നിശാഗന്ധി: ഭാഗം 31

രചന: ദേവ ശ്രീ
” നിങ്ങള് ഇവിടുത്തെ ബന്ധുക്കാര് ആവോണ്ട് എടുത്തോളാൻ പറഞ്ഞതാണ്… ഇപ്പൊ ആ ബന്ധമില്ലല്ലോ…. ”
കട്ടിയുള്ള ശബ്ദത്തോടെ പറഞ്ഞവർ…..
” ആകെയുള്ള വരുമാനം ആ പറമ്പിൽ നിന്നും കിട്ടുന്ന ആദായമാണ്… അതും കൂടി ഇല്ലാണ്ടായാൽ കുടുംബം പട്ടിണിയാവും മഹേശ്വരിയമ്മേ…. ”
ഗംഗാധരൻ നിസ്സഹായനായി പറഞ്ഞു…
” എങ്ങനെ ഗംഗാധരാ… കുടുംബം മുടിക്കാൻ ഓരോ ജന്മങ്ങൾ ഉണ്ടായാൽ അങ്ങനെ ഇരിക്കും….
ഇവിടെ കൊണ്ടും ഒന്നും അവസാനിപ്പിച്ചിട്ടില്ല….
ഗംഗാധരൻ നിന്ന് സമയം കളയാതെ പൊക്കോളൂ…. ”
. ” അങ്ങനെ പോവാനൊന്നും പറ്റില്ല മഹേശ്വരിയമ്മേ….
ഇപ്പോഴും നിയമപരമായി നിങ്ങടെ മകന്റെ ഭാര്യയാണ് ശ്രീനന്ദ… അവളുടെ വിഹിതം കിട്ടിയില്ലെങ്കിൽ അത് വേടിച്ചെടുക്കാൻ എനിക്ക് നന്നായി അറിയാം…. ”
” ഒരു ഭീക്ഷണിക്ക് നിൽക്കണ്ട ഗംഗാധരാ… നിയമപരമായി അവൾ അവന്റെ ഭാര്യയായിട്ട് മാത്രം കാര്യമില്ല…
അവളിവിടെ വേണം… മേലെപ്പാട്ട് ….
. അവളെ തിരിച്ചു കൊണ്ടുവരാൻ എനിക്ക് അറിയാം…
ഇന്നോളം കണ്ടതൊന്നുമല്ല ജീവിതം എന്ന് ഞാനവളെ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്….
ഇവിടെ എന്റെ കാൽ ചുവട്ടിൽ കിടന്നു നരകിക്കും…..
ഇവിടെ കൊണ്ടു വരും ഞാനവളെ….
ഗംഗാധരൻ അധികം നിന്ന് വിയർക്കണ്ട…….
നിങ്ങടെ മകൾ ശ്രീലക്ഷ്മി നൽകിയ പണവും പൊന്നും ഞാൻ തിരിച്ചു ചോദിക്കുന്നില്ല…
ഒരു പെൺകുട്ടിടെ ജീവിതമല്ലേ… ഒരു ധർമ്മ കല്യാണം നടത്തി കൊടുത്തെന്നു കരുതും ഞാൻ….. ”
മഹേശ്വരിയമ്മ പറയുമ്പോൾ ഗംഗാധരൻ ശ്രീനന്ദയോടുള്ള ദേഷ്യത്തിൽ പല്ലുകൾ അമർത്തി കടിച്ചു…..
🌕🌕🌕🌕🌕🌕🌕🌕
ചോറ് വാർത്തു വെച്ച് കറിക്ക് പരിപ്പ് എടുത്തു കഴുകി…
പിന്നിൽ അളനക്കം തോന്നിയതും തിരിഞ്ഞു നോക്കിയവൾ…..
ആരുമില്ലെന്ന് കണ്ടതും ഒന്ന് നിശ്വസിച്ചു…. എങ്കിലും വല്ലാത്തൊരു ഭയം തോന്നിയവൾക്ക്…
ചട്ടി എടുക്കുമ്പോഴാണ് പിന്നിൽ ആരോ ഉണ്ടെന്ന് തോന്നിയതും ശ്രീനന്ദ തിരിഞ്ഞു നോക്കി…
പിറകിൽ വല്ലാത്തൊരു ഭാവത്തോടെ മഹാദേവൻ……
🍃🍃🍃🍃🍃🍃🍃🍃
” കഴിഞ്ഞൊ അമ്യേ… ആ പെണ്ണ് അവിടെ ഒറ്റക്കല്ലേ…? ”
ഉമ്മച്ചിയുമ്മ ചോദിച്ചതും അമീറിന് ദേഷ്യം വന്നു…
ഉള്ളിൽ കാരണമറിയാത്ത പിടപ്പ് അവിടെ നിന്നും ഇറങ്ങുമ്പോ തുടങ്ങീതാണ്….
കൂടെ വിളിച്ചതല്ലെ… വന്നിരുന്നെങ്കിൽ ഈ മനപ്രയാസം അനുഭവിക്കേണ്ടി വരുമോ…
” എടുത്ത് വെച്ചത് എടുക്കാൻ വന്നതല്ലല്ലോ…
ഓടി പോകാൻ… ഇവിടെ കുറച്ചു സമയം ഇരിക്കേണ്ടി വരും…. ”
അമീറിന്റെ വാക്കുകൾ കേട്ടതും ചുണ്ടോന്ന് കോട്ടിയവർ…..
” ഓഹ്… ഓനൊരു കൂപ്പ് മുയ്ലാളി…. “….
” ഡാ അമ്യേ പോകും വഴി ഇത്തിരി ബീഫ് വാങ്ങിച്ചു പോകാം…. ”
ഉമ്മച്ചിയുമ്മ അവന്റെ കാതിൽ സ്വകാര്യം പോലെ പറഞ്ഞു….
അവൻ ഫോൺ തുറന്നു സ്ക്രോൾ ചെയ്തു….
🎶ഫാമിൽ പൈക്കളില്ല
ലോണിൽ ബാക്കിയില്ല
ബാങ്കിൽ ക്യാഷടച്ചില്ല
മേലേ നീലനിറം
താഴെ കുണ്ടു കുഴി
മുന്നിൽ മൂകം നരകം
കലികാലം തീരാൻ
കല്യാണം വേണം
അലിവോടെ കനിയേണ നീയെൻ ശംഭോ
🎶
ഫോണിൽ നിന്നും കേൾക്കുന്ന ശബ്ദം അവരുടെ കാതിൽ അരോചകം പോലെ ചെവി പൊത്തി…
” അല്ലേലും ഇക്ക് അയ്യിനുള്ള ഭാഗ്യല്ല്യ… ”
” പൊന്നു നബീസോ ഒന്ന് മുണ്ടാണ്ടിരിക്കോ….
അല്ലെങ്കിലെ ഒരു സുഖല്ല്യ… ”
നബീസുമ്മ പരിഭവം നടിച്ചു…
പിന്നീട് ഒന്നും മിണ്ടിയില്ല….
അമീറിന്റെ പേരിൽ ആ ബാങ്കിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് ആണ് രൂപ ട്രാൻസ്ഫർ ചെയ്തത്….
എല്ലാം ശരിയായതും അമീർ ഉമ്മച്ചിയുമ്മയെ കൊണ്ടു വീട്ടിലേക്ക് തിരിച്ചു….
താളം തെറ്റുന്ന ഹൃദയമിടിപ്പ് എന്തോ അപകടം വിളിചോതുന്ന പോലെ…..
കാർ മുറ്റത്തേക്ക് നിർത്തി ഉമ്മച്ചിയുമ്മായെ ഇറക്കി അകത്തേക്ക് കയറുമ്പോ തുറന്നിട്ട ഉമ്മറ വാതിൽ സംശയം ബലപ്പെടുത്തി….
” നന്ദ….. ”
അകത്തളങ്ങളിൽ അവൻ അലറി…..
ഭയം ഉമ്മച്ചിയുമ്മായിൽ പിടി മുറുക്കി….
അടുക്കളയിലേക്ക് കുതിച്ചവൻ…..
നിലത്ത് പൊട്ടി കിടക്കുന്ന ചട്ടിയും വീണു കിടക്കുന്ന പാത്രങ്ങളും…..
” അമ്യേ….. ”
ഉമ്മച്ചിയുമ്മാ അവന്റെ തോളിൽ കൈ വെച്ചു…
” പേടിക്കണ്ടാ നബീസോ… ഓളെ ഞാൻ കൊണ്ടു വരും…. ”
അവർക്കൊരു ഉറപ്പ് കൊടുത്തു കാറെടുത്തു പോകുമ്പോൾ അവൾക്ക് വേണ്ടി ഒരു യുദ്ധം തന്നെ നടത്തേണ്ടി വരുമെന്ന് തോന്നി…..
✨✨✨✨✨✨✨✨
മഹിയുടെ കാർ വന്നതും മഹേശ്വരിയമ്മ പുറത്തേക്ക് ഇറങ്ങി….
തോളിൽ മയങ്ങി കിടക്കുന്നവളെയും കൊണ്ടു അവൻ അകത്തേക്ക് കയറുമ്പോൾ ലോകം കീഴടക്കിയ സന്തോഷം നിറഞ്ഞു നിന്നവനിൽ….
” മോനെ….
ഇവളെ… എങ്ങനെ ഡാ… ”
അവന്റെ പിന്നാലെ നടന്നവർ….
” ആവശ്യം നമ്മുടെ അല്ലേ… കാത്തിരിക്കണമായിരുന്നു…
ഞാൻ കാത്തിരുന്നു… കിട്ടിയ
അവസരം ഉപയോഗിച്ചു….”
” നന്നായി മോനെ… അവളെ ഏതെങ്കിലും റൂമിലിട്ട് അടച്ചേക്ക്… ഇനി അവൾ പുറം ലോകം കാണരുത്…. ”
” ഇല്ലമ്മേ… ഇനി അവൾ നമ്മൾ ചലിപ്പിക്കുന്ന പാവപോലെ ആവും…. ”
” എങ്ങനെ…. ”
മഹേശ്വരിയമ്മയിൽ കൗതുകമൂറി….
” അവൾക്ക് ഇത്തിരി ലഹരി കൊടുക്കണം… ആദ്യമേ ചെയ്യേണ്ടതായിരുന്നു…. ഒന്ന് രണ്ടാഴ്ച തുടർന്നു കൊടുത്താൽ
അതിനവൾ അടിമപ്പെടും… അതിന് വേണ്ടി നമ്മൾ പറയുന്നതെന്തും ചെയ്യും…”
” പക്ഷേ ആ ചെക്കൻ പ്രശ്നം ഉണ്ടാക്കി വന്നാലോ…? ”
” അതിന് അവളെ നമ്മൾ കണ്ടിട്ട് പോലുമില്ലെന്ന് വാദിക്കണം…..
ഇടനാഴിയുടെ അറ്റത്തേ മുറിയിൽ പൂട്ടിയിട്ടാൽ ഒരു മൂളല് പോലും വെളിയിൽ കേൾക്കില്ല….
അവളെ തിരഞ്ഞു അവൻ ഈ നാടു മുഴുവൻ നടക്കട്ടെ…
എന്തായാലും അതിക്രമിച്ചു വീട്ടിൽ കയറാനുള്ള ധൈര്യമൊന്നും ആ നരുന്ത് ചെക്കനില്ല…. ”
മഹിയുടെ ആത്മവിശ്വാസം കൂടി…..
” മ്മ്… അവളെഴുന്നേറ്റാൽ ഒരു ഭർത്താവിന്റെ എല്ലാവകാശവും നീ അവളിൽ ഉപയോഗിക്കണം…
പറഞ്ഞത് മനസിലായല്ലോ… അവൾ എല്ലാർത്ഥത്തിലും നിന്റെ മാത്രമായിരിക്കണം എന്ന്…. ”
അത് പറയുമ്പോൾ ഇന്നും ഒന്ന് ചേരാത്തത് കൊണ്ടു ഉണ്ടാവുന്ന അനർത്ഥങ്ങളാണ് അവരുടെ ഉള്ളിൽ….
” മഹേശ്വരിയമ്മേ…… ”
വേലുവിന്റെയാണ് നീട്ടിയുള്ള വിളി…..
” മിണ്ടാണ്ട മഹി… അവൻ അറക്കലെ ആളാണ്… “. മകനോട് സ്വകാര്യം പറഞ്ഞവർ….
” ആഹാ വേലുവോ….
ഞാൻ നിന്നോട് ആ തെങ്ങ് കയറാൻ പറഞ്ഞത് കഴിഞ്ഞൊ വേലോ….? ”
അവർ അവനോട് കുശലം പോലെ ചോദിച്ചു….
” ഇല്ല… പറമ്പിലേക്ക് ഇന്ന് ഇറങ്ങാൻ പറ്റിയില്ല…
അത് പറയാനാണ് വന്നത്….”
അയാൾ തലയിലെ കെട്ടഴിച്ചു തലയുടെ പിൻവശം ചൊറിഞ്ഞു….
” മ്മ്ഹ്… ഇന്നലെ പറഞ്ഞതല്ലേ…. ”
സ്ഥിരം ഭാവം മുഖത്തു വരുത്തിയവർ….
” അത് മഹേശ്വരിയമ്മേ
ആ പട്ടാളക്കാരൻ സുധിയില്ലെ അവന്റെ പെണ്ണ് മീനാക്ഷി ചാവാൻ നോക്കി…”
വേലുവിന്റെ വാക്കുകൾ ഇടത്തീ എന്ന പോലെ ആയിരുന്നു മഹിക്ക്…
” മീനു…. മിനിഞ്ഞാന്ന് പോലും തന്റെ നെഞ്ചിൽ കുറുകി കിടന്നവൾ…
തന്റെ വിയർപ്പ് രുചിച്ചവൾ…
തന്നിലെ രതി മൂർച്ച കൂട്ടിയവൾ…
എല്ലാത്തിനും ഉപരി മഹാദേവന്റെ ലഹരി…
മത്തു പിടിക്കും ആ പെണ്ണ്…
അവളാണ് ഇന്ന് മരണത്തെ മുന്നിൽ കണ്ടത്….
അവന്റെ മനസൊന്നു ഉലഞ്ഞു….
” എന്തെ.. എന്തിനാ ആ കുട്ടി അങ്ങനെ ചെയ്തത്….? ”
നാട്ടു വിശേഷം അറിയാൻ അവരിൽ വ്യഗ്രത കൂടി….
” ഇന്നലെ സുധി പട്ടാളത്തിൽ നിന്നു വന്നിരുന്നു… ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മീനാക്ഷി തല ചുറ്റി വീണു….
ഹോസ്പിറ്റലിൽ കൊണ്ടു പോയപ്പോൾ വയറ്റിലുണ്ട്… അതും മൂന്നു മാസം…”
അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു…
” പെണ്ണ് പെഴച്ചില്ലേ…
ജീവിക്കണ്ടാന്ന് തോന്നി കാണും…
സുധി പിന്നെ ഒച്ചയായി ബഹളമായി… ഉന്തും തല്ലും ഒക്കെ ആയി… വിവരം നാട്ടുക്കാരും അറിഞ്ഞു…..
ആ പാവം ചെക്കൻ നെഞ്ചു പൊട്ടി കരഞ്ഞത് ഇപ്പോഴും കണ്ണീന്ന് മായുന്നില്ല….
എന്തെരുന്നു ഒരു ശീലാവതി… മിണ്ടാ പൂച്ച കലം ഉടച്ചില്ലേ….
നാണക്കേട് കാരണം ജീവിക്കണ്ടന്ന് തോന്നി കാണും….”
വേലുവിന്റെ വാക്കുകൾ കേട്ട് മഹി തരിച്ചു പോയി….
എന്തെ ആദ്യമേ ശ്രദ്ധിച്ചില്ല….
ശ്രീനന്ദയിൽ മാത്രം ശ്രദ്ധ കൊടുത്തു….
ആദ്യമല്ല മീനാക്ഷി തന്റെ കുഞ്ഞിനെ ഉദരത്തിൽ ഏറ്റുന്നത്… ഇതിന് മുൻപ് എട്ടൊൻപതു അബോർഷൻ നടത്തിട്ടുണ്ട്….
ഇത്തവണ പാളി പോയി… മീനാക്ഷി ഇപ്പൊ രണ്ടു മാസം കൂടുമ്പോഴേ പീരിഡ്സ് ആവൂ എന്നതായിരുന്നു പ്രധാന കാരണം ….
എല്ലാം നഷ്ട്ടപ്പെട്ടാലും അവൾ തന്നെ ഒറ്റ് കൊടുക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചവൻ…..
വേലു പോയതും ചിന്ത ഒരുവളിൽ ആധിപത്യം സ്ഥാപിക്കുന്നതായി….
വാതിലിലെ തുടരെയുള്ള തട്ടലിൽ മഹി ആ മുറി തുറന്നു…
അതുപോലെ അടച്ചിട്ടു….
” എന്തെ എന്റെ ഭാര്യ ഇങ്ങനെ കാറി കൂവുന്നത്… ചേട്ടൻ ഇങ്ങോട്ട് വരില്ലേ…. ”
വഷളൻ ചുവയോട് കൂടി പറയുന്നവനെ കാണെ അമീർ വിളിച്ചപ്പോൾ കൂടെ പോകാൻ തോന്നത്താ നിമിഷത്തേ പഴിച്ചവൾ….
അവളിലേക്ക് ആധിപത്യം കാണിക്കുന്ന മഹിയെ തടയാനാവാതെ തളർന്നു പോയി ശ്രീനന്ദ……………….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…