഷീണവും കാരണം മയങ്ങി പോയിരുന്നവൾ...   എല്ലാവരും കിടന്നെന്ന് ഉറപ്പായതും ഒരു വെളിച്ചം പോലുമില്ലാതെ മഹി ആ വീടിനു വെളിയിൽ ഇറങ്ങി..... പതിയെ ചുവടുകൾ വെച്ചു..... പഴയ ഓരോടിട്ട വീടിന്റെ മുന്നിൽ എത്തിയാണ് ആ നടത്തം നിന്നത്..... അത് അന്നാട്ടിലെ തന്റെടിയായ മീനാക്ഷിയുടെ വീടാണ്..... ഭർത്താവ് മിലിറ്ററിയിലാണ്.... ഭർത്താവിന്റെ അമ്മയും മകനും മീനാക്ഷിയും മാത്രമാണ് അവിടെ താമസിക്കുന്നത്...... മീനാക്ഷിയോട് സംസാരിക്കാൻ അന്നാട്ടിലെ എല്ലാവരും ഒന്ന് ഭയക്കും.... അത്രേം കണിശക്കാരിയാണവൾ.....   അവൻ പതിയെ ജനലിൽ കൊട്ടി..... അവൾ കുറ്റി അകത്തി നോക്കിയതും മുറ്റത്തു നിൽക്കുന്ന മഹാദേവൻ.... ഒന്നും മിണ്ടാതെ അമ്മയും മകനും കിടക്കുന്ന വാതിൽ പുറത്ത് നിന്ന് ഓടമ്പൽ ഇട്ട് അടുക്കള വാതിൽ തുറന്നു...പതിയെ പമ്മി കയറുന്നവനെ അതിശയത്തോടെ നോക്കി അവൾ...... വാതിൽ കൊളുത്തിട്ട് മുറിയിലേക്ക് നടന്നു പോകുന്നവനെ ചിരിയോടെ നോക്കിയവൾ........   നാട്ടിൽ വന്നാൽ മീനാക്ഷിയുടെ ഭർത്താവ് സുധീഷ് ഇല്ലാത്ത സമയങ്ങളിൽ എല്ലാം രാത്രി കാലങ്ങളിൽ മഹാദേവൻ ഇവിടെയായിരിക്കും... ഒത്ത ശരീരവും അഴകുമുള്ള മീനാക്ഷിക്കരികിൽ..... അവനെക്കാൾ ആറു വയസിനു മൂത്ത മീനാക്ഷി അവനൊരു ലഹരിയാണ്..... പണ്ടൊരിക്കൽ ഇവിടെ തൊടിയിൽ പന്ത് കളിക്കാൻ വന്നുള്ള പരിചയം.... പിന്നീട് അത് വളർന്നു..... ആദ്യമാദ്യം വാക്കുകളിൽ നിറഞ്ഞ സ്നേഹം അതിര് കവിഞ്ഞു ശരീരം പങ്കുവെക്കലിൽ എത്തി....   " ഇന്ന് ആ പെണ്ണിനെ മുഷിപ്പിക്കേണ്ടിരുന്നില്ല..... " അവനെ നെഞ്ചോടു ചേർത്ത് പറയുന്നവളെ നോക്കി കിടന്നവൻ..... " അത് കൂർക്കം വലിച്ചു ഉറങ്ങുകയാണ്...." മുഖം മാറിൽ ഉരസി പറഞ്ഞവൻ.... " ചെറിയ പെണ്ണാണ്... നിന്നെക്കാൾ പത്തു വയസിനു ഇളയത്..... നോക്കീം കണ്ടു ഒരു മയത്തിൽ ഒക്കെ മതി..... " മീനാക്ഷി കളിയോടെ പറഞ്ഞു.... " അങ്ങനെ തോന്നണ്ടേ മീനു.... അവളെ കാണുമ്പോൾ എനിക്ക് ഒന്നും തോന്നുന്നില്ല.... എനിക്ക് എന്റെ മീനു ഉണ്ടല്ലോ.... " നേര്യതിന്റെ തുമ്പ് മാറിൽ നിന്ന് അകത്തി മാറ്റി പറയുന്നവനെ ഉമ്മ വെച്ചവൾ....   " ഇന്നലെ അവിടെ കടിച്ചു പറിച്ചു പോയവനാ.... ഇനി വരില്ലെന്ന് കരുതി.... " മീനാക്ഷി പരിഭവത്തിൽ പറഞ്ഞു....   " എന്റെ മീനുന്റെ ചൂടും ചൂരുമില്ലാതെ ഞാൻ എങ്ങനെ ജീവിക്കും.... ദിവസം എത്ര പെണ്ണുങ്ങളെ കാണുന്നതാ.... തൊട്ടാൽ ചോര തൊടാൻ പാകത്തിന്... പക്ഷേ ആരോടും ഒന്നും തോന്നാറില്ല.... എന്റെ മീനുനോടല്ലാതെ....... ഇതിനെ ഞാൻ എങ്ങനെ വേണ്ടെന്ന് വെക്കും......." പതിഞ്ഞു ചിരിക്കുന്നവനെ ഉമ്മകൾ കൊണ്ടു മൂടിയവൾ..... ഓരോ നിമിഷവും അവനിൽ ആവേശം തീർത്തു പടർന്നു കയറി അവൾ........ രണ്ടുപേരും കിതച്ചു മാറുമ്പോൾ അവൾ ഒരു വേശ്യയെ പോലെ അവനെ പരിചരിച്ചു കൊണ്ടിരുന്നു... മതി വരാത്ത പോലെ...... പുലരുവോളം രതി നുകരുന്നവർക്ക് പരസ്പരം ഒരു ലഹരിയാണ് അവർ..... ഭ്രാന്തമായ ലഹരി....... പുലർച്ചെ ഞെട്ടിയുണർന്ന ശ്രീനന്ദ മഹിയെ കാണാതെ പുറത്തേക്ക് ഇറങ്ങി.... മുകളിൽ എവിടെയും ഇല്ലന്നറിഞ്ഞതും അവൾ ബാൽകണി വാതിൽ തുറന്നു അവിടെ ചെന്ന് നിന്നു...... ദൂരെ നിന്ന് നടന്നു വരുന്നവനെ കണ്ടതും കണ്ണുകൾ അവനെ ഒപ്പിയെടുത്തു...... റൂമിലേക്ക് കയറിയ മഹി ബെഡിൽ ഇരിക്കുന്ന ശ്രീനന്ദയെ കണ്ടു ഒന്ന് ഞെട്ടി..... " താൻ എഴുന്നേറ്റു കുറെ നേരമായോ.... ഞാൻ ഒന്ന് നടക്കാൻ ഇറങ്ങി..... " പച്ചകള്ളം പറയുന്നവനെ പച്ചവെള്ളം തൊടാതെ വിഴുങ്ങിയവൾ......   "താൻ കുറച്ചു നേരം കൂടെ കിടന്നോടോ....." തോളിൽ തട്ടി പറയുന്നവനെ സ്നേഹത്തോടെ നോക്കിയവൾ.... ഇതാണ് ഭർത്താവിന്റെ സ്നേഹം..... അവൾ ആവോളം സന്തോഷിച്ചു...... തന്നെ ഒരുപാട് സ്നേഹിക്കുന്ന ഭർത്താവ്..... ഇനിയൊന്നു കെട്ടിപിടിച്ചു ഉമ്മ വെച്ചാൽ തനിക്ക് ഇഷ്ട്ടംപോലെ കുഞ്ഞുങ്ങൾ ഉണ്ടാകും.... ആ ഓർമയിൽ അവളുടെ ഉള്ളം കുളിർന്നു..... ലോകത്തിന്റെ കാപട്യമാറിയാത്ത ഒരു പൊട്ടി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story