നിശാഗന്ധി: ഭാഗം 3

നിശാഗന്ധി: ഭാഗം 3

രചന: ദേവ ശ്രീ

" മഹി.... ഇന്ന് നിന്റെ ബന്ധുവീട്ടിൽ നിനക്ക് വിരുന്നാണ്..... ഇന്ന് തന്നെ ഓടിപിടിച്ചു ഇങ്ങോട്ട് വരേണ്ട..... നാളെ കഴിഞ്ഞു മറ്റന്നാൾ വന്നാൽ മതി.... " അമ്മ പറയുന്നതിന് മറുവാക്കില്ലാതെ നിൽക്കുന്നവനോട് സ്നേഹത്തിന്റെ നിറവ് തോന്നിയവൾക്ക്...... പ്രാതൽ കഴിഞ്ഞതും മഹി റൂമിലേക്ക് നടന്നു.... ശ്രീനന്ദ അടുക്കളയിലേക്കും...... വന്നവരെല്ലാം പോയിരുന്നു..... മഹേശ്വരിയമ്മയും സഹായിയായി ഒരു ചേച്ചിയും അടുക്കള പണിക്ക് മറ്റൊരു ചേച്ചിയും മാത്രമാണ് ആ വീട്ടിൽ ഉള്ളത്..... മഹി ജോലി സ്ഥലത്തേക്ക് പോയാൽ പിന്നെ ഇവര് മൂന്നുപേരും മാത്രം.......   ജോലിയൊന്നും ചെയ്യേണ്ടന്ന് പറഞ്ഞു അവളെ റൂമിലേക്ക് വിടുമ്പോൾ വല്ലാത്ത ഒരു മുഷിച്ചില് തോന്നി.....   സാരിയും വാരി ചുറ്റി റൂമിലേക്ക് നടന്നു വരുന്നവളെ കാണെ വല്ലാത്തൊരു അവജ്ഞ തോന്നി അവന്.... എങ്കിലും മുഖത്തൊരു ചിരി വരുത്തിയവൻ...... വീണ്ടും ബുക്കിലേക്ക് മുഖം പൂഴ്ത്തുന്നവനെ ദയനീയമായി നോക്കിയവൾ...... എന്തെകിലും എടുത്തു വായിക്കാൻ ആകെ ഇത്തിരി അക്ഷരങ്ങളെ അറിയൂ..... അതും കടയിൽ വെറുതെ ഇരിക്കുന്ന സമയം സുമ ചേച്ചി പറഞ്ഞു തന്നത്.... ശ്രീനന്ദയെന്ന പേര് പോലും എഴുതാൻ പഠിപ്പിച്ചു തന്നത് ചേച്ചിയാണ്...... മഹിയുടെ മുന്നിൽ സ്വയം ചെറുതാവുന്നത് പോലെ തോന്നി അവൾക്ക്...... മലയാളം തന്നെ കൂട്ടി വായിക്കാൻ അറിയാത്ത ഒരു പതിനെട്ടു വയസുകാരി..... അപ്പച്ചി പറയുമ്പോലെ മര കഴുത...... അവൾ ആത്മനിന്ദയെന്നോണം ഒന്ന് പുഞ്ചിരിച്ചു.... പതിയെ അവൾ മുറിക്ക് പുറത്തിറങ്ങി..... പുലർച്ചെ കണ്ട അവ്യക്തമായ പാടം.... ആ ബാൽകണിയിൽ ചെന്ന് നിന്ന് നോക്കിയാൽ കാണുന്ന പാടവും കഴിഞ്ഞ് കാണുന്ന തെങ്ങിൻ തോപ്പിന് അപ്പുറം താൻ വളർന്ന വീടാണ്..... ഈ പാടവും ആ തോപ്പും മേലെപ്പാട്ടെയാണ്...... അവൾ വീട്ടിലുള്ളവരെയും ഇവിടെയുള്ളവരെയും വെറുതെ താരതമ്യപ്പെടുത്തി നോക്കി..... അമ്മയുടെ സഹോദരനും ഭാര്യയും മക്കളും..... ഇന്നോളം ഒരു അഭയാർത്ഥിയെ പോലെ... അല്ല ഒരു വേലക്കാരിയെ പോലെ കഴിഞ്ഞ വീട്.... വേലക്കാർക്ക് പോലും ഇത്തിരി പരിഗണന കിട്ടുമെന്ന് തോന്നി അവൾക്ക്..... അവ്യക്തമായൊരു ചിത്രം.... അച്ഛനും അമ്മയും മരിച്ച കുട്ടിയേയും കൂട്ടി അമ്മാവൻ ആ വീട്ടിലേക്ക് വന്ന ദിവസം....   ദിവസത്തിൽ രണ്ടുനേരമേ തനിക്ക് ഭക്ഷണമുള്ളൂ.... രാവിലെ പത്തുമണിക്കും രാത്രി ഒൻപത് മണിക്കും.... വെറും കഞ്ഞി മാത്രം..... അതും കൃത്യമായ അളവിൽ..... ആദ്യമൊന്നും ഇഷ്ട്ടപ്പെട്ടില്ലെങ്കിലും വിശപ്പടക്കാൻ അത് തന്നെ വേണം എന്നായി..... രണ്ടുപെൺകുട്ടികളെ തന്നെ നോക്കാൻ പാടുപെടുന്ന അവർക്ക് എന്റെ വിദ്യാഭ്യാസമൊരു അധിക ചിലവായി കണ്ട് കാണും...... പണ്ടെല്ലാം അമ്മായിയെ സഹായിച്ചാൽ മതിയായിരുന്നു..... രാവിലെയും രാത്രിയും കൃത്യമായി ഭക്ഷണം കിട്ടും... പിന്നെ വെള്ളം കുടിച്ചു വയറ് നിറയ്ക്കും..... മുതിരുത്തോറും ജോലി ഭാരം കൂടി....... എല്ലാം വെച്ചുണ്ടാക്കാൻ തുടങ്ങി.... എന്ത് തന്നെ വെച്ചാലും തനിക്ക് എപ്പോഴും കഞ്ഞി മാത്രം...... ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ള പുട്ടിനും കടലക്കും ഇത്രേം രുചിയുണ്ടെന്ന് അറിഞ്ഞ നിമിഷമാണിത്..... ഇവിടെ ഉള്ളോർക്ക് എല്ലാവർക്കും തന്നെ സ്നേഹമാണ്.... യാതൊരു വിധ ജോലിയും ചെയ്യാതെ ജീവിതത്തിൽ ആദ്യമായാണ് ഭക്ഷണം കഴിക്കുന്നത്.... അതിൽ വല്ലാത്ത മടി തോന്നി അവൾക്ക്......   " താൻ റെഡിയാവുന്നില്ലേ.... സമയം പതിനൊന്നു കഴിഞ്ഞു.... ഉച്ചക്ക് മുന്നേ തന്റെ വീട്ടിൽ പോവണം..... " പിറകിൽ നിന്നും കേൾക്കുന്ന ഘനഗംഭീര്യാമാർന്ന സ്വരത്തിൽ ശ്രീനന്ദയൊന്നു ഞെട്ടി...... പിന്നെ പതിയെ തലയാട്ടി..... "ഡ്രസ്സ്‌ മാറിക്കോളു.... അലമാരയിൽ ഡ്രസ്സ്‌ ഉണ്ടാകും....." അത്രേം പറഞ്ഞു താഴേക്ക് ഇറങ്ങിയവൻ..... ശ്രീനന്ദ ഉടുത്ത സാരിയിലേക്ക് ഒന്ന് നോക്കി.., നല്ല സാരി.... പുതിയ വസ്ത്രത്തിന്റെ മണം പോലും പോവാത്തത്..... ഇത്രേം നല്ലൊരു സാരി എന്തിന് മാറണം എന്ന് പോലും ചിന്തിച്ചവൾ...... അപ്പച്ചിയുടെ മുഷിഞ്ഞ വസ്ത്രങ്ങൾ മാത്രം ധരിച്ച ശ്രീനന്ദക്ക് ഇത് കിട്ടാകനിയായിരുന്നു.... എങ്കിലും മഹാദേവന്റെ ഭാര്യയാണിപ്പോൾ.... അവരുടെ നിലക്ക് ഇത് ചേരില്ലായിരിക്കും......   ബെഡിൽ ഇരുന്ന മിന്നുന്ന സാരിയവൾ കയ്യിലെടുത്തു..... അതിന് ചേർന്ന ബ്ലൗസും..... സാരി ഉടുക്കുമ്പോൾ താഴെക്കുള്ള ഞൊറിവ് വിരലുകൾ വെച്ച് അളവെടുത്തു കുത്തുമ്പോൾ ചിലത് ഇറങ്ങിയും കയറിയും മുഴച്ചു നിന്നു..... തോളിലേക്ക് ഇടുന്ന മുൻതാണിയവൾ മൂന്നായി മടക്കി തോളിലേക്ക് ഇട്ടു..... കൈമുട്ടിനു താഴെ വരെ ഇറങ്ങി കിടക്കുന്ന സാരി.... നല്ലത് പോലെ ചുറ്റാനൊന്നും അറിയില്ല.... ഇതു തന്നെ അപ്പച്ചി പറഞ്ഞു തന്നതാണ്.... അവൾ കണ്ണാടിയിൽ സ്വയം നോക്കി വിലയിരുത്തി.... മുഖം മങ്ങി.... എത്ര ഒരുങ്ങിയാലും ഒരു അപകർഷതാ ബോധം വരിഞ്ഞു മുറുകിയവളെ..... മഹി റൂമിലേക്ക് വരുമ്പോൾ ഉടുത്തു കെട്ടി നിൽക്കുന്നവളെ കാണെ മനസ്സിൽ നിറഞ്ഞ അനിഷ്ടം മറച്ചു വെച്ചവൻ പുഞ്ചിരിച്ചു...... 🍃🍃🍃🍃🍃🍃🍃🍃 നിങ്ങള് ഇത്‌ എന്തു കണ്ടിട്ടാ മനുഷ്യാ ഈ വെച്ചതെല്ലാം വാങ്ങി കൊണ്ടു വന്നത്... ചിക്കനും ബീഫും ബിരിയാണിയും പായസവും നിറച്ച ബക്കറ്റുകൾ മേശ പുറത്ത് വെക്കുന്ന ഗംഗാദരനോട് ലത ദേഷ്യപ്പെട്ടു..... " എടി ആ കൊച്ചൻ ആദ്യമായിട്ട് വരല്ലേ.... നല്ലത് വേണ്ടേ കൊടുക്കാൻ..... " അയാൾ തോർത്തു എടുത്തു മുഖം ഒപ്പി.... " എല്ലാം വാങ്ങിച്ചു വെച്ചുണ്ടാക്കുന്നതിലും ഭേദം ഇതല്ലേ.... " അയാൾ ഭാര്യയെ നോക്കി പറഞ്ഞു..... " ഇത്രേം തോനെ വാങ്ങാൻ പണം വേണ്ടേ മനുഷ്യാ..... ഇതുവരെ അവളുടെ വരുമാനത്തിലാണ് മുന്നോട്ട് പോയത്.... ഇപ്പൊ അതും നിന്നു.... മേലെടത്തു നിന്നും കിട്ടിയ പണം ഇപ്പോ തന്നെ ചിലവാക്കിയാൽ ലച്ചുന്റേം പ്രിയടേം കാര്യം വരുമ്പോൾ എന്ത്‌ ചെയ്യും നിങ്ങൾ..... " ആയമ്മ അയാളോട് ദേഷ്യപ്പെട്ടു..... " നീ പേടിക്കണ്ട ടി.... ദൈവം നമ്മുടെ കൂടെയാ.... അവള് ഉണ്ടായിരുന്നപ്പോൾ ആഴ്ചയിൽ രണ്ടായിരം ഉലുവയല്ലേ കിട്ടിയിരുന്നത്....... നമ്മുടെ പിന്നാമ്പുറത്തെ തെങ്ങിൻ തോപ്പിലെ ആദായം നമ്മളോട് എടുത്തോളാൻ പറഞ്ഞു മഹേശ്വരിയമ്മ.... എന്ന് വെച്ചാൽ മാസം നല്ലൊരു തുകയിങ്ങ് കയ്യിൽ കിട്ടും...... ന്താ പുളിക്കോ.... " ലതയുടെ മുഖം തെളിഞ്ഞു.... അവിടെ ഒരു പൂത്തിരി തന്നെ കത്തിയിരുന്നു...... " ആ എരണം കെട്ടവളെ കൊണ്ടു അങ്ങനെ ഒരു ഉപകാരമുണ്ടായി..... " ലത പിറുപിറുത്തു..... "എടിയേ.... ആ കൊച്ചന്റെ മുന്നിൽ വെച്ച് നീയ് അവളോട് വേണ്ടാതീനമൊന്നും പറയരുത്...... ഇപ്പൊ മഹാലഷ്മി അവളുടെ രൂപത്തിൽ ആണ്..... അവളെ എങ്ങാനും അവൻ വേണ്ടെന്ന് വെച്ചാൽ ഇനി കിട്ടാൻ പോകുന്ന സുഖജീവിതം ഇല്ലാണ്ടാകും......" അതിനൊന്നു അമർത്തി മൂളിയവർ.....   ഇത്തിരി ബേക്കറിയും എല്ലാവർക്കുമുള്ള വസ്ത്രങ്ങളുമായാണ് മേലെടത്തു നിന്നും അവർ ഇറങ്ങിയത്..... മഹേശ്വരിയമ്മ മഹിയുടെ കവിളിൽ തഴുകി നെറ്റിയിലൊരു ഉമ്മയും കൊടുത്തു വിട്ടു...... ശ്രീനന്ദയെ നോക്കി തലയൊന്നു ആട്ടി.... ആ നോട്ടത്തിൽ അവർ ഇന്നലെ പറഞ്ഞത്തിന്റെ ഒരോർമപ്പെടുത്തൽ കൂടി ഉണ്ടായിരുന്നു....... മുൻ സീറ്റ്‌ തുറന്നു കൊടുക്കുന്നവനെ ഏറെ സ്നേഹത്തോടെ നോക്കിയവൾ...... കാറ്‌ മുന്നോട്ട് നീങ്ങിയതും ഡ്രൈവിങ് സീറ്റിലേക്ക് അനുസരണയില്ലാതെ പാറുന്ന കണ്ണുകളെ അടക്കി നിർത്തിയവൾ..... മഹി അതെല്ലാം ആസ്വദിക്കുകയായിരുന്നു.... തന്നെ മറ്റൊരാൾ ആശിക്കുന്നതും ആരാധനയോടെ നോക്കുന്നതുമെല്ലാം അവനോരു ലഹരിയാണ്..... അങ്ങനെയുള്ളവരെയൊന്നു അവൻ നിരാശപ്പെടുത്താറില്ല..... അവരെ തൃപ്തിപ്പെടുത്താൻ അവന് ശരീരം കൊണ്ടു കഴിയുമായിരുന്നു...... ശ്രീനന്ദ ജീവിതത്തിൽ ആദ്യമായി തനിക്ക് മാത്രമായി ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു.... തന്റെത് പറയാൻ ഒരാൾ.. . തന്റെ മാത്രം മഹിയേട്ടൻ.... വീടിന്റെ മുറ്റത്തു കാർ നിർത്തിയതും ഡോർ തുറന്നു കൊടുത്തതും മഹി തന്നെ..... വീട്ടിൽ നിന്നും എടുത്ത കവറുകൾ എല്ലാം ഒരു ചിരിയോടെ മഹി തന്നെ അപ്പച്ചിയെ ഏൽപ്പിച്ചു....   " അവിടെ തന്നെ നില്കാതെ നീ മോനെയും കൂട്ടി അകത്തേക്ക് വാ മോളെ..... " സ്നേഹത്തോടെ വിളിക്കുന്ന അപ്പച്ചിയെ കാണെ അതിശയിച്ചു പോയവൾ.... തിരിച്ചു ചിരിക്കണോ വേണ്ടയോ എന്നറിയാതെ അവൾ അകത്തേക്ക് കയറി.... തന്നെ ഒരു കച്ചവട വസ്തുവായും സ്വാർത്ഥ ലാഭങ്ങൾക്കായും കൂടെ കൂട്ടിയവരുടെ പൊയ് മുഖങ്ങൾ അറിയാതെ...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story