നിശാഗന്ധി: ഭാഗം 37

നിശാഗന്ധി: ഭാഗം 37

രചന: ദേവ ശ്രീ

ഉമ്മച്ചിയുമ്മാ ചിരിച്ചു.... മനോഹരമായി തന്നെ.... " അതിന് ഇങ്ങള് എന്തിനാ ഇങ്ങനെ ചിരിക്കണത്....? " അമീർ ഉമ്മച്ചിയുമ്മായെ പരിഭവത്തോടെ നോക്കി....   " ഓൾടെ ചില സംശയങ്ങൾ ഇന്നലെ ഞാൻ തീർത്തു കൊടുത്തിരുന്നു.... അതിന്റെയാവും ഓൾടെ ഒളിച്ചു കളി.... " അമീർ ഉമ്മച്ചിയുമ്മായെ കൂർപ്പിച്ചു നോക്കി.... " എന്ത് സംശയം....? " " അതോ ഇയ്യ് എന്താ പെണ്ണ് കെട്ടാതെ ന്നെ എടങ്ങറാക്കുന്നത് ന്ന്... അപ്പൊ ഞാൻ അനക്ക് ഒരു പെണ്ണിനോട് മൊഹബത്തുണ്ടായ കാര്യവും ഓള് വേറെ കെട്ടി പോയക്കാര്യവും പറഞ്ഞു.... അപ്പൊ തുടങ്ങിതാ ഓൾടെ മുഖം കടന്നല് കുത്തിയ പോലെ.... " ഉമ്മച്ചിയുമ്മ കള്ളം പറയുവാണെന്ന് കരുതി അമീർ അവരെ കൂർപ്പിച്ചു നോക്കി.... പിന്നീട് ശ്രീനന്ദ ചോദിച്ചതും അവളുടെ പരിഭവവും ഒടുവിൽ ഉമ്മച്ചിയുമ്മാക്ക് മുത്തം കൊടുത്തത് വരെ പറഞ്ഞു ചിരിച്ചവർ..... അമീറിന്റെ ഉള്ളിൽ വല്ലാത്തൊരു നിറവ് തോന്നി.... അവൾക്ക് തന്നെ ഇഷ്ട്ടമാണെന്നല്ലേ അതിന്റെ അർത്ഥം.... ചിരിയോടെ അവൻ ഭക്ഷണം കഴിച്ചു തീർത്തു.... "നന്ദ... കുടിക്കാൻ വെള്ളം...." അമീർ ഉമ്മച്ചിയുമ്മായെ നോക്കി കണ്ണിറുക്കി വിളിച്ചു പറഞ്ഞു.... കേട്ടപാതി നന്ദ കയ്യിൽ പിടിച്ചിരുന്ന വെള്ളം അവന്റെ പിറകിലൂടെ മുന്നിലേക്ക് നീട്ടി വെച്ച് പുറം തിരിഞ്ഞു നടന്നു.... ആ നിമിഷം അവനാ മുഖത്തെ ഭാവങ്ങൾ കാണാതെ ആസ്വദിക്കുകയായിരുന്നു.... പിടക്കുന്ന മിഴിയും നാണം തുളുമ്പുന്ന മുഖവും.... അമീറിനെ ഒന്ന് നോക്കാൻ തോന്നിയെങ്കിലും ഉമ്മച്ചിയുമ്മ ഇരിക്കുന്നത് കൊണ്ടു ചമ്മല് തോന്നിയവൾക്ക്..... എന്തോ ആ നിമിഷം അവന്റെ കണ്മുന്നിൽ അവന്റെ ദൃഷ്ടി പതിയുന്നിടങ്ങളിൽ ചെന്ന് നിൽക്കാൻ തോന്നി അവൾക്ക്... തന്നെ മാത്രം നോക്കുന്ന അമീർ.... എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് എന്നോർത്ത് ചിരി വന്ന് പോയി.....   അമീർ മുകളിലേക്ക് ചെന്നതും ഉമ്മച്ചിയുമ്മാടെ അരികിൽ ചെന്ന് പതുങ്ങി കൂടിയിരുന്നു..... " പണിയെല്ലാം കഴിഞ്ഞൊ....? " അവളുടെ നെറുകയിൽ തഴുകി ചോദിച്ചവർ... " കഴിഞ്ഞു... " തോളിലേക്ക് ചാഞ്ഞവരെ കെട്ടിപിടിച്ചു പറഞ്ഞു.... " ഇനി അന്ത്യോളം വെറുതെരിക്കണ്ടേ ഇയ്യ്... അനക്ക് വല്ലതും പഠിക്കാൻ പൊയ്ക്കൂടേ....? " " അപ്പൊ ഇന്റെ ഈ ഉമ്മിച്ചിമ്മാ തനിച്ചാവില്ലേ.... " അവരൊന്നു ചിരിച്ചു.... " ഇയ്യ് വരണതിന് മുന്നേ ഞാൻ തനിച്ചെന്നെ ആയിരുന്നു.... " " അത് മുന്നേ അല്ലേ... ഇപ്പൊ ഞാനില്ലേ....? "   " നന്ദ..... " മുകളിൽ നിന്നു അമീറിന്റെ വിളി വന്നതും ഉമ്മച്ചിയുമ്മായെ ഒന്ന് നോക്കി ..... " നന്ദ.... ന്റ് നീല ഷർട്ട് എവിടെ...? " അമീർ വീണ്ടും അലറി... "ഇന്നലെ അലമാരയിൽ തൂക്കിവെച്ചതാണല്ലോ..." ഉമ്മച്ചിയുമ്മായെ നോക്കി പറഞ്ഞവൾ .. " ചെല്ല്... ചെന്ന് എടുത്തു കൊടുക്ക്.... " ഉമ്മച്ചിയുമ്മാ കൈ വിടുവിച്ചു പറഞ്ഞു.... " ഞാൻ പോണോ...? " വല്ലാത്തൊരു വെപ്രാളത്തിൽ ചോദിച്ചു.... " ചെല്ല് പെണ്ണെ... പോയി എടുത്തു കൊടുക്ക്.... " അവിടെ നിന്നും എഴുന്നേറ്റു സ്റ്റെപ് കയറുമ്പോൾ ഹൃദയം ഡപ്പാക്കൂത്ത് നടത്തുന്നത് അറിഞ്ഞിരുന്നവൾ.... ആ റൂമിൽ കയറി അമീറിനെ നോക്കാതെ അലമാരയിൽ തിരഞ്ഞവൾ.....   " എന്താ ഒളിച്ചു കളിയിലാണോ....? " പിറകിൽ ഇത്തിരി മാറി അമീറിന്റെ സ്വരം ശ്രീനന്ദ ഒന്നും മിണ്ടിയില്ല... ഷർട്ട് ഇന്നലെ വെച്ച സ്ഥലങ്ങളിൽ ഒന്നും കാണാത്തതു അവളെ ആശങ്കപെടുത്തി..... " നിനക്ക് ചെവി കേൾക്കില്ലേ... എന്താ എന്റെ മുന്നിൽ വരാത്തത്....? എന്തിനാ ഈ ഒളിച്ചു കളി....." കയ്യിൽ തടഞ്ഞ ഷർട്ട് എടുത്തു അമീറിന് നേരെ നീട്ടി.... അവൻ അത് വാങ്ങാതെ അവളെ നോക്കി നിന്നു.... " ഉത്തരം താ.... " " എനിക്ക് അടുക്കളയിൽ പണികൾ ഉണ്ടായിരുന്നു.... " ശ്രീനന്ദ മുഖം വീർപ്പിച്ചു പറഞ്ഞു... അമീറിന് ചിരി വന്നു... കയ്യിലെ ഷർട്ട് വാങ്ങി കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് ഇട്ടു... " അപ്പൊ ചുരുക്കി പറഞ്ഞാൽ സുഹുബിക്ക് മുന്നേ എഴുന്നേൽക്കണ ശ്രീനന്ദക്ക് ഒൻപതു മണിയായിട്ടും ഈ വീട്ടിലെ പണികൾ കഴിയുന്നില്ലെന്നല്ലേ.... നീ ഇവിടെ പണിയെടുത്തു വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലേ... നമ്മുക്ക് ഒരാളെ ഏർപ്പാട് ആക്കാം.... " അമീർ ഷിർട്ടിന്റെ കൈ മടക്കി വെച്ചു ചോദിച്ചു....   " ഹേയ്... വേണ്ടാ... എനിക്ക് ചെയ്യാവുന്നതെ ഉള്ളൂ.... " " എല്ലാം നീ തന്നെ പറയുന്നു.... " അമീർ അവളെ കളിയാക്കി....   " ഞാൻ എന്ത്‌ പറഞ്ഞു... എല്ലാം നീ ഒറ്റക്ക് ചിന്തിച്ചു കൂട്ടിയതല്ലേ.... ചില ദിവസങ്ങളിൽ ഇത്തിരി പണികൾ ഉണ്ടെന്ന് കരുതി...." തോറ്റു കൊടുക്കാൻ തയ്യാറാവാത്ത വാശിക്കാരി കുട്ടിയെ പോലെയായിരുന്നു ശ്രീനന്ദ.... അമീർ അവളെ ചിരിയോടെ നോക്കി.... ശ്രീനന്ദ തിരിഞ്ഞു നടന്നു.... " നന്നായി സംസാരിക്കാൻ പഠിച്ചിരിക്കുന്നു.... " ശ്രീനന്ദ തിരിഞ്ഞു നോക്കിയില്ല... നിറഞ്ഞ ചിരിയായിരുന്നു അവളിൽ.... ശരിയാണ് നന്നായി സംസാരിക്കാൻ പഠിച്ചിരിക്കുന്നു.... താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഉമ്മച്ചിയുമ്മായെ എങ്ങനെ അഭിമുഖീകരിക്കും എന്ന കാര്യം ഓർത്ത് ചളിപ്പ് തോന്നി.... മുകളിൽ നിന്നും താഴേക്ക് ഒന്ന് എത്തി നോക്കി... ഭാഗ്യം ഉമ്മച്ചിയുമ്മാ അവിടെ ഇല്ലാഞ്ഞത്... ശ്രീനന്ദ അവിടെ നിന്നും വേഗത്തിൽ പടികൾ ഇറങ്ങി.... അപ്പോഴും ദ്രുതഗതിയിൽ മിടിക്കുന്ന ഹൃദയത്തേ വരുതിയിലാക്കാൻ പാട് പെട്ടവൾ....   ✨✨✨✨✨✨✨ " ഇനിയും നീ ഇങ്ങനെ വിഷമിച്ചിരിക്കരുതെന്നെ എനിക്ക് പറയാനുള്ളൂ... നിന്നെ ആരെല്ലാം കൈ വിട്ടാലും അച്ഛനും അമ്മയും കൂടെ ഉണ്ടാകും.... " ആരോഹിയുടെ അച്ഛൻ അവളുടെ കൈ പിടിച്ചു പറഞ്ഞു.... " മക്കളെ അമ്മയും സീതയും നോക്കി കോളും... നിനക്ക് ഞാൻ ഒരു ജോലി ശരിയാക്കിട്ടുണ്ട്..... ഇവിടെ അടുത്തുള്ള കോളേജിൽ... കഴിഞ്ഞതൊക്കെ മറക്കണം... നിന്നെയും മക്കളെയും വേണ്ടാത്തവനെ നിനക്ക് ഇന്നലെയെ വേണ്ടെന്ന് വെക്കണം...." ആരോഹി അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു... ഇത് അയാൾക്ക് വേണ്ടി താൻ ഒഴുക്കുന്ന അവസാന തുള്ളിയെന്ന പോലെ..... അയാൾ മരിച്ചു പോയിരുന്നെങ്കിലും തനിക്കും മക്കൾക്കും ജീവിക്കണ്ടേ... ഒരു ചതിയന് വേണ്ടി എന്തിന് ദുഖിച്ചിരിക്കണം എന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു ചിന്തിച്ചവൾ...... .🍁🍁🍁🍁🍁🍁🍁🍁🍁 " ഇത്രേം പണിക്കാരുടെ ആവശ്യമൊന്നുമില്ല ഇവിടെ... പുറം പണിക്കും അകം പണിക്കും നിൽക്കുന്നവർക്ക് പോകാം.... അമ്മയെ നോക്കാൻ ഒരാള് മതി... ഹോം നേഴ്സായി പുതിയതായി വന്ന രേവതിയെ നോക്കിയവൻ... ഈ അവസ്ഥയിൽ രേവതി ഇവിടെ നിൽക്കട്ടെ... ബാക്കിയുള്ളവർക്ക് പോകാം.... രേവതിയും മീനാക്ഷിയും ചേർന്ന് അടുക്കളയിലെ പണികൾ നോക്കും.... " എല്ലാവരും കേൾക്കെ അവൻ പറയുമ്പോ ചിറകൊടിഞ്ഞ പക്ഷിയെ പോലെ മഹേശ്വരിയമ്മ നിർവികാരതയോടെ ഇരുന്നു..... " എനിക്ക് ഇപ്പൊ വരുമാനമൊന്നുമില്ല... പാടത്തൂന്നും പറമ്പിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടു വേണം ജീവിക്കാൻ... ഒരു ജോലി ശരിയാവട്ടെ... എന്നിട്ട് നോക്കാം പണിക്കാരുടെ കാര്യമെല്ലാം.... " മഹി അതും പറഞ്ഞു അകത്തേക്ക് നടന്നു.... എല്ലാവരെയും ഒന്ന് നോക്കി മഹേശ്വരിയമ്മയും... ഇവരെയെല്ലാം പറഞ്ഞു വിടുന്നത് അവർക്ക് അഭിമാനക്ഷതമായി തോന്നി....   " മഹി..... " റൂമിൽ ചെന്നതും മീനാക്ഷി അവനിലേക്ക് ചാരി ആ ചുണ്ടുകൾ കവരാനുള്ള അവളുടെ ശ്രമം പാടെ നിരസിച്ചവൻ..... അവനിലെ ആദ്യത്തെ ആവേശമെല്ലാം കെട്ടടങ്ങിയിരിക്കുന്നു..... ഒരു ശരീര സുഖത്തിനപ്പുറം അവനിപ്പോൾ മീനാക്ഷിയോട് ഒന്നുമില്ലെന്ന് തോന്നി തുടങ്ങി.. യാതൊരു പുതുമകളുമില്ലാത്തവൾ... പണ്ടെല്ലാം വല്ലപ്പോഴും മാത്രമുള്ള കൂടി കാഴ്ചകൾ തരുന്ന ആനന്ദമൊന്നും ഇന്നില്ല.... മടുപ്പിലേക്ക് കൂപ്പ് കുത്തിയ പോലൊരു പെണ്ണ്.... മനസ്സിൽ മറ്റൊരുവളായിരുന്നു... അരികത്തുണ്ടായിരുന്നപ്പോൾ അറിയാൻ ഒരിക്കലും കൊതി തോന്നാത്ത ഒരുവൾ... മറ്റൊരുവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് നിന്നപ്പോ തുടങ്ങിയ അസ്വസ്ഥതയാണ്.... അവളെ തിരികെ കൊണ്ടു വരണം കൂടെ അടിമയെ പോലെ നിർത്തണം എന്നത്... ഒരിക്കൽ നല്ലൊരു അവസരം കിട്ടിയിട്ടും ഉപയോഗിക്കാതിരുന്ന വിഡ്ഢി എന്ന് സ്വയമേ തോന്നി മഹിക്ക്.... തന്നിൽ നിന്നും അകന്നു പോകുന്നവനെ നോക്കി നിൽക്കെ മീനാക്ഷിക്ക് നിരാശ തോന്നി.... കാമം മൂത്ത തനിക്ക് കാമം മാത്രം മോഹിച്ചു വരുന്നവൻ സ്നേഹനിധിയായി മാറിയത് എപ്പോഴാണ്.... മഹിയോട് അടുക്കാൻ തോന്നിയതും സ്നേഹിക്കാൻ തോന്നിയതും തനിക്കാണ്... അവനെന്ന പുരുഷനാൽ പൂർണയാവാൻ തോന്നി..... അവന്റെ ശരീരത്തോട് തോന്നിയ ആസക്തി.... ആ കൈകളിൽ ഞെരിഞ്ഞുടയാൻ തോന്നും ഏത് പെണ്ണിനും... ആണഴകാണ് അവൻ.... അവനോട് തോന്നിയ കാമം പിന്നീട് സ്നേഹവും ഭ്രാന്തുമായിരുന്നു.... ഇന്ന് മഹിയുടെ സർവ്വാവകാശി താനാണ്... തന്റെ തെറ്റുകളെല്ലാം ശരിയായി തോന്നി മീനാക്ഷിക്ക്....     അന്ന് രാത്രിയിൽ എല്ലാവരും കിടന്നിട്ടും മീനാക്ഷി മഹിക്കായി കാത്തിരുന്നു...... ഓഫീസ് മുറി പോലെ നിറയെ ബുക്കുകൾ അടുക്കി വെച്ച മുറിയിലേക്ക് കയറി പോയവനാണ്..... പണ്ടേല്ലാം വല്ലാത്തൊരു സ്നേഹമായിരുന്നവന്.... ചേർത്ത് പിടിക്കുന്നതിനും ചുംബിക്കുന്നതിന് പോലും താളമുള്ളവൻ.... ആ ജീവിതം തിരികെ പിടിക്കണം എന്നോർത്ത് സുഖമുള്ള ഓർമകളെ കൂട്ട് പിടിച്ചു ആ ഊൺ മേശക്കരികിൽ ഇരുന്നവൾ..... രേവതി മഹേശ്വരിയമ്മക്ക് കഞ്ഞിയും കൊടുത്തു ഭക്ഷണം കഴിക്കാൻ വന്നു.... " കുട്ടി കഴിച്ചു കിടന്നോളു.... " മീനാക്ഷി അവളെ നോക്കി പറഞ്ഞു..... രേവതി ഭക്ഷണം എടുത്തു കഴിച്ചു എഴുന്നേൽക്കാൻ നേരമാണ് മഹി അവിടേക്ക് വന്നത്.... ബനിയനും പാന്റും ഇട്ട് നിൽക്കുന്നവളുടെ ഉയർച്ച താഴ്ചകൾ വല്ലാത്തൊരു കുളിര് നൽകി അവന്... രേവതിക്കായി ആരെയും മയക്കുന്ന പുഞ്ചിരി നൽകിയവൻ... അവന്റെ കണ്ണിലെ തിളക്കം മീനാക്ഷിയിൽ അസ്വസ്ഥത തീർത്തു..... രണ്ടുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും അടുക്കളയിലേക്ക് നടന്ന രേവതിയിലായിരുന്നു മഹിയുടെ കണ്ണുകൾ..... ഭക്ഷണം കഴിച്ചു കഴിഞ്ഞു മഹി ഹാളിൽ വെറുതെ ഇരുന്നു... വെള്ളവുമായി പോകുന്ന രേവതിയെ കണ്ടതും ഉള്ളിൽ ചെന്ന ലഹരി അവന്റ് വികാരങ്ങളെ കീഴ്പ്പെടുത്തിയിരുന്നു....   " രേവതി.... ഉറക്കമില്ലെങ്കിൽ താൻ വാ... കുറച്ചു നേരം സംസാരിച്ചിരിക്കാം.... " അവൻ സോഫയിലേക്ക് വിളിച്ചതും കേൾക്കാൻ കാത്തിരുന്ന പോലെ രേവതി അവന്റെ അരികിലേക്ക് നടന്നു.... " ഇരിക്ക്.... " നാണം കുണുങ്ങി നിൽക്കുന്ന രേവതിയെ കാണെ അവന് ചിരി വന്നു.... " എന്തിനാ ഇത്രേം നാണം... ആദ്യമായിട്ടൊന്നുമല്ലല്ലോ.... " അവളുടെ മാറിടങ്ങളിൽ തഴുകി ചുംബിച്ചവൻ ചോദിച്ചു.... " ഞാൻ കരുതി എന്നെയും പറഞ്ഞു വിടുമെന്ന്.... "   " ആ തള്ളമാരെ ഇവിടെ നിർത്തിയിട്ട് എന്തിനാ... നിന്നെ ഒഴിവാക്കാൻ പറ്റോ.... " " അപ്പുറത്ത് അവരുണ്ട്.... " അവളിലേക്ക് അമരുന്നവനെ നോക്കി ചോദിച്ചു.... അതൊന്നും കേൾക്കാൻ പാകത്തിനായിരുന്നില്ല അവന്റെ വികാരങ്ങൾ.... " മഹി.... " മീനാക്ഷിയുടെ അലർച്ചയിൽ അവൻ ദേഷ്യം തോന്നി.... " ആർക്കാടി ചെവി കേൾക്കാത്തത്.... " മഹി രേവതിയിൽ നിന്നും മുഖം ഉയർത്തി.... "നീ എന്നെ ചതിക്കുവായിരുന്നല്ലേ....?". മീനാക്ഷി അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു.... മഹിയൊന്ന് ചിരിച്ചു.... താലി കെട്ടിയവനെയും അവന്റെ... ഓഹ് സോറി, അവന്റെ ആണോന്ന് ഉറപ്പില്ലാത്ത കുഞ്ഞിനേയും കുഞ്ഞിനേയും ചതിച്ചവളാണ് ചതിയുടെ കണക്ക് പറയുന്നത്..... ഞാൻ നിന്നെ കെട്ടിട്ടോന്നുമില്ല.... എന്നെ ഭരിക്കാൻ.... ഞാൻ നിന്റെ അടുത്ത് വന്നെങ്കിൽ അത് ശരീരം കണ്ടു മാത്രമാണ്... ഇവളുടെ അടുത്തും... ദേ ഇവൾക്ക് അത് നന്നായി അറിയാം.... ഞാൻ വരുന്നത് ശരീര സുഖത്തിനാണെന്ന്....." രേവതിയെ ചേർത്ത് നിർത്തി പറഞ്ഞവൻ... " നീയും ഇവളും ഉൾപ്പെടെ എത്രയോ പേര് അങ്ങനെ എന്റെ സൗന്ദര്യത്തിൽ മയങ്ങി വീണിരിക്കുന്നു.... ആരോഹി ഉൾപ്പടെ എല്ലാം എന്റെ ലാഭങ്ങൾക്കായിരുന്നു... ഒരുവളെ മാത്രം ഈ മഹി ശരീരം മറന്ന് സ്നേഹിച്ചു .. ആത്മാർത്ഥമായി... എന്നാൽ അവൾക്ക് എന്നെ വേണ്ടാ... എന്റെ ശ്രീ....... എന്റെ ശ്രീ.... " ബോധം മറയുമ്പോഴും അവനിൽ നിറഞ്ഞു നിന്നത് ആ പെണ്ണായിരുന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story