നിശാഗന്ധി: ഭാഗം 60
Oct 21, 2024, 23:07 IST

രചന: ദേവ ശ്രീ
ഭക്ഷണം ടേബിളിൽ നിരത്തി അവൾ പ്ലെറ്റുമായി വരുമ്പോഴാണ് കുളി കഴിഞ്ഞു അമീർ വരുന്നത്.... " എഴുന്നേറ്റൊ....? " " താൻ എന്തിനാ ഇതൊക്കെ വെച്ചുണ്ടാക്കാൻ നിന്നത്... വല്ലതും ഓർഡർ ചെയ്താൽ പോരെ.... " കഞ്ഞിയും മീൻ വറുത്തതും പപ്പടവും നിരത്തി വെക്കുന്നവളെ നോക്കി പറഞ്ഞു... " കഴിക്ക്.....? " അവൻ പറയുന്നത് ഗൗനിക്കാതെ കഞ്ഞി മുന്നിലേക്ക് നീക്കി വെച്ച് പറഞ്ഞവൾ... ഒറ്റ വലിക്ക് അരികിൽ നിൽക്കുന്നവളെ വലിച്ചു മടിയിലിരുത്തി അവൻ.... ഒരു ടീസ്പൂൺ കഞ്ഞി കോരി അവൾക്ക് നീട്ടി.... അവൾ സന്തോഷത്തോടെ വാ തുറന്നു.... അടുത്ത ടീസ്പൂൺ കഞ്ഞി അവൻ വായിലാക്കിയതും ശ്രീനന്ദ മീൻ നുള്ളി വായയിൽ വെച്ച് കൊടുത്തു.... അമീർ അവളുടെ വിരലുകൾ ഒന്ന് നുണഞ്ഞു വിട്ടു.... വീണ്ടും നന്ദക്ക് കഞ്ഞി കോരി കൊടുത്തവൻ.... കഞ്ഞി മുഴുവൻ കുടിച്ചതും അവന്റെ മടിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചവൾ.... അമീർ അവളെ പിടിച്ചു ഇരുത്തി... കൈകൾ ബനിയനുള്ളിലൂടെ സഞ്ചരിച്ചതും അവളൊന്നു പിടഞ്ഞു.... " ഒതുങ്ങിയിരിക്കു ചെക്കാ... " " നീ എന്തിനാ ഇതെല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നത്... ഇതിന്റെ ആവശ്യമൊന്നുമില്ല..... " പറഞ്ഞു കഴിയും മുൻപേ അമീർ ആ ലൂസ് ബനിയൻ വലിച്ചു ഊരി എരിഞ്ഞിരുന്നു...... " എന്ത് പണിയാ കാണിക്കുന്നത്... വിട്ടേ.... " നന്ദ കുതറി.... അവളെ കോരിയെടുത്തു വാഷ് ബേസിനരികിലേക്ക് നടന്നവൻ.... കയ്യും വായും കഴുകി ചിരിയോടെ നടന്നു.... അവളുടെ തിങ്ങി നിറഞ്ഞു നിൽക്കുന്ന മാറിടത്തിലായിരുന്നു അവന്റെ കണ്ണുകൾ..... അവളെ താഴെ ഇറക്കാതെ ബെഡിൽ ചെന്നിരുന്നു മടിയിലിരിക്കുന്നവളുടെ ചുണ്ടുകൾ കവർന്നവൻ..... " മതി വരുന്നില്ലഡി.... എന്തോ നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു ഇരിക്കാൻ തോന്നുന്നു.... " അവളെ ഒന്നുകൂടെ മുറുകെ പുണർന്നു..... ശ്രീനന്ദ അവന്റെ ചെവിയിലൊന്നു മുത്തി... ഏറെ നേരം രണ്ടുപേരും ഓരോന്ന് സംസാരിച്ചും കളിയാക്കിയും സ്നേഹിച്ചും കിടന്നു..... അവന്റെ നഗ്നമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടക്കുന്നവളെ വാത്സല്യത്തോടെ തഴുകിയവൻ...... %%%%%%%%%%%%% രാവിലെ വന്നു തുടങ്ങിയ പണിയാണ്... തൊടിയിൽ ബംഗാളി പയ്യൻ കൊത്തിയിട്ട തേങ്ങ കൊട്ടയിലാക്കി ചായിപ്പിൽ കൊണ്ടു വെക്കണം.... നാളെ ആ പയ്യൻ ഇല്ല... ഇന്നത്തോടെ മുറ്റവും ചെത്തി കോരിയാൽ അവന്റ പണി കഴിഞ്ഞു.... തനിക്ക് നാളെ ആ തേങ്ങയും പൂണ്ടു ഉണക്കാൻ ഇടണം..... കൊട്ട ഏറ്റി നടന്നിട്ട് നടു വിലങ്ങിയത് പോലെ തോന്നി ലതക്ക്.... ഇന്നലെയും ഏറ്റൽ... ഇന്നും അത് തന്നെ.... ഇന്നും ഒരു അഞ്ഞൂറ് രൂപ കിട്ടൂലോ എന്നായിരുന്നു മനസ്സിൽ.... രാവിലെ അങ്ങേർക്ക് ഇത്തിരി കഞ്ഞി കൊടുത്തു വന്നതാണ്... വൈകുന്നേരം വരെ പട്ടിണി കിടക്കണം... അഞ്ചു മണി കഴിയും ഇവിടെ നിന്നു പോകാൻ...... അതുവരെ പട്ടിണി തന്നെ.... ഉച്ചക്ക് ആ ബംഗാളി ചെക്കൻ കൊണ്ടു വന്ന ചപ്പാത്തിയിൽ നിന്നു രണ്ടെണ്ണം കഴിച്ചതാണ്.... മനം പുരട്ടി.... കടുകെണ്ണയുടെയോ അതോ ഓയിലിന്റെയൊ ചുവ മനം മട്ടിച്ചു.... ആ ചെക്കൻ മുറ്റം ചെത്താൻ പോയതും ലത തൊടിയിൽ നിന്നും ഇത്തിരി പയറും കൈപ്പക്കയും വഴുതനയും രണ്ടു പടവലവും രണ്ടു വെള്ളരിയും ഇത്തിരി തക്കാളിയും പച്ച മുളകും പറിച്ചെടുത്തു.... അറക്കൽ ആരുമില്ലെന്ന് ഇന്നലെ ആ തള്ള പറഞ്ഞിരുന്നു..... അതാണ് ധൈര്യം... ഇന്നലെ ഇതെല്ലാം കണ്ടപ്പോഴേ കരുതിയതാണ്... ഇന്നലെ ആ തള്ള കാണാതെ കൊണ്ടു പോയ കുമ്പളങ്ങ വീട്ടിൽ ഉണ്ട്.... അതിന് വലുപ്പം ഉള്ളത് കൊണ്ട് തള്ളക്ക് സംശയം തോന്നുമൊ എന്ന് കരുതി.... ഭാഗ്യത്തിന് തള്ള കണ്ടില്ല.... ഇതെല്ലാം തിന്നിട്ട് കാലങ്ങളായി... ഇനി കുറച്ചു ദിവസം ഇതുകൊണ്ട് ജീവിക്കാം..... ലത വലിയ സഞ്ചിയുമായി മുൻവശത്തേക്ക് വരുമ്പോഴാണ് ബംഗാളി പയ്യന് കൂലി കൊടുക്കുന്ന അമീറിനെ കണ്ടത്... തൊട്ടാരികിൽ ശ്രീനന്ദയും..... അവരൊന്നു പരുങ്ങി..... " ആ സെച്ചി നാൻ പോക... പിന്നെ കാണാ... " ബംഗാളി പയ്യൻ പറഞ്ഞതും ലത അവനെ നോക്കി ചിരിച്ചു.... അമീറും ശ്രീനന്ദയും നോക്കുന്നത് കണ്ടപ്പോൾ അവർക്ക് ജാള്യത തോന്നി.... " വീട്ടിൽ ഒന്നും വെക്കാൻ ഇല്ലാത്തോണ്ട്..... " അവർ പറഞ്ഞു മുഴുവനാക്കിയില്ല..... " വെക്കാൻ ഇല്ലെങ്കിൽ അധ്വാനിച്ചു കിട്ടുന്ന പണം കൊണ്ടു വാങ്ങിക്കണം... അല്ലാതെ കക്കാൻ നിക്കരുത്.... " അമീർ കണിശത്തോടെ പറഞ്ഞു കൊണ്ടു അവർക്ക് രണ്ടഞ്ഞൂറിന്റെ ചുരുട്ടി പിടിച്ചു നോട്ട് നീട്ടി.... " ഞാൻ ഇത് ഇവിടെ വെക്കാം.... " അവർ കയ്യിലെ സഞ്ചിയിൽ നിന്നും സാധനങ്ങൾ എടുത്തു വെക്കാൻ നോക്കി.... " വേണ്ട... കൊണ്ട് പൊക്കോളൂ.... " ശ്രീനന്ദ പറഞ്ഞതും ലതയൊന്നു മുഖം ഉയർത്തി നോക്കി... അന്നേരം അവരുടെ കണ്ണുകളിൽ തെളിഞ്ഞ ഭാവം നന്ദിയുടെത് മാത്രമായിരുന്നു.... " എന്താ നിന്റെ ഉദ്ദേശം? അപ്പച്ചി സ്നേഹം കൂടിയിട്ട് അവരുടെ സംരക്ഷണം ഏറ്റെടുക്കാനാണോ....? " അമീർ ലത പോകുന്നതും നോക്കി ചോദിച്ചു..... " ഭക്ഷണമല്ലേ... കൊണ്ടു പൊക്കോട്ടെ.... " .. " അത്രെള്ളൂ.... " അമീർ ഒറ്റ പുരികം പൊക്കി ചോദിച്ചു.... " അത്രെ ഉള്ളൂ.... നീ പറയുന്നതിനപ്പുറം എനിക്ക് ഒന്നുമില്ല... നിന്നെ ധിക്കരിച്ചു എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.... സ്നേഹം കാണിക്കുന്നവരിലേക്ക് എല്ലാം ചായ്‌ഞ്ഞാൽ ആരെന്നെ ചതിക്കുമെന്ന് പോലും അറിയില്ല....." " നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാം.... ഞാൻ കൂടെ ഉണ്ടാകും.... " അമീർ അവളെ ചേർത്തു പിടിച്ചു.... അത്രേം മതി നന്ദക്ക്...... ജീവിതത്തിൽ സന്തോഷം തന്നവനാണ്... സ്നേഹം തന്നവനാണ്... ചേർത്ത് നിർത്തിയവനാണ്..... 🍃🍃🍃🍃🍃🍃🍃🍃 അപ്പച്ചി ഹോട്ടലിൽ കയറി രണ്ട് പൊറാട്ടയും ഒരു പ്ലെറ്റ് ബീഫും വാങ്ങി കഴിച്ചു.... നാളുകൾക്ക് ശേഷം നാവിൽ അറിയുന്ന രുചി.... " എത്ര രൂപയായി...? " " 80..." അമീർ തന്ന നോട്ട് അവർ നീട്ടി.... " ഇതിൽ ആയിരം രൂപയുണ്ട്.... " അവരുടെ കണ്ണുകൾ തിളങ്ങി.... മനസ് സന്തോഷിച്ചു.... 420 രൂപയും അഞ്ഞൂറും തിരികെ വാങ്ങി നടക്കുമ്പോ അമീർ പൈസ തെറ്റി എങ്ങാനും തന്നതാണോ എന്ന സംശയം അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു.... അല്ലെങ്കിൽ ആയിരം രൂപയൊക്കെ തനിക്ക് തരുമോ...? തന്നാൽ എന്താ നല്ല പൂത്ത പണം ഉണ്ടല്ലോ....? നാളെത്തോടെ അവിടുത്തെ പണി തീരും.... വല്ലാത്ത നിരാശ തോന്നിയവർക്ക്... അവൾക്ക് നല്ല സുഖമാണ് എന്ന് കണ്ടാൽ അറിയാം... വെളുത്തു തുടുത്തു ഇത്തിരി തടിച്ചു സുന്ദരിയാണ്... കണ്ണെടുക്കാൻ തോന്നില്ല.... ഇടുന്ന വസ്ത്രങ്ങളും പണ്ടവും എല്ലാം എന്താ ചേല്.... അന്ന് ആ പെണ്ണിനെ ദ്രോഹിച്ചില്ലെങ്കി ഇപ്പൊ എന്ത് സുഖത്തിൽ കഴിയമായിരുന്നു.... ആലോചനയോടെ പതിയെ നടന്നവർ.... പെട്ടെന്നാണ് ഗംഗാധരന്റെ ഓർമ മനസിലേക്ക് വന്നത്.... ' ഓഹ് സമയം ആറ് മണി കഴിഞ്ഞു... രാവിലെ ഏഴരക്ക് ഇത്തിരി കഞ്ഞി കൊടുത്തു പോന്നതാണ്...'. ആ ഓർമയിൽ അവർ വേഗത്തിൽ നടന്നു..... പട്ടിണി കിടന്നു ചത്തു കാണുമോ...? ഓഹ്... ചത്താൽ അത്രയും നല്ലത്.... പിന്നെ സ്വന്തം കാര്യം നോക്കി നടക്കാലോ... രണ്ടെണ്ണത്തിനെ പെറ്റിട്ടതാ... പച്ച വെള്ളത്തിനു ഉപകാരമില്ലാണ്ടായി.... ഒന്നെവിടെന്ന് പോലും അറിയില്ല... ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല.... ഓരോന്ന് പതം പറഞ്ഞു നടന്നവർ..... വീട്ടിലേക്ക് കയറിയതും കൊണ്ടു വന്ന സഞ്ചി തിണ്ണമേൽ വെച്ച് ഇത്തിരി നേരം ഇരുന്നു കിതപ്പടക്കി... പിന്നെ ഉമ്മറ വാതിൽ തുറന്നു അകത്തേക്ക് കയറി.... മൂക്കിലേക്ക് മലമൂത്രത്തിന്റെ മണം അടിച്ചു കയറിയതും അവർക്ക് ദേഷ്യം വന്നു... "ഓഹ് നാശം പിടിക്കാൻ.... ജീവൻ പോകുന്നതുമില്ലല്ലോ...." പ്രാകി പറഞ്ഞു കൊണ്ട് അയാളെ വലിച്ചിട്ട് എല്ലാം വൃത്തിയാക്കി.... " ഓരോരോ മെനക്കേട്.... എല്ലാവരും സുഖായി ജീവിക്കുന്നു... എനിക്കോ ജീവനുള്ള ഒരു ശവത്തെയും നോക്കി കാവലിരിക്കാൻ വിധി.... പെറ്റിട്ട രണ്ടെണ്ണം തിരിഞ്ഞു നോക്കുന്നില്ല... ഗുണം പിടിക്കില്ല ഒന്നും.... തള്ളേം തന്തേം ഇല്ലല്ലോ എന്നോർത്തു ഒരുവളെ വളർത്തി വലുതാക്കി... അവൾക്കും രാജയോഗം...." എണ്ണി പെറുക്കി പറയുന്നവളെ നോക്കി കിടന്നായാൾ.... തന്റെ നാവ് പോലും ചലിപ്പിക്കാൻ കഴിയാത്ത വിധം തളർന്നു പോയിരിക്കുന്നു..... പൊന്നെ കണ്ണെ എന്ന് വളർത്തിയ മക്കളും അല്ലലും ആവതും അറിയിക്കാണ്ട് കൂടെ കൂട്ടിയവൾക്കും ഇപ്പൊ വേണ്ടാ..... ജീവൻ പോകുന്നുമില്ല.... അയാൾക്ക് വേദന തോന്നി... കർമഫലം.... ശ്രീനന്ദയെ കണ്ടാൽ മാപ്പ് പറയാമായിരുന്നു..... ഉള്ളം നീറി...... ❤️❤️❤️❤️❤️❤️❤️❤️❤️ ശ്രീനന്ദ അലക്കിയ തുണികൾ മടക്കി ഷെൽഫിൽ വെക്കുമ്പോഴാണ് അമീർ പിറകിൽ നിന്നും പുണർന്നത്.... കൈകൾ നഗ്നമായ വയറിൽ പതിഞ്ഞതും ആകെ കുളിര് തോന്നി അവൾക്ക്.... ശരീരത്തിൽ നിന്നും വമിക്കുന്ന സോപ്പിന്റെയും ഷാംപൂവിന്റെയും മണവും അവന്റെ ശരീരത്തിലെ തണുപ്പും അവനിപ്പോ കുളിച്ചിറങ്ങിയതേ ഉള്ളെന്ന് തോന്നി..... തല മുടിയിൽ നിന്നും ഇറ്റ് വീഴുന്ന വെള്ളം സെറ്റ് മുണ്ടിന്റ തലപ്പ് കൊണ്ടവൾ നന്നായി തുടച്ചു..,. അലസമായി ഇട്ടിരിക്കുന്ന മേൽ മുണ്ട് അവൻ വലിച്ചു മാറ്റി.... " ഇതിന്റെ ആവശ്യമില്ല..... നിന്നോട് ഞാൻ മുണ്ടും ജാക്കറ്റും ഇട്ടാൽ മതി ന്ന് പറഞ്ഞതല്ലേ.... അതിലിങ്ങനെ കാണുമ്പോൾ നല്ല ചേലാ....." അമീർ അവളുടെ കാതിൽ പതിയെ കടിച്ചു.... " നീയൊന്ന് മാറിക്കെ... ഇങ്ങനെ ഉണ്ടോ ഒരു ഭ്രാന്ത്.... " ശ്രീനന്ദ അവനിൽ നിന്നും അകന്നു മാറി..... " ഉണ്ടല്ലോ... നീയെന്ന ഭ്രാന്ത്.... ഇതൊന്നുമല്ല എന്തെല്ലാം കാണാൻ കിടക്കുന്നു...... " അവൻ ആ മേൽ മുണ്ട് കൊണ്ടു അവളെ വട്ടം പിടിച്ചു ശരീരത്തിലേക്ക് അമർത്തി.... അവന്റെ നഗ്നമായ നെഞ്ചിലെ തണുപ്പിലേക്ക് പതുങ്ങി അവൾ..... " ഇങ്ങനെ നിന്നാൽ പട്ടിണിയാകുമേ... വല്ലതും വെച്ചുണ്ടാക്കട്ടെ ഞാൻ... " " മ്മ്ഹ്.... വേണ്ടാ..... നമ്മുക്ക് ഇത്തിരി കഴിഞ്ഞു പുറത്ത് പോയി കഴിക്കാം..... " അമീർ വശ്യതയോടെ പറഞ്ഞു കൊണ്ട് അവളെ പുണർന്നു.... ശ്രീനന്ദ തിരിച്ചും..... ഓരോ ചുംബനങ്ങൾ നൽകി അവൻ ജാക്കറ്റിന്റെ ഹുക്കുകൾ അടർത്തി മാറ്റി..... അവളുടെ അർദ്ധ നഗ്നതയിൽ കൈ വിരലുകൾ താളമിട്ട് ഒഴുകി നടന്നു..... അടിമുണ്ടും പാവാടയും അഴിഞ്ഞു വീണതും വിവശതയോടെ അവനെ ചുംബിച്ചവൾ.... അമീർ അവളെ കോരിയെടുത്തു ബാത്‌റൂമിലേക്ക് നടന്നു.... ശ്രീനന്ദ ഒരു ചിരിയോടെ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു..... ഷവർ ഓൺ ചെയ്തമീർ അവളുടെ അടിവസ്ത്രങ്ങൾ അഴിച്ചു മാറ്റി..... ചുണ്ടിലൂടെ ഒഴുകി പോകുന്ന വെള്ളത്തുള്ളികൾ കവർന്നവൻ.... വയറിലേക്ക് മുഖം പൂഴ്ത്തിയതും വിവശതയോടെ അവന്റെ മുടിയിൽ അള്ളി പിടിച്ചു..... കാമത്തിന്റ മറ്റൊരു ഭാവമായിരുന്നു അവന്..... ശരീരമകമാനം അവന്റെ ചുണ്ടുകൾ അലയുമ്പോൾ പിടഞ്ഞു പോയവൾ..... " അമീറെ..... " വിവശതയോടെയുള്ള സ്വരം..... അതവന്റെ ആവേശം കൂട്ടി...... അവളെ പുണർന്നു പിടിച്ചു അവനിലേക്ക് അമർത്തിയവൻ..... ഇണ ചേരുന്ന നാഗങ്ങളെ പോലെ രണ്ടുപേരും മത്സരിച്ചു....... ഒടുവിൽ തളർന്നവന്റെ നെഞ്ചിലേക്ക് വീഴുമ്പോൾ അവൻ അവളുടെ നെറുകയിൽ മുത്തി..... " ഒത്തിരി ഒത്തിരി ഇഷ്ടയാഡി പെണ്ണെ..... ഒന്നുടെ നോക്കാം..... " മതി വരാത്ത പോലെ അവൻ പറഞ്ഞതും ശ്രീനന്ദ അവനെ പുണർന്നു..... "കഴിഞ്ഞില്ലേ നന്ദ....." അമീർ അവളെ പുണർന്നു കൊണ്ട് ചോദിച്ചു..... " പൊന്നാമീറെ നീ ഒന്നെന്നെ വിട്ടാൽ അല്ലേ എനിക്ക് ഒരുങ്ങാൻ പറ്റൂ.... " അവന്റെ വയറിൽ പിച്ചി കൊണ്ട് ചോദിച്ചവൾ... " എങ്കി ഞാൻ ഒരുക്കി തരാം..... " അവൻ അവളെ പിടി വിടാൻ ഭാവമില്ലാതെ പറഞ്ഞു.... " എന്നാലിന്ന് നമ്മൾ പട്ടിണി കിടക്കെ ഉള്ളൂ... പുറത്ത് പോക്ക് നടക്കില്ല... എനിക്ക് ഈ ടോപ്പും പാന്റും ഇട്ടാൽ മാത്രം മതി ... " കയ്യിലെ തുണി കാണിച്ചു പറഞ്ഞവൾ..... " പക്ഷേ എനിക്ക് നിന്നെ ഇങ്ങനെ കാണാനും ചേർത്ത് പിടിക്കാനും ഒക്കെയാണ് ഇഷ്ട്ടം.... ഇങ്ങനെ നിന്നെ കൊഞ്ചിച്ചും ലാളിച്ചും ഇരുന്നാൽ മതി.... " അവളുടെ നഗ്നതയിലൂടെ വിരലോടിച്ചു കൊണ്ടു മാറിടത്തിൽ ചുണ്ടുകൾ കൊണ്ടൊന്നു നുണഞ്ഞു പറഞ്ഞവൻ.... ശ്രീനന്ദ പുളഞ്ഞു.... അവനിൽ നിന്നും കുതറി മാറി ബാത്‌റൂമിലേക്ക് ഓടി കയറി..... ഡോർ അടച്ചു ചാരി നിന്ന് നാണത്തോടെ അതിലുപരി സന്തോഷത്തോടെ പുഞ്ചിരിച്ചു...... ഡ്രസ്സ് മാറി വന്നതും അമീറും ഒരു ട്രാക്കും ബനിയനും ഇട്ട് റെഡിയായിരുന്നു..... "പോകാം...." നന്ദ ചോദിച്ചതും ഫോൺ ഓഫ് ചെയ്തു പോക്കറ്റിൽ ഇട്ട് അമീർ തലയാട്ടി..... മുന്നോട്ട് നടന്ന നന്ദയെ കോരി എടുത്തവൻ..... ശ്രീനന്ദ ചിരിയോടെ അവന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു.... നടത്തത്തിനിടയിൽ അവൾ ഓരോ ചുംബനങ്ങൾ നൽകി അവൻ.... നെറ്റിയിലും കണ്ണിലും പുരിക കൊടിയിലും മൂക്കിൻ തുമ്പിലും...............തുടരും....