നിശാഗന്ധി: ഭാഗം 21

നിശാഗന്ധി: ഭാഗം 21

രചന: ദേവ ശ്രീ

ശ്രീനന്ദ രാവിലെ തന്നെ മഹിയെ തുടച്ചു വൃത്തിയാക്കി ഭക്ഷണം എടുത്തു കൊണ്ടു വന്നു..... " ഞാൻ തനിക്ക് ഒരു ബുദ്ധിമുട്ട് ആയല്ലേ.... " ശ്രീനന്ദ മഹിയെ ഒന്നു നോക്കി... എന്നോടാണോ എന്നറിയാനെന്ന പോലെ a അവൾ പുറകിലേക്കും നോക്കി..... " തന്നോട് തന്നെയാടോ.... " അവൻ ചിരിയോടെ പറഞ്ഞു... ശ്രീനന്ദ മറുപടിയൊന്നും പറഞ്ഞില്ല.... അവന്റെ അടുത്ത് വരുന്നത് പോലും അവൾക്കിഷ്ട്ടമല്ല.... അന്നേരമെല്ലാം മനസിലേക്ക് വരുന്നത് ആരോഹിയുമായി കെട്ടിപുണരുന്ന മഹിയെയാണ്.... അന്നേരം അവൾക്ക് മനംപുരട്ടും.... വയറ്റിലുള്ളതെല്ലാം പുറത്തേക്ക് വരുന്നത് പോലെ തോന്നും.... അവൻ എന്തെങ്കിലും സംസാരിക്കുമ്പോൾ ഭയം തോന്നും... കാരണം അടുത്ത നിമിഷം ശരീരം നോവുമെന്ന് അവൾക്കറിയാം... ഇന്നോളം അവൻ സംസാരിച്ചത് തന്നെ അടിക്കുന്നതിന് മുൻപോ ദേഹോപദ്രവം ഏൽപ്പിക്കുന്നതിന് മുൻപോ ആണ്.... ക്രൂരനും ആഭാസനും മാത്രമാണവൾക്കയാൾ... " എന്താടോ താൻ ഒന്നും മിണ്ടാത്തത്.... ഞാൻ ചോദിച്ചത് കേട്ടില്ലേ ഞാൻ തനിക്ക് ഒരു ബുദ്ധിമുട്ട് ആയോ ന്ന്.... " " ഇല്ല സാർ... സാറെനിക്ക് ഒരു ഉപജീവനമാർഗമാണ് ഉണ്ടാക്കി തന്നത്...." മഹിയുടെ കാതുകളിൽ അവളുടെ സാർ വിളി മാത്രമേ ഉണ്ടായിരുന്നള്ളൂ.. വേദന പടർന്നവനിൽ.... ദൂരേക്ക് അകന്നു പോകുന്നെന്ന് തോന്നിയവന്..... " താനെന്താ ഹോം നേഴ്സ് ആവനാണോ...? " " എനിക്കും ജീവിക്കണ്ടേ സാറെ.... " നിസ്സഹായമായി പറഞ്ഞവൾ.... " ശ്രീക്ക് ഇവിടെ നിന്നൂടെ.... " മറുപടി പറഞ്ഞില്ലവൾ... എന്നെ ഇറങ്ങി പോവണം എന്ന് കരുതിയതാണ്... ഇറങ്ങി ചെല്ലാൻ ഒരിടമില്ലാത്തവളുടെ ദുഃഖം അതായിരുന്നു.... കൂടെയൊരുവൾ ഇറങ്ങി ചെല്ലാൻ വിളിച്ചപ്പോൾ മഹിയെ ഭയന്നു.... ഇനിയും ഒരു ഇറങ്ങി പോക്കിന് മഹിയെ ഭയക്കുക തന്നെ ചെയ്യും ശ്രീനന്ദ.... ഇന്നോളം ഒരഭിപ്രായം പോലുമില്ലാത്തവളെങ്ങനെ സ്വന്തം നിലപാട് വിളിച്ചു പറയും... കഴിയില്ല.... സെലിൻ തിരികെ വന്നില്ലെങ്കിൽ മഹിയുടെ അമ്മയുടെ മരണംവരെയും ഇവിടെ താൻ കഴിയേണ്ടിവരും.... സെലിൻ വന്നാൽ ആരോഹി പ്രസവിക്കുന്നത് വരെ മാത്രം താനിവിടെ നിന്നാൽ മതി... ശ്രീനന്ദ കണക്കുകൾ കൂട്ടി... എല്ലാം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട് എന്നറിയാതെ രണ്ടുപേരും അവരവരുടെ ദിവാസ്വപ്‍നങ്ങളിലായിരുന്നു....   " താൻ എന്താടോ പഠിക്കാഞ്ഞേ.... " ചോദ്യങ്ങൾക്ക് മീതെ ചോദ്യം..... " ഒരിക്കൽ സാറിനോട് എല്ലാം അമ്മാവനും അപ്പച്ചിയും മക്കളും പറഞ്ഞതല്ലേ.... " തീർത്തും സ്വരം താഴ്ത്തി ഈർഷ്യയോടെ പറഞ്ഞു....   " അവര് പറഞ്ഞറിഞ്ഞതല്ല എന്റെ മുന്നിലിരിക്കുന്ന പെണ്ണെന്നു തോന്നി പോകുന്നു.... അതിനുമപ്പുറം ഒരുപാട് സഹിക്കാനും ക്ഷമിക്കാനും കഴിവുള്ളവളാണ്...." മറുപടിയൊന്നും പറയാതെ അവൾ എഴുന്നേറ്റു നടന്നു.... മഹിയുടെ ഭാവമാറ്റങ്ങൾ സഹതാപത്തിന്റെത് തന്നെ എന്നവൾ വീണ്ടും അടിവരയിട്ട് ഉറപ്പിച്ചു... എന്നാൽ മുന്നിലുള്ളവൾ അകന്നു പോകുമ്പോൾ അനുഭവിക്കുന്ന ഹൃദയവേദനയിൽ മഹിയുടെ നെഞ്ചിൽ വല്ലാത്ത അസ്വസ്ഥത......   ഒരുമാസം കണ്ണടച്ച് തുറക്കുമ്പോലെ കടന്നു പോയി.... മഹിയുടെ കയ്യിലെയും കാലിലെയും ഫ്ലാക്ചർ വെട്ടി.... എങ്കിലും ഒരാഴ്ച്ച കൂടെ റസ്റ്റ്‌ എടുത്തു ഓഫീസിൽ പോയാൽ മതിയെന്ന് പറഞ്ഞു..... ഒരാഴ്ച്ച കൂടെ അയാളുടെ മുഖം കാണേണ്ടി വരുന്നത് അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നെങ്കിലും പുറമെ കാണിച്ചില്ല..... ഇന്നോളം തനിച്ചുണ്ടായിരുന്ന ഇടങ്ങളിൽ ഇന്ന് മുതൽ അയാളും ഉണ്ടാവും എന്നത് വളരെ ബുദ്ധിമുട്ട് ആയിരുന്നു..... തിരികെ വീട്ടിലെത്തിയതും ശ്രീനന്ദ അടുക്കളയിൽ രാവിലെ കഴിച്ചു പോയ പാത്രങ്ങൾ എല്ലാം കഴുകി അടുക്കി വെച്ചു..... " ഞാൻ സഹായിക്കണോ....? " പുറകിൽ ഇത്തിരി മാറി മഹി..... " വേണ്ടാ.... സാർ റസ്റ്റ്‌ എടുത്തോളൂ.... "   " തനിക്ക് ഈ സാർ വിളി നിർത്തിക്കൂടെ ശ്രീ..... " മഹിയുടെ ശ്വാസന സ്വരം..... ശ്രീനന്ദയുടെ ഉള്ളിൽ ഒരുവളുടെ രൂപം തെളിഞ്ഞു നിന്നു... കതിർമണ്ഡപത്തിലിരുന്നു മഹിയുടെ താലി ഏറ്റുവാങ്ങുന്നവൾ... ആന്നാപാവം ഇങ്ങനെയുള്ള സ്നേഹം ചാലിച്ച സംസാരങ്ങൾ കൊതിച്ചിരുന്നു.... സ്നേഹത്തോടെയുള്ള ചേർത്ത് പിടിക്കലുകൾ ആഗ്രഹിച്ചിരുന്നു... ഒരു കുടുംബജീവിതം ആശിച്ചിരുന്നു.... എല്ലാത്തിനും ഉപരി സ്വന്തമെന്ന് പറയാൻ ഒരു വ്യക്തി..... എല്ലാം നഷ്ടപെട്ടു പോയ ഒരു പതിനെട്ടു വയസ്സ്ക്കാരി..... ശ്രീനന്ദക്ക് ഹൃദയം വേദനിച്ചോ..... ഇല്ല... ഇങ്ങനെയൊരാൾക്ക് വേണ്ടി വേദനിക്കില്ല അവളുടെ ഹൃദയം...... മറുപടി ഒന്നും കിട്ടില്ലെന്ന്‌ അറിഞ്ഞു തന്നെയാണവൻ ചോദിച്ചത്..... ഫ്രിഡ്ജിലിരുന്ന ക്യാരറ്റ് ഒരണ്ണം എടുത്തു കടിച്ചു സ്ലാബിലേക്ക് കയറി ഇരുന്നു.... പിറക് തിരിഞ്ഞു നിൽക്കുന്നവളെ നോക്കി... പഴയ പോലെ എണ്ണ തേച്ചു മിനുക്കിയ മുടിയല്ല.... എങ്കിലും പങ്കുല പോലെയുള്ള മുടിക്ക് പല നീളം..... അവന് ആ മുടിയൊന്ന് വിടർത്തിയിട്ട് അതിലേക്ക് മുഖം പൂഴ്ത്താൻ തോന്നി.... സാരി ഞൊറിഞ്ഞു നല്ല വൃത്തിയിലാണ് ഉടുത്തിരിക്കുന്നത്.., ഇതൊക്കെ എപ്പോ പഠിച്ചു... സ്വയം ചോദിച്ചവൻ..... സാരിക്കിടയിലൂടെ കാണുന്ന അണിവയറും ആ കുഞ്ഞു ഗർത്തവും.... ഹമ്മേ... കില്ലർ.... നെഞ്ചിൽ കൈ വെച്ചവൻ.... ആദ്യമായാണ് ഒരാളുടെ സൗന്ദര്യം ഇങ്ങനെ ആസ്വദിക്കുന്നത്.... ഇന്നോളം നഗ്നത മാത്രം ആസ്വദിച്ചിരുന്ന മഹി ഇന്നിതാ ഒരുവളുടെ സാമിപ്യം പോലും ആസ്വദിക്കുന്നു.... അല്ലെങ്കിലും നഷ്ട്ടപെട്ടു കഴിഞ്ഞാൽ എന്നതിനായാലും ഒത്തിരി സ്നേഹം കൂടുതൽ തോന്നും.. . അപ്പോഴും എടുത്തു ചാട്ടത്തിൽ മുന്നിൽ നിൽക്കുന്ന പെണ്ണിനെ ഒഴിവാക്കിയതിന്റെ കുറ്റബോധവും അവനെ വേട്ടയാടി കൊണ്ടിരുന്നു..... ഉച്ചഭക്ഷണം ടേബിളിൽ വിളമ്പി വേച്ചു ശ്രീനന്ദ അലക്കി വെച്ച തുണി വിരിക്കാൻ പോയി... ഇന്ന് മുതൽ മഹിയുടെ കാര്യങ്ങൾ എല്ലാം അവൻ തന്നെ നോക്കും എന്നത് വല്ലാത്ത ഒരാശ്വാസം തോന്നി... ഭക്ഷണം വാരി കൊടുക്കണ്ടേ, കുളിപ്പിക്കണ്ട, ഇന്ന് മുതൽ ആ മുറിയിലെ കിടത്തം അവസാനിപ്പിക്കാം.... എല്ലാം കൊണ്ട് വല്ലാത്ത ഒരാശ്വാസം പൊതിഞ്ഞു.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story