നിശാഗന്ധി: ഭാഗം 20
Sep 11, 2024, 22:21 IST

രചന: ദേവ ശ്രീ
മഹി പതിയെ കണ്ണുകൾ അടച്ചു കിടന്നു.... ലഹരികളൊന്നുമില്ലാത്ത ജീവിതത്തിൽ തനിക്ക് ലഹരിയായി മാറിയൊരുവൾ... അവള് മാത്രമാണിപ്പോൾ മനസ്സിൽ... തുളസി കതിരിന്റെ നൈർമല്യമുള്ള, പനിനീരിന്റെ സൗരഭ്യമുള്ളവൾ... ശ്രീനന്ദ... ഓർമകളിൽ ആ ഒരുവൾ മാത്രം.... ഒരു കൊച്ചു പെണ്ണ്.... എന്നാലോ എത്ര പക്വമായാണവൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്... ഈ രണ്ടാഴ്ച ഒരു നീരസം പോലും കാണിക്കാതെ തന്റെ എല്ലാ കാര്യങ്ങളും ചെയ്തു തന്നവൾ.... അവളെ കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസിലേക്ക് ഒരു കുളിര് കടന്നു വരുമ്പോലെ തോന്നി.... ഫോണിൽ യൂട്യൂബ് എടുത്തു പ്ലേ ലിസ്റ്റ് ഓൺ ചെയ്തു.... 🎶🎶 കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട് പറയാനായ് പലതും പാതുവച്ചതെല്ലം നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ കടുംനിറമുളെളൻ കനിവുള്ളെൻ നെഞ്ചില്‍ ഒാ... ഒാ... ഒാ... ഒാ... ഒാ... ഒാ... നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ മം.മം... മം.മം.........🎶🎶🎶 പാട്ടിൽ ലയിച്ചിരിക്കുമ്പോഴും അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നത് അവളുടെ മുഖമായിരുന്നു..... മഹി എന്തോ ഓർത്തപോലെ ഞെട്ടി... എന്തിനാണ് അവളെ മാത്രം ആലോചിച്ചു കൊണ്ടിരിക്കുന്നത്... അവളോട് തോന്നുന്ന സഹതാപം കൊണ്ടോ.... അല്ലെങ്കിൽ തന്നെ യാതൊരു ബന്ധവുമില്ലാത്ത ഒരു പെണ്ണ് തനിക്ക് വേണ്ടി ചെയ്തു തരുന്ന കാര്യങ്ങൾ ഓർത്തുള്ള കരുണ.... അതിലപ്പുറം മേലെപ്പാട്ട് മഹാദേവന് ശ്രീനന്ദയോട് ഒന്നുമില്ല... മനസ് അവൾക്ക് വേണ്ടി തുടിക്കുമ്പോഴും ബുദ്ധി സമ്മതിച്ചു കൊടുത്തില്ല.... മനസ്സിൽ വീണ്ടും അവളിങ്ങനെ നിറഞ്ഞു നിൽക്കുന്നു..... കുഞ്ഞി മുഖവും കാപ്പി കണ്ണുകളും..... ശ്രീനന്ദ ചോറുമായി വന്നതും മഹി ചിന്തകൾ വെടിഞ്ഞു.... അവൾ അടുത്തിരിക്കുമ്പോൾ തെറ്റുന്ന ഹൃദയമിടിപ്പ് അറിഞ്ഞില്ലെന്ന് നടിച്ചവൻ..... എത്ര വേണ്ടെന്ന് ശടിച്ചാലും കണ്ണുകൾ അവളിലേക്ക് പാറി വീഴുന്നു... ആ മുഖമങ്ങനെ കണ്ടോണ്ടിരിക്കാൻ തോന്നുന്നു..... വെളുത്തു കൊലുന്നനെയുള്ള പെണ്ണ്... പുരികം ത്രഡ് ചെയ്തു വൃത്തിയാക്കി വെച്ച പോലെ..... അതോ അങ്ങനെയുള്ള പുരികമായിരുന്നോ... മഹി ഓർത്തു നോക്കി.... ഓർമയിൽ അവളെ ആദ്യകണ്ട കാഴ്ചയെ ഉള്ളൂ.... അന്നൊരു ചുള്ളി കമ്പ് പോലെയായിരുന്നു.... അത് മാത്രമാണ് ഓർമ.... ആദ്യം കണ്ടതിനേക്കാൾ തടിച്ചിട്ടുണ്ട്..... ആ ഓർമയിൽ അവനൊന്നു ചിരിച്ചു.... ഭക്ഷണം ശ്രദ്ധിച്ചു കൊടുക്കുന്ന ശ്രീനന്ദ ഒരിക്കലും മഹിയുടെ മുഖത്തേക്ക് നോക്കുകയോ അവനോട് അധികം സംസാരിക്കാൻ നിൽക്കുകയോ ചെയ്യാറില്ല.... നീണ്ട മൂക്കിന് താഴെയുള്ള റോസാദളങ്ങൾ.... എന്തോ, ഒന്ന് തൊട്ട് പോലും നോക്കാതെ അവനാ സൗന്ദര്യം അങ്ങനെ ആസ്വദിക്കാൻ തോന്നി.... മേൽചുണ്ടിൽ പതിഞ്ഞു കിടക്കുന്ന വിയർപ്പ് കണം പോലും വല്ലാത്തൊരു ഭംഗി.... ശ്രീനന്ദ പോയതും തനിക്ക് എന്താണ് പറ്റിയത് എന്ന് ഓർക്കുകയായിരുന്നു.... ഇന്നോളം ഏതു പെണ്ണിനെ കണ്ടാലും ശരീരത്തിലേക്കാണ് കണ്ണുകൾ പായുന്നത്.... അവസരം കിട്ടിയാൽ എല്ലാം താൻ അറിയാത്ത മട്ടിൽ അവരുടെ ശരീരഭാഗങ്ങളിൽ തൊടാറുണ്ട്.... അവർ ആസ്വദിക്കുന്നെന്ന് തോന്നിയാൽ താൻ വീണ്ടും അവരിലേക്ക് അടുക്കും.... എന്നാൽ ഈ ഒരുവളെ തൊട്ട് പോലും നോക്കാതെ മുഖം മാത്രം മനസ്സിൽ നിറച്ചു വെക്കാൻ തോന്നുന്നു.... ഇതാണോ പ്രണയം..... ഇങ്ങനെയാണോ ഒരാളോട് സ്നേഹം തോന്നുക...... എന്തൊക്കെയാണീ ആലോചിച്ചു കൂട്ടുന്നത്.... മഹി കണ്ണുകൾ അടച്ചു കിടന്നു.... ഒരുവൾ മാത്രം മനസിലേക്ക് ഇരച്ചു വരുന്നു.... വിഷാദഭാവമുള്ളവൾ.... അവളുടെ ചിരിക്കുന്ന മുഖം ഓർമയിൽ പരതി.... ഇല്ല... അങ്ങനെ ഒന്നില്ല... അവന് അവളുടെ ചിരിക്കുന്ന മുഖം കാണാൻ തോന്നി.... മനസ് അവളിലേക്ക് ചായുന്നതറിയാതെ മഹി വീണ്ടും പ്ലേ ലിസ്റ്റ് എടുത്തു.... കുളിര്‍ മഴയായ് നീ പുണരുമ്പോള്‍ പുതുമണമായ് ഞാന്‍ ഉണരും മഞ്ഞിന്‍ പാദസരം നീ അണിയും ദള മര്‍മരമായ് ഞാന്‍ ചേരും അന്ന് കണ്ട കിനാവിന്‍ തൂവല്‍ കൊണ്ട് നാമൊരു കൂടണിയും..... പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും....... ശ്രീനന്ദ അടുക്കള ജോലിയെല്ലാം ഒതുക്കി വന്നതും റൂമിൽ നിന്നും ഉച്ചത്തിൽ കേൾക്കുന്ന പാട്ടിന്റെ ശബ്ദം.... ഒരു വർഷത്തിലധികമായി മഹിയുടെ കൂടെ.... പക്ഷെ ഇന്നോളം ഒരു പാട്ടു പോലും കേൾക്കുന്നത് കണ്ടിട്ടില്ല..... എന്തുപറ്റിയെന്ന് അവൾ ചിന്തിക്കാതിരുന്നില്ല.... അന്ന് മുഴുവൻ പ്രണയഗാനങ്ങളിൽ നിറഞ്ഞു നിന്ന് ആ മുറി.... രാത്രിയിൽ മഹിക്ക് ഗുളിക കൊടുത്തു അവനെ ബാത്‌റൂമിൽ കൊണ്ടു പോയി വന്നിട്ടവൾ താഴെ പാ വിരിച്ചു...... ടേബിൾ ലാമ്പ് ഓൺ ആക്കി ലൈറ്റ് ഓഫ് ചെയ്തു കിടന്നവൾ...... കുറെ നേരം കഴിഞ്ഞിട്ടും ഉറക്കം വരാത്ത മഹി നിലത്ത് കിടക്കുന്നവളെ നോക്കി.... രാവിലെ മുതലുള്ള ഓട്ടത്തിന്റെ ക്ഷീണം കൊണ്ടു മയങ്ങി പോയവൾ.... പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി കിടക്കുന്നവളെ.... തന്റെ ശ്രീനന്ദ. ... തന്റെ മാത്രം ശ്രീനന്ദ..... അതെ എനിക്ക് മാത്രം അവകാശമുള്ളവൾ.... മഹിയിൽ ആ അവസ്ഥയിലും വല്ലാത്ത സന്തോഷം തോന്നി.... അടുത്തിരിക്കുന്ന ഫോൺ വൈബ്രെറ്റ് ചെയ്തതും അവൻ ഫോൺ എടുത്തു നോക്കി... "ആരോഹി കാളിങ്..." കാൾ കട്ട് ചെയ്തു കൊണ്ടു മടുപ്പോടെ ഫോൺ ഓഫ് ചെയ്തു.... ഇന്നോളം ചെയ്തു കൂട്ടിയ തെറ്റുകളായിരുന്നു മനസ്സിൽ.... പല സ്ത്രീകൾ ജീവിതത്തിൽ വന്നിട്ടുണ്ട്... സെക്സിനും പണത്തിനുവേണ്ടി വരുന്നവർ..... താര, ശ്രീലക്ഷ്മി,ആരോഹി, മീനാക്ഷി..... എണ്ണിയാൽ തീരാത്തവർ.... ആരോടും തോന്നാത്ത ആകർഷണം തോന്നിയ പെണ്ണാണ് മീനാക്ഷി.... ഓർക്കുമ്പോൾ തന്നെ സിരകളിൽ ചൂട് പിടിപ്പിക്കുന്നവൾ.... ഇന്നും അവളൊരു ലഹരി തന്നെയാണ്.. പക്ഷെ തന്റെ ശ്രീക്ക് ഇഷ്ട്ടമല്ലെങ്കിൽ അതും വേണ്ടെന്ന് വെക്കും താൻ.... സങ്കടപ്പെടുത്താതെ നോക്കണം അവളെ... നെഞ്ചിലങ്ങനെ ചേർത്ത് നിർത്തി കൂടെ കൊണ്ടു നടക്കണം..... നിഷ്കളങ്കമായി ഉറങ്ങുന്നവളെ നോക്കി... തെറ്റുകൾ ഒരുപാട് ചെയ്തിട്ടുണ്ട്..... പക്ഷെ.... എല്ലാം ലഹരി പുറത്തായിരുന്നു.... ഏതൊരു പെണ്ണും വിലമതിക്കുന്ന നിന്റെ താലി പോലും അറുത്തു മാറ്റി മറ്റൊരുവൾക്ക് നൽകിയവനാണ്.... അവളുടെ കുഞ്ഞിന്റെ അച്ഛനാവാൻ പോകുന്നു.... ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന് മനസിലായ നിമിഷം... എങ്കിലും താൻ പറയുന്നതിനപ്പുറം ശ്രീനന്ദ ചലിക്കില്ലെന്ന് അവനറിയാം..... ഇനി വേണ്ടത് ആരോഹിയിൽ നിന്നൊരു മോചനമാണ്.... അല്ലെങ്കിലും അവളോട് തനിക്ക് പ്രണയമൊന്നും തോന്നിയിട്ടില്ല.... കാണാൻ കൊള്ളാവുന്ന ജോലിയുള്ള കൂടെ കൊണ്ടു നടക്കാൻ പറ്റുന്നവളാണെന്ന ചിന്ത... ആ ചിന്ത തെറ്റായിരുന്നു... അവളിൽ തനിക്ക് സന്തോഷങ്ങൾ ഒന്നുമില്ല.... ഇനി അവളെ ഉപേക്ഷിച്ചില്ലെങ്കിൽ കൂടെ ശ്രീനന്ദയെ മഹി ഒരിക്കലും ഉപേക്ഷിക്കില്ല..... അവളായിരിക്കും തനിക്ക് പ്രിയപ്പെട്ടവൾ.... നിന്നിലേക്ക് അടുക്കാൻ എങ്ങനെ സ്നേഹിക്കണം പെണ്ണെ നിന്നെ ഞാൻ..... ഉറങ്ങി കിടക്കുന്നവളെ നോക്കിയവൻ..... മഹിയുടെ സ്നേഹത്തിന്റെ ദിശ മാറിയത് അറിയാതെ സുഖനിദ്രയിലായിരുന്നു ശ്രീനന്ദ.... ഒരിക്കലും കിട്ടാത്തൊരു ജീവിതം സ്വപ്നം കണ്ട് കൊണ്ടു മഹി ആ രാത്രി വെളുപ്പിച്ചു..............തുടരും....