Novel

നിശാഗന്ധി: ഭാഗം 55

രചന: ദേവ ശ്രീ

മഹി കവലയിൽ നിൽക്കുമ്പോഴാണ് ശ്രീനന്ദയുടെ വെസ്പ അവനെയും കടന്നു പോയത്…..
കണ്ണുകൾ അവൾക്ക് പിറകെ പോയതും പൊടി പറത്തി പോയ കറുത്ത താർ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി….
മുന്നിലിരിക്കുന്നവന്റെ വെള്ളാരം കണ്ണുകളിൽ വല്ലാത്തൊരു തിരയിളക്കം കണ്ടതും മഹി മുഖം വെട്ടിച്ചു…..
അമീറിന്റെ വാഹനം കടന്നു പോയതും മഹാദേവൻ വല്ലാത്തൊരു ഹൃദയഭാരത്തോടെ തന്റെ കാറിലേക്ക് കയറിയിരുന്നു….

അപ്പോഴും മനസിലെരിയുന്ന അഗ്നി ശമിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….

തന്റെ ജീവിതം ഇരുളിലാക്കി അവൾ മാത്രം സന്തോഷിക്കരുത് എന്ന് അവന്റെ ബുദ്ധി ശാട്യം പിടിക്കുന്നു….
ഒന്നുകിൽ അവൾ എന്റെ കൂടെ….
അല്ല മറിച്ചാണേൽ ആ ജീവിതം ഒരു ദുരിതമായിരിക്കണം അവൾക്ക്….

ശ്രീനന്ദയിലേക്ക് കടക്കണമെങ്കിൽ അമീർ… അവനെ ഇല്ലാതാക്കണം….
എങ്ങനെ….
തനിക്കെതിരെ ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ എങ്ങനെ അവനെ ഇല്ലായ്മ ചെയ്യുമെന്ന് തല പുകഞ്ഞു ചിന്തിച്ചവൻ….

ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ അവനെ അങ്ങ് തീർക്കാം….
ഒടുവിൽ വിജയം കൈവരിച്ചവനെ പോലെ അവനൊന്നു ചിരിച്ചു….

 

❤️❤️❤️❤️❤️❤️❤️

“ദേ അമ്മു മോളെ ഓടിയാൽ വീഴുമെ….
ഇത്‌ കൂടെ കഴിക്ക് കുട്ടി.. നോക്ക്യേ കണ്ണൻ മുഴുവനും കഴിച്ചു….
അവന്റെ ഉണ്ണി കുമ്പ നിറഞ്ഞു…….”
മക്കൾക്ക് ഭക്ഷണം കഴിക്കാൻ കൊടുക്കുകയായിരുന്നു ആരോഹി….

” വേണ്ടെങ്കിൽ താൻ നിർബന്ധിക്കേണ്ട ടോ…. അവളൊരു ഗ്ലാസ്‌ പാല് കുടിച്ചോളും…. അല്ലേ അമ്മുക്കുട്ട്യേ….”

” അച്ച ഊപ്പറാ…. ”
അമ്മുക്കുട്ടി ദീപക്കിനെ വന്നു കെട്ടിപിടിച്ചു ഉമ്മ കൊടുത്തു…..

” ദീപു ഏട്ടനാ അവൾക്ക് എല്ലാത്തിനും വളം വെച്ചു കൊടുക്കുന്നത്…. ”
ആരോഹി മുഖം വീർപ്പിച്ചു പറഞ്ഞു അടുക്കളയിലേക്ക് തിരിഞ്ഞു….

പക്ഷേ ദീപക് അവളുടെ വിളിയിൽ തറഞ്ഞു പോയി….
” ദീപു ഏട്ടൻ… ”
ആദ്യമായാണ് അങ്ങനെയൊരു വിളി….
എന്തെല്ലാമോ നേടിയെടുത്ത പോലൊരു പ്രതീതി തോന്നി അയാൾക്ക്…
തന്റെ ഭാര്യയും കുഞ്ഞുങ്ങളും….
മനസ്സിൽ വല്ലാത്ത നിറവ്….
നിലത്ത് കാർ ഉരുട്ടി കളിക്കുന്ന കണ്ണനെ വാരി എടുത്തയാൾ….

കണ്ണൻ അയാൾക്ക് ഉമ്മ കൊടുത്തു…
അല്ലെങ്കിലും ദീപക് കഴിഞ്ഞേ കണ്ണനും അമ്മുകുട്ടിക്കും ആരോഹി പോലുമുള്ളൂ….

” ന്നെ അച്ച ഉറക്ക്യാ മതിമ്മാ… ”
കണ്ണൻ അയാളുടെ തോളിൽ കിടന്നു…..

അപ്പോഴും അമ്മുക്കുട്ടി ആ ഹാളിലൂടെ ഓടി കളിക്കുകയായിരുന്നു….

ആരോഹി അവൾക്ക് കുടിക്കാൻ പാലെടുത്തു വന്നു….
” അമ്മുക്കുട്ട്യേ… ഇത് കുടിക്ക്…. ”

” എനിക്ക് വേണ്ടമ്മേ…. ”
അമ്മുക്കുട്ടി അതും പറഞ്ഞു ഓടിയതും കളിക്കാൻ നിരത്തിയിട്ട കളിപ്പാട്ടത്തിലൊന്നിൽ ചവിട്ടി നിലത്തേക്ക് കമിഴ്ന്നടിച്ചു വീണു….

” അയ്യോ ന്റെ കുട്ടി…. ”
ആരോഹിയുടെ അലർച്ചയിൽ എല്ലാവരും ഹാളിലേക്ക് വന്നു…..

വെളുത്ത ടൈയിൽസിൽ പടർന്ന ചോര കണ്ടതും ആരോഹി വിറച്ചു പോയി…
“മോളെ….”
ആരോഹി അവളെ എടുത്തു…..

അമ്മുക്കുട്ടി തളർന്നു… കണ്ണുകൾ മിഴിയുന്നില്ല..

കണ്ണനെ അമ്മയെ ഏൽപ്പിച്ചു കുഞ്ഞിനെ ആരോഹിയിൽ നിന്നുമുള്ള എടുത്തു ദീപക്….

” ഹോസ്പിറ്റലിൽ പോകാം…. ”
കീ ഹോൾഡറിൽ നിന്നും കാറിന്റെ കീ എടുത്തു അയാൾ….
തോളിൽ കിടക്കുന്ന കുഞ്ഞിന്റെ നെറ്റിയെ ചോര ടി ഷർട്ടിൽ പടർന്നു….

കരഞ്ഞു കൊണ്ട് കാറിൽ കയറുന്നവളുടെ മടിയിലേക്ക് കുഞ്ഞിനെ കിടത്തി അയാൾ കാറെടുത്തു…..

നിലം തൊടാതെ പറക്കുകയായിരുന്നു വാഹനം…..
കണ്ണുനീർ തടം കെട്ടിയപ്പോൾ കാഴ്ച മങ്ങി വണ്ടിയൊന്ന് പാളി…..
ബോധം മറഞ്ഞവളെ പോലെ കിടക്കുന്ന
അമ്മുക്കുട്ടിയെ കാണെ അവന്റെ ഹൃദയം പിടഞ്ഞു…..

ഐ സി യു വിന്റെ മുന്നിൽ തളർന്നിരിക്കുന്ന ആരോഹിക്കരികിൽ വന്നിരുന്നയാൾ…..

” ഒന്നും വരില്ലെടോ… ”
ദീപക് ആരോഹിയോട് പറഞ്ഞു…

” ദീപു ഏട്ടാ നമ്മുടെ മോള്…. ”
ആരോഹി വിതുമ്പി കൊണ്ടു അയാളുടെ തോളിലേക്ക് ചാഞ്ഞു….

” നമ്മുടെ മോൾക്ക് ഒന്നും വരില്ല…. ”
ആരോഹിയെ ചേർത്ത് പിടിച്ചു ഉറപ്പൊടെ പറഞ്ഞയാൾ…..
അപ്പോഴും ഹൃദയം തുടിച്ചത് നമ്മുടെ മോളെന്ന വാക്കിലായിരുന്നു….

ഐ സി യു വിന്റെ ഡോർ തുറന്നു ഇറങ്ങുന്ന ഡോക്ടറെ കണ്ടതും ദീപക് ചാടി എഴുന്നേറ്റു… ഒപ്പം ആരോഹിയും….

” ഇപ്പൊ കൊണ്ടു വന്ന കുട്ടീടെ പേരെന്റ്സ് ആണോ….? ”

” അതെ…. ”
ദീപക് പറഞ്ഞു…

” പേടിക്കാൻ ഒന്നുമില്ല…
നെറ്റിയിലൊരു മുറിവ് ഉണ്ട്…. മൂന്നു സ്റ്റിച് ഉണ്ട്…
വീണപ്പോൾ നെറ്റി തരിച്ചത് കൊണ്ടാകാം കുട്ടിക്ക് വേദന തോന്നാഞ്ഞതും കുട്ടി കരയാഞ്ഞതും… ചോര കണ്ട ഷോക്കിൽ മയങ്ങിയതാകും…..
എന്തായാലും ഇന്നൊരു രാത്രി ഒബ്സെർവഷനിൽ കിടക്കട്ടെ….
മറ്റു കുഴമൊന്നുമില്ലെങ്കിൽ നാളെ വൈകുന്നേരം പോകാം…. ”

” ഡോക്ടർ മോളെ ഒന്ന് കാണാൻ…. ”
ആരോഹി ചോദിച്ചു….

 

” വേദനക്കുള്ള ഇൻജെഷൻ കൊടുത്തിരിക്കുകയാണ്…. ഒരു മണിക്കൂറിനുള്ളിൽ കുട്ടിയെ ഒ ബി സ് റൂമിലേക്ക് മാറ്റും….
അപ്പൊ കാണാം…. ”

” താങ്ക്യു ഡോക്ടർ…. ”
ദീപക് നന്ദി പറഞ്ഞു….

വീട്ടിലേക്ക് വിവരങ്ങൾ എല്ലാം പറഞ്ഞു ദീപക്……
കണ്ണൻ ഉറങ്ങിയെന്നും ഇനി ഹോസ്പിറ്റലിലേക്ക് രാവിലെ വന്നാൽ മതിയെന്നും അറിയിച്ചു ഫോൺ കട്ട്‌ ആക്കി….

കുഞ്ഞിനെ മുറിയിലേക്ക് മാറ്റിയപ്പോൾ പത്തര കഴിഞ്ഞിരുന്നു…..

” കുഞ്ഞ് ഛർദിക്കുകയൊ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയൊ ചെയ്താൽ വേഗം നഴ്സിംഗ് റൂമിൽ അറിയിക്കണം ” എന്ന് പ്രത്യേകം പറഞ്ഞവർ….

അവർ പോയതും ദീപക്കും പിറകെ ഇറങ്ങി….
കയറി വരുമ്പോൾ കയ്യിലൊരു പൊതിയും ഉണ്ടായിരുന്നു…..

” താനൊന്നും കഴിച്ചില്ലല്ലോ….”
പൊതി നീട്ടി പറഞ്ഞു…

” എനിക്ക് വിശപ്പില്ല…. ”
ദീപക് പൊതി കൊടുത്തില്ല….
പേപ്പർ പ്ലേറ്റിൽ ചപ്പാത്തിയും കുറുമയും പകർത്തി ആരോഹിക്ക് നേരെ നീട്ടി…..

” നാളെ മോളെ ഡിസ്ചാർജ് ചെയ്യുമ്പോൾ അമ്മയെ കിടത്തേണ്ടി വരും…. ”
എന്തോ ഒരു ഉൾപ്രേരണയിൽ അയാൾ ഭക്ഷണം വാരി അവൾക്ക് നേരെ നീട്ടി… ആരോഹി വാ തുറന്നു….
രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…..
ഇനി ഒരിക്കലും ഇല്ലെന്ന് കരുതിയ ബന്ധങ്ങൾ പുനസ്ഥാപിക്കപ്പെടുന്നതിന്റെ സന്തോഷത്തിൽ ദീപക്കും ഇന്നോളം കിട്ടാത്ത കരുതലിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിൽ ആരോഹിയും……
ആ രാത്രി പുലരുവോളം രണ്ടുപേരും ഒന്നും സംസാരിച്ചില്ല…..

നേരം വെളുത്തതും അമ്മുക്കുട്ടി ഉഷാറോടെ തന്നെ എഴുന്നേറ്റു…..

നെറ്റിയിൽ ചെറിയൊരു വേദനയുണ്ടെന്ന് ഒഴിച്ചാൽ ആള് ഉഷാറായിരുന്നു….

ദീപക് അവൾക്ക് കഴിക്കാൻ ഇഡലിയും വടയും പാലും വാങ്ങി….
അവന്റെ മടിയിലിരുന്നു കിന്നാരം പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മുക്കുട്ടിക്ക് ആരോഹി ഭക്ഷണം കൊടുത്തു…..

” അമ്മേ… നി അച്ചക്ക്…. ”
ദീപക്കും ആരോഹിയും ഒന്ന് പതറി…. തലേ ദിവസം രാത്രി ഓർമ വന്നു….

” അച്ച പിന്നെ കഴിക്കാം…. ”
ദീപക് ചമ്മൽ മറച്ചു വെച്ചു…..

” എങ്കി അമ്മുക്കുട്ടിയും പിന്നെ കഴിക്കാം…. ”
തന്റെ നേരെ നീട്ടിയ ഭക്ഷണം ദീപക് വായിലാക്കി….
ആ വിരലുകൾ ചുണ്ടിൽ സ്പർശിച്ചതും ഒരിക്കൽ കുഴിച്ചു മൂടിയ മോഹങ്ങളെല്ലാം നാമ്പിട്ട് തുടങ്ങിയിരുന്നു…..

അമ്മുക്കുട്ടി കഴിച്ചു കഴിഞ്ഞതും ആരോഹി ദീപക്കിന് നേരെ നീട്ടി….
” മതിയടോ…..
എന്റെ വയറ് നിറഞ്ഞു….
മനസും….. ”

ആരോഹി ഒന്ന് ചിരിച്ചു….

” ന്റെ വയറും മനസും നിറഞ്ഞു…. ”
അമ്മുക്കുട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു…..
ആ ചിരിയിൽ ദീപക്കും ആരോഹിയും പങ്കു ചേർന്നു…..

 

🍁🍁🍁🍁🍁🍁

” ഇന്ന് എങ്ങോട്ടാ രാവിലെ കുളിച്ചൊരുങ്ങി…. ”
റൂമിൽ നിന്ന് അടുക്കളയിലേക്ക് പോകുന്ന ശ്രീനന്ദയെ ഹാളിലേക്ക് കടക്കും വഴി അമീർ പിടിച്ചു വലിച്ചു ചുമരിനോട് ചേർത്ത് നിർത്തി ചോദിച്ചു….

” ഇന്ന് ഷോപ്പിലേക്ക് പോകണം….. ഒരു വെഡിങ് വർക്ക്‌ ഉണ്ട്…. നാലു ദിവസത്തെ പ്രോഗ്രാം ആണ്….
നാലു ദിവസവും സ്പെഷ്യൽ ഡ്രസ്സ്‌ തന്നെ വേണം……
പുതിയ മോഡൽ…. ”

 

” ആണോ… എന്തായാലും ഇക്കാടെ കുട്ടി ഒരു നല്ല കാര്യത്തിന് പോവല്ലേ… ഇക്കാക്ക് ഒരു മുത്തം തന്നിട്ട് പോ….. ”

” വഷളത്തരം മാത്രമേ പറയാവൂ….. ”
ലോക്ക് ചെയ്തു വെച്ച കൈകളിൽ അവൾ പതിയെ തല്ലി…..

” ഇന്ന് പോണം എന്നുണ്ടെങ്കിൽ എനിക്ക് കിട്ടണം….. ”
അമീർ കൊച്ചു കുട്ടിയെ പോലെ വാശി പിടിച്ചു…..

” വേഗം താ…. ”

“അമീറെ എനിക്ക് നാണം തോന്നുവാ… നീ കണ്ണടക്ക്….”
അമീർ വേഗം കണ്ണടച്ചതും ശ്രീനന്ദ അടിയിലൂടെ നൂർന്നു കൊണ്ട് അടുക്കളയിലേക്ക് ഓടി….
വേഗം വാതിലിന് മറവിൽ നിന്നു…..

അമീർ ഓടിചെന്നത് ഉമ്മച്ചിയുമ്മാടെ മുന്നിലേക്ക്….

“എന്താടാ ഒരോട്ടം….”

” അതു ഞാൻ…. ഞാൻ വെറുതെ…. ”
അമീർ ഒന്ന് പരുങ്ങി….

 

“മ്മ്… മ്മ്ഹ്….
അന്റെ പ്രായം കഴിഞ്ഞാണ് ഞമ്മളും ഇവിടെ എത്തിയത്….”

” എങ്കി ഇങ്ങക്ക് ഇതൊക്കെ ഒന്ന് കണ്ടില്ലാന്ന് നടിച്ചൂടെ ന്റെ നബീസോ…. ഇതൊക്കെ അല്ലേ ഒരു സ്‌പോർട്സ് മാൻ സ്പിരിറ്റ്‌…. ”

” പാ… ഹംക്കേ….
അന്റെ ഒരു പോർട്ട്‌സ് മാൻ പിരിട്ട്….
രണ്ടിനേം പിടിച്ചു വീണ്ടും വേഗം കെട്ടിക്കണം… അലെൽ ഞാൻ ന്തൊക്കെ കാണാണാവോ….. ”
ഇമ്മച്ചിയുമ്മ അതും പറഞ്ഞു നടന്നു….

അമീർ ശ്രീനന്ദയെ ഒന്ന് തിരഞ്ഞു….

ശ്വാസം അടക്കി പിടിച്ചു നിന്നവൾ…..

അമീർ വാതിൽ ഒന്ന് തുറന്നതും കണ്ണടച്ച് നിൽക്കുന്ന തന്റെ പെണ്ണ്….
മേൽ ചുണ്ടിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ….

അമീർ വാതിലിന്റെ പുറകിലേക്ക് കയറി വാതിൽ ചാരി. ….

ശരീരത്തിലേക്ക് അമീർ അമരുന്നതറിഞ്ഞതും ശ്രീനന്ദ തളർന്നു….
” ഇനി എനിക്ക് പലിശയും കൂടി വേണം…. ”
കാതിൽ അവന്റെ സ്വരം അലയടിച്ചതും ശ്രീനന്ദ അവന്റെ കൈ തണ്ടയിൽ പിടി മുറുക്കി….
അപ്പോഴും കണ്ണുകൾ തുറന്നു അവനെ നോക്കാൻ കഴിഞ്ഞില്ല….

” എന്റെ പലിശയും കൂട്ട് പലിശയും ഞാൻ എടുക്കട്ടെ…. “. കണ്ണുകൾ അവളുടെ വിറക്കുന്ന അധരങ്ങളിൽ ആയിരുന്നു….

” എടുക്കട്ടെ നന്ദ….. ”
കാറ്റു പോലുള്ള ശബ്ദം….
ശ്രീനന്ദയൊന്നു മൂളിയതും….

അവളുടെ അധരങ്ങൾ കവർന്നിരുന്നു….
അവളുടെ കണ്ണുകൾ മിഴിഞ്ഞു….
അതവന്റെ വെള്ളാരം കണ്ണുകളുമായി കൊരുത്തു…..
പതിയെ അവയെ വായിലാക്കി നുണയുമ്പോൾ അമീറിനതൊരു പഞ്ഞി പോലെ തോന്നി…..

ഒരിറ്റ് വേദന പോലും നൽകാതെ ലളിതമായ ചുംബനം….

പതിയെ ചുണ്ടകൾ മോചിപ്പിച്ചു….
വയ്യാ… അടർത്തി മാറ്റാൻ കഴിയുന്നില്ല അവന്….
വീണ്ടും നുണഞ്ഞു…..
കൈകൾ ഇടുപ്പിൽ അമർന്നു…..
മനസ്സിൽ വികാരങ്ങൾ കെട്ടുപൊട്ടിച്ചെന്ന് തോന്നിയതും അമീർ അവളിൽ നിന്ന് അകന്നു…
ശ്രീനന്ദ തളർച്ചയോടെ അവന്റെ നെഞ്ചിലേക്ക് ചാരി…..

” ഇതൊരു സാമ്പിൾ അല്ലേ പെണ്ണെ…
അപ്പോഴേക്കും ഇങ്ങനെ തളർന്നാലോ…. ”
ഒന്നും മനസിലായില്ലെങ്കിൽ കൂടി ശ്രീനന്ദ അവനെ പുണർന്നു നിന്നു……

 

അമീർ കുളിച്ചു റെഡിയായി വരുമ്പോൾ ഉമ്മച്ചിയുമ്മ വട്ട് പത്തിരിയും ബീഫും കഴിക്കുകയാണ്….
അമീർ അവരുടെ പാത്രത്തിൽ നിന്ന് ഒരു കഷ്ണം എടുക്കാൻ നോക്കിയതും അവർ പാത്രം മാറ്റി…..

” അനക്ക് അടുക്കളയിൽ ഉണ്ട്… ഓളോട് എടുത്തു തരാൻ പറ…. ”
ഉമ്മച്ചിയുമ്മയെ നോക്കി മുഖം കോക്രി കാണിച്ചു അമീർ അടുക്കളയിലേക്ക് നടന്നു….

എല്ലാ പണിയും കഴിഞ്ഞു പോകാൻ റെഡിയായി നിൽക്കുകയാണ്….
ശ്രീനന്ദ ഭക്ഷണം കഴിച്ചു ഇറങ്ങാം എന്ന് കരുതി ചായയിട്ടത് ഫ്ലാസ്കിൽ നിന്നു കപ്പിലേക്ക് പകർന്നു….

” വേഗം താ…. ”
അമീർ പറഞ്ഞതും ശ്രീനന്ദ ചായ നീട്ടി….

” ഇതല്ല… ഉമ്മ…. ”

” ദേ ചെക്കാ… കളിക്കാണ്ട് പോയിക്കാ…. ”

” ഡി… ദേ നിന്റെ ഈ സ്വഭാവം കാരണം ഉമ്മച്ചിയുമ്മ വരെ പറഞ്ഞു നിന്റെൽ നിന്ന് ചോദിച്ചു വാങ്ങിക്കാൻ… ഇല്ലെങ്കിൽ പിന്നെ എനിക്ക് ഉമ്മ തരാൻ ഉമ്മച്ചിയുമ്മ നേരിട്ട് നിന്നോട് പറയും….
അതു വേണോ….? ”
അമീർ അവളെ നോക്കി പുരികം ഉയർത്തി….

” അയ്യേ….. ”
ശ്രീനന്ദ ആ രംഗം ഓർത്തു പറഞ്ഞു….

” ദാ നബീസോ ഈ പെണ്ണ് ഇക്ക് തരണില്ലട്ടോ…. ”
അമീർ വിളിച്ചു പറഞ്ഞു….

 

” ഡി പെണ്ണെ ഓനിക്ക് വേണ്ടത് കൊടുക്ക്…. ”
ശ്രീനന്ദ കണ്ണ് മിഴിച്ചു…..
പിന്നെ പരിഭവം പോലെ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു…..

, ” ദാ നബീസോ ഒന്നേ തന്നള്ളൂ ഓള്…. ”
അമീർ വിളിച്ചു പറഞ്ഞു….

” ഓന് ഇയ്യ് ഒരു എട്ടൊ പത്തോ കൊടുക്ക് പെണ്ണെ…. ”
ഉമ്മച്ചിയുമ്മ വിളിച്ചു പറഞ്ഞതും ശ്രീനന്ദ അവന്റെ കവിളിലും നെറ്റിയിലും ഒക്കെ ഉമ്മ വെച്ചു…..

“അലെൽ വേണ്ട… ഞാൻ തന്നെ എടുത്തു കൊടുക്കാം….”
ഉമ്മച്ചിയുമ്മ എഴുന്നേറ്റു….

 

അമീറിന്റെ കവിളിൽ ഉമ്മ വെച്ചതും ഉമ്മച്ചിയുമ്മ തിരിഞ്ഞു നിന്നു….
” ഞാൻ ഒന്നും കണ്ടില്ല…. ”

അമീറിന്റെ മുഖത്ത് കള്ള ചിരി വിരിഞ്ഞു….

” ഉമ്മച്ചിമ്മ പറഞ്ഞിട്ടല്ലേ ഞാൻ കൊടുത്തത്…. ”
ശ്രീനന്ദക്ക് നാണക്കേട് തോന്നി…..

ഉമ്മച്ചിമ്മ ഉറക്കെ പൊട്ടിച്ചിരിച്ചു….
” ഞാൻ ഓന് പത്തിരിയും ബീഫും കൊടുക്കാനാ പറഞ്ഞത്…”
അവർ വീണ്ടും ചിരിച്ചു….

ഹാളിലേക്ക് നടക്കുന്ന അമീറിനെ നോക്കി പല്ലിറുമ്മിയവൾ….

” ഇങ്ങനെയൊരു പൊട്ടി…. ”
ഉമ്മച്ചിയുമ്മ കൈ കഴുകി പോകുമ്പോൾ പറഞ്ഞു…………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button