നിശാഗന്ധി: ഭാഗം 40

നിശാഗന്ധി: ഭാഗം 40

രചന: ദേവ ശ്രീ

തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ശ്രീനന്ദ.... അവളെ തഴുകി സുഖമുള്ള ആലസ്യത്തിൽ മഹിയും.... ഞെട്ടി കണ്ണുകൾ തുറന്നതും കണ്ടത് സ്വപ്‌നമാണെന്ന ചിന്തയിൽ വല്ലാത്തൊരു നിരാശ തോന്നി.... എഴുന്നേറ്റു ബാൽക്കണിയിൽ വന്ന് നിന്നു.... മഞ്ഞു വീണു കിടക്കുന്ന പാടം കാണെ വെറുതെ നോക്കി നിന്നവൻ.... മഞ്ഞിന്റെ തണുപ്പ് ശരീരത്തിൽ കുളിര് തീർത്തെങ്കിലും മനസ് നീറി പുകയുകയായിരുന്നു.... റൂമിലേക്ക് തിരിഞ്ഞു നോക്കി.... ഇന്നലെ വല്ലാത്തൊരു പാവം തോന്നി ആ പെണ്ണിനോട്... ഭക്ഷണം കഴിക്കുമ്പോൾ തന്നെ സ്നേഹത്തോടെ നോക്കിയിരുന്നവൾ.... ഒരു നോട്ടത്തിനായി കാത്തിരുന്നവൾ.... ചേർത്ത് പിടിക്കാനാണ് തോന്നിയത്.... ആ ഒരു രാത്രി ഭ്രാന്തമായി തന്നെ സ്നേഹിച്ചവൾ..... തന്നിലെ പുരുഷനെ പൂർണയാക്കാൻ മീനാക്ഷിയെക്കാൾ മറ്റൊരാളില്ല എന്നറിയാം അവന്... പക്ഷേ ശ്രീനന്ദ... അവളെയാണ് കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നത്... അപ്പോഴും മനസ്സിൽ മീനാക്ഷിയെ കൈ വിട്ടു കളയാൻ ഇന്നലത്തേ രാത്രി സമ്മതിക്കുന്നില്ല.... ഒരു പക്ഷേ ശ്രീനന്ദ മറ്റൊരുവന്റെ കൂടെയാണ് എന്നുള്ളതാണ് തന്നെ ഇത്രമേൽ നിരാശയിൽ ആഴ്ത്തുന്നത്... അവൾ തനിച്ചായിരുന്നെങ്കിൽ ഒരിക്കലും ഓർക്കുക പോലും ഉണ്ടാവില്ല.... തന്നെ തഴഞ്ഞു മറ്റൊരുവന്റെ കൂടെ... ആ ചിന്തയാണ് അവനെ അത്രമേൽ ശ്രീനന്ദയിലേക്ക് അടുപ്പിക്കുന്നത്.....   🍁🍁🍁🍁🍁🍁🍁🍁 " നീ പോ വിഷ്ണു... ആരെങ്കിലും കണ്ടാൽ തീർന്നു..... " പുലർച്ചെ തന്റെ മുറിയിൽ നിന്നും ആരും കാണാതെ പുറത്തേച്ചിട്ടും പോകാൻ കൂട്ടക്കാതെ നിൽക്കുന്ന വിഷ്ണുവിനെ ശ്രീലക്ഷ്മി തള്ളി പറഞ്ഞു വിട്ടു..... ഈ അടുത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതാണ് അവനെ... കാഴ്ചയിൽ സുന്ദരൻ.... തന്നെക്കാൾ രണ്ടു വയസിന് ഇളയതാണ്.... ഡിഗ്രി സെക്കൻഡ് ഇയർ ചെയ്യുന്നു..... പക്ഷേ ഇട്ട് മൂടാനുള്ള സ്വത്തുക്കൾ ഉണ്ടവന് ... അത് തന്നെയാണ് അവനിലേക്ക് അടുപ്പിച്ചത്... ഒറ്റ മകൻ.... അച്ഛനും അമ്മയും അമേരിക്കയിൽ ഡോക്ടർ.... ഇവിടെ നാട്ടിൽ അച്ഛമ്മക്കും അമ്മാവൻമാർക്കും ഒപ്പമാണ് താമസിക്കുന്നത്.... " പൊന്നെ ഒരു ഉമ്മ കൂടി.... " വിഷ്ണു ശ്രീലക്ഷ്മിയെ എടുത്തു ഉയർത്തി കഴുത്തിലേക്ക് മുഖം പൂഴ്ത്തി.... പിന്നെ പിടി വിട്ടു കൊണ്ടവൻ നടന്നു.... കാഴ്ചയിൽ തന്റെ മൂത്തവനാണെന്നെ തോന്നൂ.... ഒന്ന് പോയാൽ കൃത്യമായി മറ്റൊന്നിലേക്ക് ചെന്ന് വീഴാനുള്ള തന്റെ കഴിവിനെ സ്വയം പ്രശംസിച്ചവൾ..... എങ്ങനെ ആയാലും തന്റെ കാര്യങ്ങൾ നടന്നാൽ മതി... കയ്യിൽ ഇന്നലെ രാത്രി വിഷ്ണു അണിഞ്ഞു തന്ന മോതിരത്തിലേക്ക് നോക്കിയവൾ.... വല്ലാത്തൊരു ചിരിയോടെ.....   🍁🍁🍁🍁🍁🍁🍁 വീടും ഉമ്മച്ചിയുമ്മയും ചെടിയും കൃഷിയും പഠനവും ഫോണും അതിലൊതുങ്ങി പോയവൾ...... അമീർ മാളിന്റെ പണികൾ തുടങ്ങി..... അന്ന് വൈകുന്നേരം ഇരപ്പിച്ചു വരുന്ന ബുള്ളറ്റിന്റെ ശബ്ദം കേട്ട് കോലായിൽ ഇരുന്നു സംസാരിക്കുന്നവർ വഴിയിലേക്ക് നോക്കി.... ബുള്ളറ്റുമായി ചെത്തി വരുന്ന അമീർ... കറുപ്പ് ഷർട്ടും ഗ്രേ കളർ പാന്റും കറുത്ത കണ്ണടയും അവന്റെ മുഖത്തിന് വല്ലാത്തൊരു ഭംഗി തീർത്തു... അപ്പോഴും ആ ചുണ്ടിലെ പുഞ്ചിരി നിറഞ്ഞു നിൽപ്പുണ്ട് അവിടെ.... ശ്രീനന്ദ സ്വയം മറന്നു നോക്കി.... " പുതിയതാ... എങ്ങനെ ഉണ്ട്.... " മുറ്റത്തു നിർത്തി വണ്ടി സ്റ്റാൻഡിലിട്ട് അതിന്റെ മുകളിൽ നിന്നും ഇറങ്ങാതെ പറഞ്ഞവൻ.... ഉമ്മച്ചിയുമ്മ ചിരിച്ചു... " ന്റെ കുട്ടിക്ക് ഇഷ്ട്ടായി വാങ്ങിയതല്ലേ... നല്ലതാവൂലോ.... " അവർ പറഞ്ഞു..... " ഇനി നമുക്ക് ഒരു കാർ വാങ്ങണം..... ഒന്നുക്കൂടെ മെച്ചപെടട്ടെ..... " അമീർ പറഞ്ഞു.......   🍁🍁🍁🍁🍁🍁🍁🍁 " അമ്മേ...... അച്ഛാ... യ്യോ... അമ്മേ..... ഒന്നിങ്ങട് വായോ.... " ശ്രീലക്ഷ്മി ടിവിക്ക് മുന്നിൽ നിന്നും വിളിച്ചു കൂവിയതും ഗംഗാധരനും ലതയും ചെയ്യുന്ന പണികൾ അവിടെ നിർത്തി വെച്ച്‌ ഓടി വന്നു..... ഭയന്നു വിറച്ചു നിൽക്കുന്ന ശ്രീലക്ഷ്മി.... " എന്താടി... എന്താ.... " ലത മകളെ പിടിച്ചു കുലുക്കിയതും ഞെട്ടി ശ്രീലക്ഷ്മി ടിവിയിലേക്ക് ചൂണ്ടി.... " വൻ ലഹരി മരുന്ന് വേട്ട..... നഗരത്തിലെ പ്രശസ്തമായ ഹോട്ടലിൽ വെച്ച് നടക്കുന്ന പാർട്ടിയിലാണ് ലഹരി മരുന്ന് ഉപയോഗിച്ച രീതിയിൽ കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നത്....... ഇരുപത്തിമൂന്നോളാം കുട്ടികൾ അടങ്ങിയ പാർട്ടിയാണ് നടക്കുന്നത്... ആർക്കും തന്നെ ബോധമില്ല..... " വാർത്ത കേട്ടതും ലത മകളെ തല്ലാൻ ഓങ്ങി.... " ഇതിനാണോടി ഇങ്ങനെ കാറി കൂവി വിളിച്ചത്... മനുഷ്യന്റെ നല്ല ജീവൻ അങ്ങട് പോയി...."   " അമ്മേ... പ്രിയ..... " ഭയന്ന പോലെ പറഞ്ഞതും നോട്ടം ടിവിയിലേക്ക് തന്നെ നീണ്ടു.... കുറെ കുട്ടികൾക്ക് നടുവിൽ ആടി കുഴഞ്ഞു നിൽക്കുന്ന ശ്രീപ്രിയ.... ഗംഗാധരനും ലതയും ഞെട്ടി.... തങ്ങളുടെ മകൾ.... " ഗംഗേട്ടാ..... " ഭയത്തോടെ വിളിച്ചവർ.... അയാൾ തളർച്ചയോടെ കസേരയിലേക്ക് ഇരുന്നു... " ഇതിനാണോടി ഞാൻ അവളെ പഠിക്കാൻ പറഞ്ഞു വിട്ടത്.... " അയാൾ നെഞ്ച് ഉഴിഞ്ഞു പറഞ്ഞു.... " അച്ഛാ തളരല്ലേ അച്ഛാ... നമ്മുക്ക് അവളെ കൊണ്ടു പോയ സ്റ്റേഷനിലേക്ക് പോയി നോക്കാം.... വേഗം റെഡിയാവ്.... "   " അവിടെ പോയിട്ട് എന്തിനാ... എന്നെകൊണ്ട് വയ്യാ.... നമ്മളെയും വേണേൽ അവർ പിടിച്ചിടും....." ലത കരഞ്ഞു കൊണ്ടു പറഞ്ഞു....   " അമ്മാ... പൊട്ടത്തരം വിളിച്ചു പറയാണ്ടിരിക്കോ... പറ്റിയതോ പറ്റി... ഇനി അതിൽ നിന്നും വേഗം അവളെ ഇറക്കി കൊണ്ട് വരുകയാണ് ചെയ്യേണ്ടത്..... വേഗം റെഡിയാവ്... എന്റെൽ ഇത്തിരി പൈസയുണ്ട്.... ഞാൻ എന്റെയൊരു ഫ്രിന്റിനെ വിളിക്കാം... " ശ്രീലക്ഷ്മി അതും പറഞ്ഞു വിഷ്ണുവിനെ ഫോൺ എടുത്തു വിളിച്ചു..... വിഷ്ണുവുമായി ശ്രീലക്ഷ്മിയും അച്ഛനും അമ്മയും അവൾ പഠിക്കുന്ന നഗരത്തിലെ പോലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലുമ്പോൾ ഭയം കൊണ്ടു വിറച്ചവർ ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിച്ചു..... ഇരുപത്തിമൂന്നോളം കുട്ടികൾ... പലരുടെയും വീട്ടുകാരും ബന്ധുക്കാരും ഉണ്ട് അവിടെ.... ആകെ കോലം കേട്ട് ഒരു മൂലയിൽ ഇരിക്കുന്നവളെ കാണെ ആ അച്ഛന്റെയും അമ്മയുടെയും ദേഷ്യം പതിൻമടങ്ങായി... മകളെ അടിക്കാനായി ലത മുന്നോട്ട് ആഞ്ഞതും ശ്രീലക്ഷ്മി തടഞ്ഞു... " പോലീസ് സ്റ്റേഷനാണ് അമ്മേ.... ഇപ്പൊ അവളെ എന്തെങ്കിലും കാണിച്ചാൽ അമ്മക്കും അവളുടെ കൂടെ അകത്തു കിടക്കാം.... " വിഷ്ണുവും ഗംഗാധരനും കൂടെ പോലീസിനെ പോയി കണ്ടു.... " കോടതിയിൽ എത്തിയാൽ ജയിലിൽ കിടക്കാനുള്ള വകുപ്പാണ്.... ഇവിടെ ഒത്തു തീർപ്പാക്കി കൊണ്ടു പോകുന്നതാകും നല്ലത്.... " " ഒത്തു തീർപ്പെന്ന് പറയുമ്പോ....? " ഗംഗാധരൻ ചോദിച്ചു..... " അഞ്ചു ലക്ഷം.... " പോലീസ് ശബ്ദം താഴ്ത്തി പറഞ്ഞതും ഗംഗാധരൻ തലയാട്ടി..... അത്രയെങ്കിൽ അത്രേ കൊടുത്തു അവളെ ഇറക്കണമെന്നേ മനസ്സിലുണ്ടായിരന്നള്ളൂ.... എന്തൊക്കെ പറഞ്ഞാലും തന്റെ മകളാണ് അത്.... അവളെ ഉപേക്ഷിച്ചു കളയാൻ കഴിയില്ല..... അവൾക്കായ് മാറ്റി വെച്ചതിൽ നിന്നും പകുതി എടുത്തേ മതിയാവൂ.... " എങ്കിൽ വൈകുന്നേരത്തിനുള്ളിൽ പണവുമായി വന്നോളൂ.... " ഇൻസ്‌പെക്ടർ അതും പറഞ്ഞതും ഗംഗാധരൻ ഇതുവരെ മുൻപരിചയം പോലുമില്ലെങ്കിലും വിഷ്ണുവിനെ നോക്കി പോകാം എന്ന് പറഞ്ഞു എഴുന്നേറ്റു.... വീട്ടിൽ പോയി ചെക്ക് എടുത്തു ബാങ്കിലേക്ക് പോകാം എന്ന് കരുതി അയാൾ.... വീട്ടിലെത്തിയതും പാസ്സ് ബുക്കും ചെക്ക് ലീഫും എടുത്തു ശ്രീലക്ഷ്മിയെ കൊണ്ടു പൂരിപ്പിച്ചയാൾ.... " അവളുടെ വിവാഹകാര്യങ്ങൾക്കായി മാറ്റി വെച്ചതാണ്... ഇപ്പോ എടുക്കുക തന്നെ.... " അയാൾ വല്ലാത്ത വിഷമത്തോടെ പറഞ്ഞു.... വിഷ്ണുവിന്റെ സഹായത്തോടെ തന്നെ അയാൾ ബാങ്കിലേക്ക് പോയി..... വിഷ്ണു കാറിൽ ഇരുന്നതെയുള്ളൂ..... ഗംഗാധരൻ ബാങ്കിൽ പോയി ടോക്കൺ എടുത്തു തന്റെ ഊഴം കാത്തിരുന്നു..... ടോക്കൻ വിളിച്ചതും അയാൾ എഴുന്നേറ്റു ആ ചില്ല് കൂട്ടിലേക്ക് ചെക്ക് കൊടുത്തു..... ക്ലാർക്ക് അത് ചെക്ക് ചെയ്തതും ഗംഗാധരനെ നോക്കി.... "സർ, അക്കൗണ്ടിൽ ഇത്രേം ക്യാഷ് ഇല്ല....?" ഗംഗാധരൻ ഒന്ന് ഞെട്ടി... "ക്യാശ് ഇല്ലെന്നോ...? ആര് പറഞ്ഞു കാശില്ലെന്ന്... രൂപ പന്ത്രണ്ട് ലക്ഷം രൂപ ഉണ്ട് അതിൽ....." അയാൾ ശബ്ദം ഉയർത്തി വെപ്രാളപ്പെട്ടു.... ക്ലർക്ക് അവിടെ നിന്നും എഴുന്നേറ്റു... " സർ... അതാണ് മാനേജ്റുടെ മുറി... സർ പോയി ഒന്ന് മാനേജറേ കാണൂ.... " അയാൾ ചെക്ക് നീട്ടി പറയുമ്പോൾ ഗംഗാധരൻ അത് വേഗത്തിൽ വാങ്ങിച്ചു മാനേജർ എന്ന് എഴുതിയ മുറിയിലേക്ക് അനുവാദം പോലുമില്ലാതെ കടന്നു ചെന്നു.... " സർ... എന്റെ അക്കൗണ്ടിലെ പണം കാണാനില്ല... അതെനിക്ക് തിരിച്ചു കിട്ടിയില്ലെങ്കിൽ എല്ലാത്തിനെയും ഞാൻ ജയിലിൽ കയറ്റും.... അയാൾ അലറി..... അപ്പോഴേക്കും ചെക്ക് മടക്കിയ ഉദ്യോഗസ്ഥനും അവിടെക്ക് വന്നു..... " നിങ്ങൾ ഇരിക്കൂ.... എന്താ എന്ന് പരിശോധിക്കട്ടെ..... " മാനേജറും ക്ലാർക്കും കൂടെ അയാളുടെ അക്കൗണ്ട് ബുക്ക്‌ വാങ്ങി സിസ്റ്റത്തിൽ നോക്കി.... ധാരാളം ട്രാൻസാക്ഷൻസ് നടന്നിട്ടുണ്ട്..... " നോക്ക് സർ രണ്ടു കൊല്ലം മുൻപ് ഇതിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ഡെപ്പോസിറ് ചെയ്തത്.... അതിൽ നിന്നും മൂന്നു മാസത്തിന് ശേഷം നാലു തവണയായി ഇരുപത്തി രണ്ടായിരം രൂപ വിത്ത്‌ഡ്രോ ചെയ്തിട്ടുണ്ട്..... പിന്നീട് ഒരു നാലര മാസം പൈസ വിത്ത്‌ഡ്രോ ചെയ്തിട്ടില്ല.... പിന്നെ.... ഒരു ഇരുപതിനായിരം രൂപ വിത്‌ഡ്രോ ചെയ്തിട്ടുണ്ട്....." .. മാനേജ്ർ പറഞ്ഞു... " ഇല്ല... ഞാൻ ഇതിൽ നിന്നും കഴിഞ്ഞ വർഷം 13 ലക്ഷം എടുത്തു .. ബാക്കി 12 ലക്ഷം അതിൽ കാണും... കാണണം.... " ഗംഗാധരൻ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു പറഞ്ഞു.... " ഇതെല്ലാം ATM കാർഡ് വഴിയാണ് വിത്‌ഡ്രോ ചെയ്തിരിക്കുന്നത്.... ആരാണ് കാർഡ് ഉപയോഗിക്കുന്നത്....? " ക്ലാർക്ക് ചോദിച്ചു.... " കാർഡ് ആരും ഉപയോഗിച്ചിട്ടില്ല.... " ഗംഗാധരൻ തളർന്നു.... " നിങ്ങൾ അറിയാതെ നിങ്ങളുടെ വീട്ടിലുള്ള ആരോ കാർഡ് ഉപയോഗിച്ച് ഇതിലെ പണം എടുത്തിട്ടുണ്ട്..... ഇതിൽ ബാലൻസ് എമൗണ്ട് എഴുപതിയെട്ടായിരം രൂപയാണ്..... " മാനേജർ അത് പറഞ്ഞതും സത്യം മനസിലാക്കണം എന്ന ചിന്തയിൽ അയാൾ വേഗം പുറത്തേക്കു ഇറങ്ങി......   🔥🔥🔥🔥🔥🔥🔥🔥 " ഉമ്മച്ചിമ്മാ ഞാനൊന്ന് വീട് വരെ പോയി നോക്കിയാലോ....? " ശ്രീനന്ദ അവരുടെ കാലിൽ കുഴമ്പിടുന്നതിന്റെ ഇടയിൽ ചോദിച്ചു..... . " പോണം ന്ന്ണ്ടച്ചാൽ പൊയ്ക്കൊ... പക്ഷെങ്കില് ഓനോട്‌ ഒന്ന് പറഞ്ഞു പൊയ്ക്കാളെ... ഇല്ലെങ്കിൽ ഓൻ ന്റെ മേല് ഹാല് കയറും.... " അതിന് ശ്രീനന്ദ ഒന്ന് തലയാട്ടി..... ഫോൺ എടുത്തു അമീറിന്റെ നമ്പറിലേക്ക് വിളിച്ചു.... ആദ്യമായാണ് ഫോൺ വിളിച്ചു സംസാരിക്കുന്നത്.... " ഹെലോ.... " അമീറിന്റെ ശബ്ദം കാതിൽ മുഴങ്ങിയതും അന്നോളം തോന്നാത്ത വിറയൽ തോന്നി അവൾക്ക്..... " ഞാനാണ്.... " ശ്രീനന്ദ പതുങ്ങി പറഞ്ഞു... " ഏത് ഞാൻ....? " അമീർ കളിയോടെ ചോദിച്ചു... " ശ്രീനന്ദ.... "   " ആഹാ പറയൂ ശ്രീനന്ദ....? " .. " അത്... ഞാനൊന്ന് വീട് വരെ പോവാൻ എന്ന് പറയാൻ.... " .. " എന്തെ ഇവിടെ മടുത്തോ...? ". ഗൗരവം നടിച്ചവൻ... " ഹേയ്... അതല്ല.... പ്രിയമോൾടെ കാര്യം കേട്ടിട്ട്...."   " മ്മ്... പോയി വാ.... പിന്നെ ഫോൺ കയ്യിൽ പിടിച്ചോ.... എന്തെങ്കിലും ഉണ്ടേൽ വിളിക്ക്...." അത്രേം പറഞ്ഞു കട്ട്‌ ആകുമ്പോൾ വല്ലാത്തൊരു സമാധാനം നിറഞ്ഞവളിൽ................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story