Novel

നിശാഗന്ധി: ഭാഗം 7

രചന: ദേവ ശ്രീ

Nb: ഇതൊരു കഥയും കഥയിൽ ഉള്ളതെല്ലാം സങ്കല്പികവുമാണ്…..
ഇതിൽ ഞാൻ യാതൊരു വയലൻസും എഴുതി ചേർക്കുന്നില്ല…..
ഈ കഥയോ കഥാ പാത്രങ്ങളോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല…..
ദയവ് ചെയ്തു റിപ്പോർട്ട്‌ അടിക്കരുത്…..”

 

കഥയിലേക്ക് വരാം….

 

” ഒത്തിരി വൈകിയാണമ്മേ ഇന്നലെ കിടന്നത്….. ”
മഹി അമ്മയുടെ കൈയിൽ കൈ കോർത്തു പിടിച്ചു…..

 

ഇനി പറയാൻ പോകുന്ന നുണ കഥകൾ കേൾക്കാൻ താല്പര്യമില്ലാത്ത പോലെ ശ്രീനന്ദ മുഖം തിരിച്ചു….

” ഉറക്കം ഒഴിക്കരുത് എന്നമ്മ പറഞ്ഞിട്ടില്ലേ…. ”
തല മുടിയിൽ തഴുകി ചോദിച്ചവർ

“എല്ലാം പാക്ക് ചെയ്തു കിടന്നപ്പോൾ ഒത്തിരി വൈകി….”

” മ്മ്….
ലീവ് തീർന്നല്ലേ…. ”
അവരുടെ ഉള്ളിൽ നിന്നും ഒരു നെടുവീർപ്പ് ഉതിർന്നു…

” പോയല്ലേ പറ്റൂ…. ”
അമ്മയുടെ സങ്കടം നിറഞ്ഞ മുഖത്തേക്ക് നോക്കി മഹി പറഞ്ഞു….

” ഇനി എന്നാ…. ”
അവർ മകനെ അലിവോടെ നോക്കി…

” ലീവ് കിട്ടിയാൽ ഉടൻ വരില്ലേ എന്റെ അമ്മക്കുട്ടി… ”
അവരുടെ ഉള്ളിൽ വാത്സല്യം നിറഞ്ഞു….

ശ്രീനന്ദ രണ്ടുപേരെയും നോക്കി…
ഇത് സ്നേഹമോ അതോ അഭിനയമോ….
ഏതെന്നു മനസിലായില്ല അവൾക്ക്…..

” ശ്രീനന്ദടെ പാക്കിങ് കഴിഞ്ഞൊ… ”
ചിന്തകളിൽ നിന്നും മുക്തി നേടിയത് ആ ഗംഭീര്യ ശബ്ദം മുഴങ്ങിയപ്പോഴാണ്….

 

” അവളില്ലെന്ന് അമ്മേ…
ഞാൻ അത്രേം പറഞ്ഞതാണ് അവളോടൊപ്പം പോരാൻ…..
അവൾക്ക് താല്പര്യമില്ല ന്ന് പറഞ്ഞു ഒഴിഞ്ഞു മാറുമ്പോൾ പിന്നെ ഞാൻ എന്ത്‌ പറയാനാ……. ”
മഹി മുഖത്തു വിഷമം വരുത്തി…

 

” എന്താ കുട്ടിയിത്….
അവൻ അത്രേം ആഗ്രഹിക്കുന്നുണ്ട് നീയും അവന്റെ കൂടെ വേണം ന്ന്…
അപ്പൊ ഇങ്ങനെ നീ പറയുമ്പോൾ അവന്റെ മനസ് വേദനിക്കില്ലേ…. ”
ഗൗരവത്തോടെയുള്ള മഹേശ്വരിയമ്മയുടെ ശബ്ദം കേട്ടതും ശ്രീനന്ദ ഒന്ന് വിറച്ചു….

“അതു…. അമ്മേ… അറിയാത്ത നാട്ടിൽ ഞാൻ….”
ശ്രീനന്ദ എന്ത് പറയണം എന്നറിയാതെ നിന്നു….

 

” അറിയാത്ത നാട്ടിൽ നീ ഒറ്റക്ക് അല്ലല്ലോ….
ഇവനുമില്ലേ….
ഇനി നീയ് ഒന്നും പറയണ്ട…
നാളെ രാവിലെ അവൻ പോകുമ്പോൾ നീയും പോകണം….
ഉച്ച കഴിഞ്ഞു വീട്ടിൽ പോയി വിവരം പറയണം രണ്ടുപേരും….. ”
ശ്രീനന്ദ തലയാട്ടി….
മഹിയുടെ ദേഷ്യം അടക്കി നിർത്തിയവൻ….
“നാശം പിടിക്കാൻ…
അമ്മ പറഞ്ഞതിന് അപ്പുറം എതിർത്തു നിൽക്കാൻ കഴിയില്ല….
ചുമക്കുക തന്നെ…..”
മനസ്സിൽ പിറുപിറുത്തവൻ….

 

ശ്രീനന്ദ അവളുടെ സാരികളും അടി വസ്ത്രങ്ങളും അടുക്കി മഹേശ്വരിയമ്മ കൊടുത്ത ഒരു ട്രോളി ബാഗിൽ എടുത്തു വെച്ചു….
ഓരോന്ന് എടുത്തു വെക്കുന്നവളെ തുറിച്ചു നോക്കിയവൻ….

” നിനക്ക് നാവെന്ന സാധനമില്ലേ….? ”
അരികിൽ വന്നു കടുപ്പിച്ചു നോക്കിയതും ഞെട്ടി പോയവൾ….
ആ ഭയം ഉടലിനെ പൊതിഞ്ഞു….

. ” നിനക്ക് വാ തുറന്നു പറഞ്ഞൂടെ എന്റെ കൂടെ വരാൻ വയ്യെന്ന്…. ”
മഹി ദേഷ്യത്തോടെ ചോദിച്ചു….

ശ്രീനന്ദ ഭയം കൊണ്ടു വിരലുകൾ തമ്മിൽ പിണച്ചു…..
” അമ്മ പറയുമ്പോൾ ഞാൻ എങ്ങനെയാ…. ”
ഭയത്തോടെ അതിലേറെ അടുത്ത നിമിഷം അവൻ എന്ത് പറയുമെന്ന ആശങ്കയിൽ അവൾ വിറച്ചു….

” മ്മ പരയുമ്പോ ഞ്ഞ ഞ്ഞ ഞ്ഞ…. ”
അവൾക്ക് നേരെ കൊഞ്ഞനം പോലെ പറഞ്ഞവൻ….

” ഇതൊരു താപ്പ്….
എന്റെ കൂടെ ബാംഗ്ലൂർ വരെ വരുകയും അവിടെ അടിച്ചു പൊളിച്ചു ജീവിക്കുകയുംചെയ്യാം എന്ന നിന്റെ അതിമോഹം…. ”
പുച്ഛത്തോടെ പറയുന്നവനെ മിഴിച്ചു നോക്കിയവൾ….

” എനിക്ക് അതിമോഹം പോയിട്ട് ഒരു മോഹവും ഇല്ലെന്ന് ഉറക്കെ പറയാൻ തോന്നി അവൾക്ക്….
ഇയാളെ എനിക്ക് അത്ര വെറുപ്പാണെന്ന് പറയണം എന്ന് തോന്നി….
പക്ഷെ കഴിയുന്നില്ല…..

” എന്താടി മൂങ്ങനെ പോലെ ഇരിക്കുന്നത്…. ”
കൈ തണ്ട പിച്ചി എടുത്തു ചോദിച്ചവൻ….

” ഒന്നുകൂടി നീ കേട്ടോ….
നീ എന്റെ കൂടെ വരുന്നത് നിന്റെ നാശത്തിനാണ്….
ഒരുപക്ഷെ ഇനി നിനക്ക് ഇവിടേക്ക് ഒരു തിരിച്ചു വരവ് പോലും ഉണ്ടാവില്ല….
അതുമല്ലെങ്കിൽ നീ ഈ ഭൂമിയിലെ ഉണ്ടാവില്ല…. ”
ഉള്ളിലുള്ള മയക്കുമരുന്നിന്റെ ധൈര്യം അവനെ കാർന്നു തിന്നു….

അത്രേം പറഞ്ഞു കൂസലില്ലാതെ നിൽക്കുന്നവളുടെ കാലിൽ സ്ലിപ്പർ ഇട്ട് അമർത്തി ചവിട്ടി അരക്കുമ്പോൾ ശ്രീനന്ദ വാ പൊത്തി….
കണ്ണുകൾ നിറച്ചവനെ നോക്കി….

അവളുടെ കരഞ്ഞ കണ്ണുകളായിരുന്നു ആ നിമിഷം അവന്റെ ആനന്ദം….
വല്ലാത്തൊരു ഭാവത്തോടെ സന്തോഷത്തോടെ മുറിക്ക് പുറത്തിറങ്ങുന്നവനെ നോക്കെ ഭയം വീണ്ടും അരിച്ചെത്തി…….

 

ഉച്ചക്ക് ശേഷം ഭക്ഷണം കഴിച്ചു കഴിഞ്ഞു നേരെ ശ്രീനന്ദയുടെ വീട്ടിലേക്ക് പോയി…..
യാത്രക്കാര്യം വീട്ടിൽ പറഞ്ഞപ്പോഴും അപ്പച്ചിക്ക് അസൂയ മൂത്തിരുന്നു….
ചായകുടിച്ചതും ഇത്തിരി നേരം വിശ്രമിച്ചിട്ട് പോവാം എന്ന് പറയുന്ന മഹിയേ അവൾക്കൊരു പുതുമ തോന്നിയില്ല….
അവളെ കാണണമെങ്കിൽ ഇനി ഒരുപാട് ദിവസങ്ങൾ കഴിയണം…..
വിരഹം……
ശ്രീനന്ദ പറഞ്ഞത് പ്രതീക്ഷിച്ചത് പോലെ തന്നെ അയാളുടെ ലക്ഷ്യം ശ്രീലക്ഷ്മിയായിരുന്നു….
കൈ തണ്ടയിൽ എന്തോ പൊടി വിതറി മൂക്കിലേക്ക് വലിച്ചു കയറ്റി ഉന്മാദവസ്ഥയിൽ പോകുന്നവനെ അറപ്പോടെ നോക്കിയവൾ….

റൂമിൽ കയറിയതും ശ്രീലക്ഷ്മിയേ വലിച്ചു നെഞ്ചോട് ചേർത്തിരുന്നു…
” എന്റെ പെണ്ണെ നീ ഇല്ലാതെ എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്…. ”
അവളുടെ മാറുകൾ ഞെരിച്ചു പറഞ്ഞവൻ….

” മഹിയേട്ടാ…
എന്നെ അത്രേം ഇഷ്ട്ടമാണോ… ”
ശ്രീലക്ഷ്മി വിവശയായി ചോദിച്ചു…..

” ഇങ്ങനെ എന്റെ പെണ്ണെ നിന്നെ ഞാൻ എന്റെ സ്നേഹം പറഞ്ഞു മനസിലാക്കുക… ”
പറയുന്നതിനൊപ്പം അവളുടെ നഗ്നത കാണാൻ ആയിരുന്നു അവന് തിടുക്കം….

നീണ്ട സമയത്തെ ലൈംഗിക വേഴ്ചയിൽ ക്ഷീണിച്ചിരുന്നു ശ്രീലക്ഷ്മി…
ഇന്നോളം കാണാത്ത വല്ലാത്തൊരു ഭാവം അവനിൽ നിറഞ്ഞു…
ഒരു തരം വന്യത…
അവന്റെ ലിംഗം പോലും അവളെ അതിശയപ്പെടുത്തി…
മാറിടം പറഞ്ഞു പോരും പോലെ തോന്നിയിട്ടും അവന്റെ പ്രണയമായി കണ്ടവൾ…
തൊടയിടുക്കിൽ വേദന ശക്തമായപ്പോഴും അവന്റെ വികാരങ്ങൾ ശമിപ്പിക്കാൻ അവൾ വീണ്ടും ആവേശം കാണിച്ചു…
എല്ലാം മഹിക്ക് ശ്രീലക്ഷ്മിയോടുള്ള പ്രണയമായി മാത്രം കണ്ടവൾ….

മണിക്കൂറുകൾ കഴിഞ്ഞാണ് ശ്രീലക്ഷ്മിയും മഹിയും പുറത്തേക്ക് വന്നത്…
അവളുടെ വീർത്തു തടിച്ച ചുണ്ടുകളും വെളുത്ത കഴുത്തിലെ പല്ലിന്റെ അടയാളങ്ങളും ശ്രീലക്ഷ്മി അഭിമാനം പോലെ ശ്രീനന്ദക്ക് കാണിച്ചു കൊടുത്തു…..

” വൈകാതെ നിന്നെ ഒഴിവാക്കി മഹിയേട്ടൻ എന്നെ കെട്ടും….
കാരണം എന്നെ അത്രേം ഇഷ്ട്ടമാണ് ആൾക്ക്….
ഞാൻ ഇല്ലാതെ പറ്റുന്നില്ലെന്ന്…

വല്ലാത്ത കുളിർമയോടെ കോരിതരിച്ചു പറഞ്ഞവൾ….

ശ്രീനന്ദക്ക് യാതൊരു കുലുക്കവും തോന്നിയില്ല…

 

 

 

രാത്രിയിൽ ഒരു യാത്ര ചോദിപ്പേന്നോണം മീനാക്ഷിക്കരുകിൽ ആയിരുന്നു മഹി…..
ലഹരി പദാർത്തങ്ങൾ അവനെ അങ്ങനെ വിഴുങ്ങിയ ജീവിതത്തിലെ ഏറ്റവും വലിയ ബലഹീനതയായിരുന്നു മീനാക്ഷി……
അന്ന് രാത്രി മീനാക്ഷിയേ തൃപ്തിപ്പെടുത്തി ഇറങ്ങി പോകുമ്പോൾ ഇനി ഒരുപാട് നാളത്തേക്ക് ഈ ഒരു അനുഭൂതി ഇല്ലെന്നത് അവനെ വല്ലാതെ നോവിച്ചു…..

 

പിറ്റേന്ന് കാലത്ത് തന്നെ ശ്രീനന്ദയും മഹിയും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു…

ഇനിയുള്ള ജീവിതയാത്രത്തിൽ തന്റെ അരികിലിരിക്കുന്നവൾ തനിക്ക് അത്രമേൽ പ്രിയപ്പെട്ടവളാകും എന്നറിയാതെ അവൻ അവളെ ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു…..
അവന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്നവൾക്ക് അറിയില്ലായിരുന്നു ഇത് ഒരു പുതിയ തുടക്കം മാത്രമാണെന്ന്…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button