നിശാഗന്ധി: ഭാഗം 65

നിശാഗന്ധി: ഭാഗം 65

രചന: ദേവ ശ്രീ

കാർ മേലെപ്പാട്ട് വന്നു നിന്നതും ദീപക് കോ ഡ്രൈവർ സീറ്റിൽ കിടന്നു ഉറങ്ങുന്നവളെ നോക്കി... പിറകിലിരുന്ന മക്കളും ഉറക്കം പിടിച്ചിട്ടുണ്ട്.... " എടോ... എഴുന്നേൽക്ക്... വീടെത്തി.... " ദീപക് തട്ടി വിളിച്ചതും ആരോഹി കണ്ണുകൾ തുറന്നു മുഖം ഉയർത്തി നോക്കി.... അപ്പോഴേക്കും സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയിരുന്നവൻ... മറുപുറം വന്നു ഡോർ തുറന്നു സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു കൊടുത്തു ആരോഹിയെ ഇറങ്ങാൻ സഹായിച്ചു.... വാങ്ങിയ സ്വീറ്റ്സിന്റെയും ബേക്കറിയും ഇത്തിരി ഫ്രൂട്ട്സും അടങ്ങിയ കവർ അവൻ ആരോഹിക്ക് നേരെ നീട്ടി.... "മക്കളെ ഞാൻ എടുക്കാം.... " ദീപക് പറഞ്ഞതും ആരോഹി കണ്ണുകൾ ഉയർത്തി ചുറ്റും നോക്കി.... ശരീരത്തിലേക്കൊരു വിറയൽ കടന്നു വന്നത് പെട്ടെന്നാണ്.... മുന്നിൽ നിറചിരിയോടെ നിൽക്കുന്ന മഹേശ്വരിയമ്മ.... മൂന്നു വർഷം മുൻപ് തന്റെ മക്കളെയും നെഞ്ചോടടക്കി പടിയിറങ്ങിയതാണ്...... ഇന്നിതാ വീണ്ടും ഇവിടെ... വീണ്ടും മഹിയുമായി ഒരു കണ്ടുമുട്ടൽ.... മഹി കുഞ്ഞുങ്ങളെ വേണം എന്ന് ആവശ്യപ്പെട്ടാൽ..... ചിന്തകൾ അധികരിച്ചതും തളർച്ച തോന്നി അവൾക്ക്.... " വാ മോളെ... എന്തെ അവിടെ തന്നെ നിന്നത്.... ". മഹേശ്വരിയമ്മ മുറ്റത്തേക്ക് ഇറങ്ങി ചോദിച്ചു.... ഓർമകളിൽ അവർ അവളുടെ മുഖം പരതിയെങ്കിലും പിടികിട്ടിയില്ല..... " വയ്യായ്കയുണ്ടോ....? വിയർക്കുന്നു....." ആരോഹിയുടെ കൈ പിടിച്ചു കൊണ്ടു മഹേശ്വരിയമ്മ ചോദിച്ചതും കുഞ്ഞുങ്ങളെ എടുക്കാൻ കുനിഞ്ഞ ദീപക് ഒന്ന് നിവർന്നു നിന്ന് അവരെ നോക്കി.....   " എന്തു പറ്റി....? "   " ഒരുപാട് യാത്ര ചെയ്തതിന്റെ ആകും.... " ആരോഹി മുഖത്തു ചിരി വരുത്തി പറഞ്ഞു..... അപ്പോഴേക്കും മക്കൾ ഉണർന്നിരുന്നു.... " എത്തിയോ അച്ചേ.... "   " ആടാ മുത്തു മണികളെ... അച്ഛടെ ചക്കര കുട്ടികൾ ഇറങ്ങിക്കെ...." ദീപക്കിന്‌ പിറകിൽ വരുന്ന മക്കളെ കണ്ടതും അവരിൽ സ്വന്തം മകന്റെ മക്കളെ കുറിച്ച് ഓർമ വന്നു.... എങ്കിലും പുറമെ ഭാവിച്ചില്ലവർ.... വളരെ സ്നേഹത്തോടെ തന്നെ അവരെ അകത്തേക്ക് ക്ഷണിച്ചു..... അപ്പോഴേക്കും കലക്കി വെച്ച നാരങ്ങ വെള്ളം എടുത്തിരുന്നു.... " മോൾക്ക് ഇപ്പൊ എത്ര മാസമായി...? " മഹേശ്വരിയമ്മ ചോദിച്ചു....   " 6 ആയി.... " ദീപക് ആണ് ഉത്തരം പറഞ്ഞത്....   ഒരിക്കൽ ഇവരുടെയെല്ലാം സ്നേഹവും പരിഗണനയും പ്രതീക്ഷിച്ചു വന്ന പെണ്ണിനെ തിരിഞ്ഞു പോലും നോക്കാത്തവരെയാണ് അവൾക്ക് ഓർമ വന്നത്....   " മഹി എവിടെ....? " ആരോഹിക്ക് ആ പേര് കേട്ടതും ഉള്ളിൽ വല്ലാത്ത സംഘർഷം നിറഞ്ഞു.... അവളുടെ മുഖം ഭാവം കണ്ടതും ദീപക് കണ്ണുകൾ ചുരുക്കി....   " വെള്ളം കുടിച്ചു ഒന്ന് ഫ്രഷായി ഇത്തിരി നേരം കിടന്നോളു...." മഹേശ്വരിയമ്മ അവരെ നോക്കി സ്നേഹത്തോടെ പറഞ്ഞു....   ദീപക് റൂമിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ വിഷാദഭാവവുമായി ഇരിക്കുന്ന ആരോഹി.... ബെഡിൽ വെറുതെ കിടക്കുന്നുണ്ട് മക്കൾ.... " എന്തു പറ്റി തനിക്ക്.... " അവളെ വയറിനോട് ചേർത്ത് നിർത്തി തലയിൽ തഴുകി ചോദിച്ചവൻ.....   " മഹി...... ". അത്രമാത്രമേ അവൾ പറഞ്ഞള്ളൂ.... അവൻ ഒന്നുകൂടെ മുറുക്കി പിടിച്ചവളെ..... " അതൊക്കെ കഴിഞ്ഞില്ലേ... ഇപ്പൊ നീ എന്റെ മാത്രമാണ്... അവര് എന്റെ മാത്രം മക്കളും.... ടെൻഷനടിക്കല്ലെടോ.... ഒരിക്കൽ തള്ളി പറഞ്ഞവനെ ഓർത്ത് കരഞ്ഞു ജീവിക്കുകയല്ല എന്റെ ആരൂ എന്നവനും അറിയട്ടെ..... " ആരോഹി ഒന്നും പറഞ്ഞില്ല.... വീണ്ടും പരസ്പരം അഭിമുഖീകരിക്കേണ്ടേ കാര്യമോർത്തവളുടെ ഹൃദയമിടിപ്പ് കൂടി..... " താനൊന്ന് വിശ്രമിക്ക്..... " ആരോഹിയുടെ നെറ്റിയിൽ ചൂണ്ട് ചേർത്ത് പറഞ്ഞയാൾ.....     മഹി എഴുന്നേറ്റു അകത്തളത്തിലേക്ക് വരുമ്പോഴാണ് ഓടികളിക്കുന്ന മക്കളെ കണ്ടത്.... അവരുടെ കളി ചിരികൾ കണ്ട് അമ്മയും തൊട്ടാരികിൽ ദീപക്കും..... " മഹി..... ". ദീപക്കിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവുന്നില്ല.... പഴയ മഹിയുടെ നിഴലെന്ന് തോന്നിക്കുന്ന രൂപം.... " മഹി.... " സംശയത്തോടെ അവനെ നോക്കി.... മഹി തെളിച്ചമില്ലാത്ത ഒരു ചിരി നൽകി.... " ചിലതിനെല്ലാം കാലം കണക്ക് ചോദിക്കുമെന്ന് പറയുമ്പോലെ.....   തലയിലൊരു മുഴ.... കാൻസർ ആണെന്ന് അറിയാൻ വൈകി....." മഹി പറഞ്ഞു നിർത്തി....   " ഇപ്പോഴും വൈകിയിട്ടില്ല മോനെ.... ചികിൽസിച്ചാൽ മാറും..... " മഹേശ്വരിയമ്മ കൂട്ടി ചേർത്തു..... ദീപക് ഒന്നും മിണ്ടാതെ ഇരുന്നു...... " അങ്കിളിന്റെ പേരെന്താ....? " അമ്മുക്കുട്ടിയുടെ വകയായിരുന്നു ചോദ്യം..... " എന്റെയൊ... എന്റെ പേര് മഹാദേവൻ.... എന്റെ അമ്മ എന്നെ മഹി എന്ന് വിളിക്കും..... " മഹി ചിരിയോടെ കുഞ്ഞിന്റെ മൂക്കിലൊന്നു തൊട്ടു.... വല്ലാത്തൊരു സ്നേഹം തോന്നി അവനാ കുഞ്ഞുങ്ങളോട്.... " ഞാൻ അയാന ദീപക്... ന്റെ അച്ഛൻ എന്നെ അമ്മുക്കുട്ട്യേ ന്ന് വിളിക്കും... ഇത് അയാൻ ദീപക്... ഇവനെ അച്ഛൻ കണ്ണാന്ന് വിളിക്കും.... " അമ്മുക്കുട്ടി മഹിയോട് പറഞ്ഞു....   " ആണോടി വായാടി..... " രണ്ടുപേരുടെയും നെറുകയിൽ തലോടി അവൻ.... ദീപക്കും അവന്റെ ആ പ്രവർത്തിയൊ കുഞ്ഞുങ്ങളുടെ സംസാരമോ തടഞ്ഞില്ല.....   " എത്രലാ പടിക്കണേ രണ്ടാളും.... " മഹി അവളുടെ സംസാരം വീണ്ടും കേൾക്കാൻ വേണ്ടി ചോദിച്ചു....   " രണ്ടാളും യൂ കെ ജി യിലാ....". കണ്ണൻ ചിരിയോടെ പറഞ്ഞു.....   " രണ്ടാളും.... " മഹി അതിശയം ഭാവിച്ചു....   " ഞങ്ങളെ ട്വിൻസ് ആണ്.... " ആ വാക്കുകൾ അവനിൽ ഓർമകളുടെ കുത്തൊഴുക്കായിരുന്നു.... തന്റെ മക്കളും ഇതുപോലെ സംസാരിക്കുന്നുണ്ടാകുമോ...... അവരുടെ കളി ചിരികളും ഇങ്ങനെ ആയിരിക്കുമോ..... മക്കള് രണ്ടുപേരും ദീപക്കിന് ചുറ്റും കളിക്കുന്നത് നോക്കി നിന്നു മഹി.... " അച്ഛന്റെ ചെല്ലക്കുട്ടികൾ ആണോ....? " ഒരു ചിരിയോടെ ചോദിച്ചവൻ.... " ഞങ്ങക്ക് രണ്ടാൾക്കും അച്ഛനെ വല്ല്യ ഇഷ്ട്ടാ..... " അമ്മുക്കുട്ടി വലിയ കാര്യം പോലെ പറഞ്ഞു....   മക്കളുടെ ശബ്ദം കേട്ടാണ് ആരോഹി അവിടേക്ക് ചെന്നത്.....   ദീപക് ചിരിയോടെ ഇരിക്കുന്നതാണ് കണ്ണിൽ പെട്ടത്..... ചുറ്റുമുള്ളതൊന്നും നോക്കാതെ ആ ഒരുവനിലേക്ക് മാത്രം സ്നേഹത്തോടെ ചെറു പുഞ്ചിരിയോടെ നടന്നടുത്തു...   " ക്ഷീണമെല്ലാം മാറിയോ....? " അവളുടെ അരികിലേക്ക് കൈ നീട്ടി പിടിച്ചു കൊണ്ടു ദീപക് ചോദിച്ചു..... "മ്മ്...." പുഞ്ചിരിയോടെ തലയാട്ടി അവൻ നീട്ടിയ കൈകളിൽ പിടിച്ചു കൊണ്ടു ദീപക്കിനരികിൽ ഇരുന്നു.... കണ്ണുകൾ ഉടക്കിയത് എതിർവശം ഇരിക്കുന്ന മഹിയിലാണ്.... രണ്ടുപേരിലും വല്ലാത്തൊരു ഞെട്ടലുണ്ടായി..... മഹി ആരോഹിയെ കണ്ടതിന്റെയും ആരോഹി അവന്റെ രൂപം കണ്ടും...... " ആരൂ.... ഇതാടോ മഹി... മഹാദേവൻ....." ആരോഹിയെ ചേർത്ത് പിടിച്ചു ദീപക് പറഞ്ഞു..... " മഹി ഇതെന്റെ വൈഫ്‌ ആണ്..... ആരോഹി...." ദീപക് രണ്ടുപേരെയും പരസ്പരം പരിചയപ്പെടുത്തി..... കാണുന്ന കാഴ്ചയിലെ സത്യാവസ്ഥ ഉൾക്കൊള്ളാനാവാത്തത് പോലെ ഒരു നിമിഷം നിന്നയാൾ..... പണ്ട് കണ്ട് പിരിഞ്ഞതിനേക്കാൾ ഒരുപാട് വ്യത്യാസമുള്ള രണ്ടുപേര്.... ഒരുവൾ കാഴ്ച്ച കൊണ്ടു അതി സുന്ദരിയായെങ്കിൽ മറ്റൊരുവന് ശരീരം സൗന്ദര്യം നഷ്ട്ടപെട്ടത് പോയി..... " അച്ഛാ..... ഈ അമ്മുക്കുട്ടി..... " കണ്ണന്റെ ശബ്ദത്തിലാണ് അവർ ചിന്തകളെ വെടിഞ്ഞത്....   " അമ്മുക്കുട്ട്യേ...... " ദീപക് കൊഞ്ചലോടെ വിളിച്ചു.... " ഇല്ലച്ചെ..... ഞാൻ പാവാ.... " ദീപക്കിനെ നോക്കി ചിണുങ്ങുന്ന കുഞ്ഞിനെ കാണെ മഹിയുടെ ഉള്ളിൽ വാത്സല്യത്തിന്റെ നീരുറവ പൊടിഞ്ഞു.... തന്റെ മക്കൾ... തന്റെ രക്തം..... തന്റെതെന്ന് പറയാൻ അവകാശമുള്ളവർ..... താനല്ലേ ആ സ്നേഹത്തിന്റെ അവകാശി... ദീപക്കിന് പകരം അവർ അച്ഛാന്ന് സ്നേഹത്തോടെ വിളിക്കേണ്ടത് തന്നെയല്ലേ.... ഹൃദയത്തിൽ സ്നേഹത്തിന്റെ ഉറവ ഉരുപൊട്ടൽ തീർത്തപ്പോൾ എന്നോ കുഴിച്ചു മൂടിയ സ്വാർത്ഥതയും അതോടൊപ്പം പുറത്തേക്ക് ഒഴുകി.....   ആരോഹിയെ നഷ്ട്ടപ്പെടുത്തിയതിൽ ഇന്നും നഷ്ട്ടബോധമില്ല...... അവളോട്‌ ചെയ്തു പോയതോർത്തു എപ്പോഴോ വിഷമം തോന്നിയിരുന്നു... എന്നാൽ തന്റെ കുഞ്ഞുങ്ങൾ..... മറ്റൊരുവനെ അച്ഛാന്ന് വിളിച്ചു അവനിലേക്ക് സ്‌നേഹം പകരുന്നത് കാണെ തോന്നുന്ന നഷ്ടബോധവും വിഷമവും പറഞ്ഞറിയിക്കാൻ കഴിയുന്നില്ല..... ഇവരെയൊന്നും ജീവിതത്തിൽ കണ്ടുമുട്ടാതിരുന്നെങ്കിൽ... താനും ശ്രീനന്ദയും മക്കളും മാത്രമായിരുന്നെങ്കിൽ.... ആ നിമിഷം നഷ്ട്ടബോധം പാടെ വിഴുങ്ങിയവനെ..... ശ്രദ്ധ മുറ്റത്ത് ഓടി കളിക്കുന്ന മക്കളിൽ തന്നെ എത്തി നിന്നു.... അവരുടെ കളിചിരികളിലേക്ക് വീണ്ടും മുഴുകി... ഓടി കളിക്കുന്ന അമ്മുക്കുട്ടി തെന്നി വീണതും മഹി പിടഞ്ഞെഴുന്നേറ്റ് ഓടി.... അവൻ കുഞ്ഞിനെ വാരി എടുക്കും മുന്നേ ദീപക് അവളെ വാരി എടുത്തു നെഞ്ചോട് ചേർത്തിരുന്നു.... അവളുടെ ദേഹത്ത് പറ്റിയ പൊടി തൂത്തു കൊടുത്തു ഒരു കുഞ്ഞുമ്മയും നൽകി അവളെ സമാധാനിപ്പിക്കുന്ന ദീപക്.... മഹിക്ക് ആ കാഴ്‌ച തീരാ നോവ് നൽകി.... " മോൾക്ക്‌ എന്തെങ്കിലും പറ്റിയോ....? " ഇടറിയ ശബ്ദത്തിൽ മഹി ചോദിച്ചു.....   " ഇല്ലങ്കിൾ..." അപ്പോഴും ദീപക് കുഞ്ഞിന്റെ കൈ പിടിച്ചു നോക്കി.... " ഞാൻ എടുക്കാം.... " ദീപക്ക് അവളോട് കാണിക്കുന്ന സ്നേഹം മഹിക്ക് അംഗീകരിച്ചു കൊടുക്കാൻ കഴിയാത്ത പോലെ പറഞ്ഞു..... " ചെല്ല് മോളെ.... " ദീപക് പറഞ്ഞതും ആരോഹി അവളെ തടഞ്ഞു.... " മോള് പോയി കയ്യിൽ പറ്റിയ പൊടി കഴുകി കളയ്.. " അവളെ തഴുകി കൊണ്ടു ആരോഹി പറഞ്ഞു.... ദീപക് വല്ലായ്മയോടെ നിൽക്കുന്ന മഹിയെ ഒന്ന് നോക്കി.... " അച്ച കഴുകി തന്നാൽ മതി.... " അമ്മുക്കുട്ടി വാശി പിടിച്ചു.... അവളെയും കൊണ്ടു അകത്തേക്ക് കയറുമ്പോൾ ആരോഹി കണ്ണന്റെ കൈ തന്റെ കൈ ഭദ്രമാക്കി.... അകത്തേക്ക് കയറുമ്പോൾ ദീപക് അവൾക്ക് കയറാൻ സഹായത്തിനെന്ന പോലെ അവളുടെ കൈകൾ പൊതിഞ്ഞു പിടിച്ചു.....   മഹി ആ നിമിഷം വല്ലാതെ ചെറുതായത് പോലെ തോന്നി അവന്..... താൻ അവൾക്കും മക്കൾക്കും ഒരിക്കലും വെച്ച് നീട്ടാത്ത പലതും ദീപക് അവർക്ക് നൽകുന്നു..... ദീപക് കുഞ്ഞുമായി അകത്തേക്ക് കയറി പോയതോ കഴുകി തിരികെ വന്നതോ ഒന്നും തന്നെ മഹി അറിഞ്ഞില്ല.... " മഹി.... " പുറത്ത് നിൽക്കുന്നവനെ നോക്കി ദീപക് വിളിച്ചു.... " തനിക്ക് മക്കളെ എപ്പോ വേണേലും വന്നു കാണാം... സ്നേഹിക്കാം.... കൊഞ്ചിക്കാം..... അതിനു ആരും തടസം നിൽക്കില്ല... അവൾ അവളുടെ വിഷമം കൊണ്ടു പറഞ്ഞതാകും...." വീണ്ടും വീണ്ടും ദീപക്കിന് മുന്നിൽ താൻ ഒന്നുമല്ലാതായി പോകുന്നത് പോലെ തോന്നി മഹിക്ക്... കുറച്ചു നിമിഷങ്ങൾക്ക് മുൻപ് മനസ്സിൽ രൂപപ്പെട്ട പല വികാരങ്ങളും അവനിൽ തന്നെ അടിയറവ് പറഞ്ഞിരിക്കുന്നു....   " അവളെ കുറ്റം പറയാൻ പറ്റില്ല.... എനിക്ക് അതിനുള്ള അർഹതയില്ല.... നീ അവൾക്ക് കൊടുക്കുന്നതിന്റെ നൂരിലൊരംശം ഞാൻ അവൾക്ക് നൽകിയിട്ടില്ല..... നീ എന്റെ മക്കൾക്ക് നല്ലൊരു അച്ഛനാകും... അവർ നിന്റെ മക്കളായി തന്നെ വളരട്ടെ...... " മഹി വല്ലാത്തൊരു വേദനയോടെ പറഞ്ഞു തീർത്തു.....   ദിവസങ്ങൾ വീണ്ടും മുന്നോട്ട് കുതിച്ചു.... ദീപക് പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തതിന്റെ പിറ്റേന്ന് തന്നെ ആരോഹിയും മക്കളുമായി നാട്ടിലേക്ക് തിരിച്ചു.....   🍁🍁🍁🍁🍁🍁🍁🍁 " ഇനിയും താനിവിടെ തളർന്നു കിടന്നാൽ ഒരു രക്ഷപെടലില്ല..... എന്തെങ്കിലും ചെയ്തു പുറത്ത് കടന്നെ മതിയാകൂ..... " ശ്രീലക്ഷ്മി ചിന്തിച്ചു..... ഈ മുറിക്ക് പുറത്ത് എങ്ങോട്ടാ വഴിയെന്ന് പോലും അറിയില്ല.... വന്നതിൽ പിന്നെ ഇതിനുള്ളിൽ അടച്ചിട്ടിരിക്കുകയാണ്....   " എടി പെണ്ണെ.... " അകത്തേക്ക് വരുന്ന സ്ത്രീയുടെ കയ്യിലെ ട്രൈയിൽ മദ്യക്കുപ്പിയും സോഡയും ഗ്ലാസും മിക്സ്‌ച്ചറും ഉണ്ട്.... " നിനക്ക് ഒരു കസ്റ്റമർ ഉണ്ട്.... തഞ്ചത്തിലൊക്കെ മതി..... വല്ലാണ്ട് ഒച്ച പുറത്തേക്ക് എടുക്കണ്ട..... എല്ലാവരും ഉച്ചമയക്കത്തിലാണ്..... " ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പറഞ്ഞു കൊണ്ടു പോയവർ..... ശ്രീലക്ഷ്മി മടുപ്പ് തോന്നി.... ഇഷ്ട്ടമല്ലാത്ത പലരും തന്നെ ഉപയോഗിക്കുന്നു എന്നത് ചിന്തിക്കാൻ കഴിയുന്നില്ല..... വാതിൽ തുറന്നു വരുന്നവനെ കണ്ടതും കണ്ണ് മിഴിഞ്ഞു..... പ്രായം പതിനെട്ടെന്ന പോലെയുള്ള ഒരുവൻ... ഇവിടെ അധികവും മുപ്പതോ അതിൽ കൂടുതൽ ഉള്ളവരും കിളവൻമാര് വരെ വരും.... ആദ്യമായാണ് ഇങ്ങനെ ഒരുവൻ.....   " നീ എന്താഡി ഇങ്ങനെ നോക്കുന്നത്... എനിക്ക് നിന്നെ സംതൃപ്തി പെടുത്താൻ കഴിയോ എന്നാണോ.... എന്നാൽ എനിക്ക് കഴിയും.... പത്തൊൻപത് വയസായി എനിക്ക്... നിനക്ക് അറിയോ.... " അവൻ ചോദിച്ചതും ശ്രീലക്ഷ്മി മുഖം കുനിച്ചു..... " ആ മദ്യമെടുത്തു ഒഴിക്ക്.... ". അവൻ പറഞ്ഞതും ശ്രീലക്ഷ്മി സോഡ പോലും ഒഴിക്കാതെ മദ്യം ഗ്ലാസിലേക്ക് പകർന്നു.... അവൻ അവിടം ചുറ്റും നോക്കി കാണുന്ന അവന്റെ നേരെ ഗ്ലാസ്‌ നീട്ടിയതും അവൻ വായിലേക്ക് ഒന്നാകെ കമിഴ്ത്തി.... പെട്ടൊന്ന് നെഞ്ചു ഉഴിഞ്ഞു കൊണ്ടു ചാടി എഴുന്നേറ്റു.... "ഇത്തിരി വെള്ളം... വെള്ളം..." അവൻ പരവേശപ്പെട്ടു.... " ഇത്തിരി വെള്ളം താ ചേച്ചി.... " അവൻ അവളോട് കെഞ്ചി... ശ്രീ ലക്ഷ്മി സോഡ കുപ്പി തുറന്നു അവന് നേരെ നീട്ടി.... അവൻ പതിയെ പതിയെ നെഞ്ചു ഉഴിഞ്ഞു കൊണ്ടു അത്‌ വായിലേക്ക് കമിഴ്ത്തി.... " നീ ആദ്യമായിട്ട് കുടിക്കുകയാണോ....? " ചോദിക്കാതിരിക്കാൻ അവൾക്ക് ആയില്ല.... അവൻ അതെന്ന് തലയാട്ടി... " ഇന്ന് ആ തേപ്പ്ക്കാരീടെ കല്യാണമാണ്... അവളുടെ ഫസ്റ്റ് നൈറ്റിന് മുന്നേ എന്റെ ഫസ്റ്റ് മോർണിംഗ് കഴിയണം... ഇതെന്റെ വാശിയാണ്.... ". തലയിലേക്ക് കിക്ക് കയറി തുടങ്ങവേ അവൻ പറഞ്ഞു....   ശ്രീലക്ഷ്മി കഷ്ട്ടം തോന്നി.... ഇതുപോലെയായിരുന്നു ഒരിക്കൽ താനും... കുഞ്ഞ് കുഞ്ഞു വാശികൾ ജയിക്കാൻ എന്തും കാണിക്കുന്നവൾ.... " ചേച്ചി എന്നോട് സഹകരിക്കണം..... " അവൻ അവളുടെ കൈ പിടിച്ചു പറഞ്ഞു.... " നീ എങ്ങനെയാണ് വന്നത്...? "   " കാറുണ്ട്.... " പണത്തിന്റെ അഹങ്കാരം.....   " നീ ആദ്യമായിട്ടല്ലേ.... അപ്പൊ അത് അടിപൊളിയാക്കണം...." ശ്രീലക്ഷ്മി പറഞ്ഞതും ഒരുവളോടുള്ള വാശിയിൽ അവനും ആവേശം കൂടി.... " വേണം.... "   " എങ്കിൽ ഇവിടുന്നു കുറച്ചു അപ്പുറം പോയാൽ ഒരു അരുവിയുണ്ട്.... അവിടെ ഒരു പാറക്കെട്ടും വെള്ളച്ചാട്ടവും... അവിടെ ആണേൽ എന്ത്‌ രസമായിരിക്കും.... " ശ്രീലക്ഷ്മി അവനിലേക്ക് ചേർന്നിരുന്നു പറഞ്ഞതും അവനും അത്‌ പോലെ തലയാട്ടി..... " എങ്കിൽ ഇപ്പൊ പോവാം... " അവൻ വേഗം എഴുന്നേറ്റു... " ആവേശം വേണ്ട... പതുക്കെ... പതുക്കെ... ഇവിടെ ആരും അറിയണ്ട... അറിഞ്ഞാൽ സമ്മതിക്കില്ല.... " അവൾ കൈ പിടിച്ചു പറഞ്ഞതും അവൾ അനുസരണയുള്ള കുഞ്ഞിനെ പോലെ അവളുടെ കൂടെ നിന്നു...   ശ്രീലക്ഷ്മി പതിയെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.... താഴെ ഹാളിലേക്ക് എത്തി നോക്കി... ആരും തന്നെയില്ല.... അവനെയും വലിച്ചു ഹാളിലേക്ക് ഇറങ്ങി മുൻവശത്തെ ചാരി വെച്ച വാതിൽ തുറന്നു അവന്റെ കാർ ലക്ഷ്യമാക്കി ഓടി.... കാറിലേക്ക് കയറി വേഗം എടുക്കാൻ പറഞ്ഞതും അവളുടെ ദൃതി അവനിലേക്കും പടർന്നു.... അപ്പോഴും അവളിലെ ഭയം വിട്ടു പോയിരുന്നില്ല... പിടിക്കപ്പെട്ടാൽ കിട്ടുന്ന പ്രഹരങ്ങൾ... വേദനകൾ....   " എങ്ങോട്ടാ.... " അവൻ വഴി ചോദിച്ചു... അവളൊന്നവനെ നോക്കി... " അരുവി എവിടെ... " " കുറച്ചു കൂടി മുന്നോട്ട് പോണം.... " അവനെ നോക്കി പരിഭ്രമത്തിൽ പറഞ്ഞവൾ.... വണ്ടി മുന്നോട്ട് നീങ്ങി.... " ടൗണിൽ എത്തി.... ഇത് എവിടെയാണ്.... " അവന്റെ ബോധം മറയുന്നുണ്ടെന്ന് തോന്നി അവൾക്ക്.... ആദ്യമായി കുടിക്കുന്നതിന്റെ ആകും.... " നീ ഇവിടെ നിർത്തു... ഞാൻ ഇത്തിരി ഫ്രൂട്സ് വാങ്ങി വരാം.... " വണ്ടി സൈഡ് ആക്കിയതും അവനെ നോക്കി പറഞ്ഞു... " പൈസ.... " അവൾ അവന് നേരെ കൈ നീട്ടി.... പോക്കറ്റിൽ നിന്നും ഒരു അഞ്ഞൂറ് രൂപ അവൻ നീട്ടി.... ശ്രീലക്ഷ്മി ചിരിയോടെ അവനെ നോക്കി കൊണ്ടു കാറിൽ നിന്നിറങ്ങി.... റോഡ് ക്രോസ് ചെയ്തു കൊണ്ടു ഓപ്പോസിറ് നിർത്തിയിട്ട ഓട്ടോയിൽ കയറി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് എന്ന് മാത്രം പറഞ്ഞു..... ഓട്ടോ മുന്നോട്ട് നീങ്ങുമ്പോൾ കാറിൽ മയങ്ങി കിടക്കുന്നവനെ ഒന്ന് നോക്കിയവൾ.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story