നിശാഗന്ധി: ഭാഗം 66
Nov 11, 2024, 22:06 IST

രചന: ദേവ ശ്രീ
പോലീസ് സ്റ്റേഷലിലേക്ക് കയറി ചെല്ലുമ്പോ ശരീരം പാടെ തളർന്നു പോയിരുന്നവളുടെ.... ഇന്നോളം അഭിമുഖീകരിക്കാത്ത സാഹചര്യം..... പോലീസ് ഓഫീസർക്ക് മുന്നിലിരുന്നു ഇന്നോളം താൻ അനുഭവിച്ച നരകയാതനകൾ വിവരിക്കുമ്പോൾ പലപ്പോഴും കരഞ്ഞു പോയവൾ.... വനിതാ പോലീസ് അവൾക്ക് നേരെ ഒരു ഗ്ലാസ് വെള്ളം നീട്ടിയതും അവൾ തൊണ്ട വരണ്ടത് പോലെ വാങ്ങി കുടിച്ചു.... ഇപ്പോഴും ആ നരകയാതനയിൽ നിന്നും മുക്തമായെന്ന് വിശ്വസിക്കാൻ ആവുന്നില്ല അവൾക്ക്..... " കുട്ടി ആ സ്ഥലം ഒന്ന് കാണിച്ചു തരണം.... " മുന്നിൽ നിൽക്കുന്ന ഓഫീസർ പറയുമ്പോൾ ശ്രീലക്ഷ്മി തലയാട്ടി... " അപ്പൊ ആ പയ്യനെ പോക്കണ്ടേ സാറെ....? " കോൺസ്റ്റബിൾ ചോദിച്ചു... " വേണം..... " അത്രയും പറഞ്ഞു ശ്രീലക്ഷ്മിയെയും കൂട്ടി അവർ അവിടെ നിന്നും ഇറങ്ങി.... കാടും കടന്നു ഉൾവഴിയിലൂടെ വണ്ടി മുന്നോട്ട് നീങ്ങി.... ഒടുവിൽ ആരുടെയും കണ്ണെത്തി പെടാത്ത സ്ഥലം.... അവിടെ നിന്നും സകലരെയും പിടിച്ചു പോലീസ് ജീപ്പിൽ കയറ്റാൻ പോലീസുക്കാർ അവരുമായി ഒരു മൽപ്പിടുത്തം തന്നെ നടത്തി..... ആ ജീപ്പ് ചെന്നെത്തിയത് ശരത്തിന്റെ വീട്ട് മുറ്റത്താണ്... പോലീസുക്കാർക്കൊപ്പം കയറി വരുന്ന ശ്രീലക്ഷ്മിയെ കണ്ടതും അവന് കാര്യങ്ങളുടെ കിടപ്പ് വശം മനസിലായി.... ' ഇന്നോളം തനിക്ക് ഉണ്ടായിരുന്ന അന്തസ്സും അഭിമാനവും സുഖജീവിതം തീർന്നെന്ന് തോന്നി പോയി അവന്....' ശരത്തിനെയും അറസ്റ്റ് ചെയ്തപ്പോഴേക്കും ഇരുട്ട് വീണിരുന്നു.... ശ്രീലക്ഷ്മി പറഞ്ഞതനുസരിച്ചു മഹിയുടെ വീട്ടിലേക്കാണ് ആ ജീപ്പ് പോയത്.... 🍁🍁🍁🍁🍁🍁🍁 " ആ മക്കള് പോയതോടെ വല്ലാത്തൊരു ശൂന്യത.... " ചാരു കസേരയിൽ കിടക്കുന്നവനെ നോക്കി തിണ്ണയിൽ ഇരുന്നു മഹേശ്വരിയമ്മ പറഞ്ഞു.... മഹി ഒന്നും മിണ്ടാതെ അമ്മയെ നോക്കി.... " അമ്മക്ക്.... അമ്മക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ....? " നിർവികാരമായിരുന്നു അവന്റെ ഭാവം..... മഹേശ്വരിയമ്മ ഒന്നും മിണ്ടാതെ അവനെ നോക്കി.... " അമ്മ ആഗ്രഹിച്ച ഒരു മകനെ അല്ലായിരുന്നു ഞാൻ.... എനിക്ക് എപ്പോഴും നല്ലത് മാത്രം നേടി തന്നിട്ട് ഞാൻ കുത്തഴിഞ്ഞൊരു ജീവിതം നയിച്ചു.... എത്ര പ്രൊഡ്ഢിയോടെ ജീവിച്ചതാ അമ്മ.... അമ്മയുടെ നോട്ടത്തിൽ തന്നെ മേലെപ്പാട്ടെ ഇലകൾ പോലും വിറച്ചിരുന്നു.... ആ അമ്മയാണ് ഇപ്പൊ ഇങ്ങനെ എന്റെ മുന്നിൽ.... " മഹിക്ക് വല്ലാത്തൊരു ഉൾകുത്തൽ തോന്നി..... " എന്റെ വാശികൾ ജയിക്കാൻ വേണ്ടി ജീവിക്കുമ്പോൾ ഞാൻ നിന്നെ ശ്രദ്ധിച്ചില്ല... അത് എന്റെ മാത്രം തെറ്റാണ്... നീ ഇങ്ങനെ ആയതിൽ ഏറിയ പങ്കും എന്റെയാണ്.... ഒരമ്മ മകനെ സ്നേഹം കൊടുത്തു വളർത്തണമായിരുന്നു... ഞാൻ നിന്നെ ആഞാപിച്ചും അനുസരിപ്പിച്ചും വളർത്തി എടുത്തു.... കാലം പുറകോട്ട് ചിന്തിക്കുമ്പോൾ എല്ലാം അനുഭവിക്കാൻ ഞാൻ ബാധ്യതസ്ഥയാണ്... " ജീവിതത്തിൽ ചെയ്ത ശരി തെറ്റുകളിലൂടെ ഉള്ള സഞ്ചാരപാതയിലായിരുന്നവർ..... " പറയുമ്പോൾ നിനക്ക് ഇഷ്ട്ടമാകുമോ എന്നെനിക്ക് അറിയില്ല.... എന്നാലും ആ കുഞ്ഞിമക്കളെ കണ്ടത് മുതൽ എന്റെ ഉള്ളിലൊരു ആഗ്രഹം ഉണ്ട്... എന്റെ പേരകുട്ടികളെ ഒന്ന് കാണണം എന്ന്..... അവരും വലുതായി കാണുമല്ലേ......." കണ്ണുകളിൽ ഉരുണ്ട് കൂടിയ കണ്ണുനീർ ഒപ്പിയെടുത്തു പറഞ്ഞവർ..... മഹി അമ്മയെ നോക്കി.... വല്ലാത്തൊരു കുറ്റബോധമാണ് മനസ് നിറയെ..... ഇത്തിരി കൂടി കാര്യങ്ങൾ ചിന്തിച്ചു പ്രവർത്തിച്ചെങ്കിൽ... എല്ലാവരോടും സ്നേഹവും കരുണയും സഹാനുഭൂതിയും നിറഞ്ഞ മനുഷ്യനായി ജനിച്ചിരുന്നെങ്കിൽ... മറ്റുള്ളവരുടെ സന്തോഷവും കൂടെ കണക്കിലെടുത്തു ജീവിച്ചിരുന്നെങ്കിൽ..... " നീ ഒന്നും പറഞ്ഞില്ല.... അവളുടെ അഡ്രെസ്സ് ഉണ്ടോ നിന്റെ കയ്യിൽ....? " മഹേശ്വരിയമ്മ ആകാംക്ഷയോടെ ചോദിച്ചു..... " അവരെ അന്വേഷിച്ചു അമ്മ ഇറങ്ങരുത്..... അവൾ മറ്റൊരു ജീവിതം തെരഞ്ഞെടുത്തു.... അവൾക്ക് ഇപ്പൊരു ഭർത്താവ് ഉണ്ട്.... എന്റെ മക്കൾക്ക് ഇപ്പൊ ഒരച്ഛനുണ്ട്.... അവര് സന്തോഷമായി ജീവിക്കട്ടെ..... " മഹി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.... " എന്നാലും എന്റെ മക്കളെ എനിക്ക് ഒരു നോക്ക് കണ്ട് മരിക്കണം എന്നുണ്ടായിരുന്നു.... " ആ വൃദ്ധ സങ്കടത്തോടെ പറഞ്ഞു..... " അമ്മ അവരെ കണ്ടല്ലോ.... അമ്മേടെ കൂടെ കുറുമ്പും കുസൃതിയും കാണിച്ചു ഒരാഴ്ച്ച അവരുണ്ടായിരുന്നു.... ". മഹി പറയുമ്പോൾ അവർക്ക് അത്ഭുതഭാവം.... അവർ ആരോഹി വന്നതും അവളുടെ ഒഴിഞ്ഞു മാറ്റങ്ങളും അകൽച്ചയും ഓർത്തു..... " എന്നിട്ട് നീ എന്തെ അന്ന് പറഞ്ഞില്ല... എന്റെ മക്കളെ എനിക്ക് ഒമാനിച്ചു മതിയായില്ലാ.... " മഹേശ്വരിയമ്മ അവനെ കുറ്റപ്പെടുത്തി.... " പറഞ്ഞിട്ട്.... അവരെ ഇവിടെ പിടിച്ചു നിർത്താനോ.... അതിനുള്ള അവകാശം ഇപ്പൊ അമ്മക്ക് ഇല്ല... എനിക്കും... ഒരിക്കൽ... ഒരിക്കൽ അമ്മക്ക് ആ അവകാശം ഉപയോഗിച്ച് അവരെ ഇവിടെ പിടിച്ചു നിർത്തമായിരുന്നു... അന്ന് അമ്മ അത് ചെയ്തില്ല.... നമ്മുക്ക് എല്ലാം നഷ്ട്ടപ്പെട്ടു ഒന്നുമില്ലാതായപ്പോൾ മാത്രം അവരെ ഓർത്തു.... എനിക്ക് ഈ അസുഖം ഉള്ളത് കൊണ്ടു മാത്രം എന്റെ ചിന്തകളെ ഞാൻ തിരുത്തി.... നമ്മൾ രണ്ടുപേരും തെറ്റുക്കാരാണ്.... " മഹി പറഞ്ഞതും മുറ്റത്തെക്ക് കയറി വരുന്ന പോലീസ് ജീപ്പിലേക്ക് നോക്കി.... ജീപ്പിൽ നിന്നും ഇറങ്ങിയ പോലീസുക്കാരാന് പിന്നാലെ ശ്രീലക്ഷ്മി.... അവന്റെ കണ്ണുകൾ ചുരുങ്ങി.... പോലീസുക്കാരൻ പൂമുഖത്തേക്ക് കയറിയതും രണ്ടുപേരും എഴുന്നേറ്റു.... ശ്രീലക്ഷ്മി ഇന്നോളം അനുഭവിച്ച യാതനകൾ പറയുമ്പോഴും ശരത് അവളെ തട്ടി കൊണ്ടു പോയതാണ് എന്ന് കൂടി അയാൾ കൂട്ടിചേർത്തു.... ഇന്നോളം ഇവളെ കാണാത്തതിൽ പോലീസിൽ പരാതി പെടാത്തതിന് മഹിയെ ശകാരിക്കുകയും ചെയ്താണ് അയാൾ അവിടെ നിന്നും മടങ്ങിയത്.... അപ്പോഴും ശ്രീലക്ഷ്മി ഇനിയെന്തന്നപോലെ മുറ്റത്തു തന്നെ നിൽപ്പ് ഉറപ്പിച്ചു..... മഹേശ്വരിയമ്മക്ക് അവളോട് ഒരലിവ് തോന്നി... " കയറി വാ.... " സ്ത്രീ സഹജമായ സഹതാപത്തിൽ അവളെ വിളിച്ചു.... " നിൽക്ക്.... " അവൾ അകത്തേക്ക് കയറാൻ ഭാവിച്ചതും മഹി പറഞ്ഞു.... " എന്റെ ജീവിതത്തിലേക്ക് കൂടിയാണ് നിന്നെ കൂട്ടിയത്.... ആ സാഹചര്യമല്ല ഇപ്പോൾ... ഞാൻ.... ഞാനൊരു ക്യാൻസർ പേഷ്യന്റ് ആണ്.... " മഹിയുടെ വാക്കുകൾ കേൾക്കേ കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപോലെ അവൾ മുഖം ഉയർത്തി നോക്കി..... ശരിയാണ് ആകെ കോലം കെട്ടുപോയ മഹി..... " പറഞ്ഞു വന്നതെന്താന്ന് വെച്ചാൽ ഒരു ഭർത്താവിൽ നിന്ന് നിനക്ക് കിട്ടേണ്ട യാതൊരു സുഖങ്ങളും എന്നിൽ നിന്നും കിട്ടില്ല.... പണ്ടത്തെ പോലെ സുഭിക്ഷമായ ഭക്ഷണങ്ങളുമില്ല ഇവിടെ... സാമ്പത്തികമായിട്ട് തീരെ ഇല്ല... ചുരുക്കി പറഞ്ഞാൽ മുങ്ങി പോകുന്ന കപ്പലാണ്...... ഇനിയും സാഹചര്യങ്ങളെ വിശദമാക്കി തരേണ്ടല്ലോ ലെ....." ശ്രീലക്ഷ്മി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി..... ഒന്ന് ഉറക്കെ പൊട്ടി കരയാൻ തോന്നി അവൾക്ക്...... പക്ഷേ ഒരു ശുദ്ധവായു കിട്ടിയത് പോലെ..... ✡️✡️✡️✡️✡️✡️✡️ " അമീറെ.... അടങ്ങി ഇരിക്കുന്നുണ്ടോ.... " പിറകിൽ നിന്നും ഇക്കിളി പെടുത്തുന്നവനെ ദോശ ചുടുന്ന തവി എടുത്തു അടിക്കാൻ ഓങ്ങി.... " അടങ്ങി നിൽക്ക് പെണ്ണെ.... നമ്മുക്ക് ഒരുമിച്ച് ചുടാം.... ". അവളുടെ കയ്യിലേക്ക് കൈ ചേർത്ത് അവനും മാവ് ഒന്ന് ചുഴറ്റി..... കുറുമ്പും കുസൃതിയും കാണിച്ചു ശ്രീനന്ദയിലെ ഭാവങ്ങൾ പുറത്തേക്ക് എടുക്കും അവൻ.... ദോശ ചുട്ടും മാവ് ഒഴിച്ചും കവിളിൽ ഓരോ ചുംബനങ്ങൾ നൽകി അവളുടെ പിന്നാലെ കൂടിയവൻ.... ഓരോ ചുംബനമേറ്റ് വാങ്ങുമ്പോഴും അവളുടെ കവിളിണ ചുവന്നു തുടുക്കും..... " നിനക്ക് നല്ല ചന്ദനത്തിന്റെ മണമാണ്.... " തോളിൽ മുഖം അമർത്തി പറയുമ്പോൾ അവളൊന്നു പിടഞ്ഞു.... " എന്താ അവിടെ.... " ഉമ്മച്ചിയുമ്മ അടുക്കളയിലേക്ക് കയറിയതും അമീറും ശ്രീനന്ദയും ഞെട്ടി പിടഞ്ഞു മാറി.... " അത്... അത് ഞാൻ ദോശ ചുടാൻ.... " അമീർ പെട്ടൊന്ന് പരുങ്ങി.... " ആഹാ അന്റെ ഉപ്പൂപ്പായും പണ്ട് കൊറേ ദോശ ചുട്ടതാണ്.... " ശ്രീനന്ദ ആകെ ചൂളി പോയി..... " ഓഹ്... ഇങ്ങള് ശരിക്കും കട്ടുറുമ്പ് തന്നെ... ഇതൊക്കെ നേരത്തെ അറിയുമെങ്കിൽ ഇങ്ങള് കറക്റ്റ് ടൈമിംഗ് നടത്തണോ... ഇത്തിരി നേരം ഓതി കൂടെ ഇങ്ങക്ക്...." അവരുടെ ചുളിഞ്ഞ കവിളിലൊന്നു വലിച്ചു വിട്ട് പറഞ്ഞവൻ... " ഈ കുരുത്തംകെട്ടൊന്.... " അവന്റെ കയ്യിൽ മൃദുവായി തല്ലിയവർ.... പിറകിൽ നിൽക്കുന്ന ഉമ്മച്ചിയുമ്മയെ തിരിഞ്ഞു നോക്കിയില്ല അവൾ.... ചായ ഫ്ലാസ്കിൽ നിന്നും വേഗം പകർന്നു അവരുടെ കയ്യിൽ കൊടുത്തു കൊണ്ടു ശ്രീനന്ദ ജോലിയിലേക്ക് തിരിഞ്ഞു.... ചായ കപ്പുമായി ഉമ്മച്ചിയുമ്മ അടുക്കള തിണ്ണയിലേക്ക് നടന്നു.... ഈ നേരം കൊണ്ടു എന്തോരം വർത്താനം പറയണ പെണ്ണാണ്.... അവരൊന്നു ചിരിച്ചു...... നന്ദ ഉമ്മച്ചിയുമ്മക്ക് കഴിക്കാൻ എടുക്കുമ്പോഴാണ് മുകളിൽ നിന്നും അമീറിന്റെ വിളി വരുന്നത്.... " നന്ദ..... " " ഇയ്യ് അത് അവിടെ വെച്ചോ... ഞാൻ എടുത്തു കഴിച്ചോളാം.... ". ഉമ്മച്ചിയുമ്മ പറഞ്ഞു.... " നന്ദ.... ഇൻകം ടാക്സ് ഓഫീസിൽ കൊടുക്കാനുള്ള ഫോം ഫിൽ ചെയ്തിട്ടില്ലല്ലോ....? " അമീർ മുകളിൽ നിന്നും താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു.... ഇന്നലെ രണ്ടുപേരും കൂടിയിരുന്നു ഫിൽ ചെയ്തതാണ്..... നന്ദ മനസിലോർത്തു.... " ഇയ്യ് ഓന് എന്താ വേണ്ടത്ച്ചാ ചെയ്തു കൊടുക്ക്.... " അവളുടെ കയ്യിൽ നിന്നും പാത്രം വാങ്ങി അവളെ പറഞ്ഞു വിടുമ്പോ രണ്ടാൾക്കും അറിയാമായിരുന്നു അവളെ അടുത്ത് കിട്ടാനുള്ള അവന്റെ അടവാണ് അതെന്ന്.... റൂമിൽ കയറിയതും കണ്ണാടിക്കു മുന്നിൽ നിന്ന് മുടി ചീന്തുന്നവനെ കാൺകെ പിറകിൽ നിന്നും കെട്ടിപിടിച്ചവൾ.... " മുഴുവൻ കള്ളത്തരമാണ് കയ്യിൽ.... " അവന്റെ വിരിഞ്ഞ പുറത്തേക്ക് മുഖം ചേർത്ത് വെച്ച് പറഞ്ഞവൾ.... ഒറ്റ വലിക്കു അവളെ മുന്നിലേക്ക് നിർത്തി ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചവൻ..... " നിന്നോട് കള്ളത്തരം കാണിക്കാൻ എനിക്ക് ഒരു ഇഷ്ട്ടമാണ്.... " അമീർ അവളെ കടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു..... " പൊന്ന് മോൻ സ്ഥലം വിട്ടേ.... " " ചൂടോട് കൂടി എന്തെങ്കിലും തന്നാൽ വേഗം പോയേക്കാം.... ". " എങ്കിലൊരു അടി തരട്ടെ.... " അവൾ പുരികം ഉയർത്തി ചോദിച്ചു.... അവളിൽ നിറയെ കുറുമ്പ്.... " ഈ കുറുമ്പ് കാണുമ്പോഴാ നിന്നെ ഇങ്ങനെ വീണ്ടും വീണ്ടും സ്നേഹിച്ചോണ്ടിരിക്കാൻ തോന്നുന്നത്.... " അവളെ ശരീരത്തിലേക്ക് ഒന്നുക്കൂടെ ചേർത്ത് നിർത്തി പറഞ്ഞവൻ.... " മതി സ്നേഹിച്ചത്... പോയെ... ഉമ്മച്ചിയുമ്മ താഴെയുണ്ട്.... " "അതിനെന്താ പെണ്ണെ... അന്നെ ഇങ്ങനെ സ്നേഹിക്കാൻ വേണ്ടി തന്നെയാ ഞാൻ വിളിച്ചത് എന്ന് ഓർക്കറിയാം... ഓരടേം ഈ പ്രായം ഒക്കെ കഴിഞ്ഞാ അവരിവിടെ എത്തിയത്....." " എന്നെ ഇങ്ങനെ നാണം കെടുത്തണം.... " അവന്റെ നെഞ്ചിലേക്ക് താടി ഊന്നി അവൾക്ക്.... " ഇങ്ങനെ ഒക്കെ നിന്ന് എന്നെ പ്രലോഭിപ്പിക്കണം നീ.... ". അമീർ അവളുടെ നെറുകയിൽ മുത്തി.... " മാറി നിക്ക് അങ്ങട്.... ". ശ്രീനന്ദ അവനെ തള്ളി മാറ്റി.... അമീർ ചിരിയോടെ പിന്നോട്ട് വേച്ചു..... " നീ ഇന്ന് പോവുന്നില്ലേ... വേഗം വാ... ഞാൻ കൊണ്ടു വിടാം.... " അമീർ അവളെ പിന്നിൽ നിന്നും പുണർന്നു..... " അയ്യട മോനെ.... ആ പേരും പറഞ്ഞു ലേറ്റാവാൻ നോക്കണ്ട... ഞാൻ പൊക്കോളാം... അതുമല്ല എനിക്ക് ഇന്ന് വണ്ടി എടുക്കണം...." അവന്റെ കരവലയത്തിൽ ഒതുങ്ങി കൂടി കൊണ്ടു പറഞ്ഞവൾ..... " അതെന്താ ഇന്ന് ഇത്രേം അത്യാവശ്യം....? " " അപ്പച്ചി കടയിൽ വന്നിട്ട് രണ്ടു ദിവസമായി... പക്ഷെ അവധി പറഞ്ഞിട്ടുമില്ല... വിളിച്ചു നോക്കാൻ നമ്പറും അറിയില്ല.... ശനിയാഴ്ച പോകുമ്പോൾ തിങ്കളാഴ്ച ലീവ് ആണെന്നോ അല്ലെങ്കിൽ ലീവിന്റെ കാര്യമൊന്നും പറഞ്ഞു കേട്ടില്ല......." " മ്മ്... സൂക്ഷിച്ചു പോ.... " അമീർ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് പറഞ്ഞു..... " പോയി നോക്കണം... വല്ലായ്ക വല്ലതും ഉണ്ടോ എന്നറിയില്ലല്ലോ.... ഇപ്പോ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് അവര്.... ചെയ്തു പോയതെല്ലാം തെറ്റാണെന്ന് നൂറു വട്ടം എന്നെ കാണുമ്പോൾ പറയും.... അപ്പൊ പാവം തോന്നും.... " ശ്രീനന്ദ തിരിഞ്ഞവനെ കെട്ടിപിടിച്ചു പറഞ്ഞു.... " എങ്കിൽ നീ അവരെയും കൂട്ടി ഇങ്ങു പോര്.... ഒറ്റക്കല്ലേ.... അതിന്റെ ആകും..... ഇവിടെ നബീസു ഉണ്ടല്ലോ... വയസായില്ലേ... ഇനി ജോലിക്ക് പോവണ്ടേ എന്ന് പറയാം.... ". ശ്രീനന്ദക്ക് വല്ലാത്തൊരു നിറവ് തോന്നി.... നിറഞ്ഞൊരു സ്നേഹവും.... 🍁🍁🍁🍁🍁🍁🍁 ശ്രീലക്ഷ്മി രാവിലെ എഴുന്നേറ്റതും യാതൊരു മടിയും കൂടാതെ അടുക്കളയിൽ കയറി കട്ടൻ ചായയും ചെറിയരി കൊണ്ടു ഉപ്പ്മാവും ഉണ്ടാക്കി.... മഞ്ഞു വീഴ്ച നല്ലോണം ഉണ്ട്... പോരാത്തതിന് നല്ല തണുപ്പും..... മുറ്റമെല്ലാം അടിച്ചു വാരി.... അപ്പോഴാണ് മഹേശ്വരിയമ്മ എഴുന്നേറ്റു വരുന്നത്..... " അവൻ എഴുന്നേറ്റില്ലേ....? " " അറിയില്ല.... " ശ്രീലക്ഷമി പറഞ്ഞു.... "രാവിലെ മരുന്നുള്ളതാണ്..... സമയത്തിന് കഴിക്കണം...." അവർ അവളെ നോക്കി പറഞ്ഞതും ശ്രീലക്ഷ്മി മഹിയെ വിളിക്കാൻ പോയി..,. ബെഡിൽ കിടന്നു സുഖമായി ഉറങ്ങുന്ന മഹി.... " മഹി ഏട്ടാ...." അവളവനെ കുലുക്കി വിളിച്ചു.... മഹി കണ്ണുകൾ തുറന്നു... ചുറ്റുമൊന്നു കണ്ണോടിച്ചു.... " വല്ലാത്ത തലവേദന പോലെ.... " നെറ്റിയിൽ കൈ ചേർത്ത് പിടിച്ചു പറഞ്ഞവൻ.... അവളിൽ വെപ്രാളം നിറഞ്ഞു.... " ഹോസ്പിറ്റലിൽ പോണോ....? " " ഹേയ് വേണ്ട.... ഒന്നു കുളിച്ചാൽ വരുമായിരിക്കും.... " ശ്രീലക്ഷ്മി മുറിക്ക് വെളിയിലേക്ക് പോയി.... തിരികെ വരുമ്പോൾ അടുപ്പത്തു വെച്ച കലവുമായിട്ടാണ് വന്നത്.... " ഇതൊന്നും വേണ്ടടോ.... " മഹിയുടെ സംസാരത്തിൽ അലിവ്.... " നല്ല തണുപ്പ് ഉണ്ട്...." ശ്രീലക്ഷ്മി ബാത്‌റൂമിലൊരു ബക്കറ്റ് വെച്ച് അതിലേക്ക് വെള്ളം പകർത്തി..... മഹി കുളിച്ചു വരുമ്പോൾ ടേബിളിൽ ഉപ്പ്മാവും കട്ടൻ ചായയും എടുത്തു വെച്ചിരുന്നു.... അവൻ ഇരുന്നതും ഭക്ഷണം വിളമ്പി തരുന്നവളെ നോക്കി.... ആകെ മാറ്റം വന്നിരിക്കുന്നു..... പാവത്തം നിറഞ്ഞൊരു പെൺകുട്ടി.... അതാണ് അവളെ കണ്ടപ്പോ മഹിക്ക് ഓർമവന്നത്.... അല്ലെങ്കിൽ തന്നെ ഈ രണ്ടു മൂന്നു ദിവസങ്ങളിൽ തന്റെ കാര്യങ്ങൾ കൃത്യമായി ചെയ്തു തരുന്നുണ്ട്... ഒന്നിനും പരാതിയും പരിഭവവും ഇല്ല..... രണ്ടുപേരും മറ്റൊരു പ്രണയകാവ്യം രചിക്കാൻ തയ്യാറായിരുന്നു... ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത ഇന്നോളം കണ്ട് പോലും പരിചയമില്ലാത്ത നിസ്വാർത്ഥ പ്രണയത്തിന്റെ വക്കിലായിരുന്നവർ............തുടരും....