" "
Novel

നിശാഗന്ധി: ഭാഗം 35

രചന: ദേവ ശ്രീ

” ഡി….. നീയെന്താ ഒറ്റക്ക്….. ”
ലത മകളെ നോക്കി ആകുലതയോടെ ചോദിച്ചു….

” അമ്മേ… ”
ശ്രീലക്ഷ്മി അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു….

” എനിക്ക് വയ്യാമ്മേ അവിടെ ജീവിക്കാൻ…
മതിയായി… അയാളുടെ അടിയും തൊഴിയും കൊണ്ടെനിക്ക് മടുത്തു….
ഇനിയും ഞാൻ അവിടെ നിന്നാൽ മരിച്ചു പോകും…. ”
എല്ലാം കേട്ട് ലത തളർന്നു പോയിരുന്നു….

” മോളെ….
എന്തൊക്കെയാണ് ഇത്…
വിശാൽ നിന്നെ ഉപദ്രവിച്ചു എന്നോ….? ”
ആ അമ്മയെ ദേഷ്യവും കോപവും ആളി കത്തി….

” ഇതൊക്കെ ചെയ്യുമ്പോൾ അവന്റെ തന്തേം തള്ളേം അവിടെ ഉണ്ടായിരുന്നില്ലേ….”
അവർ ആളിക്കത്തി….

 

” ഉണ്ടായിരുന്നമ്മേ….
അവര് എനിക്ക് കണ്ണികണ്ടവരുമായി അവിഹിതം ഉണ്ടെന്നൊക്ക പറഞ്ഞു നടക്കാ….
ഞാൻ വിശാലെട്ടനെ അല്ലാതെ വേറെ ആരെയും സ്നേഹിച്ചിട്ടില്ല….
എനിക്കതിന് കഴിയില്ലമ്മേ… ”
കരഞ്ഞു കൊണ്ടു അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കുന്നതിൽ ശ്രീലക്ഷ്മി വിജയിച്ചു….

 

” അച്ഛൻ വരട്ടെ… എന്റെ മോള് വിഷമിക്കണ്ട….. ”
അവർ ശ്രീലക്ഷ്മിയെ കൂട്ടി അകത്തേക്ക് കയറി……

 

🍁🍁🍁🍁🍁🍁🍁🍁

മുറ്റത്തു കാർ വന്നതും ആരോഹി സീതായെയും മക്കളെയും കൂട്ടി ഇറങ്ങി….

” ഇവിടെയുള്ളോരോട് പറയേണ്ടേ മോളെ…. ”
സീത ചേച്ചി ചോദിച്ചു….

” വേണ്ട ചേച്ചി…..
പറഞ്ഞു പോകാൻ മാത്രം ഇവിടെനിക്ക് ആരുമില്ല…. ”
കുഞ്ഞുങ്ങളെയും എടുത്തു പൂമുഖത്തേക്ക് ഇറങ്ങുമ്പോ ചാരു കസേരയിൽ തളർന്നിരിക്കുന്ന മഹേശ്വരിയമ്മയെ കണ്ടു….

” ഞാൻ പോകുന്നു…. ”
അത്രേം പറഞ്ഞവൾ ഇറങ്ങി….

അവരെ തടയണം എന്നുണ്ട്… പോകുന്നത് തന്റെ പേരക്കുട്ടികളാണ്….
കഴിയുന്നില്ല….
ഒന്ന് കണ്ടിട്ട് പോലുമില്ല….
എന്ത് പറഞ്ഞവരെ ഇവിടെ നിർത്തും…
ഇവിടെ വന്നത് മുതൽ മഹി അവരെയൊന്നു നോക്കുക കൂടെ ചെയ്തിട്ടില്ല…..
നിയമപരമായി അവന്റെ ഭാര്യ….
ഈ സ്വത്തിലെല്ലാം അവകാശമുള്ളവൾ….
പക്ഷേ എല്ലാം നശിക്കാൻ ഇനി അധികനാളില്ലെന്ന് അവരുടെ മനസ് പറയുന്നു…
അകന്നു പോകുന്ന കാറിലേക്ക് നോക്കി നിർവികാരമായി നിന്നു…..

 

🍃🍃🍃🍃🍃🍃🍃

” എപ്പോഴാ ബ്ലീഡിങ് തുടങ്ങിയത്….? ”
ഡോക്ടർ രജനി ചെക്ക് അപ്പ് നടത്തുമ്പോൾ ചോദിച്ചു….

” രാ…. രാവിലെ മുതൽ…. ”
മീനാക്ഷി വേദനയോടെ പറഞ്ഞു….

” മ്മ്… അബോർഷൻ ആണ് മഹി…..
ഈ ടൈമിൽ സെക്സ് റിലേഷൻസ് രണ്ടു പേർക്കും ഒന്ന് കണ്ട്രോൾ ചെയ്യാമായിരുന്നു…… ”

ഡോക്ടർ പറഞ്ഞതും ഇന്നലെ രാത്രി മുതൽ പുലരുവോളം മഹിയെ തൃപ്തിപെടുത്തിയത് ഓർത്തവൾ….
അവന്റെ ആഗ്രഹത്തിന് നിന്നും ഇരുന്നും കിടന്നും രതിമൂർച്ച നടത്തുമ്പോൾ വയറ്റിലുള്ളതിനെ കുറിച്ച് ചിന്തിച്ചില്ല…..

“ഗ്രോത്ത് ത്രീ വീക്ക്‌ ആണ്…
ആദ്യം ടാബ്ലറ്റ് കഴിച്ചു നോക്ക്… ബ്ലീഡിങ് നിന്നിട്ട് സ്കാൻ ചെയ്തു ഒന്നൂകൂടെ കാണിക്കണം….

മീനാക്ഷിക്ക് ആദ്യമായി സങ്കടം തോന്നി….
അവരൊന്നു കരഞ്ഞു….

” ഹേയ് എന്താണ് ഇത്…
റിലേക്സ്…. ”
ഡോക്ടർ അവരെ നോക്കി പറഞ്ഞു….

” നോക്ക് മീനാക്ഷി എത്രയോ അബോർഷൻസ് യാതൊരു മനസാക്ഷി കുത്തുമില്ലാതെ നിങ്ങടെ കാമത്തിന്റെ ബാക്കി പത്രങ്ങൾ എത്രയോ തവണ നിങ്ങൾ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു….
അതുകൊണ്ട് തന്നെ മീനാക്ഷിക്ക് ഇനിയൊരു ഗർഭദ്ധാരണം അസാധ്യമാകും…..”

 

വീട്ടിലേക്ക് വന്നു കയറിയതും മഹി അമ്മയെ ഒന്ന് നോക്കി….
എന്തോ ആലോചിച്ചുള്ള കിടപ്പാണ്…..
കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കുന്നില്ല…
അല്ലെങ്കിൽ തൊണ്ട പൊട്ടുമാറുച്ചത്തിൽ കരയുന്നത് കേൾക്കാം….

” അവറ്റകൾ എവിടെ….? ”
മഹി താല്പര്യമില്ലാതെ ചോദിച്ചു….

” പോയി…. ”
അത്ര മാത്രം പറഞ്ഞവർ….

 

” ഓഹ്… എല്ലാം കൂടെ എന്റെ ജീവിതം തൊലക്കാൻ ആകും ഇന്നലെ കെട്ടിയെടുത്തു ഇന്ന് പോയി കളഞ്ഞത്….. ”
മഹി ഈർഷ്യ സഹിക്കാൻ കഴിയാതെ പറഞ്ഞു….

മീനാക്ഷി അവന്റെ വാക്കുകൾ കേട്ടതും നിശ്ചലമായി നിന്നു….
വയറിൽ കൈ ചേർത്തു പിടിച്ചു….
അപ്പോഴും താൻ ചെയ്തതെല്ലാം ശരിയാണെന്നു തന്നെ മനസിനോട് വാദിച്ചു കൊണ്ടിരുന്നു……

 

✨✨✨✨✨✨✨✨

വൈകുന്നേരം ചെടികൾ നനക്കുമ്പോഴും ശ്രീനന്ദയുടെ മുഖത്തിന് ഒരു തെളിച്ചമില്ലാത്തത് ശ്രദ്ധിച്ചു ഉമ്മച്ചിയുമ്മാ….

” എന്ത് പറ്റി ഈ പെണ്ണിന്…. രാവിലെ തുടങ്ങിതാണല്ലോ ഒരു വാട്ടം….
അല്ലെങ്കിൽ ചെടി നനക്കുമ്പോൾ മൊട്ടിട്ടതും പൂവിട്ടതും പൊടിപ്പും വാട്ടവും എല്ലാം പരയുന്നവളാണ്…..? ”
ഒരു നിമിഷം ചിന്തിച്ചവർ…..

 

“ഉമ്മച്ചിയുമ്മാ…”
ചെടി നനക്കുന്നതിന്റെ ഇടയിൽ വിളിച്ചവൾ….

 

” എന്തെ അമീർ അത്രേം സ്നേഹിച്ചിട്ടും ആ കുട്ടിയെ വിവാഹം കഴിക്കാഞ്ഞേ….? ”

 

അവരൊന്നു ചിരിച്ചു…..

” സ്നേഹം അവന് മാത്രമായിരുന്നു….
ഓന്റെ മൊഹബത് ഓൾക്ക് അറിയില്ല….

ഒരു ദിവസം ഓൾടെ മാമ അങ്ങാടി പറയുന്നത് കേട്ടാണ് ചെക്കൻ അറിയണത്….
പെട്ടെന്നായിരുന്നു കല്യാണം….
നിശ്ചയിച്ചത് ഒന്നും ആരും അറിഞ്ഞില്ല……”

 

” എന്നിട്ട്….? ”
ശ്രീനന്ദ തിരക്കി….

” എന്നിട്ട് എന്താ ചെക്കൻ വലിയ വായയിൽ കരയുന്നത് കേട്ട് ഓന്റെ ഉപ്പൂപ്പാ കയ്യിലുണ്ടായിരുന്നത് എടുത്തു ഓന് ഒരു മഹറ് വാങ്ങിച്ചു കൊടുത്തു…..
പോയി ഓളെ ഇറക്കി കൊണ്ടു വരാൻ പറഞ്ഞു…..”

” അങ്ങനെ വിളിച്ചാ ഇഷ്ട്ടമില്ലാത്ത ഒരാളുടെ കൂടെ ഒരാള് ഇറങ്ങി വരുമോ…? ”
ശ്രീനന്ദ അതിശയത്തിൽ ചോദിച്ചു…..

 

” ഓള് വരും….”

 

” പിന്നെ എന്തെ വരാഞ്ഞത്….? ”
ചോദിക്കുമ്പോൾ അമീർ തന്റെ എന്ന സ്വാർത്ഥതയും അവൻ മറ്റൊരാളെ സ്നേഹിച്ച കുശുമ്പും അവളിറങ്ങി വരാഞ്ഞത്തിലുള്ള പരിഹാസവും അടങ്ങിയ വാക്കുകൾ……

 

” അന്ന് രാത്രി ഓന്റെ ഉപ്പൂപ്പ കൊഴഞ്ഞു വീണു….
ഒരാഴ്ച്ച ഹോസ്പിറ്റലിൽ വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു ഞാനും ഓനും ഒക്കെ….
ഹോസ്പിറ്റലിലേക്ക് എത്തിയതും തലയിലെ ഞരമ്പ് പൊട്ടി ബ്ലീഡിങ് ആയി… പ്രെഷർ കൂടി… ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ…. ”
ആ വൃദ്ധ വേദനിച്ചു….
ഒരുവേള ഒന്നും ചോദിച്ചറിയേണ്ടിരുന്നില്ല എന്ന് തോന്നിപോയവൾക്ക്….

” ഓൾടെ കല്യാണത്തിന്റെ തലേ ദിവസം മൂപ്പര് മരിച്ചു….
ന്റെ കുട്ടീടെ ഉപ്പൂപ്പ മരിച്ച് ഖബറടക്കം നടക്കണന്ന് ഓൻ ഏറെ ഇഷ്ട്ടപ്പെട്ട പെണ്ണ് മറ്റൊരുവന്റെ ഭാര്യയായി….. ”

ശ്രീനന്ദയുടെ മനസിലേക്ക് കല്യാണ ദിവസം കാറിൽ ഇരുന്നു പോകുമ്പോൾ കണ്ട കാഴ്ച മനസിലേക്ക് എത്തി….
അറക്കലെ സാഹിബിന്റെ ഖബറുമായി പോകുന്നവരിൽ അമീർ…
ആ കലങ്ങിയ കണ്ണുകൾ നൽകിയ വേദന…..

 

“ഓന്റെ കണ്ണീരു മാത്രം കണ്ട ദിവസങ്ങൾ….”
ഉമ്മച്ചിയുമ്മ കണ്ണീര് ഒപ്പി…

” എനിക്ക് അറിയാം ഇപ്പോഴും ഓന്റെ ഉള്ളിൽ ഓളെ ഉള്ളൂ…. ”
ഉമ്മച്ചിയുമ്മാടെ സംസാരം ഇഷ്ട്ടപ്പെടാത്ത പോലെ ചിറി കോട്ടി….

അവളുടെ വീർത്ത മുഖം കാണെ ചിരി വന്നവർക്ക്….

” ആ പെണ്ണ് വേറെ കെട്ടിയില്ലേ… ഇനിയും ഓളെ ഓർത്ത് ഇരിക്കണോ…? ”
മുഖം വീർപ്പിച്ചു ചോദിച്ചു…

 

” അതാണ് പെണ്ണെ മുഹബത്….
നമ്മള് സ്നേഹിക്കുന്നവർ നമ്മടെ സ്വന്തമല്ലെങ്കിലും മ്മക്ക് ഓരേ വെറുക്കാൻ കഴിയില്ല….”

 

” ഇത്രേം ബുദ്ധിമുട്ടണ്ടല്ലോ… ഇഷ്ട്ടം തുറന്നു പറയാരിന്നില്ലേ…? ”
ദേഷ്യം വന്നവൾ ചോദിച്ചു….

 

” ആര് പറഞ്ഞു ഇഷ്ട്ടം പറഞ്ഞിട്ടില്ലെന്ന്…
ഓൻ ഒരുപാട് പ്രാവശ്യം പറഞ്ഞതാ…
ഓൾക്ക് അത് മനസിലായില്ല….”

ശ്രീനന്ദ ഉമ്മച്ചിയുമ്മയെ കൂർപ്പിച്ചു നോക്കി….

” സത്യം പെണ്ണെ… ഓൻ ഓൾക്ക് ഓരോ സ്നേഹ പൊതികൾ കൊണ്ടു കൊടുക്കും… പത്തിരിയും ബീഫും നെയ്ച്ചോറും ബിരിയാണിയും ചിക്കനും എന്ന് വേണ്ടാ ഓരോ സ്നേഹപൊതികൾ… ഞാനും ഓന്റെ ഉപ്പൂപ്പയും കൂടെ പൊതിഞ്ഞു കൊടുക്കും… അതൊക്കെ ആയിരുന്നു ഞങ്ങടെ സന്തോഷം…. പക്ഷേ ആ പൊതി വാങ്ങിച്ച പൊട്ടിക്ക് മനസിലായില്ല അത്‌ ഓന്റെ പ്രണയമാണെന്ന്…. ”

ശ്രീനന്ദയുടെ കണ്ണുകൾ മിഴിഞ്ഞു…. തനിക് നേരെ നീട്ടുന്ന ഭക്ഷണ പൊതികൾ…. തന്റെ കല്യാണത്തിന്റെ അന്ന് കൊണ്ട് പോയ ഖബർ….

അവൾ അതിശയം കൊണ്ടു ഉമ്മച്ചിയുമ്മായെ നോക്കി..,.

അവർ കണ്ണടച്ച് ചിരിച്ചു….

ശ്രീനന്ദ ഓസ് താഴെയിട്ട് അവരുടെ അടുത്തേക്ക് ഓടി…

” സത്യാണോ….? ”
അവളുടെ കണ്ണുകൾ മിഴിഞ്ഞു…

” മ്മ്… ഇവിടെ എന്തുണ്ടാക്കിയാലും ഓന്റെ ഒര് പറച്ചില്ണ്ട്… ന്റെ നന്ദ പെണ്ണ് ഒന്നും കഴിച്ചിണ്ടാവില്ല നബീസോ ന്ന്…. ”
കണ്ണുകളിൽ നിറഞ്ഞു കൂടിയ വെള്ളത്തിലും മനസ് നിറഞ്ഞു ചിരിച്ചവൾ….

ഉമ്മച്ചിയുമ്മയെ കെട്ടിപിടിച്ചു ആ കവിളിൽ ചുണ്ടുകൾ ചേർത്തു…..
ഉള്ളിൽ ഇന്നോളം തോന്നാത്ത ഒര് സന്തോഷം അലതല്ലി….
അവളുടെ മനസ്സിൽ ഒരായിരം പൂമ്പാറ്റകൾ ചിറകിട്ടടിച്ചു…..
ഒര് കൗമാരക്കാരിയെ പോലെ….
അകത്തേക്ക് ഓടി ബെഡിലേക്ക് വീഴുമ്പോൾ ഇന്നലെ തന്നെ തലോടി ഉറക്കിയ അമീറിനെ ഓർത്തവൾ….
തന്റെ അമീർ… എന്റെ മാത്രം അമി…..
ന്തെ എന്നോട് ആദ്യം പറയാഞ്ഞത്….
വെറുതെ പരിഭവം നടിച്ചവൾ….

ഇന്നലെ അവനോട് കുട്ടികൾ ഉണ്ടാവുന്നതിനെ പറ്റി സംസാരിച്ചത് ഓർക്കേ നാണം തോന്നി നഖം കടിച്ചവൾ…..

അവൻ കൈകൾ കൊണ്ടു തലയിൽ തഴുകിയ ഇടത്തൊന്ന് വെറുതെ തഴുകിയവൾ….
ചിരിച്ചു പോയി…..

പല നിറമുള്ള ഒരുകൂട്ടം പൂമ്പാറ്റകൾ തനിക്ക് ചുറ്റും പറക്കുന്നെന്ന് തോന്നിയതും അവൾ വെറുതെ കയ്യെത്തിച്ചു തൊടാൻ നോക്കി….
അതെല്ലാം അപ്രതീക്ഷിതമായതും മുഖം പൊത്തി ചിരിച്ചവൾ……

പലതും തോന്നും….
പ്രായത്തിന്റെയാണ്… ആദ്യമായി പ്രണയിക്കുന്നതിന്റെയാണ്…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"