നിശാഗന്ധി: ഭാഗം 67

നിശാഗന്ധി: ഭാഗം 67

രചന: ദേവ ശ്രീ

ശ്രീനന്ദ ഓഫീസിൽ എത്തിയപ്പോൾ ഇന്നും ലത ലീവ് ആണ്..... നിത്യയോട് പറഞ്ഞു ഓഫീസിൽ നിന്ന് ഇറങ്ങുമ്പോ എത്ര തന്നെ തന്നെ ദ്രോഹിച്ചവരാണെങ്കിലും അവരെ കൂടെ കൂട്ടുക തന്നെ എന്നവൾ ഉറപ്പിച്ചിരുന്നു.... റോഡിൽ നിന്നും പാടം കടന്നു ഇടവഴിയിലൂടെ വണ്ടി നീങ്ങുമ്പോൾ വേലിക്കരികെ തടിച്ചു കൂടി നിൽക്കുന്ന ആളുകളെ കണ്ട് അവളൊന്നു പകച്ചു..... വണ്ടിയൊതുക്കി മുന്നോട്ട് നടക്കുമ്പോൾ തൊട്ടപ്പുറത്തെ വീട്ടിലെ ശരദെടത്തി അവളെ വിളിച്ചു.... " മോളെ... ഇങ്ങു വാ.... " അവളുടെ കയ്യും പിടിച്ചു പുറകുവശത്തേക്ക് മാറി നിന്നു..... " മരിച്ചു..... ഞാൻ രണ്ടീസം വീട്ടിൽ പോയിരുന്നു..... ഇന്നലെയാണ് വന്നത്... ഇന്ന് രാവിലെ ആളനക്കം ഒന്നും കാണാതെ വന്നപ്പോ പോയി വിളിച്ചു നോക്കിയതാണ്....... ദുർഗന്ധമുണ്ട്..... രണ്ടു മൂന്നു ദിവസമായി കാണണം.... ഉറുമ്പും ഈച്ചയും അരിച്ച് ..... " വ്യസന ഭാവത്തോടെ പറഞ്ഞവർ... കണ്മുന്നിലേക്ക് ഓടി എത്തിയത് തന്നോട് മാപ്പ് ചോദിക്കുന്ന അപ്പച്ചിയാണ്..... ശ്രീനന്ദക്ക് ഉള്ളിലെന്തോ ഭാരം കനപ്പെട്ടു.., ആരുമില്ലാതെ ഒറ്റക്ക് ജീവിക്കുന്നവരാണ്.... താനൊന്ന് ശ്രദ്ധിക്കണമായിരുന്നു... ശരീരമാകെ തളർച്ച പോലെ അവളാ ചുമരിലേക്ക് ചാരി നിന്ന് കണ്ണുകളടച്ചു.... ഈ വീട്ടിൽ വെച്ചു തനിക്കേറ്റ പ്രഹരങ്ങളാണ് മനസിലേക്ക് ഓടി എത്തിയത്.... കണ്ണുകൾ നിറഞ്ഞു തൂവി പുറത്തേക്ക് ചാലിട്ടതറിഞ്ഞില്ല അവൾ.... " വിഷമിണ്ട മോളെ... കുറെ ദ്രോഹിച്ചതല്ലേ.... നിന്നെ മറ്റൊരുവന് വിറ്റതല്ലേ...അതിന്റെ ഒക്കെ ദൈവം കൊടുത്തു കാണും.... പോലീസും ഓഫീസർമാരും ഒക്കെ അകത്തുണ്ട്... പോസ്റ്റ്‌ മോർട്ടം ചെയ്യേണ്ടി വരും... ശ്രീലക്ഷ്മിയെ വിളിക്കാൻ ആള് പോയിട്ടുണ്ട്...." അവർ കാര്യങ്ങൾ വീണ്ടും അവളെ ധരിപ്പിച്ചു..... " വാ... നമ്മുക്ക് ഒന്നും പോയി നോക്കാം.... " ശാരദ അവളെ വിളിച്ചു.... " ഞാൻ വരാം... ചേച്ചി പൊക്കോളൂ.... " ശ്രീനന്ദ ആ അടുക്കള കോലായിൽ ഇരുന്നു.... മനസ്സിൽ നിവികാരത മാത്രമായിരുന്നു.... ഉമ്മറത്തു നിന്നും അലറി കരച്ചിൽ കേട്ടതും ശ്രീലക്ഷ്മി വന്നെന്ന് മനസിലായവൾക്ക്.....   മുഖം ഒന്നു ഉയർത്തിയതും തന്റെ അരികിലേക്ക് ഓടി പിടഞ്ഞു വരുന്നവനെ കണ്ടു..... ആ ഓടി വരുന്നവനിലാണ് തന്റെ അഭയം എന്നത് പോലെ അവൻ വന്നതും അവന്റെ നെഞ്ചിലേക്ക് ചാരി.... അമീർ അവളെ പൊതിഞ്ഞു പിടിച്ചു.... "എന്നോട് ചെയ്തതിനുള്ള ശിക്ഷയാണിതെങ്കിൽ ഈ ശിക്ഷ ദൈവം കൊടുക്കണ്ടായിരുന്നു... ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ....." ശ്രീനന്ദ ഒന്ന് എങ്ങി.... . " അതവരുടെ വിധിയാണ് നന്ദ.... കർമഫലം.....". നിലത്തു പടഞ്ഞിരിക്കുന്നവളെ അമീർ എഴുന്നേൽപ്പിച്ചു മുൻവശത്തേക്ക് കൂട്ടി.... ബോഡി പോസ്റ്റ്‌ മോർട്ടത്തിന് കൊണ്ടു പോയെന്ന് ആളുകൾ പറഞ്ഞറിഞ്ഞവൻ..... പകുതിയിലേറെ ജനങ്ങളും പോയിരുന്നു... ബോഡി കൊണ്ടു വരാൻ നാലഞ്ച് മണിക്കൂർ എടുക്കും.. അപ്പൊ വന്നാൽ മതിയല്ലോ.... ചിലർ മാത്രം അവിടെയിവിടെ നിൽപ്പുണ്ട്..... അമീർ ശ്രീനന്ദക്ക് അരികിലിരുന്നവളെ ചേർത്ത് പിടിച്ചു.... ശ്രീലക്ഷ്മി അലമുറയിട്ട് കരഞ്ഞു തളർന്നു മഹേശ്വരിയമ്മയുടെ മടിയിൽ കിടന്നു.... അമീർ നോട്ടമൊന്നും പാളിയപ്പോഴാണ് തങ്ങളെ നോക്കിയിരിക്കുന്ന വ്യക്തിയെ ശ്രദ്ധിച്ചത്.... അമീറിനെ കണ്ടതും അയാളുടെ ചുണ്ടിൽ വരണ്ട പുഞ്ചിരി വിരിഞ്ഞു.... അമീർ ഒന്നുകൂടി നോക്കി... മഹി... മഹാദേവൻ.... തലയിലോരു മുടി പോലുമില്ലാതെ മുഖം ആകെ കറുപ്പ് ബാധിച്ചു ശോഷിച്ചു പോയൊരു ചെറുപ്പക്കാരൻ.... മഹിയിലെ മാറ്റങ്ങൾ പെട്ടൊന്ന് ഉൾകൊള്ളാൻ ആയില്ലെങ്കിലും അമീറും തിരിച്ചൊന്നു പുഞ്ചിരിച്ചു..... അപ്പോഴും ആ ഒരുവളെ പിടിച്ചടക്കണമെന്ന് വല്ലാതെ മോഹിക്കുന്നുണ്ട് അവന്റെ മനസ്.... അവളെ നോക്കുന്ന ഓരോ മാത്രയിലും മഹിയുടെ ഹൃദയം തളരിതമാകുന്നു.... എന്റെ ശ്രീ.... എത്ര തന്നെ മാറിയെന്നു പറഞ്ഞാലും മറക്കാം എന്ന് പറഞ്ഞാലും ചില ഇഷ്ട്ടങ്ങൾ എപ്പോഴും നഷ്ട്ടമായി തന്നെ മനസ്സിൽ കിടക്കും... അത് പിടിച്ചടക്കാൻ മനസ് വല്ലാതെ വ്യഗ്രത പിടിക്കും.... അത്തരത്തിൽ ഒന്നാണ് മഹിക്ക് ശ്രീനന്ദയോടുള്ള ഇഷ്ട്ടം.... ബോഡി കൊണ്ടു വന്നതും ചെറിയ മകൾക്ക് വേണ്ടി ഇത്തിരി നേരം കൂടെ കാത്തു നിന്നു.... വരില്ലെന്ന് കണ്ടതും സംസാരിക്കാനുള്ള ചടങ്ങുകൾ തുടങ്ങി.... ചടങ്ങുകൾ എല്ലാം കഴിഞ്ഞതും അമീർ ശ്രീനന്ദയുമായി വെളിയിലേക്ക് ഇറങ്ങി.... ശ്രീലക്ഷ്മിയെയും കൂട്ടി മഹേശ്വരിയമ്മയും അവിടെ നിന്ന് പോയി... വീട്ടിൽ എത്തിയതും ശ്രീ ലക്ഷ്മി ചടഞ്ഞു കൂടിയിരുന്നു.... തങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചവരാണ്... അച്ഛന്റെ മരണം പോലും അറിഞ്ഞില്ല.... അമ്മയോ മരിച്ചു മൂന്നാംനാൾ ആരോ പറഞ്ഞറിഞ്ഞു... തങ്ങൾക്ക് വേണ്ടി ജീവിച്ച അവർ ഇങ്ങനെ കിടന്നു നരകിച്ചു മരിക്കേണ്ടവരായിരുന്നില്ല എന്ന് തോന്നി അവൾക്ക്.... പ്രിയ അവളൊന്നു വന്നത് കൂടി ഇല്ലാല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം ഇരട്ടിയായി... ഒരു ദിവസം കൊണ്ടു അനാഥമായി പോയി... ഉറ്റവരും ഉടയവരും ഇല്ലാത്തത് പോലെ.... അമ്മയോന്ന് ജീവനോടെ കണ്ടെങ്കിൽ അവസാനമായി പറഞ്ഞു പോയതിനും ചെയ്തു പോയതിനും മാപ്പ് ചോദിക്കാമായിരുന്നു... തന്റെ അമ്മയല്ലേ... തന്നോട് പൊറുക്കാതിരിക്കില്ല... മരണം പുല്കുന്ന നിമിഷവും മക്കളെ ഓർത്തു കാണില്ലേ... ഒരു നോക്ക് കണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു കാണില്ലേ..... ഹൃദയഭാരം അധികരിച്ചവൾക്ക്....... അങ്ങനെ കിടന്നു എപ്പോഴോ മയങ്ങി പോയി... 🍁🍁🍁🍁🍁🍁🍁🍁 ഓരോ സർജറി കഴിയുമ്പോഴും മഹിക്ക് ജീവിതത്തിലേക്ക് തിരികെ വരാനുള്ള പ്രതീക്ഷയും ഏറെയാണ്.... ഒരിക്കൽ നടക്കാനിറങ്ങവേയാണ് അമ്പലത്തിലേക്ക് പോകുന്ന ശ്രീനന്ദയെ കണ്ണിലുടക്കിയത്... " ശ്രീ... " വിളിച്ചു കൊണ്ടു അവൻ വേഗത്തിൽ അവൾക്കരികിൽ എത്തി... തനിക്ക് പുറകെ വരുന്നവനെ കാണെ ശ്രീനന്ദ മുഖം കൊടുക്കാതെ നടന്നു... "സർജറി നടന്നും കൊണ്ടൊരിക്കാണ്... ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്...." മഹി അവളുടെ പിറകെ നടന്നുകൊണ്ടു പറഞ്ഞു.... ശ്രീനന്ദ അത് ശ്രദ്ധിച്ചില്ല... " സുഖമല്ലേ നിനക്ക്...? " മഹി വീണ്ടും ചോദിച്ചു.... അവൾ നടത്തിന്റെ വേഗത കൂട്ടി.... " തിരിച്ചു വരുമോ നീ എന്റെ ജീവിതത്തിലേക്ക്... പൊന്നു പോലെ ഞാൻ നോക്കാം... ഒരു പോറൽ പോലുമേൽക്കാതെ..... " അവളുടെ മുന്നിൽ തടസമായി കയറി നിന്ന് കൊണ്ടു പറഞ്ഞവൾ... നന്ദക്ക് എവിടെ നിന്നോ ദേഷ്യം അരിച്ചെത്തി..... " അസുഖം വന്നെന്ന് കേട്ടപ്പോൾ ഒരു മനസലിവ് തോന്നിയതാണ്... ലച്ചുവിനെ കൈ വിടാതെ കൂടെ കൂട്ടിയപ്പോൾ ഉള്ളിലുള്ള ദേഷ്യം മാഞ്ഞു പോയതാണ്... പക്ഷെ ഈ നിമിഷം വീണ്ടും വെറുപ്പ് തോന്നുന്നു..... കെട്ടിയ പെണ്ണിനേയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു സന്തോഷവും സുഖവും തേടി പോകുന്നത് നിങ്ങൾ മാത്രമാണ്.... ആ കൂട്ടത്തിൽ എല്ലാവരെയും ഉൾപ്പെടുത്തണ്ട..... ഇനി... ഇനി മേലാൽ എന്റെ പിറകെ വന്നാൽ ഇതായിരിക്കില്ല പ്രതികരണം.... " അത്രേം പറഞ്ഞു അമ്പലത്തിലേക്ക് വേഗത്തിൽ നടന്നവൾ... " എന്നെ മരണം പുൽകും വരെ ഞാൻ നിന്റെ പിറകെ തന്നെ കാണും... നീ എന്നെ തിരിച്ചു സ്നേഹിക്കുന്നത് വരെ എന്റെ ശല്യം നിന്നെ പിന്തുടരും...." പുറകിൽ നിന്ന് മഹി പറഞ്ഞെങ്കിലും ശ്രീനന്ദ ഗൗനിച്ചില്ല.......   അമ്പലത്തിൽ ചെന്ന് പ്രാർത്ഥിക്കുമ്പോഴും മനസ്സിൽ ഉത്ഭയം രൂപപ്പെടുന്നതറിഞ്ഞവൾ.... ശാന്തമായ അന്തരീക്ഷമാണ് ഇവിടം... പാടത്തെ തഴുകി പോകുന്ന കാറ്റ് തരുന്ന അനുഭൂതിയിൽ എപ്പോഴും മനസ് തണുക്കാറുണ്ട്... എന്നാലിന്ന് മനസ് കൈപിടിയിൽ ഒതുങ്ങാത്തത് പോലെ.... തൊഴുത്തിറങ്ങുമ്പോഴാണ് തനിക്ക് പുറകിലുള്ള ശ്രീലക്ഷ്മിയെ കണ്ടത്..... സംസാരിക്കാൻ പോയില്ല... ഇഷ്ട്ടപ്പെട്ടില്ലങ്കിലോ... തന്റെ രക്തബന്ധം എന്ന് പറയാൻ ഏക വ്യക്തികൂടെയാണ് ശ്രീലക്ഷ്മി... ആ സ്നേഹം എന്നും ശ്രീനന്ദക്ക് ഉണ്ട്.... " ശ്രീനന്ദ.... " ശ്രീ ലക്ഷ്മി വിളിച്ചതും അവളൊന്നു തിരിഞ്ഞു നോക്കി.... ഒരു നേര്യത് ഉടുത്തു യാതൊരു ചമയങ്ങളുമില്ലാതെ നേർത്തൊരു മാലയും മൊട്ടു കമ്മലും മാത്രം ഇട്ട് നിൽക്കുന്നവൾ അത്ഭുതമായിരുന്നു... രണ്ടുപേരും ഒരുമിച്ച് മുന്നോട്ട് നടന്നു.... ശ്രീലക്ഷ്മിക്ക് അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നറിയാത്ത മനോ സംഘർഷമായിരുന്നു....   " സുഖല്ലേ നിനക്ക്....? " ശ്രീനന്ദ ചോദിച്ചു.... " മ്മ്.... നിനക്കോ....? " ശ്രീലക്ഷ്മി തിരിച്ചും ചോദിച്ചു.... " സുഖം... പ്രിയ മോളെ കുറിച്ച് വല്ലതും...? " ശ്രീനന്ദ ചോദിച്ചു.... " ഇല്ല.... " പിന്നീടുള്ള നിമിഷങ്ങൾ നിശബ്ദമായിരുന്നു...... എങ്കിലും പരസ്പരം സംസാരിച്ചപ്പോൾ രണ്ടുപേരുടെയും ഉള്ളം നിറഞ്ഞത് പോലെ.... " ഞാനീ വഴിയാണ്... " നേർമയോടെ ചിരിച്ചു കൊണ്ടു ശ്രീനന്ദ പറഞ്ഞു.... " ഞാൻ..... ഞാൻ ചെയ്തു കൂട്ടിയ.... ". ശ്രീലക്ഷ്മി വാക്കുകൾ കിട്ടാതെ പതറി.... " ക്ഷമിക്കണം.... " നന്ദയുടെ കൈ രണ്ടും കൂട്ടിപിടിച്ചു കൊണ്ടു കണ്ണ് നിറച്ചു പറഞ്ഞവൾ..... " എനിക്ക് പരിഭവമില്ല ലച്ചു....". ചിരിയോടെ പറഞ്ഞവൾ.. എങ്കിലും ശ്രീലക്ഷ്മിക്ക് സമാധാനം കിട്ടാത്ത പോലെ..... . " ഇടക്ക് എന്നെ കാണാൻ വരോ.. ? " ശ്രീലക്ഷ്മി പ്രതീക്ഷയോടെ നോക്കി..... ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു പെൺരൂപമായി തോന്നി ശ്രീനന്ദക്ക്.... ..   " ഇടക്കെല്ലാം സ്വപ്‍നത്തിൽ അച്ഛനും അമ്മയും വന്നു കരയും.... ഒന്നും പറയില്ല...... ഒടുവിൽ നിന്റെ പേര് മാത്രം പറയും.... എല്ലാവരും നിന്നെ ഒരുപാട് ദ്രോഹിച്ചല്ലേ.... ". കണ്ണുകൾ കലങ്ങി എങ്കിലും ശ്രീലക്ഷ്മി പറഞ്ഞു തീർത്തു.... " അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പൊ തിരിഞ്ഞു പോലും നോക്കാൻ തോന്നിയിട്ടില്ല.... പക്ഷേ.... മരിച്ചു പോയപ്പോഴാണ് ആ വേദനയുടെ ആഴം മനസിലാക്കുന്നത്.. അമ്മേ എന്ന് വിളിക്കുമ്പോൾ ചുറ്റും ശൂന്യത തരുന്ന വേദന ഇപ്പോ എനിക്ക് മനസ്സിലാവുന്നുണ്ട്.... എങ്ങനെ നിന്നോട് മാപ്പ് പറയേണ്ടത്...."   " എല്ലാം കഴിഞ്ഞില്ലേ ലച്ചു..... നീ സന്തോഷത്തോടെ ജീവിക്ക്...."   " ഇടക്ക് എന്നെ കാണാൻ വരോ... ഞാൻ... ആ പഴയ അക്ഷയയിൽ ഇപ്പോ ജോലിക്ക് പോകുന്നുണ്ട്.... അവിടെ വന്നാലും മതി......"   " വരാം.... " ശ്രീനന്ദ ചിരിയോടെ പറഞ്ഞതും ശ്രീലക്ഷ്മി അവളെ കെട്ടിപിടിച്ചു കരഞ്ഞു.... " എല്ലാം എന്റെ അറിവില്ലായ്മയാണ്... അമ്മക്ക് ഇഷ്ടമല്ലാത്ത നിന്നെ ഞാനും സ്നേഹിച്ചില്ല.... പൊറുക്കണം.... " " ഹേയ്... ലച്ചു... ഇങ്ങനെ കരയല്ലേ.... ദേ... നോക്ക്.... എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല.... മറിച്ചു സ്നേഹം മാത്രമേ ഉള്ളൂ.... " ശ്രീലക്ഷ്മി അവളിൽ നിന്നും അകന്നു മാറി കണ്ണുകൾ തുടച്ചു...... കണ്മുന്നിൽ നിന്നും അകന്നു പോകുന്നവളെ നോക്കി നിന്നു ശ്രീനന്ദ.....   🥰🥰🥰🥰🥰🥰🥰🥰 ശ്രീലക്ഷ്മിയുടെ കാര്യങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാത്ത പോലെ ഉമ്മച്ചിയുമ്മയോട് വാ തോരാതെ സംസാരിക്കുന്നുണ്ട് ശ്രീനന്ദ....   " ഇന്ന് ശ്രീലക്ഷ്മി പുരാണം കാരണം അടുപ്പത്തൊന്നും വേവില്ലേ നബീസോ...? " അമീർ ഉമ്മച്ചിയുമ്മാടെ അരികിൽ വന്നിരുന്നു ചോദിച്ചു....   " എല്ലാം റെഡിയായിട്ടുണ്ട്... വന്നു കഴിച്ചാൽ മാത്രം മതി.... " ശ്രീനന്ദ കെറുവിച്ചു കൊണ്ടു പറഞ്ഞു....   " എന്തിനാ വെച്ചുണ്ടാക്കിയത്... മൂന്നു നേരവും ഓരോ പ്ളേറ് ശ്രീലക്ഷ്മി പുരാണം വിളമ്പി തന്നാൽ മതിയായിരുന്നു... ലെ നബീസോ.... " അമീർ പറഞ്ഞതും ഉമ്മച്ചിയുമ്മ അറിയാതെ ചിരിച്ചു പോയി.... " ദേ ഉമ്മച്ചിമ്മ ഇങ്ങള് എന്റെ സൈഡ് ആണോ അതോ ഇവന്റെ സൈഡോ....? " ശ്രീനന്ദ അവരെ നോക്കി കുറുമ്പോടെ ചോദിച്ചു....   " അതിലെന്താഡി സംശയം നബീസു എന്റെ സൈഡ് തന്നെ.... " അമീർ പറഞ്ഞതും ശ്രീനന്ദ ഉമ്മച്ചിയുമ്മയെ കൂർപ്പിച്ചു നോക്കി....   " ഞാനെ ആരടേം സൈഡ് അല്ല... കുറച്ചു കഴിഞ്ഞാൽ ഞാൻ മിണ്ടിട്ടാ ഇങ്ങള് തമ്മിലു വക്കാണണ്ടായത് എന്ന് പറയും ഓൻ.... " നബീസു കൈ മലർത്തി....   " അല്ലേലും ഓന് കുശുമ്പ് ആണ്.... ഓനെക്കാൾ കൂടുതൽ ഞാനെ ലച്ചുവിനെ സ്നേഹിച്ചാലോ എന്ന കുശുമ്പ്....." ശ്രീനന്ദ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു.... അമീർ ഒന്നും പറഞ്ഞില്ല..... മിണ്ടാതെ കിട്ടിയതും കഴിച്ചു മുഖം വീർപ്പിച്ചു പുറത്തേക്ക് ഇറങ്ങി.... അവന്റെ പോക്ക് കണ്ട് ശ്രീനന്ദ മുഖം കോട്ടി....   "വൈകുന്നേരം നിന്നെ ഞാനെടുത്തോളാം...." അവൻ വണ്ടി തിരിക്കെ പറഞ്ഞതും ശ്രീനന്ദ ചുമന്നു തുടുത്തു..... അവളുടെ ഭാവം കണ്ടതും അമീർ വണ്ടി ഓഫ് ചെയ്തു അവൾക്കരികിലേക്ക് ഓടി.... " ഇങ്ങനെ ചുവന്ന് തുടുത്ത എന്റെ പെണ്ണിനെ കണ്ടാൽ എങ്ങനെ ഒരു ഉമ്മ പോലും തരാതെ പോകും ഞാൻ.... " അമീർ അവളുടെ കവിളിൽ മുത്തി.... " ഉമ്മച്ചിമ്മ കാണും ട്ടോ.... " ശ്രീനന്ദ ചുറ്റും നോക്കി പറഞ്ഞു....   " ഞാൻ വേഗം വരാം..... " അമീർ അവളെ നോക്കി കൊണ്ടു പറഞ്ഞു.....     ശ്രീനന്ദ പിന്നീട് അവനായുള്ള കാത്തിരിപ്പിലായിരുന്നു..... ഏതാനും നിമിഷങ്ങൾ കൊണ്ടു തന്റെ ജീവിതം മാറിമറിയും എന്നറിയാതെ...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story