നിശാഗന്ധി: ഭാഗം 22
രചന: ദേവ ശ്രീ
” ശ്രീ….. ”
മഹിയുടെ വിളി കേട്ടതും ശ്രീനന്ദ പല്ലുകൾ ഞെരിച്ചു….
ഇപ്പൊ തുടങ്ങിയതാണീ വിളി…
ശ്രീ….
കേൾക്കുമ്പോ തന്നെ അരോചകം തോന്നുന്ന വിളി….
സമയം മാറുമ്പോൾ ആളുകളും മാറുമെന്ന് എവിടെയോ വായിച്ചൊരു ഓർമ….
മാറ്റങ്ങൾക്ക് അനിവാര്യമാണ് മനുഷ്യന്…
പക്ഷെ ഇങ്ങനെയും ആളുകൾ മാറുമോ….
മാറുന്നതിൽ തെറ്റില്ല…
എന്നാൽ മാറിയത് മേലെപ്പാട്ട് മഹാദേവനാണ്…
ഉള്ളിലൊന്നും കാണാതെ ഇങ്ങനെയൊരു മാറ്റം ഉണ്ടാവില്ല…..
” ശ്രീ….. ”
അടുക്കളയിലേക്കെത്തിയ ശബ്ദം……
ശ്രീനന്ദ തിരിഞ്ഞു നോക്കി….
ഒരുനിമിഷം മതി മറന്നു നോക്കി പോയവൻ….
കരിമ്പച്ച ബ്ലൗസും അതെ കളറിൽ ബോർഡർ വർക്കുള്ള റെഡ് കളർ ഓയിൽ സാരി….
മുന്നിലുള്ളവളെ കണ്ണിമക്കാതെ നോക്കിയവൻ…
മുഖത്തിന് വല്ലാത്തൊരു തിളക്കം പോലെ…. നെറ്റിയിലൊരു പൊട്ടു പോലുമില്ല….
അല്ലെങ്കിലും ഈ പെണ്ണ് പൊട്ടോ ചന്ദനമോ അണിഞ്ഞു കണ്ടിട്ടില്ല….
” എന്താ സാർ…. ”
“തന്റെ പണിയെല്ലാം ഒരുങ്ങിയെങ്കിൽ വാ… നമ്മുക്ക് ഒന്ന് പുറത്ത് പോവാം….”
” ഞാൻ ഇല്ല…
സാർ പോയി വരൂ…. ”
ശ്രീനന്ദ ചെയ്യുന്ന ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു…..
മഹിക്ക് നിരാശ തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല….
ചില നേരങ്ങളിൽ എന്തിന് ഈ ഒരുവൾക്ക് പിറകെ പോണം എന്ന് ചിന്തിക്കും അവൻ….
ചിലപ്പോൾ ഈ ഒരുവൾ ഇല്ലാതെ പറ്റില്ലെന്ന പോലെയും….
” ഇവിടെ ഇങ്ങനെയിരുന്നു തനിക്ക് ബോറടിക്കുന്നില്ലേ…. ”
മഹി മടുപ്പോടെ ചോദിച്ചു….
ശ്രീനന്ദ മറുപടി പറഞ്ഞില്ല…
കഴിഞ്ഞ ഒന്നര കൊല്ലം ഈ ഫ്ലാറ്റിൽ തന്നെയായിരുന്നു….
ചിന്തിക്കാൻ കഴിവുള്ളവനെങ്കിൽ ചിന്തിക്കട്ടെ എന്ന് മാത്രം കരുതിയവൾ…
🍁🍁🍁🍁🍁🍁🍁
” നീ എന്നാ തിരിച്ചു പോകുന്നത്…. ”
റോയിച്ചൻ ഗൗരവത്തോടെ ചോദിച്ചു….
” അതിന് ഡോക്ടർ ഡിസ്ചാർജ് പറഞ്ഞില്ലല്ലോ…. ”
റോയിച്ചനായി കരുതി വെച്ച ജ്യൂസ് എടുത്തു സെലിൻ ഗ്ലാസിൽ പകരുന്നതിനിടെ പറഞ്ഞു….
” നീ ബുദ്ധിമുട്ടണ്ടാ സെലിൻ….
എളേപ്പൻ ഒരാളെ നിർത്തി തരും…
അന്നമ്മച്ചിയും ഉണ്ടല്ലോ…
നീ തിരികെ ബാംഗ്ലൂരിലേക്ക് തന്നെ പോയേക്ക്…. ”
” അതെന്നാ വർത്താനാ റോയിച്ച….. ”
സെലിൻ മുഖമുരുട്ടി കേറ്റി വെച്ചു ചോദിച്ചു….
” വൈകാതെ തന്നെ നമ്മൾ ഡിവോഴ്സ് ആവും സെലിൻ….
നീ പൊയ്ക്കോ…. ”
മനസ്സിൽ വേദനയെങ്കിലും റോയ് പറഞ്ഞു….
” അതിന് ഈ റോയ് ജേക്കബും സെലിൻ റോയ് ജേക്കബും ഒപ്പ് വെക്കണ്ടേ…
എന്നതായാലും ഞാൻ ഒപ്പ് വെക്കില്ല….
റോയിച്ചൻ പിന്നെ പണ്ടേ ഒപ്പ് വെക്കില്ല….
പിന്നെ എന്തിനാ ഡിവോഴ്സ്…. ”
സെലിൻ കയ്യിൽ കരുതിയ ഗ്ലാസിലെ ജ്യൂസ് ടീസ്പൂണിപെടുത്തു അവന്റെ വായയിലേക്ക് വെച്ച് കൊടുത്തു…..
” എന്റെ റോയിച്ചാ…..
സഹതാപം കൊണ്ടൊന്നുമല്ല….
എനിക്ക് നിങ്ങളില്ലാതെ പറ്റില്ല മനുഷ്യാ….
ഞാനീ ദിവസങ്ങളിൽ ജീവച്ചവം പോലെ ആയിരുന്നു…
ആ ജീവൻ മാത്രം എനിക്ക് തിരിച്ചു തരണേന്ന് കർത്താവിനോട് മുട്ടിപ്പായി ഞാൻ പ്രാർത്ഥിച്ചിരുന്നു….
അതോണ്ടാ ഇപ്പൊ ജീവിച്ചിരിക്കുന്നത്…
മനസിലായോ…. ”
കണ്ണുരുട്ടിയവൾ….
മനസിലേക്ക് ഒരു തണുപ്പ് പടരുന്നത് അറിഞ്ഞെങ്കിലും റോയിക്ക് മുന്നിലുള്ളവളുടെ ജീവിതം താൻ കാരണം നശിക്കുമോ എന്ന് ചിന്തിച്ചു….
ഈ ബെഡിൽ നിന്നും ഒന്ന് എഴുന്നേറ്റു നടക്കാൻ പോലും കഴിയുമോ എന്നറിയില്ല…
കൈ കാലുകളുടെ ചലനവും നഷ്ട്ടപെട്ടിരിക്കുന്നു….
നട്ടെല്ലിന് ക്ഷതമുള്ളത് കൊണ്ട് ഒന്നിരിക്കാൻ പോലും കഴിയില്ല…
ഒരു ജീവച്ഛവം കണക്കെ ജീവിതത്തിലേക്ക് തിരികെ വരേണ്ടിയിരുന്നില്ല എന്ന് തോന്നി അവന്…..
” സെലിന് എന്താ പറഞ്ഞാൽ മനസ്സിലാവില്ലേ….. ”
റോയിയുടെ ശബ്ദം ദേഷ്യത്തിൽ മുറുകി…..
സെലിൻ മറുപടിയായി പൊട്ടി ചിരിച്ചു…
” എന്റെ പൊന്ന് റോയിച്ചാ, അറിയാൻ മേലാത്താ എക്സ്പ്രേഷൻസ് ഇട്ട് ഇങ്ങനെ കോമഡി പീസ് ആവല്ലേ…
എനിക്ക് ചിരി വരുന്നു…. ”
സെലിൻ ചിരിയോടെ പറഞ്ഞു….
റോയ് മുഖം തിരിച്ചു….
ഈ ഒരുവളോട് എങ്ങനെ മുഖം കറുപ്പിക്കും… എങ്ങനെ ദേഷ്യപ്പെടും…
എന്റെ പ്രാണാനല്ലേ….
എന്റെ പ്രിയപ്പെട്ടവൾ…
അവളിങ്ങനെ തനിക്ക് വേണ്ടി ജീവിതം കളയാനൊരുങ്ങുന്ന സെലിൻ റോയിക്ക് ഒരു നോവാണ്….
” എന്റെ റോയിച്ചാ… എന്തിനാ ഈ തലയിങ്ങനെ പുകച്ചു ഉണ്ടാക്കുന്നത്….
ഇനി റോയിച്ചൻ എന്ത് തന്നെ പറഞ്ഞാലും ഞാൻ ഇട്ടേച്ചു പോവില്ല….
എനിക്ക് വേണം എന്റെ റോയിച്ചനെ….”
റോയിക്ക് കണ്ണു നിറഞ്ഞു….
” എന്തിനാടി കൊച്ചെ നീ നിന്റെ ജീവിതം കളയണത്….
അതും എന്നെ പോലെ ജീവച്ഛവമായി കിടക്കുന്നവനെ…. ”
” ഇച്ചായന്റെ കൊച്ചിന് ഇച്ചായാനില്ലാതെ പറ്റില്ലെന്നെ…..
അതൊന്നും ഇപ്പോഴും മനസ്സിലായില്ലേ….”
സെലിൻ അവനെ നെറ്റിയിലേക്ക് ചുണ്ടുകൾ അമർന്നു……
മാറ്റങ്ങളില്ലാതെ തുടരുന്ന ദിവസങ്ങളിൽ മഹി അവളോട് അടിക്കാനും ശ്രീനന്ദ അവനിൽ നിന്നും അകലാനും ശ്രമിച്ചു…..
ഓരോന്ന് പറഞ്ഞു അടുത്ത് വരുന്ന മഹിയിൽ നിന്നും അകന്നു തന്നെ നിന്നവൾ…..
സെലിന് പൂർണമായും റോയിലേക്ക് ഒതുങ്ങി…
ശ്രീനന്ദയെ കുറിച്ച് ഓർക്കാൻ സമയമുണ്ടായിരുന്നെങ്കിലും അവളെ തിരഞ്ഞു ബാംഗ്ലൂരിലേക്ക് ഈ അവസ്ഥയിൽ പോകാൻ കഴിയുമായിരുന്നില്ല….
കാരണം റോയി ഇല്ലാതെ സെലിൻ ഇല്ലാ…
റോയിയെ ഈ അവസ്ഥയിൽ ഒരു മിനിറ്റ് പോലും അവനെ തനിച്ചാക്കാൻ സെലിന് കഴിയില്ല….
നാളുകൾക്ക് ശേഷം മഹിയെ തേടി ആരോഹിയുടെ ഫോൺ കാൾ….
” മഹി…… ”
തളർന്ന ശബ്ദം….
മഹിക്ക് ഈർഷ്യ തോന്നി….
” മ്മ്….”
താല്പര്യമില്ലാത്ത പോലെ മൂളി…
” ഒരാൺ കുഞ്ഞും പെൺകുഞ്ഞുമാണ്….
ഒരു കുഞ്ഞുമഹിയും ഒരുകുഞ്ഞാരോഹിയും…. ”
തളർന്ന ശബ്ദത്തിന് അവസാനം വല്ലാത്തൊരു ഊർജം…..
” നീ മക്കളെ കാണാൻ വരുന്നില്ലേ…? ”
പ്രതീക്ഷയുടെ സ്വരം….
” ലീവ് ഇല്ല…. “.
മഹി ഒറ്റവാക്കിലൊതുക്കി….
” ഞാൻ കരുതി നീ എന്റെ ഡെലിവറി കഴിയുമ്പോഴേക്കും വരുമെന്ന്….. ”
” ഇതു കുറെ തെലുങ്ക് ഫിലിംസും ഹിന്ദി സീരിയൽസും കണ്ടിട്ടുള്ള പ്രശ്നമാണ്….
നിനക്ക് നിന്റെയീ ഭ്രാന്ത് മാറ്റിവെച്ചു നോർമലായി ചിന്തിക്ക്….. ”
മഹിക്ക് എന്തോ ആരോഹിയുടെ വാക്കുകൾ അരോചകമായി…..
” ഇതെല്ലാം ആസ്വദിച്ച മഹിയുണ്ടായിരുന്നു…..
സാരമില്ല…. ഞാൻ വീഡിയോ കാൾ ചെയ്യാം….. നമ്മുടെ മക്കളെ കാണണ്ടേ….”
” ഞാൻ ഒഴിവ് പോലെ വിളിക്കാം…. ”
താല്പര്യമില്ലാതെ മഹി പറഞ്ഞു കാൾ കട്ട് ചെയ്തു…..
ആരോഹിയിൽ തന്റെ കുഞ്ഞുങ്ങൾ…
ഓർക്കാൻ ഇഷ്ട്ടപെടാതെ അവൻ മുഖം കുനിച്ചു….
നാളുകൾക്ക് ശേഷം അവനൊന്നു ലഹരി ഉപയോഗിക്കാൻ തോന്നി….
കയ്യിലേക്ക് അത് കുത്തി ഇറക്കുമ്പോൾ മനസ്സിൽ മുഴുവൻ ഒരുവളുടെ ആകാര വടിവായിരുന്നു….
പലപ്പോഴും ശരീരത്തിൽ അമർന്ന അവളുടെ മൃദുലതയായിരുന്നു….
അണിവയറും പൊക്കിൾ ചുഴിയുമായിരുന്നു….
അവന്റെ ഉള്ളിൽ അവളുടെ നഗ്നത സങ്കൽപിച്ചു നോക്കി….
വല്ലാത്തൊരു ആവേശം നിറഞ്ഞു…..
അവളിൽ തന്റെ കുഞ്ഞുങ്ങൾ….
എന്തോ മഹിക്ക് ശ്രീനന്ദയോട് വല്ലാത്തൊരിഷ്ട്ടം തോന്നി….
അവളായിരുന്നു തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടത്…
അങ്ങനെ ആയിരുന്നെങ്കിൽ താനിന്ന് ഒരുപാട് സന്തോഷിച്ചേനെ….
അവന്റെ സിരകളിൽ ചൂട് പിടിപ്പിച്ചവൾ…
മയക്കത്തിലേക്ക് വീഴുമ്പോഴും അവന്റെ ഉള്ളിൽ അവളുടെ വിറക്കുന്ന ചുണ്ടുകളും നിറഞ്ഞ മാറിടങ്ങളുമായിരുന്നു….
ആദ്യമായി മഹി അവളോടൊത്തൊരു ജീവിതം കൊതിച്ചു…
അവളെ ഓമനിക്കാൻ, താലോലിക്കാൻ, നെഞ്ചോട് അടക്കാൻ, അടങ്ങാത്ത പ്രണയം പകർന്നു നൽകാൻ ശരീരങ്ങൾ ഒന്നുചേരാൻ പുതിയ പ്രണയകാവ്യം രചിക്കാൻ അവന്റെ മാത്രം ശ്രീയായി മാറാൻ ഏറെ മോഹിച്ചു……
മറ്റൊരിടത്തു അക്ഷരങ്ങൾ മറന്നു പോകാതിരിക്കാൻ വായനയിൽ മുഴുകിയിരുന്നവൾ……………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…