നിശാഗന്ധി: ഭാഗം 4
രചന: ദേവ ശ്രീ
പൂമുഖത്തേക്ക് വന്ന ശ്രീലക്ഷമിയും ശ്രീപ്രിയയെയും നോക്കി മഹാദേവൻ മനോഹരമായി ചിരിച്ചു….
” എന്താ പേര്…
പഠിക്കണോ രണ്ടാളും…. ”
കുശലാന്വേഷണം പോലെ അയാൾ ചോദിച്ചു…..
” അതെ… ഞാൻ ശ്രീലക്ഷ്മി ഡിഗ്രി ഫസ്റ്റ് ഇയർ ആണ്……
ഞാൻ ശ്രീപ്രിയ പ്ലസ് വണ്ണിൽ…
” എന്തെ ശ്രീനന്ദ പഠിക്കാൻ പോവാഞ്ഞത്….? ”
മഹാദേവന്റെ ചോദ്യത്തിൽ പെട്ടൊന്ന് മൗനം തളംകെട്ടി….
” അവൾടെ അച്ഛനും അമ്മയും മലവെള്ള പാച്ചിലിൽ പോയതാ…
അന്ന് അവള് നേഴ്സറിയിൽ പോയേക്കായിരുന്നു….
പിന്നെ ഇവിടെ വന്നപ്പോ എന്റെ പിന്നാലെ നിന്നും മാറില്ല…. ഒന്നുരണ്ടു പ്രാവശ്യം കൊണ്ടാക്കി…. പക്ഷെ അവള് ഭയങ്കര കരച്ചില്…..
എന്നെ കാണാതെ നിൽക്കില്ലെന്ന് പറഞ്ഞു…. കൊച്ചു കുഞ്ഞല്ലേ…..
പിന്നെ അച്ഛനും അമ്മയും കൂടെ ഇല്ലാതെ ഞാൻ കൂടെ അവളെ വഴക്ക് പറഞ്ഞു സ്കൂളിൽ വിട്ടാൽ അവൾക്ക് വിഷമം ആയാലോ എന്ന് കരുതി…. ”
പച്ചകള്ളം യാതൊരു മനസാക്ഷി കുത്തുമില്ലാതെ പറയുന്ന അപ്പച്ചിയെ പരിഹാസത്തോടെ നോക്കിയവൾ…..
” സ്കൂളിൽ പോയില്ലെങ്കിൽ എന്താ നല്ലൊരു ജീവിതം അവൾക്ക് കിട്ടിയല്ലേ…. ”
നിറഞ്ഞു വന്ന കുശുമ്പിൽ ശ്രീലക്ഷ്മി പറഞ്ഞു…..
ടേബിളിൽ വിഭവങ്ങൾ നിരത്തി വെച്ചു അപ്പച്ചി….
ശ്രീലക്ഷ്മിയും ശ്രീപ്രിയയും കൂടെ സഹായിക്കാൻ കൂടി…..
അമ്മാവന്റെ അരികിലിരിക്കുന്ന മഹാദേവനെയും അവന്റെ അടുത്ത് തന്നെ നിൽക്കുന്ന ശ്രീനന്ദയെയും ഭക്ഷണം കഴിക്കാൻ വിളിച്ചു….
” ഭക്ഷണം കഴിക്കാനായോ….
ഇപ്പൊ വന്നു കയറിയതല്ലേ ഉള്ളൂ…. ”
വളരെ വിനയത്തോട് കൂടെ പറഞ്ഞു മഹി….
ചിരിച്ച് എല്ലാവരോടും വിനയത്തോടെ സംസാരിക്കുന്ന മഹി അവർക്ക് പെട്ടൊന്ന് തന്നെ പ്രിയപ്പെട്ടവനായി…..
ശ്രീലക്ഷ്മി അവനെ നഷ്ട്ടബോധത്തോടെ നോക്കുമ്പോൾ അവന് വല്ലായ്മ തോന്നി…..
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അപ്പച്ചി ശ്രീനന്ദയെ നിർബന്ധിപ്പിച്ചു കഴിപ്പിക്കുന്നത് അവളെ പ്രയാസത്തിലാഴ്ത്തി…..
ഓർമ വെച്ചതിൽ പിന്നെ ആദ്യമായാണ് ഇങ്ങനെ…..
മനുഷ്യരിങ്ങനെ മാറുമോ….?
ശ്രീനന്ദ സംശയിച്ചു നോക്കി…..
മാറാതിരിക്കുമോ….
ഇപ്പൊ എനിക്കും ഒരാളുണ്ട്…..
എന്റേത് എന്ന് പറയാൻ ഒരാള്….
എന്നെ ആർക്കും ദ്രോഹിക്കാൻ ഇട്ട് കൊടുക്കാതെ ചേർത്ത് പിടിക്കാനുള്ള രണ്ടു കൈകൾ……
അവളുടെ മനമൊന്ന് കുളിർന്നു…..
ശ്രീലക്ഷ്മിയുടെയും ശ്രീപ്രിയയുടെയും മുഖം കറുത്ത് ഇരുണ്ട് ഇരിക്കുന്നുണ്ട്….
പായസവും കുടിച്ച ശേഷം കൈ കഴുകി വന്ന മഹിയെ നോക്കി ശ്രീനന്ദയോട് അപ്പച്ചി പറഞ്ഞു….
“കിടക്കാൻ മുകളിലെ റൂം ഒരുക്കിയിട്ട് ഉണ്ട് മോളെ…
അവിടെ പോയി മോൻ ഇത്തിരി നേരം കിടന്നോട്ടെ … മുറി കാണിച്ചു കൊടുത്തിട്ട് മോള് വാ അപ്പച്ചി വിശേഷങ്ങൾ ഒക്കെ ചോദിക്കട്ടെ….”
ശ്രീനന്ദ തലയാട്ടി…..
മുകളിലെ മുറി ശ്രീലക്ഷ്മിയുടേതാണ്….
വലിയ മുറി….
അതിന് തൊട്ടാരികിൽ തന്നെ ഇത്തിരി ചെറിയ മുറിയുണ്ട്….
ആരും ഉപയോഗിക്കില്ല…..
മരപടികൾ കയറുമ്പോൾ ശ്രീനന്ദ ഓർത്തു…..
താഴെയുള്ള മുറിയൊന്നിൽ ശ്രീപ്രിയയും മറ്റൊന്നിൽ അമ്മാവനും അപ്പച്ചിയുമാണ്…. മറ്റൊന്നു അടിച്ചിട്ടുണ്ട്….
തന്റെ സ്ഥാനം അടുക്കളയോട് ചേർന്ന സ്റ്റോർ റൂം ആണ്…. സാധനങ്ങൾക്കിടയിൽ ഒരു പായക്കുള്ള സ്ഥാനം…. എലിയും പാറ്റയും നൊനത്തിയുമൊക്കെ കൂട്ടുള്ള ആ മുറി….
തുണികൾ എല്ലാം പുറത്തെ ചായിപ്പിലും…
” തന്നോട് എല്ലാവർക്കും നല്ല സ്നേഹമാണല്ലേ…. ”
മഹി അവളെ നോക്കി ചോദിച്ചതിന് പകരമായി അവളൊന്നു ചിരിച്ചു…..
കള്ളം പറയാൻ ഇന്നോളം കഴിഞ്ഞിട്ടില്ല…
” അതാണ് മുറി…. ”
മുറിക്കുള്ളിലേക്ക് മഹിയോടൊപ്പം അവളും കയറി…..
” കിടന്നോളൂ….. ”
ബെഡിലിരിക്കുന്ന മഹി അവളുടെ കയ്യിൽ പിടിച്ചു….
അവളിൽ ആകെ ഒരു വെപ്രാളം….
” ഇപ്പോ തന്നെ പോവണോ… ”
ചിരിയോടെ നോക്കുന്നവനെ
കാണെ ആകെയൊരു പിടച്ചിൽ…
ആദ്യമായാണ് ഇങ്ങനെ…
“ശരി… താൻ പോയിട്ട് വാ….”
മഹി ചിരിയോടെ പറഞ്ഞതും ശ്രീനന്ദ ഓടി പോയി…..
” മ്മ്….
ആ പാത്രങ്ങളൊക്കെ അങ്ങ് കഴുകി അടുക്കളയെല്ലാം തൂത്ത് അവൻ എഴുന്നേൽക്കുമ്പോഴേക്കും ചായയും അടയും ഉണ്ടാക്കിക്കോ….”
അപ്പച്ചി പറഞ്ഞതിന് തലയാട്ടി ശ്രീനന്ദ അടുക്കളയിലേക്ക് നടന്നു…..
പണികളെല്ലാം തീർത്തു മഹിക്കരികിലേക്ക് പോകാൻ അവന്റെ കൈ പിടിച്ചിരിക്കാൻ വല്ലാത്തൊരു വെപ്രാളം നിറഞ്ഞവളിൽ…
ഒരു പ്രണയിനിയെ പോലെ…
നേർത്ത അപ്പൂപ്പൻ താടി കണക്കെ അവളുടെ ചിന്തകൾ പാറി പറന്നു….
പണികൾ എല്ലാം ഒതുക്കി ചായയും അടയും ഉണ്ടാക്കി വെച്ച് അവൾ മുകളിലേക്ക് ദൃതിയിൽ നടന്നു…..
മുറിയുടെ വാതിൽ തുറന്നതും ശൂന്യമായ ബെഡ് ആണ് കണ്ടത്….
പുറത്തേക്ക് ഇറങ്ങി….
മച്ചിനരികിലിരുന്നു കളിച്ചു ചിരിക്കുന്ന ശ്രീലക്ഷ്മിയും മഹിയും…
ആ ചിരിയിലേക്ക് അവൾ നോക്കി നിന്ന് പോയി….
അത്രേം വശ്യമാർന്ന പുഞ്ചിരി…..
ശ്രീനന്ദയെ കണ്ടതും മഹി ചിരിയോടെ തന്നെ അരികിലേക്ക് വിളിച്ചിരുത്തി….
പക്ഷെ ശ്രീലക്ഷ്മിയുടെ മുഖം കാർമേഘം പോലെ ഇരുണ്ടു….
ആദ്യമായി അവൾക്ക് ആ വീട്ടിൽ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഉഴറി നിന്നു…
മഹിയോടൊപ്പം നിൽക്കുമ്പോൾ അവളോട് സ്നേഹവും ഒറ്റക്ക് കിട്ടുമ്പോൾ പഴയത് പോലെ തന്നെ പെരുമാറുന്ന വീട്ടുക്കാരിൽ അമ്മാവൻ മാത്രം വ്യത്യസ്തനായി…..
എല്ലായ്പോഴും സ്നേഹം മാത്രം നടിക്കുന്നു….
രാത്രിയിൽ കിടക്കാൻ നേരമാണ് ടെക്സ്റ്റ് ബുക്കും എടുത്തു മഹിയുടെ അരികിലേക്ക് ശ്രീലക്ഷ്മി വന്നത്…
” ഇതൊന്നും പറഞ്ഞു തരുമോ മഹിയെട്ടാ…. ”
ബുക്കും പിടിച്ചു മഹിക്കരുകിൽ വന്നു ചോദിക്കുമ്പോൾ മഹി ശ്രീനന്ദയെ നോക്കി…
” പറഞ്ഞു കൊടുത്തിട്ട് ഇപ്പോ വരാം… താൻ കിടന്നോ…. ”
മനോഹരമായ പുഞ്ചിരിയോടെ കവിളിൽ തട്ടി പറയുന്നവനെ സ്നേഹത്തോടെ നോക്കിയവൾ…..
അവരുടെ നേരത്തെ പ്ലാൻ ചെയ്ത സ്ക്രിപ്റ്റിലെ സീൻ ആണ് ഇവിടെ അവതരിപ്പിക്കുന്നതെന്നറിയാതെ ശ്രീനന്ദ അവനോട് പുഞ്ചിരിച്ചു….
അല്ലെങ്കിലും ഇത്രമേൽ തന്നെ സ്നേഹിക്കുന്നവനെ എങ്ങനെ കണ്ടില്ലെന്ന് നടിക്കുമവൾ……
ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം വന്നില്ലവൾക്ക്…..
ചായ വല്ലതും വേണോ എന്ന് ചോദിക്കാൻ ശ്രീനന്ദ എഴുന്നേറ്റു…..
ശ്രീലക്ഷമിയുടെ റൂമിലേക്ക് കടന്നതും ഒരു പുതപ്പ് കൊണ്ടു മൂടി പുതച്ചു തലമാത്രം വെളിയിലുണ്ട്….
അവനോട് ചേർന്ന് കിടക്കുന്ന ശ്രീലക്ഷ്മി….
ശ്രീനന്ദ സർവ്വം തകർന്നവളെ പോലെ നിന്നു…പിന്നീട് പെട്ടൊന്ന് പിൻന്തിരഞ്ഞു നടന്നു….
” ശ്രീനന്ദ നമ്മളെ കണ്ടു…. ”
മഹി പേടിച്ചെന്ന പോലെ ശ്രീലക്ഷ്മിയെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി പറഞ്ഞു….
” പേടിക്കണ്ട….
അവള് ഒരു പ്രശ്നവും ഉണ്ടാക്കില്ല….
ഞാൻ പറഞ്ഞോളാം അവളോട്…. ”
ശ്രീലക്ഷ്മി നിലത്ത് ചിതറി കിടക്കുന്ന അവളുടെ വസ്ത്രങ്ങൾ പെറുക്കി എടുത്തു…..
” അവളെങ്ങാനും ഇതു പുറത്ത് പറയുകയോ ഈ ബന്ധം ഒഴിയുകയോ ചെയ്താൽ അമ്മ എന്നെ വെച്ചേക്കില്ല….. ”
മഹിയിൽ ഭയം കൊടുമുടിയിലെത്തി….
” അമ്മേ പേടിച്ചിട്ടാണോ ഈ കല്യാണത്തിന്…. ”
അവൾ സംശയത്തോടെ ചോദിച്ചു….
” അല്ലാതെ എനിക്ക് പ്രാന്തല്ലേ…. ”
മഹിയിൽ അമർഷം നിറഞ്ഞു….
” മഹിയേട്ടൻ ഒന്നുകൊണ്ടും പേടിക്കണ്ട….
ഞാൻ വാക്ക് തരുന്നു… അവൾ ഒരു പ്രശ്നത്തിനും വഴിയൊരുക്കില്ല…. ”
ശ്രീലക്ഷ്മി ആത്മവിശ്വാസത്തോടെ പറഞ്ഞു….
” എന്തായാലും നനഞ്ഞു….
എന്നാൽ ഒന്നുകൂടെ കഴിഞ്ഞു പോകാം….. ”
ശ്രീലക്ഷ്മിയെ വലിച്ചു നെഞ്ചിലേക്ക് ഇട്ട് അവന്റെ ദാഹം തീർത്തു……
ശ്രീനന്ദ നേരെ പോയത് സ്റ്റോർ റൂമിലേക്ക് ആണ്….
അവിടെ മൂലയിൽ ഒതുക്കി വെച്ച അവളുടെ പായ എടുത്തു വിരിച്ചവൾ അതിലേക്ക് ഇരിക്കുമ്പോൾ വല്ലാത്തൊരു വേദന അവളെ കാർന്നു…
തന്റെത് എന്ന് മാത്രം കരുതിയൊരാൾ…
അയാൾ തന്റെയല്ല…
ലച്ചുവും അയാളും….
വെറുപ്പ് തോന്നി പോയവൾക്ക്….
സങ്കടം തോന്നി…..
വീണ്ടും ആരുമില്ലാതെ അനാഥത്വം കാർന്നു തിന്നുന്നതോർത്ത്……
വർഷങ്ങൾക്ക് ശേഷം ശ്രീനന്ദ പേമാരി പോലെ അലറി കരഞ്ഞു…….
മുറിക്ക് മുന്നിൽ അനക്കം കണ്ടതും അവൾ ചുരുണ്ടു….
” എടി നീ ഇങ്ങനെ മോങ്ങിട്ട് കാര്യമില്ല…
അങ്ങേർക്ക് നിന്നെ ഇഷ്ട്ടമ്മല്ല…
എന്നെയാണ് ഇഷ്ട്ടം…
അല്ലെങ്കിലും വിദ്യഭ്യാസം പോലുമില്ലാത്ത നിന്നെ ആർക്ക് വേണം….
നിനക്ക് എന്റെ അത്ര മാറും ഊരയും ഉണ്ടോ…
അതൊക്കെ ഉള്ളവരെ മാത്രമാണ് ആണുങ്ങൾക്ക് ഇഷ്ട്ടമാവുക….
നീ ഇതു പുറത്ത് ആരോടും പറഞ്ഞു പ്രശ്നമാക്കണ്ട…
പിന്നെ ഈ ബന്ധം വേണ്ടെന്ന് വെച്ച് ഇവിടെ വന്നു നിൽക്കാൻ ആണെങ്കിൽ നിനക്ക് അമ്മേടെ സ്വഭാവം അറിയാലോ….
നിന്നെ പച്ചക്ക് കൊളത്തും….
അതിനും നല്ലത് ആരോടും ഒന്നും പറയാത്തത് ആണ്….”
ശ്രീനന്ദ തലയാട്ടി…..
” എങ്കിൽ നീ പോയി മഹിയേട്ടന്റെ റൂമിലേക്ക് ചെല്ല്…. ”
കടുപ്പിച്ചു ശ്രീലക്ഷ്മി പറഞ്ഞതും ഞെട്ടി പിടഞ്ഞെഴുന്നേറ്റ് ശ്രീനന്ദ മുകളിലേക്ക് പോയി….
വാതിൽ തുറന്നതും ശ്രീനന്ദ കണ്ടത് ബെഡിൽ ഭയന്ന മുഖവുമായി ഇരിക്കുന്ന മഹിയെ ആണ്….
അവൾ ഒന്ന് നോക്കുക കൂടെ ചെയ്യാതെ ബെഡിന്റെ മറുപുറം കിടന്നു…
അത്രേം ആശ്വാസം എന്ന രീതിയിൽ മഹിയും…..
പിറ്റേന്ന് പുണർന്നത് മുതൽ മഹിയെ പോലും വകവെക്കാതെയവൾ നേരെ അടുക്കളയിൽ കയറി ആ വീട്ടിലുണ്ടായിരുന്നപ്പോൾ ചെയ്തതു പോലെ ജോലികൾ ചെയ്യാൻ തുടങ്ങി…..
മഹിയെ ഒരു നോട്ടം കൊണ്ടു പോലും ഗൗനിച്ചില്ല അവൾ…..
തന്റെ ഭാഗ്യം എന്നോർത്ത് അഹങ്കരിച്ചതിനുള്ള ശിക്ഷയായിരിക്കും എന്നോർത്തു….ഒന്നു s
ശ്രീലക്ഷമി മഹിയെ നിർബന്ധിച്ചു ഊട്ടുന്ന പ്രഹസനം കാണാൻ വയ്യാതെ ശ്രീനന്ദ വേഗം എഴുന്നേറ്റു..
പാത്രം കഴുകി നേരെ വെളിയിലേക്ക് ഇറങ്ങി….
” കുട്ട്യേ സുഖല്ലേ നെനക്ക്….”
അപ്പുറത്തെ വീട്ടിലെ ശരാദെട്ടത്തിയാണ്….
ഇന്നോളം തന്നെ കണ്ടാൽ ഒരു വാക്ക് പോലും മിണ്ടാത്തവർ….
അവരെയും കുറ്റം പറയാൻ പറ്റില്ല…
തന്നോട് ആരെങ്കിലും ഒരു വാക്ക് മിണ്ടുന്നത് കണ്ടാൽ അപ്പൊ തന്നെ അപ്പച്ചി വെട്ടുപോത്തിനെ പോലെ അവരുടെ നേർക്ക് ചെല്ലും…
അതോണ്ട് തന്നെ ആരും പേടിച്ചിട്ട് തന്നോട് ഒരു വാക്ക് പോലും മിണ്ടാറില്ല…
ഒരിക്കൽ ചില്ല് പാത്രം കയ്യിൽ നിന്നും വീണു ഉടഞ്ഞതിന് തന്നെ ഈ വീടിന്റെ മുറ്റത്തിട്ട് മടല് വെട്ടി അടിച്ച അപ്പച്ചി ഇന്നും ഒരു പേടി സ്വപ്നം ആണ്……
” കുട്ട്യേ….”
ശാരദേടത്തി നീട്ടി വിളിച്ചതും
അവൾ അതേയെന്ന് തലയനക്കി…..
“നന്ദ മോളെ….”
കാതങ്ങൾക്കപ്പുറം ആരോ വിളിക്കുന്നത് പോലെ തോന്നിയവൾക്ക്….
“നന്ദമോള് മോനെയും കൂട്ടി
വൈകുന്നേരം അമ്പലത്തിലേക്ക് ഒന്ന് പോയി തൊഴുത്തേക്ക്….
വേണേൽ കുട്ട്യോളും വരും….”
അമ്മാവൻ ആയിരുന്നത്….
” ഞാൻ ഇല്ല… എനിക്ക് പ്രൊജക്റ്റ് വർക്ക് അല്ലെങ്കിൽ തന്നെ കൂടുതൽ ആണ്…. ”
ശ്രീപ്രിയ മുഖം വെട്ടിച്ചു പറഞ്ഞു…..
ശ്രീലക്ഷ്മി എതിര് പറയില്ല…..
അത് ശ്രീനന്ദക്ക് നന്നായി അറിയാം…
ഈ കഥയിലെ തന്റെ വേഷം മാത്രം അവൾക്ക് അപ്പോഴും മനസിലായില്ല….
രണ്ടു ദിവസം കൊണ്ടു പ്രാണനായി കണ്ട മനുഷ്യനാണ്….
ഇന്നലെ രാത്രി മുതൽ വെറുപ്പിലേക്ക് കൂപ്പുകുത്തിയത്….
ഈ താലി വലിച്ചു പൊട്ടിച്ചു കളഞ്ഞു എങ്ങോട്ടെങ്കിലും ഓടി പോകാൻ ആത്മാഭിമാനം മുറവിളി കൂട്ടുന്നുണ്ട്…
ഇന്നോളം അഭയാർത്ഥി ആയി ചങ്ങല കെട്ടിയവൾക്ക് എന്ത് മോചനം……
കെട്ടിയ വേഷം ആടി തിമിർക്കുമ്പോൾ ജീവിതത്തിലെ സകല വെളിച്ചവും കെട്ട് പോയെന്ന് നിനച്ചവൾ……
…………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…