നിശാഗന്ധി: ഭാഗം 6

നിശാഗന്ധി: ഭാഗം 6

രചന: ദേവ ശ്രീ

" എന്തായാലും വന്നതല്ലേ... വല്ലതും കഴിച്ചിട്ട് പോകാം... " ചെറിയച്ഛൻ പറഞ്ഞു... " വേണ്ട ചെറിയച്ഛ... ഇപ്പൊ കഴിച്ചതെ ഉള്ളൂ... ". മഹി ചിരിയോടെ നിരസിച്ചു.... " എന്നാലും ഇവളിത് എന്ത് മായ കാണിച്ചാണ് ഏട്ടത്തിയെ മയക്കി എടുത്തത് എന്നാ എനിക്ക് മനസിലാവാത്തത്..... " ചെറിയമ്മ അത്ഭുതം കൂറി....   " ഞാ..ൻ... ഞാനാരെയും മയക്കി എടുത്തില്ല... എന്നെ എന്റെ വീട്ടിൽ വന്നു കല്യാണം ആലോചിച്ചതാണ്.... ". ശ്രീനന്ദയുടെ ആത്മാഭിമാനം വൃണപ്പെട്ടപ്പോൾ അവൾ മറുപടി പറഞ്ഞു... " ഓഹ്... വന്ന് വന്ന് ഞാഞ്ഞൂലിനും പത്തിയോ... ഇപ്പൊ തന്നെ കെട്ടിലമ്മയായി വാഴാമെന്ന് കരുതിയോ നീ.... അഹങ്കാരം കണ്ടില്ലേ.... " ശ്രീനന്ദക്ക് നേരെ ചെറിയച്ഛൻ ചീറിയതും അവളൊന്നു ഞെട്ടി.... പക്ഷേ അതിലും വേദന മഹിയുടെ കാൽപാദങ്ങളിൽ കിടന്നു ഞെരിയുന്ന തന്റെ കാലാണ്..... കണ്ണുകൾ ചുവന്നു... വേദന കടിച്ചു പിടിച്ചവൾ..... " സോറി ചെറിയച്ചാ... ചെറിയ കുട്ടിയല്ലേ.... " വിനീതവിധേയനായി പറയുന്ന മഹിയെ അലിവോടെ നോക്കിയയാൾ....... " ഇങ്ങനെയെങ്കിൽ എന്റെ കുട്ടിക്ക് എല്ലാവരോടും ക്ഷമ ചോദിക്കാനെ നേരം കിട്ടൂ.... " അയാൾ പരിതപ്പിച്ചു... എങ്കിലും അവൻ അവരുടെ മുന്നിൽ വെച്ച് ഒരു നോക്ക് കൊണ്ടു പോലും അനിഷ്ടം കാണിച്ചില്ല അവളോട്..... " വാ... നമുക്ക് ഇറങ്ങാം.... " അത്രേം പറഞ്ഞു മഹി യാത്ര ചോദിച്ചു ഇറങ്ങി... പിന്നിൽ ശ്രീനന്ദയും... പറഞ്ഞു പോയത് അത്രേം വലിയ അപരാധമാണോ എന്നവൾ ചിന്തിച്ചു.... ആരെയും താഴ്ത്തി കെട്ടുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല... എന്നിട്ടും അവരുടെ വാക്കുകൾ സഹിക്കാൻ പറ്റുന്നില്ല.... കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും ചുണ്ടുകൾ വിതുമ്പിയില്ല..... കാല് നിലത്ത് കുത്തുമ്പോൾ വേദന സഹിക്കാൻ കഴിയാതെ വന്നവൾക്ക്... വേച്ചു വേച്ചവൾ നടന്നു കാറിന്റെ അരികിൽ എത്തി..... കാറിൽ കയറിയതും സിഗരറ്റ് ചുണ്ടോട് അടുപ്പിച്ചു പുകയൂതി വിടുന്നവന്റെ ഭാവം കാണെ ഭയം തോന്നിയവൾക്ക്.... ആദ്യമായി അപ്പച്ചിയുടെ അടുത്തേക്ക് തന്നെ തിരിച്ചു പോകാൻ കൊതിച്ചവൾ.... ഇതിലും ഭേദം അവരാണ് എന്ന് തോന്നിയവൾക്ക്..... പ്രതീക്ഷിച്ചത് പോലെ അവനിൽ നിന്നും ഒരു പൊട്ടിത്തെറി ഉണ്ടാവാതിരുന്നത് അതിലേറെ ഭയമെന്ന് തോന്നി... ഏതു നിമിഷവും പൊട്ടി തെറിക്കാവുന്ന പുകയുന്ന അഗ്നി സ്ഫുടം പോലെ തോന്നി..... വീട്ടിൽ എത്തും വരെ ശ്വാസം പോലും അടക്കി പിടിച്ചവൾ..... മഹേശ്വരിയമ്മയെ കണ്ടതും ചിരിച്ചു സ്നേഹത്തോടെ സംസാരിക്കുന്ന മഹി... മനസിന്റെ സങ്കർഷാവസ്ഥയിൽ അവർ ചോദിക്കുന്നതിനു മുക്കിയും മൂളിയും മറുപടി കൊടുത്തു വേഗം മുറിയിലേക്ക് പോയവൾ..... അന്ന് തല വേദനിക്കുന്നെന്ന് പറഞ്ഞു രാത്രിയിൽ ഭക്ഷണം പോലും കഴിക്കാൻ ഇറങ്ങി ചെന്നില്ല.... മഹേശ്വരിയമ്മ ഗോവണി കയറി മുകളിലേക്ക് വരുന്നത് അപൂർവമായാത് കൊണ്ടു അവിടെയുള്ളൊരു മുറിയിലാണ് യഥാർത്ഥ മഹിയുടെ സ്വഭാവഘടകങ്ങൾ..... കാല് നിലത്തുറക്കാതെ റൂമിലേക്ക് കടന്നു വരുന്നവനെ കണ്ടതും ശ്രീനന്ദ ഞെട്ടി പിടഞ്ഞെഴുന്നേറ്റു.... പതിയെ അവളുടെ അരികിൽ അവൻ എത്തിയതും പേടിയോടെ കണ്ണുകൾ അടച്ചു നിന്നവൾ.... അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു.... വിറക്കുന്ന പുരികകൊടിയും ചുണ്ടും മൂക്കിൻ തുമ്പും.... വല്ലാത്തൊരു വാത്സല്യം തോന്നുന്ന കുഞ്ഞി മുഖം.... ആ മുഖം മാത്രമാണ് അവളെ വേദനിപ്പിക്കുന്നതിൽ നിന്നും അവനെ പിന്തിരിപ്പിക്കുന്നത്... അവന്റെ മുഖം മുഖത്തോട് അടുത്തതും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറിയതും പെട്ടൊന്ന് അവൾ അവനെ തള്ളി മാറ്റി... അതവനിൽ ദേഷ്യം വർധിപ്പിച്ചു.... " ച്ചി... നായിന്റെ മോളെ... നീയാരാടി ന്നാ നിന്റെ വിചാരം.... ഭൂലോക രംഭയാണെന്നോ..." അവളുടെ അരികിലേക്ക് ചീറി വന്നവൻ.... അവളുടെ തോളിൽ കിടക്കുന്ന സാരി മാറിൽ നിന്നും വലിച്ചെറിഞ്ഞവൻ.... " ദേ നിന്നെ ഇങ്ങനെ കാണുമ്പോൾ പോലും എനിക്ക് നിന്നോട് ഒരു കോപ്പും തോന്നുന്നില്ല.... മഹി ഒരിക്കലും നിന്റെ ഈ വൃത്തിക്കെട്ട ശരീരം ആഗ്രഹിച്ചിട്ടില്ല... ആഗ്രഹിക്കാൻ മാത്രം എന്തുണ്ട് അതിൽ... ഇനി നീ തുണിയില്ലാതെ നിന്നാൽ പോലും മഹിക്ക് ഒരു പിണ്ണാക്കും തോന്നില്ല...." അവന്റെ വാക്കുകൾ കേൾക്കെ ശരീരത്തിൽ പുഴുവരിക്കുമ്പോലെ തോന്നിയവൾക്ക്.... മാറിൽ നിന്നും ഊർന്ന സാരി വേഗം വലിച്ചിട്ടു.... " പിന്നെ... പിന്നെ നീ ചിന്തിക്കുന്നുണ്ടാകും എന്തിന് നിന്നെ ഞാൻ കെട്ടിയെടുത്തെന്ന്.... അല്ലേ.... മേലെപ്പാട്ട് മഹാദേവന് വേറെ പെണ്ണ് കിട്ടാഞ്ഞിട്ടാണെന്ന് കരുതിയോ നീ... " ഇടറുന്ന കാലടികളോടെ കുറുക്കന്റെ കൗശലത്തോടെ ചോദിച്ചവൻ....... " നിന്റെ ജാതകം.... ആ ജാതകക്കാരിയുമായി വിവാഹം ചെയ്താൽ എനിക്ക് ഉയർച്ചകളെ ഉണ്ടാകൂ എന്ന് പറഞ്ഞ കണിയാനെ പോയി ഞാൻ കാണുന്നുണ്ട്.... നമ്മൾ തമ്മിൽ ഒരുമിച്ച് ജീവിച്ചാൽ മഹിക്ക് ജോലി കയറ്റം, അച്ഛന്റെ കേസിൽ കിടക്കുന്ന സ്വത്തു തിരികെ കിട്ടുന്നു ... നിധി കിട്ടുന്നു... എന്നിട്ട് എന്തെങ്കിലും നടന്നോ... ഒരു കോപ്പും നടന്നില്ല.... എന്റെ 25 ലക്ഷം രൂപയും 30 പവനും അല്ലറ ചില്ലറ വേറെയും കൂടെ ആകെ എനിക്ക് നഷ്ടം.... നിനക്ക് അറിയോ 25 ലക്ഷം രൂപ കൊടുത്തു ഞാൻ വാങ്ങിയതാണ് നിന്നെ..... 25 പൈസക്ക് ഇല്ലാത്തവളെ 25 ലക്ഷത്തിന് വാങ്ങിച്ച ഞാനൊരു വിഡ്ഢി...." തലക്കടിയേറ്റ പോലെ ശ്രീനന്ദ ഞെട്ടി.... തന്നെയൊരു കച്ചവട വസ്തുവായാണ് ഇയാൾ ഇതുവരെ കണ്ടത് എന്നത് സഹിക്കാൻ പറ്റുന്നില്ലെന്ന് തോന്നി..... പണ്ടേപ്പോഴോ എന്നോടുള്ള അരിശത്തിൽ അപ്പച്ചി പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ ആവശ്യക്കാർക്ക് നല്ല പൈസക്ക് വിൽക്കുമെന്ന്... കൊണ്ടു പോകുന്നവർ എന്നെ ഉദ്രവിക്കുമ്പോൾ മനസിലാകും അപ്പച്ചിയുടെ അടുത്ത് നിനക്ക് സ്വർഗമായിരുന്നെന്ന്.... പക്ഷേ അതെല്ലാം വെറും വാക്കാണെന്ന് കരുതിയ തനിക്ക് തെറ്റി.... തന്നെ ഇതാ വിറ്റിരിക്കുന്നു.... നല്ലൊരു തുക കിട്ടുമ്പോൾ യാതൊരു പ്രയോജനവുമില്ലാത്ത തന്നെ അല്ലെങ്കിലും അവർ എന്തിന് സംരക്ഷിക്കണം.... ശ്രീനന്ദ കരഞ്ഞു പോയിരുന്നു......   "പിന്നെ നിന്നോടുള്ള മുടിഞ്ഞ പ്രണയം കൊണ്ടല്ല അമ്മ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്.... മനസിലായോടി പുല്ലേ.... ". കയ്യിലെ ഇറച്ചി നുള്ളി പറിച്ചെടുക്കുമ്പോലെ പിച്ചിയവൻ.... താൻ അധ്വാനിച്ച കാശ് കൊണ്ടു വാങ്ങിച്ച മീൻ ആയത് കൊണ്ടു അപ്പച്ചി ഒന്നും പറയില്ലെന്ന് കരുതി മീൻ കഴിക്കാൻ, അതിന്റെ രുചിയറിയാൻ കൊതിയായിട്ട് ഒരു കഷ്ണം വറുത്ത മീൻ എടുത്തതിന് അപ്പച്ചി മുറ്റത്തിട്ട് ശരീരം മുഴുവൻ പിച്ചിയെടുത്തതാണ് ഓർമയിൽ വന്നത്.... അന്ന് അലറി കരഞ്ഞിട്ടുണ്ടവൾ.... അന്നത് കണ്ട് കണ്ണ് നിറച്ച ആ വെള്ളാരം കണ്ണുക്കാരൻ ഇന്നും ഓർമയിലുണ്ട്.... പിന്നീട് ഒരോ സ്നേഹപൊതിയുംതനിക്ക് നേരെ നീളുന്നത് ഈ കാഴ്ചയുടെ ബാക്കി പത്രമാണെന്ന് അറിയാം..... ശ്രീനന്ദ കണ്ണുകൾ ഇറുക്കി ചിമ്മി.... അവൾക്ക് അവന്റെ പിച്ചലിൽ വേദനയില്ലെന്ന് തോന്നിയതും അവൻ ഒന്നുകൂടെ അവളുടെ കൈ തണ്ടയിൽ അമർത്തി പിച്ചി...... " നീ എന്താടി ഉരുക്ക് വനിതയോ.... ഇത്രേം ഉള്ള് നരുന്ത്... എന്നിട്ട് അഹങ്കാരം കണ്ടില്ലേ.... " അവളെ പിടിച്ചു പിന്നോക്കം തള്ളി ബെഡിലേക്ക് പോയി മലച്ചു വീണവൻ.... ജീവിതത്തിൽ എല്ലായിടത്തും തോറ്റു പോയിരിക്കുന്നു ശ്രീനന്ദ... കണിശക്കാരിയെങ്കിലും തന്നോട് ഏറെ സ്നേഹമുള്ളവൾ ആണെന്ന് കരുതി.... പക്ഷേ ഒരാൾക്ക് ഒരാളോടുള്ള സ്നേഹം അവരവർക്ക് അവരവരുടെ നിലനിൽപ്പിന് വേണ്ടി മാത്രമാണെന്ന് തോന്നി....   " ഡീ..... " ബെഡിൽ കിടന്നവൻ അലറി..... ശ്രീനന്ദ ഞെട്ടി.... " ഇവിടെ വാ..... " വിളിച്ചതും ഭയത്തോടെ കാലുകൾക്ക് വേഗത കൂടി. " പിന്നെ എല്ലാം അറിഞ്ഞു ഇവിടെ നിന്നും ഓടി പോകാം എന്ന് വല്ല ചിന്തയും ഉണ്ടെങ്കിൽ അതു വേണ്ട... എല്ലാത്തിനെയും ഞാൻ അഴി എണ്ണിക്കും... അറിയാലോ.... നിന്റെ ഉടമസ്ഥൻ ഇപ്പൊ ഞാനാ.... ഞാൻ വാങ്ങിച്ച കളിപ്പാട്ടം എനിക്ക് എന്റെ ഇഷ്ടം പോലെ പ്രവർത്തിക്കുന്നതായിരിക്കണം... അതാണ് എനിക്ക് ഇഷ്ടം......" ഇത്രേം കുളിച്ചിട്ടും ബോധം മറയാത്തവനെ പേടിയോടെ നോക്കി തലയാട്ടി..... " ഗുഡ് ഗേൾ.... കിടന്നോ.... " അത്രേം പറഞ്ഞു ഉറക്കത്തിലേക്ക് കൂപ്പുക്കുത്തുന്നവനെ പേടിയോടെ നോക്കി.... ഇനിയുള്ള തന്റെ ദിനങ്ങൾ പഴയതിലും ഭയാനകമായിരിക്കും എന്ന് തോന്നി....   അന്ന് നേരം വെളുത്തതും ശ്രീനന്ദയുടെ തലയിലാകെ ഒരു മൂളലായിരുന്നു...... ഇനി ജീവിതം മുന്നോട്ട് പോകണമെങ്കിൽ പൊരുതണം.... ചുറ്റും ആരുമില്ലാതെ ഒറ്റക്ക് പൊരുതണം.... അതിന് താനൊരു പോരാളിയോ അല്ലെങ്കിൽ ധൈര്യശാലിയോ അല്ല... ആരെങ്കിലും ഒച്ച വെച്ചാൽ ഉള്ള് നിറയെ ഭയമാണ്..... അറിയാത്ത ഒരാള് തന്നെ നോക്കിയാലോ, അല്ലെങ്കിൽ അടുത്തൂടെ പോയാലോ ശരീരം പേടികൊണ്ട് വിറക്കും..... ആ തന്നെ കൊണ്ടു ഒരിക്കലും കഴിയാത്ത കാര്യം..... വലിയ സ്വപ്‌നങ്ങളൊന്നും കണ്ടിട്ടില്ല.... തനിക്ക് സ്വന്തമെന്ന് പറയാൻ ഒരാള്..... അതായിരുന്നു മഹാദേവൻ.... താനും മഹാദേവനും ഞങ്ങളുടെ മക്കളും.... എനിക്ക് കിട്ടാതെ പോയതെല്ലാം കൊടുത്തു വളർത്തണം എന്ന് കരുതി...... പക്ഷേ ഇനി മഹിയുടെ കൂടെയൊരു ജീവിതം ശ്രീനന്ദക്ക് വേണ്ട ഇനി.... അതിനി ഭിക്ഷയായി തന്നാലും..... അച്ഛനും അമ്മയും ബന്ധങ്ങളും പഠിപ്പും ഇല്ലെങ്കിലും തനിക്ക് ഒരു മനസ് ഉണ്ട്... ആത്മാഭിമാനം ഉണ്ട്.....   പതിയെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി.... കുളിച്ചു താഴേക്ക് ഇറങ്ങി... " ഇന്നലെ ഇത്തിരി ഓവർ ആയിരുന്നു ലെ..... " അടുക്കളയിൽ നിൽക്കുന്ന രമണി ചേച്ചി അടക്കം പോലെ ചോദിച്ചതും മറുപടിയൊന്നു പറഞ്ഞില്ല അവൾ.... " വെള്ളം എടുക്കാൻ വന്നപ്പോൾ തന്നെ തോന്നി... മഹേശ്വരിയമ്മക്ക് അറിയില്ല ഇത്... അറിഞ്ഞാൽ മഹി കുഞ്ഞിന്റെ കാര്യം തീർന്നു...." ശബ്ദം താഴ്ത്തി പറയുന്നവരെ വെറുതെ നോക്കി നിന്നെ ഉള്ളൂ..... " മോള് വിഷമിക്കണ്ട..... കുഞ്ഞ് വിചാരിച്ചാൽ മഹി കുഞ്ഞിനെ നേരാക്കിയെടുക്കാം..... " അവരെ സഹതാപത്തോടെ നോക്കാനെ കഴിഞ്ഞള്ളൂ.....   അല്ലെങ്കിൽ തന്നെ തന്നെക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ള ഒരാളെ ഈ പൊട്ടിപെണ്ണ് എങ്ങനെ നേരായക്കാനാണ്.... എന്നെ കൊണ്ടു കഴിയില്ല... മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.....   ബെഡിൽ എഴുന്നേറ്റു ഇരുന്ന മഹി തലക്ക് കൈ കൊടുത്തു..... തലേ ദിവസത്തെ ഓർമയിൽ അവന്റെ ഉള്ളൊന്ന് ആളി.... ശ്രീനന്ദയേ ചുറ്റും കണ്ണുകൾ കൊണ്ടു പരതി.... അവൾ ഇനി അമ്മയോട് എങ്ങാനും പറഞ്ഞാൽ.... ആ ചിന്തയിൽ അവൻ പേടിയോടെ താഴേക്ക് ഇറങ്ങി.... അമ്മയും ചന്ദ്രിക ചേച്ചിക്കും അരികിൽ അവർ പറയുന്നത് കേട്ടിരിക്കുന്ന ശ്രീനന്ദ.... ആരുടെയും മുഖഭാവങ്ങൾ വലിയ വ്യത്യാസമില്ലാത്തത് അവനിൽ ആശ്വാസം പകർന്നു.....     കുളിയും കഴിഞ്ഞു മഹി താഴേക്ക് ഇറങ്ങുമ്പോൾ സമയം പത്തു കഴിഞ്ഞിരുന്നു.... " എന്താ മഹി... നിനക്ക് ഇപ്പോഴാണോ നേരം വെളുത്തത്... സമയം എന്തായി ന്നാ വിചാരം.... " ശ്വാസനയോടെ പറയുന്ന അമ്മക്കരികിൽ വന്നിരുന്നു തോളിൽ കയ്യിട്ടു തലയിൽ മുഖം അമർത്തി വെച്ചവൻ..... .........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story