നിശാഗന്ധി: ഭാഗം 33

നിശാഗന്ധി: ഭാഗം 33

രചന: ദേവ ശ്രീ

" എന്തായി ഗംഗേട്ടാ.... " അപ്പച്ചി ആകുലതയോടെ അയാളുടെ അരികിൽ വന്നിരുന്നു.... അയാൾ തോളിലെ തോർത്ത്‌ കൊണ്ടു മുഖം അമർത്തി തുടച്ചു തോർത്ത്‌ തോളിൽ തന്നെ ഇട്ടു.... " ആ പന്ന*&$%* മോള് കാരണം കിട്ടുന്നതെല്ലാം ഇല്ലാണ്ടായി... ഇനി എങ്ങനെ ജീവിക്കും...." അകയാൾ ആകുലനായി... "പഴയത് പോലെ തെങ്ങിൻ ചുവട് മാന്താനും തോട്ടം കിടക്കാനും വീണ്ടും മേലെപാട്ട് പോകേണ്ടി വരും.... മുതലാളിയെ പോലെ അവർക്കിടയിലൂടെ അവരെയും ഭരിച്ചു നടന്ന ഞാൻ നാളെ മുതൽ വീണ്ടും അവരിലൊരാളായി ജീവിക്കേണ്ടി വരും എന്നോർക്കാൻ വയ്യാ.... നീയും പൊക്കോ നാളെ തൊഴിലൊറപ്പിനോ പഴയത് പോലെ മുറ്റം തൂക്കാനോ എന്തിനാണേൽ...." ആഡംബര ജീവിതം തകർന്നതിലുള്ള നിരാശയിലും ദേഷ്യത്തിലും പറഞ്ഞയാൾ...... " ഞാൻ എന്തിന് തൊഴിലുറപ്പിനും മുറ്റം തൂക്കാനും പോകണം.... എന്റെ ലച്ചു മോളോട് ചോദിച്ചാൽ എനിക്ക് വേണ്ട കാശ് തരും... അവളുടെ ഭർത്താവ് കോളേജിലെ മാഷാണ്... ഇഷ്ട്ടം പോലെ കാശുണ്ടാകും... "   " തരോ.... എങ്കിലും മരുമകന്റെ മുന്നിൽ നമ്മുക്കൊരു ക്ഷീണമല്ലേഡി...." ഗംഗാധരൻ അഭിമാനം പണയം വെക്കുന്നതു പോലെയുള്ള നാണക്കേട് തോന്നി....   " എന്തിന് നാണകേട്.... എന്റെ മോളോട് മാസം ഒരു ഇരുപതിനായിരമോ, ഇരുപത്തിയയ്യായിരമോ ഇട്ട് തരാൻ പറഞ്ഞാൽ കണ്ണടച്ചവൾ ഇട്ട് തരും... അവളെന്ന് വെച്ചാൽ അവന് ജീവനാ...... " ലത ആത്മവിശ്വാസത്തോടെ പറഞ്ഞു.....   🍃🍃🍃🍃🍃🍃🍃🍃   " ഇവളെ ഇവിടെ നിന്നും കൊണ്ടു പോകണമെങ്കിൽ ഞങ്ങളെ കൊന്നിട്ട് പോകേണ്ടി വരും... ഒരു അന്യമതക്കാരൻ ചെക്കൻ വന്നിട്ട് ഞങ്ങടെ കൂട്ടക്കാരോട് മുട്ടാൻ നിക്കുന്നോ....? " നാട്ടുക്കാരെല്ലാം മഹിയോടൊപ്പം നിന്നു.... " ദേ ചേട്ടാ... ജാതിയും മതോം പറഞ്ഞു എന്റെ അടുത്തേക്ക് വരരുത്.... കണ്ണടിച്ചു പൊട്ടിക്കും ഞാൻ.... ഇത് ജാതിടെ മതത്തിന്റെ പ്രശ്നമ്മല്ലാ... അങ്ങനെ ഇതിനെ ജാതി പ്രശ്നമൊ മതപ്രശ്നമൊ രാഷ്ട്രീയ പ്രശ്നമൊ ആക്കണ്ട ആരും.... ഇത്‌ ഞാനും ഈ നിൽക്കുന്നവനും തമ്മിലുള്ള പ്രശ്നമാണ്.... അതും ഇവൾക്ക് വേണ്ടി... ന്നെ തടയാൻ ഈ നാട്ടുകാര് മുഴുവൻ നോക്കിയാലും നടക്കില്ല... ഞാൻ ഇവിടെ കൊണ്ടു പോകാൻ വന്നതാണെങ്കിൽ കൊണ്ടു പോവുക തന്നെ ചെയ്യും.... "   " നാണമില്ലല്ലോഡി പെണ്ണെ നിനക്ക്... കുറെ കാലം ഇവന്റെ കൂടെ പൊറുത്തിട്ട് ഇപ്പൊ ഒരു ചള്ള് ചെക്കനെ കിട്ടിയപ്പോ നിനക്ക് ഈ പാവത്തിനെ വേണ്ടെന്ന്.... വല്ലാത്തൊരു കഴപ്പ് തന്നെ.... " നാട്ടുക്കാരിൽ ഒരുവൻ പറഞ്ഞതും ശ്രീനന്ദ മുഖം പൊത്തി കരഞ്ഞു.... " ഡോ, വായിൽ നാവുണ്ടെന്ന് കരുതി എന്ത്‌ തോന്ന്യാസവും പറയരുത്... " ശ്രീനന്ദയെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു അമീർ.... ആദ്യമായി കിട്ടുന്ന ചേർത്ത് പിടിക്കലിൽ അവളുടെ സങ്കടം മാഞ്ഞു പോയി..... തന്നെ മറ്റുള്ളവർ എന്ത് പറഞ്ഞാലും ഈ ഉള്ളവൻ തെറ്റ് ധരിക്കാത്തത് തരുന്ന ആശ്വാസം ചെറുതല്ല ആ പെണ്ണിന്....   " ഇവൾക്ക് എന്തും കാണിച്ചു കൂട്ടാം... നാട്ടുകാർ അത് വിളിച്ചു പറയുന്നതാണ് കുറ്റം.... " നാട്ടുകാരുടെ സംസാരം കേട്ടതും മഹിയിൽ പുച്ഛം നിറഞ്ഞു.... അമീർ മഹിക്ക് നേരെ തിരിഞ്ഞതും അരുതെന്ന പോലെ ശ്രീനന്ദ അവന്റെ കയ്യിൽ പിടിച്ചു.... " നീ ചെല്ല്... എന്തായാലും ഇവിടെ നിന്നു ഇവളെയും കൊണ്ടു പോകാൻ പറ്റില്ല... " നാട്ടുകാർ ഒരുപോലെ പറഞ്ഞതും അമീർ ശ്രീനന്ദയെ ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു.... എന്നാൽ അതിന് തടസമായി മഹിയും നാട്ടുകാരും ഒരുപോലെ നിരന്നു അവിടെ.... നാട്ടുകാർ അമീറിനെ വട്ടം പിടിച്ചു പിന്നോക്കം വലിച്ചു... അമീറിൽ നിന്ന് ശ്രീനന്ദയെ മഹി ബലമായി പിടിച്ചു വലിച്ചു തന്റെ അടുത്തേക്ക് നിർത്തി.... ആ സമയമാണ് മേലെപ്പാട്ട് മുറ്റത്തു കാർ വന്നു നിന്നത്... എല്ലാവരും ഒരുപോലെ ആ കാറിൽ ആരെന്ന് അറിയാൻ നോക്കി... ഒരുനിമിഷം അവിടെ ആകെ നിശ്ചലമായി.... കാറിന്റെ ബാക്ക് സീറ്റിൽ നിന്നും കൈ കുഞ്ഞുമായി ഇറങ്ങുന്ന മധ്യവയസ്ക... ആരും ഇന്നോളം കണ്ടിട്ടില്ലാത്ത മുഖം.... മറുപുറത്തു നിന്നും കൈ കുഞ്ഞുമായി ആരോഹി.... ശ്രീനന്ദയുടെ കയ്യിലെ പിടുത്തം താനെ അയഞ്ഞു..... ആ നിമിഷം തന്നെ ശ്രീനന്ദ അമീറിന്റെ അരികിലേക്ക് ഓടി.... " ആരോഹി ചേച്ചി.... " അമീർ ആരെണെന്ന് കണ്ണുകൾ കൊണ്ടു തിരക്കിയതും ശ്രീനന്ദ ചുണ്ടനക്കി....   " എന്താണ് മേലെപ്പാട്ട് അമ്മ അന്തം വിട്ട് നിൽക്കുന്നത്... മരുമകളും പേരക്കുട്ടികളുമാണ് വന്നിരിക്കുന്നത്... താലമെടുത്തു അകത്തേക്ക് ക്ഷണിക്ക്... " അമീറിന്റെ ശബ്ദം നാലുപ്പാടും മുഴങ്ങി.... നിന്ന നിൽപ്പിൽ ഭൂമി പിളർന്നു പോയെങ്കിൽ എന്ന് തോന്നി മഹിക്ക്.... തന്റെ ഇതുവരെയുണ്ടായിരുന്ന നാണവും മാനവും നിലയും വിലയും എല്ലാം ഒറ്റ നിമിഷം കൊണ്ടു ഇല്ലാണ്ടായപോലെ.... എല്ലാവർക്കുമുന്നിലും ഒന്നുമല്ലാതായി... കുറച്ചു നിമിഷം മുൻപ് വരെ മഹി കുഞ്ഞേ എന്നും മഹിയേട്ടാ എന്നും ബഹുമാനത്തോടെ വിളിച്ചവർ ഇനി മുതൽ തന്നെ പുച്ഛത്തോടെ നോക്കുന്ന രംഗം ഓർക്കാൻ കൂടി വയ്യവന്...   " നീ ആരാണെങ്കിലും ഏതാണെങ്കിലും ഈ നിമിഷം ഇവിടെ നിന്നും പോകണം.... ഇവന്റെ കൂടെ കൂടി ആടുന്ന നാടകം ഞങ്ങൾ വിശ്വസിക്കും എന്ന് കരുതിയൊ....?" മഹേശ്വരിയമ്മ വന്നവർക്ക് നേരെ ചീറി....   " അത് മഹി പറയട്ടെ... നിയമപരമായി ഞാൻ അവന്റെ ഭാര്യയാണ്... ഇത്‌ ഞങ്ങളുടെ മക്കളും...." മഹേശ്വരിയമ്മക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ പറഞ്ഞു.... " മഹി ഞാൻ രണ്ടു മാസമായി ബാംഗ്ലൂരിൽ നമ്മുടെ ഫ്ലാറ്റിലായിരുന്നു.... നിന്നെ വിളിച്ചു കിട്ടാതെ വന്നപ്പോൾ ഞാൻ പേടിച്ചു പോയി... നീ വരാഞ്ഞപ്പോൾ നിനക്ക് വല്ല അപകടവും പറ്റിയോ എന്ന് കരുതി വന്നതാണ്... പക്ഷേ ഞാൻ ഇവിടെ വരരുതായിരുന്നു എന്ന് തോന്നുന്നു.... " ആരോഹി താൻ വന്നിട്ടും തന്നെയോ കുഞ്ഞുങ്ങളെയോ നോക്കാതെ നിൽക്കുന്ന മഹിയെ നോക്കി വേദനയോടെ പറഞ്ഞു.... " മഹി..... " മഹേശ്വരിയമ്മയുടെ ശബ്ദം മുഴങ്ങി.... മഹാദേവൻ മുഖം ഉയർത്തിയില്ല..... " ഈ നിൽക്കുന്നവളെ ഇയാള് ഒരിക്കലും ഭാര്യയായി കണ്ടിട്ടില്ല... വിവാഹം കഴിഞ്ഞു ഒരുവർഷം കഴിഞ്ഞതും ഡിവോഴ്സ് ചെയ്തു അയാളുടെ ഇഷ്ട്ടക്കാരിയായ ഈ പെണ്ണിനെ വിവാഹം ചെയ്തു ഒരുമിച്ച് ജീവിച്ചു... അവർക്ക് കുഞ്ഞുങ്ങളുമായി.... ഇനിയും നിങ്ങൾ ഈ പാവത്തിന്റെ പിന്നാലെ വരരുത് .... " ശ്രീനന്ദയെ ചേർത്ത് പിടിച്ചു പറഞ്ഞവൻ..... " എന്തെ ഇനിയും നിങ്ങൾക്ക് ഇവളെ പിടിച്ചു ഇവിടെ നിർത്തണോ....? " നാട്ടുകാർക്ക് നേരെ അമീർ ചീറി.... ആരും ഒന്നും മിണ്ടിയില്ല... ശ്രീനന്ദ ആരോഹിയുടെ കയ്യിലെ കുഞ്ഞുങ്ങളെ നോക്കി.... തന്നോട് ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ലവർ... സ്നേഹിച്ചിട്ടുമില്ല.... " ആരോഹി ചേച്ചി.... " ശ്രീനന്ദ അരികിൽ വന്നു വിളിച്ചു... " ആൺകുഞ്ഞും പെൺകുഞ്ഞുമാണ്.... " ശ്രീനന്ദയെ നോക്കി വല്ലാത്തൊരു സ്നേഹത്തോടെ പറഞ്ഞവൾ... അവൾ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കി... പിന്നീട് അമീറിന്റെ അരികിലേക്ക് നടന്നു.... അമീറിനോപ്പം പുറത്തേക്ക് നടക്കുമ്പോ ആ പെണ്ണിന്റ ഹൃദയം ആകാരണമായി മിടിച്ചു.... അവന്റെ മുഖത്തേക്ക് നോക്കിയവൾ... എന്തോ വല്ലാത്തൊരിഷ്ട്ടം തോന്നുന്നു... ആരോടും ഇന്നോളം തോന്നാത്ത ഒരിഷ്ടം..... പടിപ്പുരയും കടന്നു വരുന്ന മീനാക്ഷിയെ കണ്ടതും പിരിഞ്ഞു പോകുന്നവരെല്ലാം ഒരു നിമിഷം നിന്നു... അമീറും ശ്രീനന്ദയും ഉൾപ്പടെ.... ആരോഹി കുഞ്ഞുങ്ങളുമായി പൂമുഖത്തേക്ക് കയറി.... അമ്മയുടെ മുഖം ഇരുണ്ടു.... ആരോഹിക്ക് ഒപ്പം അകത്തേക്ക് കയറിയ മഹിക്ക് അമ്മയെ ഒന്നു നോക്കാൻ കൂടെ സാധിക്കുന്നില്ല..... എല്ലാവരുടെയും നോട്ടം മീനാക്ഷിയിലാണ്.... അവൾ ഇവിടെ വന്നത് എന്തിനായിരിക്കും എന്ന ചിന്തയാണ്.... " നീ എന്തിനാ ഇവിടേക്ക് വന്നത്.... " മീനാക്ഷിയുടെ വരവിൽ ആകെ ഞെട്ടി പോയ മഹി അമ്മയുടെ വാക്കുകൾ കേട്ട് നിശ്ചലമായി.... മീനാക്ഷി ഒരിക്കലും അവനെ തിരക്കി വരുമെന്ന് കരുതിയില്ല.... " പോകാൻ ഇടമില്ലെങ്കിൽ കയറി വരാനുള്ള ഇടമല്ല ഇത്... ഓഹ് വല്ല്യ ശീലാവതി ആയിരുന്നല്ലോ... ആർക്കൊപ്പം കിടന്നിട്ടുണ്ട് എന്നാർക്കറിയാം.... വയറ്റിൽ ഉണ്ടാക്കിയവന്റെടുത്ത് പോയി ഏൽക്കാൻ പറ.... " എല്ലാവർക്കും മുന്നിൽ അപമാനിതായ ദേഷ്യവും ആരോഹിയുള്ള നീരസവും അവർ മീനാക്ഷിയോട് തീർത്തു.... മഹിക്ക് മീനാക്ഷിയെ കണ്ടതും അലിവ് തോന്നി... പാറി പറന്ന മുടിയിഴകളും, പൊട്ടിയ ചുണ്ടും കവിളിൽ പതിഞ്ഞ വിരൽ പാടുകളും.... ആദ്യമായി അറിഞ്ഞ പെണ്ണാണ്... താൻ പറയുന്നത് പോലെ തന്റെ ഇഷ്ട്ടത്തിനു നിന്ന് തരുന്നവൾ... സർപ്പ സൗന്ദര്യമുള്ളവൾ.... അവളെ തള്ളി കളയാൻ മഹിക്ക് കഴിയില്ല.....   " ഞാൻ വന്നത് എനിക്ക് വയറ്റിലുണ്ടാക്കി തന്നവന്റെ അരികിൽ തന്നെയാണ്..... " മീനാക്ഷി സർവ്വസം നഷ്ടപെട്ടവളെ പോലെ പറഞ്ഞു.....   " എന്ത്‌ പറഞ്ഞെടി എന്റെ കുഞ്ഞിനെ കുറിച്ച്....?!" മഹേശ്വരിയമ്മ മീനാക്ഷിക്ക് നേരെ കൈ ഉയർത്തി.... " അമ്മേ..... " മഹിയുടെ ശബ്ദം ഉയർന്നു.... അന്നേരം തന്നെ അവൻ മീനാക്ഷിയെ ചേർത്ത് പിടിച്ചു.... " ഇവളെ... ഇവളെ ഒന്നും ചെയ്യല്ലേ... എനിക്ക് സഹിക്കില്ല.... " മഹി മീനാക്ഷിയെ നെഞ്ചോടു ചേർത്തു പിടിച്ചു തുരുതുരെ ചുംബിച്ചവൻ....... തന്നിലെ ലഹരിയുടെ മൂർദ്ധന്യത അവനെ കൊണ്ട് അത് ചെയ്യിപ്പിച്ചു.... മീനാക്ഷി പരിസരം പോലും നോക്കാതെ അവന്റെ ചുണ്ടുകൾ കവർന്നു... അവൻ കെട്ടഴിഞ്ഞ പട്ടം പോലെയായി.... എല്ലാവരും കണ്ണുകൾ മിഴിച്ചു ആ രംഗം കണ്ടു... പലരും മൂക്കത്തു വിരൽ വെച്ചു.... എന്നാൽ തന്റെ കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുന്നപോലെ തോന്നി ആരോഹിക്ക്..... താൻ ചതിക്കപെട്ടിരിക്കുന്നു... ആരോഹി ചുറ്റും നോക്കി... എല്ലാവരും കാഴ്ച കാണുന്ന തിരക്കിലാണ്.... ഒരുവളുടെ നോട്ടം മാത്രം തനിക്ക് നേരെ.... സഹതാപത്തിന്റെ, ദയയുടെ, ചതിക്കപ്പെട്ടതിന്റെ... അർത്ഥങ്ങൾ ഏറെയുള്ള നോട്ടം..... ആരോഹിയുടെ കണ്ണുകൾ ഈറനായി..... ഇങ്ങനെയൊരു മഹി അവൾക്ക് അന്യമായിരുന്നു... സീത ചേച്ചിയുടെയും തന്റെയും കയ്യിലിരിക്കുന്ന കുഞ്ഞിനെ മാറി മാറി നോക്കിയവൾ.... ഇനി മുന്നോട്ട് എന്തെന്ന് അറിയാതെ..... മഹേശ്വരിയമ്മ തളർന്നു പോയി.... ഇന്നോളം തന്റെ കൂടെ കാണും, താൻ പറഞ്ഞതെല്ലാം അനുസരിക്കും എന്ന് കരുതിയ മകൻ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഓർക്കെ അവരുടെ ശിരസ് താണു....   " ഓഹ് എന്തൊക്കെ ആയിരുന്നു രണ്ടും... ഇപ്പൊ നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ... കാമം മൂത്താൽ ഇങ്ങനെയും ഉണ്ടോ മനുഷ്യർ... " മഹിയെ വാഴ്ത്തി പാടിയവർ തന്നെ താഴ്ത്തി കെട്ടി.... പുകഴ്ത്തിയവർ തന്നെ ഇകഴ്ത്തി പറഞ്ഞു.... എല്ലാവരും പിരിഞ്ഞു പോകുബോൾ കത്തുന്ന നോട്ടം കൊടുക്കാൻ അമീർ മടിച്ചില്ല....   ✨✨✨✨✨✨✨✨ അമീറിന്റെ കൂടെ അറക്കൽ വന്നു കയറുമ്പോ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ശ്രീനന്ദ.... മഹി കവർന്ന ചുണ്ടുകളും കൈ വെച്ച മാറിടങ്ങളും ഓർക്കെ അറപ്പ് തോന്നി... ഈ വീട്ടിൽ വന്നു തന്നെ കൊണ്ടു പോയതൊക്കെ ഭയം തോന്നി... ആരോഹിയെ കുറിച്ച് ഓർക്കുമ്പോൾ സഹതാപവും... കണ്ണുകൾ നിറഞ്ഞൊഴുകി.... തൂണിൽ ചാരിയിരുന്നവൾ.... "എന്തിരുപ്പാ കുട്ട്യേ... പോയി ഒന്നു കുളിച്ചു ഇതൊക്കെ മാറി വാ...." ഉമ്മച്ചിയുമ്മ അവളുടെ അരികിൽ വന്നു ഇരുന്നു തലയിൽ തഴുകി പറഞ്ഞു.... അമീറിന്റെ ഷർട്ടും, പാവാടയും ആണ് വേഷം.... ശ്രീനന്ദ ഉമ്മച്ചിയുമ്മയെ ഒന്നു നോക്കി.... " ചെല്ല് കുട്ട്യേ.... " വല്ലാത്തൊരു ആകുലത നിറഞ്ഞ വാക്കുകൾ..... ശ്രീനന്ദ പതിയെ എഴുന്നേറ്റു മുറിയിലേക്ക് നടന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story