നിശാഗന്ധി: ഭാഗം 63
Oct 29, 2024, 22:45 IST

രചന: ദേവ ശ്രീ
ഇവിടെ വന്നതിൽ പിന്നെ താൻ നഗ്നയാണ്.... ആരെല്ലാമോ ഇടവിട്ട് ഇടവിട്ട് തന്നെ ഭോഗിച്ചു പോകുന്നു.... ഷവറിൽ നിന്നും വെള്ളം ശരീരത്തിലേക്ക് പതിക്കുമ്പോൾ നീറ്റലനുഭവപ്പെടുന്നുണ്ട്.... " ദേ കൊച്ചെ നാളെ കുളിയും നനയുമൊക്കെ ഒറ്റക്ക് വേണം... എനിക്ക് എല്ലാം കൂടെ മേലാ.... " അവളെ കുളിപ്പിക്കുന്നതിനിടെ പറഞ്ഞു.... " ദേ ഇത് ഇട്.... " അപ്പോഴും അവർക്ക് മുന്നിൽ നഗ്നമായി തന്നെ നിസംഗതയോടെ ഇരുന്നവൾ.... അവർ ബലമായി അവളുടെ കയ്യിലേക്ക് വസ്ത്രങ്ങൾ വെച്ചു കൊടുത്തിട്ട് അതിടാൻ ശബ്ദം ഉയർത്തിയതും ശ്രീ ലക്ഷ്മി ഞെട്ടി പിടഞ്ഞു..... " ദേ മര്യാദക്ക് ഇതെല്ലാം ഇട്ട് റെഡിയായി കോളണം.... എന്നിട്ട് അവിടെ വെച്ച ഭക്ഷണം കഴിച്ചിട്ട് നന്നായി കിടന്നു ഉറങ്ങു.... നിന്നെ ഇന്ന് രാത്രി വിറ്റത് ആ കാമ പ്രാന്തനാണ്...." അത്രേം പറഞ്ഞു അവളെ മുറിയിലേക്ക് വലിച്ചു കൊണ്ട് വന്നു ഭക്ഷണം കയ്യിൽ കൊടുത്തു കഴിക്കാൻ പറഞ്ഞു.... അവളുടെ കഴിപ്പ് കഴിഞ്ഞതും ശ്രീലക്ഷ്മി ബെഡിലേക്ക് ചുരുണ്ടു കൂടി..... കണ്ണുകൾ ഒന്ന് ചിമ്മിയതും അടരാൻ വെമ്പിനിന്ന തുള്ളികൾ അതിന്റെ അതിർവരമ്പ് ബേധിച്ചുകൊണ്ടു കവിളിലൂടെ ഒഴുകി..... ഇന്നോളം ചെയ്തു കൂട്ടിയ തെറ്റുകളുടെ വ്യാപ്തി അളന്നുക്കൂട്ടുകയായിരുന്നു മനസ്.... രണ്ടു മുഖങ്ങൾ മിന്നി തെളിഞ്ഞു..... സ്നേഹിച്ചു സ്വന്തമാക്കി താൻ വഞ്ചിച്ചൊരു ചെറുപ്പക്കാരൻ... വിശാഖ്... നെഞ്ച് നീറിയവളുടെ..... അതിനേക്കാൾ അധികരിച്ചു വന്നത് മറ്റൊരുവളുടെ മുഖമായിരുന്നു... ശ്രീനന്ദ..... കരഞ്ഞു കലങ്ങിയ കണ്ണുകൾ.... അവളെ വേദനിപ്പിച്ചു സന്തോഷിച്ച നിമിഷങ്ങൾ... അമ്മയിൽ നിന്നുമുള്ള പ്രഹരങ്ങൾ ഏറ്റുവാങ്ങുമ്പോൾ വാ വിട്ട് കരഞ്ഞു നിൽക്കുന്നവളും പിന്നീട് നിസംഗ ഭാവത്തോടെ നിൽക്കുന്നതും.... ഒടുവിൽ അവൾക്ക് സ്വന്തമായതിനെ തട്ടി എടുത്തു വീണ്ടും വീണ്ടും കണ്ണീര് വീഴ്ത്തുമ്പോൾ അനുഭവിച്ച മനസന്തോഷം.... പ്രത്യേകിച്ച് ദേഷ്യമൊന്നും അവളോട് ഇല്ലെങ്കിലും യാതൊരു വിധ സുഖത്തിലും അല്ല ജീവിക്കുന്നതെങ്കിലും അമ്മക്ക് അവളോട് ഉണ്ടായിരുന്ന വെറുപ്പാണ് തനിക്കും അവളോട്.... ശ്രീ ലക്ഷ്മി കണ്ണുകളൊന്നു ചിമ്മി തുറന്നു... തലച്ചോറും പിളർന്ന് വരുന്ന പോലെയുള്ള വാക്കുകൾ.... "നിന്നെ ഇന്ന് രാത്രി വിറ്റത് ആ കാമ പ്രാന്തനാണ്..." " ഇരുപത്തിയഞ്ച് ലക്ഷത്തിന് നിന്നെ അയാൾക്ക് വിറ്റതാടി... അയാളുടെ ആവശ്യം കഴിഞ്ഞാൽ അയാൾ നിന്നെ വേറെ വല്ലവർക്കും വിൽക്കും... ഒടുവിൽ നീയൊരു വേശ്യാലയത്തിൽ എത്തും.... ". വർഷങ്ങൾക്ക് മുൻപ് തന്റെ മുന്നിൽ പരാജിതയെ പോലെ നിൽക്കുന്ന ഒരുവളോട് വിജയീഭാവത്തിൽ പറഞ്ഞ വാക്കുകൾ...... പലയിടത്തും ജീവിതം പിഴച്ചു പോയി..... ശ്രീലക്ഷ്മി ഉരുകി...... 🍃🍃🍃🍃🍃🍃🍃 " ഒന്ന് ചത്തു പോയികൂടെ നിങ്ങക്ക്..... " ഗംഗാധരനോട് ലത മുഷിച്ചിലോടെ ചോദിച്ചു.... അയാളുടെ കണ്ണുനീർ കവിളിനെ നനച്ചു.... " എന്ത് പറഞ്ഞാലും ഒരു പൂങ്കണ്ണീര്.... ആ ഹെൽത്തിലെ ആളുകൾ പറഞ്ഞത് കേട്ടില്ലേ നിങ്ങളെ നോക്കിയില്ലെങ്കിൽ എനിക്ക് എതിരെ കേസ് കൊടുക്കാനുള്ള വകുപ്പ് ഉണ്ടെന്ന്... എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ...." ശരീരത്തിൽ പൊട്ടിയുണ്ടായ മുറിവിലേക്ക് അറപ്പോടെ മരുന്ന് പുരട്ടുമ്പോൾ മടുപ്പോടെ പറഞ്ഞവർ... അയാളുടെ നെഞ്ച് പിടഞ്ഞു... മനസിലൊരു നീറ്റൽ... ശരീരത്തിൽ അതിനേക്കാൾ വേദന... ഒന്ന് മരിച്ചു പോയെങ്കിൽ... ആത്മാർത്ഥമായി പ്രാർത്ഥിച്ചയാൾ ..... 🍁🍁🍁🍁🍁🍁🍁 " മുൻപ് എപ്പോഴെങ്കിലും കടുത്ത തല വേദനയോ മറ്റോ ഉണ്ടായിരുന്നോ മഹാദേവന്.... " ഡോക്ടർ അയാളെ ഒന്നുകൂടെ പരിശോധിച്ച് കൊണ്ടു ചോദിച്ചു.... " ഇല്ല.... " മഹി ഒറ്റവാക്കിൽ മറുപടി പറഞ്ഞു..... " തല ഇടിച്ചതു കൊണ്ടു തന്നെ സ്കാൻ ചെയ്തു നോക്കിയപ്പോൾ തലയുടെ ഇടതു ഭാഗത്തായി മുഴ പോലെ എന്തോ ഒന്ന് കണ്ടതായി.... ഒരു സംശയമാത്രമാണ്...." പറഞ്ഞു മുഴുവനാക്കാതെ ഡോക്ടർ പെട്ടൊന്ന് പറഞ്ഞു.... " ടെൻഷൻ അടിക്കാൻ പറഞ്ഞതല്ലടോ... എന്തുണ്ടെങ്കിലും നമ്മൾ ഫേസ് ചെയ്യാൻ റെഡിയായിരിക്കണം..... എന്തായാലും താൻ രണ്ടു ദിവസം കഴിഞ്ഞു ഒന്നുകൂടെ വാ... അപ്പോഴേക്കും റിസൾട്ട് വരും.... നമുക്ക് നോക്കാം... തത്കാലം താനിപ്പോ പൊക്കോളൂ......" ഡോക്ടർ അത്രേം പറഞ്ഞു പുറത്തേക്ക് ഇറങ്ങി... " അവളെവിടെ അമ്മേ...? " മഹേശ്വരിയമ്മ മഹിയെ രൂക്ഷമായൊന്ന് നോക്കി.... " നീ ഹോസ്പിറ്റലിൽ ആയ അന്ന് തന്നെ അവള് ഒളിച്ചോടി.... " മഹേശ്വരിയമ്മയുടെ വാക്കുകൾ കേൾക്കേ മഹിയിൽ പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല..... രണ്ടു ദിവസങ്ങൾക്ക് ശേഷം...... മഹി വീണ്ടും ഇന്ന് ചെക്ക് അപ്പിന് വന്നതാണ്.... ഹോസ്പിറ്റലിലെ നീണ്ട ഇടനാഴിക്ക് അപ്പുറം കാണുന്ന മുറിയിലേക്ക് അനുവാദത്തോടെ മഹിയും മഹേശ്വരിയമ്മയും കയറി.... " മഹിയുടെ ഇപ്പോഴുത്തെ സ്റ്റേജ് ഇത്തിരി ക്രിട്ടിക്കൽ ആണ്.... ട്യൂമർ പോലൊരു മുഴയാണ് തലയുടെ ഇടതു വശം...." ഡോക്ടറുടെ വാക്കുകൾ മഹിയിൽ വല്ലാത്തൊരു നടുക്കം തീർത്തു.... ക്യാൻസർ തന്നെ പാടെ വിഴുങ്ങാൻ തയ്യാറായിരിക്കുന്നു.... ഇനി എന്ത്...? എങ്ങനെ അഭിമുഖീകരിക്കും....? എങ്ങനെ തരണം ചെയ്യണം.....? ചോദ്യശരങ്ങൾ മനസിനെ പിടിച്ചുലച്ചു..... "ഇത്തിരി വലുതായത് കൊണ്ടു തന്നെ പെട്ടൊന്ന് നീക്കം ചെയ്യാൻ പറ്റില്ല.... കീമോ സ്റ്റാർട്ട് ചെയ്യാം.... മരുന്നുകൾക്കും മറ്റുമായി ഇത്തിരി അധികം പണചിലവ് ഉണ്ടാകും.... ഇവിടുത്തെ രീതികളും അറിയാലോ.... " മഹേശ്വരിയമ്മ തളർന്നിരിക്കുന്ന മകനെ നോക്കി.... ആകെ തനിക്കുള്ള കൂട്ട്... എന്റെ ജീവൻ പോയെ മകന്റെ മരണം ഉണ്ടാകാവൂ എന്ന് നിരന്തരം പ്രാർത്ഥിക്കുന്നൊരമ്മ.... കയ്യിലിപ്പോ തികച്ചും ഒരു അയ്യായിരം രൂപ കാണുമായിരിക്കും.... മകന്റെ ചികിത്സക്ക് ഇനി എന്ത് ചെയ്യും.... അവരുടെ ഉള്ളിൽ ആവലാതി നിറഞ്ഞു..... മഹിയെയും കൂട്ടി അവിടെ നിന്നിറങ്ങുമ്പോൾ അവരുടെ ശരീരവും മനസും അത്രമേൽ തളർന്നിരുന്നു....... 🍁🍁🍁🍁🍁🍁🍁🍁🍁 " കൊങ്ങക്ക് പിടിച്ചു അങ്ങ് കൊന്നാൽ ഉണ്ടല്ലോ... നാശം.... " അയാളുടെ മലമൂത്രം തുടച്ചു മടുത്തു കൊണ്ടു ലത അയാളോട് ചീറി.... " ഇന്നൊരു നേരം പട്ടിണി കിടക്കിൻ... അപ്പൊ പഠിക്കും... കുരിപ്പ്... കാലന് ഇങ്ങരെ കാണുന്നില്ലേ ആവോ.... " അപ്പച്ചി ദേഷ്യത്തോടെ പിറുപിറുത്തു..... അയാൾ വെറുതെ മുകളിലേക്ക് നോക്കി കിടന്നു.... അയാളുടെ ഉള്ളിലും തന്റെ ജീവൻ പോകുന്നില്ലല്ലോ എന്ന സങ്കടമായിരുന്നു..... ഒന്ന് മരിച്ചെങ്കിൽ... ഇതിനും മാത്രം അനുഭവിക്കാൻ എന്ത് പാപം ചെയ്തു ഞാൻ എന്ന ചോദ്യമായിരുന്നു അയാളുടെ ഉള്ളിൽ.... ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ മതിയാവൂ എന്നയാൾ മനഃപൂർവം മറന്നു കളഞ്ഞു..... 🍁🍁🍁🍁🍁🍁 " മോനെ... ഞാൻ തറവാട് വിൽക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു..... " മഹേശ്വരിയമ്മയുടെ വാക്കുകളൊന്നും മഹി കേൾക്കുന്നില്ലെന്ന് തോന്നി അവർക്ക്.... " മഹി....." അവരൊന്നു തട്ടി വിളിച്ചു.... അവൻ ഞെട്ടി അവരെ നോക്കി.... " ഞാൻ എന്റെ തറവാട് വിൽക്കാൻ പോവുകയാണ്... ആർക്ക് വേണ്ടിയാ ഇത് കെട്ടിപ്പിടിച്ചു ഇരിക്കുന്നത്... മഞ്ജുവിന്റെ ഓഹരി അവന് എടുത്തോട്ടെ... ബാക്കി എനിക്ക് നല്ലൊരു തുകക്ക് വിൽക്കണം...." അവരുടെ അച്ഛന്റെ സ്വത്തിന്റെ ഓഹരി വിൽക്കാൻ തീരുമാനിച്ചു കൊണ്ടു പറഞ്ഞവർ.... " ഈ വീടൊഴികെ എല്ലാം ഞാൻ വിറ്റ് തുലച്ചില്ലേ.... ഇനി അമ്മയുടെത് അമ്മക്ക് ഇഷ്ട്ടം പോലെ ചെയ്‌തോളൂ.... എനിക്ക് ഒന്ന് കിടക്കണം..... " തല വേദനിക്കും പോലെ തോന്നിയതും മഹി നെറ്റിയിൽ വിരൽ കൊണ്ടു തിരുമ്മി പറഞ്ഞു..... 🍃🍃🍃🍃🍃🍃🍃🍃 ഉമ്മച്ചിയുമ്മയുടെ കൂടെ തൊടിയിലൂടെ നടക്കുകയായിരുന്നു ശ്രീനന്ദ.... അവളുടെ കൂടെ തന്നെ അമീറും ഉണ്ടായിരുന്നു.... " നമ്മുക്ക് ഒരു ഹോട്ടൽ തുടങ്ങിയാൽ എങ്ങനെ ഉണ്ടായിരിക്കും... ഒരു വെജിറ്റെറിയൻ ഹോട്ടൽ... അവിടെക്ക് വേണ്ട പച്ചക്കറികൾ എല്ലാം നമ്മുക്ക് കൃഷി ചെയ്തു ഉണ്ടാക്കാം.... " ശ്രീനന്ദ ഉത്സാഹത്തോടെ പറഞ്ഞു.... " അനക്ക് താല്പര്യമുണ്ടെങ്കിൽ ഇയ്യ് ചെയ്‌തോ.... " ഉമ്മച്ചിയുമ്മ പറഞ്ഞതും അമീറിനെ നോക്കിയവൾ.... അവൻ നിറഞ്ഞ പുഞ്ചിരിയോടെ രണ്ടു കണ്ണുകളും ചിമ്മി... ഒരിടത്ത് ഒരുവളുടെ വളർച്ചയായിരുന്നെങ്കിൽ മറ്റു പലയിടങ്ങളിലും പലരുടെയും പതനമായിരുന്നു...... 🍁🍁🍁🍁🍁🍁🍁🍁🍁 " അച്ചേ കുഞ്ഞാവ ബോയ് ആണോ ഗേൾ ആണോ.... " സംശയം അമ്മുക്കുട്ടിക്കാണ്.... അവൾക്ക് എപ്പോഴും ഓരോ സംശയങ്ങളാണ്.... അതെല്ലാം അച്ച തന്നെ തീർപ്പാക്കുകയും വേണം.... ചെറുതായി വീർത്തു ഉന്തിവരുന്ന ആരോഹിയുടെ വയറിൽ വെറുതെയൊന്നും തഴുകി ദീപക്..... പിന്നെ നിറഞ്ഞ ചിരിയോടെ വയറിൽ ഉമ്മ വെച്ചു.... അവൻ ചെയ്യുന്നത് പോലെ അമ്മുകുട്ടിയും കണ്ണനും അവളുടെ വയറിൽ ഉമ്മ വെച്ചു.... " ആണായാലും പെണ്ണായാലും നമ്മടെ വാവയല്ലേ അമ്മുക്കുട്ട്യേ..... " ദീപക് പറഞ്ഞതിന് അമ്മുക്കുട്ടി തലയാട്ടി..... " നമ്മുക്ക് വെറുതെ ഒന്ന് പുറത്തേക്ക് പോയാലോ.... " തന്റെ മടിയിലിരിക്കുന്ന മക്കളെയും നെഞ്ചോരം ചാരി ഇരിക്കുന്ന ആരോഹി ഒന്നുകൂടെ കൈ പിടിയിലൊതുക്കി ചോദിച്ചവൻ.... " ദീപുഏട്ടനെന്തേ വട്ട് പിടിച്ചോ... എനിക്ക് വയ്യ ഈ നട്ട പാതിരക്ക് കറങ്ങാൻ ഒന്നും... കിടന്ന് ഉറങ്ങിക്കെ പിള്ളേരെ.... " കള്ള ഗൗരവത്തോടെ പറഞ്ഞവൾ... " വെക്കേഷൻ അല്ലേ... നമ്മുക്കും ലീവ് അവർക്കും ലീവ്..... നമ്മൾ പുറത്ത് പോലും പോയില്ലല്ലോ... അവർക്കും കാണില്ലേ ആഗ്രഹം...... " " എന്റെ ദീപു ഏട്ടാ... അവരുടെ ഉള്ളിൽ എന്തെങ്കിലും ആഗ്രഹം മുളപൊട്ടും മുൻപേ അതെല്ലാം ചെയ്തു കൊടുക്കും... ആ അവർക്ക് എന്ത് ആഗ്രഹം.... " " മക്കളെ ഉറക്കിക്കെ നീ.... എന്നിട്ട് നമ്മുക്ക് രണ്ടു പേർക്കും അങ്ങ് മുന്തിരി തോപ്പിൽ പോയി രാപാർക്കാം.. " ദീപക് ചിരിയോടെ അവരുടെ ചെവിയിലൊന്നു കടിച്ചു..... മടിയിലിരുന്ന് ഉറക്കം തൂങ്ങുന്ന കണ്ണനെയും അമ്മുക്കുട്ടിയെയും നേരെ കിടത്തി അവൻ ആരോഹിയിലേക്ക് തിരിഞ്ഞു.... നിറഞ്ഞ മനസോടെ അതിലുപരി സന്തോഷത്തോടെ ആരോഹി അയാളെ പുണർന്നു.... ഇന്നോളം കിട്ടാത്ത പലതും ദീപക് അവൾക്ക് നൽകി... ഭർത്താവിന്റെ പരിചരണവും സ്നേഹവും പ്രണയവും തലോടലുകളും ചേർത്ത് പിടിക്കലുകളും കൊണ്ട് അയാൾ അവളെ തന്റെ സ്നേഹം പകുത്തു നൽകി.... ആദ്യ ഗർഭധാരണത്തിൽ നിന്നും കിട്ടാത്ത പലതും അവൾക്കിപ്പോൾ ലഭിക്കുന്നുണ്ട്..........തുടരും....