നിശാഗന്ധി: ഭാഗം 53

നിശാഗന്ധി: ഭാഗം 53

രചന: ദേവ ശ്രീ

" ഇത്രേം കാലം അവളെ സംരക്ഷിച്ചതിനു എങ്ങനെ നന്ദി പറഞ്ഞാലാണ് മതിയാവുക എന്നറിയില്ല.... നാട്ടിലില്ലാത്തത് കൊണ്ട് തന്നെ എങ്ങനെ കണ്ട് പിടിക്കുമെന്ന് അറിയില്ലായിരുന്നു... ഒരു വിവരവും അറിയാതെ ആകെ ടെൻഷനായിരുന്നു.....". സെലിൻ ഉമ്മച്ചിയുമ്മയെ നോക്കി പറഞ്ഞു....   " ഓളെ കൊണ്ടോവണം എന്ന് നിർബന്ധമുണ്ടോ.... " ഉമ്മച്ചിയുമ്മ വേദനയോടെ ചോദിച്ചു.....   " വീട്ടു ജോലി ചെയ്തു വേലക്കാരിയായും തയ്ച്ചും കളയാനുള്ളതല്ല അവളുടെ ജീവിതം.... അവൾക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട്... ആ സ്വപ്‌നങ്ങൾക്കൊക്കെ ചിറക് മുളപ്പിച്ചു അവളെ സ്വയം പറക്കാൻ അനുവദിക്കണം.....".   " അതിന് അവള്.... " " നബീസോ... " അമീർ അവരെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിച്ചില്ല.... തന്നെ മനസിലാക്കിയിട്ടുണ്ടെങ്കിൽ തന്റെ സ്നേഹം തിരിച്ചറിഞ്ഞിട്ടുള്ള അവൾക്ക് അത് ഉപേക്ഷിച്ചു പോകാൻ കഴിയില്ലെന്ന് അവന്റെ മനസ് പറയുന്നു.....   " ഈ പെണ്ണിതെവിടെ... ഞാനൊന്ന് പോയി നോക്കട്ടെ.... " സെലിൻ അക്ഷമയോടെ അകത്തേക്ക് നടന്നു.... " ഇടതു ഭാഗത്തെ ആദ്യത്തെ മുറിയാണ്.... " അമീർ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞതും സെലിൻ തലയാട്ടി.... സെലിൻ റൂമിലേക്ക് കടന്നതും കട്ടിലിൽ കൈ കുത്തിയിരിക്കുന്ന ശ്രീനന്ദയെയാണ് കണ്ടത്..... " നീയെന്താടി കൊച്ചെ ഒന്നും എടുത്തു വെക്കാതിരിക്കുന്നത്....? " സെലിൻ അവളുടെ അരികിൽ വന്നു ചോദിച്ചതും ശ്രീനന്ദ ആശയ കുഴപ്പൊത്തോടെ സെലിനെ നോക്കി..... " ചേച്ചി ഞാൻ ഇപ്പൊ വന്നാൽ ഇവിടുത്തെ കാര്യം....? " സെലിൻ സംശയത്തോടെ ശ്രീനന്ദയെ നോക്കി... " ഇങ്ങനെ ഒരു മണുക്കൂസ്‌... എടി പൊട്ടിക്കാളി ഇനിയും നിനക്ക് അടുക്കളയിൽ കിടന്നു മതിയായില്ലേ..." " ഞാൻ അതിന് ഇവിടെ വേലക്കാരിയൊന്നുമല്ല.... " മുഖം വീർപ്പിച്ചു പറഞ്ഞവൾ.... " മാത്രമല്ല... ഞാൻ പോയാൽ ബോട്ടീക്ക് ആര് നോക്കും... " " ദേ കൊച്ചെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... നിന്നെ കൊണ്ട് പോകാനാണ് ഞാൻ വന്നത്.... അപ്പോഴാ ഒരു തയ്യൽ കടയും അടുക്കള കാര്യവും... നീ വരാൻ നോക്ക്... ഇരുട്ടുന്നതിന് മുൻപ് വീട്ടിൽ എത്താം.... " സെലിൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു....   " ഞാൻ... ഞാനില്ല ചേച്ചി.... " ശ്രീനന്ദ ദയനീയമായി പറഞ്ഞു.... " നീ ആരെയാ പേടിക്കുന്നത്... പുറത്ത് നിൽക്കുന്നവനെയോ... അതോ ആ വയസായ തള്ളയെയൊ...? പറ.... അതോ മഹാദേവനെയോ....? " ശ്രീനന്ദ ഒന്നും മിണ്ടിയില്ല.... മുഖം കുനിച്ചിരുന്നു.... " കൊച്ചെ മിണ്ടാണ്ടിരിക്കാതെ കാര്യം പറ.... അന്ന് നിന്നെ സേഫ് ആയി എത്തിക്കാൻ കഴിയാത്തതിൽ എനിക്കും നല്ല സങ്കടം ഉണ്ട്... എന്ന് കരുതി നിന്നെ ഞാൻ ഉപേക്ഷിച്ചു പോയതല്ല... നീ എന്റെ കൂടെപിറപ്പിനെ പോലെയാടി... നിന്നെ ഇവിടെ ഉപേക്ഷിച്ചു പോകാൻ എനിക്ക് കഴിയില്ല.... വന്നേ... അന്നമ്മച്ചി നിന്നെ കാത്തിരിക്കാ... വാ.... " ശ്രീനന്ദ അനങ്ങിയില്ല... ഒരുനാൾ താൻ ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച ജീവിതത്തിലേക്ക് ആണ് ഇപ്പൊ വിളിക്കുന്നത്... ആ അമ്മച്ചിയുടെ മകളായി, ഈ ഒരുവളുടെ അനിയത്തിയായി സമാധാനത്തോടെ കഴിയാൻ ആഗ്രഹിച്ച ജീവിതം... പക്ഷേ തനിക്ക് കഴിയില്ല....   " ഞാൻ ഇല്ല ചേച്ചി... എനിക്ക്.... " " നിനക്ക്... " സെലിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.... " അമീറിനെ വിട്ട് വരാൻ കഴിയില്ല.... " മുഖം കുനിച്ചു പറയുന്നവളെ അത്ഭുതത്തോടെ നോക്കി സെലിൻ..... " നീ എന്തൊക്കെയാ കൊച്ചെ പറയുന്നത്... നിനക്ക് അവനെ ഇഷ്ട്ടാണോ.... " " മ്മ്.... " ശ്രീനന്ദ മൂളി....   " അവന് നിന്നെ ഇഷ്ടമാണോ....? " ശ്രീനന്ദ മിണ്ടിയില്ല.... " അവൻ നിന്നോട് അവന്റെ ഇഷ്ട്ടം പറഞ്ഞിട്ടുണ്ടോ ന്ന്... " ഇല്ലെന്നവൾ തലയാട്ടി..... സെലിൻ ദേഷ്യത്തോടെ കോലായിലേക്ക് നടന്നു..... അമീറിന്റെ ഇഷ്ട്ടം അറിയണം... അവന് ഇഷ്ട്ടമല്ലെങ്കിൽ അവളെ കൊണ്ട് പോകണം... ആർക്കും ഭാര്യമായിക്കൂടാ ആ പാവം.... മാനസിക സമ്മർദ്ദം ഉള്ളിലൊതുക്കി അമീർ കോലായിലെ തിണ്ണയുടെ മുകളിൽ ഇരുന്നു.... റോയിച്ചൻ ചോദിക്കുന്നതിന് മുക്കിയും മൂളിയുമാണ് ഉത്തരം നൽകിയിരുന്നത്.... സെലിൻ വന്നതും പുറകിലേക്ക് ഒന്ന് നോക്കിയവൻ... ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ട്.... " നോക്കണ്ട... അവൾ ഇല്ലെന്ന്... " അമീറിന്റെ വെള്ളാരം കണ്ണുകൾ തിളങ്ങി.... " അമീറിനെ വിട്ട് വരാൻ വയ്യെന്ന്.... " സെലിൻ പറഞ്ഞതും അമീർ ശ്രീനന്ദയെ ലക്ഷ്യമാക്കിയിരുന്നു.... അമീറിനെ കണ്ടതും ശ്രീനന്ദ ഞെട്ടി എഴുന്നേറ്റു.... ഓടി ചെന്നവളുടെ രണ്ടു കൈ തണ്ടയിലും പിടിച്ചു നെറ്റിയിലേക്ക് നെറ്റി മുട്ടിച്ചു നിന്നു... ഇത്ര നേരം അനുഭവിച്ച മാനസിക സംഘർഷം എത്രയെന്നു അറിയില്ല.... അമീറിന്റെ കണ്ണുകൾ നിറഞ്ഞു... " ശരിക്കും ഇഷ്ടമാണോ.. " ശ്വാസങ്ങൾ ഒന്നായ നിമിഷം..... " മ്മ്.... " ശ്രീനന്ദ മൂളി.... " ഞാൻ... ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ..... " അമീർ ചോദിച്ചതും ശ്രീനന്ദയുടെ കൈകൾ അവനെ വലയം ചെയ്തിരുന്നു.... അവളെ നെഞ്ചിലേക്ക് ചേർത്ത് അമീർ ഇറുകെ പുണർന്നു..... ഇത്രേം കാലം കാത്തിരുന്ന നിമിഷം.... കണ്ണുനീർ കാഴ്ചയ്ക്ക് തടസം തീർത്തു.... " അങ്ങോട്ടേക്ക് വരാവോ.... " സെലിൻ ഡോറിൽ തട്ടി... ശ്രീനന്ദ അമീറിൽ നിന്നു അകലാൻ നോക്കിയെങ്കിലും അമീർ വിടാതെ അവളെ ചേർത്ത് നിർത്തി.... രണ്ടു പേരുടെയും നിറഞ്ഞ കണ്ണുകൾ കാണെ സെലിന് ചിരി വന്നു.... " ഇതാപ്പോ നന്നായെ റോയിച്ചാ.... രണ്ടും പ്രേമം മൂത്തു നിൽക്കുകയാണെങ്കിലും തുറന്നു പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു...... എന്തായാലും എല്ലാം ശുഭമായ സ്ഥിതിക്ക് നമ്മുക്ക് ഇറങ്ങാം.... " സെലിൻ ശ്രീനന്ദയുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു.... " ചേച്ചി... ഇന്ന് പോവല്ലേ... ഇന്ന് ഇവിടെ നിൽക്കാം.... " ശ്രീനന്ദ സെലിന്റെ കയ്യിൽ പിടിച്ചു പറഞ്ഞു... " അവൾടെ ഒരാഗ്രഹമല്ലേ... ഇവിടെ നിന്നൂടെ രണ്ടു പേർക്കും... " വെള്ളാരം കണ്ണുകൾ ചുരുക്കി പറഞ്ഞവൻ.... ഉമ്മച്ചിയുമ്മയും പറഞ്ഞതോടെ അന്നൊരു ദിവസം അവിടെ നിൽക്കാം എന്ന് തീരുമാനിച്ചു രണ്ടുപേരും.... "എങ്കിൽ ഞാൻ കുടിക്കാൻ എടുക്കാം..." ശ്രീനന്ദ തിരക്ക് കൂട്ടി.... " ഇപ്പൊ ഒന്നും വേണ്ട കൊച്ചെ... കുറച്ചു കഴിഞ്ഞു ഊണ് കഴിക്കാം... " സെലിൻ അവളുടെ കയ്യിൽ തഴുകി.... " അയ്യോ ബീഫ് അടി പിടിച്ചോ എന്തോ... ഞാനൊന്ന് നോക്കീട്ട് വരാം... " ഉമ്മച്ചിയുമ്മ അടുക്കളയിലേക്ക് നടന്നു....   "അമീറിന് എന്താ വർക്ക്‌..?" റോയിച്ചനായിരുന്നു.... " ബിസിനസ് ആണ്... കൂപ്പ് ഉണ്ട്.. പിന്നെ ഒരു ഷോപ്പിംഗ് മാളും ഇവിടെ അടുത്ത് ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട്... പിന്നെ സ്കൂളും.... അതൊക്കെ നോക്കി നടത്തുന്നു.... " അമീർ പറഞ്ഞു.... " അപ്പൊ തിരക്കുള്ള മനുഷ്യനാണല്ലേ.... " റോയിച്ചൻ ചിരിയോടെ പറഞ്ഞു....   " വലിയ തിരക്കൊന്നുമില്ല... എല്ലായിടത്തും ഓരോ വിശ്വസ്ഥരുണ്ട്.... തിരക്ക് ഇയാൾക്കല്ലേ.... " ശ്രീനന്ദയെ ചൂണ്ടി ചിരിയോടെ പറഞ്ഞവൻ....   " അല്ലെങ്കിലും വെറുതെ ഇരിക്കുന്നതെന്റെ കൊച്ചിന് ഇഷ്ട്ടമല്ല.... " സെലിൻ ചിരിയോടെ പറഞ്ഞു.... ഇത്തിരി സമയം കൊണ്ട് തന്നെ അമീറുമായി പെട്ടൊന്ന് അടുത്തവർ....... നല്ല നെയ്ചോറും ബീഫും ടേബിളിൽ നിരത്തി ശ്രീനന്ദ..... " നാളെ നമ്മുക്ക് ഇത്തിരി കൂടെ വിഭവ സമൃദ്ധമാക്കാം.... " ശ്രീനന്ദ കൈ കഴുകിയിരിക്കുന്നവരെ നോക്കി പറഞ്ഞു... രണ്ടു പേർക്കും അമീർ ഭക്ഷണം വിളമ്പി കൊടുത്തു... ഒപ്പം തന്നെ അമീറും ശ്രീനന്ദയും ഉമ്മച്ചിയുമ്മയും കഴിച്ചു.....   ഉച്ചഭക്ഷണം കഴിച്ചതും ഇത്തിരി വിശ്രമിച്ചോളാൻ പറഞ്ഞു ശ്രീനന്ദ ഒരു മുറി തുറന്നു കൊടുത്തവർക്ക്... " ഇത്തിരി കഴിഞ്ഞു നമ്മുക്ക് പുറത്ത് പോയി മാറി ഉടുക്കാനുള്ള ഡ്രസ്സ്‌ എല്ലാം മേടിക്കാം.... " അമീർ പറഞ്ഞു.... " റോയിച്ചൻ കിടന്നോളു... ഞാൻ ഈ വീടൊക്കെ കാണട്ടെ.... " കേൾക്കേണ്ട താമസം ശ്രീനന്ദ സെലിന്റെ കൈ പിടിച്ചു നടന്നു..... ആദ്യം പോയത് മുകളിലേക്ക് ആയിരുന്നു.... " ഇത് അസ്മിത്തയുടെ മുറിയാണ്.... അമീറിന്റെ താത്തയുടെ...."   " അമീറിന്റെ ഉമ്മേം വാപ്പയും ഒക്കെ...? " സെലിൻ ചോദിച്ചു.... " മരിച്ചു പോയി.... " മട്ടുപാവിലെ കാഴ്ചകൾ കൂടെ കണ്ടിട്ട് താഴേക്ക് ഇറങ്ങി.... " അത് അമീറിന്റെ മുറിയാണ്.... " സെലിൻ അതിലേക്ക് കാലെടുത്തു വെക്കാതെ ഒരു ചിരിയോടെ മുന്നോട്ട് നടന്നു..... " അത് അവളുടെ സാമ്രാജ്യമാണ്.... " പിറകിൽ നിന്നുമുള്ള അമീറിന്റെ ശബ്ദം.... അമീറിനോപ്പം റോയിച്ചനും ഉണ്ട്.... " കിടപ്പ് മുറിക്ക് പുറമെ ഇവൾക്ക് എന്തിനാ വേറെയൊരു മുറി....? " സെലിൻ അമീറിനെ പുരികം ചുളിച്ചു നോക്കികൊണ്ട് അടച്ചിട്ട മുറി തുറന്നു... താഴേക്ക് രണ്ട് സ്റ്റെപ്പുകൾ ഉള്ള വിശാലമായ മുറി.... ഒരു വശത്ത് അടുക്കി വെച്ച ഷെൽഫിൽ നിറയെ പല പുസ്തകങ്ങൾ.... പഠിക്കാനുള്ള സൗകര്യത്തിനായി മേശയും കസേരയും... മറു വശത്ത് വലിയൊരു ടേബിളിൽ സ്റ്റിച്ചിങ്ങിന് ആവശ്യമായ ഡിസൈൻ വരയ്ക്കാനുള്ള സൗകര്യം.... സെലിന്റ കണ്ണുകൾ മിഴിഞ്ഞു.... അമീർ അവൾക്ക് വേണ്ടി പലതും ചെയ്തു കൊടുക്കുന്നുണ്ട് എന്നതിൽ നിറവ് തോന്നി അവൾക്ക്.... " നീ പടിക്കുന്നുണ്ടോ...? " സെലിൻ ടേബിളിലിരുന്ന ബുക്കൊന്ന് കയ്യിലെടുത്തു ചോദിച്ചു.... " മ്മ്... ഇപ്പൊ ഡിഗ്രി ചെയ്യാ.... ഓപ്പൺ യൂണിവേഴ്സിറ്റിയിൽ.... " സെലിൻ മനസറിഞ്ഞു ഒന്ന് പുഞ്ചിരിച്ചു..... ശ്രീനന്ദ സെലിനെയും കൂട്ടി മുറ്റത്തെക്ക് ഇറങ്ങി.... പറയാൻ ഏറെ വിശേഷങ്ങളുണ്ട് അവൾക്ക്... ബോഗൻ വില്ലകൾക്കിടയിൽ നിർത്തിയിട്ട വെസ്പ ചൂണ്ടി എന്റെതെന്ന് പറയുമ്പോൾ ശ്രീനന്ദയേക്കാൾ സന്തോഷം സെലിനായിരുന്നു..... ഫോർ വീൽ ലൈസൻസ് വരെയുണ്ടെന്ന് അഭിമാനത്തോടെ അതിലുപരി സന്തോഷത്തോടെ പറയുമ്പോൾ ശ്രീനന്ദക്കൊപ്പം അമീറും സെലിന്റെ മനസിലേക്ക് ചേക്കേറിയിരുന്നു......     ഉച്ച തിരിഞ്ഞതും പുറത്തേക്ക് പോകാൻ ഒരുങ്ങി എല്ലാവരും.... ഉമ്മച്ചിയുമ്മ കാലുവേദനയെന്ന് പറഞ്ഞു ഒഴിഞ്ഞു..... അതുവരെയിട്ട ഷർട്ടും പാവാടയും മാറ്റി ഒരു ടോപ്പും സിസർ പാന്റും ആയിരുന്നു ശ്രീനന്ദയുടെ വേഷം..... അധികം അണിഞ്ഞൊരുങ്ങാതെ സിംപിൾ ആയിരുന്നു.... പക്ഷെ സെലിന്റെ കണ്ണുകൾ പോയത് അവളുടെ കഴുത്തിലെ മാലയിലേക്ക് ആണ്.... അമീർ എന്ന് കൊത്തിയ മഹറിലേക്ക്.... ശ്രീനന്ദ ഇനിയും പറഞ്ഞു പൂർത്തിയാക്കാത്ത അവളുടെ പാസ്റ്റിലേക്ക്......   " നിങ്ങടെ വിവാഹം കഴിഞ്ഞതാണോ....? " കാർ മുന്നോട്ട് നീങ്ങിയതും സെലിൻ ചോദിച്ചു.... ഡ്രൈവിങ്ങിൽ ആണേലും അമീറിന്റെ കണ്ണുകൾ ശ്രീനന്ദയിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു.... " വിവാഹം എന്നൊന്നും പറയാൻ കഴിയില്ല.... അന്നൊരു മാല കഴുത്തിലിട്ട് കൊടുത്തു.... മഹാദേവൻ വിളിക്കാൻ വന്നതും തുടർന്ന് സെലിൻ വരുന്നത് വരെ താത്കാലികമായി നിൽക്കാനുള്ള ഇടം മാത്രമാണെന്ന് ശ്രീനന്ദ പറഞ്ഞതും മഹാദേവൻ വന്നതും ആരോഹി വന്നതും ഉൾപ്പടെ ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത് വരെ അമീർ പറഞ്ഞു നിർത്തി.....   "എന്തെല്ലാമാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്...." സെലിൻ തമാശ രൂപേണ പറഞ്ഞു..... വണ്ടി നിന്നത് മാളിലാണ്..... " അതാണ് ചേച്ചി ബോട്ടീക്... " ഷീ സ്റ്റോർ എന്ന സ്ഥാപനം ചൂണ്ടി പറഞ്ഞവൾ.... സെലിൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നത്.... അകത്തേക്ക് കടന്നതും വിശാലമായ ഷോ റൂം.... സ്റ്റാഫുകളെയും കടന്നു ശീതികരിച്ച ശ്രീനന്ദയുടെ കേബിനിലേക്ക് കടന്നു.... " ഇതെനിക്ക് വലിയൊരു സർപ്രൈസ് ആയി ട്ടോ... ഇങ്ങനെയൊരു സെറ്റപ്പ് ഒരിക്കലും പ്രതീക്ഷിച്ചില്ല.... അന്ന് നിന്നെ കൂടെ കൊണ്ട് പോവാഞ്ഞത് നന്നായെന്ന് തോന്നുന്നു ഇപ്പൊ...." ശ്രീ നന്ദയെ നോക്കി തികഞ്ഞ സന്തോഷത്തോടെ സെലിൻ പറഞ്ഞു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story