Novel

നിശാഗന്ധി: ഭാഗം 46

രചന: ദേവ ശ്രീ

രാവിലെ സുഹുബിക്ക് എഴുന്നേറ്റ അമീർ ഹാളിലെ വിളക്കിന്റെ വെട്ടം കണ്ടതും അടുക്കളയിലേക്ക് വെച്ച് പിടിച്ചു….

അടുക്കള വാതിൽ അടഞ്ഞു കിടപ്പാണ്…
ഒന്നും വെച്ചുണ്ടാക്കിയിട്ടുമില്ല….
വിളക്ക് മാത്രം വെച്ചിട്ടുണ്ട്….
എവിടെ പോയി….
അമീർ ഹാളിലേക്ക് കടന്നതും മുൻവശത്തെ വാതിൽ തുറന്നു കിടപ്പുണ്ട്….
അമീറിന്റെ കാലുകൾ വേഗത്തിൽ ചലിച്ചു…..

പൊട്ടിപോയ ചെടി ചട്ടികളും മണ്ണും വാരിയിടുകയായിരുന്നവൾ….

” ഒറ്റക്ക് കഷ്ട്ടപ്പെടേണ്ട…
ഞാനും കൂടാം…. ”
അമീറും കൂടി….
ബോഗൻ വില്ലകൾ ചിലതെല്ലാം നാശമായിരിക്കുന്നു….
അതെല്ലാം വെട്ടി മാറ്റി….
പൊട്ടിയ ചട്ടികൾ പെറുക്കി എടുത്തു തൊടിയിലെക്ക് ഇട്ടു….
അങ്ങങ്ങായി കുന്ന് കൂടി കിടന്ന മണ്ണുകൾ കോരി എടുത്തു മുറ്റത്തു നിന്നും മാറ്റി…..
തലേന്നത്തെ മഴയുടെ വെള്ളം കെട്ടികിടന്നു മുറ്റം നല്ലത് പോലെ വഴുക്കുന്നുണ്ടായിരുന്നു…..
മണ്ണ് കൊട്ടി വരുന്ന ശ്രീനന്ദ കാല് വഴുതി മുറ്റത്ത്‌ വീണതും അമീറിനെ ദയനീയമായി നോക്കി…

” അയ്യോ… എന്തെങ്കിലും പറ്റിയോ….? ”
അമീർ ഓടി വന്നു…

രാവിലെ തന്നെയുള്ള വീഴ്ചയായത് കൊണ്ടു നല്ല വേദന തോന്നിയവൾക്ക്….

” ചെ… വീഴുമ്പോൾ നീ പറയണ്ടേ….
സിനിമാ സ്റ്റൈലിൽ ഞാൻ വന്നു നിന്നെ പിടിക്കില്ലേ…? ”
അമീർ പറയുന്നത് കേട്ടതും നന്ദയുടെ മുഖം വീർത്തു…

“എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല…..”
കാല് കുത്തി എഴുന്നേൽക്കുമ്പോൾ വഴുക്കി പോവുന്നതറിഞ്ഞു പറഞ്ഞവൾ….

അമീർ ഒരു കൈ കൊണ്ടവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു….
സാധിക്കുന്നില്ല…
അവളുടെ വയറിൽ വട്ടം പിടിച്ചു പൂച്ചകുഞ്ഞിനെ എടുത്തു ഉയർത്തുന്ന ലാഘവത്തിൽ അവളെ എടുത്തു ചളിയിൽ നിന്നും മാറ്റി നിർത്തി…

പെട്ടൊന്ന് ഭയന്ന ശ്രീനന്ദ ചെളി പുരണ്ട കയ്യുമായി അവന്റെ ബനിയനിൽ പിടി മുറിക്കി….

നിലത്ത് നിർത്തിയതും അമീർ കയ്യിൽ പിടിച്ചു നടക്കാൻ പറഞ്ഞു…..

പതിയെ വേച്ചു വെച്ചു…

” കുഴപ്പമില്ല…. ”
നിലത്ത് വീണു കിടന്ന ബോഗൻ വില്ലയുടെയും ചെമ്പരത്തിയുടെയും കമ്പുകൾ എടുത്തു കൊണ്ടു പറഞ്ഞു…

” ശ്രദ്ധിക്ക്…. ”

മുറ്റം ഒരു വിധം വൃത്തിയായി…
ഇനി ഇന്റർലോക് ചെയ്തയിടത്തു പറ്റിയ മണ്ണുകൾ കഴുകി കളയണം….

അമീർ ഓസ് എടുത്തു കയ്യിൽ പിടിച്ചതും ശ്രീനന്ദ വാൾവ് തുറന്നു….
അമീർ വെള്ളം വീശിയ ഇടങ്ങളിൽ അവൾ ചൂല് കൊണ്ടു തൂത്തു…..

എല്ലാം വൃത്തിയായതും ചളിയിൽ മുങ്ങി നിൽക്കുന്നവളെ കാണെ അവനൊരു കുസൃതി തോന്നി……
ഓസിലെ വെള്ളം അവളുടെ മേലേക്ക് ചീറ്റിച്ചു….

ആകെ നനഞ്ഞ ശ്രീനന്ദ ദേഷ്യം കൊണ്ടവനെ നോക്കി….

” എന്റെ കുളി കഴിഞ്ഞതാ…. ”
ശ്രീനന്ദ പല്ലുകൾ കടിച്ചു പറഞ്ഞു…

” എന്നാലും ഒന്ന് കൂടെ കുളിക്കുന്നത് നല്ലതാ….
അല്ലാതെ ഈ മണ്ണും വെച്ച് നീ നടക്കില്ലല്ലോ…. ”
അതും പറഞ്ഞു
വീണ്ടും വെള്ളം ചീറ്റിയതും ശ്രീനന്ദ ഓസ് വാങ്ങിക്കാൻ വേണ്ടി അവന്റെ അടുത്തേക്ക് നീങ്ങി….

തനിക്ക് എതിരെ ഓസ് പിടിച്ചു തിരിച്ചവൾ…
അമീർ നനഞ്ഞതും ശ്രീനന്ദയുടെ കയ്യിലെ ഓസ് വീണ്ടും വാങ്ങി…
ആ തട്ടി പറിക്കലിൽ രണ്ട് പേരുടെയും കാലിനെയും ഉടലിനെയും ഓസ് ചുറ്റി വരിഞ്ഞു….

അത്രമേൽ അടുത്ത് നിൽക്കുന്നവളെ വീണ്ടും ദേഷ്യം പിടിപ്പിക്കണമെന്ന ചിന്തയിൽ അവളെ ചേർത്ത് പിടിച്ചു പൈപ്പ് തലയിലേക്ക് ചീറ്റി….

ആ വെള്ളം ശരീരം കുളിർത്തു ഒഴുകുമ്പോൾ സൂചി കുത്താൻ പോലും ഇടമില്ലാത്ത പോലെ നിൽക്കുന്ന രണ്ടുപേർ….
ശരീരം കൂട്ടിമുട്ടുന്നത് അറിഞ്ഞതും ശ്രീനന്ദയുടെ ശരീരമൊന്നു വിറച്ചു….
അത് അമീർ തിരിച്ചറിയുകയും ചെയ്തു….
ശരീരത്തിൽ നിന്നുമവളെ അടർത്തി മാറ്റാൻ ബുദ്ധി പറയുമ്പോഴും മനസത്തിനു സമ്മതിക്കാതെ അവളുടെ ഉടലിന്റെ മൃദുലതയിൽ ഒന്നുകൂടെ അവളിലേക്ക് ചേർന്ന് നിന്നവൻ….
ആ കുഞ്ഞി മുഖത്തെ ദളങ്ങളിലും ഗോളങ്ങളിലും അവന്റെ കണ്ണുകളുടെ ദിശ മാറി മാറി സഞ്ചരിച്ചു…….

നേർമയിൽ ഒരു ഉമ്മ കൊടുക്കാൻ തോന്നിയവന്…
അവളിലെ പിടുത്തം മുറുകി….
അത്രമേൽ അടുത്ത് ഒരു നിശ്വാസങ്ങൾക്കപ്പുറം രണ്ട് മുഖങ്ങൾ….
അമീറിന് അവളുടെ ചുണ്ടിലൊന്ന് തൊടാൻ തോന്നി….
മൂക്കുകൾ തമ്മിൽ ഉരസിയതും വിറച്ചു പോയവൾ….
അമീറിന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി….
മുഖം ഇത്തിരി താഴ്ന്ന് ചുണ്ടുകൾ തമ്മിൽ ഉരസിയതും ശ്രീനന്ദ കുതറി….
ഓസ് ചുറ്റിയത് കൊണ്ട് തന്നെ രണ്ട്പേരും നിലത്തേക്ക് വീണു…..
അമീറിന്റെ ബനിയനിൽ ഇറുകെ പിടിച്ചവൾ…..
പൂച്ച കുഞ്ഞിനെ പോലെ നെഞ്ചിൽ പതുങ്ങി കിടക്കുന്നവളോട് വല്ലാത്ത വാത്സല്യം തോന്നി അവന്..
എന്തോ ഓർമയിൽ അവൾ ഞെട്ടി പിടഞ്ഞു ഓസിൽ നിന്നും ഊഴ്ന്നിറങ്ങി വേഗത്തിൽ പിൻ വശത്തെ ബാത്‌റൂമിലേക്ക് ഓടി കയറി….
അവളുടെ സാമിപ്യം നഷ്ട്ടമായിട്ടും
അമീറിന് ചിരി വന്നു…
ഇനി നിനക്ക് എന്നിൽ നിന്നും മോചനമില്ല പെണ്ണെ….
അത്രേമേൽ സന്തോഷത്തോടെ ആ പുലരിയെ വരവേറ്റവൻ……

 

 

ബാത്‌റൂമിലെ കതവിലേക്ക് ചാരി നിന്നുകൊണ്ടു അണപ്പ് അടക്കാൻ പാടുപെട്ടുകൊണ്ടു നെഞ്ചിൽ കൈ വെച്ച് നിന്നവൾ…..
അവന്റെ സാമിപ്യം അത്രമേൽ തരളിതമാക്കിയവളെ…..
ആദ്യമായി ഒരുവന്റെ ചുംബനം ഏറ്റുവാങ്ങാൻ തോന്നി……
തിരിച്ചയാളെ ചുംബിക്കാൻ തോന്നിയവൾക്ക്….
ആ ചുംബനത്തിലൂടെ തന്റെ ഉള്ളിലെ പ്രണയം അറിയിക്കാൻ മനസ് തുടിച്ചു….
പക്ഷെ കഴിയുന്നില്ല….
തളർന്നു പോകുന്നു ആ നിമിഷങ്ങളിൽ….

ആ വെള്ളാരം കണ്ണുകളിൽ നോക്കി സ്വയം മറന്നു നിന്നു പോയി……..
ഇഷ്ട്ടമാണ് ശ്രീനന്ദക്ക് അമീറിനെ…. ഈ ലോകത്ത് ആരെക്കാളും ഇഷ്ട്ടം….
അവന്റെ മഹറ് എടുത്തു ചുംബിച്ചവൾ….

🍁🍁🍁🍁🍁🍁🍁🍁🍁

 

മഹേശ്വരിയമ്മ വയ്യാത്ത കാലും വെച്ച് രാവിലെ കഞ്ഞിയുണ്ടാക്കി….
അന്നേരമാണ് അവർ തലയിൽ കെട്ടും കയ്യിൽ പ്ലാസ്റ്ററൂമിട്ട് ഞൊണ്ടി ഞൊണ്ടി വരുന്ന മകനെ കാണുന്നത്….
പെട്ടൊന്ന് ഉള്ള് കാഞ്ഞെങ്കിലും ഇപ്പോൾ അവനുമായി മിണ്ടാത്തത് കൊണ്ടു വിളമ്പി വെച്ച കഞ്ഞി എടുത്തു കുടിച്ചവർ അവനെ നോക്കാതെ പാത്രവും എടുത്തു അടുക്കളയിലേക്ക് നടന്നു…….

ഒന്നും മിണ്ടാതെ പോകുന്ന അമ്മയെ കാണെ മഹിക്ക് ദേഷ്യം വന്നു…..

 

🍀🍀🍀🍀🍀🍀🍀

ലത തൊഴിലുറപ്പ് കഴിഞ്ഞു വന്നു ഉമ്മറത്തേക്ക് ഇരുന്നതും കരിയില പടർന്ന മുറ്റത്തേക്ക് നോക്കി….

” ലച്ചു….
ലച്ചു….. ”
അകത്തേക്ക് നോക്കി വിളിച്ചു…

” എന്തിനാ കാറി വിളിക്കുന്നത്… ”
ദേഷ്യത്തോടെ ശ്രീലക്ഷ്മി അകത്തു നിന്നും ഇറങ്ങി വന്നു….

” നിനക്ക് ഈ മുറ്റമൊന്നു തൂത്തു ഇട്ടൂടെ….? ”
അവർ മകളോട് കലിയിളകി….

“എനിക്കെങ്ങും വയ്യാ….
വേണേൽ തൂത്തെക്ക്….
അല്ലേൽ അവളില്ലെ പ്രിയ അവളോട് പറഞ്ഞാൽ മതി….”

ശ്രീലക്ഷ്മി ഫോൺ തോണ്ടി കൊണ്ടിരുന്നു….

” എന്ത്‌ പറഞ്ഞാലും ഹേ ഹേ….
ഒപ്പത്തിനൊപ്പം പറച്ചിലും ഈ തോണ്ടലും മാത്രം മതി….
ആ പെണ്ണ് ഇണ്ടായിരുന്നപ്പൊ ഒന്നും അറിയേണ്ടിരുന്നില്ല…
എന്ത് വൃത്തിയിൽ കിടന്ന മുറ്റമാണ്… ഒരു പുല്ല് പോലും മുളക്കാൻ സമ്മതിക്കില്ല….
ഇപ്പൊ കണ്ടില്ലേ ചുറ്റും കാടും പടലവുമാണ്….”
കയ്യിലൊരു കുറ്റി ചൂലെടുത്തു പിറുപിറുത്തു കൊണ്ടു മുറ്റം തൂത്തവർ….

അലക്കാനുള്ള തുണി എടുത്തു അലക്കി കുളിക്കട്ടെ എന്ന് കരുതി അവർ അകത്തേക്ക് കയറി…..
അകവും തൂത്തിട്ടില്ല…
അടുക്കളയിലേക്ക് നോക്കി….
കടയിൽ നിന്നും വാങ്ങിച്ചു കഴിച്ച ബിരിയാണിയുടെ കവറും അവശിഷ്ട്ടങ്ങളും….
കൊട്ടത്തളം നിറയെ പാത്രങ്ങൾ….
ചായ പോലും തിളപ്പിച്ച്‌ വെച്ചിട്ടില്ല….

കലി പൂണ്ടവർ,
ബെഡിൽ കിടക്കുന്ന പ്രിയയുടെ നേരെ ചാടി….

” കഴിച്ച പാത്രങ്ങൾ പോലും കഴുകി വെക്കാൻ വയ്യെടി നിനക്ക്…. ”
അവളുടെ കൈ തണ്ടയിൽ തല്ലി ചോദിച്ചു…..

” എനിക്ക് അതൊന്നും ശീലമില്ലമ്മേ…. ”
അവൾ മടി പിടിച്ചു കൊണ്ടു പറഞ്ഞു….

 

” ഇങ്ങനെയൊക്കെയാടി ശീലിക്കുന്നത്…. എഴുന്നേറ്റു പോ….. ”

 

” എനിക്ക് എങ്ങും വയ്യാ…..
അമ്മ പോയെ…. ”
പ്രിയ ചുരുണ്ടു കൂടി ചോദിച്ചു….

ലത ഉള്ളിലേക്ക് കലി തുള്ളി പോയി….

” എടി ലച്ചു…”
അവരുടെ വിളി കേട്ട ഭാവമില്ലാതെ അവൾ ഫോണിലേക്ക് നോക്കിയിരുന്നു……..

” നീയല്ലെടി അസത്തെ തിന്നത് എല്ലാം എടുത്തു കളയാതെ അവിടെ ഇട്ടിരിക്കുന്നത്… ”
അവളുടെ കയ്യിലെ ഫോൺ പിടിച്ചു വാങ്ങിച്ചു ചോദിച്ചവർ….

” ഫോൺ തരുന്നുണ്ടോ…. ”
ശ്രീലക്ഷ്മി ബലമായി ഫോൺ വാങ്ങി അമ്മയെ പുറകോട്ട് ഉന്തി….
നേരെ ചുമരിലേക്ക് ഇടിച്ചു വീണതും അവർ വേദന കൊണ്ടു പിടഞ്ഞു…..
ശ്രീലക്ഷ്മി റൂമിന്റെ വാതിൽ വലിച്ചടച്ചു….

അവർ പതിയെ പിടിച്ചെഴുന്നേറ്റു…
ഒരു പ്ലാവില്ല പോലും കമഴ്ത്തിയിടാൻ സമ്മതിക്കാത്ത, ഒന്ന് നുള്ളി പോലും നോവിക്കാത്ത തന്റെ മക്കളാണ് തന്നോട് ഇന്നിങ്ങനെ….
സഹിക്കാൻ കഴിയുന്നില്ലായിരുന്നു അവർക്ക്…..
മുഖത്തേക്ക് വീണ കണ്ണുനീർ തുടച്ചു ആ രണ്ട് മക്കളുടെ മുറി ഒഴികെ എല്ലാം വൃത്തിയാക്കി….
അടുക്കളയിലെ പാത്രങ്ങൾ കഴുകി വെള്ളം കോരി വന്നതും ഇരുട്ട് വീണിരുന്നു…..
ഒരു ഗ്ലാസ്‌ അരിയെടുത്തു വെള്ളത്തിലേക്ക് ഇട്ടു കഴുകി അടുപ്പത്തേക്ക് വെച്ച് അലക്കാൻ നോക്കി….
അടുക്കളയിലെ ഇത്തിരി വെട്ടമേ കല്ലിനരികിൽ ഉള്ളൂ…
തന്റെയും ഭർത്താവിന്റെയും തുണികൾ വെള്ളത്തിലിട്ടു കുത്തി തിരുമ്പിയെടുത്തു…
കുളിച്ചു വന്നതും ഭർത്താവും വന്നിരുന്നു…..

ആദ്യമായ് മക്കളെ പോലും വിളിക്കാതെ അവർ കഞ്ഞി കുടിച്ചു….

കുടിച്ച പാത്രങ്ങൾ കഴുകി വെച്ച് അവർ പോയി കിടന്നു….
ഗംഗാധരൻ ഹാളിലിരുന്നു ടി വി യിലെ സിനിമ കണ്ടു…..

ആദ്യം അത്താഴത്തിനു വന്നത് പ്രിയയായിരുന്നു…..

അമ്മയോട് ഭക്ഷണം എടുത്തു തരാൻ പറഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ അവൾ സ്വയം അടുക്കളയിൽ കയറി…

വെറും കഞ്ഞി മാത്രം….

” ഇതെന്താ വെറും കഞ്ഞി….? ”
പ്രിയ ഹാളിൽ വന്നു ചോദിച്ചു….

 

ആരും കേട്ടഭാവം നടിച്ചില്ല….

” ഇന്ന് ഇവിടെ ചോറൊന്നുമില്ലേ…. ”
പ്രിയേടെ ശബ്ദം ഉയർന്നതും കിടക്കുകയായിരുന്ന ലത എഴുന്നേറ്റു വന്നു….

 

” എന്നും സദ്യ വിളമ്പാൻ തമ്പ്രാട്ടിടെ അച്ഛൻ അംബാനിയല്ല….
ഒരു കൂലി പണിക്കാരനാണ്…
ഇതുവരെ വാങ്ങിയ സാധനങ്ങൾ തന്നെ രണ്ടായിരത്തി മുന്നൂറ്‌ രൂപ കടയിൽ കൊടുക്കാനുണ്ട്….
ഉള്ളത് എന്താണ് ന്ന് വെച്ചാൽ കഴിക്കുക… ആ പാത്രത്തിൽ കാന്താരിയുണ്ട്.. അതും കൂട്ടിയാണ് ഞങ്ങൾ കഴിച്ചത്…..

നിനക്ക് വേണേൽ എടുത്തു കഴിച്ചോ….

കഴിച്ചാൽ പാത്രം കഴുകി വെച്ചേക്കണം….. ”

അത്രേം പറഞ്ഞവർ വീണ്ടും പോയി കിടന്നു…

ദേഷ്യത്തോടെ പ്രിയ അകത്തേക്ക് പോയി കിടന്നു….

ശ്രീലക്ഷ്മി അടുക്കളയിൽ വന്നു നോക്കിയതും കഞ്ഞി കണ്ട് റൂമിലേക്ക് നടന്നു….
ഫോൺ എടുത്തു സ്വിഗിയിൽ അടുത്തുള്ള റെസ്റ്റോറന്റിൽ നിന്നും നെയ് ചോറും ചിക്കൻ വരട്ടിയതും ഓഡർ ചെയ്തു ഉമ്മറത്തു കാത്തിരുന്നു…….

 

🍃🍃🍃🍃🍃🍃🍃🍃🍃

അമീറിന് മുഖം തരാതെയുള്ള ഒളിച്ചു കളിയിലാണ് ശ്രീനന്ദ….
അവനെ കാണുമ്പോൾ തെറ്റുന്ന ഹൃദയമിടിപ്പിനെ വരുതിയിലാക്കാൻ പാടുപെടുന്ന പാവം പെണ്ണ്….

 

” ഞാൻ ഇറങ്ങി ഉമ്മച്ചിയുമ്മാ…. ”
അമീർ ഇറങ്ങി…

” നന്ദ….. ”
അമീർ വിളിച്ചതും ശ്രീനന്ദ ചമ്മലോടെ കോലായിലേക്ക് വന്നു….

” ഞാൻ വരാം നേരം വൈകും…
ഉമ്മറത്തു ഇരിക്കേണ്ട… വന്നാൽ ഞാൻ വിളിച്ചോളാം….
എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കു… പിന്നെ ഫോൺ കയ്യിൽ തന്നെ ഇരുന്നോട്ടെ.. ”
. അത്രേം പറഞ്ഞു പോകുന്ന അമീറിനെ നോക്കി നിന്നവൾ… കുറച്ചു മുൻപ് നടന്നതിന്റെ യാതൊരു ലാഞ്ചന പോലുമില്ലാതെ എങ്ങനെ അവൻ തന്നെ അഭിമുഖീകരിക്കുന്നു എന്നത് അവൾക്ക് അതിശയമായിരുന്നു………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button