നിശാഗന്ധി: ഭാഗം 69 || അവസാനിച്ചു
Nov 24, 2024, 23:02 IST

രചന: ദേവ ശ്രീ
മഹിയുമായി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോഴാണ് എൻട്രൻസിൽ നിൽക്കുന്ന നന്ദയെയും അമീറിനെയും ശ്രീലക്ഷ്മി കണ്ടത്.... വളരെയധികം സന്തോഷത്തോടെ നിൽക്കുന്ന രണ്ടുപേര്..... " ശ്രീനന്ദ.... " ശ്രീലക്ഷ്മി പിറകിൽ നിന്നും വിളിച്ചു.... " ലച്ചു.... " തന്റെ ഉള്ളിലെ സന്തോഷം അതുപോലെ അവളുടെ മുഖത്തും പ്രകടമായി... മഹി ഒരുവേള ചുറ്റുമുള്ളതെല്ലാം മറന്നു ജ്വലിച്ച മുഖവുമായി നിൽക്കുന്ന ശ്രീനന്ദയിൽ മയങ്ങി പോയി.... എന്നാൽ മഹിയുടെ നോട്ടം അമീറിന് അരോചകമായി തോന്നി.... ശ്രീനന്ദ മനഃപൂർവം മഹിയുടെ നേരെ കണ്ണുകൾ പായിച്ചില്ല... അവസാന കൂടി കാഴ്ചയായിരുന്നു അവളുടെ മനസ്സിൽ.... " എന്താ നീ ഇവിടെ...? " ശ്രീലക്ഷ്മി ചോദിച്ചു.... " പെട്ടൊന്ന് ഒരു ക്ഷീണവും തലകറക്കവും.... " ശ്രീനന്ദ പറഞ്ഞു.... " വിശേഷമുണ്ടോ....? " ശ്രീലക്ഷ്മി ചോദിച്ചു.... " മ്മ്.." അന്തി ചോപ്പ് പോലും മാറി നിൽക്കുന്നത് പോലെ നാണം കൊണ്ടു വിടന്നവളുടെ മുഖം..... " വാ പോകാം.... " അമീർ അവളെ ചേർത്ത് പിടിച്ചു പോകുമ്പോഴും മഹി അവളിൽ നിന്നും നോട്ടം പിൻവലിച്ചില്ല.... പഴയ മഹാദേവൻ ആയിരുന്നെങ്കിൽ..... ഒരിക്കലും അവളെ മറ്റൊരുവന് വിട്ട് കൊടുക്കില്ല..... " അവള് പോയി... ഇപ്പോഴും നാണമില്ലേ നിങ്ങൾക്ക്....? " ശ്രീലക്ഷ്മി മഹിയോട് ചോദിച്ചു..... " നിന്നെ പോലെ ഒരുവളെ കൂടെ കൊണ്ട് നടക്കുന്നില്ലേ ഞാൻ.... അപ്പൊ തോന്നാത്ത നാണക്കേട് അവളെ പോലെ ഒരുവളെ നോക്കുമ്പോൾ എന്തിന് വേണം....? " മഹിയുടെ മറുപടിയിൽ ശ്രീലക്ഷമിക്ക് ഉത്തരം മുട്ടി..... " ഞാനൊരു പൊട്ടനായി പോയി.... അല്ലെങ്കിൽ അന്ന് ഞാൻ നിന്റെ പിന്നാലെ വരാതെ അവളെ ചേർത്ത് പിടിച്ചാൽ മതിയായിരുന്നു..... " മുന്നോട്ട് പോകവേ മഹി പറഞ്ഞു..... ശ്രീലക്ഷ്മി ഒന്നും പറഞ്ഞില്ല..... അല്ലെങ്കിലും കണ്ടാലും കൊണ്ടാലും പഠിക്കാത്തവരോട് എന്ത് പറയാൻ..... ❤️❤️❤️❤️❤️❤️❤️ "അമീറെ......" അവളുടെ വയറിൽ തഴുകി കിടക്കുന്നവൻ മുഖം ഉയർത്തി അവളെ നോക്കി..... " എന്താണ് എന്റെ പൊന്ന് ആലോചിച്ചു കൂട്ടുന്നത്....? " അവളുടെ അരികിൽ കിടന്നു കൊണ്ടു അവളെ നെഞ്ചിലേക്ക് വലിച്ചു കിടത്തി ചോദിച്ചവൻ..... " ഞാൻ പ്രസവ ശേഷം മരിച്ചാലും നമ്മുടെ കുഞിനെ നീ നന്നായി വളർത്തണം.... " " പിന്നല്ലാതെ.... ഈ അറക്കലെ രാജകുമാരനോ റാണിയോ ആയി വാഴിക്കും ഞാൻ......" ശ്രീനന്ദ അവന്റെ നെഞ്ചിലൊന്നടിച്ചു..... പിന്നെ കൂർത്തൊരു നോട്ടമായിരുന്നു..... " അപ്പൊ നീ എന്റെ മരണം കാത്തു നിൽക്കുകയാണല്ലേ.... " തമാശക്ക് ശ്രീനന്ദ ചോദിച്ചെങ്കിലും അവന്റെ ഹൃദയത്തിലൊരു കൊളുത്തി പിടുത്തം തോന്നി...... " എന്റെ പൊന്നു പെണ്ണെ ന്റെ റൂഹ് പിരിയോളം ഇയ്യ് ഇന്റെ കൂടെ കാണും.... ഇയ്യ് ഇല്ലേൽ പിന്നെ അമീറില്ല..... ന്റെ സന്തോഷവും ആനന്ദവുമെല്ലാം നീയ്യാ.... പിന്നെ ഒരു ക്ളീഷേ പറയുമ്പോലെ നിനക്ക് കിട്ടാത്ത അച്ഛന്റേം അമ്മടേം സ്നേഹവും ലാളനയും വാത്സല്യവുമെല്ലാം നമുക്ക് നമ്മുടെ കുഞ്ഞുമണിക്ക് കൊടുക്കണം..... നീയും ഞാനും നമ്മുടെ മക്കളും.... നമ്മളെയെല്ലാം നോക്കി ഉമ്മച്ചിയുമ്മയും....... " അവൻ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചവളെ..... 🍃🍃🍃🍃🍃🍃🍃🍃 ശ്രീലക്ഷ്മി റൂമിലേക്ക് കയറി വരുമ്പോൾ മഹി അവന്റെ കല്യാണ ആൽബത്തിലൂടെ വിരലോടിക്കുകയായിരുന്നു..... എന്തോ അത് കാണെ വല്ലാത്തൊരു നോവ് തോന്നി അവൾക്ക്.... പക്ഷെ പ്രകടിപ്പിച്ചില്ല.... അതിനുള്ള അർഹതയില്ല.... മറ്റൊരുവന്റെ ജീവിതവും സ്വപ്നങ്ങളും തച്ചുടച്ചു വന്നവളാണ്...... ഒന്നും മിണ്ടാതെ അവൾ ബെഡിന്റെ ഓരം പറ്റി കിടന്നു...,. മയക്കം കണ്ണുകളെ തഴുകി..... രാത്രി കാലങ്ങളിൽ ഇടയ്ക്കിടെ മഹിക്ക് വേദന അധികമാവുമ്പോൾ എഴുന്നേറ്റവനെ നോക്കുന്നത് കാരണം ഉറക്കം അവൾക്ക് അന്യമാണ്..... കണ്ണുകൾ നിദ്രയെ പുൽകുമ്പോഴും ഒരിക്കൽ തന്നെ താലി ചാർത്തിയവൻ തന്നെ ഓർക്കുന്നുണ്ടാകുമോ എന്ന ചിന്തയായിരുന്നു അവളിൽ...... കാലങ്ങൾ മുന്നോട്ട് കുതിച്ചത് അതിവേഗമാണ്..... ഋതുകൾ മറ്റനേകം വസന്തവും ഹേമന്തവും ഗ്രീഷ്മവും വർഷവും ശിശിരവും തീർത്തു കൊണ്ട് അഞ്ചു വർഷങ്ങൾ മുന്നോട്ട് കുതിച്ചു..... അഞ്ചു വർഷങ്ങൾ പലരുടെയും ജീവിതം പല വഴിക്കെത്തിച്ചു........ സെലിനും റോയിക്കും രണ്ടു മാലാഖ കുഞ്ഞുങ്ങളുണ്ടായി.... ആരോഹിയും ദീപക്കും കുഞ്ഞുങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു...... മൂന്നു വർഷം ക്യാൻസർ കാർന്നു തിന്നുന്നതിന്റെ വേദന സഹിച്ചു ജീവിച്ച മഹിയോട് ദൈവം കരുണ കാണിച്ചു..... ഒരു രാത്രി തല പൊട്ടി പിളരുന്ന വേദനയിൽ ഹോസ്പിറ്റലിൽ പോയ മഹി തിരിച്ചു വന്നത് ജീവനറ്റ ശരീരവുമയാണ്..... മകന്റെ വിയോഗത്തിൽ മനം നൊന്ത് വൈകാതെ തന്നെ മഹേശ്വരിയമ്മയും യാത്രയായി..... ചുറ്റും ശൂന്യമായ വേളയിൽ ശ്രീനന്ദ ശ്രീലക്ഷ്മിയെ കൂടെ വിളിച്ചെങ്കിലും അവൾ അഗതി മന്ദിരത്തിലേക്ക് പോവുകയാണ് ചെയ്തത്..... ജീവിതം അവളെ അത്രേമൽ മടുപ്പിച്ചിരുന്നു..... അഞ്ചു വർഷങ്ങൾ അമീർ ജീവിക്കുകയായിരുന്നു.... അവന്റെ നന്ദക്കൊപ്പം.... തൊട്ടതെല്ലാം പൊന്നാക്കുമെന്ന് പറയുമ്പോലെ തുടങ്ങിയ ബിസിനസിലെല്ലാം ലാഭം മാത്രം നേടുന്നവൻ..... ഇവാനും ഇവ മറിയവും രണ്ടു കുഞ്ഞുങ്ങൾ..... കൂടെ അവന്റെ പ്രിയപ്പെട്ടവളും....... " കഴിഞ്ഞില്ലേ നന്ദ..... " സാരി ഞൊറിഞ്ഞു ഉടുക്കുന്നവളെ പുറകിൽ നിന്നും പൊതിഞ്ഞു പിടിച്ചവൻ..... " അമീറെ..... മക്കള് വരുട്ടോ....." " ഇല്ലടി പെണ്ണെ... അവര് നബീസുവിന്റെ പല്ലിന്റെ എണ്ണം എടുക്കുകയാണ്.... ഖദീജ താത്തയും ഉണ്ട് അവിടെ..... ദേ ഇങ്ങനെ നിന്നാൽ നേരം വൈകുമേ..... " അമീർ അവളുടെ കവിളിൽ അമർത്തി മുത്തി കൊണ്ടു പറഞ്ഞു..... രണ്ടുപേരും താഴേക്ക് ഇറങ്ങുമ്പോ നബീസുമ്മയും ഖദീജ താത്തയും മക്കളും ഉണ്ട് അവിടെ...... ഉമ്മച്ചിയുമ്മയെയും മക്കളെയും നോക്കാൻ ആക്കിയതാണ് ഖദീജ താത്തയെ..... പ്രായത്തിന്റെ എല്ലാ അവശതകളും ഉണ്ടവർക്ക്.... " ഇറങ്ങാം..... " അമീർ ചോദിച്ചതും നന്ദ മക്കളോടും ഉമ്മച്ചിയുമ്മയോടും ഖദീജ താത്തയോടും യാത്ര പറഞ്ഞു കൊണ്ട് അവർ ഇറങ്ങി..... ഇന്ന് ശ്രീനന്ദയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്..... ഈ വർഷത്തെ മികച്ച ബിസിനസ് വുമൺ അവാർഡിന് അർഹ.... അത് ഏറ്റു വാങ്ങാൻ അവളും അവളുടെ പ്രിയപ്പെട്ടവനും ഒരുമിച്ചുള്ള യാത്ര...... ചുറ്റും അലങ്കരിച്ച സ്റ്റേജിലേക്ക് അമീറിന്റെ കൈ പിടിച്ചു കയറി വരുമ്പോൾ ഉള്ളിലെ ഭയം പുറത്തേക്ക് വരാതിരിക്കാൻ ശ്രദ്ധിച്ചവൾ..... സ്റ്റേജിൽ നിരത്തിയിട്ട കസേരയിൽ ഇരുന്നവരുടെ പ്രസംഗങ്ങൾ അവൾ അമീറിന്റെ അരികിലിരുന്നു കേട്ടു.... ഒടുവിൽ അവാർഡ് ഏറ്റു വാങ്ങാനും മൊമെന്റോ കൈ മാറാനും അവളെ സ്റ്റേജിലേക്ക് ക്ഷണിച്ചു... അമീറിന് അഭിമാനം തോന്നി..... സ്റ്റേജിൽ നിന്നും ഇറങ്ങാൻ ശ്രമിക്കവേ അവതാരക മൈക്ക് അവൾക്ക് നേരെ നീട്ടി..... ആദ്യം നിരസിച്ചെങ്കിലും രണ്ടു വാക്ക് സംസാരിക്കാൻ അവൾ നിർബന്ധിതയായി.... സ്പീക്കർ പിടിച്ചു നിൽക്കുമ്പോൾ കണ്ണുകൾ അമീറിൽ ചെന്നെത്തി.... അവൻ അവളെ നോക്കി ആ വെള്ളാരം കണ്ണുകൾ ചിമ്മിയടച്ചു ചിരിച്ചു...... " വേദിയിലിരുക്കുന്ന വിശിഷ്ട വ്യക്തികളെ..... എല്ലാവർക്കും എന്റെ നമസ്കാരം......" ഫോർമലായി സംസാരിക്കാൻ അധികം വശമില്ല അവൾക്ക്..... " എന്ത് പറഞ്ഞു തുടങ്ങണം എന്നറിയില്ല.... വലിയ സന്തോഷം തോന്നുണ്ട് ഈ നിമിഷത്തിൽ...... ജീവിതത്തിൽ നമ്മുക്ക് ഒന്നും നേടാൻ കഴിയാതെ പോയി അല്ലെങ്കിൽ അതിനുള്ള കഴിവൊ പണമോ ഇല്ലെന്ന് വിഷമിച്ചിരിക്കുന്ന പെൺകുട്ടികളോടും സ്ത്രീകളോടും എനിക്ക് ഒന്നേ പറയാനുള്ളൂ... നമ്മുടെ സന്തോഷം നമ്മുടെ കൈകളിൽ തന്നെയാണ്... അത് കണ്ടെത്തി മുന്നോട്ടു പോകുമ്പോഴാണ് നമ്മുടെ വിജയം..... ഞാൻ വെറും നൂറ് രൂപക്ക് തയ്യൽ കടയിൽ ജോലിക്ക് നിന്നിരുന്ന ആളാണ്..... പറയാൻ ഒരു വിദ്യാഭ്യാസമോ അറിവോ പഠിപ്പൊ ഇല്ലാത്ത എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു ജീവിച്ചിരുന്ന ഞാൻ ഒരിക്കൽ ജീവിതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഇനി മുന്നോട്ട് ഒന്നുമില്ലെന്ന് തീർച്ചപ്പെടുത്തിയിരുന്നു.... ജീവിതത്തിൽ ആദ്യമായി സ്നേഹം തന്നൊരുവൾ കൂടെ കൂട്ടി.... ജീവിക്കാൻ ഒരു പ്രതീക്ഷ തോന്നി.... വീണ്ടും മുന്നോട്ട് പോകവേ പല വഴിയിൽ നിന്നും പരീക്ഷണങ്ങൾ ഏറ്റു വാങ്ങി വീണ്ടും വീണ്ടും തോൽക്കപ്പെട്ടു എന്ന് ബോധ്യമായപ്പോഴാണ് ജീവിതത്തിൽ ഒരു കച്ചിതുരുമ്പ് കിട്ടിയത്..... ചെറിയൊരു തയ്യൽക്കടയിൽ നിന്നും ബിസിനസ് പരമായും വിദ്യാഭ്യാസ പരമായും മുന്നോട്ട് ഉയരാൻ എന്നെ പോലെയൊരു വ്യക്തിക്ക് ഒരു താങ്ങു അത്യാവശ്യമായിരുന്നു.... എന്റെ അമീർ.. .. ലോൺ എടുത്തു എന്നെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കി.... കൂടെ എനിക്ക് പകർന്നു തന്ന ആത്മവിശ്വാസവും എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ ഈ ഉയരവും കീഴടക്കാൻ കഴിഞ്ഞു..... കൂടെ നിന്ന എല്ലാവർക്കും പ്രത്യേകിച്ച് ഈ അവർഡിന് എന്നെക്കാൾ അർഹനായ എന്റെ അമീറിനും ഹൃദയത്തിൽ നിന്നും നന്ദി...... " ചുറ്റും കയ്യടികൾ ഉയരുമ്പോൾ ചെറു ചിരിയോടെ ശ്രീനന്ദ വേദി വിട്ടു..... അവിടെ നിന്നും അമീറിന്റെ കൈകൾ പിടിച്ചു പടിയിറങ്ങുമ്പോൾ സ്നേഹം കൊണ്ടും കരുതൽ കൊണ്ടും തന്നെ ഇപ്പോഴും വീർപ്പുമുട്ടിക്കുന്നവനെ നെഞ്ചിൽ നിറച്ചവൾ....... ഇനിയുള്ള ഓരോ നിമിഷവും അവൾ സന്തോഷിക്കപ്പെടട്ടെ.... അവന്റെ സ്നേഹ പരിലാളനകൾ ഏറ്റുവാങ്ങി അവളും മക്കളും ഇന്നോളം അനുഭവിച്ച കൊതി തീരാത്ത ജീവിതം ജീവിച്ചു തീർക്കട്ടെ...... അമീറിനും ശ്രീനന്ദക്കും വേണ്ടി മറ്റൊരു പ്രണയകാവ്യം രചിക്കപെടട്ടെ......അവസാനിച്ചു......