നിശാഗന്ധി: ഭാഗം 57

നിശാഗന്ധി: ഭാഗം 57

രചന: ദേവ ശ്രീ

ദീപക് അരയിലൂടെ വട്ടം പിടിച്ച കൈ എടുത്തു മാറ്റി അവൾ പതിയെ വയറിനോട് ചേർത്തു..... ആദ്യമൊന്നു പകച്ചെങ്കിലും ദീപക്കിന്റെ കണ്ണുകൾ നിറഞ്ഞു..... ആരോഹിയെ നെഞ്ചോട് അടക്കി പിടിക്കുമ്പോൾ ഉള്ളിൽ തോന്നുന്ന വികാരമെന്തെന്ന് അയാൾക്ക് മനസിലായില്ല..... തന്റെ കുഞ്ഞിന്നോടെന്ന പോലുള്ള വാത്സല്യം തോന്നി.... " ആരൂ.... സത്യമാണോടി..... എന്റെ മക്കൾക്ക് കൂട്ടായി ഒരാള് കൂടെ..... ". സങ്കടം തൊണ്ടകുഴിയിൽ തടഞ്ഞു നിന്നു.... " സത്യം.... " അയാൾ അവളെ ചുംബനം കൊണ്ടു മൂടി.......   🔥🔥🔥🔥🔥🔥🔥🔥 " ഇത് കൂടെ കഴിക്കിൻ.... അല്ലെങ്കിലേ നേരം വൈകി... ഇനി അവിടെ ഓടി എത്തുമ്പോഴേക്കും ആ മാനേജരുടെ വായിലുള്ളത് മുഴുവൻ കേൾക്കേണ്ടി വരും..... " ഗംഗാധരൻ കൊടുത്ത കഞ്ഞി ചുമച്ചു..... " ഓഹ് നാശം പിടിക്കാൻ.... ഇത്രേം കുടിച്ചത് മതി..... " എല്ലും തോലുമായി കിടക്കുന്ന ഗംഗധരനെ നോക്കി പറഞ്ഞു..... " ഞാനെ പോയി വന്നിട്ട് ബാക്കി തരാം..... " നെഞ്ചിലൊരു കുളത്തി വലി തോന്നിയെങ്കിലും ലത വലിച്ചു വാരി ചുറ്റിയ സാരിയും തോളിൽ പഴഴയൊരു ബാഗും എടുത്തു പുറത്തേക്ക് വേഗത്തിൽ ഇറങ്ങി..... സമയം ഏഴര കഴിഞ്ഞു.... എട്ട് മണിക്കെങ്കിലും ഓഫീസിൽ എത്തണം.... എന്നാലേ പത്തു മണിക്ക് മുൻപ് കഴിയൂ..... അതു കഴിഞ്ഞാൽ വക്കീലിന്റെ വീട്ടിൽ ഇത്തിരി പണിയുണ്ട്.... അവിടെ തുണി അലക്കാനും മീൻ നേരാക്കി കൊടുക്കലും മുറ്റത്തു പുല്ലുണ്ടെങ്കിൽ അതും പറിക്കണം.... അകത്തേക്ക് കയറാൻ പാടില്ല... കിട്ടുന്നതൊക്കെ ഒരു വകയാണ്...... ഒരു ദിവസം 90 രൂപ കിട്ടും..... . ഇപ്പൊ കിട്ടുന്നതെല്ലാം ഇസാഫിന് അടക്കാനും ബാങ്കിലെ ലോണിലെക്കും കുടുംബശ്രീ ലോണിനുമേ തികയൂ..... വീട്ടിലേക്ക് വല്ലതും വാങ്ങിക്കാൻ മിച്ചം ഒന്നും കാണില്ല.... കടങ്ങൾക്ക് നടുവിൽ റേഷൻ അരിയുടെ കഞ്ഞി മാത്രം കുടിച്ചാണ് ഇപ്പൊ ജീവിക്കുന്നത്..... ഇടവഴിയിൽ നിന്നും റോഡിലേക്ക് കയറിയതും കീറിയ ബ്ലൗസ് സാരി കൊണ്ടു മറച്ചു..... ഇത്തിരി ദൂരം നടക്കാനുണ്ട്... കഷ്ടി അര മണിക്കൂർ നടക്കാൻ ഉണ്ട്... ബസിന് പതിമൂന്ന് രൂപ ചാർജ് ഉണ്ട്..... പതിമൂന്ന് രൂപ പോയിട്ട് പതിമൂന്ന് പൈസ കൂടെ ഇല്ല..... ഇത്തിരി മുന്നോട്ട് നടന്നതും പണ്ട് ശ്രീനന്ദ തൈക്കാൻ വന്നിരുന്ന കട കണ്ടു.... ഒരു നെടുവീർപ്പോടെ അവർ മുന്നോട്ട് നടന്നു... അല്ല ഓടി..... മധുരമില്ലാത്ത തേയില വെള്ളം കുടിച്ചതാണ് രാവിലെ.... പഞ്ചസാര കഴിഞ്ഞിട്ട് ആഴ്ച ഒന്നായി.... ഹോട്ടലിന് മുന്നിലൂടെ നടക്കുമ്പോൾ മൂക്കിലേക്ക് അടിച്ചു കയറുന്ന മണം അവരുടെ രസമുകുളങ്ങളെ ഉണർത്തി..... വായക്ക് രുചിയായി എന്തെങ്കിലും കഴിച്ചിട്ട് എത്ര നാളായി.... അവർ ഓടി.... ഷോപ്പിൽ എത്തിയതും വേഗം തൂത്തു തുടച്ചു.... സെക്യൂരിറ്റി മാത്രമേ ഉള്ളൂ അവിടെ..... വേസ്റ്റ് തുണികൾ വാരി കവറിലാക്കി ഗോഡൗണിലെക്ക് ഇട്ടു..... എല്ലായിടത്തും ഓടി നടന്നു വൃത്തിയാക്കി.... ഒൻപതരയോടെ എല്ലാം കഴിഞ്ഞു ബാഗും എടുത്തു ഇറങ്ങി..... അന്നേരമാണ് അമീർ ഷോപ്പിലേക്ക് വന്നത്..... " നന്ദിയുണ്ട്..... " അമീറിനെ നോക്കി പറഞ്ഞവർ..... " ഒന്ന് നിന്നെ.... തൊടിയിൽ പണിയെടുക്കുന്ന ആരെങ്കിലും അറിയോ...? " അമീർ ഗൗരവത്തോടെ ചോദിച്ചു....... " എന്ത്‌ പണിയാ സാറെ....? " " ഇത്തിരി തേങ്ങ വെട്ടി പൊളിച്ചു ഉണക്കാൻ ഉണ്ട്... മടല് വെട്ടണം... വാഴക്ക് ഇത്തിരി വളം ഇടാനും ഉണ്ട്.... മുറ്റമൊന്ന് ചെത്തി കോരണം..... "   " ഞാൻ... ഞാൻ വരാം സാറെ..... ". അപ്പച്ചി വേഗം പറഞ്ഞു.... ഒരു ഇരുനൂറ് രൂപ കിട്ടിയാൽ അരക്കിലോ പഞ്ചസാരയും നൂറ് വെളിച്ചെണ്ണയും ഒരു സോപ്പ് പൊടിയും രണ്ടു പൊറാട്ടയും സാമ്പാറും വാങ്ങിക്കാലോ എന്നെ അവർ കരുതിയള്ളൂ.... " മ്മ്... എങ്കിൽ വീട്ടിലേക്ക് പൊക്കോ.... " അമീർ അവരുടെ പോക്ക് നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു.... കർമഫലം......   അപ്പച്ചി ഷോപ്പിൽ നിന്നും ഇറങ്ങുമ്പോഴാണ് ശ്രീനന്ദ വെസ്പയുമായി കയറി വരുന്നത്..... അപ്പച്ചി മുഖം താഴ്ത്തി നടന്നു..... ഹെൽമെറ്റ് താഴെ വെച്ച് അമീറിനെ നോക്കിയവൾ.... " എന്താ ഇവിടെ....? " അവനെ കണ്ട അതിശയഭാവത്തിൽ ചോദിച്ചു.... " ഷോപ്പിൽ വരുന്ന നല്ല പെൺകുട്ടികളെ കാണാലോ....? " അമീർ ഒരു ഒഴുക്കിൽ പറഞ്ഞു....   " അതിന് ഇവിടെ നിന്നാൽ കാണില്ല.... അകത്തേക്ക് വരൂ.... " ഒട്ടും കൂസാതെ ശ്രീനന്ദ മറുപടി പറഞ്ഞു... " വരൂ.... " ശ്രീ നന്ദ വീണ്ടും വിളിച്ചു.... അമീർ അവൾക്ക് പുറകെ അകത്തേക്ക് കയറി... അവളുടെ ക്യാബിനിന്റെ ഉള്ളിൽ കയറിയതും ശ്രീനന്ദ അവനോട് ഇരിക്കാൻ പറഞ്ഞു.... തനിക്ക് എതിരെ ഇരിക്കുന്നവനെ ഒന്ന് നോക്കി.... " നയന സുഖം കളയണ്ട.... ഇവിടെ ഇരുന്നു പുറത്തേക്ക് നോക്കിയാൽ എല്ലാ കസ്റ്റമേഴ്സിനെയും കാണാം.... " അവൾ ചെയറിലേക്ക് ഇരിക്കെ പറഞ്ഞു.... " അവിടെ ഉള്ളവർക്ക് അകത്തേക്ക് കാണുമോ....? " അമീർ ചോദിച്ചു....   " അതില്ല..... " ശ്രീനന്ദ ചിരിച്ചു....   " അതു മതി.... " അമീർ ടേബിളിൽ കൈ ഊന്നി കണ്ണിമ വെട്ടാതെ ശ്രീനന്ദയ നോക്കി... പെട്ടൊന്ന് പതറിയെങ്കിലും മറച്ചു പിടിച്ചവൾ.... " എന്താ.... " " ഒരു ഉമ്മ താ..." കണ്ണുകൾ കൂർപ്പിച്ചു നോക്കിയവനെ..... " വെറുതെ പോരാ... കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരണം..... " കണ്ണുകളിൽ കുസൃതി പാറി..... " ഇതേ നമ്മുടെ വീടല്ല... ഓഫീസാണ്... നീയൊന്ന് പോയെ.... " വീണ്ടും അവളെ തന്നെ നോക്കിയിരുന്നു.... ശ്രീനന്ദക്ക് ചളുപ്പ് തോന്നി.... " പൊന്നമീറെ നീ പോ... ഇവിടെ ഇരുന്നാൽ എന്റെ പണിയും നടക്കില്ല.... നിന്റെ കാര്യങ്ങളും നടക്കില്ല.... " " മനസുണ്ടായിട്ടൊന്നുമല്ല.... എന്നാലും പോയിട്ട് ഇത്തിരി അത്യാവശ്യമുണ്ട്...." അമീർ എഴുന്നേറ്റു ടേബിളിൽ കൈ കുത്തി നിന്നു.... "വെറുതെ പുറത്ത് നിന്ന എന്നെയാണ് ബിരിയാണി തരാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു കൊണ്ട് നീ അകത്തേക്ക് കയറ്റിയത്... ഇതിനുള്ള പലിശ കൂടെ നീ വീട്ടിൽ വന്നാൽ തരേണ്ടി വരും...." ശ്രീനന്ദ അവന്റെ വെള്ളാരം കണ്ണുകളിൽ നോക്കി ചിരിച്ചു.....   🍁🍁🍁🍁🍁🍁🍁🍁 ലത വീട്ടിലേക്ക് വേഗത്തിൽ നടന്നു..... "നാശം പിടിക്കാൻ.... അങ്ങേര് കാരണം ഒരു പണിക്ക് പോലും പോകാൻ പറ്റുന്നില്ല..... ഇനി വല്ലതും കഴിക്കാൻ കൊടുത്തിട്ട് വേണം ആ ചെക്കന്റെ വീട്ടിലേക്ക് പോകാൻ..... അവർ എത്ര വേഗത കൂട്ടിട്ടും നീങ്ങാത്തത് പോലെ...... ഗംഗാധരന് കഞ്ഞിയും മരുന്നും കൊടുത്തു ലത ബാഗിലേക്ക് ഒരു പഴകിയ മാക്സിയും ഗംഗാധരന്റെ ഒരു ഷർട്ടും എടുത്തു.... ഓടി..... അറക്കൽ എത്തുമ്പോഴേക്കും പതിനൊന്നു മണി കഴിഞ്ഞു..... വേഗത്തിൽ പണി ഒതുക്കണം എന്നെ മനസ്സിൽ ഉണ്ടായിരുന്നള്ളൂ... ഇന്നോളം ചെയ്യാത്ത ജോലിയാണ്...... "അമീറ് പറഞ്ഞു വന്നതാണോ...?" നബീസുമ്മ ചോദിച്ചു..... " അതെ.... " അപ്പച്ചി വിനയത്തോടെ പറഞ്ഞു.....   "എങ്കി പോയി ആ വാഴക്ക് വളം ഇട്ടോ.... അവിടെ ഒരു ബംഗാളിയും ഉണ്ട്....." അവർ പുറത്ത് കണ്ട കുളി മുറിയിൽ കയറി സാരി മാറ്റി..... ഓരോ ചട്ടി വളവും ഏറ്റുമ്പോ മുതുക് പൊളിയുന്നുണ്ടായിരുന്നു.... എങ്കിലും തളർന്നില്ല.... രണ്ട് മണിയോടെ വളം ഇടൽ കഴിഞ്ഞു..... ശ്രീനന്ദ വരുന്നതിന് മുൻപ് ഇവിടെ നിന്നു പോകണം... അത്രെ അവരുടെ മനസ്സിൽ ഉണ്ടായിരുന്നള്ളൂ.... " ഞാൻ നാളെ ഇത്തിരി കൂടെ നേരത്തെ വരാം... അങ്ങേര് കിടപ്പാണ്... വേറെ ആരുമില്ല വെള്ളം കൊടുക്കാൻ...." " ഇയ്യ് പൊക്കോ... നാളെ വന്നാൽ മതി.... " ചുരുട്ടി പിടിച്ച അഞ്ഞൂറിന്റെ നോട്ട് അപ്പച്ചിക്ക് നേരെ നീട്ടി.... അവർ അതും വാങ്ങി വേഗത്തിൽ നടന്നു... കവലയിൽ എത്തിയതും പല ചരക്ക് കടയിൽ കയറി സോപ്പും പഞ്ചാരയും വെളിച്ചെണ്ണയും വാങ്ങി.... അപ്പുറത്തെ ഹോട്ടലിൽ കയറി ഒരു ചിക്കൻ ബിരിയാണിയും.... വീട്ടിലേക്ക് നടന്നു......   🍁🍁🍁🍁🍁🍁🍁 " നീ പോയി തൊഴുതു വാ.... ഞാൻ അവിടെ കാണും.... " കാറിൽ നിന്നു ഇറങ്ങുന്ന ശ്രീനന്ദയെ നോക്കി അമീർ പറഞ്ഞു.... ദീപാരാധന തൊഴാൻ ഇറങ്ങിയതാണ് ശ്രീനന്ദ..... കാലങ്ങൾക്ക് ശേഷം അമ്പലത്തിലേക്ക്.... അധികം തിരക്കൊന്നുമില്ലാത്ത പടത്തിനോട് ചേർന്ന് നിൽക്കുന്ന അമ്പലം.... അതിനോട് ചേർന്ന് രണ്ടാൽ മരങ്ങളും.... ചാന്ത് വീശി എറിഞ്ഞ പോലുള്ള മാനവും തണുത്ത കാറ്റും വിളഞ്ഞു നിൽക്കുന്ന വയലുകളും വൈകുന്നേരങ്ങളിൽ നല്ലൊരു കാഴ്ച്ചയാണ്...... ദീപാരാധനയും കഴിഞ്ഞു ശ്രീനന്ദ വന്നപ്പോൾ ഏഴരയായി..... അപ്പോഴും യാതൊരു മുഷിച്ചിലും ഇല്ലാതെ കാത്തിരിക്കുന്നവനെ വിടർന്ന കണ്ണുകളോടെ നോക്കി അവൾ.... " പോകാം.... " അമീർ ചോദിച്ചതും ശ്രീനന്ദ തലയാട്ടി..... അറക്കൽ വന്നു കയറുമ്പോൾ കോലായിൽ തന്നെ ഉമ്മച്ചിയുമ്മ ഉണ്ടായിരുന്നു.... " എന്താ നേരം വൈകണേന്ന് ആലോചിച്ചു ഇരിക്കായിരുന്നു.... "   " തിരക്ക് ഉണ്ടായിരുന്നില്ല.... നന്നായി പ്രാർത്ഥിക്കാൻ കഴിഞ്ഞു....." അകത്തേക്ക് കയറവേ ശ്രീനന്ദ പറഞ്ഞു.... "ആന്റല് പഴയ സാരി ഇണ്ടോ....?" ഉമ്മച്ചിയുമ്മ ചോദിച്ചു.... " ആർക്കാ.. " ശ്രീനന്ദ ചോദിച്ചു.... "ഇന്ന് ഇവിടെ രാവിലെ വന്ന പെണ്ണിനാ... കീറിയ സാരി ഉടുത്താ ഓള് വന്നത്...." ശ്രീനന്ദക്ക് പാവം തോന്നി... പക്ഷെ അമീർ ഉറക്കെ ചിരിക്കുകയാണ് ഉണ്ടായത്.... "ഇവിടെ സാരിയുമില്ല ചേലയുമില്ല...." അത്രേം പറഞ്ഞു ഉമ്മറത്തേക്ക് പോകുന്നവനെ നോക്കി ശ്രീനന്ദ.... " അതങ്ങനെ ഒരു ഇബിലീസ്.... " ഉമ്മച്ചിയുമ്മ പറഞ്ഞു ഹാളിലേ സോഫയിലേക്ക് ഇരുന്നു....   ശ്രീനന്ദ അമീറിന്റെ പിറകെ കോലായിലേക്ക് ഇറങ്ങിയപ്പോൾ മുറ്റത്ത്‌ നിൽക്കുന്ന അമീർ...... " അമീറെ..... " അമീർ അങ്ങനെ എന്തിന് പറഞ്ഞു എന്നറിയാൻ അവന്റെ പിറകെ വന്നതായിരുന്നു ശ്രീനന്ദ..... അമീർ തിരിച്ചു നോക്കി.... പുറത്തെ ഇരുട്ടിൽ പാതി തെളിഞ്ഞു നിൽക്കുന്ന മുഖം..... പൊടുന്നനെ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു.... ഒരു കൈ കൊണ്ടവളെ കെട്ടിപിടിച്ചു.... മറു കൈ കൊണ്ടു അവളുടെ നെറുകയിൽ തലോടി.... ശ്രീനന്ദ ഒരു ചിരിയോടെ അവനെ തിരികെ പുണർന്നു...... " എന്ത് ചേലാ എന്റെ പെണ്ണിനെ കാണാൻ.... ഈ വേഷം മാറ്റല്ലേ.... തനി നാടൻ പെണ്ണ്.... " കറുത്ത കരയുള്ള സെറ്റ് മുണ്ടും കറുപ്പ് ബ്ലൗസും ഇട്ട് നിൽക്കുന്നവളെ കണ്ണെടുക്കാതെ നോക്കി അവൻ...... പരസ്പരം കെട്ടിപിടിച്ചു നിൽക്കുമ്പോൾ അടർന്നു മാറാൻ തോന്നിയില്ല രണ്ടുപേർക്കും...... ഉമ്മച്ചിയുമ്മ വിളിച്ചപ്പോഴാണ് രണ്ടുപേരും അടർന്നു മാറിയത്...... " ഏതാ ആ പെണ്ണ്....? " അകത്തേക്ക് കയറുമ്പോൾ ചോദിച്ചവൾ " ഇവിടെ പണിക്ക് വന്നതോ...? അത് നിന്റെ അപ്പച്ചി...... " ഒന്നും പറഞ്ഞില്ല അവൾ.... ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉമ്മച്ചിയുമ്മ കിടന്നതും ശ്രീനന്ദ അടുക്കളയിലേക്ക് നടന്നു.... ഒപ്പം അമീറും.... അവൾ അടുക്കള തൂത്തു വാരിയപ്പോ അമീർ പാത്രങ്ങളെല്ലാം കഴുകി എടുത്തു.....   ഹാളിലെത്തിയതും റൂമിലേക്ക് നടക്കുന്നവളെ കൈ പിടിച്ചു വലിച്ചു അമീർ കോലായിലേക്ക് നടന്നു... "നേരം പത്തു മണി പോലും ആയിട്ടില്ല..... ഇത്തിരി നേരം മിണ്ടിയും പറഞ്ഞു ഇരിക്കാം...." അവളെ പടിയിലേക്ക് ഇരുത്തി അമീറും അവൾക്കരികിൽ ഇരുന്നു.... " തണുത്ത കാറ്റ്.... മഴപെയ്യും എന്ന് തോന്നുന്നു......" പറഞ്ഞു കൊണ്ട് കോർത്തു പിടിച്ച കൈകളിൽ അമീർ ഒന്ന് ഉമ്മ വെച്ചു...... അവന്റെ കുറ്റി താടി തട്ടുമ്പോൾ ഇക്കിളിയായവൾക്ക്..... " അമീറെ.... " പിടഞ്ഞു കൊണ്ടു വിളച്ചവൾ..... " എന്റെ പെണ്ണെ.... ഇങ്ങനെ ഒന്നും വിളിക്കല്ലേ... കണ്ട്രോൾ വിട്ട് ഞാൻ എന്തെങ്കിലും ചെയ്തു പോകും..... " ശ്രീനന്ദയുടെ മുഖം കൂർത്തു.... ഓരോന്ന് ഒപ്പിച്ചു വെക്കാം... ഞാൻ വിളിച്ചാലോ കുറ്റം..... " പുറം തിരിഞ്ഞിരുന്നവൾ... പുറം മറഞ്ഞു കിടക്കുന്ന മുടിയൊന്ന് വകഞ്ഞു മാറ്റി പിൻ കഴുത്തിൽ ഉമ്മ കൊടുത്തു.... ശരീരത്തിലാകെ കറന്റ്‌ അടിച്ചത് പോലെ തോന്നി അവൾക്ക്....... തന്റെ പ്രിയപ്പെട്ടവനാണ്... തിരിഞ്ഞു നോക്കിയില്ല അവൾ...... പിറകിലൂടെ വട്ടം പിടിച്ചതും കൈകൾ പതിഞ്ഞത് നഗ്നമായ വയറിലാണ്..... അമീർ ആ പഞ്ഞി കെട്ടിൽ വെറുതെ വിരലുകൾ ഓടിച്ചു..... വിവശതയോടെ ശ്രീനന്ദ പിറകിലേക്ക് ചാരി.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story