Novel

നിശാഗന്ധി: ഭാഗം 9

രചന: ദേവ ശ്രീ

ആ നഗര വീഥിയുടെ തിരക്കിലേക്ക് നോക്കി നിൽക്കുമ്പോൾ ഇന്നലകളിലേക്ക് കൂപ്പുകുത്തിയവളുടെ മനസ്……

ശ്രീലക്ഷ്മി നിറമുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ കുഞ്ഞു ശ്രീനന്ദ ആ അഞ്ചു വയസുകാരി തനിക്കും അതുപോലെ വേണം എന്ന് പറഞ്ഞതിന് മുറ്റത്തു വീണു കിടക്കുന്ന മട്ടി ചൂരൽ കൊണ്ട് പാവാട പൊക്കി തുടയിലേക്ക് രണ്ട് തല്ലായിരുന്നു….

അതുവരെ സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കില്ലായിരുന്നു…
അതിൽ പിന്നെ ശ്രീനന്ദ ഒതുങ്ങി കൂടി….
ആവശ്യങ്ങളെ ഇല്ലാതായി….
അമ്മാവൻ മിട്ടായി വാങ്ങി വരുമ്പോൾ തനിക്കും ഒന്ന് തരാൻ ഇപ്പൊ വിളിക്കുമെന്ന് കരുതി കതവിന്റെ മറ പറ്റി ഏറെ നേരം….
ഒരു കഷ്ണം പോലും തരില്ല…
കഴിച്ചു കഴിഞ്ഞു നല്ല രാസോള്ള മിട്ടായി അച്ഛേ എന്നവൾ പറയുമ്പോൾ കൊതിച്ചു പോകും ആ രസമറിയാൻ….
ഇന്നലെ തന്നെ കാണാഞ്ഞിട്ടാകും മിട്ടായി തരാത്തതെന്ന് കരുതി പാവം പിറ്റേന്ന് അവർക്കൊപ്പം നിന്നെങ്കിലും ശ്രീനന്ദക്ക് കിട്ടിയില്ല….
അവര് രണ്ട് പേരും കഴിക്കുമ്പോൾ ചിരിയോടെ അവരെനോക്കി നിൽക്കുന്ന അമ്മാവന്റെയും അമ്മായിയുടെയും കൂടെ അവളും ഒരു കാഴ്ചക്കാരിയാവേണ്ടി വന്നു….

പതിയെ പതിയെ ശ്രീനന്ദ ഉമ്മറത്തേക്ക് ഇറങ്ങാതെ ആ സ്റ്റോർ റൂമിലെ ചുവരിലേക്ക് ഒതുങ്ങും….
അവിടെ തനിക്ക് കൂട്ട് അച്ഛനും അമ്മയും ഉണ്ടെന്ന് കരുതി അവരോട് സങ്കടങ്ങൾ പറയും….

” എനിക്കും മിട്ടായി തിന്നാൻ തോന്നുന്നുണ്ട് അമ്മേ…. ”
ഒരിക്കൽ ചുവരിൽ മുഖം ചേർത്ത് പിടിച്ചു പറഞ്ഞവൾ…
അതു കേട്ട് വന്ന അപ്പച്ചി കൈ തണ്ടയിലെ ഇറച്ചി പിച്ചിയെടുത്തു……

വേദന സഹിക്കാതെ ആ കുഞ്ഞു നന്ദ അലറി കരഞ്ഞു….
“എനിക്കിനി മിട്ടായി വേണ്ടെന്ന് ” പറയുവരെ അവർ അവളുടെ ഇറച്ചിയിൽ നിന്നും വിരലുകൾ അടർത്തി മാറ്റിയില്ല……

വേദന കൊണ്ടു പുളഞ്ഞവൾ….
എങ്കിലും തനിക്ക് അവരല്ലേ ഉള്ളെന്ന് കരുതി അവരെ വീണ്ടും സ്നേഹിച്ചു….
ഇപ്പൊ കുടിക്കാൻ കഞ്ഞി തരുമല്ലോ എന്ന് ഓർത്ത് സന്തോഷിച്ചു….

” ഇനി ഇത് കുടിക്കാഞ്ഞിട്ട് ചാവണ്ട… ”
എന്നും പറഞ്ഞു അപ്പച്ചി മുന്നിലേക്ക് തട്ടിയ പാത്രം….
വക്കെല്ലാം പൊട്ടി ആ വീട്ടിൽ ഉപയോഗികാത്തിരുന്ന കിണ്ണവും സ്റ്റീൽ ഗ്ലാസും… ഇവിടെ വന്നതിൽ പിന്നെ തനിക്ക് ഭക്ഷണം ഇതിലാണ്…..
ഇത്തിരി കഞ്ഞിയേ ഉള്ളൂ….
അതിൽ പകുതി വറ്റും അപ്പച്ചിയുടെ തരലിൽ നിലത്തു പോയി…..
പാത്രത്തിലെ കഞ്ഞിയിലെ ചോണനുറുമ്പിനെയെല്ലാം എടുത്തു കളഞ്ഞവൾ വേഗം കുടിച്ചു…
രാവിലെ ഇത്തിരി കഞ്ഞി വയറ്റിലേക്ക് ചെന്നതാണ്….
പിന്നെ ഇപ്പോഴാ….

ഒരിക്കൽ ഉച്ചക്ക് ചോറ് ചോദിച്ചപ്പോൾ എനിക്ക് റേഷൻ കിട്ടുന്നില്ലെന്നും ഇതു തന്നെ അവരുടെ ഭിക്ഷയാണെന്നും……

പിന്നെ ചോദിച്ചില്ല…
ഇതും തന്നില്ലെങ്കിലോ….

വിശപ്പ് മാറിയില്ലവൾക്ക്….
നിലത്തു പോയ വറ്റുകൾ പെറുക്കി കഴിച്ചു…..

ഇനി എന്തെങ്കിലും കിട്ടണമെങ്കിൽ രാവിലെ ആവണം…..

പാത്രം കഴുകി…
താൻ മാത്രം കഴിച്ച പാത്രം താൻ കഴുകണം……

പിന്നെ ആ ചുമരിന്റെ ഓരം പറ്റികിടന്നു…

ആദ്യമായി ഇവിടെ വന്നു കിടക്കുമ്പോ പേടിയായിരുന്നു…
ഇന്ന് പേടിയില്ലാതെ കിടക്കാൻ പറ്റുന്ന ഒരേയൊരിടമാണിത്..

ഉമ്മറത്തേക്ക് ചെല്ലുന്നത് തന്നെ ഇഷ്ട്ടല്ല…
മുറ്റത്തേക്ക് ഇറങ്ങാനോ അവരുടെ കൂടെ കളിക്കാനോ തന്നെ സമ്മതിക്കില്ല…
ടി വി വെച്ചാൽ അതിന് മുൻപിൽ കണ്ടു പോകാൻ പാടില്ല…

ശ്രീലക്ഷ്മി സ്കൂളിൽ പോകുമ്പോഴാണ് പിന്നീട് അപ്പച്ചിയോട് സ്കൂളിൽ പോകണം എന്നാവശ്യപ്പെടുന്നത്…

” നീ അങ്ങനെ പഠിച്ചു ഉദ്യോഗക്കാരിയാവണ്ട എന്ന് പറഞ്ഞു ദോശ ചുട്ട ചട്ടുകം ചന്തിക്ക് താഴെ വെച്ചവർ….

ആ കുഞ്ഞു ശരീരം വേദന കൊണ്ട് പിടഞ്ഞു…
അതിലേറെ അപ്പച്ചി അവൾക്ക് മുന്നിൽ ഒരു ഭീകര ജീവിയായി…
അവരെ കാണുന്നത് തന്നെ പേടിയായി….
ഇറച്ചി വേവുന്ന വേദന കൊണ്ട് ശ്രീനന്ദ കരഞ്ഞു തളർന്നു…..

കരഞ്ഞു തളർന്നവൾക്ക് മുന്നിലേക്ക് ചൂലുമായി അപ്പച്ചി വരുമ്പോൾ പേടിച്ചു പോയവൾ…
” വെറുതെ ഇരിക്കുന്നോണ്ടാ നിനക്ക് ഇങ്ങനെ ഒക്കെ തോന്നുന്നത്…
ഈ അകമൊക്കെ നന്നായി അടിച്ചു വാരിയിട്…. ”
ചൂല് നീട്ടി പറഞ്ഞവർ…
ആ ആറു വയസിൽ അവൾ ആ വീട്ടു ജോലികൾ ചെയ്തു തുടങ്ങി….

പല നിറമുള്ളതും അവളുടെ ജീവിതത്തിൽ നിറം മങ്ങി…..
പലതിനോടുമുള്ള ആഗ്രഹം ഉള്ളിലൊതുക്കി….

കൺ മുന്നിൽ പല സൗഭാഗ്യങ്ങൾ കൊണ്ടും ശ്രീലക്ഷ്മിയും ശ്രീപ്രിയയും വളരുമ്പോൾ തന്റെ ബാല്യം തന്നെ നോക്കി കൊഞ്ഞനം കുത്തി…..

 

അമ്മാവനും അപ്പച്ചിയും തന്റെ ഈ അവസ്ഥ കണ്ടു വളരെ സന്തോഷിക്കുന്നെന്ന് തോന്നും അവൾക്ക്….

അടിച്ചു വാരലും പാത്രം കഴുകലും വിറകൊതുക്കലും പയർ പൊട്ടിക്കലും തുണി മടക്കലും തുടങ്ങി ആ ആറു വയസ്സ് ക്കാരി പണിയെടുത്തു വൈകുന്നേരത്തിന് മുൻപേ തളർന്നുറങ്ങും….

പത്തു വയസ്സ് കഴിഞ്ഞപ്പോൾ അടുപ്പിലെ ചില്ലറ പാചകങ്ങൾ തുടങ്ങി…. വളരും തോറും അപ്പച്ചിയേ പോലെ തന്നെ അവരുടെ അടിയും ചീത്തയും കേൾക്കേണ്ടി വന്നു….
എത്ര വയ്യെങ്കിലും കിടക്കാൻ പാടില്ല….

” ഇതാടി അച്ഛനും അമ്മയുമില്ലെങ്കിലുള്ള ജീവിതം….
ഞങ്ങൾക്ക് അച്ഛനും അമ്മയും ഉള്ളത് ഞങ്ങടെ ഭാഗ്യം… ”
എന്നവൾ എപ്പോഴും പുച്ഛിക്കും….

ശ്രീനന്ദ വളരുംതോറും അപ്പച്ചിക്ക് വിശ്രമ ജീവിതമായി.. വീട്ടു ജോലികൾ എല്ലാം കഴിഞ്ഞു വേണം തുന്നൽ കടയിൽ പോകാൻ….

ശ്രീലക്ഷമിയോ ശ്രീപ്രിയയോ ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് വെച്ചുണ്ടാക്കിയ കുറ്റമാണെന്ന് പറഞ്ഞു ആ പാവത്തെ വെറുതെ അടിക്കും….
ആദ്യം മട്ടി ചൂരൽ കൊണ്ടായിരുന്നെങ്കിൽ പിന്നീട് പുളി വാറൽ കൊണ്ടായിരുന്നു….
അവിടെ നിന്നും ചൂലും തടി കഷ്ണങ്ങളും മടലും അങ്ങനെ വളരും തോറും അടിയുടെ കാടിന്യവും കൂടി….

 

 

” സ്വപ്നം കണ്ടു കഴിഞ്ഞെങ്കിൽ ഒരു ചായ താ…. ”
മഹിയുടെ ശബ്ദമാണ് അവളെ ഇന്നിലേക്ക് കൊണ്ട് വന്നത്….

ശ്രീനന്ദ വേഗത്തിൽ അടുക്കളയിലേക്ക് നടന്നു…..

ചായ വെള്ളം ഗ്യാസിലേക്ക് വെക്കുമ്പോഴാണ് കാളിങ് ബെൽ അടിച്ചത്….
മഹി പോയി വാതിൽ തുറന്നു….
മുന്നിൽ വീനീത്….
മഹിയുടെ ഉറ്റ ചങ്ങാതി… മനസാക്ഷി സൂക്ഷിപ്പുക്കാരൻ….
അവന്റെ കോളീഗ്…

” നീ എന്താടാ ഇത്രേം താമസിച്ചത്…. ”

മഹി വിനീതിനെ നോക്കി ചോദിച്ചതും അവന്റെ കണ്ണുകൾ സൈഡിലേക്ക് പോയി….

” ആരോഹി…. ”
മഹിയുടെ നാവ് ചലിച്ചു…

” ഓഹ് അപ്പൊ എന്നെ മറന്നിട്ടില്ല…. ”
അവനെയും തള്ളി മാറ്റി അകത്തേക്ക് നടന്നു….

വിനീതിന്റെ നേരെ അവൻ പല്ല് കടിച്ചു അവൾക്കൊപ്പം പോയി…
പിന്നാലെ വിനീതും….

മൂവരും ഹാളിൽ സെറ്റ് ചെയ്ത ബീൻ ബാഗിൽ ഇരുന്നു…..

” എന്താ എന്റെ കാര്യത്തിൽ നിന്റെ തീരുമാനം…? ”
ആരോഹിയുടെ ഗൗരവമായ ശബ്ദം….

മഹി തല താഴ്ത്തിയിരുന്നു….

” ഓഹ്…
അപ്പൊ എന്നെ തഴഞ്ഞെന്ന്….
പുതിയ ഭാര്യയായി…
അവന് കുടുംബമായി…
ആറു വർഷകാലം ജീവനെ പോലെ സ്നേഹിച്ച ഞാൻ മണ്ടി….. ”
ആരോഹി ദേഷ്യത്തിൽ പറഞ്ഞു…

മഹി അപ്പോഴും ഒന്നും പറഞ്ഞില്ല….

” നോക്ക് ആരോഹി… ഇവന്റെ വിവാഹം ഉറപ്പിക്കും മുൻപവൻ പറഞ്ഞതാണ് നിന്റെ വീട്ടിൽ കാര്യം അവതരിപ്പിക്കാൻ…
അപ്പൊ നിന്റെ ചേച്ചിയുടെ മാര്യേജ് കഴിയാതെ പറ്റില്ലെന്ന് നീ പറഞ്ഞു…
ഇവന്റെ അമ്മടെ പ്രെഷറും ഇവന്റെ സാഹചര്യവും എല്ലാം നിനക്ക് അറിയാം…
നീ തന്നെയാണ് അവനോട് ഈ വിവാഹത്തിൽ നിന്നും പിൻമാറേണ്ട എന്ന് പറഞ്ഞത്..
എനിക്കും ഇവനുമൊന്നും മനസിലായില്ല നിന്റെ മനസ്സിൽ എന്താണെന്ന്….
ഇത്രേം നടന്നത് നിന്റെ അറിവോടെ….
എന്നിട്ട് ഇപ്പൊ ഇവനെ കുറ്റക്കാരൻ ആക്കിയാൽ ശരിയാവുമോ…. ”
വിനീത് ആരോഹിയെ നോക്കി ചോദിച്ചു….

 

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം മഹി അടുക്കളയിലേക്ക് നോക്കി വിളിച്ചു…
” ശ്രീനന്ദ മൂന്നു ചായ…. ”

 

ശ്രീനന്ദ ചായയുമായി വരുമ്പോൾ മഹിക്കൊപ്പം വേറെ രണ്ട്പേര്….
മഹിയുടെ തന്നെ പ്രായം തോന്നിക്കുന്ന ഒരാണും
വളരെ മോഡേൺ വസ്ത്രധാരിയായ സ്വർണനാരുകൾ പോലെ മുടിയുള്ള ബൊമ്മകുട്ടി പോലെ വെളുത്ത മുഖത്തു ചുവന്ന ലിപ്സ്റ്റിക് ഇട്ട മറ്റൊരു പെണ്ണും…

 

സാരിയും വലിച്ചു ചുറ്റി വരുന്നവളെ വല്ല അന്യഗ്രഹ ജീവിയേ പോലെയാണ് വിനീതും ആരോഹിയും നോക്കിയത്…………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button