Kerala

ഭീഷണികളെ ഭയക്കുന്നില്ല; ആർഎസ്എസിനെതിരായ പോരാട്ടം തുടരുമെന്ന് തുഷാർ ഗാന്ധി

ആർഎസ്എസിനെതിരായ പോരാട്ടം തുടരുമെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. ആർഎസ്എസ് രാജ്യത്തിന് ആപത്താണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഭീഷണികളെ ഭയപ്പെടുന്നില്ല. ആർഎസ്എസിനെ ചെറുക്കുന്നതിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ജാഗരൂകരാകണം.

തനിക്കെതിരായ പ്രതിഷേധങ്ങളെ മാനിക്കുന്നു. തന്റെ അഭിപ്രായങ്ങളെ, തന്നെ എതിർക്കുന്നവർ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് തുഷാർ ഗാന്ധി നടത്തിയ പ്രസംഗമാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്

പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന തുഷാർ ഗാന്ധിയുടെ വാഹനം ആർഎസ്എസ്, ബിജെപി പ്രവർത്തകർ തടഞ്ഞു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രവാക്യം വിളിച്ചു. എന്നാൽ വാഹനത്തിൽ നിന്നിറങ്ങിയ തുഷാർ ഗാന്ധി നിലപാടിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!