Novel

നിശാഗന്ധി: ഭാഗം 25

രചന: ദേവ ശ്രീ

ന്റെ നിറവിൽ……

” നബീസോ… ഞാൻ ഇറങ്ങി…. ”
അകത്തളത്തേക്ക് നോക്കി പറഞ്ഞവൻ….

“എടാ ഇബിലീസ് പിടിച്ചോനെ രാവിലെ തന്നെ എങ്ങടാ….”
നബീസുമ്മ കൊച്ചുമകന്റെ പിറകെ ഇറങ്ങി ചെന്നു….

” ഞാൻ ഇക്കൊരു പെണ്ണ് കിട്ടോ നോക്കാനാ… എന്തെ ഇങ്ങള് പോരണോ…?”

“അയിന് ഇജ്ജ് അന്റെ നായിരിച്ചിനേം കാത്തിരിപ്പല്ലേ….
ഓന് മാത്രെ ലോകത്ത് പെറേമം ഉണ്ടായിട്ടള്ളൂന്നാ വിചാരം…
അന്നോളം പോന്നോരൊക്കെ പേരേം കുടീം നോക്കി നടക്കാ… ഇയ്യോ അളിയന്റെ ചെലവില് ജീവിച്ചോ…?”
നബീസുമ്മാ പരാതി പറഞ്ഞു…

” എങ്കിൽ പോയി ഞാൻ ന്റെ നായിരിച്ചീനേം കൂട്ടി വരാം…
എന്നിട്ട് നാളെ ഞാനും പേരേം കുടീം നോക്കിയിരിക്കാ…”
അമീർ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യും മുൻപ് പറഞ്ഞു….

” ഇബിലീസ് നന്നാവൂലാ…. ”
നബീസുമ്മ കെറുവിച്ചു പറഞ്ഞു….

ആ നിറമങ്ങിയ വീട്ടിൽ നിന്നും അവന്റെ ബൈക്ക് പുറത്തേക്ക് കുതിച്ചു…..

അറക്കൽ തറവാട്…. ഒരുകാലത്തു പേരും പെരുമയും കേട്ട തറവാട്….
അബ്‌ദുൾ റഹ്മാൻ സാഹിബിന്റെ കാലത്ത് ആ വീട്ടിൽ രണ്ടു കാറും ഒരു ജീപ്പും ബുള്ളറ്റും 15 ലോറിയും നാലാനയും നിറയെ പണിക്കാരുമുള്ള അറക്കൽ തറവാട്…..

” ഇനി നട്ടപാതിരക്ക് കേറി വരാനാകും…. ”
നബീസുമ്മ പിറുപിറുത്തു കൊണ്ടു അകത്തേക്ക് നടന്നു…..

ഇത്തിരി അരിയും പയറും കഴുകിയെടുത്തു അടുപ്പത്തേക്ക് വെച്ച് അടുക്കള കോലായിലിരുന്നവർ…..
ആ വലിയ വീട്ടിൽ ഒറ്റക്കാണവർ…….
മിണ്ടി പറയാൻ ഇടക്ക് അപ്പുറത്തെ വീട്ടിലെ ലളിത വരും….
മുറ്റമടിച്ചിട്ട് തന്നെ നാലഞ്ച് ദിവസമായി….
ആഴ്ചയിൽ ഒരിക്കൽ വീടും പുറവും തൂക്കാൻ അടുത്തുള്ള സരസ്വതി വരും….
ദിവസവും ആ വലിയ വീടും മുറ്റവും അടിച്ചു വരാനും തൂക്കാനുമുള്ള ആവത് നബീസുമ്മക്കില്ല….
അടുക്കളയും പൂമുഖവും മാത്രം ദിവസവും അടിക്കും…
പൂമുഖത്തോട് ചേർന്നുള്ള മുറ്റവും….
അമീറിന്റെ മൂത്തത് അസ്മി
ഭർത്താവിനൊപ്പം വിദേശത്താണ്….
അസ്മിടെ ഭർത്താവ് ജുനൈദാണ്‌ വീട്ടിലേക്ക് ചിലവിനുള്ള പൈസ അയച്ചു കൊടുക്കുന്നത്…..

അനാവശ്യ കൂട്ട് കേട്ടൊന്നുമില്ലെങ്കിലും ഇനി ജീവിതം മുന്നോട്ടില്ലെന്ന പോലെയുള്ള മടുപ്പാണ് അമീറിന്….

🌕🌕🌕🌕🌕🌕🌕

 

തന്റെ മേൽ ഇഴയുന്ന പുഴുവിനെ ഇപ്പോഴേ എടുത്തു കളഞ്ഞില്ലെങ്കിൽ തന്റെ ശരീരം മുറിവേൽക്കുമെന്ന് തോന്നിയതും ശ്രീനന്ദ സർവ്വ ശക്തിയുമെടുത്തു അവനെ തള്ളി….. വികാരലഹരിയിൽ മഹി അവശനായിരുന്നു….
അവളുടെ ഒറ്റ തളിലിൽ കട്ടിലിലേക്ക് വീണവൻ……
അന്നേരം ആ പാവാടയും ബ്ലൗസും ഇട്ട് ശ്രീനന്ദ താഴേക്ക് ഇറങ്ങി ഓടി… പിന്നാലെ തന്നെ മഹിയും….
അഴിഞ്ഞുലഞ്ഞ മുടിയിൽ മഹിയുടെ പിടുത്തം വീണുതും ശ്രീനന്ദ പിന്നോട്ട് ആഞ്ഞു….
എങ്കിലും സർവ്വ ശക്തിയുമെടുത്തു അവനെ ഉന്തി…..
മുൻവശത്തേ ഡോർ തുറന്നു ശ്രീനന്ദ വെളിയിലേക്ക് ഇറങ്ങി ഓടി…..
ആ കൂരിരുട്ടും ഒറ്റപെടലും ഭയപ്പെടാതെ ആ പാടത്തൂടെ വീട് ലക്ഷ്യമാക്കി ഓടിയവൾ….

വീട്ടിലേക്ക് ഓടി കയറിയതും മുൻ വശത്തെ വാതിൽ തട്ടി വിളിച്ചവൾ…….

” അമ്മാമ്മേ….
അപ്പച്ചി….
പ്രിയാ….. ”
വാതിലിൽ തുടരെ തുടരെ തട്ടി വിളിച്ചവൾ…….

ഗംഗാധരനും ലതയും വാതിൽ തുറന്നു പുറത്ത് ഇറങ്ങി….
ആകെ അലങ്കോലമായി മുന്നിൽ ശ്രീനന്ദ…

” എന്താടി… ”
ഉറക്കം മുറിഞ്ഞ നീരസത്തോടെ അപ്പച്ചി ചോദിച്ചു….

” അയാൾ… അയാളെന്നെ ഉപദ്രവിക്കും അപ്പച്ചി… എന്നെ അങ്ങോട്ട് പറഞ്ഞു വിടല്ലേ…” ഭയന്നു വിറച്ചു കരഞ്ഞുകൊണ്ടവൾ അപ്പച്ചിയുടെ കാലിൽ ചുറ്റി പിടിച്ചു….

” നീയെന്ത് പ്രാന്താ വിളിച്ചു പറയുന്നത്…
മനുഷ്യനെ മേനക്കെടുത്താതെ നീ വീട്ടിൽ പോയെ….. ”
അവർ മുഷിച്ചിലോടെ പറഞ്ഞു…..

” അപ്പച്ചി ഇനി ഞാൻ പോവില്ല….
എന്നെ പറഞ്ഞയക്കല്ലേ… ”
ശ്രീനന്ദ കെഞ്ചി….

” ദേ പെണ്ണെ ദേഷ്യം പിടിപ്പിക്കാതെ പോയെ…. ഇപ്പൊ ഇവിടെ അരി വേവുന്നത് തന്നെ മേലെപ്പാട്ടെ സഹായം കൊണ്ടാ…
കുറെ കാലം നിന്നെ പോറ്റിലെ…
അതിനുള്ള നന്ദിയെങ്കിലും കാണിക്ക് നീ…. ”
അമ്മാവൻ ആക്രോശിച്ചു….

ഇപ്പൊ കിട്ടുന്നതെല്ലാം നഷ്ട്ടപെടുമോ എന്ന ഭയം നിറഞ്ഞവരിൽ….

” നീ വാ…. ”
പടിവരെ അവളെ വലിച്ചു കൊണ്ടു പോയവർ….
പടിക്ക് പുറത്തേക്ക് തള്ളി വേഗം മേലെപ്പാട്ടേക്ക് പോകാൻ പറഞ്ഞു കൊണ്ടു ഗംഗാധരൻ അകത്തേക്ക് നടന്നു….

” അമ്മാവാ…. ”
ശ്രീനന്ദ അയാളെ നോക്കി വിളിച്ചു….

” മിണ്ടി പോകരുത്….
അറിയാലോ എന്റെ ലാഭത്തിന് വേണ്ടി ഞാൻ എന്തും ചെയ്യും…. ”
ഗംഗാധരൻ അവൾക്ക് നേരെ ചീറി….

ശ്രീനന്ദ ഭയന്നു വിറച്ചു അയാളിലെ പിടി വിട്ടു….

” പോ…. ”
അയാൾ അലറിയതും അവൾ പിന്നോട്ട് നീങ്ങി….

എങ്ങനെയും സെലിന്റെ അരികിൽ എത്തണം….
എങ്ങനെ…..

ആ വഴിയിൽ തളർന്നിരുന്നവൾ…..
ഭയം കൊണ്ടും വേദനകൾ കൊണ്ടും ശരീരം കുഴഞ്ഞു പോയി…..

 

🍁🍁🍁🍁🍁🍁🍁🍁🍁

” എടാ ദാജലെ… ഇത് ആ പെണ്ണല്ലേ…
ഇയ്യ് എന്ത് പണിയാടാ കാണിച്ചത്….
പറഞ്ഞത് പോലെ തന്നെ മുസീബത്ത് പിടിച്ചോൻ ആ പെണ്ണിനേം കൂട്ടി വന്നേക്കാ….
എന്താടാ അന്റെ വിചാരം…. ഇപ്പൊ കൊണ്ടാക്കിക്കോ ഓളെനെ…. ”
അമീറിനെ നോക്കി അവർ ഒച്ചയുയർത്തി….

അമീറ് ശ്രീനന്ദയെ അവന്റെ റൂമിൽ കിടത്തി തിരിഞ്ഞു…

” ന്റെ നബീസുമ്മാ ഇങ്ങള് ഇങ്ങനെ ബേജാറാവണ്ട….
നാളെ നേരം വെളുത്താൽ ഓള് പോകും… നേരം വെളുക്കോളം ഓള് ഇവിടെ കിടന്നോട്ടെ….”
കൈ കൂപ്പി തൊഴുതവൻ…

” നേരം വെളുക്കുമ്പോ അന്റെ സൊഭാവം മാറിയാലോ… അന്റെ പഴേ ഇഷ്ട്ടക്കാരിയല്ലേ…”
നബീസുമാ കളിയിലും കാര്യത്തിലും പറഞ്ഞു…

അമീറിന്റെ ഒരു നോട്ടമായിരുന്നു മറുപടി….

അവളെ ഒന്ന് നോക്കി അമീർ പുതപ്പെടുത്ത് മൂടി കൊണ്ടു വെളിയിലിറങ്ങി…

ഹാളിലെ സോഫയിൽ കിടന്നു….

എങ്കിലും സാരി പോലുമില്ലാതെ വഴിയിൽ തളർന്നു കിടന്ന പെണ്ണായിരുന്നു മനസ് നിറയെ….
കൂടെ കൂട്ടണം എന്ന് കരുതിയവൾ…..
സ്വന്തമാക്കാൻ ആഗ്രഹിച്ചവൾ….
എന്തുപറ്റിയെന്ന് പോലും അറിയില്ല…
പക്ഷെ ആ കിടപ്പ് ഓർക്കുത്തോറും നെഞ്ചു പിടയുന്നു….
സുഖമായിരുന്നിരിക്കില്ലേ….
അതോ ഉമ്മച്ചിയുമ്മ പറഞ്ഞത് പോലെ മേലെപ്പാട്ടെ സന്തതി തനി കൊണം കാണിച്ചോ…
അമീറിന്റെ ഉള്ളം പുകഞ്ഞു….
അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ കൊന്ന് കളയും ഞാൻ ദുഷ്ടനെ….

ഓർമ്മകളിൽ അപ്പച്ചിയുടെ തല്ല് കൊണ്ടു അവശയായി കിടക്കുന്നവൾ തെളിഞ്ഞു….
ഭക്ഷണത്തിന് വേണ്ടിയാണ് ആ പാവം തല്ല് കൊള്ളുന്നതെന്നറിഞ്ഞതും അന്നേരം അനുഭവിച്ച വേദന….
എപ്പോഴാണ് മുഖം ശ്രദ്ധയിൽ പെട്ടത് എന്ന് പോലും ഓർമ്മയില്ലാ…
കാണുമ്പോളെല്ലാം തന്റെ ആരോ ആണെന്ന് തോന്നും….

ഇഷ്ട്ടം പറഞ്ഞാലും അറിഞ്ഞാലും തിരിച്ചൊരു മറുപടി നൽകില്ലെന്ന ബോധ്യം ഉള്ളത് കൊണ്ടു തന്നെ അമീർ അതിന് മുതിർന്നില്ല….

ഒരു വരുമാനമായതിൽ പിന്നെ കൂടെ കൂട്ടണം എന്ന് ചിന്തിച്ചു….
ഉപ്പൂപ്പയോടായിരുന്നു ആദ്യം പറഞ്ഞത്…

” മതക്കാരുടെ ഭാഗത്തു നിന്നും വലിയ പുകിലുണ്ടാകും… നേരിടാനുള്ള ചങ്കുറപ്പുണ്ടെങ്കിൽ മാത്രം മുന്നോട്ട് പോയാൽ മതിന്ന് …..”

തന്റെയും ഉമ്മച്ചിയുമ്മയുടെയും സ്നേഹം നിറച്ചു വെച്ച എത്ര ഭക്ഷണപൊതികൾ കൈ മാറിയിരിക്കുന്നു….
എല്ലാം അവൾക്ക് വേണ്ടിയായിരുന്നു….
ഉപ്പൂപ്പയുണ്ടായിരുന്നെങ്കിൽ തനിക്ക് ഒരിക്കലും ഇവളെ നഷ്ട്ടപെടില്ലായിരുന്നു….

അമീർ കണ്ണുകളടച്ചു കിടന്നു….

തലയിലൂടെ തഴുകുന്ന വിരലനക്കം അറിഞ്ഞതും കണ്ണുകൾ തുറന്നില്ല….
” കെടക്കായിരുന്നില്ലേ ന്റെ നബീസോ…. ”
പതിയെ ചോദിച്ചവൻ….

” ന്റെ കുട്ടീടെ ചങ്ക് പിടയുമ്പോൾ എനക്ക് കെടപ്പൊറക്കൊ…. ”
പതിയെ അമീറ് തലയെടുത്തവരുടെ മടിയിൽ വെച്ചു..

” ഉമ്മച്ചിമ്മ…. ”
അവന്റെ ശബ്ദത്തിലെ വേദന അവര് തിരിച്ചറിഞ്ഞു….

” ഓള് അനക്കുള്ളതാണേൽ അനക്ക് തന്നെ കിട്ടും…
ന്റെ കുട്ടി വെറുതെ വീണ്ടും ഓരോന്ന് മോഹിക്കരുത്…. അന്റെ ചങ്ക് തകർന്ന് കാണാൻ ഇക്ക് ഇഷ്ട്ടല്ല… ”
ആ വൃദ്ധ ആകുലയായി…

” ഹേയ്… അപ്പോഴേക്കും ന്റെ നബീസുക്കുട്ടി സെന്റി അടിച്ചോ…
പോയെ… പോയി കഞ്ഞി എടുത്തു വെച്ചേ… നല്ല വിശപ്പ്…. ”
അമീർ അവരെ എഴുന്നേൽപ്പിച്ചു വിട്ടു…

” ഇത്ത വിളിച്ചാർന്നോ…? ”

” മ്മ്… ഇയ്യ് ന്താ ഓള് വിളിച്ചിട്ട്‌ എടുക്കാതിരുന്നത്…?
അനക്ക് കലട്ടർ പണിയൊന്നുല്ലലോ… ”

” ഇത്താടെ ഉപദേശം കേട്ട് മടുത്തു….
ഓള് അളിയനെ ഇരുന്നു ഉപദേശിച്ചോട്ടെ….”

” അന്നം തിന്നായി… ഇല്ലേൽ ഉണ്ടല്ലോ…
അടുപ്പ് പുകയുന്നത് തന്നെ ഓന്റെ ദയോണ്ടാ…. ”

 

” ഓഹ്… ഓരില്ലെങ്കിലും മ്മള് കഞ്ഞി കുടിച്ചു ജീവിക്കും… ഇങ്ങള് ബേജാറാവണ്ട…. ”
അമീർ മുഖം കോട്ടി….

ഓനോട്‌ പറഞ്ഞിട്ട് കാര്യമില്ലെന്ന പോലെ ഉമ്മച്ചിയുമ്മയും….

 

 

 

രാവിലെ കണ്ണുകൾ തുറന്നതും ശ്രീനന്ദക്ക് സ്ഥലകാല ബോധമുണ്ടായിരുന്നില്ല….
തലക്ക് കൈ താങ്ങിയവൾ….
പെട്ടൊന്ന് ഓർമകളുടെ കുത്തൊഴുക്കിൽ ഞെട്ടിയവൾ… വീണ്ടും മേലെപ്പാട്ട് ആണോ എന്നറിയാൻ ചുറ്റും നോക്കി…
അല്ല…
ഇങ്ങനെയൊരു സ്ഥലം പരിചയമില്ല….

എവിടെയാണ്…

ശരീരത്തിൽ പുതപ്പ് കൊണ്ടു മൂടിയത് എടുത്തു മാറ്റിയവൾ….
ഷർട്ട് ആണ് ഇട്ടിരിക്കുന്നത്…
അടിപാവാടയും ജാക്കറ്റും ഉണ്ട്….
ഒന്ന് കുളിക്കണം….
അത്രേം അഴുക്കിയെന്ന് തോന്നിയവൾക്ക്……
ഏതൊരു പെണ്ണിന്റെയും നിസ്സഹായവസ്ഥ….

എങ്കിലും താനിപ്പോൾ സെലിന്റെ കൂടെയാണോ എന്നറിയാനുള്ള ആകാംഷയിൽ ശ്രീനന്ദ പുറത്തേക്ക് ഇറങ്ങി….

ഹാളിൽ ആരുമില്ല….
എവിടേക്ക് പോകും….
ഇവിടെ ആരാണ് ഉള്ളത്….

ശ്രീനന്ദ ചുറ്റും നോക്കി….

” എഴുന്നേറ്റോ…. ”
സൈഡിൽ നിന്നും കേട്ട പുരുഷ ശബ്ദത്തിൽ ശ്രീനന്ദ നോക്കി…
അമീർ….
വല്ലാത്തൊരാശ്വാസം തോന്നി അവൾക്ക്….

” ഞാൻ… ഞാൻ എങ്ങനെ ഇവിടെ….? ”

” ഇന്നലെ വഴിയിൽ കിടന്നു കിട്ടിയതാ…. ”
തമാശ പോലെ പറഞ്ഞവൻ….

 

” നബീസോ… ഒരു ചായ കൂടി…. ”
അമീർ ഉറക്കെ വിളിച്ചു പറഞ്ഞു…

” ഓളോട് പോയി പല്ലെച്ചു വരാൻ പറ…. ”
ചായ പകർത്തുന്നതിനിടെ പറഞ്ഞവർ….

” എനിക്ക് ഒന്ന് ബാത്‌റൂമിൽ പോവണം….. ”
ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന് തോന്നി….

 

” മുകളിൽ ഇത്താടെ മുറിയുണ്ട്…
ഷെൽഫിൽ അവളുടെ ഇത്തിരി വസ്ത്രങ്ങളും… പോയി കുളിച്ചു വാ… ”
പറഞ്ഞത് അമീറായിരുന്നു…

അന്നേരം അത് അത്യാവശ്യമായാത് കൊണ്ടു ശ്രീനന്ദ വേഗത്തിൽ മുകളിലേക്ക് നടന്നു….

 

” ഓള് വല്ലതും പറഞ്ഞോ ചെക്കാ… ”
ഉമ്മച്ചിയുമ്മാ കട്ടൻ ചായയുമായി വരുമ്പോൾ ചോദിച്ചു…

” ചോയ്ച്ചില്ല… ”
ചായ അവരുടെ കയ്യിൽ നിന്നും വാങ്ങുന്നതിനിടെ പറഞ്ഞവൻ….

 

ഒന്ന് കുളിച്ചതും ആശ്വാസം തോന്നി….
താഴേക്ക് ചെല്ലുമ്പോൾ അമീറിനോപ്പം ഇന്നോളം കാണാത്തൊരു മുഖം…
വല്ലാത്തൊരു ആശങ്ക തോന്നിയവൾക്ക്… ഇനി ആരെയൊക്കെ അഭിമുഖികരിച്ചാലാണ് പുറത്തേക്ക് പോകാൻ ആവുക…
അമീർ തന്നെ സെലിനരികിൽ എത്താൻ സഹായിക്കും എന്ന് ഉറച്ചു വിശ്വാസിച്ചവൾ…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button