നിശാഗന്ധി: ഭാഗം 68

നിശാഗന്ധി: ഭാഗം 68

രചന: ദേവ ശ്രീ

അമീർ ഇറങ്ങിയതിന് പിറകെ തന്നെ ശ്രീനന്ദയും ഇറങ്ങി.... നേരെ പോയത് ഷോപ്പിലേക്ക് ആയിരുന്നു.... വെഡിങ് സീസൺ ആയത് കൊണ്ടു തന്നെ ധാരാളം ഓർഡറുകളുണ്ട്.... ഡിസൈനേഴ്സിന്റെ കൂടെ നിന്നവൾ..... കസ്റ്റമേഴ്സിന്റെ തിരക്കും ഡിസൈൻസിന്റെ തിരക്കുമായി ഉച്ച ഭക്ഷണം കഴിച്ചില്ലവൾ..... മിക്കതും ഷോപ്പിൽ തിരക്കുള്ളപ്പോൾ മൂന്നു മണികഴിയും കഴിക്കാൻ.... ഇന്ന് അതിലും വൈകിയിരുന്നു.... അടിവയറ്റിൽ എന്തോ ഉരുണ്ട് കൂടുപോലെ തോന്നി അവൾക്ക്.... ഒപ്പം അടിവയറ്റിലേക്ക് ശക്തമായ വേദനയും.... സഹിക്കാൻ കഴിയാതെ ശരീരത്തിനൊരു പിടച്ചിൽ തോന്നി.... വയറു പൊത്തി പിടിച്ചു കുനിഞ്ഞിരുന്നവൾ.... . ഇത്തിരി നേരം ഇരുന്നതും നേരിയ ആശ്വാസത്തിൽ ഡിസൈൻസ് മുറിയിൽ നിന്നും എഴുന്നേറ്റു തന്റെ കേബിനിലേക്ക് നടക്കുന്നതിനിടെ അവളുടെ തൊണ്ട വരളുന്നത് പോലെ തോന്നി അവൾക്ക്.... പെട്ടൊന്ന് കാഴ്ചകൾ തല കീഴ്മേ മറിഞ്ഞു.., എല്ലാം അവ്യക്തം..... ഭാരമില്ലാത്ത അപ്പൂപ്പൻ താടി പോലെ നിലത്തേക്ക് ഊർന്നവൾ..... നിത്യയും മറ്റു സ്റ്റാഫ്സും ഓടി വന്നു വിളിച്ചെങ്കിലും ശ്രീനന്ദ കണ്ണ് തുറന്നില്ല.... അവിടെയുള്ള സ്റ്റാഫ്സിനെ വിളിച്ചു ശ്രീനന്ദയെ ഒരു വണ്ടിയിൽ കയറ്റി നിത്യയും മറ്റു രണ്ടു സ്റ്റാഫും കൂടെ കയറി.... പോകുന്ന വഴി ഭയം കൊണ്ട നിത്യ പെട്ടൊന്ന് അമീറിനെ വിളിച്ചു...   അമീർ അവരുടെ ഹോസ്പിറ്റലിൽ ഉണ്ടെന്നും അവളുമായി വേഗം അവിടെക്ക് വരാനും..... അത്യാധുനിക സർവീസുകളുള്ള ആശുപത്രിയൊന്നുമല്ലത്... അത്യാവശ്യം ചെറിയൊരു ഹോസ്പിറ്റൽ.... അത്യാവശ്യം ഒപിയും അഡ്മിറ്റും മാത്രമുള്ള ആശുപത്രി.... എൻട്രസിൽ വണ്ടി നിർത്തിയതും സ്ട്രക്ചറുമായി അറ്റൻഡർ വേഗം വന്നു... പിന്നാലെ അമീറും... ക്യാഷുവാലിറ്റിയിലേക്ക് കൊണ്ടു പോകുമ്പോൾ പോലും അമീറിന്റെ നെഞ്ചിടിപ്പ് ശക്തമായി.... വാടിയ താമര തണ്ടു പോലെ തന്റെ പെണ്ണ്.... ഡോക്ടർ അവളെ പരിശോധിക്കുവരെയും അവനിൽ വെപ്രാളം നിറഞ്ഞു.... " പേടിക്കാൻ ഒന്നുമില്ല... ബി പി ഒന്ന് ലോ ആയിട്ടുണ്ട്... ഭക്ഷണവും കഴിച്ചിട്ടില്ലെന്ന് തോന്നുന്നു... അതിന്റെയാണ്... ഡ്രിപ് ഇട്ടിട്ടുണ്ട്... കുറച്ചു കഴിയുമ്പോഴേക്കും കോൺഷ്യസാകും.... " ഡോക്ടറുടെ വാക്കുകൾ കേൾക്കെ അവന് വല്ലാത്ത ദേഷ്യം തോന്നി... ഇത്തിരി മുൻപ് പിടച്ചു പോയ തന്റെ മനസിനെ വരുതിയിലാക്കി അവൻ... ബോധം കെട്ടു വീഴാൻ മാത്രം എന്തെന്നറിയാതെ.... നേരത്തിനും കാലത്തിനും വല്ലതും കഴിക്കണം ഹെൽത്ത്‌ നോക്കണം എന്ന് നൂറു വട്ടം പറയുന്നതാണ് അവളോട്.... അമീർ ഒന്നുമറിയാതെ മയങ്ങുന്നവളെ നോക്കിയിരുന്നു.... ആദ്യത്തെ ഡ്രിപ് തീരുമുന്നേ അവളൊന്നു കണ്ണുകൾ ചിമ്മി തുറന്നു.... അരികിൽ ദേഷ്യം കൊണ്ടു കണ്ണുകൾ ചുവന്നിരിക്കുന്നവനെ കണ്ടതും ഉള്ളിലൊരു കൊള്ളിയാൻ മിന്നി.... കണ്ണൊന്നു ചിമ്മാൻ മറന്നത് പോലെയുള്ള നോട്ടം.... ശ്രീനന്ദ അവനെ നോക്കി മനോഹരമായി ചിരിച്ചു.... അവന്റെ നോട്ടത്തിലോ ഭാവത്തിലോ തെല്ലു പോലും വ്യത്യാസമില്ല.... കൈ നീട്ടി അവന്റെ കയ്യിൽ പിടിച്ചപ്പോഴും പ്രതികരണമില്ലാതെ അമീർ അവളെ തുറിച്ചു നോക്കി... "സോറി...." അവൾ പതിയെ ചൂണ്ട് ചലിപ്പിച്ചു.... അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ കാണെ മനസ് അലിയുന്നുണ്ടെങ്കിലും പുറമെ ഭാവിച്ചില്ല..... തന്നോട് മാത്രമുള്ള ഭാവങ്ങളാണ് അവൾക്ക്.... മറ്റുള്ളവർക്ക് മുന്നിൽ അധികം സംസാരിക്കാത്ത ഗൗരവം മാത്രം നിറഞ്ഞ തന്റെ പെണ്ണ് തന്നോട് കാണിക്കുന്നത് നിറയെ വാശിയും കുറുമ്പുമാണ്.... " അമീറെ.... " ശ്രീനന്ദ സ്നേഹത്തോടെ വിളിച്ചു..... " ഞാൻ പോയി വല്ലതും കുടിക്കാൻ വാങ്ങിട്ടു വരാം.... " അമീർ അവളുടെ ആ വിളി ഗൗനിക്കാതെ പുറത്തേക്ക് ഇറങ്ങി.... അവൾക്ക് നേരിയ സങ്കടം തോന്നി..... ആദ്യമായാണ് അവന്റെ അങ്ങനെയുള്ളൊരു ഭാവം കാണുന്നത്.... പണ്ട് പലരും പറഞ്ഞു കേട്ടിട്ടുണ്ട് ദേഷ്യവും എടുത്തു ചാട്ടവും മുൻകോപവും മാത്രമുള്ള അറക്കലെ ചെക്കനെ പറ്റി... പക്ഷേ തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല അങ്ങനെ..... തന്റെ നേരെ നീട്ടുന്ന ഭക്ഷണപൊതികൾക്ക് പോലും സ്നേഹവും കരുണയും നിറഞ്ഞൊരു ചെറുപ്പക്കാരൻ... വീണ്ടും അമീറിന്റെ ഭാവമാറ്റം അവളെ നോവിച്ചു.... എങ്ങനെ ഈ പിണക്കം മാറ്റും.... ആ നെഞ്ചോട് ചേർന്നാൽ തീരാവുന്ന ക്ഷീണമേ ഉള്ളു.... ഇങ്ങനെയൊന്നു പതിവില്ലാത്ത കാരണം നെഞ്ച് നീറുണ്ട്.....   അമീർ ഡോർ തുറന്നു വരുമ്പോൾ പിറകെ ഡോക്ടറും രണ്ടു നേഴ്സുമുണ്ടായിരുന്നു... പക്ഷെ അവളുടെ നോട്ടം ആ വെള്ളാരം കണ്ണുകളിൽ മാത്രമായി.... പിണക്കമാണ് എപ്പോഴും.... " എന്താടോ നേരത്തിനും കാലത്തിനും വല്ലതും കഴിച്ചൂടെ.... ഹെൽത്ത് ഈസ്‌ വെൽത്ത് എന്നാണ്.... " ഡോക്ടർ ശ്രീനന്ദയുടെ കൈകൾ പിടിച്ചു പൾസ് ചെക്ക് ചെയ്യുന്നതിനിടെ പറഞ്ഞു.... "ആകെ ഒരു വിളർച്ചയുണ്ട്.... വെള്ളം കുടിക്കാറില്ലേ....?" " ഇപ്പൊ ഇത്തിരി കുറവാണ്... കസ്റ്റമേഴ്സിന്റെ തിരക്ക് അധികമാണ്.... അവര് പോയതും പോയതും സീറ്റിൽ നിന്നും എഴുന്നേൽക്കാൻ നോക്കിയപ്പോ അടിവയറിൽ വല്ലാത്ത വേദന തോന്നി..... പിന്നെ... പിന്നെ ഒന്നും ഓർമയില്ല..... " " ഒക്കെ.... എങ്കിൽ നമ്മുക്ക് യൂറിൻ സാമ്പിൾസ് കൂടെ എടുത്തിട്ട് ടെസ്റ്റ്‌ ചെയ്യാം.... ചിലപ്പോൾ ഗ്യാസ് നിറഞ്ഞത് കൊണ്ടായിരിക്കാം.... അല്ലെങ്കിൽ യൂറിനിൽ ഇൻഫെക്ഷൻ ഉണ്ടായിരിക്കും.... എന്തായാലും റിസൾട്ട്‌ വരട്ടെ.... " ഡോക്ടർ പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും അമീർ തൊട്ടടുത്ത കസേരയിലിരുന്നു..... " അമീറെ ഇച്ചിരി വെള്ളം തരുവോ.....? " ശ്രീ നന്ദ അവനെ അരികിലേക്ക് വിളിച്ചു....   " നിന്റെ പിറകിലതാ വെള്ളം... എടുത്തു കുടിച്ചോ.... " അവൻ ഫോണിൽ തന്നെ നോക്കിയിരുന്നു പറഞ്ഞു.... അവളിൽ കുറുമ്പ് നിറഞ്ഞു... അവൻ എടുത്തു കൊടുക്കാതെ കുടിക്കില്ലെന്ന പോലെ..... ഫോണിൽ തോണ്ടുമ്പോഴും തന്നെ നോക്കിയിരിക്കുന്നവളെ കടക്കണ്ണാൽ കണ്ടവൻ..... അവളുടെ കണ്ണുകൾ താനെ നിറഞ്ഞു.... ഇത്തിരി കഴിഞ്ഞു അമീർ മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടത് തന്നെ കണ്ണും നിറച്ചു നോക്കിയിരിക്കുന്നവളെയാണ്..... അവൻ എഴുന്നേറ്റു ഫോൺ പോക്കറ്റിലിട്ടു അവളുടെ അരികിലേക്ക് നടന്നു... അവളുടെ പിറകിലിരിക്കുന്ന കുപ്പി എടുത്തു തുറന്നു അവൾക്ക് നേരെ നീട്ടി..... . അപ്പോഴും നിറഞ്ഞ കണ്ണുകൾ ആ വെള്ളാരം കണ്ണുകളിൽ തങ്ങി നിന്നു... " വാശി കള നന്ദ... വെള്ളം കുടിക്ക്.... " അവൻ അവളുടെ വായോട് ചേർത്ത് വെച്ച് കൊടുത്തു... ഇത്തിരി കുടിച്ചവൾ..... കുപ്പി അടച്ചു തിരികെ വച്ചു കൊണ്ടു അമീർ അവളുടെ അരികിലിരുന്നു ചേർത്ത് പിടിച്ചവളെ.... അന്നേരം തന്നെ ശ്രീനന്ദ അവനെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു... അത് മതിയായിരുന്നവൾക്ക്..... അവളുടെ നെറുകയിൽ തലോടി ചുണ്ടുകൾ പതിച്ചവൻ..... " പൈസക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല നിന്നെ ഇതെല്ലാം ഏൽപ്പിച്ചത്.... അറക്കലെ അമീറിന്റെ പെണ്ണിനെ പോറ്റാനുള്ള വക എനിക്ക് ഉണ്ടാക്കാൻ അറിയാം... ഇപ്പൊ തന്നെ നമ്മുടെ രണ്ടു തലമുറക്ക് ജീവിക്കാനുള്ളത് ഞാൻ ഉണ്ടാക്കിട്ടുണ്ട്.... പിന്നേം നിന്നെ പാർലറും ബൊട്ടീക്കും ഭക്ഷണശാലയും അച്ചാർ കമ്പനിയുമൊക്കെയായി മുന്നോട്ട് കൊണ്ടു പോയത് നിനക്ക് ഇഷ്ട്ടമുള്ളത് ചെയ്തു നീ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് കരുതി മാത്രമാണ്.... അല്ലാതെ ഭക്ഷണം പോലും ഒഴിവാക്കി സമ്പാദിച്ചു കൊണ്ടു വരൊന്നും വേണ്ട നീ.... എന്തായാലും ഇന്നത്തോടെ അതെല്ലാം നിർത്തി......" അവൾ അമീറിന്റെ നെഞ്ചിൽ മുത്തി.... " സോപ്പിടുകയൊന്നും വേണ്ടാ.... ഇനി നീ ജോലിക്ക് പോണോ പോണ്ടായോ എന്നൊന്ന് ഞാൻ ചിന്തിക്കട്ടെ..... " അവളെ ഒന്നുകൂടി ഇറുക്കി പിടിച്ചവൻ പറഞ്ഞു.....   കുറച്ചു മുന്നേ ഉണ്ടായ വിഷമത്തിലാണ് അവൻ അതെല്ലാം പറയുന്നതെന്ന് അവൾക്കറിയാം..... " നിന്റെ ഇഷ്ട്ടം പോലെ.... " അത്രേം പറയാനേ അവൾക്ക് തോന്നിയള്ളൂ..... 🍁🍁🍁🍁🍁🍁🍁🍁   മഹി കൈ തലക്ക് കൊടുത്തു.... ഈയിടെ ആയി തല പൊട്ടി പിളരുന്ന വേദനയാണ്.... ആ വേദനയുടെ കാഠിന്യം കൂടിയതും അവൻ അലറി.... അന്നേരം മരിച്ചു പോയാൽ മതിയെന്ന് തോന്നും അവന്..... " മഹിയേട്ടാ.... " അവന്റെ അലർച്ചയിൽ ശ്രീലക്ഷ്മി വേഗം അരികിലേക്ക് വന്നു....   " വയ്യേ.... റെഡിയാവ്... ഹോസ്പിറ്റലിൽ പോകാം.... ". അവനെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു ഒരു ഷർട്ടും ഇട്ടു കൊടുത്തു ഹോസ്പിറ്റലിലേക്ക് മഹേശ്വരിയമ്മക്ക് കൂടെ വണ്ടിയിലേക്ക് കയറി.... ആ നിമിഷവും വേദന സഹിക്കാൻ കഴിയാതെ തലച്ചോറിനെ കാർന്നു തിന്നും പോലെ തോന്നിയവന്.....   🌺🌺🌺🌺🌺🌺🌺 റിസൾറ്റുമായി നേഴ്സ് ഡോക്ടറേയും കൂട്ടി വരുമ്പോൾ അവന്റെ നെഞ്ചിൽ ചാരി കിടന്ന ശ്രീനന്ദ വേഗത്തിൽ നേരെയിരുന്നു..... " യൂറിൻ റിസൾട്ട്‌ വന്നിട്ടുണ്ട്.... ഇൻഫെക്ഷനും ബാക്റ്റീരിയയുമുണ്ട്..... . വെള്ളം കുടി തീരെ ഇല്ലാത്തതിന്റെ ആണ്...." ഡോക്ടർ പറഞ്ഞതും ശ്രീനന്ദ തെറ്റ് ചെയ്തത് പോലെ മുഖം കുനിച്ചു.... " ഒരു ഇൻജെക്ഷൻ എടുക്കാം.... പിന്നെ... ഇനി ഇതൊക്കെ ഇത്തിരി ശ്രദ്ധിക്കണം കേട്ടോ.... നല്ലൊരു ഗൈനിക്കിനെ പോയി കണ്ടോളൂ... നമ്മുടെ ഹോസ്പിറ്റലിൽ കൺസൽട്ടൻസിയില്ല..... റിസൾട്ട്‌ കൊടുത്തേക്കൂ സിസ്റ്റർ......" ഡോക്ടർ നേഴ്സിനെ നോക്കിbപറഞ്ഞു കൊണ്ടു പുറത്തേക്ക് നടന്നു...... പിന്നാലെ നേഴ്സും.... അമീർ റിസൾട്ട്‌ കയ്യിൽ പിടിച്ചു ശ്രീനന്ദയെ നോക്കി.... "നിന്റെ റിസൾട്ട്‌ ഞാൻ നോക്കട്ടെ... എന്നിട്ട് ബാക്കി തരാം...." അവൻ ടെസ്റ്റ്‌ പേപ്പർ കയ്യിലെടുത്തു.... ഫസ്റ്റ് പേജിൽ യൂറിൻ ഇൻഫെക്ഷൻ ടെസ്റ്റ്‌ റിസൾട്ട്‌ ആയിരുന്നു... എല്ലാം നോർമൽ ലെവലിലും മുകളിൽ ആയിരുന്നു..... അമീർ അവളെ ഒന്ന് ദഹിപ്പിച്ചു നോക്കി.... ശ്രീനന്ദ മുഖം താഴ്ത്തിയിരുന്നു...... ഈ ഒരുവനോട് എന്ത് പറഞ്ഞു ചീത്ത ഒഴിവാക്കും എന്നറിയാതെ..... അമീർ പേജ് മറിച്ചു നോക്കി.... വീണ്ടും വീണ്ടും കണ്ണുകൾ പായിച്ചു..... വായിക്കുന്നതിലെ തന്റെ പിഴവല്ലെന്ന് ഉറപ്പിച്ചു.....   ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു ശ്രീനന്ദയെ ഇറുകെ പുണർന്നു ചുംബനങ്ങൾ കൊണ്ടു മൂടി.... അവന്റെ പെട്ടൊന്നുള്ള പ്രവർത്തിയിൽ അവളൊന്നു ഭയന്നു.... " അമീറെ..... " അവന്റെ തോളിൽ തട്ടി വിളിച്ചവൾ.... അവളിൽ നിന്നും അടർന്നു മാറുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.... " എന്ത് പറ്റി.... " അവന്റെ കവിളിൽ കൈ ചേർത്ത് ആവലാതിയോടെ ചോദിച്ചു... " അതോ.... ഞാൻ നിനക്ക് ഒരുപാട് ഉമ്മകൾ തന്നത് കൊണ്ട് ഇവിടെ ഒരാള് കൂടെയുണ്ട്..... ". അവളുടെ വയറിൽ കൈ ചേർത്ത് കുസൃതിയോടെ പറഞ്ഞവൻ...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story