Novel

നിശാഗന്ധി: ഭാഗം 44

രചന: ദേവ ശ്രീ

” എനിക്ക് മടുത്തു മഹി….
എനിക്ക് ഒരു വേലക്കാരിയെ വെച്ച് തരണം… ”
മഹിയുടെ നെഞ്ചിൽ താടി കുത്തി കിടന്നു കൊണ്ടു പറഞ്ഞവൾ….

 

” അല്ലെങ്കിലും കുറെ കാലം കഴിയുമ്പോ എല്ലാം മടുക്കും….
എനിക്കും നിന്നെ മടുത്തു തുടങ്ങി….. “.
അവന്റെ കൈകൾ അവളുടെ മാറുകൾ ഞെരിച്ചു കൊണ്ടു പറഞ്ഞു…

മീനാക്ഷി അവന്റെ നെഞ്ചിൽ നിന്നു മുഖം ഉയർത്തി…..

” മടുത്തെന്ന് പറയുമ്പോൾ…. ”
തന്നെ ഒഴിവാക്കുകയാണെന്ന് അറിഞ്ഞിട്ടും ആ വെട്ടത്തിലും അവന്റെ മുന്നിൽ നഗ്നമായി നിന്ന് കൊണ്ടു ചോദിച്ചവൾ….

” മടുത്തെന്ന് പറയുമ്പോൾ എന്നും ചോറ് കഴിച്ചാൽ മടുക്കില്ലേ… ഇടക്കൊരു ബിരിയാണി തിന്നാൻ തോന്നാത്തവരുണ്ടോ….? ”
ചിരിയോടെ പറയുന്നവനെ കാണെ ദേഷ്യം വന്നു മീനാക്ഷിക്ക്….

” നീ ദേഷ്യപ്പെട്ടിട്ടൊന്നുമൊരു കാര്യവുമില്ല…..
ഞാൻ ചെയുന്നതെന്തും കണ്ടും കേട്ടും സഹിച്ചും നിൽക്കണം നീ….
അല്ലെങ്കിൽ ഒരു പെണ്ണായ നിനക്ക് നിന്റെ മാറ്റങ്ങൾ അറിയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കോ…?
എന്നെ കുടുക്കാൻ എന്റെ കൂടെ ജീവിക്കാൻ നീ കാണിച്ച അതിബുദ്ധിയല്ലേ ഇത്…
അപ്പൊ നീ അനുഭവിക്കണം….. ”
മഹി പറഞ്ഞു….

” നീ…. നീയൊരു മനുഷ്യനാണോ…?
നിന്നെ ഞാൻ എത്ര മാത്രം സ്നേഹിച്ചു…
ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല മഹി….
നിന്റെ ജീവിതം തകർക്കണം എന്നൊരാഗ്രഹവുമില്ല…. ”
മീനാക്ഷിക്ക് സങ്കടം വന്നു പോയി….

.. ” ഓഹ്… ഒരു പുണ്യാളത്തി….
എത്ര തന്നെ നല്ല പിള്ള ചമഞ്ഞാലും മറ്റൊരുത്തനെ ചതിച്ചു വന്നതല്ലേ…. ”
മഹിയുടെ വാക്കുകൾ വല്ലാത്തൊരു വേദന കൊടുത്തവൾക്ക്…..
അവനിൽ നിന്ന് അങ്ങനെയൊരു വാക്ക് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ല അവൾ….

” എല്ലാം നിനക്ക് വേണ്ടി ആയിരുന്നില്ലേ മഹി….
എന്നിട്ട് ആ നീ തന്നെ…. ”
സങ്കടം കൊണ്ടു മീനാക്ഷി ചുണ്ടുകൾ കടിച്ചു പിടിച്ചു….

” എനിക്കോ… എനിക്ക് വേണ്ടി…. ”
അവനൊന്നു ഉറക്കെ ചിരിച്ചു….
” എനിക്ക് വേണ്ടിയല്ല….
നിനക്ക്… നിന്റെ കുത്തി കഴപ്പിന് വേണ്ടി ….. ”
മഹി ബെഡിൽ നിന്നും ചാടി എഴുന്നേറ്റു….

” മഹി… നീ നീ ഇങ്ങനെയൊന്നും പറയരുത്…
സഹിക്കില്ലെനിക്ക്….
പ്ലീസ് മഹി…
ഒരിക്കൽ നിന്റെ പ്രവർത്തി കൊണ്ടു ഞാൻ വല്ലാതെ വേദനിച്ചിട്ടുണ്ട്…
ആ രേവതിയുമായി….”
അറക്കും പോലെ മുഖം തിരിച്ചവൾ…..
” ഇപ്പൊ നീ വാക്ക് കൊണ്ടും…
കഴിയില്ല മഹി എനിക്ക് ഇതൊന്നും കേൾക്കാൻ….
നമുക്ക് കഴിഞ്ഞതൊക്കെ മറക്കാം…
നമുക്ക് ഒരുമിച്ച് ജീവിക്കാം…. ”

” ഹാ… ഹ… ഹ… ഹാ… നല്ല തമാശ….
എന്നേക്കാൾ എത്ര വയസിന് മൂപ്പ് ഉണ്ടടി നിനക്ക്…
എനിക്ക് 31 വയസ്… നിനക്കോ… നിനക്ക് 43 വയസ്….
വയസാം കാലത്ത് നിന്റെ പൂതി കൊള്ളാം… എനിക്ക് എന്റെ പാരമ്പര്യം നിലനിർത്താൻ ഒരു കൊച്ചു പെണ്ണാണ് ആവശ്യം…. ”
മഹി ഉന്മാദനെ പോലെ പറഞ്ഞു….

” കൊച്ചു പെണ്ണല്ല… ശ്രീനന്ദ….
അങ്ങനെ പറ….
ഓന്തിന് പോലും നിന്നെ കാണുമ്പോൾ നാണം തോന്നുന്നുണ്ടാകും….. അങ്ങനെയുള്ള ഒരു നീചനാണ് നീ…..
നിന്നെ കുടിച്ച വെള്ളത്തിനു വിശ്വസിക്കാൻ കൊള്ളില്ല….
നീ ഒരുകാലത്തും ഗുണം പിടിക്കില്ല….. ”
മീനാക്ഷി അവളെ നോക്കി പറഞ്ഞു….

” വേണ്ടാ… എനിക്ക് ഗുണം പിടിച്ചോളണം എന്നൊന്നുമില്ല…”
..

” ഇനിയില്ല…..
ഒരു നിമിഷം ഞാനീ വീട്ടിൽ നിൽക്കില്ല…. ”
മീനാക്ഷി സാരി വാരി ചുറ്റി….

..

” ഓഹ്… പൊക്കോ….
നിനക്ക് ഏത് അവന്റെ അരികിലേക്ക് ആണെങ്കിൽ പൊയ്ക്കോ….
ഇനി നിന്നെ ആർക്ക് വേണം…..
അല്ലെങ്കിലും ചോരയും നീരുമുള്ള പെണ്ണുങ്ങൾക്കെ ഡിമാൻഡ് ഉള്ളൂ…. നീ തെരുവിലേക്ക് ഇറങ്ങിയാൽ പോലും ഒരു പട്ടിക്കും നിന്നെ വേണ്ടാ….. ”
മഹി ലാഘവത്തോടെ പറഞ്ഞു…..

 

🍁🍁🍁🍁🍁🍁🍁🍁

“മോളെ ഡിവോഴ്സ് കഴിഞ്ഞ സ്ഥിതിക്ക് നിനക്ക് മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചൂടെ…..” ആരോഹിയുടെ അച്ഛൻ അവളെ നോക്കി ചോദിച്ചു….

” എന്തെ അച്ഛനും ഞങ്ങളോരു ഭാരമായി തോന്നിയോ…. ”
ആരോഹി നിർവികാരമായി ചോദിച്ചു….

” ഹേയ്… അതല്ല മോളെ… നിന്റെ വല്ല്യമ്മ ഇന്നലെ ഒരാലോചന കൊണ്ടു വന്നു…
കേട്ടടുത്തോളം നല്ലതാ ന്ന് തോന്നി….
അയാളുടെ കുഞ്ഞിന് ഗുരുവായൂരിൽ നിന്നും ചോറ് കൊടുത്തു വരും വഴി ഒരാക്സിഡന്റ്….
ഭാര്യയും കുഞ്ഞും അച്ഛനും അമ്മയും മരിച്ചു… ഇപ്പൊ ആള് ഒറ്റക്കാണ്….
അയാളുടെ പെങ്ങളെ വല്യമ്മടെ കുടുംബത്തിലേക്ക് ആണ് കൊണ്ടു വന്നത്….
പെങ്ങൾക്ക് ആങ്ങളയുടെ ജീവിതം ഇങ്ങനെ പോകുന്നതിൽ നല്ല സങ്കടം ഉണ്ട്….
പിന്നെ കല്യാണം കഴിഞ്ഞാലും നിങ്ങൾക്ക് ഇവിടെ തന്നെ കഴിയാലോ….
നിന്നെക്കാൾ കുഞ്ഞുങ്ങളെ സ്നേഹിക്കാൻ അയാൾക്ക് കഴിയും….
നിന്റെ കാര്യങ്ങൾ എല്ലാം കേട്ട് കഴിഞ് കുഞ്ഞുങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പൊ അയാൾക്ക് താല്പര്യമുണ്ടെന്നു….. ”

ആരോഹി ഒന്നും മിണ്ടയില്ല….

” ഞാൻ ഇറങ്ങുന്നു അമ്മേ…. ”
കുഞ്ഞുങ്ങൾക്ക് ഉമ്മ കൊടുത്തു കൊണ്ടു പറഞ്ഞവൾ…..

കോളേജിലേക്ക് ഉള്ള യാത്രയിൽ ആരോഹിയുടെ മനസ്സിൽ അച്ഛൻ പറഞ്ഞ വാക്കുകൾ ആയിരുന്നു….
വീണ്ടും ഒരാൾക്ക് കഴുത്ത് നീട്ടി കൊടുക്കുക, ഒരാളുടെ ഭാര്യയാവുക എന്നൊന്നും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണ്….
ഒരിക്കൽ മഹിയെ ജീവനായി കണ്ട് സ്നേഹിച്ചതാണ്… അഹങ്കരിച്ചതാണ്….
ഒരിക്കലും വലിയ താല്പര്യം കാണിച്ചിട്ടില്ലെങ്കിലും ഒരിക്കലും ഇഷ്ട്ടക്കേട് കാണിച്ചിട്ടില്ല അവൻ…..

ആരോഹിയുടെ മനസിലേക്ക് ഒരുവളുടെ മുഖം തെളിഞ്ഞു വന്നു…
തുളസി കതിരിന്റെ നൈർമല്യമുള്ളവൾ….
പൂച്ച കുഞ്ഞിനെ പോലെ പതുങ്ങിയുള്ള നിൽപ്പ് ….
പേടിച്ചരണ്ട മാനിനെ പോലെയുള്ള കണ്ണുകളിൽ എപ്പോഴും വിഷാദമായിരുന്നു….

 

കോളേജ് വരാന്തയിലൂടെ നടക്കുമ്പോഴും ആരോഹിയുടെ ഉള്ളിൽ അച്ഛന്റെ വാക്കുകളായിരുന്നു….
ആ വാക്കുകളുടെ നേരിപ്പൊടിൽ നടന്നങ്ങനെ നീങ്ങുമ്പോൾ മുന്നിൽ എതിരെ വരുന്നവനെ ശ്രദ്ധിച്ചില്ല….
എന്തോ ഒന്നിൽ ഇടിച്ചു പിന്നോക്കം വേച്ചതും അഗ്നി പാറുന്ന കണ്ണുകളുമായി നിൽക്കുന്ന ദീപക് സർ…

” സോറി സർ… ഞാൻ പെട്ടൊന്ന്…. ”
ആരോഹി ക്ഷമാപണം പോലെ പറഞ്ഞു….

” മിസ്സിന് സ്വപ്നം കണ്ട് നടന്ന് കയറാൻ എന്റെ നെഞ്ചേ കിട്ടിയള്ള…
മുഖത്തുള്ള രണ്ട് ഗോളങ്ങൾ വെറുതെയല്ലല്ലോ… ഇനി അതിന് പവറില്ലേ…. ”
ആരോഹിക്ക് നാണക്കേടും ദേഷ്യവും തോന്നി….
ഒരാൾ അറിയാതെ ചെയ്തൊരു കാര്യത്തിന് ഇത്രമേൽ ചീത്ത വിളിക്കേണ്ടത് ഉണ്ടോ?
കണ്ണുകൾ എരിഞ്ഞു തുടങ്ങി ആരോഹിക്ക്….

തന്നെ മറി കടന്നു പോകുന്ന ദീപക്കിനെ ഒന്ന് നോക്കി….
ആരോടും സ്നേഹത്തോടെയോ സൗഹൃദത്തോടെയോ സംസാരിക്കുന്ന ദീപക്കിനെ ആരും കണ്ടിട്ടില്ല… എന്തെങ്കിലും ചോദിച്ചാലും മുക്കിയും മൂളിയും സംസാരിക്കുന്നയാൾ കുട്ടികളോട് പോലും ഗൗരവത്തിലാണ്…..

🍀🍀🍀🍀🍀🍀🍀

കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടതും ഉമ്മച്ചിയുമ്മയുടെ കൂടെ ശ്രീനന്ദയും പൂമുഖത്തേക്ക് വന്നു….

കയ്യിൽ ഇത്തിരി കവറുകളുമായി ഗംഗാധരനും ലതയും….

ശ്രീനന്ദയുടെ കണ്ണുകൾ അതിശയം കൊണ്ടു വിടർന്നു…

” മോളെ…. ”
അപ്പച്ചി സ്നേഹവായ്പോടെ വിളിച്ചു….

ശ്രീനന്ദ ഉമ്മച്ചിയുമ്മയെ നോക്കി….
ഇതെല്ലാം പ്രതീക്ഷിച്ച പോലെയുള്ള മുഖഭാവം….

” അറക്കലെ ഉമ്മാ നിങ്ങളോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്….
ന്റെ കുട്ടിയെ സംരക്ഷിച്ചതിന്….
ചില പ്രശ്നങ്ങൾ കൊണ്ടു തിരിഞ്ഞു നോക്കാൻ പറ്റിയില്ല…. ”
ഗംഗാധരൻ ഉമ്മച്ചിയുമ്മയെ നോക്കി പറഞ്ഞു….

” മോള് ഞങ്ങളോട് ക്ഷമിക്കണം….
ചെയ്തതെല്ലാം തെറ്റായിരുന്നു… അത് തിരിച്ചറിയാൻ വൈകി പോയി…. ”
അപ്പച്ചി അവളുടെ കൈകൾ കൂട്ടി പറഞ്ഞതും ഉള്ളിൽ അലിവ് തോന്നി….
പക്ഷെ കാതുകളിൽ മുഴങ്ങിയത് ഒരുവന്റെ പരിഹാസമാണ്…
“ഇനിയും ഒരുപാട് സ്നേഹനാടകങ്ങൾ കാണാം നിനക്ക്….
മൂക്കും കുത്തി വീണേക്കണം….”

” പ്രിയടെ കാര്യം അറിഞ്ഞല്ലോ നീ…
ലച്ചുവും വീട്ടിലുണ്ട്… എല്ലാം നിന്റെ കണ്ണീരിന്റെയാണ്….
നീ ഞങ്ങളോട് പൊറുക്കണം…. ”
അപ്പച്ചി മാപ്പാപേക്ഷിക്കുന്ന പോലെ പറഞ്ഞു….

“എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല…”
ശ്രീനന്ദ പറഞ്ഞു…

” ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഗംഗേട്ടാ മോൾക്ക് നമ്മളോട് ദേഷ്യമൊന്നും കാണില്ലെന്ന്…. ”
അവർ സ്വാതന്ത്ര്യത്തോടെ പറഞ്ഞു….

” ന്റെ കുട്ടി ആകെ അങ്ങ് ക്ഷീണിച്ചു പോയി….
നീയൊന്നും തിന്നുന്നും കുടിക്കുന്നുമില്ലേ കൊച്ചെ…? ”

ഉമ്മച്ചിയുമ്മക്ക് ചിരി വന്നു….

” ഓൾക്ക് എന്ത്‌ കൊടുത്താലും കഞ്ഞി മതി ന്ന്…
ഇവിടെ ഇറച്ചിയും മീനും ഒക്കെ വെച്ചുണ്ടാക്കിയാലും ഓൾക്ക് പണ്ട് രണ്ട് നേരം കഞ്ഞി കുടിച്ചത് പോലെ മതി ന്ന്….
ഇപ്പോഴും ഓള് അങ്ങനെ തന്നെ….”
ഉമ്മച്ചിയുമ്മ പറഞ്ഞതും അപ്പച്ചിയുടെ മുഖമൊന്നു വിളറി…..

” അറക്കലെ ഉമ്മ… ഞങ്ങൾ ശ്രീനന്ദയെ കുറച്ചു ദിവസം വീട്ടിൽ കൊണ്ടു നിർത്താം എന്ന് വിചാരിക്കുകയാണ്… ഇപ്പോഴാണെങ്കിൽ പിള്ളേരും വീട്ടിൽ ഉണ്ട്…. ”
ഗംഗാധരൻ പറഞ്ഞു….

“ഓഹ്… വെച്ചുണ്ടാകാനും പണിയെടുക്കാനും നിങ്ങൾക്ക് ആള് വേണമല്ലല്ലോ……”

“അതെന്ത് വർത്താനാ ഉമ്മാ…. ഓള് ഇക്ക് ന്റെ മക്കളെ പോലെയാണ്….
ഇനി ഓളെ ഞാൻ അങ്ങനെ കാണൂ….
രണ്ടീസം അവിടെ നിന്നോട്ടെ ന്ന് കരുതി….”

 

” മ്മ്… ഓൾക്ക് താല്പര്യമുണ്ടെങ്കിൽ ഇങ്ങള് കൊണ്ടോയിക്കോളിൻ… ”
ഉമ്മച്ചിയുമ്മാ അതും പറഞ്ഞു എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു…

” മോളെ….”
അപ്പച്ചി വിളിച്ചു…

” നിങ്ങള് പൊക്കോളൂ….
ഞാൻ വരുന്നില്ല…. “.
രണ്ടു പേർക്കും ദേഷ്യം വന്നെങ്കിലും പ്രകടിപ്പിച്ചില്ല അവർ….

” പോകുമ്പോൾ ഇത് കൂടി കൊണ്ടു പൊക്കോളൂ… എനിക്ക് ഇവിടെ അവശ്യമുള്ളതെല്ലാം എന്റെ ഭർത്താവ് വാങ്ങിച്ചു തരുന്നുണ്ട്…. “. കൊണ്ടു വന്ന കവറുകൾ അവരെ തന്നെ ഏൽപ്പിച്ചു കൊണ്ടു ശ്രീനന്ദ അവരെ നോക്കി…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button